Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strike

മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള കു​ടി​ശി​ക ന​ൽ​കു​ക, പ്ര​വേ​ശ​ന ത​സ്തി​ക​യി​ലെ ശ​മ്പ​ള അ​പാ​ക​ത പ​രി​ഹ​രി​ക്കു​ക, പു​തി​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ഡോ​ക്ട​ർ ത​സ്തി​ക​ക​ളു​ടെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും അ​പ​ര്യാ​പ്ത​ത പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ ന​ട​ത്തു​ന്ന സ​മ​രം തു​ട​രു​ന്നു.

ഒ​പി​യും അ​ടി​യ​ന്തി​ര​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ ബ​ഹി​ഷ്ക​ര​ണ​വും ഡോ​ക്ട​ർ​മാ​ർ തു​ട​രു​ക​യാ​ണ്. ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ​ജി​എം​സി​ടി​എ പ്ര​തി​നി​ധി​ക​ളും മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ​മ​ന്ത്രി, ധ​ന​കാ​ര്യ മ​ന്ത്രി എ​ന്നി​വ​രും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മൊ​ന്നും ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

Kerala

ഭാരത് ബന്ദ് യഥാർഥത്തിൽ മറ്റൊരു കേരള ബന്ദ് മാത്രമായി ഒതുങ്ങിയെന്ന് ശശി തരൂർ

തിരുവനന്തപുരം: ഇന്നത്തെ ഭാരത് ബന്ദ് യഥാർഥത്തിൽ മറ്റൊരു കേരള ബന്ദ് മാത്രമായി ഒതുങ്ങി എന്നത് ഖേദകരമായ ഒരു വൈരുദ്ധ്യമാണ് ശശി തരൂർ എംപി. ഇന്ത്യയുടെ മറ്റു ഭാഗങ്ങൾ ഇത്തരം നിർബന്ധിത തടസപ്പെടുത്തലുകൾക്ക് അപ്പുറത്തേക്ക് വളർന്നപ്പോൾ, അസംഘടിതരായ ഭൂരിപക്ഷത്തിന് മേൽ സംഘടിത ന്യൂനപക്ഷം നടത്തുന്ന ഈ അതിക്രമത്തിന് മുന്നിൽ കേരളം മാത്രം ഇപ്പോഴും ബന്ദിയാക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിൽ പ്രവേശിച്ചത് മുതൽ എന്‍റെ നിലപാട് വ്യക്തമാണ്, പ്രതിഷേധിക്കാനുള്ള അവകാശത്തെ താൻ പിന്തുണയ്ക്കുന്നു, എന്നാൽ തടസപ്പെടുത്താനുള്ള അവകാശത്തെയല്ല. മറ്റൊരാളുടെ സ്വതന്ത്രമായ സഞ്ചാരത്തെ തടയാൻ ഒരു ഇന്ത്യക്കാരനും ഭരണഘടനാപരമായ അവകാശമില്ലെന്നും തരൂർ ഫേസ്ബുക്കിൽ കുറിച്ചു.

നമ്മുടെ തീവ്രമായ യൂണിയൻ പ്രവർത്തനങ്ങൾ മൂലം വ്യവസായങ്ങളെ നാം ഇവിടുന്ന ഓടിച്ചുവിട്ടു. ഇപ്പോൾ പൗരന്മാരെ സ്വന്തം വീടുകളിൽ തടവുകാരാക്കുകയും കടയുടമകളെ ഷട്ടറുകൾ താഴ്ത്താൻ നിർബന്ധിക്കുകയും ചെയ്യുന്ന ഇത്തരം പഴഞ്ചൻ കായികബല രീതികളിൽ കടിച്ചുതൂങ്ങുന്നതിലൂടെ, യുവാക്കൾക്കും സംരംഭകർക്കും നമ്മുടെ സംസ്ഥാനം ഒട്ടും അനുയോജ്യമല്ലെന്ന് നാം ഉറപ്പുവരുത്തുകയാണ്.

സ്വയം നശിപ്പിക്കുന്ന ഈ ശീലം ഉപേക്ഷിക്കാൻ സമയമായിരിക്കുന്നു. ക്രിയാത്മകമായ വിയോജിപ്പുകൾ കൊണ്ട് നമുക്ക് ഇതിനെ മാറ്റിസ്ഥാപിക്കാവുന്നതേയുള്ളൂ. എന്‍റെ സ്വന്തം പാർട്ടി ഉൾപ്പെട്ടിരിക്കുമ്പോൾ പോലും, പണിമുടക്കാനുള്ള അവകാശത്തിൽ മറ്റുള്ളവരെക്കൊണ്ട് നിർബന്ധിതമായി പണിമുടക്കിക്കാനുള്ള അവകാശം ഉൾപ്പെടുന്നില്ലെന്ന് ഞാൻ കാലങ്ങളായി വാദിക്കുന്നതാണ്.

ദൈനംദിന ജീവിതവും വ്യാപാരവും ഗതാഗതവും തടസപ്പെടുത്തി ഒരു സംസ്ഥാനത്തെ സ്തംഭിപ്പിക്കുന്നത് സാധാരണക്കാരന്‍റെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്.
ഫാക്ടറികൾക്കുള്ളിൽ നിന്ന് നമ്മുടെ തെരുവുകളിലേക്കും വീടുകളിലേക്കും വ്യാപിച്ച തീവ്ര യൂണിയൻ പ്രവർത്തനം മൂലം കേരളത്തിന്‍റെ സൽപ്പേരിന് ഇതിനകം തന്നെ മങ്ങലേറ്റു കഴിഞ്ഞു.

ലോകവും ഇന്ത്യയുടെ മറ്റു ഭാഗങ്ങളും തള്ളിക്കളഞ്ഞ കാലഹരണപ്പെട്ട സമരരീതികൾ പിന്തുടർന്നുകൊണ്ട്, ആധുനികവും നിക്ഷേപക സൗഹൃദവുമായ ഒരു ലക്ഷ്യസ്ഥാനമായി മാറാൻ നമുക്ക് കഴിയില്ല.

വിയോജിക്കാനുള്ള അവകാശത്തെ നമുക്ക് മാനിക്കാം, എന്നാൽ അതോടൊപ്പം നമ്മളോട് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള മറ്റുള്ളവരുടെ അവകാശത്തെയും ജോലി ചെയ്യാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യത്തെയും നമുക്ക് ശക്തമായി സംരക്ഷിക്കാം. പ്രതിഷേധം എന്നത് ഒരു ധാർമ്മിക പ്രഖ്യാപനമായിരിക്കണം. അല്ലാതെ കായികമായ ഒരു ഉപരോധമാകരുതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

Kerala

പൊ​തു​പ​ണി​മു​ട​ക്ക് ആരംഭിച്ചു; ഡ​യ​സ് നോ​ൺ പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ പ്ര​ഖ്യാ​പി​ച്ച 24 മ​ണി​ക്കൂ​ർ രാ​ജ്യ​വ്യാ​പ​ക പൊ​തു​പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ച​തോ​ടെ പ​ണി​മു​ട​ക്കി​നു ഡ​യ​സ് നോ​ൺ പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. പ​ണി​മു​ട​ക്കു​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ന്ന​ത്തെ ശ​മ്പ​ളം ന​ൽ​കി​ല്ലെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും സം​യു​ക്ത റാ​ലി ന​ട​ത്തും. ഇ​ന്ന് രാ​വി​ലെ ഡ​ൽ​ഹി രാ​ജ്ഘ​ട്ടി​ൽ​നി​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ മാ​ർ​ച്ച് ന​ട​ത്തും. ഉ​ച്ച​യ്ക്ക് ജ​ന്ത​ർ മ​ന്ത​റി​ലും പ്ര​തി​ഷേ​ധി​ക്കും.

പു​തി​യ ലേ​ബ​ർ കോ​ഡു​ക​ൾ, ഇ​ന്ത്യ - യു​എ​സ് വ്യാ​പാ​ര ക​രാ​ർ, കേ​ര​ള​ത്തി​ലെ നെ​ൽ​ക​ർ​ഷ​ക​ർ​ക്കു​ള്ള അ​ധി​ക ബോ​ണ​സ് നി​ർ​ത്താ​നു​ള്ള കേ​ന്ദ്ര നി​ർ​ദേ​ശം എ​ന്നീ വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ക. ഓ​ട്ടോ, ബ​സ്, ലോ​റി, ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കും. റെ​യി​ൽ​വേ​യി​ലെ​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​യും തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു. ഐ​എ​ൻ​ടി​യു​സി, സി​ഐ​ടി​യു അ​ട​ക്കം 10 സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കു​ന്ന​ത്.

Kerala

പ​ണി​മു​ട​ക്കി​ൽ കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് ഐ​എ​ൻ​ടി​യു​സി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ദേ​​​​ശീ​​​​യ ട്രേ​​​​ഡ് യൂ​​​​ണി​​​​യ​​​​നു​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച പ​​​​ണി​​​​മു​​​​ട​​​​ക്കി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​നു​​​​കൂ​​​​ല സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് ഐ​​​​എ​​​​ൻ​​​​ടി​​​​യു​​​​സി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ർ. ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ൻ. എ​​​​ല്ലാ മേ​​​​ഖ​​​​ല​​​​യി​​​​ലെ​​​​യും ഐ​​​​എ​​​​ൻ​​​​ടി​​​​യു​​​​സി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ പ​​​​ണി​​​​മു​​​​ട​​​​ക്കും. പ​​​​ണി​​​​മു​​​​ട​​​​ക്കി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ എ​​​​ഐ​​​​സി​​​​സി നേ​​​​തൃ​​​​ത്വം പി​​​​സി​​​​സി​​​​ക​​​​ൾ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു. കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​നു​​​​കൂ​​​​ല സ​​​​ർ​​​​വീ​​​​സ് സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളാ​​​​യ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് എം​​​​പ്ലോ​​​​യീ​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ അ​​​​ട​​​​ക്കം പ​​​​ണി​​​​മു​​​​ട​​​​ക്കി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കി​​​​ല്ലെ​​​​ന്നു ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

Kerala

കടക്ക് പിന്നോട്ട്; റൂട്ട് മാറിയോടിയ ബസുകളെ റിവേഴ്‌സ് എടുപ്പിച്ചു നാട്ടുകാർ

കൊച്ചി: പെരുമ്പാവൂരില്‍ റൂട്ട് മാറി ഓടിയ സ്വകാര്യ ബസുകളെ റിവേഴ്‌സ് എടുപ്പിച്ചു നാട്ടുകാരും നഗരസഭയിലെ ഇടതു കൗണ്‍സിലര്‍മാരും. സ്വകാര്യ ബസുകള്‍ റൂട്ട് മാറ്റി ഓടുന്നതു പതിവായതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. പെരുമ്പാവൂര്‍ ടൗണില്‍ ഗതാഗത കുരുക്കാണെന്നു പറഞ്ഞാണ് സ്വകാര്യ ബസുകള്‍ യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ടു വഴിതിരിച്ചു വിടുന്നത്.

അങ്കമാലി, കാലടി ഭാഗങ്ങളില്‍നിന്നു പെരുമ്പാവൂരിലേക്കു വരുന്ന സ്വകാര്യ ബസുകള്‍ സമയക്കുറവിന്‍റെ പേര് പറഞ്ഞാണ് എംസി റോഡില്‍ന കവീസ് റെസ്റ്ററന്‍റിന്‍റെ മുന്നില്‍ ഇറക്കി വിടുന്നത്.

