Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Magh

America

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് മാ​ഗ്

ഹൂ​സ്റ്റ​ൺ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ (മാ​ഗ്) ആ​സ്ഥാ​ന മ​ന്ദി​ര​മാ​യ കേ​ര​ള ഹൗ​സി​ൽ ഇ​ന്ത്യ​യു​ടെ 77-ാം റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ കേ​ര​ള ഹൗ​സി​ൽ എ​ത്തി ചേ​ർ​ന്ന നൂ​റ് ക​ണ​ക്കി​ന് മാ​ഗ് അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി. ജോ​ർ​ജ്, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, ജ​ഡ്ജ് ജൂ​ലി മാ​ത്യു, അ​സോ​സി​യേ​റ്റ് ജ​ഡ്ജ് ജെ​റ്റി ഏ​ബ്ര​ഹാം എ​ന്നി​വ​ർ ചേ​ർ​ന്ന് അ​മേ​രി​ക്ക​ൻ പ​താ​ക ഉ​യ​ർ​ത്തി.

അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് വി​ളി​ച്ച "ബോ​ലൊ ഭാ​ര​ത് മാ​താ കി ​ജ​യ്' മു​ദ്രാ വാ​ക്യ​ത്തോ​ടെ മാ​ഗ് പ്ര​സി​ഡ​ന്‍റ് റോ​യി മാ​ത്യു ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് മാ​ഗ് ഹാ​ളി​ൽ ചേ​ർ​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​ക​ളെ​യും അ​ർ​ജ്ജു​ന അ​വാ​ർ​ഡ് ജേ​താ​വും പ്ര​ശ​സ്ത നീ​ന്ത​ൽ താ​ര​വു​മാ​യ വി​ൽ​സ​ൺ ചെ​റി​യാ​ൻ റി​പ്പ​ബ്ലി​ക്ക് ദി​ന സ​ന്ദേ​ശം ന​ൽ​കി.

 

NRI

മാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ്: ഡോ. ​സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ ജ​ന​വി​ധി തേ​ടു​ന്നു

ഹൂ​സ്റ്റ​ൺ: ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (മാ​ഗ്) 2026ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ റോ​യ് മാ​ത്യു ന​യി​ക്കു​ന്ന "ടീം ​യു​ണൈ​റ്റ​ഡ്' പാ​ന​ലി​ൽ നി​ന്ന് സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക നേ​താ​വ് ഡോ. ​സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ ജ​ന​വി​ധി തേ​ടു​ന്നു.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ കേ​ര​ളീ​യ ഹൈ​ന്ദ​വ ക്ഷേ​ത്ര​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​ണ് ഡോ. ​സു​ബി​ൻ. ആ​ഗോ​ള ക​ൺ​സ​ൾ​ട്ടിം​ഗ് സ്ഥാ​പ​ന​മാ​യ ഡി​ലോ​യി​റ്റി​ൽ മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്യു​ന്ന അ​ദ്ദേ​ഹം, മ​ല​യാ​ളി എ​ൻ​ജി​നി​യേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ്.

മാ​ധ്യ​മ രം​ഗ​ത്തും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ഡോ. ​സു​ബി​ൻ, റേ​ഡി​യോ ജോ​ക്കി, മ​ല​യാ​ളം ടി​വി റി​പ്പോ​ർ​ട്ട​ർ, ആ​ശ റേ​ഡി​യോ പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ലു​ട​നീ​ളം വി​വി​ധ ഫ​ണ്ട് റൈ​സിം​ഗ് പ​രി​പാ​ടി​ക​ൾ​ക്ക് അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്.

ഈ ​മാ​സം 13ന് ​സ്റ്റാ​ഫോ​ർ​ഡ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഹാ​ളി​ൽ (2411 5th St, Stafford, TX 77477) വ​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

NRI

മാ​ഗ് തി​ര​ഞ്ഞെ​ടു​പ്പ്: ജീ​വ​ൻ സൈ​മ​ൺ മ​ത്സ​രി​ക്കു​ന്നു

ഹൂ​സ്റ്റ​ൺ: ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (മാ​ഗ്) 2026ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ റോ​യ് മാ​ത്യു ന​യി​ക്കു​ന്ന "ടീം ​യു​ണൈ​റ്റ​ഡ്' പാ​ന​ലി​ൽ നി​ന്ന് യു​വ​ജ​ന നേ​താ​വ് ജീ​വ​ൻ സൈ​മ​ൺ മ​ത്സ​രി​ക്കു​ന്നു.

ഡി​സം​ബ​ർ 13ന് ​സ്റ്റാ​ഫോ​ർ​ഡ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഹാ​ളി​ൽ (2411 5th St, Stafford, TX 77477) വ​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 2007 മു​ത​ൽ ബെ​ൻ ടോ​ബ് ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ജീ​വ​ൻ, 2024-ലെ ​ന​ഴ്സിം​ഗ് എ​ക്സ​ല​ൻ​സ് - ഗു​ഡ് സ​മ​രി​റ്റ​ൻ അ​വാ​ർ​ഡ് ജേ​താ​വാ​ണ്.

