Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dileep

ന​ടി അ​ക്ര​മി​ക്ക​പ്പെ​ട്ട ദി​വ​സ​ത്തി​ന് ഒ​ൻ​പ​താ​ണ്ട്; മെ​ഴു​കു​തി​രി ക​ത്തി​ച്ച് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കാ​ൻ ഡ​ബ്ല്യൂ​സി​സി

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​തി​ജീ​വി​ത​യെ പി​ന്തു​ണ​ച്ച​വ​ർ​ക്കും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച​വ​ർ​ക്കും ന​ന്ദി പ​റ​യാ​നാ​യി ഡ​ബ്ല്യു​സി​സി.

കോ​ഴി​ക്കോ​ട്– മാ​നാ​ഞ്ചി​റ ഓ​പ്പ​ൺ സ്റ്റേ​ജ്, കൊ​ച്ചി അ​ബ്ദു​ൾ ക​ലാം മാ​ർ​ഗ്, മ​റൈ​ൻ ഡ്രൈ​വ് തി​രു​വ​ന​ന്ത​പു​രം മാ​ന​വീ​യം വീ​ഥി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം ആ​റു​മ​ണി​യോ​ടെ​യാ​ണ് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് വി​മ​ൺ ഇ​ൻ സി​നി​മ ക​ല​ക്ടീ​വ് ഇ​ത് അ​റി​യി​ച്ച​ത്.

ഡ​ബ്ല്യൂ​സി​സി​യു​ടെ കു​റി​പ്പ്

2017 ഫെ​ബ്രു​വ​രി 17 ഏ​റ്റ​വും ഇ​രു​ണ്ട ദി​വ​സ​മാ​യി​രു​നെ​ങ്കി​ലും, അ​തേ ദി​വ​സ​മാ​യി​രു​ന്നു അ​വ​ൾ സ​ധൈ​ര്യം ​അ​നീ​തി​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച​ത്. അ​വ​ളു​ടെ പോ​രാ​ട്ട​ത്തി​നാ​യി ന​മ്മ​ൾ ഒ​രു​മി​ച്ച് നി​ൽ​ക്കു​മെ​ന്ന തീ​രു​മാ​ന​ത്തോ​ടെ​യാ​യി​രു​ന്നു #അ​വ​ൾ​ക്കൊ​പ്പം എ​ന്ന പ്ര​സ്ഥാ​നം പി​റ​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​ൻ​പ​തു വ​ർ​ഷ​മാ​യി കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക പ​രി​വ​ർ​ത്ത​ന​ത്തി​ൽ ഒ​രു ചെ​റി​യ പ​ങ്കു വ​ഹി​ച്ച ഈ ​പ്ര​സ്ഥാ​നം ഇ​ര​യാ​ക്ക​പ്പെ​ട്ട​വ​രെ അ​തി​ജീ​വി​ത​ക​ളാ​ക്കാ​ൻ നി​ര​ന്ത​രം പ്ര​വ​ർ​ത്തി​ച്ചു. പി​ന്തു​ണ​യ്ക്കും ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​നും എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ട്, ഡ​ബ്ല്യൂ​സി​സി അ​വ​ൾ​ക്കൊ​പ്പ​വും, അ​തി​ജീ​വി​ച്ച എ​ല്ലാ​വ​ർ​ക്കും ​ഒ​പ്പം നി​ൽ​ക്കു​ന്ന​വ​രെ ഈ ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​വാ​ൻ ക്ഷ​ണി​ക്കു​ന്നു. ഇ​രു​ട്ടി​ന്‍റെ മ​റ നീ​ക്കി ന​മു​ക്ക് ​വെ​ളി​ച്ച​ത്തി​ന്‍റെ തി​രി തെ​ളി​ക്കാം.

2017 ഫെ​ബ്രു​വ​രി 17ന് ​ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വം ന​ട​ന്ന​ത്. ഇ​തി​ന് പി​ന്നാ​ലെ മ​ല​യാ​ള​സി​നി​മ​യി​ലെ വ​നി​താ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ വി​മ​ൺ ഇ​ൻ സി​നി​മ ക​ല​ക്ടീ​വ് എ​ന്ന സം​ഘ​ട​ന​യും രൂ​പീ​ക​രി​ച്ചു.

Kerala

സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ർ വി​ചാ​ര​ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​റി​ല്ല: ടി.​ബി. മി​നി

കൊ​ച്ചി: വി​ചാ​ര​ണ കോ​ട​തി​യു​ടെ വി​മ​ർ​ശ​ന​ത്തി​ൽ പ്ര​തി​ക​രി​ച്ച് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക ടി.​ബി. മി​നി. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ 10 ദി​വ​സം മാ​ത്ര​മാ​ണ് വി​ചാ​ര​ണ​ക്കി​ടെ ഹാ​ജ​രാ​യ​തെ​ന്ന കോ​ട​തി​യു​ടെ വി​മ​ർ​ശ​നം നു​ണ​യാ​ണെ​ന്ന് മി​നി പ​റ​ഞ്ഞു.

കോ​ട​തി ഒ​രു കാ​ര്യ​വു​മി​ല്ലാ​തെ ത​ന്നെ ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്നും, കോ​ട​തി എ​ന്തി​നാ​ണ് ഇ​ങ്ങ​നെ ക​ള​വ് പ​റ​യു​ന്ന​തെ​ന്ന് അ​റി​യി​ല്ലെ​ന്നും ടി.​ബി. മി​നി ആ​രോ​പി​ച്ചു. കേ​സി​ലെ വാ​ദ​ത്തി​നി​ടെ പ​ര​മാ​വ​ധി എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും കോ​ട​തി​യി​ൽ പോ​യി​ട്ടു​ണ്ടെ​ന്നും അ​ഭി​ഭാ​ഷ​ക വ്യ​ക്ത​മാ​ക്കി.

സാ​ധാ​ര​ണ​യാ​യി സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ർ വി​ചാ​ര​ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​റി​ല്ല. അ​തി​ജീ​വി​ത​യ്ക്ക് വേ​ണ്ടി ഫീ​സ് പോ​ലും വാ​ങ്ങാ​തെ​യാ​ണ് ഹാ​ജ​രാ​യ​ത്. എ​ന്തി​നാ​ണ് കോ​ട​തി ത​ന്നെ വ്യ​ക്തി​പ​ര​മാ​യി ആ​ക്ര​മി​ക്കു​ന്ന​തെ​ന്നും ടി.​ബി. മി​നി ചോ​ദി​ച്ചു.

മെ​മ്മ​റി കാ​ര്‍​ഡ് ചോ​ര്‍​ന്ന​ത് താ​ൻ കാ​ര​ണ​മാ​ണ് ലോ​കം അ​റി​ഞ്ഞ​തെ​ന്ന് പ​റ​ഞ്ഞ അ​ഭി​ഭാ​ഷ​ക ദി​ലീ​പി​ന്‍റെ ആ​ളു​ക​ള്‍ ആ​ക്ര​മി​ച്ച​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ് ഇ​പ്പോ​ള്‍ കോ​ട​തി ന​ട​ത്തു​ന്ന​തെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. പൊ​തു​പ​രി​പാ​ടി​ക​ളി​ൽ കോ​ട​തി​യെ കു​റ്റ​പ്പെ​ടു​ത്തി സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും ടി.​ബി. മി​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി​യു​ടെ അ​പ്പീ​ൽ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: കൊ​ച്ചി​യി​ൽ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ് മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി.

കേ​സി​ലെ എ​ട്ടാം പ്ര​തി​യാ​യി​രു​ന്ന ദി​ലീ​പി​നെ വി​ട്ട​യ​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ ത​നി​ക്കും ബാ​ധ​ക​മാ​ണെ​ന്നാ​ണ് മാ​ർ​ട്ടി​ന്‍റെ വാ​ദം. അ​തേ​സ​മ​യം കേ​സി​ൽ ദി​ലീ​പ് ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ പ​രാ​തി​ക​ൾ വി​ചാ​ര​ണ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

അ​തി​ജീ​വി​ത​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ചു​മ​ത​ല ന​ൽ​കി​യ ഡ്രൈ​വ​ർ എ​ന്ന നി​ല​യി​ൽ മാ​ത്ര​മാ​ണ് ത​ന്നെ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും കു​റ്റ​കൃ​ത്യം ന​ട​ക്കു​ന്ന സ​മ​യ​ത്ത് താ​ൻ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു​മാ​ണ് മാ​ർ​ട്ടി​ന്‍റെ വാ​ദം.

ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ വി​ചാ​ര​ണ കോ​ട​തി വി​ധി​ക്കെ​തി​രെ സ​ർ​ക്കാ​ർ അ​പ്പീ​ലി​നൊ​രു​ങ്ങു​മ്പോ​ഴാ​ണ് മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി അ​പ്പീ​ലു​മാ​യി ഹൈ​ക്കോ​ട​തി​യി​ലെ​ത്തു​ന്ന​ത്. ന​ടി​യു​മാ​യി ത​നി​ക്ക് മു​ൻ വൈ​രാ​ഗ്യ​മി​ല്ലെ​ന്നും ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ച്ചെ​ന്നും അ​പ്പീ​ലി​ൽ പ​റ​യു​ന്നു.

കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത മാ​ർ​ട്ടി​ൻ അ​ട​ക്ക​മു​ള്ള ആ​റ് പ്ര​തി​ക​ളെ 20 വ​ർ​ഷം ത​ട​വി​നാ​ണ് എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളാ​യ എ​ച്ച്. സ​ലീം, പ്ര​ദീ​പ് എ​ന്നി​വ​രും ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

 

Movies

ദി​ലീ​പി​ന്‍റെ ഭ​ഭ​ബ ഒ​ടി​ടി​യി​ലേ​യ്ക്ക്

ധ​ന​ഞ്ജ​യ് ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്ത് ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ നി​ർ​മി​ച്ച ഭ​ഭ​ബ ജ​നു​വ​രി 16 മു​ത​ൽ ZEE5-ൽ ​സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കും. ദി​ലീ​പ് നാ​യ​ക​നാ​യ ചി​ത്ര​ത്തി​ൽ സ്പൂ​ഫും മാ​സും കോ​മ​ഡി​ക്കൊ​പ്പം സ​മാ​സ​മം ചേ​ർ​ത്ത് ഒ​രു​ക്കി​യ ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ ശ​ക്ത​മാ​യ അ​തി​ഥി വേ​ഷ​ത്തി​ൽ എ​ത്തി​യി​രു​ന്നു.

നൂ​റി​ൻ ഷെ​രീ​ഫും ഭ​ർ​ത്താ​വ് ഫാ​ഹിം സ​ഫ​റും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ-​ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളെ ന​ടു​ക്കു​ന്ന ഒ​രു ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ഥ പു​രോ​ഗ​മി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ വി​റ​പ്പി​ച്ച വ​ട്ട​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

ദി​ലീ​പി​നെ കൂ​ടാ​തെ വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, ബൈ​ജു സ​ന്തോ​ഷ്, ബാ​ലു വ​ർ​ഗീ​സ്, സാ​ൻ​ഡി,അ​ശോ​ക​ൻ, സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, മ​ണി​യ​ൻ​പി​ള്ള രാ​ജു, ബി​ജു പ​പ്പ​ൻ, ജി​ബി​ൻ ഗോ​പി​നാ​ഥ്, അ​ശ്വ​ത് ലാ​ൽ, നോ​ബി മാ​ർ​ക്കോ​സ്, ഷാ​ജു ശ്രീ​ധ​ർ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്നു. ഒ​രേ​യൊ​രു രം​ഗ​ത്തി​ൽ മാ​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട് റി​യാ​സ് ഖാ​നും കൈ​യ​ടി നേ​ടു​ന്നു.

സ്പൂ​ഫ് സി​നി​മ​ക​ൾ മ​ല​യാ​ള​ത്തി​ലു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും സ്പൂ​ഫ് മാ​സ് എ​ന്‍റ​ർ​ടെ​യ്ന​ർ ഗ​ണ​ത്തി​ൽ​പെ​ടു​ന്ന സി​നി​മ ഇ​താ​ദ്യ​മാ​യി​രി​ക്കും.‘​നോ ലോ​ജി​ക്, ഒ​ൺ​ലി മാ​ഡ്നെ​സ്’ എ​ന്ന ടാ​ഗ്‌​ലൈ​നോ​ടു നൂ​റു ശ​ത​മാ​നം നീ​തി പു​ല​ർ​ത്തു​ന്ന മേ​ക്കിം​ഗ് ആ​ണ് സം​വി​ധാ​യ​ക​ൻ പ്രേ​ക്ഷ​ക​ർ​ക്ക് സ​മ്മാ​നി​ച്ച​ത്.

പ്രേ​ക്ഷ​ക​ർ​ക്ക് കൂ​ടു​ത​ലൊ​ന്നും ആ​ലോ​ചി​ക്കാ​തെ ചി​രി​ക്കാ​നാ​കു​ന്ന ഒ​രു സി​നി​മ ചെ​യ്യ​ണ​മെ​ന്നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ച്ച​ത്. തി​യ​റ്റ​റു​ക​ളി​ൽ ചി​രി​യു​ടെ പൂ​രം പ​ട​ർ​ത്തി​യ ചി​ത്രം സ്ട്രീ​മിം​ഗ് തു​ട​ങ്ങു​ന്ന​തി​ൽ വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ദി​ലീ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

വ്യാ​പാ​രി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​ക്കെ​തി​രെ ആ​രോ​പ​ണം

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ വ്യാ​പാ​രി ദി​ലീ​പ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​ക്കെ​തി​രെ ആ​രോ​പ​ണം. മൊ​ബൈ​ൽ ഷോ​പ്പി​ൽ നി​ന്ന് ല​ഭി​ച്ച കു​റി​പ്പി​ൽ കൗ​ൺ​സി​ല​ർ ഗ്രാ​മം പ്ര​വീ​ണി​നെ​തി​രെ ആ​രോ​പ​ണ​മു​ണ്ടെ​ന്ന് ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ൻ ര​തീ​ഷ് പ​റ​ഞ്ഞു.

ഒ​രു കൗ​ൺ​സി​ല​ർ കു​ടും​ബ​കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട്ടെ​ന്നാ​ണ് കു​റി​പ്പി​ലു​ള്ള​ത്. പോ​ലീ​സി​ന് കൊ​ടു​ത്ത പ​രാ​തി​യി​ലാ​ണ് സ​ഹോ​ദ​ര​ൻ ര​തീ​ഷി​ന്‍റെ ആ​രോ​പ​ണം. അ​തേ​സ​മ​യം ര​തീ​ഷി​ന്‍റെ ആ​രോ​പ​ണം നി​ഷേ​ധി​ച്ചു​കൊ​ണ്ട് ഗ്രാ​മം പ്ര​വീ​ൺ രം​ഗ​ത്തെ​ത്തി.

ഞാ​യ​റാ​ഴ്ച​യാ​ണ് ദി​ലീ​പി​നെ നെ​യ്യാ​റ്റി​ൻ​ക​ര ടൗ​ണി​ന് സ​മീ​പം ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ട‌െ​ത്തി​യ​ത്. ക​ട​ബാ​ധ്യ​ത​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Kerala

ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച്‌ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി; ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രി പ​രാ​തി ന​ൽ​കി

കൊ​ച്ചി: ദി​ലീ​പി​ന്‍റെ ആ​ലു​വ​യി​ലെ വീ​ട്ടി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​ന​ധി​കൃ​ത​മാ​യി ഡ്രോ​ൺ പ​റ​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് സ​ഹോ​ദ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ധി പ​റ​യു​ന്ന ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം.

ദി​ലീ​പ് വീ​ട്ടി​ൽ നി​ന്ന് കോ​ട​തി​യി​ലേ​ക്ക് പോ​കു​ന്ന​തും തി​രി​കെ വ​രു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ചി​ത്രീ​ക​രി​ച്ച് ടെ​ലി​കാ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തു ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത ലം​ഘി​ച്ചെ​ന്ന് എ​സ്.​ജ​യ​ല​ക്ഷ്മി സു​രാ​ജ് ആ​ലു​വ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച്‌ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ക​ഴി​ഞ്ഞ എ​ട്ടി​ന് ആ​ലു​വ​യി​ലെ പ​ത്മ​സ​രോ​വ​രം എ​ന്ന ദി​ലീ​പി​ന്‍റെ വ​സ​തി​യി​ൽ അ​ന​ധി​കൃ​ത​മാ​യി ചി​ല​ർ ഡ്രോ​ൺ പ​റ​ത്തി​യി​രു​ന്നു.

വീ​ട്ടി​ലെ അം​ഗ​ങ്ങ​ളു​ടെ സ​മ്മ​ത​മോ മു​ൻ​കൂ​ർ അ​നു​മ​തി​യോ കൂ​ടാ​തെ​യാ​ണ് ഡ്രോ​ൺ പ്ര​വ​ർ​ത്തി​പ്പി​ച്ച​ത്. ഇ​ത് സ്വ​കാ​ര്യ​ത​യു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Movies

ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ്വ​കാ​ര്യ​ത ലം​ഘി​ച്ചു; മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രി

ന​ട​ൻ ദി​ലീ​പി​ന്‍റെ സ്വ​കാ​ര്യ വ​സ​തി​യി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​മു​ഖ വാ​ർ​ത്താ ചാ​ന​ലു​ക​ൾ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി താ​ര​ത്തി​ന്‍റെ സ​ഹോ​ദ​രി.

നി​യ​മ​വി​രു​ദ്ധ​മാ​യി നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്തെ​ന്ന് കാ​ണി​ച്ചാ​ണ് ആ​ലു​വ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. റി​പ്പോ​ർ​ട്ട​ർ ടി​വി, ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് എ​ന്നീ ചാ​ന​ലു​ക​ൾ​ക്കും മേ​ധാ​വി​ക​ൾ​ക്കു​മെ​തി​രെ​യാ​ണ് നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

2025 ഡി​സം​ബ​ർ എ​ട്ടി​ന് ആ​ലു​വ​യി​ലെ പ​ത്മ​സ​രോ​വ​രം എ​ന്ന വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ച്ചു എ​ന്ന​താ​ണ് പ്ര​ധാ​ന പ​രാ​തി.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ധി പ​റ​യു​ന്ന ദി​വ​സം ദി​ലീ​പ് വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങു​ന്ന​തും കോ​ട​തി​യി​ലേ​ക്ക് പോ​കു​ന്ന​തും തി​രി​കെ വീ​ട്ടി​ലേ​ക്കു വ​രു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ചി​ത്രീ​ക​രി​ച്ച് ടെ​ലി​കാ​സ്റ്റ് ചെ​യ്തി​രു​ന്നു. തി​രി​കെ വ​ന്ന് ഭാ​ര്യ​യെ​യും മ​ക​ളെ​യും കെ​ട്ടി​പ്പി​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളു​മെ​ല്ലാം ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ഷൂ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു.

ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രി ന​ൽ​കി​യ പ​രാ​തി​യു​ടെ പൂ​ർ​ണ രൂ​പം

എ​സ്. ജ​യ​ല​ക്ഷ്മി (സ​ബി​ത) പ​ത്മ​സ​രോ​വ​രം, കൊ​ട്ടാ​ര​ക്ക​ട​വ് റോ​ഡ്, ആ​ലു​വ.

സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ, ആ​ലു​വ.

വി​ഷ​യം: 08.12.2025-ൽ ​റി​പ്പോ​ർ​ട്ട​ർ ടി​വി​യും ഏ​ഷ്യാ​നെ​റ്റ് ടി​വി​യും ഞ​ങ്ങ​ളു​ടെ സ്വ​കാ​ര്യ വ​സ​തി​ക്ക് മു​ക​ളി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യും അ​നു​മ​തി​യി​ല്ലാ​തെ​യും ഡ്രോ​ൺ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​തി​നെ​തി​രെ​യു​ള്ള പ​രാ​തി.
 
സ​ർ, സി​നി​മ ന​ട​ൻ ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രി​യാ​ണ് ഞാ​ൻ. മേ​ൽ സൂ​ചി​പ്പി​ച്ച വി​ലാ​സ​ത്തി​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മാ​ണ് ഞാ​ൻ താ​മ​സി​ക്കു​ന്ന​ത്. 2025 ഡി​സം​ബ​ർ എ​ട്ടി​ന്, റി​പ്പോ​ർ​ട്ട​ർ ടി​വി, ഏ​ഷ്യാ​നെ​റ്റ് ടി​വി എ​ന്നീ ചാ​ന​ലു​ക​ൾ ഞ​ങ്ങ​ളു​ടെ വീ​ട്ടു​പ​റ​മ്പി​ലേ​ക്ക് ഡ്രോ​ൺ അ​യ​ക്കു​ക​യും, സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള വീ​ട്ടി​ലെ എ​ല്ലാ​വ​രു​ടെ​യും സ്വ​കാ​ര്യ​ത​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും ചെ​യ്തു.

ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് അ​വ​ർ ദി​ലീ​പി​ന്‍റെ മാ​ത്ര​മ​ല്ല, വീ​ട്ടി​ലെ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും അ​ത് സം​പ്രേ​ക്ഷ​ണം ചെ​യ്യു​ക​യും ചെ​യ്തു. റി​പ്പോ​ർ​ട്ട​ർ ടി​വി​യി​ലെ .... സം​പ്രേ​ക്ഷ​ണ​ത്തി​നി​ടെ ഡ്രോ​ൺ അ​യ​ച്ച​തി​നെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്, ഇ​തി​ലൂ​ടെ ഈ ​കൃ​ത്യ​ത്തി​ലു​ള്ള ത​ന്‍റെ പ​ങ്ക് അ​ദ്ദേ​ഹം സ​മ്മ​തി​ക്കു​ന്നു.

വീ​ട്ടി​ലെ അം​ഗ​ങ്ങ​ളു​ടെ സ​മ്മ​ത​മോ മു​ൻ​കൂ​ർ അ​നു​മ​തി​യോ കൂ​ടാ​തെ​യാ​ണ് ഡ്രോ​ൺ പ്ര​വ​ർ​ത്തി​പ്പി​ച്ച​ത്. ഇ​ത് ഞ​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ്. ഞ​ങ്ങ​ളു​ടെ വ​സ​തി ഒ​രു പൊ​തു​സ്ഥ​ല​മ​ല്ല, ഒ​രു സ്വ​കാ​ര്യ താ​മ​സ​സ്ഥ​ല​ത്തി​ന് മു​ക​ളി​ൽ വ്യോ​മ​നി​രീ​ക്ഷ​ണം ന​ട​ത്താ​ൻ ഒ​രു മാ​ധ്യ​മ​സ്ഥാ​പ​ന​ത്തി​നും അ​ധി​കാ​ര​മി​ല്ല.

ഡ്രോ​ൺ നി​രീ​ക്ഷ​ണം ന​ട​ത്തി​യ സ​മ​യ​വും രീ​തി​യും പ​രി​ശോ​ധി​ച്ചാ​ൽ, ഞ​ങ്ങ​ളു​ടെ സ്വ​കാ​ര്യ ജീ​വി​ത​ത്തി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റാ​നും, വാ​ണി​ജ്യ ലാ​ഭ​ത്തി​നാ​യി നി​യ​മ​വി​രു​ദ്ധ​മാ​യി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് സം​പ്രേ​ക്ഷ​ണം ചെ​യ്യാ​നു​മു​ള്ള ദു​രു​ദ്ദേ​ശ്യം വ്യ​ക്ത​മാ​ണ്.

റി​പ്പോ​ർ​ട്ട​ർ ടി​വി​യു​ടെ​യും ഏ​ഷ്യാ​നെ​റ്റ് ടി​വി​യു​ടെ​യും മേ​ൽ​പ​റ​ഞ്ഞ വ്യ​ക്തി​ക​ളു​ടെ​യും ഈ ​പ്ര​വൃ​ത്തി​ക​ൾ ഞ​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യെ ലം​ഘി​ക്കു​ന്ന​താ​ണ്. ഇ​ത് ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (BNS) 2023 പ്ര​കാ​രം സെ​ക്ഷ​ൻ 329 (ക്രി​മി​ന​ൽ അ​തി​ക്ര​മം), സെ​ക്ഷ​ൻ 351 (ക്രി​മി​ന​ൽ ഭീ​ഷ​ണി), സെ​ക്ഷ​ൻ 270 (പൊ​തു​ജ​ന​ശ​ല്യം) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണ്.

നി​യ​മ​വി​രു​ദ്ധ​മാ​യി പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും സം​പ്രേ​ക്ഷ​ണം ചെ​യ്യു​ക​യും ചെ​യ്ത​തി​ലൂ​ടെ, 08.12.2025-ൽ ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ അ​ന്ത​സി​നും സു​ര​ക്ഷ​യ്ക്കും സ​ൽ​പ്പേ​രി​നും പ​രി​ഹ​രി​ക്കാ​നാ​കാ​ത്ത ദോ​ഷം സം​ഭ​വി​ച്ചി​രി​ക്കു​ന്നു.

അ​തി​നാ​ൽ, മേ​ൽ​പ​റ​ഞ്ഞ വ്യ​ക്തി​ക​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും നി​യ​മ​വി​രു​ദ്ധ നി​രീ​ക്ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച ഡ്രോ​ണു​ക​ൾ, മെ​മ്മ​റി കാ​ർ​ഡു​ക​ൾ, സ്റ്റോ​റേ​ജ് ഡി​വൈ​സു​ക​ൾ, അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നും ഞാ​ൻ അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

ഉ​ട​ന​ടി ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

വി​ശ്വ​സ്ത​ത​യോ​ടെ

എ​സ്. ജ​യ​ല​ക്ഷ്മി.

Movies

ഉ​പ​ദേ​ശി​ക്കാ​നും, പ​രി​ഭ​വം തോ​ന്നാ​ത്ത​വി​ധം വ​ഴ​ക്കു പ​റ​യാ​നും ശ്രീ​നി​യേ​ട്ട​ൻ ഇ​നി ഇ​ല്ല: ദി​ലീ​പ്

അ​ന​ശ്വ​ര​ന​ട​ൻ ശ്രീ​നി​വാ​സ​ന് അ​നു​ശോ​ച​ന​വു​മാ​യി ന​ട​ൻ ദി​ലീ​പ്. ജീ​വി​ത​ത്തി​ലും മ​ല​യാ​ള സി​നി​മ​യി​ലും ശ്രീ​നി​വാ​സ‍​ന്‍റെ സാ​ന്നി​ധ്യം ഇ​ല്ലാ​ത്ത ശൂ​ന്യ​ത വ​ള​രെ വ​ലു​താ​യി​രി​ക്കു​മെ​ന്ന് ദി​ലീ​പ് കു​റി​ച്ചു.

പ്രി​യ​പ്പെ​ട്ട ശ്രീ​നി​യേ​ട്ട​ന് വി​ട, സ്നേ​ഹ​ത്തോ​ടെ ഉ​പ​ദേ​ശി​ക്കാ​നും, പ​രി​ഭ​വം തോ​ന്നാ​ത്ത​വി​ധം വ​ഴ​ക്ക് പ​റ​യാ​നും ഇ​നി ശ്രീ​നി​യേ​ട്ട​ൻ ഇ​ല്ല. എ​ന്നും ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്ത് നി​ർ​ത്തി​യ ഒ​രാ​ൾ ഇ​നി ഇ​ല്ല എ​ന്ന​റി​യു​മ്പോ​ൾ വാ​ക്കു​ക​ൾ മു​റി​യു​ന്നു.