തുടര്‍ന്നു ഗേള്‍സ് സ്‌കൂളിനു സമീപത്തു കൂടിയാണ് ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നത്. നാട്ടുകാരുടെ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൗണ്‍സിലര്‍മാര്‍ ഇടപെട്ടത്.

NRI

ജ​ര്‍​മ​നി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലും സ്കൂ​ളു​ക​ളി​ലും ചൊ​വ്വാ​ഴ്ച പ​ണി​മു​ട​ക്ക്

ബെ​ര്‍​ലി​ന്‍: ചൊ​വ്വാ​ഴ്ച ജ​ര്‍​മ​നി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലും സ്കൂ​ളു​ക​ളി​ലും പ​ണി​മു​ട​ക്ക് ന​ട​ക്കും. ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫി​ല്‍ വെ​ര്‍​ഡി ട്രേ​ഡ് യൂ​ണി​യ​ന്‍ സം​ഘ​ടി​പ്പി​ച്ച റാ​ലി​യി​ല്‍ പ്ര​ക​ട​ന​ക്കാ​ര്‍ മാ​ര്‍​ച്ച് ന​ട​ത്തി.

ജി​ഇ​ഡ​ബ്ല്യു​വും വെ​ര്‍​ഡി​യും ഈ ​ആ​ഴ്ച മു​ന്ന​റി​യി​പ്പ് പ​ണി​മു​ട​ക്കു​ക​ള്‍​ക്ക് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. ഇ​ത് ആ​വോ ഡേ​കെ​യ​ര്‍ സെ​ന്‍റ​റു​ക​ളെ​യും സ്കൂ​ളു​ക​ളെ​യും യൂ​ണി​വേ​ഴ്സി​റ്റി​ക​ളെ​യും ആ​ശു​പ​ത്രി​ക​ളെ​യും ബാ​ധി​ക്കും. തി​ങ്ക​ളാ​ഴ്ച​യും ജീ​വ​ന​ക്കാ​ര്‍ സ​മ​ര​ത്തി​ലാ​യി​രു​ന്നു.

പ്ര​ത്യേ​കി​ച്ച്, നോ​ര്‍​ത്ത് റൈ​ന്‍ - വെ​സ്റ്റ്ഫാ​ലി​യ, ബാ​ഡ​ന്‍ - വു​ര്‍​ട്ടം​ബ​ര്‍​ഗ്, മ​ധ്യ ജ​ര്‍​മ​നി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന ആ​ളു​ക​ള്‍​ക്ക് അ​വ​ശ്യ സേ​വ​ന​ങ്ങ​ളി​ലേ​ക്കു​ള്ള കാ​ല​താ​മ​സം, റ​ദ്ദാ​ക്ക​ല്‍ അ​ല്ലെ​ങ്കി​ല്‍ കു​റ​വ് എ​ന്നി​വ അ​നു​ഭ​വ​പ്പെ​ടാം.

നോ​ര്‍​ത്ത് റൈ​ന്‍ - വെ​സ്റ്റ്ഫാ​ലി​യ, ആ​ഹ​ന്‍, എ​സെ​ന്‍, കൊ​ളോ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ധാ​ന സ​ര്‍​വ​ക​ലാ​ശാ​ല ആ​ശു​പ​ത്രി​ക​ളി​ല്‍ ര​ണ്ട് ദി​വ​സ​ത്തെ പ​ണി​മു​ട​ക്ക് ന​ട​ക്കും.

അ​ടി​യ​ന്ത​ര ചി​കി​ത്സ ഇ​പ്പോ​ഴും ല​ഭ്യ​മാ​കു​മെ​ങ്കി​ലും രോ​ഗി പ​രി​ച​ര​ണം നി​യ​ന്ത്രി​ക്കു​മെ​ന്ന് ഈ ​ആ​ശു​പ​ത്രി​ക​ള്‍ ഇ​തി​ന​കം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ബാ​ഡ​ന്‍ - വു​ര്‍​ട്ടം​ബ​ര്‍​ഗി​ല്‍, സ്റ്റു​ട്ട്ഗാ​ര്‍​ട്ടി​ലും ഹെ​യ്ല്‍​ബ്രോ​ണി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും. അ​വി​ടെ മി​ക്ക​വാ​റും എ​ല്ലാ സം​സ്ഥാ​ന സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കു​ചേ​രും.

ഇ​തി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളും കോ​ള​ജു​ക​ളും സം​സ്ഥാ​ന പാ​ര്‍​ല​മെ​ന്‍റും മ​ന്ത്രാ​ല​യ​ങ്ങ​ളും വി​ദ്യാ​ര്‍​ഥി സേ​വ​ന​ങ്ങ​ളും വി​ല്‍​ഹെ​ല്‍​മ, സ്റ്റേ​റ്റ് ഗാ​ല​റി, സ്റ്റേ​റ്റ് തി​യേ​റ്റ​ര്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ നി​ര​വ​ധി സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്നു.

വീ​ന്‍​സ്ബ​ര്‍​ഗ് സെ​ന്‍റ​ര്‍ ഫോ​ര്‍ സൈ​ക്യാ​ട്രി​യെ​യും ഷ്വാ​ബി​ഷ് ഹാ​ളി​ലെ അ​തി​ന്‍റെ ശാ​ഖ​യെ​യും ഇ​ത് ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്റ്റു​ട്ട്ഗാ​ര്‍​ട്ടി​ലും ഹെ​യ്ല്‍​ബ്രോ​ണി​ലും വ​ലി​യ പ്ര​ക​ട​ന​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.

മ​ധ്യ ജ​ര്‍​ന​നി​യി​ല്‍, ലൈ​പ്സി​ഗ് യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ല്‍ പ​ണി​മു​ട​ക്കു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. സാ​ക്സ​ണി, സാ​ക്സ​ണി - അ​ന്‍​ഹാ​ള്‍​ട്ട്, തു​റിം​ഗി​യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍, സം​സ്ഥാ​ന അ​ധി​കാ​രി​ക​ള്‍, സ്കൂ​ളു​ക​ള്‍, സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍, ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ വി​വി​ധ സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ടും.

ഹാ​ലെ, ജെ​ന, ലീ​പ്സി​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ര്‍​വ​ക​ലാ​ശാ​ല ആ​ശു​പ​ത്രി​ക​ളെ​യും ഇ​ത് ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. തു​രിം​ഗി​യ​യി​ല്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ജെ​ന​യി​ല്‍ ന​ട​ക്കു​ന്ന ഒ​രു വ​ലി​യ റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

സ്കൂ​ളു​ക​ള്‍, സ്കൂ​ള്‍ ക​ഴി​ഞ്ഞു​ള്ള പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍, സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍, വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ ചൈ​ല്‍​ഡ്കെ​യ​ര്‍ സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്നു​ള്ള ജീ​വ​ന​ക്കാ​രെ ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രും.

മാ​ര്‍​ച്ചു​ക​ളും പ്ര​ക​ട​ന​ങ്ങ​ളും കാ​ര​ണം വ​ലി​യ ന​ഗ​ര​ങ്ങ​ളി​ലും ഗ​താ​ഗ​ത കാ​ല​താ​മ​സം ഉ​ണ്ടാ​യേ​ക്കാം. ചൊ​വ്വാ​ഴ്ച ആ​ശു​പ​ത്രി​ക​ളി​ലോ സ്കൂ​ളു​ക​ളി​ലോ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലോ അ​പ്പോ​യി​ന്‍റ്മെ​ന്‍റു​ക​ള്‍ ഉ​ള്ള​വ​ര്‍ അ​വ മു​ന്‍​കൂ​ട്ടി പ​രി​ശോ​ധി​ക്കാ​ന്‍ അ​ധി​കൃ​ത​ർ നി​ര്‍​ദ​ശി​ച്ചു.

പ​ണി​മു​ട​ക്കു​ക​ള്‍ എ​ന്തു​കൊ​ണ്ട് ന​ട​ക്കു​ന്നു

ജ​ര്‍​മ്മ​നി​യി​ലെ ഫെ​ഡ​റ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലു​ട​നീ​ള​മു​ള്ള ഒ​രു പ്ര​ധാ​ന പൊ​തു​മേ​ഖ​ലാ വേ​ത​ന ത​ര്‍​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പ​ണി​മു​ട​ക്കു​ക​ള്‍. വെ​ര്‍​ഡി, ജി​ഇ​ഡ​ബ്ല്യു, മ​റ്റു​ള്ള​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള യൂ​ണി​യ​നു​ക​ള്‍ ഏ​ഴ് ശ​ത​മാ​നം ശ​മ്പ​ള വ​ര്‍​ധ​ന​വ് (അ​ല്ലെ​ങ്കി​ല്‍ പ്ര​തി​മാ​സം കു​റ​ഞ്ഞ​ത് 300 യൂ​റോ), ജൂ​ണി​യ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് പ്ര​തി​മാ​സം 200 യൂ​റോ എ​ന്നി​വ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ബു​ധ​നാ​ഴ്ച പോ​ട്സ്ഡാ​മി​ല്‍ ആ​രം​ഭി​ക്കാ​ന്‍ പോ​കു​ന്ന മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും റൗ​ണ്ട് ച​ര്‍​ച്ച​ക​ള്‍​ക്ക് മു​ന്നോ​ടി​യാ​യി സ​മ്മ​ര്‍​ദം വ​ര്‍​ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് യൂ​ണി​യ​നു​ക​ളു​ടെ ല​ക്ഷ്യം.

Kerala

ദേശീയ പണിമുടക്ക്: പൊതുഗതാഗതവും കടകളും ബാങ്കുകളും തടസപ്പെട്ടേക്കും, വിട്ടുനില്‍ക്കാൻ ബിഎംഎസ്

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ തൊഴില്‍ കോഡുകള്‍ക്കെതിരെ നടത്താനിരിക്കുന്ന ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന്‍റെ പ്രതീതി സൃഷ്ടിക്കും. കേരളത്തില്‍ പണിമുടക്ക് സമ്പൂര്‍ണമായിരിക്കുമെന്നു വിവിധ തൊഴില്‍ സംഘനകളുടെ നേതാക്കള്‍ ദീപിക ഓണ്‍ലൈനിനോടു പ്രതികരിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, സ്‌കൂള്‍, കോളജ്, പൊതു ഗതാഗത, കട കമ്പോളങ്ങള്‍ എന്നിവയൊക്കെ വ്യാഴാഴ്ച അടഞ്ഞു കിടക്കും. അധ്യാപക-അനധ്യാപക സംഘടനകളും വിദ്യാര്‍ഥി സംഘടനകളും പണിമുടക്കും.

കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്, ഓട്ടോറിക്ഷ, ടാക്‌സി തൊഴിലാളികളും പണിമുടക്കും. അതിനാല്‍ വ്യാഴാഴ്ച കേരളത്തിലെ നിരത്തുകള്‍ ഒഴിഞ്ഞു കിടക്കും. മൂന്നു പ്രമുഖ ബാങ്കിംഗ് തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ബാങ്കുകളും അടഞ്ഞു കിടക്കും. ആശുപത്രി, പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കും. എന്നാല്‍, പണിമുടക്കില്‍ ബിഎംഎസ് (ഭാരതീയ മസ്ദൂര്‍ സംഘം) സംഘടന പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ സുരക്ഷ ഒരുക്കുകയാണെങ്കില്‍ ജോലിക്കു കയറും ബിഎംഎസ് ജില്ലാ സെക്രട്ടറി ധനേഷ് പ്രതികരിച്ചു.

