ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ (മാഗ്) 2026ലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ റോയ് മാത്യു നയിക്കുന്ന "ടീം യുണൈറ്റഡ്' പാനലിൽ നിന്ന് സാമൂഹ്യ-സാംസ്കാരിക നേതാവ് ഡോ. സുബിൻ ബാലകൃഷ്ണൻ ജനവിധി തേടുന്നു.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ കേരളീയ ഹൈന്ദവ ക്ഷേത്രമായ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പ്രസിഡന്റാണ് ഡോ. സുബിൻ. ആഗോള കൺസൾട്ടിംഗ് സ്ഥാപനമായ ഡിലോയിറ്റിൽ മാനേജരായി ജോലി ചെയ്യുന്ന അദ്ദേഹം, മലയാളി എൻജിനിയേഴ്സ് അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയാണ്.
മാധ്യമ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഡോ. സുബിൻ, റേഡിയോ ജോക്കി, മലയാളം ടിവി റിപ്പോർട്ടർ, ആശ റേഡിയോ പ്രോഗ്രാം കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലുടനീളം വിവിധ ഫണ്ട് റൈസിംഗ് പരിപാടികൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.
ഈ മാസം 13ന് സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Tags : subin balakrishnan magh election usa