സ്വ​ന്തം പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ ഇ​ത്ര​യേ​റെ മി​ക​വ് തെ​ളി​യി​ച്ച മ​റ്റൊ​രാ​ൾ ഉ​ണ്ടോ എ​ന്ന് ത​ന്നെ സം​ശ​യം. എ​ന്‍റെ ജീ​വി​ത​ത്തി​ലും, മ​ല​യാ​ള സി​നി​മ​യി​ലും ശ്രീ​നി​യേ​ട്ട​ന്‍റെ സാ​ന്നി​ധ്യം ഇ​ല്ലാ​ത്ത ശൂ​ന്യ​ത വ​ള​രെ വ​ലു​താ​യി​രി​ക്കും. ആ​ദ​രാ​ഞ്ജ​ലി​ക​ൾ. ദി​ലീ​പ് കു​റി​ച്ചു.

ഡ​യാ​ലി​സി​സി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്നാ​ണ് ശ്രീ​നി​വാ​സ​ന്‍റെ അ​ന്ത്യം സം​ഭ​വി​ച്ച​ത്.

 

 

Kerala

ദിലീപിനു പാസ്പോർട്ട് തിരികെ, മൂന്നു പേർക്കെതിരേ നൽകിയ ഹർജി പിന്നീട് പരിഗണിക്കും

കൊച്ചി. നടിയെ അക്രമിച്ച കേസിലെ ജാമ്യാവ്യവസ്ഥകളുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ചിരുന്ന പാസ്പോർട്ട് നടൻ ദിലീപിന് വിട്ടുനൽകാൻ ഉത്തരവ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിലീപ് അപേക്ഷ നൽകിയിരുന്നത്. ജയിലിലായതിന് 83 ദിവസത്തിനു ശേഷം ജാമ്യം നൽകുമ്പോൾ ഹൈക്കോടതി വ്യവസ്ഥ ചെയ്തിരുന്ന പ്രകാരമാണ് ദിലീപ് പാസ്പോർട്ട് കോടതിയെ ഏൽപിച്ചത്.

കേസിൽ കുറ്റവിമുക്തനാക്കിയതോടെ പാസ്പോർട്ട് തിരികെ നൽകണമെന്നായിരുന്നു ആവശ്യം. പാസ്പോർട്ട് നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. എന്നാൽ, പുതിയ സിനിമ റിലീസായെന്നും പ്രമോഷൻ ആവശ്യത്തിനായി വിദേശത്തു പോകണമെന്നും അഭിഭാഷകൻ അറിയിച്ചു. തുടർന്ന് കുറ്റവിമുക്തനാക്കിയതിനാൽ ജാമ്യവ്യവസ്ഥകൾ അവസാനിച്ചെന്ന് വ്യക്തമാക്കിയാണ് പാസ്പോർട്ട് വിട്ടു നൽകാൻ കോടതി നിർദേശിച്ചത്. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ടു ദിലീപ് നൽകിയതടക്കമുള്ള കോടതിയലക്ഷ്യ ഹർജികൾ കോടതി
പിന്നീട് പരിഗണിക്കാനായി മാറ്റി. മാധ്യമപ്രവർത്തകനായ എം.വി. നികേഷ് കുമാർ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്, അഡ്വ.എ ജയശങ്കർ തുടങ്ങിയവർക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി.

Movies

ആ​രൊ​ക്കെ എ​ന്തൊ​ക്കെ പ​റ​ഞ്ഞാ​ലും ദി​ലീ​പി​ന്‍റെ സി​നി​മ ഞാ​ൻ കാ​ണും: മോ​ഡ​ൽ പ്രി​ൽ​ന രാ​ജ്

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ട ന​ട​ൻ ദി​ലീ​പി​ന്‍റെ സി​നി​മ​ക​ൾ കാ​ണു​മെ​ന്ന് മോ​ഡ​ലും ഡ​ബ്ബിം​ഗ് ആ​ർ​ടി​സ്റ്റു​മാ​യ പ്രി​ൽ​ന രാ​ജ്. നി​ങ്ങ​ൾ​ക്കു കാ​ണേ​ണ്ട എ​ങ്കി​ൽ അ​ങ്ങ​നെ പ​റ​യ​ണ​മെ​ന്നും അ​ല്ലാ​തെ ആ​രോ​ടും കാ​ണ​രു​ത് എ​ന്ന് വെ​ല്ലു​വി​ളി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും പ്രി​ൽ​ന പ​റ​യു​ന്നു.

ഇ​നി ആ​രൊ​ക്കെ എ​ന്തൊ​ക്കെ പ​റ​ഞ്ഞാ​ലും അ​യാ​ളു​ടെ സി​നി​മ ഞാ​ൻ കാ​ണും. അ​വ​ൾ അ​തി​ജീ​വി​ത ത​ന്നെ​യാ​ണ്, അ​വ​ൾ​ക്കു നീ​തി കി​ട്ടു​ക ത​ന്നെ വേ​ണം.. ത​ന്‍റെ സ​മ്മ​തം പോ​ലും ഇ​ല്ലാ​തെ ത​ന്നെ ഉ​പ​ദ്ര​വി​ച്ച ആ​ൾ​ക്കാ​രെ മു​ഴു​വ​ൻ ശി​ക്ഷ മേ​ടി​ച്ചു കൊ​ടു​ക്ക​ണം അ​വ​ൾ അ​ത് അ​ർ​ഹി​ക്കു​ന്നു.

അ​യാ​ൾ ആ​ണ് അ​തി​നു പി​ന്നി​ൽ എ​ങ്കി​ൽ, പ​റ​യു​ന്ന​വ​രു​ടെ ക​യ്യി​ൽ അ​തി​നു​ള്ള തെ​ളി​വ് ഉ​ണ്ടെ​ങ്കി​ൽ അ​യാ​ൾ​ക്കെ​തി​രെ എ​ന്തു​കൊ​ണ്ട് നീ​ങ്ങു​ന്നി​ല്ല.... ഇ​ത്ര​യും വ്യ​ക്ത​മാ​യി അ​യാ​ളെ​ന്നു പ​റ​യാ​തെ പ​റ​യു​ന്ന പ​ല​ർ​ക്കും അ​ങ്ങ​നെ തോ​ന്നു​ന്നെ​ങ്കി​ൽ തെ​ളി​വു​ക​ൾ കാ​ണി​ല്ലേ.

ശ​ക്ത​മാ​യി മു​ന്നോ​ട്ടു വ​ന്നു തെ​ളി​യി​ക്കു​ക. നി​യ​മം തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ണ് പ​ല​രേ​യും ശി​ക്ഷി​ക്കു​ന്ന​തും വെ​റു​തെ വി​ടു​ന്ന​തും. നി​യ​മ​ത്തി​ൽ വി​ശ്വാ​സം ഉ​ണ്ട്. നീ​തി നി​യ​മ വ്യ​വ​സ്ഥി​തി​യെ മാ​നി​ക്കു​ന്നു.
 
ന​മ്മു​ടെ മ​ന​സി​ൽ ഉ​ള്ള ആ​ള് ത​ന്നെ​യാ​ണ് പ്ര​തി എ​ന്ന് മ​ന​സി​ൽ ഉ​റ​പ്പി​ച്ചു വ​ച്ച് മു​ന്നോ​ട്ട് വ​ന്നു അ​ല​റി വി​ളി​ക്കു​ന്ന ജ​ന​ങ്ങ​ളോ​ട്, നി​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം, നി​ങ്ങ​ളു​ടെ ശ​രി. അ​ത് എ​ല്ലാ​വ​ർ​ക്കും ഉ​ണ്ടാ​വി​ല്ല... ഈ ​പ​റ​യു​ന്ന ഞാ​ൻ പോ​ലും അ​ങ്ങ​നെ ആ​ണ് എ​ന്റെ അ​ഭി​പ്രാ​യം ആ​ണ് മ​റ്റു​ള്ള​വ​ർ​ക്ക് ശ​രി എ​ന്ന് ഞാ​ൻ എ​ല്ലാ​രോ​ടും പോ​യി ശ​ക്ത​മാ​യി പ​റ​ഞ്ഞു പ​ഠി​പ്പി​ക്കേ​ണ്ട ആ​വ​ശ്യം ഇ​ല്ല ...വ്യ​ക്തി സ്വാ​ത​ന്ത്ര്യം.

ഇ​നി അ​യാ​ൾ അ​ല്ല പ്ര​തി​യെ​ങ്കി​ൽ, നി​ങ്ങ​ൾ വ​ലി​ച്ചു കീ​റി​യ അ​യാ​ളു​ടെ 8 വ​ർ​ഷം അ​യാ​ൾ അ​നു​ഭ​വി​ച്ച വേ​ദ​ന അ​പ​മാ​നം ഒ​ക്കെ നി​ങ്ങ​ൾ​ക്കു തി​രി​കെ കൊ​ടു​ക്കാ​ൻ ആ​വു​മോ? അ​യാ​ളു​ടെ മ​ക്ക​ളു​ടെ മ​ന​സി​ന്‌ ഏ​റ്റ മു​റി​വു​ക​ൾ നി​ങ്ങ​ൾ​ക്കു മാ​യി​ച്ചു ക​ള​യാ​ൻ ആ​വു​മോ?

മാ​ധ്യ​മ​ങ്ങ​ൾ​ക്കു വേ​ണ്ട​ത് വാ​ർ​ത്ത​യാ​ണ് അ​ത് വ​ള​ച്ചോ ഓ​ടി​ച്ചോ എ​ങ്ങ​നെ വേ​ണേ​ലും പ​റ​യാം. അ​തു​കൊ​ണ്ട് അ​താ​ണ് ശ​രി എ​ന്ന് ഇ​ന്ന​ത്തെ കാ​ല​ത്ത് വി​ശ്വ​സി​ക്കു​ന്ന ന​മ്മ​ളി​ൽ പ​ല​രും ആ​ണ് വി​ഡ്ഢി​ക​ൾ. ഇ​വി​ടെ സി​നി​മ​യി​ൽ അ​യാ​ൾ മാ​ത്രം അ​ല്ല അ​ഭി​ന​യി​ച്ച​ത് കു​റെ ഏ​റെ പേ​രു​ണ്ട്. അ​വ​രു​ടെ അ​ന്ന​വും കൂ​ടി ആ​ണ് അ​ത്. അ​ത് ക​ള​യാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.

നി​ങ്ങ​ൾ​ക്കു കാ​ണേ​ണ്ട എ​ങ്കി​ൽ അ​ങ്ങ​നെ പ​റ​യ​ണം, ആ​രോ​ടും കാ​ണ​രു​ത് എ​ന്ന് വെ​ല്ലു​വി​ളി​ക്കു​ന്ന​ത് നി​ർ​ബ​ന്ധി​പ്പി​ക്കു​ന്ന​തും ശ​രി​യ​ല്ല. അ​വ​ൾ​ക്കൊ​പ്പം.

തെ​ളി​വ് കൊ​ണ്ട് അ​യാ​ള് ത​ന്നെ​യെ​ന്ന് നി​ങ്ങ​ൾ കോ​ട​തി​യി​ൽ ബോ​ധ്യ​പ്പെ​ടു​ത്തു.​അ​യാ​ളു​ടെ ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷം അ​യാ​ളെ എ​ല്ലാ​വ​രും കൊ​ത്തി വ​ലി​ച്ചി​ട്ടു​ണ്ട് എ​ന്നി​ട്ടും അ​യാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്തി​ട്ടി​ല്ല.. വി​ധി വ​രു​ന്ന ദി​വ​സം വ​രെ​യും കാ​ത്തി​രു​ന്നി​ല്ലേ? അ​യാ​ൾ തെ​റ്റു​കാ​ര​ൻ എ​ങ്കി​ൽ അ​യാ​ൾ ശി​ക്ഷി​ക്ക​പ്പെ​ട​ട്ടെ. സ്വ​ന്തം അ​ഭി​പ്രാ​യം. പ്രി​ൽ​ന​യു​ടെ വാ​ക്കു​ക​ൾ

Kerala

ന​ട​ൻ ദി​ലീ​പ് ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തി

പ​ത്ത​നം​തി​ട്ട: ന​ട​ൻ ദി​ലീ​പ് ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ദ​ർ​ശ​നം ന​ട​ത്തി. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ ദി​ലീ​പ് സ​ന്നി​ധാ​ന​ത്ത് എ​ത്തു​മെ​ന്ന വി​വ​രം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് എ​ത്തി​യ​ത്.

രാ​വി​ലെ പി​ആ​ര്‍​ഒ ഓ​ഫീ​സി​ലെ​ത്തി​യ​ശേ​ഷം അ​വി​ടെ നി​ന്ന് ത​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. വ​ഴി​പാ​ടു​ക​ള​ട​ക്കം ന​ട​ത്തു​ന്ന​തി​യ​ശേ​ഷം ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ എ​ട്ടാം പ്ര​തി​യാ​യ ദി​ലീ​പി​നെ കോ​ട​തി വെ​റു​തെ​വി​ട്ടി​രു​ന്നു.

കോ​ട​തി ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന​ത്. ഇ​ത്ത​വ​ണ ഇ​രു​മു​ടി കെ​ട്ടി​ല്ലാ​തെ പ​തി​നെ​ട്ടാം പ​ടി ച​വി​ട്ടാ​തെ ജീ​വ​ന​ക്കാ​രു​ടെ ഗേ​റ്റ് വ​ഴി​യാ​ണ് ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ സോ​പാ​ന​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ത​വ​ണ ന​ട​ൻ ദി​ലീ​പ് ശ​ബ​രി​മ​ല​യി​ലെ​ത്തി​യ​പ്പോ​ള്‍ വി​ഐ​പി പ​രി​ഗ​ണ​ന ന​ൽ​കി പ​ത്തു​മി​ന‌ി​റ്റി​ല​ധി​കം ശ്രീ​കോ​വി​ലി​ന് മു​ന്നി​ൽ നി​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി​യ​ട​ക്കം വി​ഷ​യ​ത്തി​ൽ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

 

Kerala

ക്ഷേ​ത്ര ച​ട​ങ്ങി​ൽ നി​ന്നും ദി​ലീ​പി​നെ മാ​റ്റി​യ സം​ഭ​വം; വി​ശ​ദീ​ക​ര​ണ​വു​മാ​യി ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ്

കൊ​ച്ചി: എ​റ​ണാ​കു​ളം ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന്‍റെ കൂ​പ്പ​ൺ വി​ത​ര​ണ ഉ​ദ്ഘാ​ട​ന​ത്തി​ൽ നി​ന്നാ​ണ് ന​ട​ൻ ദി​ലീ​പി​നെ ഒ​ഴി​വാ​ക്കി​യ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ്.

ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യാ​ണ് ദി​ലീ​പി​നെ ഉ​ദ്ഘാ​ട​ക​നാ​യി തീ​രു​മാ​നി​ച്ച​തെ​ന്നും കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ര്‍​ഡ് അ​ല്ലെ​ന്നും ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്. അ​ശോ​ക് കു​മാ​ര്‍ പ​റ​ഞ്ഞു.

വി​ഷ​യം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​ൻ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ര്‍​ഡ് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ ദി​ലീ​പ് ഇ​ന്ന​ലെ രാ​ത്രി വി​ളി​ച്ച് ഉ​ദ്ഘാ​ട​ന​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ച​ട​ങ്ങ് മ​റ്റ​ന്നാ​ള്‍ ത​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും എ​സ്. അ​ശോ​ക് കു​മാ​ര്‍ പ​റ​ഞ്ഞു.

Movies

ഈ ​വ​ഷ​ള​ന്‍റെ സി​നി​മ​യാ​ണോ? ബ​സി​ൽ ദി​ലീ​പി​ന്‍റെ സി​നി​മ ഇ​ട്ടു; യാ​ത്ര​ക്കാ​ർ ചേ​രി​തി​രി​ഞ്ഞ് ത​ർ​ക്കം  

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ദി​ലീ​പി​ന്‍റെ സി​നി​മ​യി​ട്ട​തി​ല്‍ ത​ര്‍​ക്കം. യാ​ത്ര​ക്കാ​ര്‍ ചേ​രി തി​രി​ഞ്ഞ​തോ​ടെ ക​ണ്ട​ക്ട​ര്‍ സി​നി​മ നി​ര്‍​ത്തി. തി​രു​വ​ന​ന്ത​പു​രം തൊ​ട്ടി​ല്‍​പ്പാ​ലം ബ​സി​ലാ​യി​രു​ന്നു ത​ര്‍​ക്കം.

ദി​ലീ​പി​ന്‍റെ പ​റ​ക്കും ത​ളി​ക എ​ന്ന ചി​ത്ര​മാ​ണ് ബ​സി​ലി​ട്ട​ത്. ബ​സി​ല്‍ കു​ടും​ബ​സ​മേ​തം സ​ഞ്ച​രി​ച്ച പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി ര​ശ്മി ആ​ർ. ശേ​ഖ​റാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ആ​ദ്യ​മെ​ത്തി​യ​ത്. പി​ന്നാ​ലെ ബ​സി​ലെ മ​റ്റു ചി​ല യാ​ത്ര​ക്കാ​രും പി​ന്തു​ണ​ച്ചു.

എ​ന്നാ​ൽ കു​റ്റ​വി​മു​ക്ത​നാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ദി​ലീ​പ് ചി​ത്രം വ​യ്ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്ന് മ​റ്റു​ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബ​സ് പു​റ​പ്പെ​ട്ട​പ്പോ​ൾ ത​ന്നെ സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ച്ചു. ഇ​തോ​ടെ ഈ ​വ​ഷ​ള​ന്‍റെ സി​നി​മ​യാ​ണ​ല്ലോ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തെ​ന്ന് ര​ശ്മി​യു​ടെ മ​ക​ന്‍ പ​റ​ഞ്ഞു. ഇ​തോ​ടെ ര​ശ്മി ക​ണ്ട​ക്ട​റോ​ട് പ​റ​ഞ്ഞ് സി​നി​മ ഒ​ഴി​വാ​ക്കാ​നോ അ​ല്ലെ​ങ്കി​ല്‍ മ​റ്റേ​തെ​ങ്കി​ലും സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നോ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ല്‍ ക​ണ്ട​ക്ട​ര്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​വ​ശ്യം നി​രാ​ക​രി​ച്ചു. അ​ടു​ത്ത സ്റ്റോ​പ്പാ​യ വ​ട്ട​പ്പാ​റ​യി​ലേ​ക്ക് ടി​ക്ക​റ്റ് ന​ല്‍​കി അ​വി​ടെ ഇ​റ​ങ്ങാ​ന്‍ ര​ശ്മി​യോ​ടു ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. അ​ടൂ​രി​ലേ​ക്കാ​യി​രു​ന്നു ര​ശ്മി​യ്ക്കു പോ​വേ​ണ്ടി​യി​രു​ന്ന​ത്.

എ​ന്നാ​ല്‍ ബ​സി​ലു​ള്ള യാ​ത്ര​ക്കാ​രി​ല്‍ ഭൂ​രി​ഭാ​ഗം പേ​രും ദി​ലീ​പി​ന്‍റെ ചി​ത്രം വേ​ണ്ട എ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ ക​ണ്ട​ക്ട​ര്‍ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി.

 

 

Kerala

പ്ര​തി​ഷേ​ധം; ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ കൂ​പ്പ​ൺ വി​ത​ര​ണ ഉ​ദ്ഘാ​ട​ന​ത്തി​ൽ​നി​ന്ന് ദി​ലീ​പി​നെ മാ​റ്റി

കൊ​ച്ചി: പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ക്ഷേ​ത്ര പ​രി​പാ​ടി​യി​ൽ നി​ന്നും ന​ട​ൻ ദി​ലീ​പി​നെ മാ​റ്റി. എ​റ​ണാ​കു​ളം ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന്‍റെ കൂ​പ്പ​ൺ വി​ത​ര​ണ ഉ​ദ്ഘാ​ട​ന​ത്തി​ൽ നി​ന്നാ​ണ് ദി​ലീ​പി​നെ ഒ​ഴി​വാ​ക്കി​യ​ത്. ഉ​ദ്ഘാ​ട​ന​ത്തി​ന് ദി​ലീ​പി​നെ ക്ഷ​ണി​ച്ച​തി​ൽ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ജ​നു​വ​രി 23നാ​ണ് എ​റ​ണാ​കു​ളം ശി​വ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കൂ​പ്പ​ൺ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ​ൾ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6.30 ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

ആ​ദ്യ കൂ​പ്പ​ൺ ഏ​റ്റു​വാ​ങ്ങാ​നാ​യി ന​ട​ൻ ദി​ലീ​പി​നെ​യാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച നോ​ട്ടീ​സും പോ​സ്റ്റ​റു​ക​ളും അ​ച്ച​ടി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ദി​ലീ​പി​നെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ൻ പ്ര​തി​ഷേ​ധം സ​മി​തി​ക്കു​ള്ളി​ൽ ത​ന്നെ ഉ​യ​ർ​ന്നു. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ലും അ​തൃ​പ്തി​യു​ണ്ടാ​യി.

തു​ട​ർ​ന്ന് കൂ​പ്പ​ൺ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന് ദി​ലീ​പി​നെ മാ​റ്റു​ക​യാ​യി​രു​ന്നു. പ​രി​പാ​ടി ചൊ​വ്വാ​ഴ്ച ന​ട​ക്കും. മേ​ൽ​ശാ​ന്തി ആ​ദ്യ കൂ​പ്പ​ൺ ഏ​റ്റു​വാ​ങ്ങും.

Movies

ആ​സൂ​ത്ര​ണം ചെ​യ്ത​വ​ർ പു​റ​ത്ത് പ​ക​ൽ വെ​ളി​ച്ച​ത്തി​ലു​ണ്ടെ​ന്ന​ത് ഭ​യ​പ്പെ​ടു​ത്തു​ന്നു; അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് മ​ഞ്ജു വാ​ര്യ​ർ

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ന്‍റെ വി​ധി​യി​ൽ പ്ര​തി​ക​രി​ച്ച് ന​ടി മ​ഞ്ജു വാ​ര്യ​ർ. കു​റ്റം ആ​സൂ​ത്ര​ണം ചെ​യ്ത​വ​ർ പ​ക​ൽ വെ​ളി​ച്ച​ത്തി​ലു​ണ്ടെ​ന്ന​ത് ഭ​യ​പ്പെ​ടു​ത്തു​ന്ന യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്ന് മ​ഞ്ജു കു​റി​ച്ചു. നീ​തി പൂ​ർ​ണ​മാ​യി​ല്ലെ​ന്നും അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മാ​ണെ​ന്നും അ​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ പ്ര​തി​ക​രി​ച്ചു.

മ​ഞ്ജു​വി​ന്‍റെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

ബ​ഹു​മാ​ന​പ്പെ​ട്ട കോ​ട​തി​യോ​ട് ആ​ദ​ര​വു​ണ്ട്. പ​ക്ഷേ, ഇ​ക്കാ​ര്യ​ത്തി​ൽ നീ​തി പൂ​ർ​ണ​മാ​യി ന​ട​പ്പാ​യി എ​ന്ന് പ​റ​യാ​ൻ ആ​വി​ല്ല. കാ​ര​ണം കു​റ്റം ചെ​യ്‌​ത​വ​ർ മാ​ത്ര​മേ ഇ​പ്പോ​ൾ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ള്ളൂ. ഇ​ത് ആ​സൂ​ത്ര​ണം ചെ​യ്ത​വ​ർ, അ​ത് ആ​രാ​യാ​ലും, അ​വ​ർ പു​റ​ത്ത് പ​ക​ൽ വെ​ളി​ച്ച​ത്തി​ലു​ണ്ട് എ​ന്ന​ത് ഭ​യ​പ്പെ​ടു​ത്തു​ന്ന ഒ​രു യാ​ഥാ​ർ​ഥ്യ​മാ​ണ്.

അ​വ​ർ കൂ​ടി ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ലേ അ​തി​ജീ​വി​ത​യ്ക്കു​ള്ള നീ​തി പൂ​ർ​ണ​മാ​വു​ക​യു​ള്ളൂ. പോ​ലീ​സി​ലും നി​യ​മ​സം​വി​ധാ​ന​ത്തി​ലും ഞാ​നു​ൾ​പ്പെ​ടെ​യു​ള്ള സ​മൂ​ഹ​ത്തി​നു​ള്ള വി​ശ്വാ​സം ദൃ​ഢ​മാ​കാ​ൻ അ​തു കൂ​ടി ക​ണ്ടെ​ത്തി​യേ തീ​രൂ.

ഇ​ത് അ​വ​ൾ​ക്ക് വേ​ണ്ടി മാ​ത്ര​മ​ല്ല. ഈ ​നാ​ട്ടി​ലെ ഓ​രോ പെ​ൺ​കു​ട്ടി​ക്കും, ഓ​രോ സ്‌​ത്രീ​ക്കും, ഓ​രോ മ​നു​ഷ്യ​ർ​ക്കും കൂ​ടി വേ​ണ്ടി​യാ​ണ്. അ​വ​ർ​ക്ക് തൊ​ഴി​ലി​ട​ങ്ങ​ളി​ലും തെ​രു​വി​ലും ജീ​വി​ത​ത്തി​ലും സ​ധൈ​ര്യം ത​ല​യു​യ​ർ​ത്തി​പ്പി​ടി​ച്ച് ഭ​യ​പ്പാ​ടി​ല്ലാ​തെ ന​ട​ക്കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക​ണം. ഉ​ണ്ടാ​യേ തീ​രൂ. അ​ന്നും, ഇ​ന്നും, എ​ന്നും അ​വ​ൾ​ക്കൊ​പ്പം. 

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ പ​ൾ​സ​ർ സു​നി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​റ് പ്ര​തി​ക​ൾ​ക്ക് 20 വ​ർ​ഷം ക​ഠി​ന​ത​ട​വ് ആ​ണ് വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ച്ച​ത്. ന​ട​ൻ ദി​ലീ​പ് അ​ട​ക്കം നാ​ലു പേ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി.

Movies

വി​ധി​യി​ൽ അ​ത്ഭു​ത​മി​ല്ല, അ​പേ​ക്ഷ​ക​ളെ​ല്ലാം നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു; പൊ​ള്ളു​ന്ന കു​റി​പ്പു​മാ​യി അ​തി​ജീ​വി​ത  

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി​യെ വി​മ​ർ​ശി​ച്ച് അ​തി​ജീ​വി​ത. വി​ധി​യി​ൽ അ​ത്ഭു​ത​മി​ല്ലെ​ന്നും കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്ന വി​ശ്വാ​സം നേ​ര​ത്തെ ത​ന്നെ ന​ഷ്ട​പ്പെ​ട്ടി​രു​ന്നെ​ന്നും സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ അ​തി​ജീ​വി​ത വ്യ​ക്ത​മാ​ക്കി.