സം​ഘ​ട​നാ രം​ഗ​ത്ത് നീ​ണ്ട​കാ​ല​ത്തെ അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള അ​ദ്ദേ​ഹം, 2003-ൽ ​മാ​ന്നാ​നം കെ​സി​എം ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി​യാ​യും 2009-2011 കാ​ല​ഘ​ട്ട​ത്തി​ൽ കെ​സി​സി​എ​ൻ​എ യൂ​ത്ത് റ​പ്ര​സെ​ന്‍റേ​റ്റീ​വാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഹൂ​സ്റ്റ​ൺ ക്നാ​നാ​യ യു​വ​ജ​ന​വേ​ദി (2010), മ​ല്ലു ബൈ​ക്കേ​ഴ്സ് (2015) എ​ന്നി​വ​യു​ടെ സ്ഥാ​പ​ക നേ​താ​വാ​യ ജീ​വ​ൻ, 2019-ൽ ​മാ​ഗ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചു.

റോ​യ് മാ​ത്യു (പ്ര​സി​ഡ​ന്‍റ്), ക്ലാ​ര​മ്മ മാ​ത്യൂ​സ് (ട്ര​സ്റ്റി ബോ​ർ​ഡ്) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ന​ലി​ൽ വി​നോ​ദ് ചെ​റി​യാ​ൻ, സ​ന്തോ​ഷ് ആ​റ്റു​പു​റം, ഡോ. ​സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ, ജീ​വ​ൻ സൈ​മ​ൺ, സാ​ജ​ൻ ജോ​ൺ, മൈ​ക്കി​ൾ ജോ​യ്, ഷി​നു എ​ബ്ര​ഹാം, സു​നി​ൽ ത​ങ്ക​പ്പ​ൻ, അ​നി​ല സ​ന്ദീ​പ്, അ​മ്പി​ളി ആ​ന്‍റ​ണി, ബി​ജു ശി​വ​ൻ, ബ​നീ​ജ ചെ​റു, ജി​ൻ​സ് മാ​ത്യു, ഡെ​ന്നി​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കു​ന്നു.

ഈ ​മാ​സം 13ന് സ്റ്റാ​ഫോ​ർ​ഡ് സെ​ന്റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഹാ​ളി​ൽ (2411 5th St, Stafford, TX 77477) വെ​ച്ചാ​ണ് തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

NRI

മാ​ഗ് ഇ​ല​ക്ഷ​ൻ ഡി​ബേ​റ്റ് ഞാ​യ​റാ​ഴ്ച

ഹൂ​സ്റ്റ​ൺ: മാ​ഗ് ഇ​ല​ക്ഷ​ൻ ഡി​ബേ​റ്റ് ഞാ​യ​റാ​ഴ്ച ന​ട​ക്കും. സ്വ​ന്ത​മാ​യ ആ​സ്ഥാ​ന​വും ആ​സ്തി​യു​മു​ള്ള അം​ഗ​സം​ഖ്യ​യി​ലും പ്ര​വ​ർ​ത്ത​ന​ത്തി​ലും മി​ക​വു പു​ല​ർ​ത്തു​ന്ന അ​മേ​രി​ക്ക​യി​ലെ ഒ​രു പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​ണ് മാ​ഗ്. ഫോ​മാ, ഫൊ​ക്കാ​ന തു​ട​ങ്ങി​യ അ​മ്പ​ർ​ല അ​സോ​സി​യേ​ഷ​നു​ക​ളി​ലും മാ​ഗ് സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് വ​ഹി​ക്കു​ന്ന​ത്.

ഇ​ല​ക്ഷ​ൻ നോ​മി​നേ​ഷ​നു​ക​ൾ അ​വ​സാ​ന നി​മി​ഷം പി​ൻ​വ​ലി​ക്കു​ന്ന തീ​യ​തി ക​ഴി​ഞ്ഞ​പ്പോ​ൾ കി​ട്ടി​യ വി​വ​ര​മ​നു​സ​രി​ച്ച് ര​ണ്ട് ശ​ക്ത​മാ​യ പാ​ന​ലു​ക​ൾ ആ​ണ് ഇ​പ്രാ​വ​ശ്യ​ത്തെ മാ​ഗ് ഇ​ല​ക്ഷ​ൻ ഗോ​ദ​യി​ൽ കൊ​മ്പ് കോ​ർ​ക്കു​ന്ന​ത്.

ചാ​ക്കോ തോ​മ​സ് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ടീം ​ഹാ​ർ​മ​ണി, റോ​യി മാ​ത്യു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ടീം യു​ണൈ​റ്റ​ഡ് എ​ന്നി​വ​യാ​ണ​വ. ര​ണ്ടു പാ​ന​ലു​കാ​രും വി​ജ​യം ല​ക്ഷ്യ​മാ​ക്കി തീ​പാ​റു​ന്ന പ്ര​ച​ര​ണ തി​ര​ക്കി​ലാ​ണ്.

ഇ​വി​ട​ത്തെ സം​ഘ​ട​നാ ഇ​ല​ക്ഷ​ൻ നി​രീ​ക്ഷ​ക​ർ പ​റ​യു​ന്ന​ത് ഇ​പ്പോ​ൾ ര​ണ്ടു പാ​ന​ലു​കാ​രും ഒ​പ്പ​ത്തി​നൊ​പ്പം ആ​ണെ​ന്നാ​ണ്. ഈ ​അ​വ​സ​ര​ത്തി​ൽ പ​തി​വു​പോ​ലെ ഒ​രു സ്വ​ത​ന്ത്ര​വേ​ദി​യാ​യ കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ​യും മ​റ്റു താ​ത്പ​ര്യ​മു​ള്ള എ​ല്ലാ വ്യ​ക്തി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ഓ​പ്പ​ൺ ഫോ​റ​വും സം​ഘ​ടി​പ്പി​ക്കു​ക​യാ​ണ്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 3.30ന് (​സെ​ൻ​ട്ര​ൽ സ​മ​യം) ഹൂ​സ്റ്റ​ണി​ലെ മി​സോ​റി സി​റ്റി​യി​ലു​ള്ള അ​പ്പ​നാ ബ​സാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി.

