Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thodupuzha

സ്വാ​ന്‍റ​ന്‍​സ് കോ​ര്‍​പ​റേ​റ്റ് ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​ന് തു​ട​ക്കം

കൊ​​​​ച്ചി: പ​​​​തി​​​​നൊ​​​​ന്നാ​​​​മ​​​​ത് സ്വാ​​​​ന്‍റ​​​​ന്‍​സ് കോ​​​​ര്‍​പ​​​​റേ​​​​റ്റ് ക്രി​​​​ക്ക​​​​റ്റ് ടൂ​​​​ര്‍​ണ​​​​മെ​​​​ന്‍റി​​​​ന് തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ല്‍ തു​​​​ട​​​​ക്കം. തൊ​​​​ടു​​​​പു​​​​ഴ കെ​​​​സി​​​​എ ക്രി​​​​ക്ക​​​​റ്റ് സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍ ആ​​​​രം​​​​ഭി​​​​ച്ച ടൂ​​​​ര്‍​ണ​​​​മെ​​​​ന്‍റ് ന​​​​ട​​​​നും നി​​​​ര്‍​മാ​​​​താ​​​​വു​​​​മാ​​​​യ വി​​​​ജ​​​​യ് ബാ​​​​ബു ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

മാ​​​​ര്‍​ച്ച് എ​​​​ട്ടു​​​വ​​​​രെ ന​​​​ട​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ലീ​​​​ഗ് മാ​​​​ച്ചു​​​​ക​​​​ള്‍ തൊ​​​​ടു​​​​പു​​​​ഴ കെ​​​​സി​​​​എ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലും നോ​​​​ക്കൗ​​​​ട്ട് മാ​​​​ച്ചു​​​​ക​​​​ള്‍ ക​​​​ള​​​​മ​​​​ശേ​​​​രി സെ​​​​ന്‍റ് പോ​​​​ള്‍​സ് കോ​​​​ള​​​​ജ് ഗ്രൗ​​​​ണ്ടി​​​​ലും ന​​​​ട​​​​ക്കും. 24 കോ​​​​ര്‍​പ​​​​റേ​​​​റ്റ് ടീ​​​​മു​​​​ക​​​​ള്‍ ടൂ​​​​ര്‍​ണ​​​​മെ​​​​ന്‍റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കും.

വി​​​​ജ​​​​യ് ബാ​​​​ബു​​​​വാ​​​​ണ് ടൂ​​​​ര്‍​ണ​​​​മെ​​​​ന്‍റി​​​​ന്‍റെ മു​​​​ഖ്യ സ്‌​​​​പോ​​​​ണ്‍​സ​​​​ര്‍. നാ​​​​വി​​​​യോ ഷി​​​​പ്പിം​​​​ഗ് ആ​​​​ണ് ടൂ​​​​ര്‍​ണ​​​​മെ​​​​ന്‍റി​​​​ന്‍റെ സ​​​​ഹ​​​​സ്‌​​​​പോ​​​​ണ്‍​സ​​​​ര്‍. ഉ​​​​ദ്ഘാ​​​​ട​​​​ന​​​ച്ച​​​ട​​​​ങ്ങി​​​​ല്‍ സ്വാ​​​​ന്‍റ​​​​ന്‍​സ് ട്ര​​​​സ്റ്റ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ​​​​ഫ് ജോ​​​​ര്‍​ജ്, സ്വാ​​​​ന്‍റ​​​​ന്‍​സ് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍​ക്കൊ​​​​പ്പം മു​​​​ന്‍ ര​​​​ഞ്ജി ട്രോ​​​​ഫി താ​​​​ര​​​​ങ്ങ​​​​ളാ​​​​യ ഫി​​​​റോ​​​​സ് വി. ​​​​റ​​​​ഷീ​​​​ദ്, സി.​​​​എം. ദീ​​​​പ​​​​ക് എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.

Kerala

ചുമട്ടു തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; രണ്ടു പേര്‍ കസ്റ്റഡിയില്‍

തൊടുപുഴ: ചുമട്ടുതൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.

