District News
തൃശൂർ: കേരള വ്യാപാരിവ്യവസായി ഏകോപനസമിതി സ്ഥാപക പ്രസിഡന്റ് സി.എം. ജോർജ് അനുസ്മരണം സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാവു ഹാജി, സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, സംസ്ഥാന ട്രഷറർ എസ്. ദേവരാജൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.ജെ. ഷാജഹാൻ, കെ. അഹമ്മദ് ഷെരീഫ്, സണ്ണി പൈന്പിള്ളിൽ, ബാപ്പു ഹാജി, എൻ.ആർ. വിനോദ് കുമാർ, വി.ടി. ജോർജ്, ബിജു എടക്കളത്തൂർ, സീജോ ചിറക്കേക്കാരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
District News
കല്ലൂർക്കാട്: കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഇന്നു മുതൽ പത്തുവരെ നടക്കും. ഇതോടനുബന്ധിച്ചുള്ള വിളംബര റാലി ഇന്ന് മൂന്നിന് ആരംഭിക്കും. എട്ടിന് രാവിലെ 10ന് സ്കൂള്‍ മാനേജര്‍ ഐപ്പ് വര്‍ഗീസ് കൊച്ചുകുടി പതാക ഉയര്‍ത്തും. ഉച്ചകഴിഞ്ഞ് 2.30ന് പൂര്‍വ വിദ്യാര്‍ഥികളായ വൈദികരുടെ നേതൃത്വത്തില്‍ സമൂഹബലി. വൈകുന്നേരം അഞ്ചിന് പൂര്‍വ വിദ്യാര്‍ഥി സംഗമത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഐപ്പ് വര്‍ഗീസ് അധ്യക്ഷത വഹിക്കും. കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. പയസ് മലേക്കണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തും.
10ന് വൈകുന്നേരം പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഐപ്പ് വര്‍ഗീസ് അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ജൂബിലി ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി നിര്‍വഹിക്കും. എംഎല്‍എമാരായ മാത്യു കുഴല്നാടന്, പി.ജെ. ജോസഫ്, ആന്റണി ജോണ്‍ തുടങ്ങിയവർ പ്രസംഗിക്കും. തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥികളായ 75 കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന കലയരങ്ങ്, വോയിസ് ഓഫ് കൊച്ചിന് അവതരിപ്പിക്കുന്ന മെഗാ സ്റ്റേജ് ഷോ എന്നിവ അരങ്ങേറും.
District News
വൈക്കം: വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ 15-ാം ചരമവാർഷികം ആചരിച്ചു. വൈക്കം സ്വകാര്യ ബസ്റ്റാൻഡിനു സമീപത്ത് ടൗൺ മണ്ഡലം പ്രസിഡന്റ് സോണി സണ്ണിയുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം മുൻ നഗരസഭാ വൈസ് ചെയർമാൻ പി.ടി. സുഭാഷ് ഉദ്ഘാടനം ചെയ്തു.
ഡിസിസി ജനറൽ സെക്രട്ടറി എ. സനീഷ്കുമാർ, അയ്യേരി സോമൻ, എം.ടി. അനിൽകുമാർ, ജോർജ് വർഗീസ്, പ്രീത രാജേഷ്, വി. അനൂപ് ,സൗദാമിനി അഭിലാഷ്, ഗീതാ പുരുഷൻ, എൻ.ആർ.രതിമോൾ, കെ.കെ. ഷാജി, കെ.എൻ. രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
വൈക്കം: വൈക്കം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ. കരുണാകരന്റെ 15-ാം ചരമവാർഷികദിനം ആചരിച്ചു. പ്രസിഡന്റ് പി.ഡി. ഉണ്ണിയുടെ അധ്യക്ഷതയിൽ നടത്തിയ അനുസ്മരണ സമ്മേളനം കെപിസിസിഅംഗം മോഹൻ ഡി. ബാബു ഉദ്ഘാടനം ചെയ്തു. അബ്ദുൽ സലാംറാവുത്തർ, ജയ്ജോൺ, ഷാജി വല്ലൂത്തറ, ഷഡാനനൻ നായർ, ബി. ചന്ദ്രശേഖരൻ, കെ. ബിനിമോൻ, പി. ടി. സുഭാഷ്, കെ.കെ. സചിവോത്തമൻ, സന്തോഷ് ചക്കനാട് തുടങ്ങിയവർ പ്രസംഗിച്ചു.
