Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maduro

ട്രംപ്-മരിയ കൂടിക്കാഴ്ച നാളെ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് മ​​​രി​​​യ കൊ​​​റി​​​ന മ​​​ച്ചാ​​​ഡോ വ്യാ​​​ഴാ​​​ഴ്ച അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ ട്രം​​​പു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​മെ​​​ന്ന് വൈ​​​റ്റ് ഹൗ​​​സ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. വെ​​​ന​​​സ്വ​​​ലേ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​ന്യം ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന് ജ​​​യി​​​ലി​​​ല​​​ട​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു കൂ​​​ടി​​​ക്കാ​​​ഴ്ച.

മ​​​ഡു​​​റോ​​​യെ സ്ഥാ​​​ന​​​ഭ്ര​​​ഷ്ട​​​നാ​​​ക്കി​​​യെ​​​ങ്കി​​​ലും മ​​​രി​​​യ നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ വെ​​​ന​​​സ്വേ​​​ല​​​ൻ ഭ​​​ര​​​ണം ഏ​​​ല്പി​​​ക്കാ​​​ൻ ട്രം​​​പ് ത​​​യാ​​​റാ​​​യി​​​ല്ല. 2024ലെ ​​​വെ​​​ന​​​സ്വേ​​​ല​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​തി​​​പ​​​ക്ഷമാണു ജയിച്ചതെന്നാണ് അ​​​മേ​​​രി​​​ക്ക​​​യും പാ​​​ശ്ചാ​​​ത്യ​​ശ​​​ക്തി​​​ക​​​ളും വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​ത്.

മ​​​ഡു​​​റോ​​​യ്​​​ക്കെ​​​തി​​​രാ​​​യ ന​​​ട​​​പ​​​ടി​​​യി​​​ൽ ട്രം​​​പി​​​നു നേ​​​രി​​​ട്ടു ന​​​ന്ദി അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും ത​​​നി​​​ക്കു ല​​​ഭി​​​ച്ച സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​രം ട്രം​​​പി​​​നു സ​​​മ്മാ​​​നി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​രി​​​യ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പ​​​റ​​​ഞ്ഞി​​​രു​​​ന്നു. സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ കൈ​​​മാ​​​റു​​​ന്ന​​​തു വ​​​ലി​​​യ ബ​​​ഹു​​​മ​​​തി​​​യാ​​​ണെ​​​ന്നാ​​ണു ട്രം​​​പ് പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. അ​​​തേ​​​സ​​​മ​​​യം, പു​​​ര​​​സ്കാ​​​രം കൈ​​​മാ​​​റാ​​​നാ​​കി​​ല്ലെ​​​ന്നാ​​​ണു നൊ​​​ബേ​​​ൽ ക​​​മ്മി​​​റ്റി വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

മ​​​രി​​​യ​​​യ്ക്ക് വെ​​​ന​​​സ്വേ​​​ല ഭ​​​രി​​​ക്കാ​​​നു​​​ള്ള ക​​​ഴി​​​വും ജ​​​ന​​​പി​​​ന്തു​​​ണ​​​യും ഇ​​​ല്ലെ​​​ന്നാ​​​ണ് ട്രം​​​പ് നേ​​​ര​​​ത്തേ പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള​​​ത്. എ​​​ന്നാ​​​ൽ, വെ​​​ന​​​സ്വേ​​​ല​​​ൻ ഭ​​​ര​​​ണം പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു കൈ​​​മാ​​​റ​​​ണം എ​​​ന്നാ​​​ണു​​ മ​​​രി​​​യ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

ട്രം​​​പി​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ വെ​​​ന​​​സ്വേ​​​ല​​​ൻ ആ​​​ക്ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡെ​​​ൽ​​​സി റോ​​​ഡ്രി​​​ഗ​​​സി​​​ൽ വി​​​ശ്വാ​​​സ​​​മി​​​ല്ലെ​​​ന്നും മ​​​രി​​​യ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

International

നി​ക്കോ​ളാ​സ് മ​ഡൂ​റോ​യ്‌​ക്കെ​തി​രെ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചു​മ​ത്തി​യെ​ന്ന് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ ഡി​സി: വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡൂ​റോ​യ്‌​ക്കെ​തി​രെ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചു​മ​ത്തി അ​മേ​രി​ക്ക.

മ​ഡൂ​റോ​യും ഭാ​ര്യ​യും ന്യൂ​യോ​ർ​ക്കി​ലെ സൗ​ത്ത്ൺ ഡി​സ്ട്രി​ക്റ്റി​ൽ വി​ചാ​ര​ണ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് യു​എ​സ് അ​റ്റോ​ർ​ണി ജ​ന​റ​ൽ പാം ​ബോ​ണ്ടി അ​റി​യി​ച്ചു. "മ​യ​ക്കു​മ​രു​ന്ന്–​ഭീ​ക​ര ഗൂ​ഢാ​ലോ​ച​ന, കൊ​ക്കെ​യ്ൻ ഇ​റ​ക്കു​മ​തി ഗൂ​ഢാ​ലോ​ച​ന, മെ​ഷീ​ൻ ഗ​ണ്ണു​ക​ളും വി​നാ​ശ​ക​ര​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും കൈ​വ​ശം വ​യ്ക്ക​ൽ, അ​മേ​രി​ക്ക​യ്‌​ക്കെ​തി​രെ യു​ദ്ധ​ത്തി​നു​ള്ള ഗൂ​ഢാ​ലോ​ച​ന' എ​ന്നി​വ​യാ​ണ് മ​ഡൂ​റോ​യ്‌​ക്കെ​തി​രാ​യ കു​റ്റ​ങ്ങ​ൾ.