തൊടുപുഴ കോലാനി ചേരി കോതായിക്കുന്നില്‍ മജീദിനെ (40) ആണ് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കയ്യാലയ്ക്കു താഴെയായി വീണു കിടക്കുന്ന നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. പോലീസ് എത്തി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ശരീരത്തില്‍ സാരമായ പരിക്കുകളേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. മർദനത്തിലാണോ അപകടത്തിലാണോ പരിക്കേറ്റതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നു പോലീസ് പറഞ്ഞു. കോലാനി ചേരിയില്‍ ഇന്നലെ ഏതാനും പേര്‍ സംഘം ചേര്‍ന്നു മദ്യപിച്ചിരുന്നു. മജീദും ബന്ധുക്കളും സുഹൃത്തുക്കളും ഇതിലുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

മജീദിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റും. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Movies

ജാ​ല​ശ​യ തീ​ര​ത്ത് സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ മാ​ലി​ന്യം ത​ള്ളി; 50,000 രൂ​പ പി​ഴ​യി​ട്ടു

മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യ കു​ട​യ​ത്തൂ​ര്‍ ജാ​ല​ശ​യ തീ​ര​ത്ത് മാ​ലി​ന്യം ത​ള്ളി​യ​തി​നെ​ത്തു​ട​ര്‍​ന്ന് കു​ട​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് 50,000 രൂ​പ പി​ഴ​യി​ട്ടു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍​വ​രു​ന്ന ജ​ലാ​ശ​യ തീ​ര​ത്താ​ണ് സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നു ശേ​ഷം മാ​ലി​ന്യം ഉ​പേ​ക്ഷി​ച്ച​ത്.

വെ​ള്ള​ത്തോ​ടു ചേ​ര്‍​ന്നു​ള്ള സ്ഥ​ല​ത്ത് വ​ലി​യ അ​ള​വി​ല്‍ മാ​ലി​ന്യം ത​ള്ളി​യ​തി​നു പു​റ​മേ പാ​ഴ് വ​സ്തു​ക്ക​ള്‍ ക​ത്തി​ച്ച ചാ​രം കൂ​മ്പാ​ര​മാ​യി കി​ട​ക്കു​ക​യാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് വ്യാ​പ​ക​മാ​യി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പി​ഴ ഈ​ടാ​ക്കാ​ന്‍ കു​ട​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

സി​നി​മ ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത് എം​വി​ഐ​പി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്ര​ദേ​ശ​ത്താ​യി​രു​ന്ന​തി​നാ​ല്‍ ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​വ​രി​ല്‍​നി​ന്ന് പി​ഴ ഈ​ടാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ക​ത്ത് എം​വി​ഐ​പി അ​ധി​കൃ​ത​ര്‍​ക്ക് പ​ഞ്ചാ​യ​ത്ത് ന​ല്‍​കി.

എം​വി​ഐ​പി​യി​ല്‍​നി​ന്ന് അ​നു​മ​തി വാ​ങ്ങി​യാ​ണ് ജ​ലാ​ശ​യ തീ​ര​ങ്ങ​ളി​ല്‍ സി​നി​മ ചി​ത്രീ​ക​രി​ച്ച​ത്. ഇ​തി​ന് 25,000 രൂ​പ ഫീ​സും ഈ​ടാ​ക്കി​യി​രു​ന്നു. മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ട തു​ട​ങ്ങി വി​വി​ധ ഭാ​ഷ​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് സി​നി​മ​ക​ള്‍​ക്ക് പ​ശ്ചാ​ത്ത​ല​മാ​യ ഇ​വി​ടെ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ന​ട​ന്ന ചി​ത്രീ​ക​ര​ണ​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും കു​ന്നു​കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.

ചി​ത്രീ​ക​ര​ണ​ത്തി​നാ​യി സെ​റ്റി​ടാ​ന്‍ ഉ​പ​യോ​ഗി​ച്ച ആ​സ്ബ​സ്റ്റോ​സ്, സി​മ​ന്‍റ്, തെ​ര്‍​മോ​കോ​ള്‍, ജി​പ്‌​സം, പ്ലാ​സ്റ്റി​ക്, ഇ​രു​മ്പ് തു​ട​ങ്ങി​യ മാ​ലി​ന്യ​ങ്ങ​ളാ​ണ് തീ​ര​ത്തു​നി​ന്നു നീ​ക്കം ചെ​യ്യാ​തി​രു​ന്ന​ത്.