ര​ണ്ടു പാ​ന​ലു​കാ​രും ഓ​രോ ബ്ലോ​ക്ക് ആ​യി ഇ​രി​പ്പി​ടം പി​ടി​ക്കേ​ണ്ട​താ​ണ്. അ​തു​പോ​ലെ സ്വ​ത​ന്ത്ര മ​ത്സ​രാ​ർ​ഥി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വ​രും സ്വ​ത​ന്ത്ര വേ​ദി​യി​ൽ ഇ​രി​പ്പു​റ​പ്പി​ക്കേ​ണ്ട​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തു​വാ​നും അം​ഗ​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​ത്ര​മാ​ധ്യ​മ പ്ര​തി​നി​ധി​ക​ൾ​ക്കും അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​വാ​നും ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​വാ​നും ഉ​ള്ള അ​വ​സ​രം കൊ​ടു​ക്കു​വാ​ൻ കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ അ​ങ്ങ​യ​റ്റം ശ്ര​മി​ക്കു​ന്ന​താ​യി​രി​ക്കും.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ബാ​ഹു​ല്യ​വും മ​റ്റു പ​ല കാ​ര​ണ​ങ്ങ​ളാ​ലും ഓ​രോ സ്ഥാ​നാ​ർ​ഥി​ക​ളെ​യും നേ​രി​ൽ​ക​ണ്ട് ഡി​ബേ​റ്റി​ലേ​ക്കു​ള്ള ക്ഷ​ണ​മ​റി​യി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ വ​ള​രെ കാ​ല​മാ​യി അ​ന​വ​ധി ഡി​ബേ​റ്റു​ക​ളും ഓ​പ്പ​ൺ ഫോ​റ​മു​ക​ളും വ​ള​രെ വി​ജ​യ​ക​ര​വും മാ​തൃ​കാ​പ​ര​വും ആ​യി നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്.

ഈ ​ഡി​ബേ​റ്റ് ഓ​പ്പ​ൺ ഫോ​റം യോ​ഗ പ​രി​പാ​ടി​ക​ൾ ത​ത്സ​മ​യം ഫേ​സ്ബു​ക്ക്, യു​ട്യൂ​ബ് മീ​ഡി​യ​ക​ളി​ൽ ലൈ​വാ​യി കാ​ണാ​വു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: എ.​സി. ജോ​ർ​ജ് - 832 703 5700, അ​ജു ജോ​ൺ വാ​രി​ക്കാ​ട് - 832 846 0763, തോ​മ​സ് ഓ​ലി​യാ​ൻ​കു​ന്നേ​ൽ - 713 679 9950.

NRI

മാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ്: ഷി​നു എ​ബ്ര​ഹാം മ​ത്സ​രി​ക്കു​ന്നു

ഹൂ​സ്റ്റ​ൺ: ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (മാ​ഗ്) 2026ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ റോ​യ് മാ​ത്യു ന​യി​ക്കു​ന്ന "ടീം ​യു​ണൈ​റ്റ​ഡ്' പാ​ന​ലി​ൽ നി​ന്ന് പ്ര​മു​ഖ ക​ലാ​കാ​ര​നും സം​ഘാ​ട​ക​നു​മാ​യ ഷി​നു എ​ബ്ര​ഹാം ജ​ന​വി​ധി തേ​ടു​ന്നു.

പ്ര​ഫ​ഷ​ണ​ൽ സൗ​ണ്ട് എ​ൻ​ജി​നി​യ​റും ഗാ​യ​ക​നു​മാ​യ ഷി​നു, ഹൂ​സ്റ്റ​ണി​ലെ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ളി​ൽ സ​ജീ​വ​മാ​ണ്. 2019ൽ ​മാ​ഗ് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ, ഫി​ലാ​ഡ​ൽ​ഫി​യ എ​ക്യു​മെ​നി​ക്ക​ൽ കൗ​ൺ​സി​ൽ (മൂ​ന്ന് വ​ർ​ഷം) ക്വ​യ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്നീ നി​ല​ക​ളി​ലും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

"സ​ര​ഗം ഹൂ​സ്റ്റ​ൺ ബാ​ൻ​ഡ്' ഉ​ട​മ​യാ​യ ഷി​നു, ക​ലാ​കാ​ര​നെ​ന്ന നി​ല​യി​ൽ സ​മൂ​ഹ​ത്തി​ൽ സു​പ​രി​ചി​ത​നാ​ണ്. 2017-2018 കാ​ല​യ​ള​വി​ൽ സെ​ന്‍റ് മേ​രീ​സ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​മാ​യും ഫ​ണ്ട് റൈ​സിം​ഗ് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യും സ​ജീ​വ​മാ​യി​രു​ന്നു.

സൗ​ഹാ​ർ​ദ​പ​ര​മാ​യ പെ​രു​മാ​റ്റ​വും വി​ശ്വ​സ്ത​ത​യും ബ​ഹു​മു​ഖ പ്ര​തി​ഭ​യു​മു​ള്ള ഷി​നു എ​ബ്ര​ഹാ​മി​ന്‍റെ സാ​ന്നി​ധ്യം "ടീം ​യു​ണൈ​റ്റ​ഡി​ന്' പു​തി​യ ഊ​ർ​ജം ന​ൽ​കു​ന്നു.