 സഹകരിക്കണമെന്ന് സിഐടിയു

ഇന്ത്യയിലാകെ 1600 കേന്ദ്രങ്ങളിലും കേരളത്തില്‍ 650 കേന്ദ്രങ്ങളും പണിമുടക്ക് ദിവസം തൊഴിലാളികള്‍ പ്രതിഷേധിച്ചു തെരുവില്‍ റാലി നടത്തും. യാത്ര ഒഴിവാക്കാനും കടകള്‍ അടച്ചിടാനുമുള്ള ആഹ്വാനം ഞങ്ങള്‍ കൊടുത്തിട്ടുണ്ട്. വാണിജ്യ-വ്യാപര മേഖലകളിലുള്ളവരെല്ലാം പണിമുടക്കുന്നുണ്ട്. അതിനാല്‍ കടകളൊന്നും തുറക്കില്ല. പെട്രോള്‍ പമ്പും അന്ന് അവധിയാണ്. സ്വകാര്യ വാഹനങ്ങൾ നിരത്തില്‍ ഇറങ്ങാനുള്ള സാധ്യതയുമില്ല. 30 കോടി തൊഴിലാളികള്‍ ഇത്തവണ പണിമുടക്കിന്‍റെ ഭാഗമാകും. കര്‍ഷകരും യുവജന വിദ്യാര്‍ഥി സംഘടനകളും മഹിളാ സംഘടനകളും ഇടതുപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളും എല്ലാം പണിമുടക്കിനെ പിന്തുണച്ചിട്ടുണ്ട്.

ലേബര്‍ കോഡ് പിന്‍വലിക്കുക എന്നുള്ളതാണ് ഞങ്ങളുടെ പ്രധാനപ്പെട്ട ആവശ്യം. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണം, സ്ഥിരം തൊഴില്‍ ഉറപ്പാക്കണം എന്നിവയൊക്കെയാണ് പ്രധാന ആവശ്യങ്ങള്‍. ഞങ്ങള്‍ വണ്ടി തടയാനോ ആരുടെയും മെക്കിട്ട് കേറാനോ വരില്ല. സഹകരിക്കണമെന്ന് എല്ലാവരോടും പറയും. ബിഎംഎസ് രാഷ്ട്രീയമായി മാറി നില്‍ക്കുന്നുണ്ടെങ്കിലും അതില്‍ ഉള്‍പ്പെടുന്ന ആളുകള്‍ തൊഴിലാളികളാണ്. അവരും മൂന്നു ലേബര്‍ കോഡുകളെ നേരത്തെ എതിര്‍ത്തിരുന്നു. അവരും പണിമുടക്കില്‍ സഹകരിക്കാനാണ് സാധ്യത.

- ചന്ദ്രന്‍ പിള്ള
(ജിസിഡിഎ ചെയര്‍മാന്‍, സിഐടിയു ദേശീയ സമിതി അംഗം)

എല്ലാവരും പണിമുടക്കും

വണ്ടികള്‍ നിരത്തില്‍ ഇറങ്ങില്ല. എല്ലാവരും പണിമുടക്കും. മോട്ടോര്‍ വാഹന രംഗത്തുള്ളരും കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കും. സ്വകാര്യ വാഹനങ്ങളും നിരത്തില്‍ ഇറക്കില്ല. വണ്ടികളൊന്നും തടയാന്‍ ഞങ്ങളില്ല. പക്ഷേ, സഹകരിക്കണമെന്നു പറയും. ബിഎംഎസ് പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. പക്ഷെ ആ സംഘടനയിലുള്ള തൊഴിലാളികള്‍ പണിമുടക്കുമായി സഹകരിക്കും. മറ്റ് സംഘടനകളെ തോല്‍പ്പിക്കാനായി വാശിയോടെ പണിക്കു കേറില്ല. മാത്രമല്ല, ഞങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ എല്ലാം പൊതുവായി തൊഴിലാളികള്‍ക്കു വേണ്ടിയുള്ളതാണ്. എറണാകുളത്ത് 16 കേന്ദ്രങ്ങളില്‍ റാലി നടത്തുന്നുണ്ട്. പൊതുസമ്മേളനവും നടത്തും.

- ആര്‍. ചന്ദ്രശേഖരന്‍
(ഐഎന്‍ടിയുസി ദേശീയ വൈസ് പ്രസിഡന്‍റ്, സംസ്ഥാന പ്രസിഡന്‍റ്)

 

ജോലിക്കു കയറാൻ തയാർ

ബിഎംഎസ് ഉള്ള എല്ലാ സ്ഥാപനങ്ങളിലും ഞങ്ങള്‍ ജോലിക്കു കയറാന്‍ തയാറാണ്. എല്ലാ സ്ഥാപനങ്ങളിലും ഞങ്ങള്‍ കത്ത് കൊടുത്തിട്ടുണ്ട്. ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് പറഞ്ഞിട്ടുണ്ട്. പണിമുടക്കുന്നവര്‍ക്കു ചെയ്യാം, പക്ഷേ, മറ്റൊരാള്‍ പണി എടുക്കുന്നതു തടയാന്‍ അധികാരമില്ല. സാധാരണ തൊഴില്‍ ചെയ്യാനുള്ള അവസരം മാനേജ്‌മെന്‍റ് ഒരുക്കാറുണ്ട്. ഷിപ്‌യാര്‍ഡ്, നേവല‍ ബേസ്, തുറമുഖം, എഫ്എസിടി, ഐആര്‍ഇഎല്‍, ബിപിഎസ് തുടങ്ങി എല്ലായിടത്തും കത്ത് നല്‍കിയിട്ടുണ്ട്. എറണാകുളത്ത് ഒന്നര ലക്ഷത്തിനടുത്ത് അംഗങ്ങള്‍ ബിഎംഎസില്‍ ഉണ്ട്. അവരെല്ലാം ജോലിക്കു കയറും. തൊഴിലാളികള്‍ ഈ സമരം തള്ളിക്കളയും. അഖിലേന്ത്യ പണിമുടക്ക് എന്ന് പേരു കൊടുക്കുന്നതേയുള്ളു, കേരളത്തില്‍ മാത്രമേ ഇതു നടക്കുകയുള്ളൂ.

-ധനേഷ്(ബിഎംഎസ് ജില്ല സെക്രട്ടറി), ഷിബു (ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി)

Kerala

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കൈ​യ​ട​ക്കി എ​സ്എ​ഫ്ഐ, വ​ൻ സം​ഘ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വൈ​സ് ചാ​ൻ​സ​ല​ർ മോ​ഹ​ൻ കു​ന്നു​മ്മ​ലി​നെ​തി​രെ എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം. പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​ലും കാ​യി​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടി​എ ന​ൽ​കാ​ത്ത വി​സി​യു​ടെ നി​ല​പാ​ടി​നെ​തി​രെ​യാ​യി​രു​ന്നു എ​സ്എ​ഫ്ഐ സ​മ​രം.

ബാ​രി​ക്കേ​ഡു​ക​ൾ വ​ച്ച് സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തി​ന്‍റെ ക​വാ​ട​ത്തി​ൽ പോ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​രെ ത​ട​ഞ്ഞു. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. എ​ന്നാ​ൽ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തേ​ക്ക് ക​യ​റി.

ക​ലോ​ത്സ​വം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും വി​സി മോ​ഹ​ന​ൻ കു​ന്നു​മ്മേ​ൽ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ല്ല. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​ർ​ട്സും സ്പോ​ർ​ട്സും അ​നു​വ​ദി​ക്കി​ല്ല എ​ന്ന വി​സി​യു​ടെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ​യാ​ണ് എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് രാ​പ്പ​ക​ൽ സ​മ​രം ആ​രം​ഭി​ച്ചി​രു​ന്നു. എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​ശി​വ​പ്ര​സാ​ദ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. സ​ഞ്ജീ​വും സ​മ​ര​മു​ഖ​ത്തു​ണ്ട്.

 

 

Kerala

ശ​ന്പ​ള​ പ​രി​ഷ്ക​ര​ണം ന​ട​പ്പാ​യി​ല്ല; ന​ഴ്സു​മാ​ർ​ പ​ണി​മു​ട​ക്കി​ലേ​ക്ക്

 തൃ​ശൂ​ർ: എ​ട്ടു​വ​ർ​ഷ​മാ​യി ശ​ന്പ​ളം പ​രി​ഷ്ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ന​ഴ്സു​മാ​രും സ​മ​ര​ത്തി​ലേ​ക്ക്. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ 21നു ​സൂ​ച​നാ പ​ണി​മു​ട​ക്കും തൃ​ശൂ​രി​ൽ സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​നും ന​ട​ത്തും.

മു​ഴു​വ​ൻ ന​ഴ്സു​മാ​രും പ​ണി​മു​ട​ക്കും. അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലും വാ​ർ​ഡി​ലും മൂ​ന്നി​ലൊ​ന്നു ന​ഴ്സു​മാ​രു​ണ്ടാ​കും. ന​ഴ്സു​മാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്കു ക​ട​ക്കു​മെ​ന്നു യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ യോ​ഗം അ​റി​യി​ച്ചു.

തൃ​ശൂ​ർ പ്ര​ഫ. ജോ​സ​ഫ് മു​ണ്ട​ശേ​രി ഹാ​ളി​ൽ ന​ട​ന്ന യോ​ഗം ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജാ​സ്മി​ൻ ഷാ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ​ന്പ​ളം ന​ൽ​കാ​ൻ മാ​നേ​ജ്മെ​ന്‍റു​ക​ൾ ത​യാ​റാ​ണെ​ന്നു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കു​ന്നി​ല്ലെ​ന്നും ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണു സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തു​ന്ന​തെ​ന്നും ജാ​സ്മി​ൻ ഷാ ​പ​റ​ഞ്ഞു.

Kerala

ടെ​യ്‌​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​മ​ര​ത്തി​ൽനി​ന്നു പി​ന്മാ​റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​യ്യ​​​ൽ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന വി​​​വി​​​ധ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഓ​​​ൾ കേ​​​ര​​​ള ടെ​​​യ്‌​​​ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ന് ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മാ​​​ർ​​​ച്ചി​​​ൽ​​നി​​​ന്നു പി​​​ന്മാ​​​റി​​​യ​​​താ​​​യി നേ​​​താ​​​ക്ക​​​ൾ വാ​​ർ​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

Kerala

കേസില്‍നിന്ന് ഊരിത്തരാമെന്ന് വാഗ്ദാനം, പത്തു ലക്ഷം തട്ടി; ബിജെപി ഓഫീസിനു മുന്നില്‍ സമരം

കൊച്ചി: കോതമംഗലത്തു ബിജെപി നേതാക്കള്‍ പണം തട്ടിയതായി പരാതി. മകനെ കേസില്‍നിന്ന് ഒഴിവാക്കി തരാമെന്ന് വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്തായാണ് പരാതി. ഇതില്‍ പ്രതിഷേധിച്ചു ചേലാട് സ്വദേശി ജോര്‍ജും കുടുംബവും ബിജെപി മണ്ഡലം ഓഫീസിനു മുന്നില്‍ സമരം ആരംഭിച്ചു.

കഴിഞ്ഞ വര്‍ഷമാണ് പരാതിക്ക് ഇടയായ സംഭവം. ജോര്‍ജിന്‍റെ മകന്‍റെ പേരില്‍ ബംഗളൂരുവിലും കാസർഗോഡും കേസുകള്‍ ഉണ്ടായിരുന്നു. ഇതില്‍നിന്നെല്ലാം മകനെ ഒഴിവാക്കിത്തരാമെന്ന് പറഞ്ഞാണ് കോതമംഗലം ബിജെപി നേതാക്കളായ ഉണ്ണികൃഷ്ണന്‍ മാങ്ങോടും ടി.എസ്. സുരേഷും ഇവരില്‍നിന്നു പലപ്പോഴായി പത്തു ലക്ഷത്തിലധികം രൂപ വാങ്ങിയതായി പരാതിയുള്ളത്.