Movies

മോ​ഹ​ൻ​ലാ​ൽ-​ത​രു​ൺ മൂ​ർ​ത്തി ചി​ത്ര​ത്തി​ന് തൊ​ടു​പു​ഴ​യി​ൽ തു​ട​ക്ക​മാ​യി; മീര ജാസ്മിൻ നായിക  

തു​ട​രും എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ത​രു​ൺ മൂ​ർ​ത്തി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ന് തൊ​ടു​പു​ഴ​യി​ൽ തു​ട​ക്ക​മാ​യി. മീ​ര ജാ​സ്മി​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

തു​ട​രും സി​നി​മ​യു​ടെ ക്ലൈ​മാ​ക്സ് ചി​ത്രീ​ക​രി​ച്ച (കോ​ട​തി രം​ഗം) അ​തേ സ്ഥ​ല​ത്താ​ണ് ഇ​ന്ന് പു​തി​യ സി​നി​മ​യും ത​രു​ൺ ആ​രം​ഭി​ച്ച​ത്.

പോ​ലീ​സ് ക​ഥാ​പാ​ത്ര​മാ​യാ​ണ് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്ന​ത്. ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്മാ​ൻ ആ​ണ് നി​ർ​മാ​ണം. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ര​തീ​ഷ് ര​വി.

Kerala

കാട്ടാന കൂറ്റന്‍ മരം മറിച്ചിട്ട് വീടു തകർത്തു

തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് അമയല്‍തൊട്ടിക്കു സമീപം ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടു തകര്‍ത്തു. കൂറ്റന്‍ മരം കാട്ടാന വീടിനു മുകളിലേക്ക് മറിച്ചിടുകയായിരുന്നു. മരം വീണതിനെത്തുടര്‍ന്നു വീട് പൂര്‍ണമായും തകര്‍ന്നു.

നരിതൂക്കില്‍ ജോണിയുടെ വീടാണ് തകര്‍ന്നത്. ഇന്നു പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. പകല്‍ സമയം വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും കാട്ടാന ഭീതിയെത്തുടര്‍ന്ന് ഇന്നലെ രാത്രി ആരും തങ്ങാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വലിയ തോതില്‍ കാട്ടാന ഭീഷണി നില നില്‍ക്കുന്നയിടമാണ് മുള്ളരിങ്ങാട് മേഖല.

2024 ഡിസംബര്‍ 29ന് അമയല്‍തൊട്ടി സ്വദേശി പാലിയത്ത് ഇബ്രാഹിമിന്‍റെ മകന്‍ അമര്‍ ഇബ്രാഹിം (22) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സുഹൃത്ത് ബ്ലാങ്കരയില്‍ മന്‍സൂറിന് (41) പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെനിന്ന് 500 മീറ്റര്‍ മാത്രം ദൂരെയാണ് ഇപ്പോള്‍ കാട്ടാന ആക്രമണമുണ്ടായിരിക്കുന്നത്. വലിയ ശബ്ദം കേട്ടെങ്കിലും ഭീതി മൂലം ആളുകള്‍ പുറത്തിറങ്ങിയില്ല.

നേരം പുലര്‍ന്ന ശേഷം പ്രദേശവാസികള്‍ എത്തിയപ്പോഴാണ് വീടു തകര്‍ന്നു കിടക്കുന്നതു കണ്ടത്. കാട്ടാനയെ പ്രതിരോധിക്കാനുള്ള വൈദ്യുത വേലിയോടു ചേര്‍ന്നുനിന്ന മരമാണ് ആന മറിച്ചിട്ടത്. വൈദ്യുത വേലിയും തകര്‍ന്നിട്ടുണ്ട്. ഒട്ടേറെ മരങ്ങളും കാര്‍ഷിക വിളകളും തകര്‍ത്ത ശേഷമാണ് കാട്ടാന പിന്‍വാങ്ങിയത്. സംഭവമറിഞ്ഞ് കോതമംഗലം ഡിഎഫ്ഒ ഉള്‍പ്പെടെ വനംവകുപ്പുദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് അറയ്ക്കത്തോട്ടവും ജന പ്രതിനിധികളും റവന്യു അധികൃതരും സ്ഥലത്തെത്തി.

