x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭീ​മ-​കൊ​റേ​ഗാ​വ് കേ​സ്; ഹാ​നി ബാ​ബു ജ​യി​ൽ മോ​ചി​ത​നാ​യി


Published: December 6, 2025 04:24 PM IST | Updated: December 6, 2025 04:34 PM IST

മും​ബൈ: ഭീ​മ-​കൊ​റേ​ഗാ​വ് കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച മ​ല​യാ​ളി​യും ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്ര​ഫ​സ​റു​മാ​യ ഹാ​നി ബാ​ബു ജ​യി​ൽ മോ​ചി​ത​നാ​യി.

അ​ഞ്ച് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഹാ​നി ബാ​ബു ജ​യി​ൽ മോ​ചി​ത​നാ​യ​ത്. ബോം​ബെ ഹൈ​ക്കോ​ട​തി​യാ​ണ് ഹാ​നി ബാ​ബു​വി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ന​വി മും​ബൈ​യി​ലെ ത​ലോ​ജ ജ​യി​ലി​ലാ​ണ് ഹാ​നി ക​ഴി​ഞ്ഞി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ബോം​ബെ ഹൈ​ക്കോ​തി ഹാ​നി ബാ​ബു​വി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ജ​യി​ലി​ൽ ക​ഴി​യ​വെ ഹാ​നി ബാ​ബു ജാ​മ്യം തേ​ടി നേ​ര​ത്തെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ബോം​ബെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​യി​രു​ന്നു സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹാ​നി വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

2020 ജൂ​ലൈ 28നാ​ണ് അ​ഞ്ച് ദി​വ​സം നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ൽ ഹാ​നി ബാ​ബു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. 2019 സെ​പ്റ്റം​ബ​റി​ലും 2020 ഓ​ഗ​സ്റ്റി​ലും ന​ട​ന്ന റെ​യ്ഡു​ക​ളി​ൽ ഹാ​നി​യു​ടെ പു​സ്ത​ക​ങ്ങ​ൾ, രേ​ഖ​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ അ​ന്വേ​ഷ​ണ സം​ഘം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Tags : Bhima-Koregaon case Hani Babu release jail

Recent News

Up