അക്കൗണ്ട് വഴിയും നേരിട്ടും ഇവര്‍ പണം വാങ്ങി. എന്നാല്‍, മകനെതിരെ ബംഗളൂരു പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചതോടെയാണ് കേസുകളില്‍ ഒന്നും ഒത്തുതീര്‍പ്പാക്കിയിട്ടില്ലെന്നു ജോര്‍ജും കുടുംബവും മനസിലാക്കുന്നത്. ഇതിനെ പിന്നാലെ ഇവര്‍ നേതാക്കളെ സമീപിച്ചപ്പോള്‍ ഒരു അഭിഭാഷകനെ ജോര്‍ജിനും കുടുംബത്തിനും പരിചയപ്പെടുത്തി കൊടുത്തു.

അതുവഴി കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞെങ്കിലും അതിലും ഒരു തീരുമാനവും ഉണ്ടായില്ല. ഇതോടെ രണ്ടു കേസുകളിലും പിഴ അടച്ച ശേഷമാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. പിന്നാലെയാണ് ബിജെപി ഓഫീസിനു മുന്നില്‍ സമരവുമായി കുടുംബം എത്തിയത്.

District News

കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ അ​നി​ശ്ചി​ത​കാ​ല പ്ര​ക്ഷോ​ഭത്തിലേക്ക്

കോ​​ട്ട​​യം: വി​വി​ധ ആ​​വ​​ശ്യ​​ങ്ങ​​ളു​​ന്ന​​യി​​ച്ച് കേ​​ര​​ള കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് സ​​ര്‍​വീ​​സ് പെ​​ന്‍​ഷ​​നേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ അ​​നി​​ശ്ചി​​ത​​കാ​​ല പ്ര​​ക്ഷോ​​ഭം ആ​​രം​​ഭി​​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി മു​​ണ്ടൂ​​ര്‍ രാ​​മ​​കൃ​​ഷ്ണ​​ന്‍ ക്യാ​​പ്റ്റ​​നാ​​യി കാ​​സ​​ര്‍​ഗോഡ് മു​​ത​​ല്‍ തൃ​​ശൂ​​ര്‍ വ​​രെ വ​​ട​​ക്ക​​ന്‍ മേ​​ഖ​​ല ജാ​​ഥ​​യും സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് എം. ​​സു​​കു​​മാ​​ര​​ന്‍ ക്യാ​പ്റ്റ​​നാ​​യി കോ​​ട്ട​​യം മു​​ത​​ല്‍ തി​​രു​​വ​​ന​​ന്ത​​പു​​രം വ​​രെ തെ​​ക്ക​​ന്‍ മേ​​ഖ​​ലാ ജാ​​ഥ​​യും ന​​ട​​ത്തും.

തെ​​ക്ക​​ന്‍ മേ​​ഖ​​ല ജാ​​ഥ ഇ​​ന്നു രാ​​വി​​ലെ ഒ​​മ്പ​​തി​​ന് കോ​​ട്ട​​യം തി​​രു​​ന​​ക്ക​​ര​​യി​​ല്‍ സി​​ഐ​​ടി​​യു ദേ​​ശീ​​യ വ​​ര്‍​ക്കിം​​ഗ് ക​​മ്മി​​റ്റി​​യം​​ഗം കെ. ​​അ​​നി​​ല്‍​കു​​മാ​​ര്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജാ​​ഥ​​ക​​ളു​​ടെ സ​​മാ​​പ​​ന​​ത്തി​​നു​​ശേ​​ഷം ഫെ​​ബ്രു​​വ​​രി ഒ​​മ്പ​​തു മു​​ത​​ല്‍ 17 വ​​രെ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് ന​​ട​​യി​​ല്‍ സ​​ത്യ​​ഗ്ര​​ഹ​​വും തു​​ട​​ര്‍​ന്ന് 23 മു​​ത​​ല്‍ അ​​നി​​ശ്ചി​​ത​​കാ​​ല സ​​ത്യ​​ഗ്ര​​ഹ​​വും ആ​​രം​​ഭി​​ക്കും. സ​​ഹ​​ക​​ര​​ണ മ​​ന്ത്രി​​ക്കും പെ​​ന്‍​ഷ​​ന്‍ ബോ​​ര്‍​ഡ് ചെ​​യ​​ര്‍​മാ​​നും പ​​ല​​വ​​ട്ടം നി​​വേ​​ദ​​നം ന​​ല്‍​കി​​യി​​ട്ടും തു​​ട​​ര്‍ ന​​ട​​പ​​ടി​​ക​​ളു​​ണ്ടാ​​യി​​ല്ല. സ​​ര്‍​ക്കാ​​ര്‍ നി​​യോ​​ഗി​​ച്ച ക​​മ്മീ​​ഷ​​ന്‍ റി​​പ്പോ​​ര്‍​ട്ട് ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്നും നേ​​താ​​ക്ക​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.


പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് എം. ​​സു​​കു​​മാ​​ര​​ന്‍, ട്ര​​ഷ​​റ​​ര്‍ കെ.​​എം. തോ​​മ​​സ്, ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ടി.​​ജെ.​ മാ​​ത്യു തെ​​ങ്ങും​​പ്ലാ​​ക്ക​​ല്‍, സെ​​ക്ര​​ട്ട​​റി വി.​​ജി.​ വി​​ജ​​യ​​കു​​മാ​​ര്‍, ക​​മ്മി​​റ്റി​​യം​​ഗ​​ങ്ങ​​ളാ​​യ ടോ​​മി തു​​രു​​ത്തി​​ക്ക​​ര, ജോ​​സ​​ഫ് ജോ​​ണ്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Kerala

സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ന്പ​​​ളപ​​​രി​​​ഷ്ക​​​ര​​​ണ കു​​​ടി​​​ശി​​​ക ന​​​ൽ​​​കു​​​ക, ഡോ​​​ക‌്ട​​​ർ ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് കെ​​​ജി​​​എം​​​സി​​​റ്റി​​​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​ർ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​രം ശ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ഇ​​​ന്ന​​​ലെ കെ​​​ജി​​​എം​​​സി​​​ടി​​​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഡോ​​​ക്ട​​​ർ​​​മാ​​​ർ ഒ​​​പി​​​യും അ​​​ടി​​​യ​​​ന്ത​​​ര​​​മ​​​ല്ലാ​​​ത്ത സേ​​​വ​​​ന​​​ങ്ങ​​​ളും ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു സെ​​​ക്ര​​​ട്ടേ​​​റി​​​യറ്റ് ധ​​​ർ​​​ണ ന​​​ട​​​ത്തി.

ഇ​​​തോ​​​ടൊ​​​പ്പം അ​​​നി​​​ശ്ചി​​​ത​​​കാ​​​ല റി​​​ലേ സ​​​ത്യ​​​ഗ്ര​​​ഹ​​​വും ആ​​​രം​​​ഭി​​​ച്ചു. ഇ​​​ന്ന​​​ലെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ലാ​​​യി​​​രു​​​ന്നു സ​​​ത്യ​​​ഗ്ര​​​ഹം. ഇ​​​ന്നു മു​​​ത​​​ൽ നി​​​രാ​​​ഹാ​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലാ​​​യി​​​രി​​​ക്കും.

Kerala

സഹകരണ പെന്‍ഷന്‍കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

നെ​ടു​ങ്ക​ണ്ടം: സം​സ്ഥാ​ന​ത്തെ 26,000 ത്തോ​ളം വ​രു​ന്ന സ​ഹ​ക​ര​ണ പെ​ന്‍ഷ​ന്‍കാ​ര്‍ സ​മ​ര​ത്തി​ലേ​ക്ക്.

മി​നി​മം പെ​ന്‍ഷ​നും പ​ര​മാ​വ​ധി പെ​ന്‍ഷ​നും വ​ര്‍ധി​പ്പി​ക്കു​ക, സ​ഹ​ക​ര​ണ പെ​ന്‍ഷ​ന്‍കാ​ര്‍ക്കും മെ​ഡി​സെ​പ് ന​ട​പ്പാ​ക്കു​ക, മെ​ഡി​ക്ക​ല്‍ അ​ല​വ​ന്‍സ് വ​ര്‍ധി​പ്പി​ക്കു​ക, പെ​ന്‍ഷ​ന്‍ ഫ​ണ്ട് വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നു​ള്ള റി​പ്പോ​ര്‍ട്ട് ന​ട​പ്പാ​ക്കു​ക, സം​ഘ​ങ്ങ​ളു​ടെ പെ​ന്‍ഷ​ന്‍ വി​ഹി​തം ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ഫെ​ബ്രു​വ​രി ഒ​മ്പ​തു​മു​ത​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ​വും ഫെ​ബ്രു​വ​രി 23 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​വും ന​ട​ത്തു​മെ​ന്ന് കേ​ര​ള കോ ​ഓ​പ്പ​റേ​റ്റീ​വ്‌​സ​ര്‍വീ​സ് പെ​ന്‍ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​ സു​കു​മാ​ര​ന്‍ പ​റ​ഞ്ഞു.

ഇ​തി​നു മു​ന്നോ​ടി​യാ​യി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 29 മു​ത​ല്‍ ഫെ​ബ്രു​വ​രി നാ​ലു വ​രെ കാ​സ​ര്‍ഗോ​ഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ ര​ണ്ട് വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​ക​ളും ന​ട​ത്തും.

വ​ട​ക്ക​ന്‍ മേ​ഖ​ലാ ജാ​ഥ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ണ്ടൂ​ര്‍ രാ​മ​കൃ​ഷ്ണ​നും തെ​ക്ക​ന്‍ മേ​ഖ​ലാ ജാ​ഥ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​ സു​കു​മാ​ര​നും ന​യി​ക്കും.

Kerala

എല്ലാ ശനിയും അവധി വേണം, ജീവനക്കാർ പണിമുടക്കിലേക്ക്; ഇന്ന് ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടും

 തിരുവനന്തപുരം:അഖിലേന്ത്യാ പണിമുടക്കിൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം ഇന്ന് തടസപ്പെടും. ആഴ്ചയിൽ പ്രവൃത്തിദിനം അഞ്ചു ദിവസമാക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്‌ബിയു) ആണ് പണിമുടക്കുന്നത്.

ജീവനക്കാരുടെ ഒൻപതു സംഘടനകളുടെ കൂട്ടായ്മയാണ് യുഎഫ്ബിയു. ജനുവരി 23ന് ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
 
രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇതിനായി ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്നും സംഘടനകൾ അറിയിച്ചിരുന്നു.

24ന് ശനിയും 25ന് ഞായറും അവധിയായിരുന്നു. 26ന് റിപ്പബ്ലിക് ദിന അവധി. ഇന്ന് പണിമുടക്കും ചേർത്ത് നാല് ദിവസമാണ് ബാങ്കുകൾ അടഞ്ഞു കിടക്കുന്നത്.

Kerala

ഇരട്ട നികുതി: 21ന് സിനിമാ പണിമുടക്ക്

കൊ​​​ച്ചി: ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ഈ​​​ടാ​​​ക്കു​​​ന്ന വി​​​നോ​​​ദ​​​നി​​​കു​​​തി ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ച് സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​നെ​​​തി​​​രേ സി​​​നി​​​മാ​​​സം​​​ഘ​​​ട​​​ന​​​ക​​​ള്‍ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 21ന് ​​​സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി സി​​​നി​​​മാ​​​മേ​​​ഖ​​​ല​​​യി​​​ല്‍ സൂ​​​ച​​​നാ​​​പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തു​​​മെ​​​ന്ന് ഫി​​​ലിം ചേം​​​ബ​​​ര്‍, പ്രൊ​​​ഡ്യൂ​​​സേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ തു​​​ട​​​ങ്ങി​​​യ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ സം​​​യു​​​ക്ത​​​മാ​​​യി അ​​​റി​​​യി​​​ച്ചു.