Kerala

തൊ​ടു​പു​ഴ​യി​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

കൊ​ച്ചി: തൊ​ടു​പു​ഴ കോ​ലാ​നി ബൈ​പ്പാ​സി​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി അ​ഭി​ഷേ​ക് വി​നോ​ദ് (18) ആ​ണ് മ​രി​ച്ച​ത്.

സ​ഹ​യാ​ത്രി​ക​നും സ​ഹ​പാ​ഠി​യു​മാ​യ കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി കി​ര​ൺ രാ​ധാ​കൃ​ഷ്ണ​നെ (19) ഗു​രു​ത പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തോ​ട്ടു​പു​റം ഫ്യൂ​വ​ൽ​സി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കോ​ലാ​നി ഭാ​ഗ​ത്ത്‌ നി​ന്നും ത​ടി ക​യ​റ്റി വ​രി​ക​യാ​യി​രു​ന്നു ലോ​റി​യു​മാ​യാ​ണ് പാ​ലാ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് കൂ​ട്ടി​യി​ടി​ച്ച​ത്.

Kerala

ടാപ്പിംഗിന് പോയവരെ വഴിയിൽ കാട്ടുപോത്ത് ആക്രമിച്ചു; രണ്ടു പേര്‍ക്കു പരിക്ക്

തൊടുപുഴ: പുലര്‍ച്ചെ റബര്‍ ടാപ്പിംഗിനു പോയ രണ്ടു പേരെ കാട്ടുപോത്ത് ആക്രമിച്ചു. ഉടുമ്പന്നുര്‍ മഞ്ചിക്കല്ല് സ്വദേശികളായ കൂവക്കാട്ടില്‍ മുരളി (60), പുരയിടത്തില്‍ സാബു ( 62) എന്നിവർക്കു നേരെയാണ് കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്. കൈക്ക് ഒടിവ് സംഭവിച്ച മുരളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാബുവിനും കൈയ്ക്കു പരിക്കേറ്റങ്കിലും സാരമുള്ളതല്ല.

പരിക്കേറ്റ് വഴിയിൽ

ഇന്നു പുലര്‍ച്ചെ 3.30 ഓടെ മഞ്ചിക്കല്ല് ഒലിവിരിപ്പ് മേഖലയിലായിരുന്നു കാട്ടുപോത്ത് ഇറങ്ങിയത്. രാവിലെ റബര്‍ ടാപ്പിംഗിനായി പതിവുപോലെ പോകുകയിരുന്നു ഇരുവരും. സ്‌കൂട്ടറില്‍ പോവുകയായിരുന്ന സാബു റോഡില്‍ കാട്ടുപോത്തിനെ കണ്ടു വാഹനം വെട്ടിച്ച് മാറ്റി. എന്നാല്‍, കൊമ്പുകൊണ്ട് കൈക്കു തട്ടി ചെറുതായി പരിക്കേറ്റെങ്കിലും കാട്ടുപോത്തില്‍നിന്നു രക്ഷപ്പെടാനായി. തുടര്‍ന്നു മുന്നോട്ടു പോകുമ്പോഴാണ് കാട്ടുപോത്ത് ഇടിച്ചിട്ട നിലയില്‍ മുരളി പരിക്കേറ്റ് റോഡില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വീട്ടുകാരെയും നാട്ടുകാരെയും വിവരം അറിയിച്ച് മുരളിയെ ആശുപത്രിയിലാക്കുകയായിരുന്നു.

