x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ഗ് ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി ജോ​ജി ജോ​സ​ഫ് തെ​ര​ഞ്ഞെ​ടു​ത്തു

അ​ജു വാ​രി​ക്കാ​ട്
Published: January 2, 2026 12:32 PM IST | Updated: January 2, 2026 12:32 PM IST

ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ (മാ​ഗ്) 2026 വ​ർ​ഷ​ത്തേ​ക്കു​ള്ള ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി ജോ​ജി ജോ​സ​ഫി​നെ ഏ​ക​ക​ണ്ഠ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

കേ​ര​ള ഹൗ​സി​ൽ ചേ​ർ​ന്ന ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി യോ​ഗ​ത്തി​ലാ​ണ് ചെ​യ​ർ​മാ​നാ​യി ജോ​ജി ജോ​സ​ഫി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. മാ​ഗി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് ജോ​ജി ജോ​സ​ഫ്.

അ​സോ​സി​യേ​ഷ​ന്‍റെ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​നും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ചേ​ർ​ന്ന് ആ​ത്മാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ജോ​ജി ജോ​സ​ഫ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി മാ​ഗി​ന് ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ​ക്ക് സ്ഥാ​ന​മൊ​ഴി​യു​ന്ന ചെ​യ​ർ​മാ​ൻ ജി​മ്മി കു​ന്ന​ശേ​രി​ക്കും ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗം അ​നി​ൽ ആ​റ​ന്മു​ള​യ്ക്കും അ​ദ്ദേ​ഹം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

2026 വ​ർ​ഷ​ത്തേ​ക്കു​ള്ള ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ:

ചെ​യ​ർ​മാ​ൻ: ജോ​ജി ജോ​സ​ഫ്, വൈ​സ് ചെ​യ​ർ​മാ​ൻ: ജി​നു തോ​മ​സ്, അം​ഗ​ങ്ങ​ൾ: മാ​ത്യൂ​സ് മു​ണ്ടാ​ക്ക​ൽ, എ​സ്.​കെ. ചെ​റി​യാ​ൻ, ജോ​സ് കെ. ​ജോ​ൺ (ബി​ജു), ക്ലാ​ര​മ്മ മാ​ത്യൂ​സ്.

മാ​ഗി​ന്‍റെ പു​തി​യ ഭ​ര​ണ​സ​മി​തി​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ന​ൽ​കു​മെ​ന്ന് ജോ​ജി ജോ​സ​ഫ് അ​റി​യി​ച്ചു. ഹൂ​സ്റ്റ​ണി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് പു​തു​വ​ത്സ​രാ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.

Tags : joji joseph magh election usa

Recent News

Up