അ​തേ​സ​മ​യം മ​ഡൂ​റോ​യു​ടെ ഭാ​ര്യ സി​ലി​യ ഫ്‌​ളോ​റ​സി​നെ​തി​രാ​യ കു​റ്റം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. അ​തി​നി​ടെ വെ​ന​സ്വേ​ല​യി​ലെ യു​എ​സ് ഓ​പ്പ​റേ​ഷ​നി​ൽ ബ്രി​ട്ട​ൺ ഒ​രു ത​ര​ത്തി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​ർ അ​റി​യി​ച്ചു.

International

മഡുറോയ്ക്കുമേൽ സമ്മർദം ശക്തമാക്കി യുഎസ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ മ​​​ഡു​​​റോ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നുമേൽ സ​​​മ്മ​​​ർ​​​ദം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കൂ​​​ടു​​​ത​​​ൽ എ​​​ണ്ണടാ​​​ങ്ക​​​റു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്ന് എ​​​ണ്ണ ക​​​ട​​​ത്തു​​​ന്ന കൂ​​​ടു​​​ത​​​ൽ ക​​​പ്പ​​​ലു​​​ക​​​ൾ വ​​​രു​​​ന്ന ആ​​​ഴ്ച​​​ക​​​ളി​​​ൽ പി​​​ടി​​​ച്ചെ​​​ടു​​​ത്തേ​​​ക്കു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ സൂ​​​ചി​​​പ്പി​​​ച്ചു. പി​​​ടി​​​ച്ചെ​​​ടു​​​ക്കേ​​​ണ്ട ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക അ​​​മേ​​​രി​​​ക്ക ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​ക​​​പ്പ​​​ലു​​​ക​​​ളെ​​​ല്ലാം അ​​​മേ​​​രി​​​ക്ക​​​ൻ ഉ​​​പ​​​രോ​​​ധം നേ​​​രി​​​ടു​​​ന്ന​​​വ​​​യാ​​​ണ്.

വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്ന് ഏ​​​ഷ്യ​​​യി​​​ലേ​​​ക്ക് എ​​​ണ്ണ​​​യു​​​മാ​​​യി പു​​​റ​​​പ്പെ​​​ട്ട സ്കി​​​പ്പ​​​ർ എ​​​ന്ന വ​​​ന്പ​​​ൻ ടാ​​​ങ്ക​​​ർ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​ർ പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു. ക​​​പ്പ​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ തു​​​റ​​​മു​​​ഖ​​​ത്തെ​​​ത്തി​​​ച്ച് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി അ​​​തി​​​നു​​​ള്ളി​​​ലെ അ​​​സം​​​സ്കൃ​​​ത എ​​​ണ്ണ ക​​​ണ്ടു​​​കെ​​​ട്ടു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യി​​​പ്പ്. അ​​​മേ​​​രി​​​ക്ക​​​ൻ ന​​​ട​​​പ​​​ടി വെ​​​ന​​​സ്വേ​​​ല​​​ൻ എ​​​ണ്ണ ക​​​ട​​​ത്തു​​​ന്ന ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​രി​​​ൽ ഭീ​​​തി സൃ​​​ഷ്ടി​​​ച്ചി​​​ട്ടു​​​ണ്ട്.

ഏ​​​കാ​​​ധി​​​പ​​​ത്യ പ്ര​​​വ​​​ണ​​​ത​​​യോ​​​ടെ വെ​​​ന​​​സ്വേ​​​ല ഭ​​​രി​​​ക്കു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ലൂ​​​ടെ താ​​​ഴെ​​​യി​​​റ​​​ക്കാ​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​ണി​​​യ​​​റ​​​യി​​​ൽ നീ​​​ക്കം ന​​​ട​​​ത്തു​​​ന്ന​​​ത​​​യാ​​​ണു റി​​​പ്പോ​​​ർ​​ട്ട്. വെ​​​ന​​​സ്വേ​​​ല​​​യ്ക്കു സ​​​മീ​​​പം ക​​​രീ​​​ബി​​​യ​​​ൻ ക​​​ട​​​ലി​​​ൽ അ​​​മേ​​​രി​​​ക്ക സൈ​​​നി​​​ക​​​വി​​​ന്യാ​​​സം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നു പു​​​റ​​​മേ എ​​​ണ്ണ ടാ​​​ങ്ക​​​റു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തു മ​​​ഡു​​​റോ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കും. ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ളി​​​ൽ വ​​​ല​​​യു​​​ന്ന വെ​​​ന​​​സ്വേ​​​യു​​​ടെ പ്ര​​​ധാ​​​ന വ​​​രു​​​മാ​​​ന​​​മാ​​​ർ​​​ഗ​​​മാ​​​ണ് എ​​​ണ്ണ.