പ​​​ണി​​​മു​​​ട​​​ക്ക് സി​​​നി​​​മാ​​​മേ​​​ഖ​​​ല​​​യെ നി​​​ശ്ച​​​ല​​​മാ​​​ക്കും. അ​​​ന്നേ​​​ദി​​​വ​​​സം തി​​​യേ​​​റ്റ​​​റു​​​ക​​​ളി​​​ല്‍ സി​​​നി​​​മാ​​​പ്ര​​​ദ​​​ര്‍ശ​​​നം ഉ​​​ണ്ടാ​​​കി​​​ല്ല. ഷൂ​​​ട്ടിം​​​ഗ്, ഡ​​​ബ്ബിം​​​ഗ്, എ​​​ഡി​​​റ്റിം​​​ഗ് തു​​​ട​​​ങ്ങി​​​യ നി​​​ര്‍മാ​​​ണ അ​​​നു​​​ബ​​​ന്ധ ജോ​​​ലി​​​ക​​​ളും പൂ​​​ര്‍ണ​​​മാ​​​യി നി​​​ര്‍ത്തി​​​വ​​​യ്ക്കും. ഫി​​​ലിം ചേം​​​ബ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്രൊ​​​ഡ്യൂ​​​സേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍, ഡി​​​സ്ട്രി​​​ബ്യൂ​​​ട്ടേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍, ഫി​​​യോ​​​ക് തു​​​ട​​​ങ്ങി​​​യ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യാ​​​ണു സ​​​മ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത്.

സൂ​​​ച​​​നാ​​​സ​​​മ​​​ര​​​ത്തി​​​നു​​​ശേ​​​ഷ​​​വും അ​​​നു​​​കൂ​​​ല തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ല്‍ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല​​​ത്തേ​​​ക്ക് തി​​​യേ​​​റ്റ​​​റു​​​ക​​​ള്‍ അ​​​ട​​​ച്ചി​​​ടു​​​ന്ന​​​ത് ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു നീ​​​ങ്ങേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍കി.

Kerala

കോ​ൺ​ഗ്ര​സി​ന്‍റെ തൊ​ഴി​ലു​റ​പ്പ് ര​ണ്ടാം​ഘ​ട്ട സ​മ​രം 13,14 തീ​യ​തി​ക​ളി​ല്‍

ക​​​ണ്ണൂ​​​ർ: പു​​​തി​​​യ നി​​​യ​​​മ​​​നി​​​ര്‍​മാ​​​ണ​​​ത്തി​​​ലൂ​​​ടെ മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യു​​​ടെ അ​​​ന്ത​​​സ​​​ത്ത ത​​​ക​​​ര്‍​ത്ത മോ​​​ദി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് കോ​​​ണ്‍​ഗ്ര​​​സ് ര​​​ണ്ടാം​​​ഘ​​​ട്ട സ​​​മ​​​രം ന​​​ട​​​ത്തു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ല്‍​എ.

മു​​​ഴു​​​വ​​​ന്‍ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ​​​യും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യും പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ​​​യും പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് 13,14 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ രാ​​​ജ്ഭ​​​വ​​​നു മു​​​ന്നി​​​ല്‍ രാ​​പ​​ക​​​ല്‍ സ​​​മ​​​രം ന​​​ട​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ക​​​ണ്ണൂ​​​രി​​​ൽ വാ​​ർ​​ത്താ​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ഗാ​​​ന്ധി​​​ജി​​​യു​​​ടെ ര​​​ക്ത​​​സാ​​​ക്ഷി​​ത്വ ദി​​​ന​​​മാ​​​യ 30ന് ​​​എ​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ര്‍​ഡു​​​ക​​​ളി​​​ലും തൊ​​​ഴി​​​ലു​​​റ​​​പ്പ് സം​​​ര​​​ക്ഷ​​​ണ​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന​​​ക​​​ത്തും പു​​​റ​​​ത്തും ന​​​ട​​​ത്തി​​​യ സ​​​മ​​​ര​​​ത്തി​​​നു പു​​​റ​​​മെ എ​​​ഐ​​​സി​​​സി​​​യു​​​ടെ ആ​​​ഹ്വാ​​​ന​​​പ്ര​​​കാ​​​രം കേ​​​ര​​​ള​​​ത്തി​​​ലും വ​​​ലി​​​യ സ​​​മ​​​ര​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി. ഇ​​​തി​​​ന്‍റെ തു​​​ട​​​ര്‍​ച്ച യാ​​​യി​​​ട്ടാ​​​ണ് ര​​​ണ്ടാം​​ഘ​​​ട്ട സ​​​മ​​​ര​​​മെ​​​ന്ന് സ​​​ണ്ണി ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.

Kerala

ക്വാ​റി ക്ര​ഷ​ർ മേ​ഖ​ല ​ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്

കോ​​​ഴി​​​ക്കോ​​​ട്: ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന ഖ​​​ന​​​ന ലോ​​​ബി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പി​​​ന്‍റെ​​​യും റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് ക്വാ​​​റി, ക്ര​​​ഷ​​​ർ മേ​​​ഖ​​​ല അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​ര​​​ത്തി​​​ലേ​​​ക്ക്.

18ന് ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്ത് വ്യ​​​വ​​​സാ​​​യ നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​യി​​​ലെ മു​​​ഴു​​​വ​​​ൻ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും വി​​​പു​​​ല​​​മാ​​​യ യോ​​​ഗം ചേ​​​ർ​​​ന്ന് സ​​​മ​​​ര​​​സ​​​മി​​​തി​​​ക്കു രൂ​​​പം ന​​​ൽ​​​കും.

26 മു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ ക്വാ​​​റി​​​ക​​​ളും ക്ര​​​ഷ​​​റു​​​ക​​​ളും അ​​​ട​​​ച്ചു​​​പൂ​​​ട്ടി നി​​​ർ​​​മ്മാ​​​ണ മേ​​​ഖ​​​ല സ്തം​​​ഭി​​​പ്പി​​​ക്കു​​​ന്ന സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും കേ​​​ര​​​ള മൈ​​​നിം​​​ഗ് ആ​​​ൻ​​​ഡ് ക്ര​​​ഷിം​​ഗ് ഓ​​​ണേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​എം​​​സി​​​ഒ​​​എ) സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​കെ. ബാ​​​ബു പ​​​റ​​​ഞ്ഞു.

International

ഗ്രീസിൽ കർഷക പ്രക്ഷോഭം കനക്കുന്നു

ആ​ഥ​ൻ​സ്: ഗ്രീ​സി​ൽ ക​ർ​ഷ​ക​പ്ര​ക്ഷോ​ഭം ക​ന​ത്തു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ക​ർ​ഷ​ക​ർ പ്ര​ഖ്യാ​പി​ച്ച 48 മ​ണി​ക്കൂ​ർ നീ​ണ്ട ബ​ന്ദ് മൂ​ലം ഇ​ന്ന​ലെ പ്ര​ധാ​ന ഹൈ​വേ​ക​ൾ, ജം​ഗ്ഷ​നു​ക​ൾ, ടോ​ൾ സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ൾ സ്തം​ഭി​ച്ചു. കു​തി​ച്ചു​യ​ർ​ന്ന നി​ർ​മാ​ണ​ച്ചെ​ല​വും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വ്യാ​പാ​ര​ക്ക​രാ​റു​മാ​ണ് പ്ര​തി​ഷേ​ധി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ.

വ്യാ​പാ​ര​ക്ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ യൂ​റോ​പ്യ​ൻ വി​പ​ണി​യി​ലേ​ക്കു വ​ൻ​തോ​തി​ൽ ഇ​റ​ക്കു​മ​തി​ക​ൾ ഒ​ഴു​കു​മെ​ന്ന് ക​ർ​ഷ​ക​ർ ക​രു​തു​ന്നു. ഇ​ന്ന​ലെ എ​മ​ർ​ജ​ൻ​സി വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​കെ മ​റ്റൊ​ന്നും സ​മ​ര​ക്കാ​ർ ക​ട​ത്തി​വി​ട്ടി​ല്ല.

സ​മ​ര​ക്കാ​രെ നീ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പോ​ലീ​സും ന​ട​ത്തി​യി​ല്ല. എ​ന്നി​രു​ന്നാ​ലും ദി​വ​സ​ങ്ങ​ളോ​ളം സാ​ഹ​ച​ര്യം തു​ട​രാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ന​വം​ബ​റി​ൽ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ​ങ്ങ​ൾ മ​റ്റ് കാ​ര​ണ​ങ്ങ​ൾ മൂ​ലം കൂ​ടു​ത​ൽ തീ​വ്ര​മാ​കു​ക​യാ​യി​രു​ന്നു.

സ​ബ്സി​ഡി ന​ൽ​കാ​തി​രു​ന്ന​തും അ​ടു​മാ​ടു​ക​ൾ​ക്കി​ട​യി​ൽ രോ​ഗ​ങ്ങ​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തും കാ​ര​ണ​ങ്ങ​ളാ​ണ്. സ​മ​ര​ക്കാ​രെ മെ​രു​ക്കാ​ൻ ഇ​ന്ധ​ന നി​കു​തി​യി​ള​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ വൈ​ദ്യു​തി​യും ബു​ധ​നാ​ഴ്ച സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഫ്രാ​ൻ​സി​ലും ഇ​ന്ന​ലെ ക​ർ​ഷ​ക​ർ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

Kerala

സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്. ജ​നു​വ​രി 13 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ധ്യാ​പ​നം നി​ർ​ത്തും. തു​ട​ർ​ന്നു​ള്ള ആ​ഴ്ച്ച മു​ത​ൽ അ​ടി​യ​ന്തി​ര​മ​ല്ലാ​ത്ത ചി​കി​ത്സ​ക​ളും നി​ർ​ത്തി​വ​യ്ക്കു​വാ​നാ​ണ് കെ​ജി​എം​സി​ടി​എ തീ​രു​മാ​നം. ‌‌‌‌

ഒ​പി ബ​ഹി​ഷ്‌​ക​ര​ണം, അ​ടി​യ​ന്ത​ര​സേ​വ​നം ഒ​ഴി​കെ​യു​ള്ള ചി​കി​ത്സ​നി​ര്‍​ത്തി​വ​യ്ക്കു​ന്ന​തു​ള്‍​പ്പ​ടെ​യു​ള്ള സ​മ​ര​ങ്ങ​ള്‍ ചെ​യ്തി​ട്ടും ഫ​ലം ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്താ​നു​ള്ള തീ​രു​മാ​നം.

ശ​മ്പ​ള​പ​രി​ഷ്‌​ക​ര​ണ ഉ​ത്ത​ര​വി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ക, ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക ന​ല്‍​കു​ക, താ​ത്കാ​ലി​ക കൂ​ട്ട​സ്ഥ​ലം മാ​റ്റം ഒ​ഴി​വാ​ക്കു​ക, കൂ​ടു​ത​ല്‍ ത​സ്തി​ക സൃ​ഷ്ടി​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ഉ​ള്‍​പ്പ​ടെ അ​ടി​യ​ന്ത​ര​പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത മ​റ്റ് എ​ല്ലാ ചി​കി​ത്സ​ക​ളും നി​ര്‍​ത്തി​വ​യ്ക്കു​മെ​ന്നും സം​ഘ​ട​നാ നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി.

