Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Release

Movies

ഹൃ​ദ​യം ത​ക​ർ​ന്നു വി​ജ​യ് അ​ണ്ണാ..​അ​ങ്ങേ​യ്ക്കൊ​രു തി​യ​തി​യു​ടെ ആ​വ​ശ്യ​മി​ല്ല: വി​ജ​യ്‌​ക്ക് പി​ന്തു​ണ​യു​മാ​യി ര​വി മോ​ഹ​ൻ

വി​ജ​യ്‌​യു​ടെ ക​രി​യ​റി​ലെ അ​വ​സാ​ന ചി​ത്ര​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ജ​ന​നാ​യ​ക​ന്‍റെ റി​ലീ​സ് പ്ര​തി​സ​ന്ധി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ര​വി മോ​ഹ​ൻ. വി​ജ​യ്‌​യ്ക്ക് ഒ​രു തി​യ​തി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും ഇ​ത് റി​ലീ​സ് ആ​കു​ന്ന​തെ​ന്നാ​ണോ അ​ന്നാ​ണ് പൊ​ങ്ക​ലെ​ന്നും ര​വി മോ​ഹ​ൻ പ​റ​യു​ന്നു.

സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ അ​പ്ര​തീ​ക്ഷി​ത തീ​രു​മാ​ന​ങ്ങ​ളി​ൽ റി​ലീ​സ് വൈ​കി​യ​തി​ൽ ഹൃ​ദ​യം ത​ക​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു.

‘‘ഹൃ​ദ​യം ത​ക​ർ​ന്നു വി​ജ​യ് അ​ണ്ണാ.. ഒ​രു സ​ഹോ​ദ​ര​ൻ എ​ന്ന നി​ല​യി​ൽ, അ​ങ്ങ​യു​ടെ കൂ​ടെ​യു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് സ​ഹോ​ദ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​യി ഞാ​നും ഒ​പ്പ​മു​ണ്ട്. അ​ങ്ങേ​യ്ക്ക് ഒ​രു തീ​യ​തി​യു​ടെ ആ​വ​ശ്യ​മി​ല്ല.. അ​ങ്ങ് ത​ന്നെ​യാ​ണ് തു​ട​ക്കം. ആ ​തീ​യ​തി എ​ന്നാ​ണോ, അ​ന്ന് മു​ത​ലാ​ണ് പൊ​ങ്ക​ൽ തു​ട​ങ്ങു​ന്ന​ത്.’’​ര​വി മോ​ഹ​ൻ കു​റി​ച്ചു.

സി​നി​മ​യി​ൽ നി​ന്നും വി​ജ​യ്‌​യ്ക്ക് പ​ര​സ്യ​മാ​യ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന ആ​ദ്യ ന​ട​ൻ കൂ​ടി​യാ​ണ് ര​വി.

പൊ​ങ്ക​ൽ റി​ലീ​സ് ആ​യി ഈ ​വെ​ള്ളി​യാ​ഴ്ച തി​യ​റ്റ​റി​ലെ​ത്താ​നി​രു​ന്ന ചി​ത്ര​മാ​ണ് ജ​ന​നാ​യ​ക​ൻ. എ​ന്നാ​ൽ ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത ചി​ല സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ര​ണം റി​ലീ​സ് തീ​യ​തി നീ​ട്ടു​ക​യാ​ണെ​ന്ന് നി​ർ​മ്മാ​താ​ക്ക​ളാ​യ കെ​വി​എ​ൻ (KVN) പ്രൊ​ഡ​ക്ഷ​ൻ​സ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

ചി​ത്ര​ത്തി​ന്‍റെ സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ൻ വൈ​കു​ന്ന​താ​ണ് റി​ലീ​സ് മു​ട​ങ്ങാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​മാ​താ​ക്ക​ൾ ന​ൽ​കി​യ ഹ​ർ​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കു​ക​യാ​ണ്. ഹ​ർ​ജി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മാ​ത്ര​മേ വി​ധി പ​റ​യൂ എ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് റി​ലീ​സ് മാ​റ്റാ​ൻ നി​ർ​മാ​താ​ക്ക​ൾ നി​ർ​ബ​ന്ധി​ത​രാ​യ​ത്.