കാട്ടുപോത്ത് ആദ്യം

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ അഞ്ചോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേഖലയില്‍ പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താനായില്ല. സമീപത്തെ വീടിന്‍റെ മുറ്റത്തു വരെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തു മുന്‍കാലങ്ങളില്‍ കാട്ടുപന്നിയുടെ ശല്യം ഉണ്ടാകാറുണ്ടെങ്കിലും കാട്ടുപോത്ത് എത്തുന്നത് ആദ്യമാണെന്നു മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം. ലതീഷ് പറഞ്ഞു. ഉപ്പുകുന്ന് മേഖലയില്‍നിന്നാകാം കാട്ടുപോത്ത് എത്തിയതെന്നാണ് നിഗമനം. പോലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

Kerala

കൊല്ലംകുന്ന് മലയില്‍ വന്‍ കാട്ടുതീ; തീ കെടുത്തിയത് സാഹസികമായി

തൊടുപുഴ: മുട്ടത്തിനു സമീപം കൊല്ലംകുന്ന് മലയില്‍ വന്‍ കാട്ടുതീ. ഫയര്‍ ബീറ്ററുകളും പച്ചിലക്കമ്പുകളുമായി ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി തീ നിയന്ത്രണവിധേയമാക്കി.

തിങ്കളാഴ്ച രാത്രിയാണ് ഇവിടെ തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് വാഹനം എത്താത്ത പ്രദേശത്തേക്ക് കിലോമീറ്ററുകളോളം കാല്‍നടയായി സഞ്ചരിച്ച് ചെങ്കുത്തായ മലനിരകളില്‍ ജീവന്‍ പണയപ്പെടുത്തിയാണ് രക്ഷാപ്രവര്‍ത്തകര്‍ തീയണച്ചത്.

കൃഷിസ്ഥലം ഒരുക്കുന്നതിനായി അശ്രദ്ധമായി തീയിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. കൊല്ലംകുന്ന് മലയുടെ മുകള്‍ഭാഗത്ത് തീ പടരുന്നത് കണ്ട് മുട്ടം പഞ്ചായത്ത് പ്രസിഡന്‍റും വാര്‍ഡ് അംഗവുമാണ് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്.

തൊടുപുഴയില്‍ നിന്നും അഗ്‌നി രക്ഷാം സേന ഉടന്‍ സ്ഥലത്തെത്തിയെങ്കിലും വാഹനങ്ങള്‍ മലമുകളിലേക്ക് എത്തിക്കാന്‍ സാധിക്കുമായിരുന്നില്ല. രണ്ട് കിലോമീറ്ററോളം ദൂരം ചെങ്കുത്തായ മലനിരകളിലൂടെ സഞ്ചരിച്ചാണ് സേനാംഗങ്ങള്‍ തീപിടുത്തം ഉണ്ടായ ഇടത്തെത്തിയത്.

വാട്ടര്‍ ടാങ്കറുകള്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഫയര്‍ ബീറ്ററുകള്‍, പച്ചിലക്കമ്പുകള്‍ എന്നിവ ഉപയോഗിച്ചാണ് തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയത്. ഒരു വശത്ത് ചെങ്കുത്തായ താഴ്ചയും മറുവശത്ത് ആളിപ്പടരുന്ന തീയും വലിയ പ്രതിസന്ധി സൃഷ്ടിച്ചു.സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം പൊരുതി തീ നിയന്ത്രണവിധേയമാക്കിയത്.

കാറ്റ് ശക്തമായത് തീ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാന്‍ ഇടയാക്കിയെങ്കിലും രക്ഷാപ്രവര്‍ത്തകരുടെ കൃത്യമായ ഇടപെടല്‍ മൂലം വലിയ ദുരന്തം ഒഴിവാക്കി. വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ മലയോരങ്ങളില്‍ തീ പടരുന്നത് തടയാന്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് തൊടുപുഴ ഫയര്‍ഫോഴ്‌സ് അറിയിച്ചു.