Kerala

ഇ​​​ര​​​ട്ടനി​​​കു​​​തി​​​ക്കെ​​​തി​​​രേ സി​​​നി​​​മാ​​​ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ച സ​​​മ​​​രം ഉ​​​ട​​​നി​​​ല്ല

കൊ​​​ച്ചി: ഇ​​​ര​​​ട്ടനി​​​കു​​​തി​​​ക്കെ​​​തി​​​രേ സി​​​നി​​​മാ​​​ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ച സ​​​മ​​​രം ഉ​​​ട​​​നി​​​ല്ല. സ​​​ര്‍ക്കാ​​​ര്‍ ച​​​ര്‍ച്ച​​​യ്ക്കു സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.

ഒ​​​മ്പ​​​തി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സ​​​ര്‍ക്കാ​​​രു​​​മാ​​​യി പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ ച​​​ര്‍ച്ച ന​​​ട​​​ത്തും. ഇ​​​തി​​​നു​​​ശേ​​​ഷം സ​​​മ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ചു തീ​​​രു​​​മാ​​​നി​​​ക്കാ​​​മെ​​​ന്ന് ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ഫി​​​ലിം ചേം​​​ബ​​​ര്‍ യോ​​​ഗ​​​ത്തി​​​ല്‍ ധാ​​​ര​​​ണ​​​യാ​​​യി. ജി​​​എ​​​സ്ടി​​​ക്കു പു​​​റ​​​മെ​​​യു​​​ള്ള വി​​​നോ​​​ദ​​​നി​​​കു​​​തി ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് സി​​​നി​​​മാ​​​ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യം.

വി​​​നോ​​​ദ​​​നി​​​കു​​​തി ഒ​​​ഴി​​​വാ​​​ക്കാ​​​ത്ത പ​​​ക്ഷം സ​​​ര്‍ക്കാ​​​രു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന് ഫി​​​ലിം ചേം​​​ബ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ പ​​​ത്തു വ​​​ര്‍ഷ​​​മാ​​​യി ഇ​​​ര​​​ട്ടനി​​​കു​​​തി ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും വൈ​​​ദ്യു​​​തി താ​​​രി​​​ഫി​​​ല്‍ ഇ​​​ള​​​വ് ന​​​ല്‍ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സം​​​ഘ​​​ട​​​ന സ​​​ര്‍ക്കാ​​​രി​​​നെ സ​​​മീ​​​പി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​തു​​​വ​​​രെ​​​യും പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​യി​​​ല്ലെ​​​ന്ന് ഫി​​​ലിം ചേം​​​ബ​​​ര്‍ പറയുന്നു.

National

പുതുവർഷത്തലേന്നത്തെ പണിമുടക്കിനു പ്രതിരോധം; ഡെലിവറി ഏജന്‍റുമാർക്ക് ഇൻസെന്‍റീവുകൾ

ന്യൂ​​​ഡ​​​ൽ​​​ഹി: ഗി​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ യൂ​​​ണി​​​യ​​​നു​​​ക​​​ൾ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ണി​​​മു​​​ട​​​ക്കി​​​നി​​​ട​​​യി​​​ൽ ഡെ​​​ലി​​​വ​​​റി ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്ക് ഇ​​​ൻ​​​സെ​​​ന്‍റീ​​​വു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച് ഓ​​​ണ്‍ലൈ​​​ൻ ഡെ​​​ലി​​​വ​​​റി പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളാ​​​യ സ്വി​​​ഗ്ഗി​​​യും സൊ​​​മാ​​​റ്റോ​​​യും.

ഉ​​​ത്സ​​​വ​​​സീ​​​സ​​​ണു​​​ക​​​ളി​​​ൽ ഇ​​​ൻ​​​സെ​​​ന്‍റീ​​​വു​​​ക​​​ൾ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​ത് സാ​​​ധാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ങ്കി​​​ലും പ​​​ണി​​​മു​​​ട​​​ക്ക് ഡെ​​​ലി​​​വ​​​റി സേ​​​വ​​​ന​​​ങ്ങ​​​ളെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്താ​​​തി​​​രി​​​ക്കാ​​​നാ​​​ണു സ​​​മ​​​ര​​​ത്തി​​​നി​​​ട​​​യി​​​ൽ​​​ത്ത​​​ന്നെ ഓ​​​ണ്‍ലൈ​​​ൻ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ ഡെ​​​ലി​​​വ​​​റി ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്കു​​​ള്ള ക​​​മ്മീ​​​ഷ​​​നി​​​ല​​​ട​​​ക്കം വ​​​ർ​​​ധ​​​ന​​​ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

പു​​​തു​​​വ​​​ർ​​​ഷ​​​ത്ത​​​ലേ​​​ന്ന് വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നും രാ​​​ത്രി 12നു​​​മി​​​ട​​​യി​​​ലു​​​ള്ള തി​​​ര​​​ക്കേ​​​റി​​​യ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളി​​​ൽ ഡെ​​​ലി​​​വ​​​റി ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്ക് 120 മു​​​ത​​​ൽ 150 രൂ​​​പ വ​​​രെ ഒ​​​രു ഓ​​​ർ​​​ഡ​​​റി​​​ന് പേ​​​ഔ​​​ട്ട് ന​​​ൽ​​​കു​​​മെ​​​ന്ന് സൊ​​​മാ​​​റ്റോ പ്ര​​​ഖ്യാ​​​പി​​​ച്ച​​​പ്പോ​​​ൾ പു​​​തു​​​വ​​​ർ​​​ഷ​​​ത്ത​​​ലേ​​​ന്നു​​​ള്ള ഈ ​​​ആ​​​റു മ​​​ണി​​​ക്കൂ​​​ർ വി​​​ൻ​​​ഡോ​​​യി​​​ലെ തി​​​ര​​​ക്കു​​​ള്ള മ​​​ണി​​​ക്കൂ​​​റു​​​ക​​​ളി​​​ൽ 2000 രൂ​​​പ​​​വ​​​രെ വ​​​രു​​​മാ​​​നം സ്വി​​​ഗ്ഗി​​​യും പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഓ​​​ർ​​​ഡ​​​റു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​വും തൊ​​​ഴി​​​ലാ​​​ളി ല​​​ഭ്യ​​​ത​​​യു​​​മ​​​നു​​​സ​​​രി​​​ച്ച് പു​​​തു​​​വ​​​ർ​​​ഷ​​​ത്ത​​​ലേ​​​ന്ന് 3000 രൂ​​​പ വ​​​രെ ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്കു ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് സൊ​​​മാ​​​റ്റോ ഉ​​​റ​​​പ്പ് ന​​​ൽ​​​കി​​​യ​​​പ്പോ​​​ൾ ഡി​​​സം​​​ബ​​​ർ 31നും ​​​ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു​​​മി​​​ട​​​യി​​​ലു​​​ള്ള ഓ​​​ർ​​​ഡ​​​റു​​​ക​​​ൾ​​​ക്ക് ഡെ​​​ലി​​​വ​​​റി ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്ക് 10,000 രൂ​​​പ വ​​​രെ നേ​​​ടാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് സ്വി​​​ഗ്ഗി വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​ത്.

ഓ​​​ണ്‍ലൈ​​​ൻ ടാ​​​ക്സി, ഫു​​​ഡ് ഡെ​​​ലി​​​വ​​​റി തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന ചൂ​​​ഷ​​​ണ​​​ത്തി​​​നെ​​​തി​​​രേ​​​യാ​​​ണ് ഗി​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ യൂ​​​ണി​​​യ​​​നു​​​ക​​​ൾ ഓ​​​ർ​​​ഡ​​​റു​​​ക​​​ൾ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വ​​​രു​​​ന്ന ദി​​​ന​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ പു​​​തു​​​വ​​​ർ​​​ഷ​​​ത്ത​​​ലേ​​​ന്ന് പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തി​​​യ​​​ത്.

പ​​​ത്തു​​​മു​​​ത​​​ൽ 20 വ​​​രെ മി​​​നി​​​റ്റി​​​നു​​​ള്ളി​​​ൽ ഡെ​​​ലി​​​വ​​​റി ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന അ​​​തി​​​വേ​​​ഗ സേ​​​വ​​​ന​​​ങ്ങ​​​ൾ ക​​​ന്പ​​​നി​​​ക​​​ൾ നി​​​രോ​​​ധി​​​ക്കു​​​ക, ഗി​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് അ​​​ടി​​​സ്ഥാ​​​ന മി​​​നി​​​മം വേ​​​ത​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​യി​​​രു​​​ന്നു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ പ​​​ണി​​​മു​​​ട​​​ക്ക്.

Kerala

പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഇ​ന്ന് ഹ​ർ​ത്താ​ൽ

മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഇ​ന്ന് ഹ​ർ​ത്താ​ൽ. മു​സ്ലീം ലീ​ഗ് ഓ​ഫീ​സി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ.

സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് മു​സ്ലീം ലീ​ഗ് ആ​രോ​പി​ച്ചി​രു​ന്നു. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​സ്ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

ഇ​ന്ന് വൈ​കി​ട്ട് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സി​പി​എം ഓ​ഫീ​സി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ർ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് മു​സ്ലീം ലീ​ഗ് ഓ​ഫീ​സി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്. പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി റോ​ഡി​ലി​റ​ങ്ങി​യ മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ രാ​ത്രി പി​രി​ഞ്ഞ​പോ​യെ​ങ്കി​ലും ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു.

International

തൊഴിൽ നയം പരിഷ്കരിക്കുന്നതിൽ പണിമുടക്ക്: പോർച്ചുഗൽ സ്തംഭിച്ചു

ലി​സ്ബ​ൺ: ​നി​ർ​ദി​ഷ്ട തൊ​ഴി​ൽ പ​രി​ഷ്ക​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ ആ​രം​ഭി​ച്ച പൊ​തു പ​ണി​മു​ട​ക്കി​ൽ പോ​ർ​ച്ചു​ഗ​ൽ സ്തം​ഭി​ച്ചു. റെ​യി​ൽ, വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കു പു​റ​മേ വി​ദ്യാ​ഭ്യാ​സ, ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ളും ത​ട​സ​പ്പെ​ട്ടു.

നൂ​റി​ല​ധി​കം തൊ​ഴി​ൽ​ച്ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ സം​യു​ക്ത പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. ഉ​ത്പാ​ദ​ന​വും സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച​യും വ​ർ​ധി​പ്പി​ക്കാ​നാ​ണ് പ​രി​ഷ്ക​ര​ണ​മെ​ന്ന് സ​ർ​ക്കാ​ർ വാ​ദി​ക്കു​ന്നു. എ​ന്നാ​ൽ നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ​ല​തും തൊ​ഴി​ല​വ​കാ​ശം ലം​ഘി​ക്കു​ന്ന​താ​യി യൂ​ണി​യ​നു​ക​ൾ ആ​രോ​പി​ക്കു​ന്നു. പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ പോ​കു​ന്ന ബി​ൽ പാ​സാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ത​ല​സ്ഥാ​ന​മാ​യ ലി​സ്ബ​ണി​ലെ തെ​രു​വു​ക​ളി​ൽ ഇ​ന്ന​ലെ വാ​ഹ​ന​ങ്ങ​ൾ പ​രി​മി​ത​മാ​യി​രു​ന്നു. ആ​ശു​പ​ത്രി​ക​ൾ തു​റ​ന്നെ​ങ്കി​ലും ന​ഴ്സു​മാ​ർ പ​ണി​മു​ട​ക്കി​യ​തി​നാ​ൽ അ​പ്പോ​യി​ന്‍റ്മെ​ന്‍റു​ക​ളും സ​ർ​ജ​റി​ക​ളും നീ​ട്ടി​വ​യ്ക്കേ​ണ്ടി​വ​ന്നു.

