x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഡുറോയെ പൊക്കാൻ വസതിയുടെ പൂർണരൂപം നിർമിച്ച് പരിശീലനം നടത്തി

വെബ് ഡെസ്ക്
Published: January 5, 2026 12:59 PM IST | Updated: January 5, 2026 12:59 PM IST

വാ​​​ഷിം​​​ഗ്ട​​​ൺ: വെ​​​ന​​​സ്വേ​​​ല​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ര​​​ക്കാ​​​സി​​​ലെ സൈ​​​നി​​​ക മേ​​​ഖ​​​ല​​​യി​​​ൽ അ​​​തീ​​​വ​​​സു​​​ര​​​ക്ഷ​​​യു​​​ള്ള വ​​​സ​​​തി​​​യി​​​ൽ​​​നി​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ​​​യും ഭാ​​​ര്യ​​​യെ​​​യും പിടികൂടാൻ യുഎസ് കമാൻഡോകൾ നടത്തിയത് മാസങ്ങൾ നീണ്ട പരിശീലനവും തയാറെടുപ്പും. ഇതിനായി മഡുറോയുടെ വസതിയുടെ പൂർണരൂപംതന്നെ നിർമിച്ച് അവിടെ കമാൻഡോകൾ മാസങ്ങൾ പരിശീലനവും തയാറെടുപ്പും നടത്തി.

സാഹസിക നീക്കം

യു​​​എ​​​സ് ക​​​മാ​​​ൻ​​​ഡോ വി​​​ഭാ​​​ഗ​​​മാ​​​യ ഡെ​​​ൽ​​​റ്റ ഫോ​​​ഴ്സ് ഇ​​​രു​​​ട്ടി​​​ന്‍റെ മ​​​റ​​​വി​​​ൽ ന​​​ട​​​ത്തി​​​യ അ​​​തി​​​സാ​​​ഹ​​​സി​​​ക നീ​​​ക്ക​​​ത്തി​​​ലൂ​​​ടെയാണ് ഇരുവരെയും പിടികൂടിയത്. ‘ഓ​​​പ്പ​​​റേ​​​ഷ​​​ൻ അ​​​ബ്സ​​​ല്യൂ​​​ട്ട് റി​​​സോ​​​ൾ​​​വ്’ എ​​​ന്നു പേ​​​രി​​​ട്ട ദൗ​​​ത്യ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത് 150 യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ്. അ​​​മേ​​​രി​​​ക്ക​​​യ്ക്കു മാ​​​ത്രം ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്ന ധീ​​​ര​​​മാ​​​യ പ്ര​​​വൃ​​​ത്തി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു ഈ ​​​ദൗ​​​ത്യ​​​ത്തെ സൈ​​​ന്യ​​​ത്തി​​​​ന്‍റെ ജോ​​​യി​​​ന്‍റ് ചീ​​​ഫ്സ് ഓ​​​ഫ് സ്റ്റാ​​​ഫ് ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​ന​​​റ​​​ൽ ഡാ​​​ൻ കെ​​​യ്ൻ വി​​​വ​​​രി​​​ച്ച​​​ത്.
മാ​​​സ​​​ങ്ങ​​​ളോ​​​ളം നീ​​​ണ്ട പ​​​ഠ​​​ന​​​ത്തി​​​നും പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നും ശേ​​​ഷ​​​മാ​​​ണ് യു​​​എ​​​സ് സൈ​​​ന്യ​​​വും ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ളും ചേ​​​ർ​​​ന്ന് ആ​​​ക്ര​​​മ​​​ണത്തിനു ഇറങ്ങിയത്. യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​നെ അ​​​റി​​​യി​​​ക്കാ​​​തെ​​​യാ​​​യി​​​രു​​​ന്നു നീ​​​ക്ക​​​ങ്ങ​​​ൾ.

