x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​എ​സ് പി​ടി​ച്ചെ​ടു​ത്ത റ​ഷ്യ​ൻ പ​താ​ക​യു​ള്ള എ​ണ്ണ​ക്ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​രെ വി​ട്ട​യ​ച്ചു


Published: January 13, 2026 09:07 AM IST | Updated: January 13, 2026 09:07 AM IST

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ര അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ൽ അ​മേ​രി​ക്ക പി​ടി​ച്ചെ​ടു​ത്ത റ​ഷ്യ​ൻ പ​താ​ക​യു​ള്ള മ​റി​നേ​ര എ​ന്ന ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ വി​ട്ട​യ​ച്ചു.

ഇ​ന്ത്യ​യി​ലെ അ​മേ​രി​ക്ക​ൻ സ്ഥാ​ന​പ​തി​യാ​യി സെ​ർ​ജി​യോ ഗോ​ർ സ്ഥാ​ന​മേ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ക​പ്പ​ലി​ലെ 28 ജീ​വ​ന​ക്കാ​രി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​ർ​ക്ക് പു​റ​മേ 17 യു​ക്രെ​യ്‌​നി​ക​ളും ര​ണ്ട് റ​ഷ്യ​ക്കാ​രും ആ​റ് ജോ​ർ​ജി​യ​ക്കാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഉ​പ​രോ​ധം ലം​ഘി​ച്ച് ഇ​റാ​നു​മാ​യി എ​ണ്ണ​വ്യാ​പാ​രം ന​ട​ത്തി​യ​തി​നു യു​എ​സ് വി​ല​ക്കി​യി​രു​ന്ന ബെ​ല്ല 1 എ​ന്ന മ​റി​നേ​ര ക​പ്പ​ലാ​ണു പി​ടി​ച്ച​ത്. ആ​ഴ്ച​ക​ളോ​ളം ക​പ്പ​ലി​നെ പി​ന്തു​ട​ർ​ന്ന ശേ​ഷ​മാ​യി​രു​ന്നു ന​ട​പ​ടി.

പി​ന്നാ​ലെ, ക​രീ​ബി​യ​ൻ ക​ട​ലി​ലും വെ​ന​സ്വേ​ല​ൻ എ​ണ്ണ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​രോ​പി​ച്ച് മ​റ്റൊ​രു ക​പ്പ​ലും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ബെ​ല്ല 1 എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന ക​പ്പ​ൽ അ​ടു​ത്തി​ടെ​യാ​ണ് മ​റി​നേ​ര എ​ന്നു പേ​രു മാ​റ്റി​യ​ത്.

ക്രൂ​ഡ് ഓ​യി​ൽ കൊ​ണ്ടു​പോ​കു​ന്ന ക​പ്പ​ൽ കാ​ലി​യാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ക​പ്പ​ൽ പി​ടി​ച്ചെ​ടു​ക്കാ​ൻ യു​എ​സ് സൈ​ന്യ​ത്തി​നു ബ്രി​ട്ടി​ഷ് സൈ​ന്യം പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു.

Tags : US release Indian Russia

Recent News

Up