സ​ർ​ക്കാ​ർ എ​യ​ർ​ലൈ​ൻ​സാ​യ ടി​എ​പി‍​ക്ക് മൂ​ന്നി​ലൊ​ന്നു സ​ർ​വീ​സു​ക​ൾ ന​ട​ത്താ​നേ ക​ഴി​ഞ്ഞു​ള്ളൂ.2013നു ​ശേ​ഷം പോ​ർ​ച്ചു​ഗ​ലി​ൽ ന​ട​ക്കു​ന്ന ആ​ദ്യ പൊ​തു​പ​ണി​മു​ട​ക്കാ​ണി​ത്.

Kerala

സഹകരണസംഘം ജീവനക്കാര്‍ ഇന്നു പണിമുടക്കും

കോ​ട്ട​യം: സ​ഹ​ക​ര​ണ മേ​ഖ​ല​യോ​ടും സം​ഘം ജീ​വ​ന​ക്കാ​രോ​ടു​മു​ള്ള സ​ര്‍ക്കാ​ര്‍ അ​വ​ഗ​ണ​ന​യ്‌​ക്കെ​തി​രേ യു​ണൈ​റ്റ​ഡ് കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് കോ-​ഓ​ര്‍ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന് സ​ഹ​ക​ര​ണ​സം​ഘം ജീ​വ​ന​ക്കാ​ര്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കും.

സ​ഹ​ക​ര​ണ മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്കു പ്ര​തി​ഷേ​ധ മാ​ര്‍ച്ചും ന​ട​ത്തും. പ്ര​തി​ഷേ​ധ മാ​ര്‍ച്ച് കെ. ​മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി. ​ഉ​ബൈ​ദു​ള്ള എം​എ​ല്‍എ, സി.​പി. ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

Kerala

വ​ന്യ​ജീ​വി​ക​ൾ മ​നു​ഷ്യ​രെ കൊ​ല്ലു​ന്ന​ത് ഭ​ര​ണ​കൂ​ടം നോ​ക്കിനി​ൽക്കരു​ത്: പി.​​​ആ​​​ർ. പാ​ണ്ഡ്യ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന്യ​​​ജീ​​​വി​​​ക​​​ൾ മ​​​നു​​​ഷ്യ​​​രെ കൊ​​​ല്ലു​​​ന്ന​​​ത് ഭ​​​ര​​​ണ​​​കൂ​​​ടം നോ​​​ക്കി​​​നി​​​ല്ക്ക​​​രു​​​തെ​​​ന്ന് ത​​​മി​​​ഴ്നാ​​​ട് ഫാ​​​ർ​​​മേ​​​ഴ്സ് കോ -​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ആ​​​ർ. പാ​​​ണ്ഡ്യ​​​ൻ. ക​​​ർ​​​ഷ​​​ക​​​സ്വ​​​രാ​​​ജ് സ​​​ത്യ​​​ഗ്ര​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ​​​ടി​​​ക്ക​​​ൽ ആ​​​രം​​​ഭി​​​ച്ച 100 മ​​​ണി​​​ക്കൂ​​​ർ ഉ​​​പ​​​വാ​​​സം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വ​​​ന്യ​​​ജീ​​​വി ശ​​​ല്യ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ലെ സ​​​മ​​​ര​​​ത്തി​​​ന് ത​​​മി​​​ഴ്നാ​​​ട് ക​​​ർ​​​ഷ​​​ക​​​രു​​​ടെ സ​​​ന്പൂ​​​ർ​​​ണ പി​​​ന്തു​​​ണ​​​യു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ജ​​​ന​​​ങ്ങ​​​ളു​​​ടെ വോ​​​ട്ട് വാ​​​ങ്ങി അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​വ​​​ർ, വ​​​ന്യ​​​ജീ​​​വി​​​ക​​​ൾ മ​​​നു​​​ഷ്യ​​​രെ കൊ​​​ല്ലു​​​ന്ന​​​തു ക​​​ണ്ട് കൈ ​​​കെ​​​ട്ടി നോ​​​ക്കി​​​നി​​​ൽ​​​ക്കു​​​ന്ന​​​ത് ല​​​ജ്ജാ​​​ക​​​ര​​​മാ​​​ണ്.

ക​​​ർ​​​ഷ​​​ക​​​ർ മ​​​ണ്ണുസം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും ജ​​​ല​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചുകൊ​​​ണ്ടി​​​രി​​​ക്കു​​​ന്പോ​​​ൾ​​​ത​​​ന്നെ കൃ​​​ഷി​​​യും സ്വ​​​ന്തം ജീ​​​വ​​​നും സം​​​ര​​​ക്ഷി​​​ക്കാ​​​ൻ സ​​​മ​​​രം ചെ​​​യ്യേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ മാ​​​ത്ര​​​മ​​​ല്ല ത​​​മി​​​ഴ്നാ​​​ട്, ക​​​ർ​​​ണാ​​​ട​​​ക ഉ​​​ൾ​​​പ്പെ​​​ടെ മി​​​ക്ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും സ്ഥി​​​തി സ​​​മാ​​​ന​​​മാ​​​ണെ​​​ന്നും പി.​​​ആ​​​ർ. പാ​​​ണ്ഡ്യ​​​ൻ സൂ​​​ചി​​​പ്പി​​​ച്ചു.

വ​​​ന്യ​​​ജീ​​​വി​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മ​​​ല്ല, മ​​​നു​​​ഷ്യ​​​ർ​​​ക്കും ജീ​​​വി​​​ക്ക​​​ണ​​​മെ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​വു​​​മാ​​​യി കാ​​​സ​​​ർ​​​ഗോ​​​ഡ് വെ​​​ള്ള​​​രി​​​ക്കു​​​ണ്ടി​​​ൽ ഓ​​​ഗ​​​സ്റ്റ് 15 മു​​​ത​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​ത്യ​​​ഗ്ര​​​ഹ​​​ത്തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യാ​​​ണ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ന​​​ട​​​യി​​​ൽ ഉ​​​പ​​​വാ​​​സ സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​ത്.

ക​​​ർ​​​ഷ​​​ക​​​സ്വ​​​രാ​​​ജ് സ​​​ത്യ​​​ഗ്ര​​​ഹ സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ സ​​​ണ്ണി പൈ​​​ക​​​ട, ക​​​ണ്‍​വീ​​​ന​​​ർ ബേ​​​ബി ചെ​​​ന്പ​​​ര​​​ത്തി, ഐ​​​കൃ​​​ദാ​​​ർ​​​ഢ്യ സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഡ്വ കെ.​​​വി. ബി​​​ജു എ​​​ന്നി​​​വ​​​രാ​​​ണ് 100 മ​​​ണി​​​ക്കൂ​​​ർ ഉ​​​പ​​​വാ​​​സ​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന​​​ത്. അ​​​ഡ്വ. ജോ​​​ണ്‍ ജോ​​​സ​​​ഫ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ ഡോ. ​​​മേ​​​രി ജോ​​​ർ​​​ജ്, അ​​​ഡ്വ. ഗു​​​രു​​​സ്വാ​​​മി, വി​​​ള​​​യോ​​​ടി വേ​​​ണു​​​ഗോ​​​പാ​​​ൽ, ആ​​​ന്‍റോ ഏ​​​ലി​​​യാ​​​സ്, സി​​​സ്റ്റ​​​ർ മേ​​​ഴ്സി, ജേ​​​ക്ക​​​ബ് പു​​​ളി​​​ക്ക​​​ൻ, അ​​​ഡ്വ. ജോ​​​ർ​​​ജു​​​കു​​​ട്ടി ക​​​ട​​​പ്ലാ​​​ക്ക​​​ൽ, റോ​​​ജ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ ,ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ സ​​​മി​​​തി ക​​​ണ്‍​വീ​​​ന​​​ർ അ​​​ഡ്വ. ബി​​​നോ​​​യി തോ​​​മ​​​സ്, റോ​​​സ് ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

ഫ്ര​ഷ് ക​ട്ട്: നി​രാ​ഹാ​ര സ​മ​ര​വു​മാ​യി സ​മ​ര​സ​മി​തി

കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി ക​ട്ടി​പ്പാ​റ​യി​ലെ ഫ്ര​ഷ് ക​ട്ട് അ​റ​വു​മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് സ​മ​ര​മി​തി. ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു ക​ണ്ണ​ന്ത​റ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി. അ​മ്പ​ല​മു​ക്കി​ലെ ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ സ​മ​ര​പ്പ​ന്ത​ലി​ലാ​ണ് നി​രാ​ഹാ​രം ഇ​രി​ക്കു​ന്ന​ത്.

ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത് ഫ്ര​ഷ് ക​ട്ടി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി​യാ​ണെ​ന്നാ​ണ് സ​മ​ര​സ​മി​തി​യു​ടെ ആ​രോ​പ​ണം. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ജി​ല്ലാ​ത​ല​ത്തി​ലേ​ക്കും സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്കും സ​മ​രം വ്യാ​പി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

ക​ഴി​ഞ്ഞ ദി​വ​സം അ​മ്പാ​യ​ത്തോ​ട്ടി​ലെ ഫ്ര​ഷ് ക​ട്ട് അ​റ​വ് മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് അ​ട​ഞ്ഞു​കി​ട​ന്ന പ്ലാ​ന്‍റ് പോ​ലീ​സ് സു​ര​ക്ഷ​യി​ലാ​ണ് നേ​രി​യ അ​ള​വി​ൽ സം​സ്ക​ര​ണം തു​ട​ങ്ങി​യ​ത്.

Kerala

ഡോ​ക്ട​ര്‍​മാ​ര്‍ ഇ​ന്ന് ഒ​പി ബ​ഹി​ഷ്‌​ക​രി​ച്ചു പ​ണി​മു​ട​ക്കും

തി​രു​വ​ന​ന്ത​പു​രം: ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ ഇ​ന്ന് പൂ​ര്‍​ണ​മാ​യി ഒ​പി ബ​ഹി​ഷ്‌​ക​രി​ച്ച് പ​ണി​മു​ട​ക്കും. അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍ ഒ​ഴി​കെ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍​നി​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ വി​ട്ടു നി​ല്‍​ക്കു​മെ​ന്നും കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​ജി​എം​സി​ടി​എ) അ​റി​യി​ച്ചു.

ഒ​പി സേ​വ​ന​ങ്ങ​ള്‍, അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ക്ലാ​സു​ക​ള്‍ എ​ന്നി​വ ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്നും സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി. മ​ന്ത്രി വീ​ണാ ജോ​ര്‍​ജു​മാ​യി തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ശ​മ്പ​ള കു​ടി​ശി​ക അ​നു​വ​ദി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഉ​റ​പ്പു​ക​ളൊ​ന്നും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക്.

21നും 29​നും ഒ​പി ബ​ഹി​ഷ്‌​ക​രി​ക്കും. ഇ​ന്ന് രാ​വി​ലെ 10ന് ​എ​ല്ലാ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തും. സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കെ​ജി​എം​സി​ടി​എ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​എ​സ്. അ​ര​വി​ന്ദ് നി​ര്‍​വ​ഹി​ക്കും.