റോ​യ് മാ​ത്യു (പ്ര​സി​ഡ​ന്‍റ്), ക്ലാ​ര​മ്മ മാ​ത്യൂ​സ് (ട്ര​സ്റ്റി ബോ​ർ​ഡ്) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ന​ലി​ൽ വി​നോ​ദ് ചെ​റി​യാ​ൻ, സ​ന്തോ​ഷ് ആ​റ്റു​പു​റം, ഡോ. ​സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ, ജീ​വ​ൻ സൈ​മ​ൺ, സാ​ജ​ൻ ജോ​ൺ, മൈ​ക്കി​ൾ ജോ​യ്, ഷി​നു എ​ബ്ര​ഹാം, സു​നി​ൽ ത​ങ്ക​പ്പ​ൻ, അ​നി​ല സ​ന്ദീ​പ്, അ​മ്പി​ളി ആ​ന്‍റ​ണി, ബി​ജു ശി​വ​ൻ, ബ​നീ​ജ ചെ​റു, ജി​ൻ​സ് മാ​ത്യു, ഡെ​ന്നി​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കു​ന്നു.

ഡി​സം​ബ​ർ 13ന് ​സ്റ്റാ​ഫോ​ർ​ഡ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഹാ​ളി​ൽ (2411 5th St, Stafford, TX 77477) വ​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

NRI

മാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ്: സാ​ജ​ൻ ജോ​ൺ ജ​ന​വി​ധി തേ​ടു​ന്നു

ഹൂ​സ്റ്റ​ൺ: ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (മാ​ഗ്) 2026ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ റോ​യ് മാ​ത്യു ന​യി​ക്കു​ന്ന "ടീം ​യു​ണൈ​റ്റ​ഡ്' പാ​ന​ലി​ൽ നി​ന്ന് പ്ര​മു​ഖ കാ​യി​ക-​സാം​സ്കാ​രി​ക സം​ഘാ​ട​ക​നാ​യ സാ​ജ​ൻ ജോ​ൺ ജ​ന​വി​ധി തേ​ടു​ന്നു.

മാ​ഗ്, ഒ​രു​മ, ഫോ​മാ, ഇ​യാ​നാ​ഗ് എ​ന്നീ സം​ഘ​ട​ന​ക​ളി​ൽ 2015 മു​ത​ൽ സ​ജീ​വ അം​ഗ​മാ​ണ് സാ​ജ​ൻ ജോ​ൺ. ഹാ​രി​സ് ഹെ​ൽ​ത്ത് സി​സ്റ്റ​ത്തി​ൽ ലീ​ഡ് ട്രാ​ൻ​സ്ഫ​ർ സെ​ന്‍റ​ർ ന​ഴ്സ്/​കേ​സ് മാ​നേ​ജ​രാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​ദ്ദേ​ഹം, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മു​ന്നി​ട്ട് നി​ൽ​ക്കു​ന്നു.

ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് യൂ​ത്ത് സെ​ക്ര​ട്ട​റി​യാ​യി (2023) പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സ്റ്റാ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ൺ ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ സ്ഥാ​പ​കാം​ഗ​വും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ണ്. ഫോ​മ​യു​ടെ സൗ​ത്തേ​ൺ റീ​ജി​യ​ൻ സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി (2025) സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​ദ്ദേ​ഹം, കാ​യി​ക രം​ഗ​ത്തെ സം​ഘാ​ട​ക മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ, വി​ഷ്വ​ൽ ആ​ർ​ട്ടി​സ്റ്റ് എ​ന്ന നി​ല​യി​ൽ വി​വി​ധ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഫ​ണ്ട് ശേ​ഖ​ര​ണ​ത്തെ​യും സാ​ജ​ൻ ജോ​ൺ പി​ന്തു​ണ​യ്ക്കു​ന്നു. കോ​ട്ടാ​ര​ക്ക​ര സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് മാ​ഗ​സി​ൻ എ​ഡി​റ്റ​റാ​യും (2003-2004) പ്ര​വ​ർ​ത്തി​ച്ച സാ​ജ​ൻ ജോ​ൺ, മാ​ന്യ​മാ​യ പെ​രു​മാ​റ്റ​വും പി​ന്തു​ണ ന​ൽ​കു​ന്ന സ്വ​ഭാ​വ​വും ശാ​ന്ത​മാ​യ വ്യ​ക്തി​ത്വ​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​നാ​ണ്.

റോ​യ് മാ​ത്യു (പ്ര​സി​ഡ​ന്‍റ്), ക്ലാ​ര​മ്മ മാ​ത്യൂ​സ് (ട്ര​സ്റ്റി ബോ​ർ​ഡ്) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ന​ലി​ൽ വി​നോ​ദ് ചെ​റി​യാ​ൻ, സ​ന്തോ​ഷ് ആ​റ്റു​പു​റം, ഡോ. ​സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ, ജീ​വ​ൻ സൈ​മ​ൺ, സാ​ജ​ൻ ജോ​ൺ, മൈ​ക്കി​ൾ ജോ​യ്, ഷി​നു എ​ബ്ര​ഹാം, സു​നി​ൽ ത​ങ്ക​പ്പ​ൻ, അ​നി​ല സ​ന്ദീ​പ്, അ​മ്പി​ളി ആ​ന്‍റ​ണി, ബി​ജു ശി​വ​ൻ, ബ​നീ​ജ ചെ​റു, ജി​ൻ​സ് മാ​ത്യു, ഡെ​ന്നി​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കു​ന്നു.