Kerala

കൗമാരക്കാരനി​ല്‍നി​ന്ന് അ​രല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത മ​രു​ന്ന് പി​ടി​കൂ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൊ​​​ടു​​​പു​​​ഴ​​​യി​​​ല്‍ കൗമാരക്കാരനിൽനി​​​ന്ന് 50,850 രൂ​​​പ​​​യു​​​ടെ അ​​​ന​​​ധി​​​കൃ​​​ത മ​​​രു​​​ന്നു​​​ക​​​ള്‍ പി​​​ടി​​​കൂ​​​ടി.

തൊ​​​ടു​​​പു​​​ഴ സ​​​ബ് ഇ​​​ന്‍​സ്പെ​​​ക്ട​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ തൊ​​​ടു​​​പു​​​ഴ ടൗ​​​ണി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് 18 വ​​​യ​​​സു​​​കാ​​​ര​​​ന്‍റെ പ​​​ക്ക​​​ല്‍നി​​​ന്നും ര​​​ക്ത​​​സ​​​മ്മ​​​ര്‍​ദം കു​​​റ​​​വു​​​ള്ള​​​വ​​​ര്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന മ​​​രു​​​ന്ന് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തിയത്. തു​​​ട​​​ര്‍​ന്ന് ഡ്ര​​​ഗ്സ് ക​​​ണ്‍​ട്രോ​​​ള്‍ വ​​​കു​​​പ്പ് പ​​​രി​​​ശോ​​​ധി​​​ച്ച് മ​​​രു​​​ന്നു​​​ക​​​ള്‍ പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

ഏ​​​ക​​​ദേ​​​ശം, 50,850 രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന, 150 വ​​​യ​​​ല്‍ ഇ​​​ന്‍​ജ​​​ക്‌​​​ഷ​​​ന്‍ മ​​​രു​​​ന്നു​​​ക​​​ളാ​​​ണ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി​​​യാ​​​ണ് യു​​​വാ​​​വ് മ​​​രു​​​ന്നു വാ​​​ങ്ങി​​​യ​​​ത്. ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി മ​​​രു​​​ന്ന് വാ​​​ങ്ങി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഡ്ര​​​ഗ്സ് ക​​​ണ്‍​ട്രോ​​​ള്‍ വ​​​കു​​​പ്പ് എ​​​ടു​​​ത്ത ഇ​​​ടു​​​ക്കി​​​യി​​​ലെ അ​​​ഞ്ചാ​​​മ​​​ത്തെ കേ​​​സാ​​​ണി​​​ത്. മ​​​റ്റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ശ​​​ക്ത​​​മാ​​​യ തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് ഡ്ര​​​ഗ്സ് ക​​​ണ്‍​ട്രോ​​​ള​​​ര്‍​ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

എ​​​റ​​​ണാ​​​കു​​​ളം അ​​​സി​​​സ്റ്റ​​​ന്‍റ് ഡ്ര​​​ഗ്സ് ക​​​ണ്‍​ട്രോ​​​ള​​​ര്‍ കെ. ​​​സ​​​ന്തോ​​​ഷ് മാ​​​ത്യു​​​വി​​​ന്‍റെ നി​​​ര്‍​ദേ​​​ശ​​​ത്തി​​​ല്‍ ഡ്ര​​​ഗ്സ് ഇ​​​ന്‍​സ്പെ​​​ക്ട​​​ര്‍ മാ​​​ര്‍​ട്ടി​​​ന്‍ ജോ​​​സ​​​ഫ് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചു. ഡ്ര​​​ഗ്സ് ഇ​​​ന്‍​സ്പെ​​​ക്ട​​​ര്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ്, കെ.​​​ആ​​​ര്‍. ന​​​വീ​​​ന്‍ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു. പി​​​ടി​​​ച്ചെ​​​ടു​​​ത്ത വ​​​സ്തു​​​ക്ക​​​ള്‍ തൊ​​​ടു​​​പു​​​ഴ ജു​​​ഡീ​​​ഷ​​ല്‍ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി.