Kerala

സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​രു​ടെ ജീ​വ​ന്‍ര​ക്ഷാ​ സ​മ​രം ഇ​ന്നുമു​ത​ല്‍

കോ​​​ഴി​​​ക്കോ​​​ട്: താ​​​മ​​​ര​​​ശേ​​​രി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ഡ്യൂ​​​ട്ടി​​​യി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ഡോ​​​ക്ട​​​റെ വെ​​​ട്ടി പ​​​രി​​​ക്കേ​​​ല്‍​പ്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ അ​​​ര​​​ക്ഷി​​​താ​​​വ​​​സ്ഥ​​​യും സു​​​ര​​​ക്ഷാ വീ​​​ഴ്ച​​​യും പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നാവ​​​ശ്യ​​​പ്പെ​​​ട്ട് കെ​​​ജി​​​എം​​​ഒ​​​എ ജീ​​​വ​​​ന്‍​ര​​​ക്ഷാ സ​​​മ​​​രം ആ​​​രം​​​ഭി​​​ക്കു​​​ന്നു.

ഇ​​​തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ടം എ​​​ന്ന നി​​​ല​​​യി​​​ല്‍ ഇ​​​ന്നു​​​മു​​​ത​​​ല്‍ സം​​​സ്ഥാ​​​ന​​​ വ്യാ​​​പ​​​ക​​​മാ​​​യി രോ​​​ഗീ​​​പ​​​രി​​​ച​​​ര​​​ണം ഒ​​​ഴി​​​കെ​​​യു​​​ള്ള മ​​​റ്റ് ഡ്യൂ​​​ട്ടി​​​ക​​​ളി​​​ല്‍നി​​​ന്ന് വി​​​ട്ടു​​​നി​​​ന്നു​​​കൊ​​​ണ്ട് നി​​​സ​​​ഹ​​​ക​​​ര​​​ണ സ​​​മ​​​രം ആ​​​രം​​​ഭി​​​ക്കും.

തു​​​ട​​​ര്‍​ച്ച​​​യാ​​​യി ന​​​ല്‍​ക​​​പ്പെ​​​ട്ട ഉ​​​റ​​​പ്പു​​​ക​​​ള്‍ ലംഘി​​​ച്ചു​​​കൊ​​​ണ്ട് ആ​​​രോ​​​ഗ്യ​​ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്ക് സു​​​ര​​​ക്ഷി​​​ത​​​മാ​​​യ തൊ​​​ഴി​​​ലി​​​ട​​​ങ്ങ​​​ള്‍ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ന്ന​​​ത് തി​​​ക​​​ച്ചും നി​​​രാ​​​ശാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്ന് കെ​​​ജി​​​എം​​​ഒ​​​എ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​​ പി.​​​കെ. സു​​​നി​​​ലും ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജോ​​​ബി​​​ന്‍ ജി. ​​​ജോ​​​സ​​​ഫും വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.

NRI

എ​യ​ർ കാ​ന​ഡ ജീ​വ​ന​ക്കാ​ർ സ​മ​രം അ​വ​സാ​നി​പ്പി​ച്ചേ​ക്കും

ടൊ​​​റ​​​ന്‍റോ: എ​​​യ​​​ർ കാ​​​ന​​​ഡ​​​യു​​​ടെ പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ലേ​​​റെ വ​​​രു​​​ന്ന ഫ്ലൈ​​​റ്റ് അ​​​റ്റ​​​ൻ​​​ഡ​​​ന്‍റു​​​മാ​​​ർ ന​​​ട​​​ത്തി​​​വ​​​ന്നി​​​രു​​​ന്ന പ​​​ണി​​​മു​​​ട​​​ക്ക് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ യൂ​​​ണി​​​യ​​​ൻ എ​​​യ​​​ർ​​​ല‌െെനു​​​മാ​​​യി താ​​​ത്​​​കാ​​​ലി​​​ക ക​​​രാ​​​റി​​​ലെ​​​ത്തി. പ്ര​​​തി​​​ദി​​​നം 1,30,000 യാ​​​ത്ര​​​ക്കാ​​​രെ​​​യാ​​​ണു പ​​​ണി​​​മു​​​ട​​​ക്ക് ബാ​​​ധി​​​ച്ച​​​ത്.

വി​​​മാ​​​ന​​​ങ്ങ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ ആ​​​യി​​​രി​​​ക്കു​​​ന്പോ​​​ൾ ജീ​​​വ​​​ന​​​ക്കാ​​​ർ ചെ​​​യ്യു​​​ന്ന ജോ​​​ലി​​​ക​​​ൾ​​​ക്കും അ​​​വ​​​ർ​​​ക്ക് പ​​​ണം ന​​​ൽ​​​കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം നി​​​ല​​​വി​​​ൽവ​​​ന്നു​​​വെ​​​ന്നു യൂ​​​ണി​​​യ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. സ​​​മ​​​രം നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നു ശേ​​​ഷ​​​വും അ​​​തി​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു യൂ​​​ണി​​​യ​​​ൻ.

തി​​​ങ്ക​​​ളാ​​​ഴ്ച കാ​​​ന​​​ഡ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ റി​​​ലേ​​​ഷ​​​ൻ​​​സ് ബോ​​​ർ​​​ഡാ​​​ണു സ​​​മ​​​രം നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ജോ​​​ലി​​​യി​​​ൽ തി​​​രി​​​കെ പ്ര​​​വേ​​​ശി​​​ക്കാ​​​നു​​​ള്ള ര​​​ണ്ടാ​​​മ​​​ത്തെ ഉ​​​ത്ത​​​ര​​​വും ലം​​​ഘി​​​ക്ക​​​പ്പെ​​​ട്ട​​​തോ​​​ടെ എ​​​യ​​​ർ കാ​​​ന​​​ഡ നി​​​ര​​​വ​​​ധി ടി​​​ക്ക​​​റ്റു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു. പ്ര​​​തി​​​ദി​​​നം 700 വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ എ​​​യ​​​ർ കാ​​​ന​​​ഡ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

District News

പ​ണി​മു​ട​ക്കി​ൽ സ്തം​ഭി​ച്ചു ത​ല​സ്ഥാ​നം

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്ത 24 മ​ണി​ക്കൂർ ദേ​ശീ​യ പ​ണി​മു​ട​ക്കി​ൽ ത​ല​സ്ഥാ​ന ജി​ല്ല സ്്തം​ഭി​ച്ചു. ക​ട​ക​ൾ അ​ട​ച്ചും സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി നി​ര​ത്തി​ലി​റ​ക്കാ​തെ​യും ജ​ന​ങ്ങ​ളും സ​ഹ​ക​രി​ച്ച​തോ​ടെ ജി​ല്ല​യി​ൽ പ​ണി​മു​ട​ക്ക് പൂ​ർ​ണ​മാ​യി​രു​ന്നു. ജി​ല്ല​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ചെ​റി​യ തോ​തി​ൽ സം​ഘ​ർ​ഷ​വു​മു​ണ്ടാ​യി.

ആ​ളു​ക​ളെ​യും ക​യ​റ്റി സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ​ക​ളെ സ​മ​രാ​നു​കൂ​ലി​ക​ൾ ത​ട​ഞ്ഞു. വെ​ള്ള​യ​ന്പ​ല​ത്തും സ്റ്റാ ച്യു​വി​ലും മ​ണ​ക്കാ​ടും ആ​ട്ടോ​റി​ക്ഷ​ക്കാ​രും സ​മ​രാ​നു​കൂ​ലി​ക​ളും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. യ​ഥാ​സ​മ​യം പോ​ലീ​സ് എ​ത്തി​യ​തി​നാ​ൽ സം​ഘ​ർ​ഷം വ​ലു​താ​യി​ല്ല. ജി​ല്ല​യി​ലെ പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ ചാ​ല, പാ​ള​യം മാ​ർ​ക്ക​റ്റു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ന്നു.

ഹോ​ട്ട​ലു​ക​ളും തു​റ​ന്നി​ല്ല. കെ എസ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്താ​ത്ത​തു മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ജി​ല്ല​യി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തി​യ​വ​ർ​ക്കു വ​ലി​യ ബു​ദ്ധി​മു​ട്ടാ​യി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യ്ക്കെ​ത്തി​യ​വ​ർ പ​ണി​മു​ട​ക്കി​ൽ ആ​കെ ബു​ദ്ധി​മു​ട്ടി.

ഹോ​ട്ട​ലു​ക​ൾ പ​ണി​മു​ട​ക്കി​ൽ സ​ജീ​വ​മാ​യ​തു ആ​ഹാ​രം കി​ട്ടാ​തെ രോ​ഗി​ക​ളെ​യും കൂ​ട്ടി​രി​പ്പു​കാ​രെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഡി​വൈ​എ​ഫ്ഐ ന​ൽ​കി​വ​രു​ന്ന പൊ​തി​ച്ചോ​റാ​യി​രു​ന്നു ഇ​വ​ർ​ക്കൊ​ക്കെ ആ​ശ്ര​യ​മാ​യ​ത്. ഇ​തി​നി​ടെ കു​പ്പി​വെ​ള്ളം 40 ഉം 50 ​ഉം രൂ​പ​യ്ക്കു വി​റ്റ​ചി​ല​രെ പോ​ലീ​സ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ നി​ന്നും പു​റ​ത്താ​ക്കി.

സ​മ​രാ​നു​കൂ​ലി​ക​ൾ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മാ​ർ​ച്ചു ന​ട​ത്തി. ഇ​ട​തു​പ​ക്ഷ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ രാ​ജ്ഭ​വ​നി​ലേ​യ്ക്കു മാ​ർ​ച്ച് ന​ട​ത്തി. രാ​വി​ലെ മ്യൂ​സി​യം ജം​ഗ്ഷ​നി​ൽ നി​ന്നാ​ണു മാ​ർ​ച്ച് ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്നു രാ​ജ്ഭ​വ​നു മു​ന്നി​ൽ ന​ട​ന്ന പൊ​തു​യോ​ഗം സി​ഐ​ടി​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ള​മ​രം​ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം പ​ങ്കെ​ടു​ത്തു. ഐ​എ​ൻ​ടി​യു​സി നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ഡി​റ്റി​എ​ഫ് ജി​പി​ഒ​യ്ക്കു മി​ന്നി​ൽ മാ​ർ​ച്ച് ന​ട​ത്തി. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

District News

ദേശീയ പണിമുടക്ക്; വയനാട്ടിൽ ജനജീവിതം സ്തംഭിച്ചു

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ തൊഴിലാളി നയങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് നടക്കുന്ന ദേശീയ പണിമുടക്ക് വയനാട് ജില്ലയെയും സാരമായി ബാധിച്ചു. രാവിലെ മുതൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങാൻ മടിച്ചതോടെ റോഡുകൾ വിജനമായി. പൊതുഗതാഗതവും പൂർണ്ണമായി നിലച്ച അവസ്ഥയായിരുന്നു.

പണിമുടക്ക് കാരണം സ്കൂളുകളും കോളേജുകളും പ്രവർത്തിച്ചില്ല. ഓഫീസുകളിലും ഹാജർനില കുറവായിരുന്നു. അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, പൊതുജന ജീവിതത്തെ ഇത് സാരമായി ബാധിച്ചു. ദൂരയാത്രക്കാരും ആശുപത്രികളിലേക്ക് പോകുന്നവരും ഏറെ വലഞ്ഞു.

തൊഴിലാളി സംഘടനകളുടെ ആഹ്വാനപ്രകാരമാണ് പണിമുടക്ക് നടക്കുന്നത്. ലേബർ കോഡുകൾ ഉപേക്ഷിക്കുക, ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ പ്രതിഷേധം. പണിമുടക്ക് നാളെയും തുടരുമോ എന്ന് ആശങ്കയിലാണ് ജനങ്ങൾ.

Latest News

Up