വെ​​​ന​​​സ്വേ​​​ല​​​ൻ എ​​​ണ്ണ​​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​റ് ടാ​​​ങ്ക​​​റു​​​ക​​​ൾ, ആ​​​റ് ഷി​​​പ്പിം​​​ഗ് ക​​​ന്പ​​​നി​​​ക​​​ൾ, മ​​​ഡു​​​റോ​​​യു​​​ടെ പ​​​ത്നി സീ​​​ലി​​​യ ഫ്ലോ​​​റ​​​സി​​​ന്‍റെ മൂ​​​ന്നു ബ​​​ന്ധു​​​ക്ക​​​ള​​​ട​​​ക്കം നാ​​​ലു പേ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​കൂ​​​ടി അ​​​മേ​​​രി​​​ക്ക​​​ൻ ട്ര​​​ഷ​​​റി വ​​​കു​​​പ്പ് വ്യാ​​​ഴാ​​​ഴ്ച ഉ​​​പ​​​രോ​​​ധം പ്ര​​​ഖ്യാ​​​പി​​​ച്ചു.

അ​​​മേ​​​രി​​​ക്ക ടാ​​​ങ്ക​​​ർ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യു​​​മാ​​​യി റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ വ്യാ​​​ഴാ​​​ഴ്ച ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചു. വെ​​​ന​​​സ്വേ​​​ല​​​യ്ക്കു റ​​​ഷ്യ​​​യു​​​ടെ പി​​​ന്തു​​​ണ പു​​​ടി​​​ൻ വാ​​​ഗ്ദാ​​​നം ചെ​​​യ്തു.

International

മഡുറോ അധികനാൾ കസേരയിൽ തുടരില്ല; സൂചന നല്കി ട്രംപ്

വാ​ഷിം​ഗ്ട​ൺ ഡി​സി: വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് ക​സേ​ര​യി​ൽ നി​ക്കോ​ളാ​സ് മ​ഡു​റോ​യു​ടെ ദി​ന​ങ്ങ​ൾ എ​ണ്ണ​പ്പെ​ട്ടു​വെ​ന്ന സൂ​ച​ന ന​ല്കി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

സി​ബി​എ​സ് ചാ​ന​ൽ ഞാ​യ​റാ​ഴ്ച സം​പ്രേ​ഷ​ണം ചെ​യ്ത അ​ഭി​മു​ഖ​ത്തി​ലാ​ണ് ട്രം​പ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ മ​ഡു​റോ​യു​ടെ ദി​ന​ങ്ങ​ൾ എ​ണ്ണ​പ്പെ​ട്ടു​വോ എ​ന്നാ​യി​രു​ന്നു അ​വ​താ​ര​ക​യു​ടെ ചോ​ദ്യം. “അ​തേ, എ​നി​ക്ക് അ​ങ്ങ​നെ​യാ​ണു തോ​ന്നു​ന്ന​ത്” എ​ന്ന് ട്രം​പ് മ​റു​പ​ടി ന​ല്കി.

അ​തേ​സ​മ​യം, അ​മേ​രി​ക്ക വെ​ന​സ്വേ​ല​യി​ൽ ക​ര​യാ​ക്ര​മ​ണ​ത്തി​നു പ​ദ്ധ​തി​യി​ടു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ സ്ഥി​രീ​ക​രി​ക്കാ​ൻ ട്രം​പ് ത​യാ​റാ​യി​ല്ല. വെ​ന​സ്വേ​ല​യു​ടെ കാ​ര്യ​ത്തി​ൽ എ​ന്താ​ണു ചെ​യ്യാ​ൻ പോ​കു​ന്ന​തെ​ന്നു വെ​ളി​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. വെ​ന​സ്വേല​യു​മാ​യി അ​മേ​രി​ക്ക യു​ദ്ധ​ത്തി​ൽ ഏ​ർ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​മേ​രി​ക്ക​ൻ സേ​ന ക​രീ​ബി​യ​നി​ൽ സേ​നാ​വി​ന്യാ​സം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണു ട്രം​പ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ത​ട​യാ​നാ​യി​ട്ടാ​ണു സൈ​നി​ക വി​ന്യാ​സ​മെ​ന്നാ​ണ് ട്രം​പ് മു​ന്പ് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന ബോ​ട്ടു​ക​ൾ​ക്കു നേ​ർ​ക്ക് എ​ന്ന പേ​രി​ൽ അ​മേ​രി​ക്ക​ൻ സേ​ന ന​ട​ത്തി​യി​ട്ടു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 64 പേ​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

എ​ന്നാ​ൽ, വെ​ന​സ്വേ​ല​ൻ സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​നാ​ണ് അ​മേ​രി​ക്ക​ൻ നീ​ക്ക​മെ​ന്ന് അ​നു​മാ​നി​ക്ക​പ്പെ​ടു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ സ​ന്പ​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണു വെ​ന​സ്വേ​ല.

Latest News

Up