ദിലീപിനെ നായകനാക്കി സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ബുധനാഴ്ച്ച വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെ ആരംഭിച്ചു. D152 എന്നു താൽക്കാലിക പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം ദിലീപ് നിർവഹിച്ചു. തരുൺ മൂർത്തി ഫസ്റ്റ് ക്ലാപ്പും നൽകി.
ത്രില്ലർ മൂഡിലുള്ള D152ന്റെ രചന വിബിൻ ബാലചന്ദ്രൻ നിർവഹിക്കുന്നു. ഉർവശി തീയേറ്റേഴ്സ്, കാക്കാസ്റ്റോറീസിന്റെ ബാനറിൽസന്ദീപ് സേനൻ, അലക്സ് ഇ. കുര്യൻ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എം. ചിത്രത്തിന്റെ സഹ നിർമാതാക്കൾ.
പൂർണമായും ത്രില്ലർ മൂഡിൽ ഒരുക്കുന്ന ഈ ചിത്രമാണിത്. തുടക്കം മുതൽ പ്രേഷകനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തി കൊണ്ടുള്ള അവതരണമാണ് ഈ ചിത്രത്തിന്റേത്.

ദിലീപിനു പുറമേ ബിനു പപ്പു, വിലാസ് ചന്ദ്രൻ, അശോകൻ, ശാരി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സംഗീതം - മുജീബ് മജീദ്. ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് -സൂരജ് ഇ.എസ്. പ്രൊഡക്ഷൻ ഡിസൈനർ - സന്തോഷ് രാമൻ. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ -സമീരാ സനീഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്.

അസോസിയേറ്റ് ഡയറക്ടർ -മുകേഷ് വിഷ്ണു. സ്റ്റിൽസ് - വിഘ്നേഷ് പ്രദീപ്. ഡിസൈൻ - യെല്ലോ ടൂത്ത്. പ്രൊജക്റ്റ് ഡിസൈൻ -മനു ആലുക്കൽ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബർണാഡ് തോമസ്. പ്രൊഡക്ഷൻ കൺട്രോളർ - നോബിൾ ജേക്കബ് - ഏറ്റുമാനൂർ.
തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. ഉർവശി തീയേറ്റേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ-വാഴൂർ ജോസ്.
Tags : Dileep Jagan Shaji Kailas Thodupuzha Movie News Malayalam Cinema Malayalam Movies