അ​തി​ജീ​വി​ത​യു​ടെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

എ​ട്ടു വ​ർ​ഷം, ഒ​ൻ​പ​ത് മാ​സം, 23 ദി​വ​സ​ങ്ങ​ൾ.. ഏ​റ്റ​വും വേ​ദ​നാ​ജ​ന​ക​മാ​യ ഈ ​യാ​ത്ര​യു​ടെ അ​വ​സാ​ന​മെ​ന്നോ​ണം വെ​ളി​ച്ച​ത്തി​ന്‍റെ നേ​രി​യ ഒ​രു ക​ണി​ക ഞാ​ൻ കാ​ണു​ന്നു, പ്ര​തി​ക​ളി​ൽ ആ​റു​പേ​ർ ശി​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്ക​ന്നു!!

എ​ന്‍റെ വേ​ദ​ന​ക​ളെ നു​ണ​യെ​ന്നും ഈ ​കേ​സ് കെ​ട്ടി​ച്ച​മ​ച്ച ക​ഥ​യെ​ന്നും പ​രി​ഹ​സി​ച്ച​വ​ർ​ക്കാ​യി ഞാ​ൻ ഈ ​വി​ധി​യെ സ​മ​ർ​പ്പി​ക്കു​ന്നു. നി​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ അ​ല്പം ആ​ശ്വാ​സം കി​ട്ടു​ന്നു​ണ്ടാ​കു​മെ​ന്ന് ഞാ​ൻ ക​രു​തു​ന്നു.

അ​തു​പോ​ലെ ഒ​ന്നാം​പ്ര​തി എ​ന്‍റെ പേ​ഴ്സ​ണ​ൽ ഡ്രൈ​വ​ർ ആ​യി​രു​ന്നു എ​ന്ന് ഇ​പ്പോ​ഴും പ​റ​യു​ന്ന​വ​രോ​ട്, അ​ത് ശു​ദ്ധ​മാ​യ നു​ണ​യാ​ണ്. അ​യാ​ൾ എ​ന്‍റെ ഡ്രൈ​വ​റോ എ​ന്‍റെ ജീ​വ​ന​ക്കാ​ര​നോ എ​നി​ക്ക് ഏ​തെ​ങ്കി​ലും രീ​തി​യി​ൽ പ​രി​ച​യ​മു​ള്ള വ്യ​ക്തി​യോ അ​ല്ല, 2016ൽ ​ഞാ​ൻ വ​ർ​ക്കു​ചെ​യ്‌​ത ഒ​രു സി​നി​മ​യ്ക്ക് വേ​ണ്ടി പ്രൊ​ഡ​ക്ഷ​നി​ൽ നി​ന്നും നി​യോ​ഗി​ക്ക​പ്പെ​ട്ട ഒ​രാ​ൾ മാ​ത്ര​മാ​ണ്.

അ​യാ​ൾ ഈ ​ക്രൈം ന​ട​ക്കു​ന്ന​തി​ന് മു​ൻ​പ് ഒ​ന്നോ ര​ണ്ടോ ത​വ​ണ​മാ​ത്ര​മാ​ണ് ഞാ​ൻ അ​യാ​ളെ ക​ണ്ടി​ട്ടു​ള്ള​ത്. അ​തു​കൊ​ണ്ട് ദ​യ​വാ​യി നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച് ക​ഥ​ക​ൾ പ​റ​യു​ന്ന​ത് നി​ർ​ത്തു​മെ​ന്ന് ക​രു​തു​ന്നു.

ഈ ​വി​ധി പ​ല​രെ​യും ഒ​രു​പ​ക്ഷേ നി​രാ​ശ​പ്പെ​ടു​ത്തി​യി​രി​ക്കാം. എ​ന്നാ​ൽ എ​നി​ക്കി​തി​ൽ അ​ദ്ഭു​ത​മി​ല്ല. 2020ന്‍റെ അ​വ​സാ​നം ത​ന്നെ ചി​ല അ​ന്യാ​യ​മാ​യ നീ​ക്ക​ങ്ങ​ൾ എ​നി​ക്ക് ബോ​ധ്യ​പ്പെ​ട്ടി​രു​ന്നു. കു​റ്റാ​രോ​പി​ത​രി​ൽ ഒ​രാ​ളു​ടെ കാ​ര്യ​ത്തി​ലേ​ക്ക് അ​ടു​ക്കു​മ്പോ​ൾ മാ​ത്രം കേ​സ് അ​തു​വ​രെ കൈ​കാ​ര്യം ചെ​യ്‌​തു​വെ​ന്ന രീ​തി​യി​ൽ നി​ന്നും മാ​റ്റം സം​ഭ​വി​ക്കു​ന്നു എ​ന്ന​ത് പ്രോ​സി​ക്യൂ​ഷ​നും മ​ന​സി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി എ​നി​ക്ക് ഈ ​കോ​ട​തി​യി​ൽ തീ​ർ​ത്തും വി​ശ്വാ​സ​മി​ല്ലെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ഞാ​ൻ പ​ല​ത​വ​ണ ബ​ഹു​മാ​ന​പ്പെ​ട്ട ഹൈ​ക്കോ​ട​തി​യെ​യും ബ​ഹു​മാ​ന​പ്പെ​ട്ട സു​പ്രീം കോ​ട​തി​യെ​യും സ​മീ​പി​ച്ചി​രു​ന്നു.

ഈ ​പ്ര​സ്തു​ത ജ​ഡ്‌​ജി​ൽ​നി​ന്നും ഈ ​കേ​സ് മാ​റ്റ​ണ​മെ​ന്നു​ള്ള എ​ന്‍റെ എ​ല്ലാ ഹ​ർ​ജി​ക​ളും പ​ക്ഷേ, നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. അ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഇ​തി​ന്‍റെ അ​വ​സാ​നം ഞാ​ൻ ചേ​ർ​ക്കു​ന്നു​ണ്ട്. 

നി​ര​ന്ത​ര​മാ​യ വേ​ദ​ന​ക​ൾ​ക്കും ക​ണ്ണീ​രി​നും ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും ഒ​ടു​വി​ൽ ഞാ​നി​പ്പോ​ൾ തി​രി​ച്ച​റി​യു​ന്നു, നി​യ​മ​ത്തി​ന്‍റെ മു​ൻ​പി​ൽ ഈ ​രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​രും തു​ല്യ​ര​ല്ല’ എ​ന്ന തി​രി​ച്ച​റി​വ് ന​ൽ​കി​യ​തി​ന് ന​ന്ദി.

ഉ​യ​ർ​ന്ന നീ​തി ബോ​ധ​മു​ള്ള ന്യാ​യാ​ധി​പ​ന്മാ​ർ ഉ​ണ്ടാ​കു​മെ​ന്ന് ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും വി​ശ്വ​സി​ക്കു​ന്ന​ത്. ഈ ​യാ​ത്ര​യി​ല​ത്ര​യും കൂ​ടെ നി​ന്ന മ​നു​ഷ്യ​ത്വ​മു​ള്ള സ​ക​ല മ​നു​ഷ്യ​രെ​യും ഞാ​ൻ ന​ന്ദി​യോ​ടെ ചേ​ർ​ത്ത് പി​ടി​ക്കു​ന്നു അ​തു​പോ​ലെ അ​ധി​ക്ഷേ​പ​ക​ര​മാ​യ ക​മ​ന്‍റു​ക​ളും പ​ണം വാ​ങ്ങി​യു​ള്ള നു​ണ​ക്ക​ഥ​ക​ളും ഉ​പ​യോ​ഗി​ച്ച് എ​ന്നെ ആ​ക്ര​മി​ക്കു​ന്ന​വ​രോ​ട്, നി​ങ്ങ​ൾ അ​ത് തു​ട​രു​ക- അ​തി​നാ​ണ് നി​ങ്ങ​ൾ പ​ണം വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. 

ഈ ​ട്ര​യ​ൽ കോ​ട​തി​യി​ൽ എ​ന്‍റെ വി​ശ്വാ​സം ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ കാ​ര്യ​ങ്ങ​ൾ:

ഈ ​കേ​സി​ൽ എ​ന്‍റെ അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട്ടി​ല്ല. ഈ ​കേ​സി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട തെ​ളി​വാ​യ മെ​മ്മ​റി കാ​ർ​ഡ്, കോ​ട​തി ക​സ്റ്റ​ഡി​യി​ൽ ഉ​ണ്ടാ​യി​രി​ക്കെ മൂ​ന്നു ത​വ​ണ അ​ന​ധി​കൃ​ത​മാ​യി തു​റ​ന്നു​വെ​ന്നും പ​രി​ശോ​ധി​ച്ചു​വെ​ന്നും ക​ണ്ടെ​ത്തി.

ഈ ​കേ​സി​ൽ ആ​ദ്യം എ​ത്തി​യ ര​ണ്ട് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ കോ​ട​തി​യി​ലെ അ​ന്ത​രീ​ക്ഷം പ്രോ​സി​ക്യൂ​ഷ​നോ​ട് ശ​ത്രു​താ​പ​ര​മാ​യി പെ​രു​മാ​റു​ന്ന​താ​യി വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് രാ​ജി​വെ​ച്ചു.

അ​വ​ർ ഇ​രു​വ​രും എ​ന്നോ​ട് വ്യ​ക്തി​പ​ര​മാ​യി പ​റ​ഞ്ഞ​ത്, ഈ ​കോ​ട​തി​യി​ൽ നി​ന്ന് നീ​തി പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ല എ​ന്നാ​ണ്- അ​വ​ർ​ക്ക് ഈ ​കോ​ട​തി​യി​ൽ പ​ക്ഷ​പാ​തം ഉ​ണ്ടെ​ന്ന തോ​ന്ന​ൽ ഉ​റ​പ്പാ​യ​തി​നാ​ലാ​ണ് അ​ത്.

മെ​മ്മ​റി കാ​ർ​ഡ് അ​ന​ധി​കൃ​ത​മാ​യി കൈ​കാ​ര്യം ചെ​യ്‌​ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഞാ​ൻ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ൽ​കി​യി​രു​ന്നി​ല്ല. പി​ന്നീ​ട് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം മാ​ത്ര​മാ​ണ് ന​ൽ​ക​പെ​ട്ട​ത്. 
 
ഞാ​ൻ ഒ​രു ന്യാ​യ​മാ​യ വി​ചാ​ര​ണ​യ്ക്കാ​യി ജ​ഡ്‌​ജി​നെ മാ​റ്റ​ണ​മെ​ന്ന ഹ​ർ​ജി​യു​മാ​യി ഫൈ​റ്റ് ചെ​യ്യു​മ്പോ​ൾ, പ്ര​തി​ഭാ​ഗം ഇ​തേ ജ​ഡ്‌​ജി ത​ന്നെ ഈ ​കേ​സ് തു​ട​ർ​ന്നും പ​രി​ഗ​ണി​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി ഹ​ർ​ജി​യി​ൽ ക​ക്ഷി ചേ​ർ​ന്നു. ഇ​ത് എ​ന്‍റെ സം​ശ​യ​ങ്ങ​ൾ​ക്ക് ബ​ലം ന​ൽ​കു​ന്ന​താ​യി​രു​ന്നു.

എ​ന്‍റെ ആ​ശ​ങ്ക​ക​ളും അ​നു​ഭ​വ​ങ്ങ​ളും അ​റി​യി​ച്ച് ബ​ഹു​മാ​ന​പ്പെ​ട്ട രാ​ഷ്ട്ര​പ​തി​ക്കും, ബ​ഹു​മാ​ന​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി​ക്കും ബ​ഹു​മാ​ന​പ്പെ​ട്ട സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​നും എ​നി​ക്ക് ക​ത്തു​ക​ൾ അ​യ​ക്കേ​ണ്ട​താ​യും വ​ന്നി​ട്ടു​ണ്ട്.

ഈ ​കേ​സി​ന്‍റെ ന​ട​പ​ടി​ക​ൾ ഓ​പ്പ​ൺ കോ​ട​തി​യി​ൽ പൊ​തു​ജ​ന​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളും നേ​രി​ട്ട് കാ​ണാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ ന​ട​ത്ത​ണ​മെ​ന്ന് ഞാ​ൻ ഈ ​കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ആ ​അ​പേ​ക്ഷ​യും തീ​ർ​ത്തും നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. 

Kerala

ദി​ലീ​പി​നെ എ​ന്തു​കൊ​ണ്ട് കു​റ്റ​വി​മു​ക്ത​നാ​ക്കി; വി​ധി​പ​ക​ർ​പ്പി​ൽ 300 പേ​ജു​ക​ളി​ലാ​യി വി​ശ​ദീ​ക​ര​ണം  

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പു​റ​ത്തു​വ​ന്ന വി​ധി​പ​ക​ർ​പ്പി​ൽ പ്രോ​സി​ക്യു​ഷ​ൻ വീ​ഴ്ച​ക​ളെ രൂ​ക്ഷ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് കോ​ട​തി. പ്രോ​സി​ക്യു​ഷ​ൻ ഹാ​ജ​രാ​ക്കി​യ തെ​ളി​വു​ക​ൾ ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കാ​ൻ അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

1,709 പേ​ജു​ള്ള വി​ധി​പ​ക​ർ​പ്പി​ൽ 300 പേ​ജു​ക​ളി​ല്‍ ദി​ലീ​പി​നെ എ​ന്തു​കൊ​ണ്ട് കു​റ്റ​വി​മു​ക്ത​നാ​ക്കി​യെ​ന്നാ​ണ് കോ​ട​തി വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. മാ​സ്റ്റ​ര്‍ കോ​ണ്‍​സ്പ​റേ​റ്റ​ര്‍ എ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പി​ച്ച ദി​ലീ​പി​നെ​തി​രെ യാ​തൊ​രു തെ​ളി​വു​ക​ളും ഇ​ല്ല.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​നെ​തി​രെ​യും കോ​ട​തി വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ച് ദി​ലീ​പ് പ​ണം ന​ൽ​കി​യെ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. എ​ന്നാ​ല്‍ ഇ​തി​ൽ വാ​ക്കു​ക​ൾ​ക്ക് അ​പ്പു​റ​ത്തേ​ക്ക് ഡി​ജി​റ്റ​ലാ​യി ഒ​രു തെ​ളി​വും ഹാ​ജ​രാ​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ട്ടി​ല്ല.

ദി​ലീ​പി​ന്‍റെ വീ​ടി​ന് സ​മീ​പം പ​ൾ​സ​ർ സു​നി​യെ ക​ണ്ടു​വെ​ന്ന് ഒ​രു മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റി​ന്‍റെ മൊ​ഴി​യു​ണ്ട്. എ​ന്നാ​ൽ അ​ത് ഗൂ​ഢാ​ലോ​ച​ന ന​ട​ത്താ​നാ​ണെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​യാ​ൻ സാ​ധി​ക്കു​ന്ന തെ​ളി​വ​ല്ലെ​ന്നാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

 

 

 

Kerala

ന​ടി​യെ ആക്രമിച്ച കേ​സ്: പ്രതികൾ കോടതിയിൽ, ശി​ക്ഷാ വി​ധി 12നു ശേഷം

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി 12നു ശേഷം വി​ധി​ക്കും. ആ​ദ്യ ആ​റ് പ്ര​തി​ക​ളാ​യ എ​ൻ.​എ​സ്. സു​നി​ൽ (പ​ൾ​സ​ർ സു​നി), മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, ബി. ​മ​ണി​ക​ണ്ഠ​ൻ, വി.​പി. വി​ജീ​ഷ്, എ​ച്ച്. സ​ലിം, പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കാ​ണ് ശി​ക്ഷ വി​ധി​ക്കു​ന്ന​ത്.

രാ​വി​ലെ 11നാണ് കോടതി നടപടികൾ ആരംഭിച്ചത്. അതിനു മുമ്പായി പ്രതികളെ ജ​യി​ലി​ൽ​നി​ന്നു കോ​ട​തി​യി​ലെ​ത്തിച്ചിരുന്നു. എന്നാൽ, മറ്റു കേസുകൾ കഴിഞ്ഞ ശേഷം കേസ് പരിഗണിക്കാമെന്ന് ജസ്റ്റീസ് ഹണി എം. വർഗീസ് അറിയിക്കുകയായിരുന്നു. 

പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ​യെ​ക്കു​റി​ച്ചു പ​റ​യാ​നു​ള്ള​തു കോ​ട​തി കേ​ൾ​ക്കും. തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ശി​ക്ഷ വി​ധി​ക്കും.

ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിക്കും. എന്നാൽ പ്രതികൾ ഏഴര വർഷം വരെ തടവുശിക്ഷ അനുഭവിച്ചതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നാണ് പ്രതിഭാഗം നിലപാട്.

ശിക്ഷാവിധി ഇന്ന് തന്നെ പ്രഖ്യാപിച്ചാൽ കേസിൽ ദിലീപിനെ വെറുതെ വിട്ട വിധി പകർപ്പും ഇന്നുതന്നെ പുറത്ത് വന്നേക്കും. ദി​ലീ​പി​നെ​തി​രെ ചു​മ​ത്തി​യ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റ​ത്തി​ൽ കോ​ട​തി​യു​ടെ നി​ഗ​മ​നം വി​ധി​യി​ൽ വ്യ​ക്ത​മാ​കും.

 

Movies

പ്ര​തി​ക​രി​ക്കേ​ണ്ട ബാ​ധ്യ​​ത അ​മ്മ​യു​ടെ ത​ല​പ്പ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കു​ണ്ട്, ലാ​ലേ​ട്ട​ൻ മാ​റി​യ​ത് ന​ന്നാ​യി: ബാ​ബു​രാ​ജ്

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി വി​ധി​യി​ൽ പ്ര​തി​ക​ര​ണം ന​ട​ത്താ​ൻ അ​മ്മ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വത്തിന് ബാ​ധ്യ​തയുണ്ടെന്ന് ​ന​ട​ൻ ബാ​ബു​രാ​ജ്. അ​മ്മ​യു​ടെ ത​ല​പ്പ​ത്തി​രി​ക്കു​ന്ന​ത് സ്ത്രീ​ക​ളാ​ണെ​ന്നും എ​ന്നാ​ൽ പ്ര​തി​ക​രി​ക്കാ​ൻ ബാ​ധ്യ​തയുണ്ടായിട്ടും അ​വ​ർ എ​സ്കേ​പ്പ് ചെ​യ്യു​ക​യാ​ണെ​ന്നും ബാ​ബു​രാ​ജ് പ​റ​യു​ന്നു.

പൊ​ങ്കാ​ല സി​നി​മ​യു​ടെ പ​ത്ര​സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം പ​റ​യു​ക​യാ​യി​രു​ന്നു താ​രം.

'ഞാ​നൊ​രു നി​യ​മം പ​ഠി​ച്ച ആ​ളാ​യ​തു​കൊ​ണ്ടും വ​ക്കീ​ലാ​യ​തു കൊ​ണ്ടും കോ​ട​തി വി​ധി​യെ ബ​ഹു​മാ​നി​ക്ക​ണം. മേ​ൽ​കോ​ട​തി​ക​ളു​ണ്ട​ല്ലോ, അ​ത് അ​തി​ന്‍റെ വ​ഴി​യെ വ​ര​ട്ടെ. അ​തി​ജീ​വി​ത​യ്ക്ക് നീ​തി ല​ഭി​ച്ചോ എ​ന്നു പ​റ​യാ​ൻ ഞാ​ൻ ആ​ള​ല്ല. ഈ ​വി​ധി തെ​റ്റ് ആ​ണെ​ന്നു പ​റ​യാ​ൻ മേ​ൽ​കോ​ട​തി ഉ​ണ്ട്. കോ​ട​തി​യാ​ണ് തെ​റ്റും ശ​രി​യും തീ​രു​മാ​നി​ക്കേ​ണ്ട​ത്. ഇ​തി​ൽ ഒ​രു മ​റു​പ​ടി പ​റ​യാ​ൻ ന​മു​ക്ക് അ​വ​കാ​ശ​മി​ല്ല.

‘അ​മ്മ’​യി​ൽ ഞാ​നി​പ്പോ​ൾ ഒ​രം​ഗം മാ​ത്ര​മാ​ണ്. ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്ക​ണോ വേ​ണ്ട​യോ എ​ന്നു തീ​രു​മാ​നി​ക്കേ​ണ്ട​ത്, അ​മ്മ​യെ ന​യി​ക്കു​ന്ന​വ​രാ​ണ്. ഇ​പ്പോ​ൾ ഭ​ര​ണം ന​ന്നാ​യി പോ​കു​ന്നു​ണ്ട്. അ​വ​ർ അ​ത് ന​ല്ല​പോ​ലെ കൈ​കാ​ര്യം ചെ​യ്യും. അ​തി​ജീ​വി​ത​യ്ക്കാ​യി ഇ​വ​ർ സം​സാ​രി​ച്ചോ എ​ന്ന നി​ങ്ങ​ളു​ടെ ചോ​ദ്യം കേ​ൾ​ക്കു​മ്പോ​ൾ ലാ​ലേ​ട്ട​നെ​യാ​ണ് എ​നി​ക്ക് ഓ​ർ​മ വ​രു​ന്ന​ത്. അ​ദ്ദേ​ഹ​മാ​ണ് ഇ​പ്പോ​ൾ നേ​തൃ​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ എ​ന്തൊ​ക്കെ സം​ഭ​വി​ച്ചേ​നെ.

ഇ​വ​രാ​യ​തു​കൊ​ണ്ട്, ഇ​വ​ര്‍​ക്ക​തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട് പോ​കാ​ൻ പ​റ്റും. ലാ​ലേ​ട്ട​നാ​യി​രു​ന്നു ആ ​സ്ഥാ​ന​ത്തെ​ങ്കി​ൽ നി​ങ്ങ​ളെ​ല്ലാ​വ​രും കൂ​ടി അ​ദ്ദേ​ഹ​ത്തെ വീ​ർ​പ്പു​മു​ട്ടി​ച്ചേ​നെ. ലാ​ലേ​ട്ട​ൻ മാ​റി​യ​ത് ന​ന്നാ​യി എ​ന്ന് ഞാ​നി​പ്പോ​ൾ ചി​ന്തി​ക്കു​ക​യാ​ണ്. സ​മ​യം ഇ​നി​യു​മു​ണ്ട​ല്ലോ. സ്ത്രീ​ക​ൾ ത​ല​പ്പ​ത്തു​ള്ള​വ​ർ അ​തി​നു തീ​ർ​ച്ച​യാ​യും മ​റു​പ​ടി പ​റ​യും. അ​ത് ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ, എ​ന്താ​യാ​ലും ഉ​ത്ത​രം പ​റ​യാ​ൻ അ​വ​ർ ബാ​ധ്യ​സ്ഥ​രാ​ണ്.

ആ ​കു​ട്ടി​യോ​ടു​ള്ള അ​നു​ക​മ്പ​യും സ്നേ​ഹ​വും എ​ന്നും നി​ല​നി​ൽ​ക്കും. പ​ക്ഷേ കോ​ട​തി വി​ധി​യെ ബ​ഹു​മാ​നി​ക്കു​ന്നു. ഒ​രു നാ​ണ​യ​ത്തി​ന് ര​ണ്ട് വ​ശ​മു​ണ്ടെ​ന്നു പ​റ​ഞ്ഞ​പോ​ലെ, അ​തി​ൽ ഏ​ത് വ​ശ​മാ​ണ് സ​ത്യ​മെ​ന്നാ​ണ് അ​റി​യേ​ണ്ട​ത്. ബാ​ബു​രാ​ജി​ന്‍റെ വാ​ക്കു​ക​ൾ.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ധി​യി​ൽ മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ നേ​തൃ​ത്വം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Movies

'വി​ധി കേ​ട്ട് അ​വ​ൾ ഷോ​ക്ക​ടി​ച്ചി​രു​ന്നു, ഭ​ക്ഷ​ണം പോ​ലും ക​ഴി​ച്ചി​ല്ല, ഭ​ർ​ത്താ​വി​ന്‍റെ വാ​ക്കു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു ആ​ശ്വാ​സം'

ന​ടി​യെ അ​ക്ര​മി​ച്ച കേ​സി​ൽ വി​ധി കേ​ട്ട​ശേ​ഷം അ​തി​ജീ​വി​ത ക​ട​ന്നു​പോ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദ്ദീ​ക​രി​ച്ച് ഭാ​ഗ്യ​ല​ക്ഷ്മി. വി​ധി കേ​ട്ട് ഷോ​ക്ക​ടി​ച്ചി​രു​ന്ന അ​വ​ൾ ഭ​ക്ഷ​ണം പോ​ലും ക​ഴി​ച്ചി​ല്ലെ​ന്നും ഭ​ർ​ത്താ​വി​ന്‍റെ വാ​ക്കു​ക​ളാ​യി​രു​ന്നു ആ ​ദി​വ​സം അ​വ​ളു​ടെ ആ​ശ്വാ​സ​മെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു.

വി​ധി വ​ന്ന ദി​വ​സം ഞാ​ൻ അ​വ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ഒ​രു മ​ണി​ക്കു ശേ​ഷം ന​മു​ക്ക് ടി​വി ഒ​ക്കെ ക​ണ്ടാ​ൽ മ​തി നീ ​മു​ക​ളി​ൽ എ​വി​ടെ​യെ​ങ്കി​ലും പോ​യി ഇ​രി​ക്ക​ണം എ​ന്നൊ​ക്കെ പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷേ അ​വ​ൾ വ​ല്ലാ​തെ റെ​സ്റ്റ്‌​ലെ​സ്സ് ആ​യി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ​യും ഉ​റ​ങ്ങാ​തെ​യും ഒ​ക്കെ അ​വ​ൾ മു​ക​ളി​ൽ അ​വ​ളു​ടെ മു​റി​യി​ൽ ത​ന്നെ​യാ​യി​രു​ന്നു. ടി​വി കാ​ണാ​ൻ ഒ​ന്നും വ​ന്നി​ല്ല.

ഞാ​നും അ​വ​ളു​ടെ കു​റ​ച്ച് വ​ള​രെ അ​ടു​ത്ത് സു​ഹൃ​ത്തു​ക്ക​ൾ ശി​ൽ​പ, മൃ​ദു​ല എ​ന്നൊ​ക്കെ പ​റ​യു​ന്ന കു​ട്ടി​ക​ൾ പി​ന്നെ അ​വ​ളു​ടെ ബ്ര​ദേ​ഴ്സ് ര​ണ്ടു​പേ​രും ഉ​ണ്ടാ​യി​രു​ന്നു. അ​മ്മ​യും ഞ​ങ്ങ​ളും മാ​ത്രം ടി​വി​യു​ടെ മു​മ്പി​ൽ ഇ​രു​ന്ന് ക​ണ്ടു​കൊ​ണ്ടി​രു​ന്നു. ഏ​ഴാം പ്ര​തി​യെ വെ​റു​തെ വി​ട്ടു എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ത​ന്നെ ഞാ​ൻ പ​റ​ഞ്ഞു, സ്വി​ച്ച് ഓ​ഫ് ചെ​യ്തോ​ളൂ ഇ​നി അ​വി​ടു​ന്ന് അ​ങ്ങോ​ട്ട് ആ​ർ​ക്കും ശി​ക്ഷ ഉ​ണ്ടാ​വാ​ൻ വ​ഴി​യി​ല്ലെ​ന്ന്. അ​പ്പോ​ൾ ത​ന്നെ സ്വി​ച്ച് ഓ​ഫ് ചെ​യ്തു.

