Kerala
എരുമേലി: ബൈക്ക് നിയന്ത്രണം തെറ്റി പിന്നിൽ വന്ന ശബരിമല തീർഥാടകരുടെ വാഹനത്തിന്റെ അടിയിലേക്ക് വീണുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ വിദ്യാർഥി എരുമേലി കണ്ണിമല പഴയതോട്ടം ജെസ്വിൻ സാജു (19) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ജെസ്വിനെ 26-ാം മൈൽ മേരി ക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ഇന്നലെ രാവിലെ 5.30ന് എരുമേലിക്കു സമീപമായിരുന്നു അപകടം. മൂവാറ്റുപുഴയിൽ പഠിക്കുന്ന സഹോദരൻ ജേക്കബ് സാജുവിനെ ബസിൽ കയറ്റി വിടാൻ ബൈക്കിൽ വരുമ്പോൾ നിയന്ത്രണം തെറ്റിയ ബൈക്ക് റോഡിലൂടെ നടന്നു പോവുകയായിരുന്ന തീർഥാടകരെ തട്ടിയശേഷം പിന്നിൽ വന്ന തീർഥാടക വാഹനത്തിന്റെ അടിയിലേക്ക് വീഴുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
ബൈക്കിൽനിന്ന് തെറിച്ചു വീണ ജെസ്വിൻ തീർഥാടക വാഹനത്തിന്റെ അടിയിൽപ്പെട്ട നിലയിലായിരുന്നു. റോഡിന്റെ എതിർ വശത്തേക്ക് തെറിച്ചുവീണ സഹോദരന് കയ്യിൽ മുറിവേറ്റിരുന്നു.
സംസ്കാരം ഇന്ന് മൂന്നിന് കണ്ണിമല സെന്റ് ജോസഫ് പള്ളിയിൽ. ഇന്നലെ മൃതദേഹം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിൽ പൊതുദർശനത്തിന് വച്ചു.
നൂറുകണക്കിനു പേർ അന്തിമോപചാരം അർപ്പിച്ചു. പിതാവ് സാജു കുര്യൻ (ഹെഡ്മാസ്റ്റർ, സെന്റ് ആന്റണീസ് ഹൈസ്കൂൾ, മുണ്ടക്കയം), അമ്മ ഷെറിൻ ആൻസ് ജേക്കബ് (അധ്യാപിക, സെന്റ് തോമസ് സ്കൂൾ, എരുമേലി). സഹോദരങ്ങൾ: ജേക്കബ് സാജു (വിദ്യാർഥി, നിർമല കോളജ്, മൂവാറ്റുപുഴ), ജൂവൽ സാജു (വിദ്യാർഥി, സെന്റ് ആന്റണീസ് ഹൈസ്കൂൾ, മുണ്ടക്കയം).
District News
പയ്യോളി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരണമടഞ്ഞു. ഇരിങ്ങല്‍ കുന്നും പുറത്ത് സത്യന് -ശോഭന ദമ്പതികളുടെ മകന് അശ്വിനാ (19)ണ് മരിച്ചത്.
പിലാത്തറ എംജിഎം സില്‍വര്‍ ജൂബിലി പോളി ടെക്നിക് കോളജ് ഓട്ടോ മൊബൈല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച മഞ്ഞക്കുളം പ്രതീക്ഷ നഗറില്‍ നിയന്ത്രണം വിട്ട കാര്‍, അശ്വിന് സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. സ്ക്കൂട്ടറിന് പിറകില്‍ യാത്ര ചെയ്തിരുന്ന ബന്ധു സാരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
District News
കോടഞ്ചേരി: ചാലിപ്പുഴയില്‍ ചെമ്പുകടവ് ഭാഗത്ത് കുഴിമറ്റത്തില്‍ കടവില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കണ്ണോത്ത് കളപ്പുറം സ്വദേശി പുറ്റിടംവിളയില് രാജകുമാറിന്റെ മകന് അനീഷ് (19)ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുതുപ്പാടി കാരക്കുന്ന് പൊതു ശ്മശാനത്തില്‍. മാതാവ്: ദേവു. സഹോദരി: അഞ്ചു.
Kerala
മലപ്പുറം: താര് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പള്ളിക്കല്‍ ബസാര്‍ സ്വദേശി ധനഞ്ജയ് (16) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റു. മലപ്പുറത്തെ കൊളപ്പുറം - കുന്നുംപുറം - എയര്‍പോര്‍ട്ട് റോഡില്‍ ചെങ്ങാനിക്കടുത്ത് തോട്ടശേരി മല്ലപ്പടിയിലാണ് അപകടമുണ്ടായത്.
കൊണ്ടോട്ടി എയര്‍പോര്‍ട്ട് സ്കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ട താര് ജീപ്പില്‍ ഉണ്ടായിരുന്നത്. ജീപ്പ് നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ നാട്ടുകാര്‍ ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ, ധനഞ്ജയിന്റെ ജീവന് രക്ഷിക്കാനായില്ല. നാട്ടുകാര്‍ ചേര്‍ന്ന് ജീപ്പ് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്ത് എടുത്തത്.
കൂടെയുണ്ടായിരുന്ന ഹാഷിം, ഷമീം, ഫഹദ്, ആദര്‍ശ് എന്നിവരെ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Kerala
കാസർഗോഡ്: സ്കൂള്‍ കായികമേളയ്ക്കിടെ കുഴഞ്ഞുവീണ നാലാംക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മംഗൽപാടി ജി.ബി.എൽപി സ്കൂളിലെ വിദ്യാർഥി ഹസൻ റസ (11) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിനായിരുന്നു സംഭവം. കുഴഞ്ഞുവീണ ഉടൻ തന്നെ വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
ഉത്തർപ്രദേശ് മുർഷിദാബാദ് സ്വദേശി ഇൽസാഫലിയുടെ മകളാണ് ഹസൻ റസ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.