അ​തേ​സ​മ​യം ര​വി മോ​ഹ​നും ശി​വ​കാ​ർ​ത്തി​കേ​യ​നും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന പ​രാ​ശ​ക്തി​യു​ടെ റി​ലീ​സും പ്ര​തി​സ​ന്ധി​യി​ലാ​യി​ട്ടു​ണ്ട്. ചി​ത്രം ജ​നു​വ​രി പ​ത്തി​നാ​യി​രു​ന്നു റി​ലീ​സ് ചെ​യ്യേ​ണ്ട​ത്. എ​ന്നാ​ൽ ചി​ത്ര​ത്തി​ന് ഇ​തു​വ​രെ​യും സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​ട്ടി​ല്ല.

Kerala

‘സ​വി​ശേ​ഷ’ ലോ​ഗോ പ്ര​കാ​ശ​നം

തൃ​​​ശൂ​​​ർ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു 19 മു​​​ത​​​ൽ 21 വ​​​രെ ന​​​ട​​​ക്കു​​​ന്ന ഭി​​​ന്ന​​​ശേ​​​ഷി സ​​​ർ​​​ഗോ​​​ത്സ​​​വം ‘സ​​​വി​​​ശേ​​​ഷ’യു​​​ടെ ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം മ​​​ന്ത്രി ആ​​​ർ. ബി​​​ന്ദു നി​​​ർ​​​വ​​​ഹി​​​ച്ചു. കേ​​​ൾ​​​വി​​​വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന ആ​​​ലു​​​വ സ്വ​​​ദേ​​​ശി കെ.​​​എം. അ​​​ബ്ദു​​​ൾ ഷു​​​ക്കൂ​​​റാ​​​ണ് ലോ​​​ഗോ ഡി​​​സൈ​​​ൻ ചെ​​​യ്ത​​​ത്.

ഒ​​​ട്ടേ​​​റെ സ​​​ർ​​​ക്കാ​​​ർ, സ​​​ർ​​​ക്കാ​​​രി​​​ത​​​ര പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്കാ​​​യി അ​​​ബ്ദു​​​ൾ ഷു​​​ക്കൂ​​​ർ ലോ​​​ഗോ ഡി​​​സൈ​​​ൻ ചെ​​​യ്തി​​​ട്ടു​​​ണ്ട്. ലോ​​​ഗോ​​​യ്ക്കു​​​ള്ള പു​​​ര​​​സ്കാ​​​രം ‘സ​​​വി​​​ശേ​​​ഷ’യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വേ​​​ദി​​​യി​​​ൽ സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി ആ​​​ർ. ബി​​​ന്ദു പ​​​റ​​​ഞ്ഞു.

Movies

ഷെ​യി​ൻ നി​ഗ​ത്തി​ന്‍റെ ബ​ൾ​ട്ടി ഒ​ടി​ടി​യി​ലേ​ക്ക്

ഷെ​യി​ൻ നി​ഗം നാ​യ​ക​നാ​യ സ്പോ​ർ​ട്‌സ് ആ​ക്ഷ​ൻ സി​നി​മ ബ​ൾ​ട്ടി ഒ​ടി​ടി പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. ആ​മ​സോ​ൺ പ്രൈം ​വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ചി​ത്രം ഒ​ടി​ടി​യി​ലെ​ത്തു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർട്ട്.

ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും ഉ​ണ്ണി ശി​വ​ലിം​ഗ​മാ​ണ്. എ​സ്ടി​കെ ഫെ​യിം​സ്, ബി​നു ജോ​ർ​ജ് അ​ല​ക്സാ​ണ്ട​ർ പ്രോ​ഡ​ക്ഷ​ൻ​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ സ​ന്തോ​ഷ് ടി. ​കു​രു​വി​ള, ബി​നു ജോ​ർ​ജ് അ​ല​ക്സാ‌​ണ്ട​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്.

കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ ക​ബ​ഡി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സെ​പ്റ്റ​ബ​ർ 26 നാ​യി​രു​ന്നു ചി​ത്രം തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യ​ത്. മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ബ​ൾ​ട്ടി​ക്ക് ല​ഭി​ച്ച​ത്. ചി​ത്ര​ത്തി​ൽ വ​ലി​യ താ​ര​നി​ര ത​ന്നെ​യു​ണ്ട്.

പ​ഞ്ച​മി റൈ​ഡേ​ഴ്‍​സ് എ​ന്ന ക​ബ​ഡി ക്ല​ബി​ന്‍റെ എ​ല്ലാ​മെ​ല്ലാ​മാ​ണ് കാ​പ്റ്റ​ൻ കു​മാ​റും ബ​ള്‍​ട്ടി പ്ലെ​യ​ര്‍ ഉ​ദ​യ​നു​മ​ട​ക്ക​മു​ള്ള​വ​ര്‍. ഗ്രൗ​ണ്ടി​ല്‍ അ​സാ​ധ്യ മെ​യ്‍​വ​ഴ​ക്ക​ത്തി​ലൂ​ടെ ക​ബ​ഡി മ​ത്സ​രം ക​ളി​ക്കു​ന്ന ഈ ​സു​ഹൃ​ത്തു​ക്ക​ളു​ടെ ക​ഥ​യ്ക്കൊ​പ്പം അ​ന്നാ​ട്ടി​ല്‍ പി​ടി​മു​റു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന മൂ​ന്ന് സം​ഘം വ​ട്ടി​പ്പ​ലി​ശ​ക്കാ​രു​ടെ പ​ക​യും പ്ര​തി​കാ​ര​വും ച​തി​യും കൊ​ടും​ക്രൂ​ര​ത​യു​മെ​ല്ലാം പ​റ​യു​ന്നു ബ​ള്‍​ട്ടി

സാ​യ് അ​ഭ്യ​ങ്ക​ർ ആ​ണ് ചി​ത്ര​ത്തി​നാ​യി സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം: അ​ല​ക്സ് ജെ. ​പു​ളി​ക്ക​ൽ, ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ: വാ​വ നു​ജു​മു​ദ്ദീ​ൻ, എ​ഡി​റ്റ​ർ: ശി​വ്കു​മാ​ർ വി ​പ​ണി​ക്ക​ർ, കോ ​പ്രൊ​ഡ്യൂ​സ​ർ: ഷെ​റി​ൻ റെ​യ്ച്ച​ൽ സ​ന്തോ​ഷ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: സ​ന്ദീ​പ് നാ​രാ​യ​ൺ, ക​ലാ​സം​വി​ധാ​നം: ആ​ഷി​ക് .എ​സ് എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. പാ​ര്‍​സ് ഫി​ലിം​സ് ആ​ണ് സി​നി​മ​യു​ടെ ഓ​വ​ര്‍​സീ​സ് വി​ത​ര​ണ​ക്കാ​ര്‍.

 

NRI

ക്രിസ്തീയ ഗാനം കൂദാശകളുടെ കൂദാശ പുറത്തിറങ്ങി

ന്യൂ​ജഴ്സി: തി​രു​ഹൃ​ദ​യ​ങ്ങ​ളെ വീ​ണ്ടും പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ദി​വ്യാ​നു​ഭ​വ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന ആ​ത്മീ​യ​ശ്രാ​വ്യ​മാ​യ ക്രി​സ്തീ​യ ഗാ​നം ന്ധ​കൂ​ദാ​ശ​ക​ളു​ടെ കൂ​ദാ​ശ’ സി​യോ​ൺ സോം​ഗ്സ് പു​റ​ത്തി​റ​ക്കി. ഗാ​ന​ത്തി​ന്‍റെ ഔ​ഡി​യോ ലോ​ഞ്ച് ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​പ​റ​മ്പി​ൽ നി​ർ​വ​ഹി​ച്ചു.