താ​ഴെ വ​ച്ചി​രി​ക്കു​ന്ന ടി​വി​യു​ടെ ശ​ബ്ദം മു​ക​ളി​ൽ അ​വ​ൾ കേ​ൾ​ക്കു​ന്നു​ണ്ട​ല്ലോ. ഞ​ങ്ങ​ൾ അ​വ​ളു​ടെ അ​ടു​ത്തേ​ക്ക് പോ​യ​പ്പോ​ൾ അ​വ​ളി​ങ്ങ​നെ ഷോ​ക്ക് അ​ടി​ച്ച​തു​പോ​ലെ ഇ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ‘ഞാ​നി​നി എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്’ എ​ന്ന് ചോ​ദി​ച്ചു. ഞ​ങ്ങ​ൾ ആ​രും ഒ​ന്നും മി​ണ്ടി​യി​ല്ല, ആ​രും ഭ​ക്ഷ​ണം ക​ഴി​ച്ചി​ല്ല. എ​ല്ലാ​വ​രും വൈ​കു​ന്നേ​രം വ​രെ അ​ങ്ങ​നെ സൈ​ല​ന്‍റ് ആ​യി​ട്ട് ത​ന്നെ ഇ​രു​ന്നു. അ​പ്പീ​ലി​ന് പോ​കു​ന്ന​തി​നെ​ക്കു​റി​ച്ച് ഒ​ന്നും സം​സാ​രി​ക്കാ​ൻ പ​റ്റു​ന്ന ഒ​രു മാ​ന​സി​കാ​വ​സ്ഥ​യി​ൽ അ​ല്ലാ​യി​രു​ന്നു. അ​വ​ളെ ഒ​ന്ന് ആ ​സ​മ​യ​ത്ത് ഒ​ന്ന് സ​മാ​ധാ​നി​പ്പി​ക്കു​ക എ​ന്ന് മാ​ത്ര​മേ ചി​ന്തി​ച്ചു​ള്ളൂ.

നൂ​റ് ശ​ത​മാ​നം നീ​തി കി​ട്ടി​യി​ല്ല എ​ന്നു​ള്ള ഒ​രു വി​കാ​ര​മാ​യി​രു​ന്നു അ​വ​ൾ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി​മു​റി​ക്കു​ള്ളി​ൽ അ​വ​ൾ ഒ​രു​പാ​ട് അ​നു​ഭ​വി​ച്ച​ല്ലോ. ര​ണ്ടു മ​ണി​ക്കൂ​ർ ആ ​തെ​രു​വി​ൽ അ​നു​ഭ​വി​ച്ച​തി​ന്‍റെ നൂ​റി​ര​ട്ടി 15 ദി​വ​സം കോ​ട​തി മു​റി​ക്കു​ള്ളി​ൽ അ​വ​ൾ അ​നു​ഭ​വി​ച്ചു. അ​ത് അ​വ​ൾ പ​റ​യു​മ്പോ​ഴേ നി​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​വു​ക​യു​ള്ളൂ.

ഞാ​ൻ പ​റ​യു​മ്പോ​ൾ അ​ത്ര​യ്ക്ക് അ​ങ്ങോ​ട്ട് കി​ട്ട​ണ​മെ​ന്ന് ഇ​ല്ല. ആ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് എ​ന്നോ​ട് പ​റ​യു​മ്പോ​ൾ അ​ത് കേ​ൾ​ക്കു​ക എ​ന്ന് പ​റ​യു​ന്ന ഒ​രു വ​ലി​യ ശി​ക്ഷ​യാ​ണ​ത്. അ​തേ​പോ​ലെ ത​ന്നെ അ​വ​ളു​ടെ ഓ​രോ  വി​ചാ​ര​ണ ക​ഴി​ഞ്ഞ​തി​നു​ശേ​ഷം വീ​ട്ടി​ൽ ചെ​ന്നു ക​ണ്ടി​ട്ടു​ണ്ട്. ‘എ​നി​ക്കു വ​യ്യ’ ചേ​ച്ചി എ​ന്നു പ​റ​യും. 

മീ​ഡി​യ​യു​ടെ മു​മ്പി​ൽ കാ​ണു​മ്പോ​ൾ അ​വ​ൾ ഭ​യ​ങ്ക​ര​മാ​യി ചി​രി​ച്ചൊ​ക്കെ​യാ​ണ് ന​മ്മ​ൾ കാ​ണു​ന്ന​ത്. അ​വ​ൾ​ക്ക് സ​ർ​വൈ​വ് ചെ​യ്തേ പ​റ്റൂ. എ​പ്പോ​ഴും ക​ര​ഞ്ഞി​രി​ക്ക​ണം എ​ന്ന് ക​രു​തു​ന്ന​ത് ഒ​രു വേ​ട്ട​ക്കാ​ര​നാ​ണ്. അ​വ​ളു​ടെ ജീ​വി​തം ഇ​ല്ലാ​തെ​യാ​ക​ണം, അ​വ​ള്‍ ക​ര​യ​ണം എ​ന്ന​താ​ണ് അ​വ​രു​ടെ ല​ക്ഷ്യം.

ഞ​ങ്ങ​ളാ​ണ് അ​വ​ളോ​ട് പ​റ​യു​ന്ന​ത്, ഒ​രി​ക്ക​ലും നീ ​ക​ര​യ​രു​ത്. ഹ​സ്ബ​ൻ​ഡ് പോ​ലും അ​വ​ളെ എ​ല്ലാ നി​മി​ഷ​വും വി​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​നി​യാ​യി​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന് വ​രാ​ൻ പ​റ്റാ​തെ പോ​യ​ത്. ഞാ​നു​ണ്ട​ല്ലോ നി​ന്നോ​ടൊ​പ്പം! നീ ​എ​ന്തി​നാ​ണ് ഇ​ങ്ങ​നെ അ​പ്സെ​റ്റ് ആ​കു​ന്ന​ത് എ​ന്ന് പ​റ​ഞ്ഞു കൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണ്. അ​തൊ​ക്കെ​യാ​ണ് ഏ​റ്റ​വും വ​ലി​യ ആ​ശ്വാ​സം.

മാ​ന​സി​ക​മാ​യ ധൈ​ര്യം കൊ​ടു​ത്ത് അ​വ​ളെ മു​ൻ​പോ​ട്ട് കൊ​ണ്ടു​പോ​വു​ക എ​ന്നു​ള്ള​ത് ന​മ്മ​ൾ ഓ​രോ​രു​ത്ത​രു​ടെ​യും ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. അ​വ​സാ​നം വ​രെ ഞാ​ൻ ഇ​ങ്ങ​നെ ത​ന്നെ ആ​യി​രി​ക്കും.

വി​ധി വ​ന്ന ദി​വ​സം രാ​ത്രി മു​ഴു​വ​നും അ​വ​ളും ഉ​റ​ങ്ങി​യി​ല്ല, ഞാ​നും ഉ​റ​ങ്ങി​യി​ല്ല. രാ​ത്രി മു​ഴു​വ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത് എ​ന്ന് തീ​രു​മാ​നി​ച്ചു. രാ​വി​ലെ ഞാ​ൻ വി​ചാ​രി​ച്ചു ഫെ​ഫ്ക​യി​ലേ​ക്ക് ഒ​രു മെ​യി​ൽ അ​യ​യ്ക്കാം. പ​ക്ഷേ, ഈ ​മെ​യി​ൽ അ​യ​ച്ചാ​ൽ അ​ത് ആ​രും അ​റി​യാ​തെ അ​വി​ടെ കി​ട​ക്കു​ക​യേ ഉ​ള്ളൂ.

പ​ക്ഷേ, ഇ​ത് എ​ല്ലാ​വ​രും അ​റി​യ​ണം എ​ന്നാ​യി​രു​ന്നു എ​ന്‍റെ ആ​ഗ്ര​ഹം. എ​ന്‍റെ പ്ര​തി​ഷേ​ധം എ​ല്ലാ​വ​രും അ​റി​യ​ണം. ഈ​യൊ​രു അ​തി​ജീ​വി​ത​യ്ക്ക് വേ​ണ്ടി മാ​ത്ര​മ​ല്ല, ഏ​തൊ​രു വ്യ​ക്തി​ക്ക് പ്ര​ശ്നം വ​ന്നാ​ലും, പ്ര​ശ്നം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​വേ​ണ്ടി നി​ൽ​ക്കു​ക. എ​നി​ക്ക് അ​തി​ൽ എ​ന്ത് ന​ഷ്ടം സം​ഭ​വി​ക്കു​ന്നു എ​ന്നൊ​ന്നും ഞാ​ൻ നോ​ക്കു​ന്നി​ല്ല. എ​നി​ക്ക് പ്ര​ത്യേ​കി​ച്ച് ലാ​ഭ​വും നേ​ട്ട​വും ഒ​ന്നും നോ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. അ​ത് എ​ന്‍റെ ചെ​റു​പ്പ​കാ​ല​ത്തും ഞാ​ൻ നോ​ക്കി​യി​ട്ടി​ല്ല.

 

Movies

ദി​ലീ​പി​ന്‍റേ​ത് അ​ന്തി​മ​വി​ധി അ​ല്ല, ഇ​നി​യും കോ​ട​തി​ക​ളു​ണ്ട്: ഭാ​ഗ്യ​ല​ക്ഷ്മി

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഇ​പ്പോ​ള്‍ വ​ന്ന​ത് അ​ന്തി​മ​വി​ധി അ​ല്ലെ​ന്നും ഇ​നി​യും കോ​ട​തി​ക​ളു​ണ്ടെ​ന്നും ന​ടി​യും ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി. പാ​ല​ക്കാ​ട്ട് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ദി​ലീ​പ് നി​ര​പ​രാ​ധി​യെ​ന്നു സു​പ്രീം​കോ​ട​തി പ​റ​യ​ണം. നി​ല​വി​ല്‍ വി​ധി​പ​റ​ഞ്ഞ​തു കീ​ഴ്‌​ക്കോ​ട​തി മാ​ത്ര​മാ​ണ്. വി​ധി ഇ​ങ്ങ​നെ​യാ​കാ​ന്‍ കാ​ര​ണം എ​ന്താ​ണെ​ന്നു പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കേ​സി​ലെ പ്ര​ധാ​ന തെ​ളി​വാ​യ മെ​മ്മ​റി കാ​ര്‍​ഡ് രാ​ത്രി​യി​രു​ന്നു ക​ണ്ടി​ട്ടു​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ്. ഹാ​ഷ് വാ​ല്യൂ മാ​റി​യി​ട്ടു​ണ്ട്. കൂ​റു​മാ​റി​യി​ട്ടു​ണ്ട്. അ​ങ്ങ​നെ ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ള്‍ കേ​സി​ലു​ണ്ടാ​യി​ട്ടു​ണ്ട്.

ദി​ലീ​പ് ഇ​പ്പോ​ഴും കു​റ്റാ​രോ​പി​ത​നാ​ണ്. എ​തി​രാ​ളി ശ​ക്ത​നും സ​മ്പ​ന്ന​നും സ്വാ​ധീ​ന​മു​ള്ള​വ​നു​മാ​ണ്. വി​ധി​ക്കു​ശേ​ഷം അ​യാ​ള്‍​ക്കു വേ​ണ്ടി​യൊ​രു​ക്കി​യ സ്വീ​ക​ര​ണ​ങ്ങ​ളും വാ​ക്കു​ക​ളു​മെ​ല്ലാം വേ​ദ​നി​പ്പി​ച്ചു.

മ​ഞ്ജു​വി​ന്‍റെ പേ​ര് ഇ​ന്ന​ലെ പ​റ​ഞ്ഞ​തി​നു​പി​ന്നി​ല്‍ ഭ​യ​മു​ണ്ട്. മ​ഞ്ജു​വി​നോ​ട് എ​തി​രാ​ളി ശ​ക്ത​നെ​ന്നും ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും ഞാ​ന്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. രാ​ഷ്‌​ട്രീ​യ​ക്കാ​രും സം​ഘ​ട​ന​ക​ളും എ​ല്ലാം അ​യാ​ള്‍​ക്കൊ​പ്പ​മാ​ണ്. സൂ​പ്പ​ര്‍ സ്റ്റാ​റു​ക​ളൊ​ന്നും അ​വ​ള്‍​ക്കൊ​പ്പ​മാ​യി​രു​ന്നി​ല്ല.

ഫെ​ഫ്ക​യി​ല്‍​നി​ന്ന് താ​ന്‍ ഔ​ദ്യോ​ഗി​ക​മാ​യി രാ​ജി​വ​ച്ചു. ഇ​ത​ല്ലാ​തെ മ​റ്റൊ​ന്നും ചെ​യ്യാ​നി​ല്ല. ന​ട​ന്‍ ദി​ലീ​പി​നെ സം​ഘ​ട​ന​ക​ളി​ലേ​ക്കു തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഫെ​ഫ്ക​യി​ല്‍​നി​ന്നു രാ​ജി​വ​ച്ച​ത്. ഇ​നി ഒ​രു സം​ഘ​ട​ന​യു​ടെ​യും ഭാ​ഗ​മാ​കി​ല്ല. അ​മ്മ സം​ഘ​ട​ന​യ്ക്കെ​തി​രേ​യും ഭാ​ഗ്യ​ല​ക്ഷ്മി രൂ​ക്ഷ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ര്‍​ത്തി. അ​ന്ന് അ​വ​ള്‍​ക്കു​വേ​ണ്ടി യോ​ഗം ചേ​ര്‍​ന്നി​ല്ലെ​ന്നും, എ​ന്നാ​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം അ​ടി​യ​ന്ത​ര​യോ​ഗം ചേ​ര്‍​ന്നെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ശ​രി​യോ​ടൊ​പ്പ​വും തെ​റ്റി​നോ​ടൊ​പ്പ​വും എ​ങ്ങ​നെ ഒ​രു​മി​ച്ചു​നി​ല്‍​ക്കാ​നാ​വു​മെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി ചോ​ദി​ച്ചു. സം​ഘ​ട​ന​യി​ല്‍​നി​ന്ന് എ​ന്നെ ആ​രും വി​ളി​ച്ചി​ല്ല. ഞ​ങ്ങ​ളു​ണ്ട് നി​ന്‍റെ​കൂ​ടെ എ​ന്നു​പോ​ലും അ​വ​ളോ​ട് സം​ഘ​ട​ന​യി​ലെ ആ​രും പ​റ​ഞ്ഞി​ല്ല. അ​മ്മ​യി​ല്‍ സ്ത്രീ​ക​ള്‍ ത​ല​പ്പ​ത്തി​രു​ന്ന​തു​കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നും മ​ന​സി​ലാ​യി. അ​യാ​ള്‍​ക്കൊ​പ്പം​ത​ന്നെ​യെ​ന്നു പ​റ​യാ​തെ പ​റ​യു​ന്നു.

യു​ഡി​എ​ഫ് വേ​ട്ട​ക്കാ​ര്‍​ക്കൊ​പ്പ​മാ​ണു നി​ല്‍​ക്കു​ന്ന​തെ​ന്ന് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെ വാ​ക്കി​ല്‍​നി​ന്നു മ​ന​സി​ലാ​യെ​ന്ന് ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ പ​റ​ഞ്ഞ​തി​ല്‍ വ​ലി​യ അ​ദ്ഭു​ത​മി​ല്ല. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍​വ​ന്നാ​ല്‍ ഇ​ങ്ങ​നെ​യാ​കു​മോ പെ​രു​മാ​റു​ക. ഇ​താ​ണ് ദി​ലീ​പി​ന്‍റെ ധൈ​ര്യം. രാ​ഷ്‌​ട്രീ​യ​ത്തി​ലും പ​ല ഇ​ട​ങ്ങ​ളി​ലും അ​ധി​കാ​ര​മു​ള്ള​വ​ര്‍ അ​യാ​ളു​ടെ ഒ​പ്പ​മാ​ണ്. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ വി​ഷ​യ​ത്തി​ല്‍​പോ​ലും യു​ഡി​എ​ഫ് ന​ട​പ​ടി​യെ​ടു​ത്ത​ത് എ​ങ്ങ​നെ​യാ​ണെ​ന്നു ക​ണ്ട​താ​ണെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു.

Kerala

കോ​ൺ​ഗ്ര​സ് അ​തി​ജീ​വി​ത​യ്ക്കൊ​പ്പം; അ​ടൂ​ർ പ്ര​കാ​ശി​നെ ത​ള്ളി സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​നെ പി​ന്തു​ണ​ച്ച യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശി​നെ ത​ള്ളി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ്ര​സ്താ​വ​ന ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി​യെ​ന്ന് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

പാ​ർ​ട്ടി നി​ല​പാ​ട് താ​ൻ വി​ശ​ദീ​ക​രി​ച്ച​താ​ണെ​ന്നും കോ​ൺ​ഗ്ര​സ് അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മാ​ണെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി. വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ലാ​യി​രു​ന്നു ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ കോ​ട​തി വെ​റു​തെ വി​ട്ട ദി​ലീ​പി​നെ പി​ന്തു​ണ​ച്ച് അ​ടൂ​ർ പ്ര​കാ​ശ് രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​തേ തു​ട​ർ​ന്ന് അ​ടൂ​ർ പ്ര​കാ​ശി​നെ ത​ള്ളി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചി​രു​ന്നു. അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ടി. തോ​മ​സ് കേ​സി​ല്‍ സ്വീ​ക​രി​ച്ച നി​ല​പാ​ട് ഓ​ർ​മ്മ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച​ത്.

 

Kerala

പോലീസിനെതിരേ ദിലീപ് നിയമനടപടിക്ക്

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ ത​​​ന്നെ പ്ര​​​തി​​​ചേ​​​ർ​​​ത്ത​​​തി​​​നു പി​​​ന്നി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ടെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് ഇ​​​തി​​​ൽ വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ട​​​ൻ ദി​​​ലീ​​​പ് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക്കൊ​​​രു​​​ങ്ങു​​​ന്ന​​​താ​​​യി സൂ​​​ച​​​ന. ത​​​നി​​​ക്കെ​​​തി​​​രേ ന​​​ട​​​ന്ന ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഗൂ​​​ഢാ​​​ലോ​​​ച​​​ന അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു ദി​​​ലീ​​​പി​​​ന്‍റെ പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം.

കേ​​​സി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക്കു​​​റ്റ​​​ത്തി​​​ന് തെ​​​ളി​​​വി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി എ​​​ട്ടാം പ്ര​​​തി​​​യാ​​​യി​​​രു​​​ന്ന ദി​​​ലീ​​​പി​​​നെ എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ, ത​​​നി​​​ക്കെ​​​തി​​​രേ​​​ ചി​​​ല​​​ർ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ദി​​​ലീ​​​പ് രം​​​ഗ​​​ത്തെ​​​ത്തു​​​ക​​​യു​​​ണ്ടാ​​​യി.

മു​​​ൻ ഭാ​​​ര്യ മ​​​ഞ്ജു വാ​​​ര്യ​​​രാ​​​ണു കേ​​​സി​​​ൽ ക്രി​​​മി​​​ന​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ന്ന് ആ​​​ദ്യം പ​​​റ​​​ഞ്ഞ​​​തെ​​​ന്ന് ദി​​​ലീ​​​പ് കോ​​​ട​​​തി​​​ക്കു പു​​​റ​​​ത്ത് തു​​​റ​​​ന്ന​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യും അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​വും ത​​​ന്നെ ത​​​ക​​​ർ​​​ക്കാ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്നും ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ത്തി​​​യ ദി​​​ലീ​​​പ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യും ക​​​ടു​​​ത്ത ഭാ​​​ഷ​​​യി​​​ലാ​​​ണു വി​​​മ​​​ർ​​​ശ​​​ന​​​മു​​​ന്ന​​​യി​​​ച്ച​​​ത്.

12ന് ​​​കേ​​​സി​​​ന്‍റെ ശി​​​ക്ഷാ​​​വി​​​ധി സം​​​ബ​​​ന്ധി​​​ച്ചു വാ​​​ദം ന​​​ട​​​ക്കും. കേ​​​സി​​​ൽ കു​​​റ്റ​​​ക്കാ​​​രെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ ആ​​​റു പ്ര​​​തി​​​ക​​​ൾ​​​ക്കു​​​ള്ള ശി​​​ക്ഷ, കു​​​റ്റ​​​മു​​​ക്ത​​​രാ​​​ക്കി​​​യ ദി​​​ലീ​​​പ് ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു പേ​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച് ശി​​​ക്ഷ​​​യു​​​ടെ വി​​​ധി​​​പ്പ​​​ക​​​ർ​​​പ്പി​​​ലൂ​​​ടെ​​​യാ​​​കും അ​​​റി​​​യാ​​​നാ​​​കു​​​ക.

ഇ​​​തു ല​​​ഭി​​​ച്ച​​​ശേ​​​ഷ​​​മാ​​​കും പോ​​​ലീ​​​സി​​​നെ​​​തി​​​രേ​​​യു​​​ള്ള നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് ദി​​​ലീ​​​പ് ക​​​ട​​​ക്കു​​​ക​​​യെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തോ​​​ട് അ​​​ടു​​​ത്ത വൃ​​​ത്ത​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന.

Kerala

ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും തോന്നിയിട്ടില്ല: രമേഷ് പിഷാരടി

ക​ടു​ത്തു​രു​ത്തി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ദി​ലീ​പ് വേ​ട്ട​യാ​ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍ അദ്ദേഹം അ​ത് തെ​ളി​യി​ക്ക​ട്ടെ​യെ​ന്നും ദി​ലീ​പ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ഒ​രു ഘ​ട്ട​ത്തി​ലും ത​നി​ക്ക് തോ​ന്നി​യി​ട്ടി​ല്ലെ​ന്നും അ​ല്ലാ​തെ അ​ത് തെ​ളി​യി​ക്കാ​ന്‍ ത​ന്‍റെ കൈ​യി​ല്‍ തെ​ളി​വു​ക​ളൊ​ന്നു​മി​ല്ലെ​ന്നും ര​മേ​ഷ് പി​ഷാ​ര​ടി.

കാ​രി​ക്കോ​ട് ശ്രീ ​സ​ര​സ്വ​തി വി​ദ്യാ​മ​ന്ദി​ര്‍ സ്‌​കൂ​ളി​ല്‍ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ള്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ചി​ല​പ്പോ​ഴൊ​ക്കെ എ​ല്ലാ​വ​ര്‍ക്കും സ്വാ​ഗ​താ​ര്‍ഹ​മാ​യ, ഏ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കു​ന്ന വി​ധി​ക​ള്‍ ഉ​ണ്ടാ​കാ​റി​ല്ലെ​ന്നും പി​ഷാ​ര​ടി പ​റ​ഞ്ഞു.

മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ 18-ാം വാ​ര്‍ഡി​ലാ​ണ് പി​ഷാ​ര​ടി​യും ഭാ​ര്യ സൗ​മ്യ​യും മ​ക​നൊ​പ്പം വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ സു​ബി​ന്‍ മാ​ത്യു​വും സു​രേ​ഷ് വ​ട്ട​ക്കാ​ട​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Kerala

അ​യാ​ൾ​ക്കു​വേ​ണ്ടി​യൊ​രു​ക്കി​യ സ്വീ​ക​ര​ണ​ങ്ങ​ളും വാ​ക്കു​ക​ളും അ​തി​ജീ​വി​ത​യെ വേ​ദ​നി​പ്പി​ച്ചു: ഭാ​ഗ്യ​ല​ക്ഷ്മി

തി​രു​വ​ന​ന്ത​പു​രം: ഫെ​ഫ്ക​യി​ൽ നി​ന്നും രാ​ജി​വ​ച്ച​തി​ന് പി​ന്നാ​ലെ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ കോ​ട​തി വി​ധി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റും ന​ടി​യു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി.

അ​തി​ജീ​വി​ത ഈ ​ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും അ​യാ​ൾ​ക്കു വേ​ണ്ടി​യൊ​രു​ക്കി​യ സ്വീ​ക​ര​ണ​ങ്ങ​ളും വാ​ക്കു​ക​ളു​മെ​ല്ലാം അ​തി​ജീ​വി​ത​യെ വേ​ദ​നി​പ്പി​ച്ചു​വെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു.

അ​വ​ൾ​ക്കൊ​പ്പം നി​ന്ന​ത് മാ​ധ്യ​മ​ങ്ങ​ളും സ​മൂ​ഹ​വും മാ​ത്ര​മാ​ണ്. ചു​രു​ക്കം ചി​ല ആ​ളു​ക​ൾ മാ​ത്രം അ​യാ​ൾ​ക്കൊ​പ്പം നി​ന്നു. ഇ​പ്പോ​ൾ വ​ന്ന​ത് അ​ന്തി​മ വി​ധി അ​ല്ല. ഇ​നി​യി​യും കോ​ട​തി​ക​ളു​ണ്ട്. ദി​ലീ​പ് ഇ​പ്പോ​ഴും കു​റ്റാ​രോ​പി​ത​നാ​ണ്.

എ​തി​രാ​ളി ശ​ക്ത​നും സ​മ്പ​ന്ന​നും സ്വാ​ധീ​ന​മു​ള്ള​വ​നു​മാ​ണ്. ഫെ​ഫ്ക​യി​ൽ നി​ന്ന് താ​ന്‍ ഔ​ദ്യോ​ഗി​ക​മാ​യി രാ​ജി​വ​ച്ചു. ഇ​തെ​ല്ലാ​തെ മ​റ്റൊ​ന്നും ചെ​യ്യാ​നി​ല്ല. ന​ട​ൻ ദി​ലീ​പി​നെ സം​ഘ​ട​ന​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഫെ​ഫ്ക​യി​ൽ രാ​ജി​വ​യ്ക്കു​ന്ന​ത്.

കു​റ്റാ​രോ​പി​ത​ൻ എ​ന്ന് പ​റ​യാ​ൻ ത​ന്നെ​യാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഒ​രു ബ​ന്ധു തി​രി​ച്ചു വ​രു​ന്ന​ത് പോ​ലെ​യാ​ണ് സി​നി​മ മേ​ഖ​ല​യി​ലെ ആ​ളു​ക​ൾ പെ​രു​മാ​റി​യ​ത്. വി​ധി വ​ന്ന​തി​ന് ശേ​ഷം അ​വ​ളു​റ​ങ്ങി​യി​ല്ല, ഞാ​നും ഉ​റ​ങ്ങി​യി​ല്ല. എ​ന്ത് ചെ​യ്യു​മെ​ന്ന് ഓ​ർ​ത്തി​രു​ന്നു.

അ​വ​ൾ​ക്ക് വേ​ണ്ടി ആ​രും യോ​ഗം ചേ​ർ​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​ന്ന​ലെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു. ശ​രി​യോ​ടൊ​പ്പ​വും തെ​റ്റി​നോ​ടൊ​പ്പ​വും എ​ങ്ങ​നെ ഒ​രു​മി​ച്ച് നി​ൽ​ക്കാ​നാ​വും?. സം​ഘ​ട​ന​യി​ൽ നി​ന്ന് എ​ന്നെ ആ​രും വി​ളി​ച്ചി​ല്ല. വി​ധി ഇ​ങ്ങ​നെ ആ​കാ​ൻ കാ​ര​ണം എ​ന്താ​ണെ​ന്ന് പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

മെ​മ്മ​റി കാ​ർ​ഡ് രാ​ത്രി ഇ​രു​ന്ന് ക​ണ്ടി​ട്ടു​ണ്ട്. ഹാ​ഷ് വാ​ല്യൂ മാ​റി​യി​ട്ടു​ണ്ട്. കൂ​റ് മാ​റി​യി​ട്ടു​ണ്ട്. അ​ങ്ങ​നെ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ഇ​തി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഞ​ങ്ങ​ൾ ഉ​ണ്ട് നി​ന്‍റെ കൂ​ടെ എ​ന്ന് പോ​ലും സം​ഘ​ട​ന​യി​ലെ ആ​രും പ​റ​ഞ്ഞി​ല്ല.