രഹസ്യാന്വേഷണം

ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു രാ​​​ത്രി 10.46നാണ് ​​​സൈ​​​നി​​​ക​​​നീ​​​ക്ക​​​ത്തി​​​നു ട്രം​​​പ് അ​​​നു​​​മ​​​തി ന​​​ൽ​​​കിയത്. വ്യോ​​​മ, ക​​​ര, നാ​​​വി​​​ക, ബ​​​ഹി​​​രാ​​​കാ​​​ശ, ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ഒ​​​രു​​​മി​​​ച്ചു​​​ചേ​​​ർ​​​ന്നാ​​​യി​​​രു​​​ന്നു നീ​​​ക്കം. എ​​​ഫ്-22, എ​​​ഫ്-35, എ​​​ഫ്-18, ഇ​​​എ-18, ഇ-2, ​​​ബി-1 തു​​​ട​​​ങ്ങി​​​യ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളും സ​​​ഹാ​​​യ​​​ത്തി​​​നു മ​​​റ്റു വി​​​മാ​​​ന​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. മാ​​​ത്ര​​​മ​​​ല്ല, നി​​​ര​​​വ​​​ധി ഡ്രോ​​​ണു​​​ക​​​ൾ പ​​​റ​​​ത്തി മ​​​ഡു​​​റോ​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലെ ത​​​ത്‌​​​സ​​​മ​​​യ ര​​​ഹ​​​സ്യ​​​ങ്ങ​​​ൾ ഒ​​​പ്പി​​​യെ​​​ടു​​​ത്തു. സി​​​ഐ​​​എ, എ​​​ൻ​​​എ​​​സ്എ, ഡി​​​ഐ​​​എ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​വും സം​​​ഭാ​​​വ​​​ന​​​യു​​​മാ​​​ണ് ഏ​​​റ്റ​​​വും ഗു​​​ണം ​ചെ​​​യ്ത​​​തെ​​​ന്നു കെ​​​യ്ൻ പ​​​റ​​​ഞ്ഞു.
ശ​​​നി​​​യാ​​​ഴ്ച പ്രാ​​​ദേ​​​ശി​​​ക സ​​​മ​​​യം പു​​​ല​​​ർ​​​ച്ച 2.01 ഓ​​​ടെ​​​യാ​​​ണ് യു​​​എ​​​സ് ക​​​മാ​​​ൻ​​​ഡോ സം​​​ഘം ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ളി​​​ൽ മ​​​ഡു​​​റോ​​​യു​​​ടെ വ​​​സ​​​തി​​​യു​​​ടെ വ​​​ള​​​പ്പി​​​നു​​​മു​​​ക​​​ളി​​​ൽ എ​​​ത്തി​​​യ​​​ത്. അ​​​തി​​​വേ​​​ഗ​​​ത്തി​​​ലും കൃ​​​ത്യ​​​ത​​​യോ​​​ടെ​​​യും നി​​​ല​​​ത്തി​​​റ​​​ങ്ങി​​​യ സൈ​​​ന്യം ആ​​​ദ്യം ചെ​​​യ്ത​​​ത് മ​​​ഡു​​​റോ​​​യു​​​ടെ സു​​​ര​​​ക്ഷാ​​​സൈ​​​ന്യ​​​ത്തെ തു​​​ര​​​ത്തു​​​ക​​​യെ​​​ന്ന​​​താ​​​യി​​​രു​​​ന്നു. ഒ​​​രു കോ​​​ട്ട പോ​​​ലെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കൊ​​​ട്ടാ​​​ര​​​സ​​​ദൃ​​​ശ്യ​​​മാ​​​യ വ​​​സ​​​തി​​​യി​​​ൽ ക​​​ന​​​ത്ത സം​​​ര​​​ക്ഷ​​​ണ​​​യി​​​ലാ​​​ണു മ​​​ഡു​​​റോ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​തെ​​​ന്നാ​​​ണ് ട്രം​​​പ് പ​​​റ​​​ഞ്ഞ​​​ത്. ഈ ​​​വ​​​സ​​​തി​​​യു​​​ടെ പൂ​​​ർ​​​ണ രൂ​​​പമാണ് പരിശീലനത്തിനായി യുഎസ് സൈന്യം നിർമിച്ചത്. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ മഡുറോയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പതറി. നിരവധി പേർ കൊല്ലപ്പെട്ടു.

മുറി തകർക്കാനും സംവിധാനം

ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ അ​​​തി​​​സു​​​ര​​​ക്ഷാ മു​​​റി​​​ക​​​ൾ ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള സംവിധാനങ്ങളും സൈ​​​ന്യം ക​​​രു​​​തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, വെ​​​റും അ​​​ര​​​മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ മ​​​ഡു​​​റോ​​​യെ​​​യും ഭാ​​​ര്യ​​​യെ​​​യും സൈ​​​ന്യം കസ്റ്റഡിയിലെടുത്തു. ഉ​​​റ​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ഇ​​​രു​​​വ​​​രെ​​​യും വാ​​​തി​​​ൽ ത​​​ക​​​ർ​​​ത്ത് അ​​​ക​​​ത്തു​​​ക​​​യ​​​റി വ​​​ലി​​​ച്ചി​​​ഴ​​​ച്ചാ​​​ണു പു​​​റ​​​ത്തേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യ​​​തെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു.
മ​​​ഡു​​​റോ​​​യെ അതീവ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി രാ​​​ജ്യ​​​ത്തി​​​നു പു​​​റ​​​ത്തെ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു സൈ​​​നി​​​ക​​​നീ​​​ക്ക​​​ത്തി​​​ന്‍റെ സു​​​പ്ര​​​ധാ​​​ന ല​​​ക്ഷ്യ​​​മെന്നു ജ​​​ന​​​റ​​​ൽ ഡാ​​​ൻ കെ​​​യ്ൻ പ​​​റ​​​ഞ്ഞു. ഇ​​​തി​​​നാ​​​യി യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ വ്യ​​​ത്യ​​​സ്ത ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു പ​​​റ​​​ന്നു​​​യ​​​ർ​​​ന്നു. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കി.
പ​​​ര​​​സ്പ​​​ര ​​​ധാ​​​ര​​​ണ​​​യോ​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യു​​​മാ​​​യി​​​രു​​​ന്നു ഒാപ്പറേഷൻ. ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രു ഘ​​​ട്ട​​​ത്തി​​​ൽ ചെ​​​റി​​​യൊ​​​രു പിഴവ് സം​​​ഭ​​​വി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ ദൗ​​​ത്യം പൂ​​​ർ​​​ണ​​​മാ​​​യും പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​മാ​​​യി​​​രു​​​ന്നെ​​​ന്നും കെ​​​യ്ൻ ചൂണ്ടിക്കാട്ടി.

Tags : Maduro nicolas maduro Venezuela Caracas US us cammandos residence

Recent News

Up