District News
പാലക്കാട്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 41 ാം രക്തസാക്ഷിത്വദിനത്തിൽ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിൽ പ്രസിഡന്റ് എ. തങ്കപ്പന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. ഡിസിസി ജനറൽസെക്രട്ടറിമാരായ വി. രാമചന്ദ്രൻ, സി. ബാലൻ, യുഡിഎഫ് കണ്‍വീനർ പി. ബാലഗോപാൽ, ഐഎൻടിയുസി നേതാവ് ചിങ്ങന്നൂർ മനോജ്, പി.എച്ച്. മുസ്തഫ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.വി. സതീശൻ, സുധാകരൻ പ്ലാക്കാട്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരായ എസ്. സേവിയർ, എസ്.എം. താഹ, അനിൽ ബാലൻ, എ. രമേശ്, നഗരസഭാ അംഗങ്ങളായ എ. കൃഷ്ണൻ, മിനി ബാബു, അനുപമ പ്രശോഭ്, സാജോ ജോണ്‍, നേതാക്കളായ വി. മോഹൻ, സി. കിദർ മുഹമ്മദ്, എച്ച്.എ. സത്താർ, മോഹൻ ബാബു, ഹരിദാസ് മച്ചിങ്ങൽ, രാജീവ് രാമനാഥ്, ഫ്രിന്റോ ഫ്രാൻസിസ്, കണ്ണൻ നായർ, എം. വത്സകുമാർ, സെൽവൻ, പി.എം. വത്സൻ, പുഷ്പവല്ലി നന്പ്യാർ, ബി.ആർ. കുട്ടൻ എന്നിവർ പങ്കെടുത്തു.
പെരുവെമ്പ്: പെരുവെമ്പ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി അനുസ്മരണം നടത്തി. പെരുവെമ്പ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജീഷ് അധ്യക്ഷത വഹിച്ചു. വി. ബാബു, മണ്ഡലം പ്രസിഡന്റ് പി. സുരേഷ് ബാബു, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി.വി. വത്സൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ചന്ദ്രൻ, വി. ജയദാസ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി നിഷാന്ത്, ഐസിഎസ് പ്രവീൺ, ഡികെടിഎഫ് മണ്ഡലം പ്രസിഡന്റ് എം. സൈനുദ്ദീൻ, എൻ. സന്തോഷ്കുമാർ, കെ. കുഞ്ചു, മുരുകേശൻ, എ. ശരത്, സുരേഷ്, ലക്ഷ്മണൻ, സി.പി. പ്രേംകുമാർ, എൽ.ജി. മണി, സുധാകരൻ എന്നിവർ പ്രസംഗിച്ചു.
കഞ്ചിക്കോട്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 41ാം ചരമവാർഷികവും അനുസ്മരണയോഗവും സംഘടിപ്പിച്ചു. പുതുശേരി മണ്ഡലം ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷനും കോൺഗ്രസ് കൂട്ടായ്മയും സംയുക്തമായാണ് ചരമവാർഷിക അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചത്. കഞ്ചിക്കോട് സത്രപ്പടിയിൽ നടന്ന അനുസ്മരണയോഗം ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കളരിക്കൽ രാജേന്ദ്ര പണിക്കർ ചടങ്ങിൽ അധ്യക്ഷനായി. യോഗത്തിൽ എം. കന്തകുമാരൻ, അന്തോണിസാമി, പി.കെ. പ്രതീഷ് കുമാർ, ഹനീഫ, എ.വി.പി. മണി, എസ്. മുനിയപ്പൻ തുടങ്ങിയർ പ്രസംഗിച്ചു. ദേശരക്ഷാപ്രതിജ്ഞയും എടുത്തു.