Movies

‌സം​വി​ധാ​യ​ക​ൻ ജ​ഗ​ൻ ഷാ​ജി കൈ​ലാ​സ്, നാ​യ​ക​ൻ ദി​ലീ​പ്; ചി​ത്രീ​ക​ര​ണം തൊ​ടു​പു​ഴ​യി​ൽ

ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സി​ന്‍റെ മ​ക​ൻ ജ​ഗ​ൻ ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ബു​ധ​നാ​ഴ്ച്ച വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന പൂ​ജാ ച​ട​ങ്ങോ​ടെ ആ​രം​ഭി​ച്ചു. D152 എ​ന്നു താ​ൽ​ക്കാ​ലി​ക പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സ്വി​ച്ചോ​ൺ ക​ർ​മ്മം ദി​ലീ​പ് നി​ർ​വ​ഹി​ച്ചു. ത​രു​ൺ മൂ​ർ​ത്തി ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി.

ത്രി​ല്ല​ർ മൂ​ഡി​ലു​ള്ള D152ന്‍റെ ര​ച​ന വി​ബി​ൻ ബാ​ല​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കു​ന്നു. ഉ​ർ​വ​ശി തീ​യേ​റ്റേ​ഴ്സ്, കാ​ക്കാ​സ്റ്റോ​റീ​സി​ന്‍റെ ബാ​ന​റി​ൽ​സ​ന്ദീ​പ് സേ​ന​ൻ, അ​ല​ക്സ് ഇ. ​കു​ര്യ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ. സം​ഗീ​ത് സേ​ന​ൻ, നി​മി​ത ഫ്രാ​ൻ​സി​സ് എം. ​ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മാ​താ​ക്ക​ൾ.

പൂ​ർ​ണ​മാ​യും ത്രി​ല്ല​ർ മൂ​ഡി​ൽ ഒ​രു​ക്കു​ന്ന ഈ ​ചി​ത്ര​മാ​ണി​ത്. തു​ട​ക്കം മു​ത​ൽ പ്രേ​ഷ​ക​നെ ഉ​ദ്വേ​ഗ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി കൊ​ണ്ടു​ള്ള അ​വ​ത​ര​ണ​മാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റേ​ത്.

District News

തൊടുപുഴയിൽ കടന്നൽകുത്തേറ്റ് വിദ്യാർഥിക്കും മുത്തച്ഛനും ഗുരുതര പരിക്ക്

തൊ​ടു​പു​ഴ: ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക്കും ര​ക്ഷി​ക്കാ​നെ​ത്തി​യ ബ​ന്ധു​വി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റു. തൊ​ടു​പു​ഴ മ​ണ​ക്കാ​ട് രാ​ജേ​ഷ് ഭ​വ​നി​ല്‍ ശ്രീ​രാ​ജ് (15) , മു​ത്ത​ച്ഛ​ന്‍ രാ​ജു (72) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ ഇ​വ​രെ തൊ​ടു​പു​പു​ഴ​യി​ല്‍ നി​ന്നു​ള്ള ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം എ​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. മ​ണ​ക്കാ​ട് ന​ര​സിം​ഹ സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഇ​ന്നു രാ​വി​ലെ 8.40 ഓ​ടെ​യാ​ണ് സം​ഭ​വം. ശ്രീ​രാ​ജ് സ്‌​കൂ​ളി​ലേ​ക്കു പോ​കു​ന്ന വ​ഴി ക​ട​ന്ന​ലു​ക​ള്‍ ഇ​ള​കി കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് രാ​ജു​വി​നെ​യും ക​ട​ന്ന​ലു​ക​ള്‍ കു​ത്തി​യ​ത്. ശ്രീ​രാ​ജ് കൈ​യി​ലു​ണ്ടാ​യി​രു​ന്ന റെ​യി​ന്‍​കോ​ട്ട് ഉ​പ​യോ​ഗി​ച്ച് ശ​രീ​രം മൂ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ട​ന്ന​ലു​ക​ള്‍ ദേ​ഹ​മാ​സ​ക​ലം കു​ത്തി​യി​രു​ന്നു.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ബി​ജു പി.​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി തീ ​വീ​ശി ക​ട​ന്ന​ലു​ക​ളെ അ​ക​റ്റി​യാ​ണ് ഇ​രു​വ​രെ​യും ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റി തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Latest News

Up