അ​മ്മ​യി​ൽ സ്ത്രീ​ക​ൾ ത​ല​പ്പ​ത്തി​രു​ന്ന​ത് കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്ന് ഇ​ന്ന് മ​ന​സി​ലാ​യി. അ​യാ​ൾ​ക്കൊ​പ്പം ത​ന്നെ​യെ​ന്ന് പ​റ​യാ​തെ പ​റ​യു​ന്നു. മ​ഞ്ജു​വി​ന്‍റെ പേ​ര് ഇ​ന്ന​ലെ പ​റ​ഞ്ഞ​തി​ന് പി​ന്നി​ൽ ഭ​യ​മു​ണ്ട്. മ​ഞ്ജു​വി​നോ​ട് എ​തി​രാ​ളി ശ​ക്ത​നെ​ന്നും ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും ഞാ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ​ക്കാ​രും സം​ഘ​ട​ന​ക​ളും എ​ല്ലാം അ​യാ​ൾ​ക്കൊ​പ്പ​മാ​ണ്. സൂ​പ്പ​ർ സ്റ്റാ​റു​ക​ളൊ​ന്നും അ​വ​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നി​ല്ലെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു.

Kerala

ദി​ലീ​പ് ന​ല്ല ന​ട​ൻ, വ്യ​ക്തി​പ​ര​മാ​യി അ​റി​യി​ല്ല: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ആ​ല​പ്പു​ഴ: ദി​ലീ​പ് ന​ല്ല ന​ട​നാ​ണെ​ന്നും അ​യാ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ അ​റി​യി​ല്ലെ​ന്നും എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ​പ്പോ​ഴാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​തി​ക​ര​ണം. ന​ട​ൻ​മാ​രെ​യും ന​ടി​മാ​രെ​യും കു​റി​ച്ച് ഒ​ന്നും അ​റി​യി​ല്ല. സി​നി​മ കാ​ണാ​റി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ന് ഉ​പ​രി​യാ​ണ്. വ്യ​ക്തി​ബ​ന്ധ​ങ്ങ​ളു​മൊ​ക്കെ ഘ​ട​ക​മാ​ണ്. മൂ​ന്നു മു​ന്ന​ണി​ക​ളും വാ​ശി​യോ​ടെ പ്ര​വ​ർ​ത്തി​ച്ചു. അ​താ​ണ് പോ​ളിം​ഗ് ഉ​യ​ർ​ന്ന​ത്.

സ്വ​ർ​ണ​ക്കൊ​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കി​ല്ല. ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ളെ ക​യ​റ്റി​യെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നി​ട്ടും എ​ൽ​ഡി​എ​ഫ് തൂ​ത്ത് വാ​രി. സ​ർ​ക്കാ​ർ ഒ​രു​പാ​ട് ന​ൻ​മ​ക​ൾ ചെ​യ്തു. അ​തു​പ​ക്ഷേ വേ​ണ്ട രീ​തി​യി​ൽ പ്ര​ച​രി​പ്പി​ക്കാ​നാ​യി​ല്ല. സം​സ്ഥാ​ന​ത്ത് ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

Movies

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ഒ​ന്നി​ച്ചെ​ത്തി ദി​ലീ​പും കാ​വ്യ​യും

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ദി​ലീ​പും കാ​വ്യ മാ​ധ​വ​നും. ആ​ലു​വ ന​ഗ​ര​സ​ഭ​യി​ലെ സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സ്കൂ​ളി​ലാ​ണ് ഇ​രു​വ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ​ഹോ​ദ​ര​നും മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മൊ​പ്പ​മാ​ണ് ദി​ലീ​പ് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്.

കോ​ട​തി വി​ധി​ക്ക് ശേ​ഷം കാ​വ്യ​യും ദി​ലീ​പും ആ​ദ്യ​മാ​യാ​ണ് പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. അ​തേ​സ​മ​യം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ ഇ​രു​വ​രും ത​യാ​റാ​യി​ല്ല.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​ക്കൊ​ണ്ട് വി​ധി വ​ന്ന​ത്. എ​ട്ടു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് കാ​ത്തി​രു​ന്ന വി​ധി എ​ത്തി​യ​ത്.

ദി​ലീ​പി​നെ​തി​രെ​യു​ള്ള ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം തെ​ളി​ഞ്ഞി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി താ​ര​ത്തെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത്. കേ​സി​ൽ ഒ​ന്നു മു​ത​ൽ ആ​റു വ​രെ പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്നും അ​വ​ർ​ക്കെ​തി​രെ​യു​ള്ള എ​ല്ലാ കു​റ്റ​ങ്ങ​ളും തെ​ളി​ഞ്ഞെ​ന്നും ജ​ഡ്ജി ഹ​ണി എം.​വ​ർ​ഗീ​സ് വി​ധി​ന്യാ​യ​ത്തി​ൽ പ​റ​ഞ്ഞു.

 

Kerala

ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്കം; ഫെ​ഫ്ക​യി​ൽ നി​ന്നും രാ​ജി​വ​ച്ച് ഭാ​ഗ്യ​ല​ക്ഷ്മി

തി​രു​വ​ന​ന്ത​പു​രം: ഫെ​ഫ്ക​യി​ൽ നി​ന്ന് രാ​ജി​വെ​ച്ച് ന​ടി​യും ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി. ന​ട​ൻ ദി​ലീ​പി​നെ സം​ഘ​ട​ന​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി.

ദി​ലീ​പി​നെ​തി​രെ​യു​ള്ള​ത് അ​ന്തി​മ വി​ധി​യെ​ന്ന നി​ല​യി​ൽ സം​ഘ​ട​ന​ക​ൾ കാ​ണു​ന്നു​വെ​ന്നും ഇ​നി ഒ​രു സം​ഘ​ട​ന​യു​ടെ​യും ഭാ​ഗ​മാ​കി​ല്ലെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി അ​റി​യി​ച്ചു.

അ​തി​ജീ​വി​ത​യെ വി​ളി​ക്കാ​നോ അ​വ​രോ​ടൊ​ന്ന് സം​സാ​രി​ക്കാ​നോ സം​ഘ​ട​ന ശ്ര​മി​ച്ചി​ല്ല. ക​മ്മി​റ്റി​യി​ലു​ള്ള​വ​രോ​ട് പോ​ലും തീ​രു​മാ​നി​ക്കാ​തെ​യാ​ണ് ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​മെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു.

ദി​ലീ​പി​ന്‍റെ അം​ഗ​ത്വ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ ഡ​യ​റ​ക്ടേ​ഴ്സ് യൂ​ണി​യ​നോ​ട് ആ​ലോ​ചി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ഫെ​ഫ്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ വി​ധി വ​ന്ന​തി​ന് പി​ന്നാ​ലെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ രാ​ജി.

Movies

ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്കം; ഫെ​ഫ്ക​യി​ൽ നി​ന്നും രാ​ജി​വ​ച്ച് ഭാ​ഗ്യ​ല​ക്ഷ്മി

ഫി​ലിം എം​പ്ലോ​യി​സ് ഫെ​ഡ​റേ​ഷ(​ഫെ​ഫ്ക)​നി​ൽ നി​ന്നും രാ​ജി​വ​ച്ച് ന​ടി​യും ഡ​ബ്ബിം​ഗ് ആ​ർ​ടി​സ്റ്റു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി. ന​ടി അ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ദി​ലീ​പ് കു​റ്റ​വി​മു​ക്ത​നാ​യ​തി​ന് പി​ന്നാ​ലെ ന​ട​നെ ഫെ​ഫ്ക​യി​ലേ​യ്ക്ക് തി​രി​ച്ചെ​ടു​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ രാ​ജി.

അ​തി​ജീ​വി​ത​യെ വി​ളി​ക്കാ​നോ അ​വ​രോ​ടൊ​ന്ന് സം​സാ​രി​ക്കാ​നോ സം​ഘ​ട​ന ശ്ര​മി​ച്ചി​ല്ലെ​ന്നും ക​മ്മി​റ്റി​യി​ലു​ള്ള​വ​രോ​ട് പോ​ലും തീ​രു​മാ​നി​ക്കാ​തെ​യാ​ണ് ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​മെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു.

ദി​ലീ​പി​ന്‍റെ അം​ഗ​ത്വ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ ഡ​യ​റ​ക്ടേ​ഴ്സ് യൂ​ണി​യ​നോ​ട് ആ​ലോ​ചി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ഫെ​ഫ്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ വി​ധി വ​ന്ന​തി​ന് പി​ന്നാ​ലെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ രാജി. 

Movies

ആ​ദ്യം ലോ​ക്നാ​ഥ് ബെ​ഹ്റ​യെ വി​ളി​ച്ച​ത് താ​ൻ; പി.​ടി. തോ​മ​സ് അ​ല്ല: ലാ​ൽ

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ അ​തി​ജീ​വി​ത വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഡി​ജി​പി​യാ​യി​രു​ന്ന ലോ​ക്നാ​ഥ് ബെ​ഹ്റ​യെ വി​ളി​ച്ച​ത് താ​നാ​ണെ​ന്നും പി.​ടി. തോ​മ​സ് അ​ല്ലാ​യി​രു​ന്നു​വെ​ന്നും ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ലാ​ൽ.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട വി​ഷ​യ​ത്തി​ലെ കോ​ട​തി വി​ധി​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ടി​യെ ആ​ക്ര​മി​ച്ച​വ​ർ​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ല​ഭി​ച്ചു. അ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ആ ​പെ​ൺ​കു​ട്ടി വീ​ട്ടി​ലേ​ക്ക് ഓ​ടി വ​ന്ന ദി​വ​സം പ്ര​തി​ക​ളെ കൊ​ന്നു​ക​ള​യ​ണ​മെ​ന്നാ​ണ് താ​ൻ ആ​ഗ്ര​ഹി​ച്ച​ത്.

കു​റ്റ​ക്കാ​രാ​യ പ്ര​തി​ക​ൾ​ക്ക് ഏ​റ്റ​വും വ​ലി​യ ശി​ക്ഷ ല​ഭി​ക്ക​ണം. ഈ ​വി​ധി​യി​ൽ സ​ന്തോ​ഷ​മു​ണ്ട്. ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ച് പ​രി​മി​ത​മാ​യ അ​റി​വാ​ണ് ത​നി​ക്ക് ഉ​ള്ള​ത്. പൂ​ർ​ണ​മാ​യി അ​റി​യാ​ത്ത ഒ​രു കാ​ര്യ​ത്തെ കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യു​ന്നി​ല്ല.

പെ​ൺ​കു​ട്ടി വീ​ട്ടി​ൽ വ​ന്ന​പ്പോ​ൾ ലോ​ക്നാ​ഥ് ബ​ഹ്റ​യെ വി​ളി​ച്ച​ത് താ​നാ​ണ്. പി.​ടി. തോ​മ​സ് അ​ല്ല. അ​തി​നു​ശേ​ഷ​മാ​ണ് പി.​ടി. തോ​മ​സ് വ​രു​ന്ന​ത്. മാ​ർ​ട്ടി​നെ സം​ശ​യം ഉ​ണ്ടെ​ന്ന് ആ​ദ്യം പ​റ​ഞ്ഞ​ത് താ​നാ​ണെ​ന്നും ലാ​ൽ പ​റ​ഞ്ഞു.

കേ​സി​ൽ കോ​ട​തി​വി​ധി​ക്കെ​തി​രെ മേ​ൽ​ക്കോ​ട​തി​യി​ലേ​ക്ക് പോ​വു​ക​യാ​ണെ​ങ്കി​ൽ ത​നി​ക്ക് അ​റി​യാ​വു​ന്ന എ​ന്തെ​ങ്കി​ലും പു​തി​യ കാ​ര്യ​ങ്ങ​ൾ കൂ​ടി ഉ​ണ്ടെ​ങ്കി​ൽ പ​റ​യാ​ൻ ത​യാ​റാ​ണ്. വി​ധി ശ​രി​യാ​ണോ തെ​റ്റാ​ണോ എ​ന്ന് പ​റ​യാ​ൻ താ​ൻ ആ​ള​ല്ല.

വി​ധി എ​ന്തു​കൊ​ണ്ട് ഇ​ങ്ങ​നെ​യാ​യി എ​ന്നും ത​നി​ക്ക​റി​യി​ല്ല. വി​ധി പ​ക​ർ​പ്പ് പു​റ​ത്തു​വ​രാ​തെ കൂ​ടു​ത​ൽ പ​റ​യാ​ൻ ക​ഴി​യി​ല്ല. കു​റ്റ​ക്കാ​ര​ൻ അ​ല്ല എ​ന്നാ​ണോ മ​തി​യാ​യ തെ​ളി​വ് ഇ​ല്ല എ​ന്നാ​ണോ കോ​ട​തി പ​റ​ഞ്ഞ​തെ​ന്ന കാ​ര്യം അ​റി​യി​ല്ല. താ​ൻ വ​ല്ലാ​ത്തൊ​രു സ​മാ​ധാ​ന​ക്കേ​ടി​ലാ​ണ്. അ​തു​കൊ​ണ്ട് പെ​ൺ​കു​ട്ടി​യെ വി​ധി വ​ന്ന​ശേ​ഷം വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും ലാ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങി ന​ട​ന്‍ ദി​ലീ​പ്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ന് പി​ന്നാ​ലെ നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങി ന​ട​ന്‍ ദി​ലീ​പ്. ത​നി​ക്കെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

അ​ന്വേ​ഷ​ണ​സം​ഘം മു​ഖ്യ​മ​ന്ത്രി​യെ ഉ​ള്‍​പ്പെ​ടെ തെ​റ്റി​ധ​രി​പ്പി​ച്ചു​വെ​ന്നാ​ണ് ദി​ലീ​പി​ന്‍റെ വാ​ദം. ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​വ​രു​ടെ നേ​ട്ട​ത്തി​നാ​യി ത​ന്നെ ബ​ലി​യാ​ടാ​ക്കി​യെ​ന്നു​മാ​ണ് ദി​ലീ​പ് പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ധി പ​ക​ര്‍​പ്പ് ല​ഭി​ച്ച​ശേ​ഷം തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് ദി​ലീ​പി​ന്‍റെ നീ​ക്കം.

കു​ടും​ബ പ്രേ​ക്ഷ​ക​രെ ത​ന്‍റെ സി​നി​മ​യി​ല്‍ നി​ന്ന് അ​ക​റ്റാ​ന്‍ ശ്ര​മി​ച്ചു. ഗൂ​ഢാ​ലോ​ച​ന​ക്കാ​ര്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി ആ​ലോ​ചി​ക്കു​ക​യാ​ണ്. കോ​ട​തി ഉ​ത്ത​ര​വ് ല​ഭി​ച്ച ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കും. മാ​ധ്യ​മ​ങ്ങ​ളി​ല്‍ തെ​റ്റാ​യ വാ​ര്‍​ത്ത വ​രു​ത്തി സ​മൂ​ഹ​ത്തി​ന്‍റെ ശ​ത്രു​ത ത​നി​ക്ക് നേ​രെ സൃ​ഷ്ടി​ച്ചു. എ​സ്‌​ഐ​ടി സ​ര്‍​ക്കാ​രി​നെ തെ​റ്റി​ധ​രി​പ്പി​ച്ചു.

ആ​റു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം കേ​സി​ല്‍ ഗൂ​ഢാ​ലോ​ച​ന​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ത​ന്നെ പ​റ​ഞ്ഞ​താ​ണ്. ഇ​തി​ന് ശേ​ഷം മു​ഖ്യ​മ​ന്ത്രി​യെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. ഈ ​കാ​ര്യ​ങ്ങ​ളെ​ല്ലാം സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ദി​ലീ​പ് ആ​വ​ശ്യ​പ്പെ​ട്ടു.

ന​ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ എ​ട്ടാം പ്ര​തി​യാ​യി​രു​ന്ന ന​ട​ന്‍ ദി​ലീ​പി​നെ തിങ്കളാഴ്ചയാണ് കോ​ട​തി വെ​റു​തെ വി​ട്ട​ത്. പ​ള്‍​സ​ര്‍ സു​നി അ​ട​ക്കം ആ​റ് പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രാ​ണെ​ന്നും എ​റ​ണാ​കു​ളം സെ​ഷ​ന്‍​സ് കോ​ട​തി ക​ണ്ടെ​ത്തി.

ദി​ലീ​പി​നെ​തി​രെ ചു​മ​ത്തി​യ ഗൂ​ഢാ​ലോ​ച​ന, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍ എ​ന്നീ ര​ണ്ട് കു​റ്റ​ങ്ങ​ളും തെ​ളി​യി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ല. ദി​ലീ​പി​നെ വെ​റു​തെ വി​ടു​ന്ന​താ​യി ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സ് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

ആ​ദ്യ ആ​റു പ്ര​തി​ക​ള്‍ വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍

ഒ​ന്നാം പ്ര​തി സു​നി​ല്‍ കു​മാ​ര്‍ എ​ന്ന പ​ള്‍​സ​ര്‍ സു​നി, ര​ണ്ടാം പ്ര​തി മാ​ര്‍​ട്ടി​ന്‍ ആ​ന്‍റ​ണി, മൂ​ന്നാം പ്ര​തി മ​ണി​ക​ണ്ഠ​ന്‍, നാ​ലാം പ്ര​തി വി​ജീ​ഷ് , അ​ഞ്ചാം പ്ര​തി സ​ലിം എ​ന്ന വ​ടി​വാ​ള്‍ സ​ലിം, ആ​റാം പ്ര​തി പ്ര​ദീ​പ് എ​ന്നി​വ​ര്‍ ആ​ണ് കു​റ്റ​ക്കാ​രെ​ന്ന് തെ​ളി​ഞ്ഞ​ത്.

കൂ​ട്ട ബ​ലാ​ല്‍​സം​ഗം അ​ട​ക്കം ഇ​വ​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യ പ്ര​ധാ​ന കു​റ്റ​ങ്ങ​ള്‍ എ​ല്ലാം തെ​ളി​ഞ്ഞു. തു​ട​ര്‍​ന്ന് ഇ​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്കി. പി​ന്നീ​ടാ​ണ് ഈ ​പ്ര​തി​ക​ളെ വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് എ​ത്തി​ച്ച​ത്. പ്ര​തി​ക​ള്‍​ക്കു​ള്ള ശി​ക്ഷ 12 ന് ​വി​ധി​ക്കും. 2017 ഫെ​ബ്രു​വ​രി 17നാ​ണ് അ​ങ്ക​മാ​ലി അ​ത്താ​ണി​ക്ക് സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ല്‍ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

സം​ഘ​ട​ന​യി​ല്‍ തി​രി​ച്ചെ​ടു​ക്കും: പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോസിയേഷൻ

കൊ​ച്ചി: കു​റ്റ​വി​മു​ക്ത​നാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ദി​ലീ​പി​നെ പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കു​മെ​ന്നു അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബി.​രാ​കേ​ഷ്. എ​ല്ലാ സം​ഘ​ട​ന​ക​ളും പു​റ​ത്താ​ക്കി​യ കൂ​ട്ട​ത്തി​ലാ​ണ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും പു​റ​ത്താ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റ്റൊ​ന്ന് ആ​ലോ​ചി​ക്കാ​ന്‍ ഇ​ല്ല​ല്ലോ. സം​ഘ​ട​ന യോ​ഗ​ത്തി​നു​ശേ​ഷം ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Movies

കു​റ്റ​വാ​ളി​യാ​കാ​തെ ശി​ക്ഷി​ക്ക​പ്പെ​ട്ടു എ​ന്നൊ​രു വി​കാ​രം ദി​ലീ​പി​ന് ഉ​ണ്ടാ​യ​തി​ൽ എ​ന്താ​ണ് തെ​റ്റ്? ര​ഞ്ജി പ​ണി​ക്ക​ർ

ന​ടി​യെ അ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട​തി​വി​ധി​യി​ൽ പ്ര​തി​ക​രി​ച്ച് ര​ഞ്ജി പ​ണി​ക്ക​ർ. വി​ഷ​യ​ത്തി​ൽ മേ​ൽ​ക്കോ​ട​തി മ​റ്റ് നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ചാ​ൽ അ​പ്പോ​ൾ അ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​മെ​ന്നും കു​റ്റ​വാ​ളി​യാ​കാ​തെ ശി​ക്ഷി​ക്ക​പ്പെ​ട്ടു എ​ന്നൊ​രു വി​കാ​രം ദി​ലീ​പി​ൽ ഉ​ണ്ടാ​യ​തി​ൽ എ​ന്താ​ണ് തെ​റ്റെ​ന്നും ര​ഞ്ജി പ​ണി​ക്ക​ർ ചോ​ദി​ച്ചു.

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ര​ൺ​ജി പ​ണി​ക്ക​ർ‌ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ഏ​ത് കേ​സി​ലും വി​ധി വ​രു​മ്പോ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് കി​ട്ടാ​ത്ത​വ​ർ​ക്ക് പ്ര​തി​ഷേ​ധ​വും ആ​ക്ഷേ​പ​വു​മു​ണ്ടാ​കും. ഡ​ബ്ല്യു​സി​സി​യു​ടെ പ്ര​തി​ഷേ​ധം സ്വാ​ഭാ​വി​ക​മാ​ണ്. ​ഗൂ​ഢാ​ലോ​ച​ന ത​നി​ക്കെ​തി​രെ ന​ട​ന്നു എ​ന്ന് ദി​ലീ​പും പ​റ​യു​ന്നു​ണ്ട്. ഗൂ​ഢാ​ലോ​ച​ന വ്യ​ക്ത​മാ​ക്കേ​ണ്ട​ത് അ​വ​രാ​ണ്, ഞാ​ന​ല്ല. ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്ക​പ്പെ​ട്ടി​ല്ല എ​ന്നാ​ണ് കോ​ട​തി പ​റ​യു​ന്ന​ത്. അ​തി​ലും വ​ലി​യ വി​വ​ര​ങ്ങ​ൾ എ​നി​ക്ക് കി​ട്ടി​യി​ട്ടി​ല്ല.

ഞാ​ൻ ഈ ​കേ​സി​ൽ കോ​ട​തി​യു​ടെ നി​ല​പാ​ടാ​ണ് ശ​രി എ​ന്ന് വി​ശ്വ​സി​ക്കു​ന്ന​യാ​ളാ​ണ്. ഇ​നി മേ​ൽ​ക്കോ​ട​തി ഇ​ത് സം​ബ​ന്ധി​ച്ച് വേ​റെ​യെ​ന്തെ​ങ്കി​ലും ഒ​രു നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​പ്പോ​ൾ അ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കാം. അ​ല്ലാ​തെ ഞാ​നി​ത് മു​ഴു​വ​ൻ ഇ​ഴ​കീ​റി പ​രി​ശോ​ധി​ച്ച​യാ​ള​ല്ല. അ​തു​കൊ​ണ്ട് കോ​ട​തി പ​റ​യു​ന്ന​തി​നോ​ടാ​ണ് എ​നി​ക്ക് വി​ശ്വാ​സ്യ​ത.

ദി​ലീ​പ് വേ​ട്ട​യാ​ട​പ്പെ​ട്ടു എ​ന്നാ​ണ് അ​യാ​ളു​ടെ വി​കാ​രം. ഞാ​നി​തി​ൽ കാ​ഴ്ച​ക്കാ​ര​ൻ മാ​ത്ര​മാ​ണ്, ഏ​തെ​ങ്കി​ലും പ​ക്ഷ​ത്തു​ള്ള ആ​ള​ല്ല. ദി​ലീ​പ് കു​റ്റ​വാ​ളി​യ​ല്ല എ​ന്ന് കോ​ട​തി പ​റ​യു​മ്പോ​ൾ, അ​യാ​ൾ കു​റ്റ​വാ​ളി​യാ​കാ​തെ ശി​ക്ഷി​ക്ക​പ്പെ​ട്ടു എ​ന്നൊ​രു വി​കാ​രം അ​യാ​ളി​ൽ ഉ​ണ്ടാ​യ​തി​ൽ എ​ന്താ​ണ് തെ​റ്റ്?

കു​റ്റ​വാ​ളി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട്ടു എ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. ദി​ലീ​പി​നെ​തി​രെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര​ട​ക്കം ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി എ​ന്നാ​ണ് അ​യാ​ൾ പ​റ​യു​ന്ന​ത്. ന​മ്മു​ടെ രാ​ജ്യ​ത്ത് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ ക​ള്ള​ത്തെ​ളി​വു​ക​ൾ ഉ​ണ്ടാ​ക്കി​യ കേ​സു​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലേ? എ​നി​ക്കെ​തി​രെ ക​ള്ള​ത്തെ​ളി​വു​ക​ൾ ഉ​ണ്ടാ​ക്കി എ​ന്ന് ഒ​രാ​ൾ പ​റ​യു​മ്പോ​ൾ ഞാ​ന​ല്ല​ല്ലോ അ​ത് പ​രി​ശോ​ധി​ക്കേ​ണ്ട​ത്,’ ര​ൺ​ജി പ​ണി​ക്ക​ർ പ​റ​ഞ്ഞു.

Movies

അ​തി​ജീ​വി​ത​യ്ക്ക് ഒ​പ്പ​മാ​ണ്, അ​ത് ആ​രെ​ങ്കി​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന​ല്ല; ആ​സി​ഫ് അ​ലി

ന​ടി അ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ കോ​ട​തി വി​ധി​യെ ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്ന് ന​ട​ൻ ആ​സി​ഫ് അ​ലി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​നാ​യി തൊ​ടു​പു​ഴ​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ആ​സി​ഫ് അ​ലി​യു​ടെ പ്ര​തി​ക​ര​ണം.

അ​തി​ജീ​വി​ത​ക്ക് നീ​തി ല​ഭി​ക്ക​ണം എ​ന്നാ​യി​രു​ന്നു ത​ന്‍റെ നി​ല​പാ​ട്. അ​ത് ആ​രെ​ങ്കി​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണം എ​ന്ന​ല്ല. വി​ധി​യെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ കോ​ട​തി നി​ന്ദ ആ​കും.

ഏ​ത് സ​മ​യ​ത്തും അ​തി​ജീ​വി​ത​ക്കൊ​പ്പ​മാ​ണ്. പി​ന്തു​ണ​യു​മു​ണ്ട്. വി​ധി​യെ കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള​യാ​ള​ല്ല ഞാ​ൻ. അ​തി​ജീ​വി​ത​യോ​ട് സം​സാ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ആ​രും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. അ​തി​ജീ​വി​ത​യു​ടെ പ്ര​തി​ക​ര​ണം നേ​രി​ട്ട് അ​റി​യി​ക്കു​മാ​യി​രി​ക്കും. എ​ല്ലാ​വ​രും വ​ള​രെ ക​രു​ത​ലോ​ടെ പ്ര​തി​ക​രി​ക്കേ​ണ്ട വി​ഷ​യം കൂ​ടി​യാ​ണി​ത്. പ​ല ത​ര​ത്തി​ലും വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള ഒ​രു ടോ​പ്പി​ക്കാ​ണി​ത്. പ​റ​യു​ന്ന​ത് കൃ​ത്യ​ത​യോ​ടെ പ​റ​യ​ണം.

