കല്ലൂർക്കാട്: കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഇന്നു മുതൽ പത്തുവരെ നടക്കും. ഇതോടനുബന്ധിച്ചുള്ള വിളംബര റാലി ഇന്ന് മൂന്നിന് ആരംഭിക്കും. എട്ടിന് രാവിലെ 10ന് സ്കൂള്‍ മാനേജര്‍ ഐപ്പ് വര്‍ഗീസ് കൊച്ചുകുടി പതാക ഉയര്‍ത്തും. ഉച്ചകഴിഞ്ഞ് 2.30ന് പൂര്‍വ വിദ്യാര്‍ഥികളായ വൈദികരുടെ നേതൃത്വത്തില്‍ സമൂഹബലി. വൈകുന്നേരം അഞ്ചിന് പൂര്‍വ വിദ്യാര്‍ഥി സംഗമത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഐപ്പ് വര്‍ഗീസ് അധ്യക്ഷത വഹിക്കും. കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. പയസ് മലേക്കണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തും.
10ന് വൈകുന്നേരം പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഐപ്പ് വര്‍ഗീസ് അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ജൂബിലി ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി നിര്‍വഹിക്കും. എംഎല്‍എമാരായ മാത്യു കുഴല്നാടന്, പി.ജെ. ജോസഫ്, ആന്റണി ജോണ്‍ തുടങ്ങിയവർ പ്രസംഗിക്കും. തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥികളായ 75 കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന കലയരങ്ങ്, വോയിസ് ഓഫ് കൊച്ചിന് അവതരിപ്പിക്കുന്ന മെഗാ സ്റ്റേജ് ഷോ എന്നിവ അരങ്ങേറും.
Tags : Kaloor Ipe Memorial High School