ഡി​സം​ബ​ർ 13ന് ​സ്റ്റാ​ഫോ​ർ​ഡ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഹാ​ളി​ൽ (2411 5th St, Stafford, TX 77477) വ​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

NRI

മാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ്: സു​നി​ൽ ത​ങ്ക​പ്പ​ൻ മ​ത്സ​രി​ക്കു​ന്നു

ഹൂ​സ്റ്റ​ൺ: ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (മാ​ഗ്) 2026ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ റോ​യ് മാ​ത്യു ന​യി​ക്കു​ന്ന "ടീം ​യു​ണൈ​റ്റ​ഡ്' പാ​ന​ലി​ൽ നി​ന്ന് സു​നി​ൽ ത​ങ്ക​പ്പ​ൻ ജ​ന​വി​ധി തേ​ടു​ന്നു.

നി​ല​വി​ൽ മാ​ഗി​ന്‍റെ ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന സു​നി​ൽ, സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. 2023ൽ ​മാ​ഗ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് ന​ൽ​കി​യ ഡെ​ഡി​ക്കേ​റ്റ​ഡ് വോ​ളന്‍റി​യ​ർ അ​വാ​ർ​ഡ് അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യിരുന്നു.

ഷി​പ്മാ​ൻ​സ് കോ​വ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബിന്‍റെ സ്ഥാ​പ​ക അം​ഗം കൂ​ടി​യാ​ണ് അദ്ദേഹം. തൊ​ഴി​ൽ​പ​ര​മാ​യി എ​ക്സ്പീ​രി​യ​ൻ​സ്ഡ് ഇ​ൻ​ഷു​റ​ൻ​സ് ബ്രോ​ക്ക​റാ​യ സു​നി​ൽ, സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്തും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സജീവമാണ്.

റോ​യ് മാ​ത്യു (പ്ര​സി​ഡ​ന്‍റ്), ക്ലാ​ര​മ്മ മാ​ത്യൂ​സ് (ട്ര​സ്റ്റി ബോ​ർ​ഡ്) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ന​ലി​ൽ വി​നോ​ദ് ചെ​റി​യാ​ൻ, സ​ന്തോ​ഷ് ആ​റ്റു​പു​റം, ഡോ. ​സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ, ജീ​വ​ൻ സൈ​മ​ൺ, സാ​ജ​ൻ ജോ​ൺ, മൈ​ക്കി​ൾ ജോ​യ്, ഷ​നു എ​ബ്ര​ഹാം, സു​നി​ൽ ത​ങ്ക​പ്പ​ൻ, അ​നി​ല സ​ന്ദീ​പ്, അ​മ്പി​ളി ആ​ന്‍റ​ണി, ബി​ജു ശി​വ​ൻ, ബ​നീ​ജ ചെ​റു, ജി​ൻ​സ് മാ​ത്യു, ഡെ​ന്നി​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കു​ന്നു.

ഈ മാസം 13ന് ​സ്റ്റാ​ഫോ​ർ​ഡ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഹാ​ളി​ൽ (2411 5th St, Stafford, TX 77477) വ​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

NRI

മാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ്: വി​നോ​ദ് ചെ​റി​യാ​ൻ ജ​ന​വി​ധി തേ​ടു​ന്നു

ഹൂ​സ്റ്റ​ൺ: ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (മാ​ഗ്) 2026ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ റോ​യ് മാ​ത്യു ന​യി​ക്കു​ന്ന "ടീം ​യു​ണൈ​റ്റ​ഡ്' പാ​ന​ലി​ൽ നി​ന്ന് പ്ര​മു​ഖ സാ​മൂ​ഹ്യ - കാ​യി​ക സം​ഘാ​ട​ക​നാ​യ വി​നോ​ദ് ചെ​റി​യാ​ൻ ജ​ന​വി​ധി തേ​ടു​ന്നു.

1994 മു​ത​ൽ മാ​ഗ് അം​ഗ​മാ​യ വി​നോ​ദ് ചെ​റി​യാ​ൻ, മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഹൂ​സ്റ്റ​ണി​ലെ പൊ​തു​രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. 2022-ൽ ​മാ​ഗ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​റാ​യും സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​റാ​യും സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ദ്ദേ​ഹം, ആ ​വ​ർ​ഷ​ത്തെ "ബെ​സ്റ്റ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ' പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യി.

കേ​ര​ള ഹൗ​സി​ൽ ക്രി​ക്ക​റ്റ് പി​ച്ച് നി​ർ​മ്മി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു. നി​ല​വി​ൽ ഹൂ​സ്റ്റ​ൺ റാ​ന്നി അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ വി​നോ​ദ്, ആ​ർ​ട്ട് ല​വേ​ഴ്സ് ഓ​ഫ് അ​മേ​രി​ക്ക സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും മു​ൻ നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ജോ​യി​ന്‍റ് ട്ര​ഷ​റ​റു​മാ​ണ്.