പ​ല അ​ഭി​പ്രാ​യ​ങ്ങ​ളും വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തെ​ല്ലാം സോ​ഷ്യ​ൽ മീ​ഡി​യ ആ​ക്ര​മ​ണ​ത്തി​ലേ​ക്കെ​ല്ലാം പോ​യി​ട്ടു​ണ്ട്. പ​റ​യാ​നു​ള്ള​ത് കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി സം​സാ​രി​ക്ക​ണ​മെ​ന്നും ആ​സി​ഫ് അ​ലി പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​വു​ന്ന​ത് പൂ​ർ​ണ​മാ​യി നീ​തി ല​ഭി​ച്ചി​ല്ലെ​ന്ന് ക​രു​തു​ന്ന​ത് കൊ​ണ്ട് ത​ന്നെ​യാ​യി​രി​ക്കാം. ദി​ലീ​പ് ആ​രോ​പ​ണ വി​ധേ​യ​നാ​യ​പ്പോ​ൾ ന​ട​പ​ടി​യെ​ടു​ത്ത സം​ഘ​ട​ന​ക​ൾ അ​ങ്ങ​നെ​യ​ല്ലെ​ന്ന് വി​ധി വ​രു​മ്പോ​ൾ വേ​ണ്ട രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യ​ണം. ഏ​ക​പ​ക്ഷീ​യ​മാ​യ നി​ല​പാ​ട് ആ​രു​മെ​ടു​ത്തി​ട്ടി​ല്ല. അ​തി​ജീ​വി​ത​യ്ക്ക് നീ​തി ല​ഭി​ക്ക​ണം എ​ന്നാ​ണ്. ആ​ര് ശി​ക്ഷി​ക്ക​പ്പെ​ട​ണം എ​ന്ന​ല്ല. സം​ഭ​വി​ച്ച​തി​ന് നീ​തി ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹം. കോ​ട​തി​വി​ധി​യി​ൽ അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത് നി​ന്ദ​യാ​ണ്.

കോ​ട​തി​ക്ക് ശ​രി​യെ​ന്ന് തോ​ന്നു​ന്ന​താ​ണ് കോ​ട​തി വി​ധി​ച്ച​ത്. അ​തി​നെ​തി​രെ അ​പ്പീ​ലും പോ​വു​ന്നു​ണ്ട്. ദി​ലീ​പി​ന്‍റെ അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​നെ കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള ആ​ള​ല്ല താ​നെ​ന്നും ആ​സി​ഫ് അ​ലി പ​റ​ഞ്ഞു.

Kerala

പ്രതിനായകനായി വന്ന് നായകനായി മടക്കം

കൊ​​​ച്ചി: ജ​​​ന​​​പ്രി​​​യ ന​​​ട​​​നി​​​ല്‍നി​​​ന്നും പ്ര​​​തി​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് എ​​​ത്ത​​​പ്പെ​​​ട്ട ദി​​​ലീ​​​പി​​​ലേ​​​ക്കാ​​​യി​​​രു​​​ന്നു വി​​​ധി​​​ദി​​​നം ഏ​​​വ​​​രു​​​ടെ​​​യും ശ്ര​​​ദ്ധ. രാ​​​വി​​​ലെ ശാ​​​ന്ത​​​നാ​​​യി വീ​​​ട്ടി​​​ല്‍നി​​​ന്നു കോ​​​ട​​​തി​​​യി​​​ലേ​​​ക്ക്. കോ​​​ട​​​തി ന​​​ട​​​പ​​​ടി​​​ക​​​ള്‍ക്കു​​​ശേ​​​ഷം ചെ​​​റു​​​ചി​​​രി​​​യോ​​​ടെ മ​​​ട​​​ക്കം.

ഇ​​​ക്കു​​​റി പ​​​തി​​​വി​​​ല്‍നി​​​ന്നു വി​​​പ​​​രീ​​​ത​​​മാ​​​യി മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ച്ചു. കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്ക​​​പ്പെ​​​ട്ട സ​​​ന്തോ​​​ഷ​​​വും ആ​​​ശ്വാ​​​സ​​​വും ചെ​​​റു​​​ചി​​​രി​​​യി​​​ല്‍ ഒ​​​തു​​​ക്കി​​​യാ​​​യി​​​രു​​​ന്നു സം​​​സാ​​​രം. രാ​​​വി​​​ലെ 11 വ​​​രെ പ്ര​​​തി​​​നാ​​​യ​​​ക​​​നാ​​​യി​​​രു​​​ന്ന ദി​​​ലീ​​​പ് കോ​​​ട​​​തി​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​യ​​​തോ​​​ടെ വീ​​​ണ്ടും നാ​​​യ​​​ക​​​നി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​തി​​​നാ​​​ണ് ഇ​​​ന്ന​​​ലെ എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി പ​​​രി​​​സ​​​രം സാ​​​ക്ഷ്യം വ​​​ഹി​​​ച്ച​​​ത്.

പ​​​തി​​​വ് പ്രാ​​​ര്‍ഥ​​​ന​​​ക​​​ള്‍ക്കു​​​ശേ​​​ഷം, ആ​​​ലു​​​വ പ​​​ത്മ​​​സ​​​രോ​​​വ​​​രം വീ​​​ടി​​​ന്‍റെ ഗേ​​​റ്റി​​​നു മു​​​ന്നി​​​ല്‍ കാ​​​ത്തു​​​നി​​​ന്ന കാ​​​മ​​​റക്ക​​​ണ്ണു​​​ക​​​ള്‍ക്ക് ന​​​ടു​​​വി​​​ലൂ​​​ടെ രാ​​​വി​​​ലെ 9.30നാ​​​ണ് ദി​​​ലീ​​​പ് കോ​​​ട​​​തി​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ച​​​ത്. സ​​​ഹോ​​​ദ​​​ര​​​ന്‍ അ​​​നൂ​​​പി​​​നൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു യാ​​​ത്ര.

കേ​​​സി​​​ലെ പ​​​ത്താം പ്ര​​​തി ശ​​​ര​​​ത്തും ദി​​​ലീ​​​പി​​​നെ അ​​​നു​​​ഗ​​​മി​​​ച്ചു. കോ​​​ട​​​തി​​​യി​​​ലേ​​​ക്ക് എ​​​ത്തും മു​​​മ്പ് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ബി. ​​​രാ​​​മ​​​ന്‍പി​​​ള്ള​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ​​​ത്തി കൂ​​​ടി​​​ക്കാ​​​ഴ്ച . തു​​​ട​​​ര്‍ന്ന് 10.27 ഓ​​​ടെ കോ​​​ട​​​തി​​​യി​​​ലെ​​​ത്തി. ഈ ​​​സ​​​മ​​​യം ആ​​​രാ​​​ധ​​​ക​​​രു​​​ടെ ഒ​​​രു വ​​​ലി​​​യ കൂ​​​ട്ടം കോ​​​ട​​​തി വ​​​ള​​​പ്പി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. കാ​​​മ​​​റ​​​ക​​​ള്‍ക്കു പി​​​ടി​​​കൊ​​​ടു​​​ക്കാ​​​തെ ത​​​ല​​​താ​​​ഴ്ത്തി ശാ​​​ന്ത​​​നാ​​​യി വേ​​​ഗം കോ​​​ട​​​തിമു​​​റി​​​യി​​​ലേ​​​ക്കു ക​​​യ​​​റി.

ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കി 11.45 ഓ​​​ടെ കോ​​​ട​​​തി​​​ക്കു പു​​​റ​​​ത്തേ​​​ക്കു​​​ള്ള വ​​​ര​​​വ് സി​​​നി​​​മാ രം​​​ഗ​​​ങ്ങ​​​ള്‍ക്ക് സ​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. ആ​​​രാ​​​ധ​​​ക​​​രു​​​ടെ ആ​​​ര്‍പ്പു​​​വി​​​ളി​​​യും കൈ​​​യ​​​ടി​​​ക​​​ളും കോ​​​ട​​​തി​​​യു​​​ടെ പ​​​ടി​​​ക്കെ​​​ട്ട് ഇ​​​റ​​​ങ്ങിവ​​​ന്ന ദി​​​ലീ​​​പി​​​നെ എ​​​തി​​​രേ​​​റ്റ​​​പ്പോ​​​ള്‍ ക​​​റു​​​ത്ത ഗൗ​​​ണി​​​ട്ട അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ ന​​​ടു​​​വി​​​ല്‍നി​​​ന്നും വെ​​​ളു​​​ത്ത ഷ​​​ര്‍ട്ട​​​ണി​​​ഞ്ഞ ന​​​ട​​​ന്‍ കൈ​​​ക​​​ള്‍ വീ​​​ശി ന​​​ന്ദി അ​​​റി​​​യി​​​ച്ചു.

ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് ചു​​​രു​​​ക്ക​​​ വാ​​​ച​​​ക​​​ങ്ങ​​​ളി​​​ല്‍ പ്ര​​​തി​​​ക​​​രി​​​ച്ച് ഉ​​​ട​​​ന്‍ത​​​ന്നെ വാ​​​ഹ​​​ന​​​ത്തി​​​ലേ​​​ക്കു ക​​​യ​​​റി കോ​​​ട​​​തി പ​​​രി​​​സ​​​രം വി​​​ട്ടു. ഈ ​​​സ​​​മ​​​യം ചു​​​റ്റും കൂ​​​ടി​​​നി​​​ന്ന​​​വ​​​ര്‍ക്ക് ദി​​​ലീ​​​പ് ആ​​​രാ​​​ധ​​​ക​​​രു​​​ടെ വ​​​ക മ​​​ധു​​​ര​​​മെ​​​ത്തി.

കോ​​​ട​​​തി വി​​​ധി​​​ക്കു​​​ശേ​​​ഷം ആ​​​ദ്യം പോ​​​യ​​​ത് എ​​​ള​​​മ​​​ക്ക​​​ര​​​യി​​​ലെ അ​​​ഡ്വ. രാ​​​മ​​​ന്‍പി​​​ള്ള​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലേ​​​ക്ക്. കാ​​​ലി​​​നു പ​​​രി​​​ക്കേ​​​റ്റ് വി​​​ശ്ര​​​മി​​​ക്കു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തെ കെ​​​ട്ടി​​​പ്പി​​​ടി​​​ച്ച് സ​​​ന്തോ​​​ഷം പ​​​ങ്കു​​​വ​​​ച്ച​​​ശേ​​​ഷം അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍റെ കൈ ​​​ചേ​​​ര്‍ത്തു​​​പി​​​ടി​​​ച്ച് ന​​​ന്ദി അ​​​റി​​​യി​​​ച്ചു.

ഉ​​​ച്ച​​​യോ​​​ടെ ദി​​​ലീ​​​പ് ആ​​​ലു​​​വ​​​യി​​​ലെ വീ​​​ട്ടി​​​ല്‍ എ​​​ത്തു​​​മ്പോ​​​ഴേ​​​ക്കും പ​​​ത്മ​​​സ​​​രോ​​​വ​​​ര​​​ത്തി​​​നു മു​​​ന്നി​​​ല്‍ ആ​​​രാ​​​ധ​​​ക​​​ര്‍ തി​​​ങ്ങി​​​നി​​​റ​​​ഞ്ഞി​​​രു​​​ന്നു. അ​​​വ​​​രെ അ​​​ഭി​​​വാ​​​ദ്യം ചെ​​​യ്തു ഗേ​​​റ്റ് ക​​​ട​​​ന്ന് അ​​​ക​​​ത്തെ​​​ത്തി​​​യ ദി​​​ലീ​​​പി​​​നെ ഫാ​​​ന്‍സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ വ​​​നി​​​ത​​​ക​​​ള്‍ കൈ‍ കൊ​​​ടു​​​ത്ത് സ​​​ന്തോ​​​ഷം പ​​​ങ്കി​​​ട്ടു. ഓ​​​ടി​​​യെ​​​ത്തി​​​യ മ​​​ക​​​ള്‍ മ​​​ഹാ​​​ല​​​ക്ഷ്മി​​​യെ എ​​​ടു​​​ത്തു​​​യ​​​ര്‍ത്തി ഉ​​​മ്മ ന​​​ല്‍കി. കാ​​​വ്യ​​​യും ദി​​​ലീ​​​പി​​​നെ വാ​​​രി​​​പ്പു​​​ണ​​​ര്‍ന്നു. നി​​​ല​​​വി​​​ള​​​ക്ക് തെ​​​ളി​​​ച്ചാ​​​ണ് ദി​​​ലീ​​​പി​​​നെ വീ​​​ട്ടി​​​ലേ​​​ക്ക് ആ​​​ന​​​യി​​​ച്ച​​​ത്.

Kerala

?ചോദ്യങ്ങൾ ബാക്കി; ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ചോ​​​​ദ്യം ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​മെ​​​​ന്ന് നി​​​​യ​​​​മ​​​​വി​​​​ദ​​​​ഗ്ധ​​​​ർ

കൊ​​​​ച്ചി: സ്ത്രീ​​​​ക​​​​ൾ​​​​ക്കു​​​​ നേ​​​​രേ ന​​​​ട​​​​ന്ന അ​​​​തി​​​​ക്ര​​​​മ​​​​ക്കേ​​​​സു​​​​ക​​​​ളി​​​​ൽ കൂ​​​​ട്ട​​​​ബ​​​​ലാ​​​​ത്സം​​​​ഗ​​​​ത്തി​​​​നു ക്വ​​​​ട്ടേ​​​​ഷ​​​​ൻ ന​​​​ൽ​​​​കി​​​​യെ​​​​ന്ന അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ കു​​​​റ്റം ആ​​​​രോ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട ന​​​​ടി ആ​​​​ക്ര​​​​മ​​​​ണക്കേ​​​​സി​​​​ൽ, കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി കാ​​​​ത്തി​​​​രു​​​​ന്ന കോ​​​​ട​​​​തി​​​​വി​​​​ധി​​​​ക്കു​​​​ശേ​​​​ഷ​​​​വും നി​​​​യ​​​​മ​​​​വൃ​​​​ത്ത​​​​ങ്ങ​​​​ളി​​​​ൽ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ബാ​​​​ക്കി.

ബ​​​​ലാ​​​​ത്സം​​​​ഗ​​​​ത്തി​​​​നു​​​​ പി​​​​ന്നി​​​​ലെ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന തെ​​​​ളി​​​​യി​​​​ക്ക​​​​പ്പെ​​​​ടാ​​​​തെ പോ​​​​യ​​​​തും ന​​​​ട​​​​ൻ ദി​​​​ലീ​​​​പ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​തി​​​​ക​​​​ളെ കു​​​​റ്റ​​​​വി​​​​മു​​​​ക്ത​​​​രാ​​​​ക്കി​​​​യ​​തു​​മു​​ൾ​​പ്പെ​​ടെ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി വി​​​​ധി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ചോ​​​​ദ്യം ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​മെ​​​​ന്നും നി​​​​യ​​​​മ​​​​വി​​​​ദ​​​​ഗ്ധ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.


ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച​​​​തി​​​​ന്‍റെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പ​​​​ക​​​​ർ​​​​ത്തി​​​​യെ​​​​ന്ന​​​​തും ഇ​​​​ത് ഒ​​​​ന്നാം​​​​പ്ര​​​​തി പ​​​​ൾ​​​​സ​​​​ർ സു​​​​നി ന​​​​ട​​​​ൻ ദി​​​​ലീ​​​​പി​​​​നു കൈ​​​​മാ​​​​റി​​​​യെ​​​​ന്നു​​​​മു​​​​ള്ള പോ​​​​ലീ​​​​സി​​​​ന്‍റെ ക​​​​ണ്ടെ​​​​ത്ത​​​​ൽ കേ​​​​സി​​​​ലെ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യ്ക്കു​​​​ള്ള കൃ​​​​ത്യ​​​​മാ​​​​യ തെ​​​​ളി​​​​വാ​​​​യി പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​​രു​​​​ന്നു.

പ​​​​ൾ​​​​സ​​​​റി​​​​ന്‍റെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ‌ പ്ര​​​​തീ​​​​ഷ് ചാ​​​​ക്കോ വ​​​​ഴി​​​​യാ​​​​ണ് ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ദി​​​​ലീ​​​​പി​​​​നു ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്ന് പോ​​​​ലീ​​​​സി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ​​​​റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലു​​​​മു​​​​ണ്ട്. ഇ​​​​തി​​​​ന് ഒ​​​​ന്ന​​​​രക്കോ​​​​ടി രൂ​​​​പ​​​​യാ​​​​ണു പ്ര​​​​തി​​​​ഫ​​​​ലം നി​​​​ശ്ച​​​​യി​​​​ച്ച​​​​ത്. കൃ​​​​ത്യ​​​​ത്തി​​​​നു​​​​ശേ​​​​ഷം കേ​​​​സാ​​​​യാ​​​​ൽ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കാ​​​​യി മൂ​​​​ന്ന​​​​ര കോ​​​​ടി​​​​യും ന​​​​ൽ​​​​കാ​​​​മെ​​​​ന്ന ഉ​​​​റ​​​​പ്പും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

2015ൽ ​​​​പ​​​​ൾ​​​​സ​​​​ർ സു​​​​നി​​​​ക്ക് 1.10 ല​​​​ക്ഷം രൂ​​​​പ​​​​യും കേ​​​​സി​​​​ലെ പ്ര​​​​ധാ​​​​ന സാ​​​​ക്ഷി​​​​ക​​​​ളി​​​​ലൊ​​​​രാ​​​​ളാ​​​​യ ന​​​​ട​​​​ൻ നാ​​​​ദി​​​​ർ​​​​ഷാ വ​​​​ഴി 30,000 രൂ​​​​പ​​​​യും ദി​​​​ലീ​​​​പ് കൈ​​​​മാ​​​​റി​​​​യ​​​​തി​​​​ന്‍റെ തെ​​​​ളി​​​​വു​​​​ക​​​​ൾ കി​​​​ട്ടി​​​​യ​​​​താ​​​​ണ്. ഇ​​​​തു ക്വ​​​​ട്ടേ​​​​ഷ​​​​ൻ പ​​​​ണ​​​​മി​​​​ട​​​​പാ​​​​ടു​​​​ക​​​​ളു​​​​ടെ അ​​​​ഡ്വാ​​​​ൻ​​​​സ് ആ​​​​ണെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പോ​​​​ലീ​​​​സി​​​​ന്‍റെ നി​​​​ഗ​​​​മ​​​​നം.

ഇ​​​​ത്ത​​​​രം കാ​​​​ര്യ​​​​ങ്ങ​​​​ളു​​​​ടെ ഡി​​​​ജി​​​​റ്റ​​​​ൽ തെ​​​​ളി​​​​വു​​​​ക​​​​ൾ അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം ശേ​​​​ഖ​​​​രി​​​​ച്ചി​​​​ട്ടും ഇ​​​​തു കേ​​​​സി​​​​ന്‍റെ വി​​​​ധി​​​​യി​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ടാ​​​​തെ പോ​​​​യ​​​​ത് അ​​​​പ്പീ​​​​ൽ ഘ​​​​ട്ട​​​​ത്തി​​​​ൽ ഉ​​​​യ​​​​ർ​​​​ന്നു​​​​വ​​​​ന്നേ​​​​ക്കും. ‌

പ്ര​​​​തി​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണം അ​​​​വ​​​​ർ​​​​ത​​​​ന്നെ വീ​​​​ഡി​​​​യോ​​​​യി​​​​ൽ പ​​​​ക​​​​ർ​​​​ത്തി​​​​യ​​​​ത് ത​​​​ങ്ങ​​​​ളെ അ​​​​തി​​​​നു നി​​​​യോ​​​​ഗി​​​​ച്ച​​​​വ​​​​ർ​​​​ക്ക് കൈ​​​​മാ​​​​റാ​​​​നാ​​​​ണെ​​​​ന്ന പ്ര​​​​സ​​​​ക്ത​​​​മാ​​​​യ വാ​​​​ദം പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ ശ​​​​ക്ത​​​​മാ​​​​യി ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു. ആ​​​​ക്ര​​​​മ​​​​ണ​​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ മെ​​​​മ്മ​​​​റി കാ​​​​ർ​​​​ഡ് അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​ലെ ജി​​​​ല്ലാ ജ​​​​ഡ്ജി​​​​യു​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. ഇ​​​​ക്കാ​​​​ര്യ​​​​വും കോ​​​​ട​​​​തി​​​​വി​​​​ധി​​​​യി​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ന്നു നി​​​​യ​​​​മ​​​​രം​​​​ഗ​​​​ത്തു​​​​ള്ള​​​​വ​​​​ർ പ​​​​റ​​​​യു​​​​ന്നു.

84 ദിവസം ജയിലിൽ

ന​​​ടി ആ​​​ക്ര​​​മ​​​ണ​​​ക്കേ​​​സി​​​ൽ 2017 ജൂ​​​ലൈ പ​​​ത്തി​​​ന് അ​​​റ​​​സ്റ്റി​​​ലാ​​​യ ദി​​​ലീ​​​പ് 84 ദി​​​വ​​​സം ജ​​​യി​​​ൽ​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ചു. ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ആ ​​​വ​​​ർ​​​ഷം ഒ​​​ക്ടോ​​​ബ​​​ര്‍ മൂ​​​ന്നി​​​നാ​​​ണ് പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്.

ഏ​​​ഴ​​​ര വ​​​ർ​​​ഷ​​​ത്തോ​​​ളം വി​​​ചാ​​​ര​​​ണ​​​ത്ത​​​ട​​​വി​​​ലാ​​​യി​​​രു​​​ന്ന ഒ​​​ന്നാം പ്ര​​​തി പ​​​ൾ​​​സ​​​ർ സു​​​നി​​​ക്ക് സു​​​പ്രീം​​​കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​നാ​​​യ​​​ത്. വി​​​ചാ​​​ര​​​ണ വൈ​​​കു​​​ന്ന​​​ത് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു സു​​​നി​​​യു​​​ടെ ജാ​​​മ്യം.

ഇ​​​​തു ശാ​​​​ശ്വ​​​​ത​​​​മാ​​​​യ വി​​​​ധി​​​​യാ​​​​യി കാ​​​​ണേ​​​​ണ്ട അ​​​​ഡ്വ. ടി. ​​​​ആ​​​​സ​​​​ഫ​​​​ലി
(മു​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ)

ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സി​​​​ൽ നാ​​​​ലു​​​​പേ​​​​രെ വെ​​​​റു​​​​തെ വി​​​​ട്ട​​​​തു ശാ​​​​ശ്വ​​​​ത​​​​മാ​​​​യ വി​​​​ധി​​​​യാ​​​​യി കാ​​​​ണേ​​​​ണ്ട​​​​തി​​​​ല്ല. സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യും ഇ​​​​തു മേ​​​​ൽ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ചോ​​​​ദ്യംചെ​​​​യ്യ​​​​പ്പെ​​​​ടും. ക്രി​​​​മി​​​​ന​​​​ൽ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യ്ക്കു നേ​​​​രി​​​​ട്ട് തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ള്ള കേ​​​​സാ​​​​ണി​​​​ത്. രേ​​​​ഖാ​​​​പ​​​​ര​​​​വും ഡി​​​​ജി​​​​റ്റ​​​​ലും ശാ​​​​സ്ത്രീ​​​​യ​​​​വു​​​​മാ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ൾ ഇ​​​​തി​​​​ലു​​​​ണ്ട്.

എ​​​​ന്തി​​​​നാ​​​​ണു ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ ​​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പ്ര​​​​തി​​​​ക​​​​ൾ ദി​​​​ലീ​​​​പി​​​​ന്‍റെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്? ഇ​​​​തു തെ​​​​ളി​​​​ഞ്ഞ​​​​ത​​​​ല്ലേ. നി​​​​ങ്ങ​​​​ളെ ആ​​​​ക്ര​​​​മി​​​​ക്കാ​​​​ൻ ക്വ​​​​ട്ടേ​​​​ഷ​​​​ൻ കി​​​​ട്ടി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് പ്ര​​​​തി​​​​ക​​​​ൾ ഇ​​​​ര​​​​യോ​​​​ടു പ​​​​റ​​​​ഞ്ഞ​​​​തി​​​​നും തെ​​​​ളി​​​​വു​​​​ണ്ട്. എ​​​​ട്ടു വ​​​​ർ​​​​ഷ​​​​മാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം ശേ​​​​ഖ​​​​രി​​​​ച്ച തെ​​​​ളി​​​​വു​​​​ക​​​​ൾ നി​​​​യ​​​​മ​​​​ലോ​​​​ക​​​​ത്തി​​​​ന് അ​​​​റി​​​​വു​​​​ള്ള​​​​താ​​​​ണ്.

 

Kerala

ക്ലൈമാക്‌സിലെ ഉദ്വേഗ മണിക്കൂറുകള്‍

കൊ​​​ച്ചി: ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ​​​മു​​​ത​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി​​​യി​​​ലേ​​​ക്കാ​​​യി​​​രു​​​ന്നു കേ​​​ര​​​ള​​​ത്തി​​​ന്‍റെ ക​​​ണ്ണും കാ​​​തും. പ്ര​​​മാ​​​ദ​​​മാ​​​യ കേ​​​സി​​​ന്‍റെ ക്ലൈ​​​മാ​​​ക്‌​​​സി​​​ലെ വി​​​ധി അ​​​റി​​​യാ​​​ന്‍ രാ​​​വി​​​ലെ​​​ത​​​ന്നെ കോ​​​ട​​​തി​​​വ​​​ള​​​പ്പി​​​നു പു​​​റ​​​ത്ത് ജ​​​നം നി​​​റ​​​ഞ്ഞു.

അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍ക്കും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ക്കും പു​​​റ​​​മേ പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള ന​​​ട​​​ന്‍ ദി​​​ലീ​​​പി​​​ന്‍റെ ആ​​​രാ​​​ധ​​​ക​​​രും കോ​​​ട​​​തി​​​ വ്യ​​​വ​​​ഹാ​​​ര​​​ങ്ങ​​​ള്‍ക്കാ​​​യി വ​​​ന്ന​​​വ​​​രു​​​മൊ​​​ക്കെ​​​യാ​​​യി നൂ​​​റു​​​ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ളാ​​​ണ് ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യ​​​ത്. ഒ​​​പ്പം, ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കി പോ​​​ലീ​​​സും.

വി​​​ധി​​​ക്കു മു​​​മ്പ്

ജ​​​ഡ്ജി​​​മാ​​​രെ​​​യും അ​​​ഭി​​​ഭാ​​​ഷ​​​ക​​​രെ​​​യും കോ​​​ട​​​തി​​​ വ്യ​​​വ​​​ഹാ​​​ര​​​ങ്ങ​​​ള്‍ക്കാ​​​യി എ​​​ത്തി​​​യ​​​വ​​​രെ​​​യും മാ​​​ത്ര​​​മാ​​​ണു കോ​​​ട​​​തി ഗേ​​​റ്റ് ക​​​ട​​​ക്കാ​​​ന്‍ പോ​​​ലീ​​​സ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്. മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​രെ ക​​​ര്‍ശ​​​ന പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളോ​​​ടെ പ്ര​​​വേ​​​ശി​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ച്ചു. 10.15ന് ​​​ഇ​​​ര​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക അ​​​ഡ്വ.​​​ ടി.​​​ബി. മി​​​നി എ​​​ത്തി. പി​​​ന്നാ​​​ലെ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റും.