ദൈ​വ​വ​ച​ന​ങ്ങ​ളു​ടെ ആ​ഴം പ​ക​ർ​ന്നു​വ​രി​ക​ൾ ര​ചി​ച്ച​ത് ചെം​സ്ഫോ​ർ​ഡ് (യു​കെ) സ്വ​ദേ​ശി​യാ​യ പി​ങ്കു തോ​മ​സ് ആ​ണെ​ങ്കി​ൽ, സം​ഗീ​ത​ത്തി​ന് ഭ​ക്തി​നി​ര​ത​മാ​യ സ്വ​ര​ഭാ​വം ന​ൽ​കി​യി​രി​ക്കു​ന്ന​ത് പ്ര​ശ​സ്ത ക്രി​സ്തീ​യ സം​ഗീ​ത​ജ്ഞ​ന്മാ​രാ​യ സ്ക​റി​യ ജേ​ക്ക​ബ്, പി​ങ്കു തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ:

ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ: സ്ക​റി​യ ജേ​ക്ക​ബ്, ഫ്ലൂ​ട്ട്: ജോ​സി ആ​ല​പ്പു​ഴ, വീ​ണ: ബി​ജു, കോ​റ​സ്: സോ​ജി & അ​ഞ്ജ​ലി, മി​ക്സ് & മാ​സ്റ്റ​ർ ജി​ൻ​ട്ടോ ജോ​ൺ (ഗീ​തം സ്റ്റു​ഡി​യോ, കൊ​ച്ചി), എ​ഡി​റ്റിം​ഗ്: ഉ​ണ്ണി തൊ​ടു​പു​ഴ, ഡി​സൈ​ൻ: അ​സ്ട്ര, വി​ഡി​യോ: ഗ്ലോ​ബ​ൽ ക്രി​യേ​ഷ​ൻ (നോ​ബി), മാ​ജി​ക് റെ​യ്സ് (റി​ജോ), സ​രി​ൻ, ഫോ​ട്ടോ​ഗ്രാ​ഫി: ക്ലാ​രി​റ്റി വെ​ഡിം​ഗ്സ് (ക​ണ്ണ​ൻ), ട്രീം​മ്സ് ഇ​വ​ൻ​റ്റ്സ് (സെ​ബി​ൻ)

റി​ലീ​സ് ദി​ന​ത്തി​ൽ ത​ന്നെ വി​ശ്വാ​സി​ക​ളു​ടെ മ​നം ക​വ​ർ​ന്ന ഈ ​ഗാ​നം യു​ട്യൂ​ബി​ൽ ല​ഭ്യ​മാ​ണ്.

Kerala

ഭീ​മ-​കൊ​റേ​ഗാ​വ് കേ​സ്; ഹാ​നി ബാ​ബു ജ​യി​ൽ മോ​ചി​ത​നാ​യി

മും​ബൈ: ഭീ​മ-​കൊ​റേ​ഗാ​വ് കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച മ​ല​യാ​ളി​യും ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്ര​ഫ​സ​റു​മാ​യ ഹാ​നി ബാ​ബു ജ​യി​ൽ മോ​ചി​ത​നാ​യി.

അ​ഞ്ച് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഹാ​നി ബാ​ബു ജ​യി​ൽ മോ​ചി​ത​നാ​യ​ത്. ബോം​ബെ ഹൈ​ക്കോ​ട​തി​യാ​ണ് ഹാ​നി ബാ​ബു​വി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ന​വി മും​ബൈ​യി​ലെ ത​ലോ​ജ ജ​യി​ലി​ലാ​ണ് ഹാ​നി ക​ഴി​ഞ്ഞി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ബോം​ബെ ഹൈ​ക്കോ​തി ഹാ​നി ബാ​ബു​വി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ജ​യി​ലി​ൽ ക​ഴി​യ​വെ ഹാ​നി ബാ​ബു ജാ​മ്യം തേ​ടി നേ​ര​ത്തെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ബോം​ബെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​യി​രു​ന്നു സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹാ​നി വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

2020 ജൂ​ലൈ 28നാ​ണ് അ​ഞ്ച് ദി​വ​സം നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ൽ ഹാ​നി ബാ​ബു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. 2019 സെ​പ്റ്റം​ബ​റി​ലും 2020 ഓ​ഗ​സ്റ്റി​ലും ന​ട​ന്ന റെ​യ്ഡു​ക​ളി​ൽ ഹാ​നി​യു​ടെ പു​സ്ത​ക​ങ്ങ​ൾ, രേ​ഖ​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ അ​ന്വേ​ഷ​ണ സം​ഘം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Movies