ഹൂ​സ്റ്റ​ൺ നൈ​റ്റ്സ് വോ​ളി​ബോ​ൾ ക്ല​ബി​ന്‍റെ ക്യാ​പ്റ്റ​നും മാ​നേ​ജ​റു​മാ​യ അ​ദ്ദേ​ഹം, നി​ര​വ​ധി ദേ​ശീ​യ കാ​യി​ക ടൂ​ർ​ണ​മെ​ന്‍റു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, ഐ​സി​ഇ​സി​എ​ച്ച് ഇ​ന്‍റ​ർ-​ച​ർ​ച്ച് സ്പോ​ർ​ട്സ് ഇ​വ​ന്‍റു​ക​ളു​ടെ സം​ഘാ​ട​ന​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കാ​ളി​യാ​യി.

ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ മു​ൻ ജോ​യി​ന്റ് സെ​ക്ര​ട്ട​റി​യാ​യും യു​വ​ജ​ന​സ​ഖ്യം വൈ​സ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള വി​നോ​ദ്, സ​ഭാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മു​ൻ​പ​ന്തി​യി​ലു​ണ്ട്. എം​ഡി ആ​ൻ​ഡേ​ഴ്സ​ൺ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ ഡ​യ​ഗ്നോ​സ്റ്റി​ക് ഇ​മേ​ജിം​ഗ് പ്ര​ഫ​ഷ​ണ​ലാ​യി ജോ​ലി ചെ​യ്യു​ന്നു.

റോ​യ് മാ​ത്യു (പ്ര​സി​ഡ​ന്‍റ്), ക്ലാ​ര​മ്മ മാ​ത്യൂ​സ് (ട്ര​സ്റ്റി ബോ​ർ​ഡ്) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ന​ലി​ൽ വി​നോ​ദ് ചെ​റി​യാ​ൻ, സ​ന്തോ​ഷ് ആ​റ്റു​പു​റം, ഡോ. ​സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ, ജീ​വ​ൻ സൈ​മ​ൺ, സാ​ജ​ൻ ജോ​ൺ, മൈ​ക്കി​ൾ ജോ​യ്, ഷ​നു എ​ബ്ര​ഹാം, സു​നി​ൽ ത​ങ്ക​പ്പ​ൻ, അ​നി​ല സ​ന്ദീ​പ്, അ​മ്പി​ളി ആ​ന്‍റ​ണി, ബി​ജു ശി​വ​ൻ, ബ​നീ​ജ ചെ​റു, ജി​ൻ​സ് മാ​ത്യു, ഡെ​ന്നി​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കു​ന്നു.

ഡി​സം​ബ​ർ 13ന് ​സ്റ്റാ​ഫോ​ർ​ഡ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഹാ​ളി​ൽ (2411 5th St, Stafford, TX 77477) വ​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

NRI

മാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​വേ​ശ​ത്തി​ര​യി​ള​ക്കം; അം​ഗ​ത്വ​ത്തി​ൽ റി​ക്കാ​ർ​ഡ് വ​ർ​ധ​ന​വും സാ​മ്പ​ത്തി​ക നേ​ട്ട​വും

ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ (മാ​ഗ്) ഡി​സം​ബ​ർ 13ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഹൂ​സ്റ്റ​ൺ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ ആ​വേ​ശ​ത്തി​ര​യി​ള​ക്ക​ത്തി​ന് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്നു.

ര​ണ്ട് ശ​ക്ത​മാ​യ പാ​ന​ലു​ക​ൾ ത​മ്മി​ലു​ള്ള വാ​ശി​യേ​റി​യ മ​ത്സ​രം സം​ഘ​ട​ന​യി​ൽ പു​തി​യ ഉ​ണ​ർ​വ് ന​ൽ​കു​ക​യും ച​രി​ത്ര​പ​ര​മാ​യ അം​ഗ​ത്വ വ​ർ​ധ​ന​വി​നും ഗ​ണ്യ​മാ​യ സാ​മ്പ​ത്തി​ക നേ​ട്ട​ത്തി​നും വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്തു.

ഒ​ക്ടോ​ബ​ർ 11ന് ​ന്യൂ​ജ​ഴ്സി​യി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര മീ​ഡി​യ കോ​ൺ​ഫ​റ​ൻ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ഐ​പി​സി​എ​ൻ​എ) അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും മി​ക​ച്ച സം​ഘ​ട​ന​ക്കു​ള്ള അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി അ​ഭി​മാ​ന​ത്തോ​ടെ നി​ൽ​ക്കു​മ്പോ​ഴാ​ണ് ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് സ​മാ​ഗ​ത​മാ​കു​ന്ന​ത്.

റോ​യി മാ​ത്യു​വി​ന്‍റെ​യും (ടീം ​യു​ണൈ​റ്റ​ഡ്) ചാ​ക്കോ തോ​മ​സി​ന്‍റെ​യും (ടീം ​ഹാ​ർ​മ​ണി) നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ന​ലു​ക​ൾ ത​മ്മി​ലു​ള്ള തീ​വ്ര​മാ​യ മ​ത്സ​രം, ഈ ​സ​മ​യ​ത്ത് സം​ഘ​ട​നാ ശാ​ക്തീ​ക​ര​ണ​ത്തി​നു​ള്ള ശ​ക്ത​മാ​യ ഉ​ത്തേ​ജ​ക​മാ​ക്കി മാ​റ്റി​യി​രി​ക്കു​ന്നു.

സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​മാ​യും നേ​രി​ട്ട് സം​വ​ദി​ക്കാ​ൻ ഇ​രു​പാ​ന​ലു​ക​ളെ​യും പ്രേ​രി​പ്പി​ച്ച​തി​ലൂ​ടെ, മാ​ഗി​ന്‍റെ അ​ടി​ത്ത​റ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഈ ​മ​ത്സ​ര​ത്തി​ന് സാ​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. ഹൂ​സ്റ്റ​ണി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി​ക്കൊ​ണ്ടു​ള്ള ഊ​ർ​ജി​ത​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ട​ന​യ്ക്ക് വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​യി.

കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ ക​വ​ച്ചു​വ​യ്ക്കു​ന്ന പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്നു. ര​ണ്ടു പാ​ന​ലി​നു​മു​ള്ള നൂ​റു ക​ണ​ക്കി​ന് അം​ഗ​ങ്ങ​ൾ ഉ​ള്ള വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ൾ 24 മ​ണി​ക്കൂ​റും സ​ജീ​വ​മാ​ണ്.

ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി 300ൽ ​പ​രം പു​തി​യ ആ​യു​ഷ്കാ​ല അം​ഗ​ത്വ​ങ്ങ​ൾ സം​ഘ​ട​ന​യ്ക്ക് ല​ഭി​ച്ചു. ഒ​ക്‌​ടോ​ബ​ർ 31നു ​മെ​മ്പ​ർ​ഷി​പ് ക്ലോ​സ് ചെ​യ്യു​മ്പോ​ൾ ന​ല്ലൊ​രു തു​ക സം​ഘ​ട​ന​യ്ക്ക് വ​രു​മാ​നം നേ​ടാ​നാ​യി എ​ന്ന് മാ​ഗ് പ്ര​സി​ഡ​ന്‍റ് ജോ​സ് കെ.​ജോ​ൺ, സെ​ക്ര​ട്ട​റി രാ​ജേ​ഷ് വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ സു​ജി​ത് ചാ​ക്കോ എ​ന്നി​വ​ർ പ​റ​ഞ്ഞു.

മാ​ഗി​ന്‍റെ പു​തി​യ ബി​ൽ​ഡിം​ഗ് പ്രോ​ജ​ക്ടി​ലേ​ക്ക് ഒ​രു വ​ലി​യ സ​ഹാ​യ​മാ​യി ഇ​ത് മാ​റി​യെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഈ ​തീ​വ്ര​മാ​യ മ​ത്സ​രം സം​ഘ​ട​ന​യ്ക്ക് ഒ​രു അ​നു​ഗ്ര​ഹ​മാ​യി മാ​റി​യെ​ന്നും ഈ ​സം​ഖ്യാ​പ​ര​മാ​യ വ​ള​ർ​ച്ച ആ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​ര​ത്തി​ന്‍റെ ഗു​ണ​പ​ര​മാ​യ ഫ​ല​മാ​ണെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ഈ ​അം​ഗ​ത്വ വ​ർ​ധ​ന​വും സാ​മ്പ​ത്തി​ക മു​ന്നേ​റ്റ​വും ഒ​രു ച​രി​ത്ര​നേ​ട്ട​മാ​ണെ​ന്ന് അ​വ​ർ അ​റി​യി​ച്ചു. സ​മ​വാ​യ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ അ​സ്ത​മി​ച്ചു​വെ​ന്നും ര​ണ്ടു പാ​ന​ലാ​യി ത​ന്നെ മ​ത്സ​ര​രം​ഗ​ത്തു സ​ജീ​വ​മാ​യി ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക​ൾ അ​റി​യി​ച്ചു.

ജ​നാ​ധി​പ​ത്യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​കി​യ​യി​ൽ ഹൂ​സ്റ്റ​ണി​ലെ മ​ല​യാ​ളി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കു​വാ​ൻ കി​ട്ടു​ന്ന ഒ​രു അ​വ​സ​ര​മാ​യി ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ വ​ള​രെ പോ​സി​റ്റീ​വാ​യി ഈ ​ലേ​ഖ​ക​നും വീ​ക്ഷി​ക്കു​ന്നു.

മ​ത്സ​രി​ക്കു​ന്ന​വ​ർ എ​ല്ലാ​വ​രും ത​ന്നെ ഉ​റ്റ സൃ​ഹു​ത്തു​ക്ക​ൾ. തി​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പും പി​മ്പും സ്ഥാ​നാ​ർ​ഥി​ക​ൾ എ​ല്ലാ​വ​രും ത​ന്നെ അ​വ​രു​ടെ ഉ​റ്റ സൗ​ഹൃ​ദം കാ​ത്തു സൂ​ക്ഷി​ക്കു​ന്നു. വി​ജ​യ പ​രാ​ജ​യ​ങ്ങ​ൾ നോ​ക്കാ​തെ ഒ​റ്റ​ക്കെ​ട്ടാ​യി മാ​ഗി​ന്‍റെ ന​ന്മ​യ്ക്കാ​യി പ്ര​വ​ർ​ഥി​ക്കു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ സം​ഘ​ട​ന​യു​ടെ ആ​രോ​ഗ്യ​ത്തി​ലും ഭാ​വി​യി​ലും ചെ​ലു​ത്തു​ന്ന ഗു​ണ​പ​ര​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു. ര​ണ്ട് പാ​ന​ലു​ക​ളു​ടെ​യും സ​ജീ​വ​മാ​യ പ​ങ്കാ​ളി​ത്തം മാ​ഗി​നെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യും അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന എ​ന്ന പ​ദ​വി നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്ത​ക​ർ കാ​ണി​ക്കു​ന്ന ഈ ​ആ​വേ​ശം, സം​ഘ​ട​ന​യു​ടെ ബി​ൽ​ഡിം​ഗ് ഫ​ണ്ട് പൂ​ർ​ത്തീ​ക​ര​ണം പോ​ലു​ള്ള സു​പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ​ക്ക് വ​ലി​യ ഊ​ർ​ജം പ​ക​രു​ന്നു​ണ്ട്."​ഈ ഗു​ണ​പ​ര​മാ​യ മു​ന്നേ​റ്റം ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് സം​ഘ​ട​ന​യെ ന​യി​ക്കു​മെ​ന്ന് നേ​തൃ​ത്വം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