പ്ര​​​തി​​​ക​​​രി​​​ക്കാ​​​തെ ദി​​​ലീ​​​പ്

10.20ന് ​​​കേ​​​സി​​​ലെ എ​​​ട്ടാം പ്ര​​​തി​​​യാ​​​യ ദി​​​ലീ​​​പ് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍ക്കൊ​​​പ്പം വെ​​​ള്ള നി​​​റ​​​ത്തി​​​ലു​​​ള്ള ഇ​​​ന്നോ​​​വ ക്രി​​​സ്റ്റ കാ​​​റി​​​ല്‍ എ​​​ത്തി. മാ​​​ധ്യ​​​മ​​​പ്പ​​​ട​​​യാ​​​കെ കാ​​​റി​​​നു സ​​​മീ​​​പ​​​ത്തേ​​​ക്ക് ഓ​​​ടി​​​യ​​​ടു​​​ത്തെ​​​ങ്കി​​​ലും ഒ​​​ന്നും പ്ര​​​തി​​​ക​​​രി​​​ക്കാ​​​തെ ദി​​​ലീ​​​പും അ​​​ഭി​​​ഭാ​​​ഷ​​​ക​​​രും വാ​​​ഹ​​​ന​​​ത്തി​​​ല്‍നി​​​ന്നി​​​റ​​​ങ്ങി കോ​​​ട​​​ത​​​യി​​​ലേ​​​ക്കു ക​​​യ​​​റി​​​പ്പോ​​​യി.

ദാ ​​​പ​​​ൾ​​​സ​​​ർ, സോ​​​റി മാ​​​റി​​​പ്പോ​​​യി

ഇ​​​തി​​​നി​​​ടെ, പ​​​ള്‍സ​​​ര്‍ സു​​​നി​​​യു​​​ടെ രൂ​​​പ​​​സാ​​​ദൃ​​​ശ്യം തോ​​​ന്നി​​​ക്കു​​​ന്ന ഒ​​​രാ​​​ള്‍ കോ​​​ട​​​തി വ​​​ള​​​പ്പി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത് ക​​​ണ്ട​​​തോ​​​ടെ ദാ ​​​പ​​​ള്‍സ​​​ര്‍ സു​​​നി എ​​​ന്നു വി​​​ളി​​​ച്ച് മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ അ​​​ങ്ങോ​​​ട്ടോ​​​ടി. മ​​​റ്റേ​​​തോ കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞ് മ​​​ട​​​ങ്ങി​​​യ ചാ​​​ന​​​ൽ പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ക്കി​​​ട​​​യി​​​ലൂ​​​ടെ 10.40ന് ​​​യാ​​​തൊ​​​രു കൂ​​​സ​​​ലു​​​മി​​​ല്ലാ​​​തെ പ​​​ള്‍സ​​​ര്‍ സു​​​നി കോ​​​ട​​​തി​​​യി​​​ലേ​​​ക്കു ക​​​യ​​​റി​​​പ്പോ​​​യി. പി​​​ന്നാ​​​ലെ മ​​​റ്റു പ്ര​​​തി​​​ക​​​ളും.

പ​​​ര​​​സ്പ​​​രം നോ​​​ക്കാ​​​തെ ദി​​​ലീ​​​പും സു​​​നി​​​യും

കോ​​​ട​​​തി​​​മു​​​റി​​​യി​​​ല്‍ പ്ര​​​തി​​​ക​​​ളു​​​ടെ നി​​​ര​​​യി​​​ല്‍ ര​​​ണ്ട​​​റ്റ​​​ത്താ​​​യാ​​​ണ് പ​​​ള്‍സ​​​ര്‍ സു​​​നി​​​യും ദി​​​ലീ​​​പും നി​​​ന്ന​​​ത്. കോ​​​ട​​​തി​​​ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍ ഒ​​​രു​​​ഘ​​​ട്ട​​​ത്തി​​​ല്‍പ്പോ​​​ലും ഇ​​​രു​​​വ​​​രും പ​​​ര​​​സ്പ​​​രം നോ​​​ക്കി​​​യി​​​രു​​​ന്നി​​​ല്ല. വി​​​ധി​​​യെ​​​ന്താ​​​കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക ദി​​​ലീ​​​പി​​​ന്‍റെ മു​​​ഖ​​​ത്ത് ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും നി​​​ര്‍വി​​​കാ​​​ര​​​നാ​​​യി​​​രു​​​ന്നു പ​​​ള്‍സ​​​ര്‍ സു​​​നി. താ​​​ന്‍ കു​​​റ്റ​​​ക്കാ​​​ര​​​നാ​​​ണെ​​​ന്ന് കോ​​​ട​​​തി വി​​​ധി​​​ച്ച​​​പ്പോ​​​ഴും ഭാ​​​വ​​​മാ​​​റ്റ​​​മി​​​ല്ലാ​​​യി​​​രു​​​ന്നു.

ദി​​​ലീ​​​പി​​​നെ​​​തി​​​രേ ഒ​​​ന്നും മി​​​ണ്ടാ​​​തെ പ്ര​​​തി​​​ക​​​ള്‍

കു​​​റ്റ​​​ക്കാ​​​രെ​​​ന്നു കോ​​​ട​​​തി വി​​​ധി​​​ച്ച ആ​​​റു പ്ര​​​തി​​​ക​​​ളെ​​​യു​​​മാ​​​യി ഉ​​​ച്ച​​​യ്ക്ക് 1.45ഓ​​​ടെ പോ​​​ലീ​​​സ് കോ​​​ട​​​തി​​​ക്കു പു​​​റ​​​ത്തേ​​​ക്ക് വ​​​ന്നു. ഇ​​​വ​​​രെ കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​യി എ​​​ത്തി​​​ച്ച വാ​​​ഹ​​​ന​​​ത്തി​​​നു സ​​​മീ​​​പ​​​ത്തേ​​​ക്ക് കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നി​​​ടെ ദി​​​ലീ​​​പ് പ​​​റ​​​ഞ്ഞി​​​ട്ടാ​​​ണോ കു​​​റ്റ​​​കൃ​​​ത്യം ചെ​​​യ്ത​​​ത് എ​​​ന്ന ചോ​​​ദ്യ​​​ങ്ങ​​​ളു​​​മാ​​​യി മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ പ്ര​​​തി​​​ക​​​ള്‍ക്കു​​​ നേ​​​രേ മൈ​​​ക്ക് നീ​​​ട്ടി. പ​​​ക്ഷേ ഒ​​​ന്നും പ്ര​​​തി​​​ക​​​രി​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കാ​​​തെ പോ​​​ലീ​​​സ് പ്ര​​​തി​​​ക​​​ളെ വാ​​​ഹ​​​ന​​​ത്തി​​​ലു​​​ള്ളി​​​ലേ​​​ക്ക് ക​​​യ​​​റ്റി വി​​​യ്യൂ​​​ര്‍ സെ​​​ന്‍ട്ര​​​ല്‍ ജ​​​യി​​​ലി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​യി.

Kerala

ചർച്ചയായി ആ പ്രസംഗങ്ങൾ

ന​​​ടി ആ​​​ക്ര​​​മ​​​ണ​​​ക്കേ​​​സി​​​ന്‍റെ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ കോ​​​ട​​​തി​​​വി​​​ധി പു​​​റ​​​ത്തു​​​വ​​​ന്ന​​​പ്പോ​​​ൾ വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​മ്പ് ന​​​ട​​​ന്ന ര​​​ണ്ടു പ്ര​​​സം​​​ഗ​​​ങ്ങ​​​ൾ വീ​​​ണ്ടും ച​​​ർ​​​ച്ച​​​യാ​​​കു​​​ന്നു.

ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട ന​​​ടി​​​ക്ക് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ​​​മ​​​റി​​​യി​​​ക്കാ​​​ൻ സം​​​ഭ​​​വം ന​​​ട​​​ന്ന് ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം 2019 ഫെ​​​ബ്രു​​​വ​​​രി 19ന് ​​​എ​​​റ​​​ണാ​​​കു​​​ളം ദ​​​ർ​​​ബാ​​​ർ ഹാ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ സി​​​നി​​​മാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ന​​​ട​​​ത്തി​​​യ സം​​​ഗ​​​മ​​​ത്തി​​​ൽ മ​​​ഞ്ജു വാ​​​ര്യ​​​രും ദി​​​ലീ​​​പും ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ങ്ങ​​​ളാ​​​ണു കോ​​​ട​​​തി​​​വി​​​ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വീ​​​ണ്ടും ച​​​ർ​​​ച്ച​​​യാ​​​കു​​​ന്ന​​​ത്.

ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നു​​​പി​​​ന്നി​​​ൽ ക്രി​​​മി​​​ന​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ന്ന ആ​​​രോ​​​പ​​​ണം ആ​​​ദ്യ​​​മാ​​​യി ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത് അ​​​ന്ന​​​ത്തെ പ്ര​​​സം​​​ഗ​​​ത്തി​​​ൽ മ​​​ഞ്ജു വാ​​​ര്യ​​​രാ​​​ണ്. അ​​​ന്ന് അ​​​തി​​​നെ അ​​​നു​​​കൂ​​​ലി​​​ച്ച പ​​​ല​​​രും പി​​​ന്നീ​​​ട് നി​​​ല​​​പാ​​​ട് മാ​​​റ്റി​​​യ​​​പ്പോ​​​ഴും മ​​​ഞ്ജു അ​​​തി​​​ജീ​​​വി​​​ത​​​യ്ക്കൊ​​​പ്പം ശ​​​ക്ത​​​മാ​​​യി നി​​​ന്നു. അ​​​തേ​​​സ​​​മ​​​യം ന​​​ടി​​​ക്കു പി​​​ന്തു​​​ണ​​​യ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു ദി​​​ലീ​​​പി​​​ന്‍റെ​​​യും പ്ര​​​സം​​​ഗം. ഇ​​​രു​​​വ​​​രു​​​ടെ​​​യും പ്ര​​​സം​​​ഗ​​​ങ്ങ​​​ളി​​​ലെ പ്ര​​​ധാ​​​ന ഭാ​​​ഗ​​​ങ്ങ​​​ൾ ഇ​​​ങ്ങ​​​നെ:

ക്രി​​​മി​​​ന​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന: മ​​​ഞ്ജു വാ​​​ര്യ​​​ർ

ഇ​​​​വി​​​​ടെ ഇ​​​​രി​​​​ക്കു​​​​ന്ന പ​​​​ല​​​​രെ​​​​യും, ഞാ​​​​ന​​​​ട​​​​ക്ക​​​​മു​​​​ള്ള പ​​​​ല​​​​രെ​​​​യും പ​​​​ല അ​​​​ര്‍​ധ​​​​രാ​​​​ത്രി​​​​ക​​​​ളി​​​​ലും അ​​​​സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ലും ഞ​​​​ങ്ങ​​​​ളു​​​​ടെ വീ​​​​ടു​​​​ക​​​​ളി​​​​ല്‍ സു​​​​ര​​​​ക്ഷി​​​​ത​​​​രാ​​​​യി കൊ​​​​ണ്ടാ​​​​ക്കി​​​​യ ഡ്രൈ​​​​വ​​​​ര്‍​മാ​​​​രു​​​​ണ്ട്. അ​​​​തു​​​​കൊ​​​​ണ്ട് എ​​​​ല്ലാ സ​​​​ഹ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രെ​​​​യും അ​​​​ങ്ങ​​​​നെ കു​​​​റ്റം​​​​ പ​​​​റ​​​​ഞ്ഞി​​​​ട്ടു കാ​​​​ര്യ​​​​മി​​​​ല്ല. പ​​​​ക്ഷേ, ഇ​​​​തി​​​​നു​​​പി​​​​ന്നി​​​​ല്‍ ന​​​​ട​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത് ക്രി​​​​മി​​​​ന​​​​ല്‍ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യാ​​​​ണ്.

ഈ ​​​​ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യ്ക്കു പി​​​​ന്നി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ച്ച​​​​വ​​​​രെ നി​​​​യ​​​​മ​​​​ത്തി​​​​നു​​​ മു​​​​ന്നി​​​​ല്‍ കൊ​​​​ണ്ടു​​​​വ​​​​രാ​​​​നു​​​​ള്ള പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്ക് അ​​​​ങ്ങേ​​​​യ​​​​റ്റം പൂ​​​​ര്‍​ണ​​​​മാ​​​​യ പി​​​​ന്തു​​​​ണ ന​​​​ല്‍​കു​​​​ക എ​​​​ന്ന​​​​താ​​​​ണ് ന​​​​മു​​​​ക്കി​​​​വി​​​​ടെ ചെ​​​​യ്യാ​​​​ന്‍ സാ​​​​ധി​​​​ക്കു​​​​ക. അ​​​​തു​ മാ​​​​ത്ര​​​​മ​​​​ല്ല, ഒ​​​​രു ​സ്ത്രീ​​​​ക്ക് വീ​​​​ടി​​​​ന​​​​ക​​​​ത്തും പു​​​​റ​​​​ത്തും അ​​​​വ​​​​ള്‍ പു​​​​രു​​​​ഷ​​​​ന് ന​​​​ല്‍​കു​​​​ന്ന ബ​​​​ഹു​​​​മാ​​​​നം അ​​​​തേ അ​​​​ള​​​​വി​​​​ല്‍ തി​​​​രി​​​​ച്ചു​​​​കി​​​​ട്ടാ​​​​നു​​​​ള്ള അ​​​​ര്‍​ഹ​​​​ത​​​​യു​​​​ണ്ട്.

ആ ​​​​ഒ​​​​രു സ​​​​ന്ദേ​​​​ശ​​​​മാ​​​​ണ് ഞാ​​​​നി​​​​വി​​​​ടെ എ​​​​ല്ലാ​​​​വ​​​​രെ​​​​യും അ​​​​റി​​​​യി​​​​ക്കാ​​​​ന്‍ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. ന​​​​മ്മു​​​​ടെ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് എ​​​​ല്ലാ ന​​​​ന്മ​​​​ക​​​​ളും ഉ​​​​ണ്ടാ​​​​ക​​​​ട്ടേ​​​യെ​​​​ന്ന് എ​​​​ല്ലാ​​​​വ​​​​രോ​​​​ടും അ​​​​ഭ്യ​​​​ര്‍​ഥി​​​​ക്കു​​​ന്നു.

സം​​​ഭ​​​വി​​​ച്ച​​​തു വി​​​ഷ​​​മി​​​പ്പി​​​ക്കു​​​ന്ന കാ​​​ര്യം: ദി​​​ലീ​​​പ്

എ​​​ന്‍റെ കൂ​​​ടെ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സി​​​നി​​​മ ചെ​​​യ്തി​​​ട്ടു​​​ള്ള കു​​​ട്ടി​​​കൂ​​​ടി​​​യാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്. ശ​​​രി​​​ക്കു​​​ പ​​​റ​​​ഞ്ഞാ​​​ല്‍ ന​​​മ്മ​​​ള്‍ ഉ​​​ട​​​നെ ന​​​മ്മു​​​ടെ വീ​​​ടി​​​ന്‍റെ അ​​​ക​​​ത്തേ​​​ക്കുത​​​ന്നെ​​​യാ​​​ണ് നോ​​​ക്കി​​​പ്പോ​​​കു​​​ന്ന​​​ത്. വ​​​ള​​​രെ ഭ​​​യ​​​ക്കു​​​ന്ന​​​ത്, ഇ​​​തു സി​​​നി​​​മ​​​യി​​​ല്‍ സം​​​ഭ​​​വി​​​ച്ചു എ​​​ന്ന​​​തി​​​നെ​​​ക്കാ​​​ളേറെ ന​​​മ്മു​​​ടെ നാ​​​ട്ടി​​​ല്‍ സം​​​ഭ​​​വി​​​ച്ചു എ​​​ന്ന​​​താ​​​ണ്.

സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യ രീ​​​തി​​​യി​​​ലാ​​​ണ് പോ​​​ലീ​​​സ് അ​​​തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ​​​മെ​​​ല്ലാം മു​​​ന്നോ​​​ട്ടു​​​ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​ത്. എ​​​ല്ലാ​​​വ​​​രും വ​​​ള​​​രെ സ​​​ജീ​​​വ​​​മാ​​​യി ഇ​​​തി​​​ന്‍റെ പി​​​ന്നി​​​ലു​​​ള്ള ആ​​​ളു​​​ക​​​ളു​​​ടെ പി​​​ന്നാ​​​ലെ​​​ത​​​ന്നെ​​​യു​​​ണ്ട്. മീ​​​ഡി​​​യ​​​ക്കാ​​​രോ​​​ട് പ്ര​​​ത്യേ​​​കി​​​ച്ചു പ​​​റ​​​യാ​​​നു​​​ള്ള​​​ത്, വാ​​​ര്‍ത്ത​​​ക​​​ള്‍ വ​​​ള​​​ച്ചൊ​​​ടി​​​ക്കാ​​​ന​​​ല്ല ശ്ര​​​മി​​​ക്കേ​​​ണ്ട​​​ത്. ഇ​​​ത് സി​​​നി​​​മ​​​യി​​​ല്‍ സം​​​ഭ​​​വി​​​ച്ചു​​​വെ​​​ന്ന് പ​​​റ​​​യു​​​മ്പോ​​​ള്‍ അ​​​തി​​​ല്‍ ഇ​​​ത്ര​​​യും കൂ​​​ട്ടാ​​​യ്മ​​​യു​​​ണ്ടാ​​​യി.

പ​​​ക്ഷേ, ന​​​മ്മു​​​ടെ ഒ​​​രു സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ന്‍റെ വീ​​​ട്ടി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സം​​​ഭ​​​വ​​​മാ​​​യി എ​​​ടു​​​ത്ത് ഇ​​​നി ഈ ​​​നാ​​​ട്ടി​​​ല്‍ ഇ​​​തു സം​​​ഭ​​​വി​​​ക്കാ​​​തി​​​രി​​​ക്കാ​​​ന്‍ ന​​​മു​​​ക്ക് ഒ​​​രു​​​മി​​​ച്ചു നി​​​ല്‍ക്കാം. അ​​​തി​​​ന്‍റെ ഭാ​​​ഗ​​​ത്ത് ഞാ​​​നുമു​​​ണ്ടാ​​​കും.

Kerala

ദിലീപ് ജഡ്ജിയമ്മാവൻ കോവിലിലെത്തും

പൊ​​ൻ​​കു​​ന്നം: ന​​ടി​​യെ ആ​​ക്ര​​മി​​ച്ച കേ​​സി​​ൽ കു​​റ്റ​​വി​​മു​​ക്ത​​നാ​​ക്ക​​പ്പെ​​ട്ട ന​​​ട​​​ന്‍ ദി​​​ലീ​​​പ് കു​​ടും​​ബ​​ത്തോ​​ടൊ​​പ്പം അ​​​ടു​​​ത്ത​​​യാ​​​ഴ്ച ചെ​​റു​​വ​​ള്ളി ദേ​​വീക്ഷേ​​ത്ര​​ത്തി​​ലെ ജ​​​ഡ്ജി​​​യ​​​മ്മാ​​​വ​​​ന്‍ കോ​​​വി​​​ലി​​​ല്‍ പൂ​​​ജ ന​​​ട​​​ത്താ​​​ന്‍ എ​​​ത്തു​​​മെ​​​ന്ന് സൂ​​​ച​​​ന.

2019 മാ​​​ര്‍ച്ച് എ​​​ട്ടി​​​നു രാ​​​ത്രി ദി​​​ലീ​​​പും സ​​​ഹോ​​​ദ​​​ര​​​ന്‍ അ​​​നൂ​​​പും ഇ​​​വി​​​ടെ ക​​​രി​​​ക്ക് അ​​​ഭി​​​ഷേ​​​ക​​​വും അ​​​ട വ​​​ഴി​​​പാ​​​ടും ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. കേ​​​സി​​​ല്‍ ദി​​​ലീ​​​പി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച ദി​​​വ​​​സ​​​വും സ​​​ഹോ​​​ദ​​​ര​​​ന്‍ അ​​​നൂ​​​പ് ജ​​​ഡ്ജി​​​യ​​​മ്മാ​​​വ​​​ന്‍ കോ​​​വി​​​ലി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.

ജാ​​​മ്യം ല​​​ഭി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ദി​​​ലീ​​​പും അ​​​നൂ​​​പും ചെ​​​റു​​​വ​​​ള്ളി​​​യി​​​ലെ​​​ത്തി​​​യ​​​ത്. ശ്രീ​​​ശാ​​​ന്ത്, ശാ​​​ലു മേ​​​നോ​​​ന്‍, സ​​​രി​​​ത എ​​​സ്. നാ​​​യ​​​ര്‍, പ്ര​​​യാ​​​ര്‍ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍, ആ​​​ര്‍. ബാ​​​ല​​​കൃ​​​ഷ്ണ​​​പി​​​ള്ള തു​​​ട​​​ങ്ങി​​​യ​​​വ​​​രൊ​​​ക്കെ മു​​​ന്‍പ് ഇ​​​വി​​​ടെ പൂ​​​ജ ന​​​ട​​​ത്തി​​​യ​​​വ​​​രാ​​​ണ്. അ​​​ണ്ണാ ഡിം​​​എം​​​കെ നേ​​​താ​​​വ് ശ​​​ശി​​​ക​​​ല ന​​​ട​​​രാ​​​ജ​​​ന്‍ ജ​​​യി​​​ലി​​​ലാ​​​യ​​​പ്പോ​​​ൾ പാ​​​ര്‍ട്ടി പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ ചെ​​​റു​​​വ​​​ള്ളി​​​യി​​​ല്‍ വ​​​ഴി​​​പാ​​​ട് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

ക്ഷേ​​​ത്ര​​​ത്തി​​​ലെ അ​​​ത്താ​​​ഴ​​​പൂ​​​ജ​​​ക​​​ള്‍ക്കു​​​ശേ​​​ഷം രാ​​​ത്രി എ​​​ട്ട​​​ര​​​യ്ക്കാ​​​ണ് ജ​​​ഡ്ജി​​​യ​​​മ്മാ​​​വ​​​ന്‍റെ കോ​​വി​​ൽ​​ന​​​ട തു​​​റ​​​ക്കു​​​ക.

Kerala

എട്ടേമുക്കാല്‍ വര്‍ഷത്തെ നിയമപോരാട്ടം, ഒന്പത് മിനിറ്റില്‍ വിധി

കൊ​​​ച്ചി: എ​​​ട്ടേ​​​മു​​​ക്കാ​​​ല്‍ വ​​​ര്‍ഷം നീ​​​ണ്ട നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​ത്തി​​​നും വി​​​ചാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ള്‍ക്കും ഒ​​​ടു​​​വി​​​ല്‍ കോ​​​ട​​​തി വി​​​ധി പ​​​റ​​​ഞ്ഞ​​​ത് വെ​​​റും ഒ​​​ന്പ​​​ത് മി​​​നി​​​റ്റി​​​ല്‍.

രാ​​​വി​​​ലെ 11ന് ​​​ചേം​​​ബ​​​റി​​​ലെ​​​ത്തി​​​യ ജ​​​ഡ്ജി പ്ര​​​തി​​​ക​​​ളെ കാ​​​ണാ​​​ന്‍ പാ​​​ക​​​ത്തി​​​ന് മു​​​ന്നി​​​ലെ ത​​​ട​​​സ​​​ങ്ങ​​​ള്‍ നീ​​​ക്കി​​​വ​​​യ്പി​​​ച്ച​​​ശേ​​​ഷം വി​​​ധി പ്ര​​​സ്താ​​​വം വാ​​​യി​​​ച്ചു​​​തു​​​ട​​​ങ്ങി.

ആ​​​ദ്യം ആ​​​റു വ​​​രെ​​​യു​​​ള്ള പ്ര​​​തി​​​ക​​​ള്‍ കു​​​റ്റ​​​ക്കാ​​​രെ​​​ന്നു വി​​​ധി. തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ ഏ​​​ഴു മു​​​ത​​​ലു​​​ള്ള പ്ര​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് പ​​​രാ​​​മ​​​ര്‍ശി​​​ക്കു​​​ന്ന ഭാ​​​ഗ​​​ത്തേ​​​ക്കു ക​​​ട​​​ന്നു.

ഈ ​​​സ​​​മ​​​യം എ​​​ട്ടാം പ്ര​​​തി​​​യാ​​​യ ദി​​​ലീ​​​പ് പ്ര​​​തി​​​ക​​​ളു​​​ടെ നി​​​ര​​​യി​​​ല്‍ ഒ​​​ര​​​റ്റ​​​ത്താ​​​യി പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലെ ത​​​ടി​​​വേ​​​ലി​​​യി​​​ല്‍ കൈ​​​പി​​​ടി​​​ച്ച് ത​​​ല​​​കു​​​നി​​​ച്ച് ക​​​ണ്ണ​​​ട​​​ച്ച് നി​​​ല്‍പ്പാ​​​യി​​​രു​​​ന്നു.

കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ല്‍ ഏ​​​ഴ്, എ​​​ട്ട് പ്ര​​​തി​​​ക​​​ള്‍ക്കു നേ​​​രി​​​ട്ട് ബ​​​ന്ധ​​​മു​​​ള്ള​​​താ​​​യി തെ​​​ളി​​​യി​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ കു​​​റ്റ​​​വി​​​മു​​​ക്ത​​​രാ​​​ക്കു​​​ന്നു​​​വെ​​​ന്ന കോ​​​ട​​​തി​​​യു​​​ടെ വി​​​ധി​​​പ്ര​​​സ്താ​​​വം കേ​​​ട്ട​​​തോ​​​ടെ എ​​​ല്ലാം അ​​​ട​​​ക്കി​​​പ്പി​​​ടി​​​ച്ചു​​​നി​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ൽ​​​നി​​​ന്ന് ആ​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ നി​​​ശ്വാ​​​സ​​​മു​​​ണ്ടാ​​​യി.

മു​​​ക​​​ളി​​​ലേ​​​ക്കു നോ​​​ക്കി കൈ​​​കൂ​​​പ്പി. ഈ ​​​സ​​​മ​​​യം ഒ​​​ന്നാം പ്ര​​​തി പ​​​ള്‍സ​​​ര്‍ സു​​​നി​​​യ​​​ട​​​ക്കം ആ​​​റു പ്ര​​​തി​​​ക​​​ളും തൊ​​​ട്ട​​​ടു​​​ത്താ​​​യി ത​​​ല​​​കു​​​നി​​​ച്ച് നി​​​ല്‍പ്പാ​​​യി​​​രു​​​ന്നു.

കോ​​​ട​​​തി​​​മു​​​റി​​​യി​​​ലെ ക്ലോ​​​ക്കി​​​ല്‍ അ​​​പ്പോ​​​ള്‍ സ​​​മ​​​യം 11.09. ശേ​​​ഷി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഒ​​​രു മി​​​നി​​​റ്റി​​​ല്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കി കോ​​​ട​​​തി അ​​​ടു​​​ത്ത കേ​​​സ് വി​​​ളി​​​ച്ചു.

