x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ര്‍​മക്കൂ​ടാ​രം തീ​ര്‍​ത്ത് അവർ ഒത്തുകൂടി


Published: February 6, 2026 10:22 PM IST | Updated: February 6, 2026 10:22 PM IST

അ​ഞ്ചു പ​തി​റ്റാ​ണ്ടു​ക​ള്‍​ക്കു ശേ​ഷം ഒ​ത്തു​കൂ​ടി​യ പാ​ലാസെ​ന്‍റ് തോ​മ​സ് സ്‌​കൂ​ളി​ലെ 1975-76 ബാ​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍.

പാ​ലാ: സെന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ള്‍ 1975 -76 ബാ​ച്ച് അ​ന്പതു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ഓ​ര്‍​മക്കൂടാ​രം തീ​ര്‍​ത്ത് പാ​ലാ മി​ല്‍​ക്ക് ബാ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഒ​ത്തു​കൂ​ടി. പ​ഠ​ന​കാ​ല​ത്തെ ഓ​ര്‍​മ​ക​ള്‍ അ​യ​വി​റ​ക്കി​യും പ​രി​ച​യം പു​തു​ക്കി​യും സ​മ്മേ​ള​നം ന​വ്യ​നു​ഭ​വ​മാ​യി.
പ​രി​പാ​ടി​ക​ള്‍​ക്ക് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥികൂ​ടി​യാ​യ മു​ന്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് പീ​റ്റ​ര്‍, കെ.​സി. അ​ല​ക്‌​സ്, തോ​മ​സു​കു​ട്ടി ചെ​റു​വ​ള്ളി​ല്‍, മ​നോ​ജ് കാ​ട​ന്‍​കാ​വി​ല്‍, ലാ​ലി​ച്ച​ന്‍ ന​ട​യ​ത്ത്, പ്ര​ദീ​പ്കു​മാ​ര്‍, അ​ജി​ത് കു​മാ​ര്‍, ജോ​സ് ബോ​ബ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : memorial nattuvishesham local news

Recent News

Up