ഹ​ണി റോ​സി​ന്‍റെ റേ​ച്ച​ൽ; റി​ലീ​സിം​ഗ് ഉ​ട​ൻ  

ഹ​ണി റോ​സ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന റേ​ച്ച​ല്‍ സി​നി​മ​യു​ടെ റി​ലീ​സ് ഡേ​റ്റ് പ്ര​ഖ്യാ​പി​ച്ചു. ചി​ത്രം ഡി​സം​ബ​ർ ആ​റി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ജാ​ഫ​ർ ഇ​ടു​ക്കി, ബാ​ബു രാ​ജ്, റോ​ഷ​ന്‍ ബ​ഷീ​ര്‍, ച​ന്തു സ​ലിം​കു​മാ​ര്‍, രാ​ധി​ക രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും പോ​സ്റ്റ​റി​ലു​ണ്ട്. ഏ​ബ്രി​ഡ് ഷൈ​ന്‍ സ​ഹ​നി​ർ​മാ​താ​വും സ​ഹ ര​ച​യി​താ​വു​മാ​കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് പു​തു​മു​ഖ​സം​വി​ധാ​യി​ക​യാ​യ ആ​ന​ന്ദി​നി ബാ​ല​യാ​ണ്.

പ്ര​തി​കാ​ര​ത്തി​ന്‍റെ ആ​ഴ​മേ​റി​യ ക​ഥ​യാ​വും റേ​ച്ച​ല്‍ എ​ന്നാ​ണ് പോ​സ്റ്റ​ർ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഹ​ണി റോ​സി​നെ​ക്കൂ​ടാ​തെ ബാ​ബു​രാ​ജ്‌, ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍, റോ​ഷ​ന്‍ ബ​ഷീ​ര്‍, ച​ന്തു സ​ലിം​കു​മാ​ര്‍, രാ​ധി​ക രാ​ധാ​കൃ​ഷ്ണ​ന്‍, ജാ​ഫ​ര്‍ ഇ​ടു​ക്കി, വി​നീ​ത് ത​ട്ടി​ല്‍, ജോ​ജി, ദി​നേ​ശ് പ്ര​ഭാ​ക​ര്‍, പോ​ളി വ​ത്സ​ൻ, വ​ന്ദി​ത മ​നോ​ഹ​ര​ന്‍ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു​ണ്ട്. ‌

ബാ​ദു​ഷ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ല്‍ എ​ൻ.​എം.​ബാ​ദു​ഷ​യും രാ​ജ​ന്‍ ചി​റ​യി​ലും എ​ബ്രി​ഡ് ഷൈ​നും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

രാ​ഹു​ൽ മ​ണ​പ്പാ​ട്ടി​ന്‍റെ ക​ഥ​ക്ക് രാ​ഹു​ൽ മ​ണ​പ്പാ​ട്ടും എ​ബ്രി​ഡ് ഷൈ​നും ചേ​ർ​ന്ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. സം​ഗീ​തം, പ​ശ്ചാ​ത്ത​ല​സം​ഗീ​തം: ഇ​ഷാ​ൻ ഛബ്ര, ​എ​ഡി​റ്റ​ർ: മ​നോ​ജ്, ഛായാ​ഗ്ര​ഹ​ണം: സ്വ​രൂ​പ് ഫി​ലി​പ്പ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: സു​ജി​ത്ത് രാ​ഘ​വ്, സൗ​ണ്ട് ഡി​സൈ​ൻ: ശ്രീ ​ശ​ങ്ക​ർ, സൗ​ണ്ട് മി​ക്സ്: രാ​ജ​കൃ​ഷ്ണ​ൻ എം ​ആ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ്: മ​ഞ്ജു ബാ​ദു​ഷ, ഷെ​മി ബ​ഷീ​ര്‍, ഷൈ​മാ മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ.

Latest News

Up