പാരിപ്പള്ളി: പാരിപ്പളി ഫിലിം സൊസൈറ്റി ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാലയിൽ നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ശ്രീനിവാസ െ ന്റ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം സിനിമാ - നാടക പ്രവർത്തകനായ ബിജു നെട്ടറ ഉദ്ഘാടനം ചെയ്തു. ഫിലിം സൊസൈറ്റി പ്രസിഡന്റ് ഡി. അഷറഫുദ്ദീൻ അധ്യക്ഷനായി.
കല്ലുവാതുക്കൽ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എസ്.ആർ. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം എസ്. റിതിൻ, ഫിലിം സൊസൈറ്റീസ് റീജിയണൽ കൺവീനർ എൻ.സതീശൻ, ഡോ: പ്രിയാസുനിൽ, പുഷ്കിൻ ലാൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഞാൻ പ്രകാശൻ എന്ന സിനിമ പ്രദർശിപ്പിച്ചു.
Tags : nattu vishesham Srinivasan Memorial