x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശരിയേ ചെയ്യാവൂ; ഡെൽസിക്ക് ട്രംപിന്‍റെ മുന്നറിയിപ്പ്


Published: January 6, 2026 02:03 AM IST | Updated: January 6, 2026 03:58 AM IST

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡെ​​​ൽ​​​സി റൊ​​​ഡ്രി​​​ഗ​​​സി​​​നു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. ശ​​​രി​​​യാ​​​യ കാ​​​ര്യ​​​ങ്ങ​​​ളേ ഡെ​​​ൽ​​​സി ചെ​​​യ്യാ​​​വൂ എ​​​ന്നും അ​​​ല്ലെ​​​ങ്കി​​​ൽ മ​​​ഡു​​​റോ​​​യു​​​ടേ​​​തി​​​നേ​​​ക്കാ​​​ൾ വ​​​ലി​​​യ വി​​​ല ന​​​ല്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞു.

ഇതിനിടെ, വെ​​​ന​​​സ്വേ​​​ല​​​ൻ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന ഡെ​​​ൽ​​​സി റൊഡ്രിഗ​​​സ് ഇ​​​ന്ന​​​ലെ ഇടക്കാല പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു. പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന നി​​​ക്കൊ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വെ​​​ന​​​സ്വേ​​​ല​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി ഡെ​​​ൽ​​​സി​​​ക്കു പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ചു​​​മ​​​ത​​​ല ന​​​ല്കി​​​യി​​​രു​​​ന്നു. വെ​​​ന​​​സ്വേ​​​ല​​​ൻ സേ​​​ന​​​യു​​​ടെ പി​​​ന്തു​​​ണ​​​യും ഡെ​​​ൽ​​സി​​​ക്കു​​​ണ്ട്.

ഡെ​​​ൽ​​​സി ഞാ​​​യ​​​റാ​​​ഴ്ച ന​​​ട​​​ത്തി​​​യ ആ​​​ദ്യ കാ​​​ബി​​​ന​​​റ്റ് യോ​​​ഗ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യോ​​​ട് അ​​​നു​​​ര​​​ഞ്ജ​​​ന, സ​​​ഹ​​​ക​​​ര​​​ണ മ​​​നോ​​​ഭാ​​​വം പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. വി​​​ക​​​സ​​​ന​​​കാ​​​ര്യ​​​ത്തി​​​ൽ വെ​​​ന​​​സ്വേ​​​ല​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​യെ ക്ഷ​​​ണി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് അ​​​വ​​​ർ പ​​​റ​​​ഞ്ഞ​​​ത്.

അ​​​തേ​​​സ​​​മ​​​യം, ഡെ​​​ൽ​​​സി റൊഡ്രിഗ​​​സ് ശ​​​രി​​​യാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ഒ​​​ര​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ ട്രം​​​പ് നി​​​ർ​​​ദേ​​​ശി​​​ച്ചു​​​. അ​​​ല്ലെ​​​ങ്കി​​​ൽ ഡെ​​​ൽ​​​സി വ​​​ലി​​​യ വി​​​ല ന​​​ല്കേ​​​ണ്ടി​​​വ​​​രും. ചി​​​ല​​​പ്പോ​​​ൾ മ​​​ഡു​​​റോ​​​യു​​​ടേ​​​തി​​​നേ​​​ക്കാ​​​ൾ വ​​​ലി​​​യ വി​​​ല ന​​​ല്കേ​​​ണ്ടി​​​വ​​​രും. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ വെ​​​ന​​​സ്വേ​​​ല​​​ൻ ന​​​ട​​​പ​​​ടി​​​യെ ഭ​​​ര​​​ണ​​​കൂ​​ട അ​​​ട്ടി​​​മ​​​റി​​​യെ​​​ന്നോ അ​​​ല്ലെ​​​ങ്കി​​​ൽ മ​​​റ്റെ​​​ന്തു​​​വേ​​​ണ​​​മെ​​​ങ്കി​​​ലും വി​​​ളി​​​ക്കാം. പ​​​ക്ഷേ, സം​​​ഭ​​​വി​​​ച്ച​​​തെ​​​ല്ലാം ന​​​ല്ല​​​തി​​​നാ​​​ണെ​​​ന്നും ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ‌

വെ​​​ന​​​സ്വേ​​​ല​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പ് അ​​​മേ​​​രി​​​ക്ക​​​യ്ക്കാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ന്പ​​​നി​​​ക​​​ൾ വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങു​​​മെ​​​ന്നും ട്രം​​​പ് നേ​​​ര​​​ത്തേ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. എ​​​ന്നാ​​​ൽ മ​​​ഡു​​​റോ​​​യെ അ​​​മേ​​​രി​​​ക്ക പി​​​ടി​​​ച്ചു​​​കൊ​​​ണ്ടു​​​പോ​​​യ​​​ശേ​​​ഷം വെ​​​ന​​​സ്വേ​​​ല​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ൽ ഒ​​​രു മാ​​​റ്റ​​​വും സം​​​ഭ​​​വി​​​ച്ചി​​​ട്ടി​​​ല്ല. മ​​​ഡു​​​റോ​​​യു​​​ടെ അ​​​നു​​​യാ​​​യി​​​ക​​​ൾ​​ത​​​ന്നെ​​​യാ​​​ണു ഭ​​​ര​​​ണം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​ത്.

Tags : Venezuela Maduro Delcy Rodriguez Trump

Recent News

Up