എ​ല്ലാ മാ​ഗ് അം​ഗ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ക​ട​ന്നു വ​ന്നു വോ​ട്ട​വ​കാ​ശം ഉ​പ​യോ​ഗി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​നെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഉ​ത്സ​വ​മാ​ക്കി മാ​റ്റാം.

NRI

ഐ​പി​സി​എ​ൻ​എ​യു​ടെ മി​ക​ച്ച സം​ഘ​ട​ന​യ്ക്കു​ള്ള പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി മാ​ഗ്

ഹൂ​സ്റ്റ​ൺ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും മി​ക​ച്ച മ​ല​യാ​ളി സം​ഘ​ട​ന​യ്ക്കു​ള്ള 2025ലെ ​ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക(​ഐ​പി​സി​എ​ൻ​എ) പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ (മാ​ഗ്).

ന്യൂ​ജ​ഴ്സി​യി​ലെ എ​ഡി​സ​ൺ ന​ഗ​ര​ത്തി​ൽ ഷെ​റാ​ട്ട​ൺ ഹോ​ട്ട​ലി​ൽ ന​ട​ന്ന ഐ​പി​സി​എ​ൻ​എ 11-ാമ​ത് ത്രി​ദി​ന അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചാ​യി​രു​ന്നു അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ച​ത്. സാ​മൂ​ഹ്യ സാം​സ്കാ​രി​ക കാ​യി​ക ആ​രോ​ഗ്യ രം​ഗ​ങ്ങ​ളി​ൽ ഉ​ള്ള മി​ക​ച്ച സം​ഭാ​വ​ന​ക​ളാ​ണ് മാ​ഗി​നെ അ​വാ​ർ​ഡി​ന​ർ​ഹം ആ​ക്കി​യ​ത്.

പ്ര​സി​ഡ​ന്‍റ് ജോ​സ് കെ. ​ജോ​ൺ, സെ​ക്ര​ട്ട​റി രാ​ജേ​ഷ് കെ. ​വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ സു​ജി​ത്ത് ചാ​ക്കോ, സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ മി​ഖാ​യേ​ൽ ജോ​യ്, ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗം അ​നി​ൽ ആ​റ​ന്മു​ള, മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​മ​ൺ വാ​ളാ​ച്ചേ​രി​ൽ എ​ന്നി​വ​ർ കൊ​ല്ലം എം​പി എം.​കെ. പ്രേ​മ​ച​ന്ദ്ര​നി​ൽ നി​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

ഈ ​ബ​ഹു​മ​തി മാ​ഗി​ന്‍റെ ബോ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​ണെ​ന്നും പു​ര​സ്കാ​രം എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കു​മാ​യി സ​മ​ർ​പ്പി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ജോ​സ് കെ. ​ജോ​ൺ പ​റ​ഞ്ഞു.

NRI

മാ​ഗ് പ്രീ​മി​യ​ർ ലീ​ഗ്: ഷു​ഗ​ർ​ലാ​ൻ​ഡ് സു​ൽ​ത്താ​ൻ​സ് ജേ​താ​ക്ക​ൾ

ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ (മാ​ഗ്) സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ക്രി​ക്ക​റ്റ് ലീ​ഗാ​യ മാ​ഗ് പ്രീ​മി​യ​ർ ലീ​ഗി​ൽ ഷു​ഗ​ർ​ലാ​ൻ​ഡ് സു​ൽ​ത്താ​ൻ​സ് ടീം ​വി​ജ​യി​ക​ളാ​യി.

സ്റ്റാ​ഫോ​ർ​ഡ് പാ​ർ​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ സാ​ജ​ൻ ജോ​ൺ നേ​തൃ​ത്വം ന​ൽ​കി​യ റി​ച്ച്മ​ണ്ട് സൂ​പ്പ​ർ ല​യ​ൺ​സി​നെ അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് ഷു​ഗ​ർ​ലാ​ൻ​ഡ് സു​ൽ​ത്താ​ൻ​സ് പരാജയപ്പെടുത്തിയ​ത്.

ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി‌​യ റി​ച്ച്മ​ണ്ട് സൂ​പ്പ​ർ ല​യ​ൺ​സ് 15 ഓ​വ​റി​ൽ എ‌​ട്ട് വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 126 റ​ൺ​സ് നേ​ടി. സു​ൽ​ത്താ​ൻ​സ് 14.5 ഓ​വ​റി​ൽ ല​ക്ഷ്യം മ​റി​ക​ട​ന്നു.

ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ മി​ക​ച്ച താരമായി ഷു​ഗ​ർ​ലാ​ൻ​ഡ് സു​ൽ​ത്താ​ൻ​സ് ടീം ക്യാ​പ്റ്റ​ൻ മി​ഖാ​യേ​ൽ ജോ​യിയെ(മി​ക്കി) തെ​ര​ഞ്ഞെ​ടുത്തു.

Latest News

Up