Movies

തിരിച്ചുവരവിന്‍റെ പാതയിലോ ദിലീപ്? ഇനി എന്ത്? എങ്ങനെ?

ദി​ലീ​പ് കു​റ്റ​വി​മു​ക്ത​ൻ. എ​ട്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം, വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ​നി​ന്നു സു​പ്ര​ധാ​ന വി​ധി വ​ന്നി​രി​ക്കു​ന്നു. ന​ടി ആ​ക്ര​മ​ണ​ക്കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​യി കോ​ട​തി​യു​ടെ പു​റ​ത്തേ​ക്കി​റ​ങ്ങി​യ ദി​ലീ​പ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ച​ത് ഇ​ങ്ങ​നെ​യാ​ണ്- എ​നി​ക്കെ​തി​രെ പോ​ലീ​സ് ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണി​ത്..

2018ൽ ​ദി​ലീ​പ് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്പോ​ൾ റി​ലീ​സ് ചെ​യ്ത രാ​മ​ലീ​ല എ​ന്ന സി​നി​മ​യു​ടെ രം​ഗ​ങ്ങ​ളി​ലൊ​ന്നി​ൽ പോ​ലീ​സി​നെ​തി​രെ ദി​ലീ​പ് ഉ​പ​യോ​ഗി​ക്കു​ന്ന ഡ​യ​ലോ​ഗു​ണ്ട്- എ​ന്താ​ണ് സാ​റെ പ്ര​തി ഞാ​ൻ ത​ന്നെ​യാ​ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ച​തു​പോ​ലെ..?

സ്വാ​ഭാ​വി​ക​മാ​യ ര​ണ്ടു​കാ​ര്യ​ങ്ങ​ൾ. അ​തി​ന്‍റെ വി​ല​യോ ഒ​രു ന​ട​ന്‍റെ ജീ​വി​തം..! ന​ടി ആ​ക്ര​മ​ണ​ക്കേ​സി​ൽ പ്ര​തി​സ്ഥാ​ന​ത്തു​നി​ന്ന താ​രം വ​ൻ ആ​രോ​പ​ണ​ങ്ങ​ൾ​ക്കാ​ണി​ര​യാ​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ന്യൂ​ജെ​ൻ മീ​ഡി​യ​ക​ളി​ലും ദി​ലീ​പി​നെ​തി​രെ വ​ൻ ആ​ക്ഷേ​പ​ങ്ങ​ളും പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി. ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ജ​ന​പ്രി​യ​നാ​ക​ൻ, ജ​നം ഏ​റ്റ​വും കൂ​ടു​ത​ൽ വെ​റു​ക്കു​ന്ന ന​ട​നാ​യി മാ​റി. അ​മ്മ ഉ​ൾ​പ്പെ​ടെ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ട​ന​ക​ളി​ൽ​നി​ന്നു താ​ര​ത്തെ പു​റ​ത്താ​ക്കി. ജ​ന​പ്രി​യ നാ​യ​ക​ന്‍റെ വീ​ഴ്ച​യാ​യി​രു​ന്നു പി​ന്നീ​ട് സം​ഭ​വി​ച്ച​ത്. സു​ഹ‌ൃ​ത്തു​ക്ക​ളി​ൽ​നി​ന്നു പോ​ലും ദി​ലീ​പ് ഒ​റ്റ​പ്പെ​ട്ടു. താ​ര​ത്തി​നാ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങി​യ പ്രോ​ജ​ക്ടു​ക​ൾ മു​ട​ങ്ങി. ചി​ല താ​ര​ങ്ങ​ളും ടെ​ക്നീ​ഷ​ന്മാ​രും ദി​ലീ​പി​ന്‍റെ പ്രോ​ജ​ക്ടു​ക​ളോ​ടു സ​ഹ​ക​രി​ക്കാ​തെ​യാ​യി.

കോ​ടി​ക​ളു​ടെ സാ​റ്റ​ലൈ​റ്റ് ബി​സി​ന​സ് ഉ​ണ്ടാ​യി​രു​ന്ന താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ​ക്ക് കു​ത്ത​നെ ഇ​ടി​വു സം​ഭ​വി​ച്ചു. സ്ത്രീ​പ്രേ​ക്ഷ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നു ശ​ക്ത​മാ​യ എ​തി​ർ​പ്പു​യ​ർ​ന്നു. രാ​മ​ലീ​ല​യ്ക്കു​ശേ​ഷം വ​ന്ന ചി​ത്ര​ങ്ങ​ൾ തി​യ​റ്റ​റു​ക​ളി​ൽ സാ​ന്പ​ത്തി​ക​നേ​ട്ടം കൈ​വ​രി​ച്ചി​ല്ല. ന​ല്ല സി​നി​മ പോ​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ക​ഴ്ത്തി​ക്കാ​ണി​ക്ക​പ്പെ​ട്ടു. കു​റ്റ​വാ​ളി​യോ​ടെ​ന്ന​പോ​ലെ പ​ക​യോ​ടെ​യാ​ണ് പൊ​തു​സ​മൂ​ഹം ദി​ലീ​പി​നോ​ട് പെ​രു​മാ​റി​യ​ത്. ക​മ്മാ​ര​സം​ഭ​വം, കോ​ട​തി സ​മ​ക്ഷം ബാ​ല​ൻ വ​ക്കീ​ൽ, ശു​ഭ​രാ​ത്രി, ജാ​ക്ക് ആ​ൻ​ഡ് ഡാ​നി​യേ​ൽ, മൈ ​സാ​ന്‍റ, കേ​ശു ഈ ​വീ​ടി​ന്‍റെ നാ​ഥ​ൻ, വോ​യി​സ് ഓ​ഫ് സ​ത്യ​നാ​ഥ​ൻ, ബാ​ന്ദ്ര, ത​ങ്ക​മ​ണി, പ​വി കെ​യ​ർ ടേ​ക്ക​ർ, പ്രി​ൻ​സ് ആ​ൻ​ഡ് ഫാ​മി​ലി എ​ന്നി​വ​യാ​ണ് കേ​സി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ദി​ലീ​പ് ചി​ത്രം. പ​ല​തും മി​ക​ച്ച സി​നി​മ​യാ​യി​രു​ന്നി​ട്ടും നെ​ഗ​റ്റീ​വ് പ്ര​ച​ര​ണ​ത്തി​ൽ കൂ​പ്പു​കു​ത്തു​ക​യാ​യി​രു​ന്നു.

വെ​ള്ളി​ത്തി​ര​യി​ലും പി​ന്നി​ലും

പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ ക​മ​ലി​ന്‍റെ സം​വി​ധാ​ന സ​ഹാ​യി ആ​യാ​ണ് ദി​ലീ​പ് സി​നി​മാ​രം​ഗ​ത്ത് എ​ത്തു​ന്ന​ത്. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ക്ക​വെ എ​ന്നോ​ടി​ഷ്ടം കൂ​ടാ​മോ എ​ന്ന ക​മ​ല്‍ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് മാ​ത്തെ കൊ​ട്ടാ​രം എ​ന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷം ചെ​യ്തു. ഖു​ശ്ബു​വും സു​രേ​ഷ് ഗോ​പി​യു​മാ​യി​രു​ന്നു മ​റ്റു താ​ര​ങ്ങ​ൾ. തു​ട​ർ​ന്ന്, ദി​ലീ​പി​ന്‍റെ ക​രി​യ​ർ ആ​കാ​ശ​ത്തോ​ളം ഉ​യ​രു​ക​യാ​യി​രു​ന്നു. അ​ക്കാ​ല​ത്തെ ജ​ന​പ്രി​യ സി​നി​മ​ക​ളു​ടെ വാ​ണി​ജ്യ​ചേ​രു​വ​ക​ളി​ലൊ​ന്നാ​യി ആ​ലു​വ​ക്കാ​ര​ൻ മാ​റി. സ​ല്ലാ​പം എ​ന്ന സി​നി​മ​യാ​ണ് ദി​ലീ​പി​ന്‍റെ ക​രി​യ​ർ​ത​ന്നെ മാ​റ്റി​യ​ത്. ഈ ​പു​ഴ​യും ക​ട​ന്ന്, മീ​ന​ത്തി​ല്‍ താ​ലി​കെ​ട്ട്, പ​ഞ്ചാ​ബി ഹൗ​സ്, ഈ ​പ​റ​ക്കും ത​ളി​ക, ജോ​ക്ക​ര്‍ തു​ട​ങ്ങി​യ ജ​ന​പ്രി​യ​ഹി​റ്റു​ക​ൾ പു​റ​ത്തി​റ​ങ്ങി.

മ​ഞ്ജു​വു​മാ​യു​ള്ള വി​വാ​ഹം

മ​ഞ്ജു വാ​ര്യ​രു​ടെ വി​വാ​ഹ​ശേ​ഷം ദി​ലീ​പി​ന്‍റെ ക​രി​യ​റി​ൽ വീ​ണ്ടും വ​ൻ​ഹി​റ്റു​ക​ൾ പി​റ​ന്നു. മ​ഞ്ജു​വി​ന്‍റെ ഭ​ർ​ത്താ​വ് എ​ന്ന നി​ല​യി​ലി​ൽ അ​വ​രു​ടെ ആ​രാ​ധ​ക​രും ദി​ലീ​പി​നെ സ്നേ​ഹി​ച്ചു. നി​ർ​മാ​ണ​മേ​ഖ​ല​യി​ലും ദി​ലീ​പ് കൈ​വ​ച്ചു. ചാ​ന്തു​പൊ​ട്ട്, കു​ഞ്ഞി​ക്കൂ​ന​ന്‍, പ​ച്ച​ക്കു​തി​ര, സൗ​ണ്ട് തോ​മ, ച​ക്ക​ര​മു​ത്ത്, മാ​യാ​മോ​ഹി​നി എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​ണ​ക​ഥ​പാ​ത്ര​ങ്ങ​ളാ​യും താ​രം എ​ത്തി. മി​സ്റ്റ​ർ മ​രു​മ​ക​ൻ, മീ​ശ​മാ​ധ​വ​ൻ, ല​യ​ൺ, റ​ൺ​വേ, സി​ഐ​ഡി മൂ​സ, വെ​ട്ടം, പാ​ണ്ടി​പ്പ​ട തു​ട​ങ്ങി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളും ദി​ലീ​പി​ന്‍റെ താ​ര​സിം​ഹാ​സ​നം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ധ​ന​ശേ​ഖ​ര​ണാ​ര്‍​ഥം മ​ല​യാ​ള​ത്തി​ല താ​ര​ങ്ങ​ളെ​യെ​ല്ലാം അ​ണി​നി​ര​ത്തി നി​ര്‍​മി​ച്ച 20 -ട്വ​ന്‍റി എ​ന്ന ചി​ത്രം സി​നി​മാ​ലോ​ക​ത്തെ ദി​ലീ​പി​ന്‍റെ മേ​ൽ​ക്കോ​യ്മ ശ​ക്ത​മാ​ക്കി.

ഇ​നി​യെ​ന്ത്

താ​രം ത​ന്‍റെ സു​വ​ർ​ണ​ത്തി​ള​ക്ക​ത്തി​ൽ നി​ൽ​ക്കു​ന്പോ​ഴാ​ണ് കേ​സി​ൽ അ​ക​പ്പെ​ടു​ന്ന​ത്. ഇ​പ്പോ​ൾ‌ കു​റ്റ​വി​മു​ക്ത​നാ​യി തി​ര​ച്ചെ​ത്തി​യെ​ങ്കി​ലും താ​ര​ത്തി​ന്‍റെ ശ​ത്രു​താ​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള നീ​ക്കം ഭാ​വി​സി​നി​മ​ക​ളെ​യും ബാ​ധി​ക്കു​മോ എ​ന്നു കാ​ണേ​ണ്ട​താ​ണ്. ഭ​ഭ​ബ- ആ​ണ് റി​ലീ​സി​നാ​യി ഒ​രു​ങ്ങു​ന്ന പു​തി​യ ചി​ത്രം. ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം രാ​ത്രി ഡ​ബ്ബിം​ഗ് ജോ​ലി​ക​ൾ ദി​ലീ​പ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​നി താ​ര​ത്തി​ന്‍റെ ഭാ​വി പ്രോ​ജ​ക്ട​ക​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ അ​റി​യാ​ൻ ക​ഴി​യും. കു​റ്റ​വി​മു​ക്ത​നാ​യ​തി​നെ​ത്തു​ട​ർ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ൾ താ​ര​ത്തെ തി​രി​ച്ചെ​ടു​ക്കും.

Kerala

"മ​ക​ൻ' തി​രി​ച്ചു​വ​ന്നാ​ൽ അ​മ്മ​യി​ൽ എ​ന്തു സം​ഭ​വി​ക്കും? ച​ർ​ച്ച മു​റു​കു​ന്നു

കോ​ട്ട​യം: സി​നി​മാ​ലോ​കം അ​ട​ക്കി വാ​ഴു​ന്ന​തി​നി​ടെ ഇ​ടി​ത്തീ പോ​ലെ വ​ന്നു വീ​ണ കേ​സി​ൽ ക​ട​പു​ഴ​കി വീ​ണ വ​ൻ​മ​ര​മാ​ണ് ദി​ലീ​പ് എ​ന്ന ജ​ന​പ്രി​യ നാ​യ​ക​ൻ. ന​ട​ൻ എ​ന്ന​തി​നേ​ക്കാ​ൾ നി​ർ​മാ​ണം, തി​യ​റ്റ​ർ, വി​ത​ര​ണം, സി​നി​മാ സം​ഘ​ട​ന തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളെ​ല്ലാം​ത​ന്നെ ദി​ലീ​പ് എ​ന്ന താ​ര​രാ​ജാ​വി​ന്‍റെ ആ​ധി​പ​ത്യ​മു​ണ്ടാ​യി​രു​ന്നു. സൂ​പ്പ​ർ താ​ര​ങ്ങ​ൾ പോ​ലും ദി​ലീ​പി​ന്‍റെ നി​ഴ​ലി​ലാ​യ കാ​ലം.
ഇ​ങ്ങ​നെ സി​നി​മ​യു​ടെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും പി​ടി​മു​റു​ക്കി​യി​രു​ന്ന സ​മ​യ​ത്താ​ണ് പ്ര​മു​ഖ ന​ടി​ക്കെ​തി​രേ ഗു​ണ്ടാ​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​തും ദി​ലീ​പ് ആ​രോ​പ​ണ വ​ല​യ​ത്തി​ൽ കു​രു​ങ്ങു​ന്ന​തും.

അ​മ്മ​യു​ടെ മ​ക്ക​ൾ

ന​ടി​ക്കെ​തി​രേ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ സി​നി​മാ​സം​ഘ​ട​ന​ക​ൾ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ദി​ലീ​പി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്ന ന​ടി മ​ഞ്ജു​വാ​ര്യ​രാ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച​തി​നു പി​ന്നി​ൽ ഒ​രു ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച​ത്. ഇ​തു ക​ത്തി​പ്പി​ടി​ച്ച​തോ​ടെ വൈ​കാ​തെ ആ​ക്ര​മ​ണം ക്വ​ട്ടേ​ഷ​ൻ ആ​യി​രു​ന്നെ​ന്നും പി​ന്നി​ൽ ദി​ലീ​പ് ആ​ണെ​ന്നു​മു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നു. ഇ​തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ ര​ണ്ടു പേ​രും അ​മ്മ​യു​ടെ മ​ക്ക​ൾ ആ​ണെ​ന്ന​താ​യി​രു​ന്നു താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​തി​ക​ര​ണം. സി​നി​മ​യി​ലെ ചി​ല യു​വ​താ​ര​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദി​ലീ​പി​നെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ട് സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ എ​ടു​ത്തി​രു​ന്നു. മു​തി​ർ​ന്ന താ​ര​ങ്ങ​ൾ പോ​ലും അ​റ​ച്ചു​നി​ന്ന ഘ​ട്ട​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് ഇ​വ​ർ പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, വൈ​കാ​തെ കേ​സി​ൽ ദി​ലീ​പ് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​തോ​ടെ സം​ഘ​ട​ന​യി​ൽ​നി​ന്നു ദി​ലീ​പി​നെ പു​റ​ത്താ​ക്കാ​ൻ സം​ഘ​ട​ന നി​ർ​ബ​ന്ധി​ത​മാ​യി.

മങ്ങിയ പ്രതാപം

സി​നി​മ​യി​ലെ സ്ത്രീ​ക​ളെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യെ പി​ന്തു​ണ​യ്ക്കാ​നു​മാ​യി അ​മ്മ​യ്ക്കു പു​റ​ത്ത് വി​മ​ൺ ഇ​നി സി​നി​മ ക​ള​ക്ടീ​വ് എ​ന്ന സം​ഘ​ട​ന നി​ല​വി​ൽ വ​ന്നു. അമ്മയുടെ ചില നിലപാടുകളെ വരെ സംഘടന ചോദ്യം ചെയ്തു. കേസ് നടത്താൻ ആക്രമിക്കപ്പെട്ട നടിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട് 90 ദി​വ​സ​ത്തോ​ള​മാ​ണ് ദി​ലീ​പ് ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന​ത്. ഇ​തോ​ടെ ദി​ലീ​പ് ക​രാ​റാ​യി​രു​ന്ന പ​ല പ്രോ​ജ​ക്ടു​ക​ളും മു​ട​ങ്ങി. സി​നി​മ​രം​ഗ​ത്തു​ത​ന്നെ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ദി​ലീ​പി​ന്‍റെ അ​റ​സ്റ്റും ജ​യി​ൽ​വാ​സ​വും സൃ​ഷ്ടി​ച്ച​ത്. ജാ​മ്യം കി​ട്ടി പു​റ​ത്തു​വ​ന്ന​തെ​ങ്കി​ലും കേ​സി​ന്‍റെ വി​ചാ​ര​ണ​യും നി​യ​മ​പ്ര​ശ്ന​ങ്ങ​ളും മൂ​ലം പ​ഴ​യ പ്ര​താ​പ​ത്തോ​ടെ സി​നി​മ​യി​ൽ തി​രി​ച്ചെ​ത്താ​ൻ ദി​ലീ​പി​നു ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​ട​യ്ക്ക് ചി​ല ചി​ത്ര​ങ്ങ​ൾ ചെ​യ്ത​ത് ഒ​ഴി​ച്ചാ​ൽ ക​ഴി​ഞ്ഞ എട്ടര വ​ർ​ഷ​ത്തി​നി​ട​യി​ൽ പ​ല​പ്പോ​ഴും സി​നി​മാ​വേ​ദി​ക​ളി​ൽ​നി​ന്ന് അ​ക​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ദി​ലീ​പ്. ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലും ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ദി​ലീ​പി​നൊ​പ്പം നി​ന്ന കു​റെ താ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ദി​ലീ​പു​മാ​യി അ​ടു​പ്പം പു​ല​ർ​ത്തി​യ​തി​ന്‍റെ പേ​രി​ൽ നാ​ദി​ർ​ഷ​യും ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യു​മൊ​ക്കെ വി​മ​ർ​ശ​നം നേ​രി​ട്ടു.

തിരിച്ചെടുത്താൽ

വി​ചാ​ര​ണ​ക്കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തോ​ടെ ദി​ലീ​പി​നെ അ​മ്മ​യി​ൽ തി​രി​ച്ചെ​ടു​ക്കു​മോ​യെ​ന്ന ചോ​ദ്യ​മാ​ണ് ഏ​റ്റ​വും പ്ര​സ​ക്തം. ദി​ലീ​പി​നെ ഉ​ട​ൻ തി​രി​ച്ചെ​ടു​ക്കു​മെന്നു പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഇ​തി​ന​കം പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. സം​ഘ​ട​ന​ക​ളെ നി​യ​ന്ത്രി​ക്കു​ക വ​രെ ചെ​യ്തി​രു​ന്ന ദി​ലീ​പ് സം​ഘ​ട​ന​ക​ളി​ലേ​ക്കും സി​നി​മ​യി​ലേ​ക്കും തി​രി​കെ വ​രു​ന്പോ​ൾ ആ​ഹ്ലാ​ദി​ക്കു​ന്ന​വ​രെ​പ്പോ​ലെ ആ​ശ​ങ്ക​പ്പെ​ടു​ന്ന​വ​രു​മു​ണ്ട്. ത​ന്‍റെ പ​ഴ​യ പ്ര​താ​പം തി​രി​ച്ചു​പി​ടി​ക്കാ​ൻ ദി​ലീ​പും അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളും ഇ​റ​ങ്ങി​ത്തി​രി​ച്ചാ​ൽ എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന ആ​കാം​ക്ഷ സി​നി​മ​വൃ​ത്ത​ങ്ങ​ളി​ൽ ശ​ക്ത​മാ​ണ്.
അ​തേ​സ​മ​യം, കേ​സ് തീ​ർ​ന്നി​ട്ടി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ കൊ​ടു​ക്കു​മെ​ന്നു പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ദി​ലീ​പ് വി​ഷ​യ​ത്തി​ൽ എ​ന്തു നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന​ത് അ​മ്മ​യ്ക്കും ത​ല​വേ​ദ​ന നി​റ​ഞ്ഞ വി​ഷ​യ​മാ​ണ്.
കു​റ്റ​വി​മു​ക്ത​നാ​യി പു​റ​ത്തു​വ​ന്ന​തി​നു ശേ​ഷം ദി​ലീ​പ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് മ​റ്റൊ​രു ച​ർ​ച്ചാ​വി​ഷ​യം. മ​ഞ്ജു​വാ​ര്യ​ർ ആ​ക്ര​മ​ണ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച​തി​നു പി​ന്നാ​ലെ ത​ന്നെ പ്ര​തി​യാ​ക്കാ​നും തകർക്കാനും ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു​വെ​ന്നാ​യി​രു​ന്നു ദി​ലീ​പ് കു​റ്റ​പ്പെ​ടു​ത്തി​യ​ത്. സി​നി​മ​യ്ക്കു​ള്ളി​ലു​ള്ള​വ​രും ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നു ത​നി​ക്കെ​തി​രേ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ദി​ലീ​പ് എ​ന്ന ഗോ​പാ​ല​കൃ​ഷ്ണ​ൻ വീ​ണ്ടും സി​നി​മ​യി​ലേ​ക്കു തി​രി​ച്ചു​വ​രു​ന്പോ​ൾ അ​തു പ​ല​ർ​ക്കും ആ​ശ​ങ്ക​യു​ടെ നി​മി​ഷ​ങ്ങ​ൾ​കൂ​ടി​യാ​ണ്. മ​ല​യാ​ള സി​നി​മ​യെ ഇ​ള​ക്കി​മ​റി​ച്ച ഒ​രു സി​നി​മാ​റ്റി​ക് സം​ഭ​വ​ത്തി​ന്‍റെ ശേ​ഷം ഭാ​ഗം ഒ​രു ത്രി​ല്ല​ർ മൂ​വി പോ​ലെ സം​ഭ​വ​ബ​ഹു​ല​മാ​കു​മോ​യെ​ന്നാ​ണ് ഇ​നി അ​റി​യാ​നു​ള്ള​ത്.

Kerala

ഇ​നി ബാക്കി അ​യാ​ൾ പ​റ​യ​ട്ടെ, കേൾക്കാൻ നമുക്കു ബാധ്യതയുണ്ട്: ശ്രീജിത് പണിക്കർ

കോട്ടയം: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ന​മ്മ​ൾ ഇ​തു​വ​രെ കേ​ട്ട​ത് ഒ​രു പ​ക്ഷം മാ​ത്ര​മാ​ണെന്നു സാമൂഹിക നിരീക്ഷകൻ ശ്രീജിത് പണിക്കർ. ഇ​രു​പ​ക്ഷ​വും കേ​ട്ട​തും തെ​ളി​വു​ക​ൾ ക​ണ്ട​തും കോ​ട​തി മാ​ത്ര​മാ​ണ്. ഒ​രു കൊ​ടും ക്രി​മി​ന​ലി​ന്‍റെ വാ​ക്കു​കേ​ട്ട് എ​ട്ട് കൊ​ല്ലം അ​ന്വേ​ഷി​ച്ചി​ട്ടും ഗൂ​ഢാ​ലോ​ച​ന​യും ക്വ​ട്ടേ​ഷ​ൻ കൊ​ടു​ക്ക​ലു​മൊ​ന്നും കോ​ട​തി​യെ ബോ​ധി​പ്പി​ക്കാ​ൻ കേ​ര​ളാ പോലീ​സി​ലെ മി​ടു​ക്ക​ർ​ക്കും ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ ഡ​യ​ലോ​ഗ് കാ​ച്ചി​യ അ​ഭി​ഭാ​ഷ​ക​ർ​ക്കും സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ ബാ​ക്കി ഇ​നി അ​യാ​ൾ പ​റ​യ​ട്ടെ.

എ​ട്ട് കൊ​ല്ലം എ​ന്ന​ത് ഒ​രു ചെ​റി​യ സ​മ​യ​മ​ല്ലെ​ന്ന് എ​ല്ലാ​വ​രും സ​മ്മ​തി​ക്കു​മ​ല്ലോ. ഇ​ന്നു തോ​റ്റ​ത് പ്രോ​സി​ക്യൂ​ഷ​ൻ മാ​ത്ര​മ​ല്ല, ഏ​ക​പ​ക്ഷീ​യ​മാ​യി വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത മി​ക്ക മാ​ധ്യ​മ​ങ്ങ​ളും കൂ​ടി​യാ​ണ്.

ദി​ലീ​പ് ത​ന്‍റെ കേ​സ് നേ​രി​ട്ട​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ല്ല, കോ​ട​തി​യി​ലാ​ണ്. അ​യാ​ൾ​ക്കു പ​റ​യാ​നു​ള്ള​തും ന​മ്മ​ൾ കേ​ൾ​ക്ക​ണം. അ​തിനു കേ​ര​ള​ത്തി​നും ഇ​വി​ട​ത്തെ മാ​ധ്യ​മ​ങ്ങ​ൾ​ക്കും ബാ​ധ്യ​ത​യു​ണ്ട്.- ശ്രീജിത് കൂട്ടിച്ചേർത്തു

Movies

‌‌ദി​ലീ​പി​ന്‍റെ മ​ക​ൾ​ക്ക് സ്കൂ​ളി​ൽ പോ​ലും പോ​കാ​ൻ പ​റ്റാ​തെ​യാ​യി, അ​ദ്ദേ​ഹം നി​ര​പ​രാ​ധി; സു​രേ​ഷ് കു​മാ​ർ

ദി​ലീ​പ് നി​ര​പ​രാ​ധി​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ കു​രു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്നോ​ട് പ​റ​ഞ്ഞെ​ന്നും വെ​ളി​പ്പെ​ടു​ത്തി നി​ർ​മാ​താ​വ് ജി.​സു​രേ​ഷ് കു​മാ​ർ. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ വി​ധി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘ന​ല്ല വി​ധി​യാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്. ദി​ലീ​പ് നി​ര​പ​രാ​ധി​യാ​ണെ​ന്ന് ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു. ഇ​തൊ​ന്നും സ​ത്യ​മ​ല്ലെ​ന്ന് ഒ​രു ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​ങ്ങ​നെ​യൊ​രു സം​ഭ​വ​മേ ഇ​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ശ​രി​ക്കും ദി​ലീ​പി​നെ കു​രു​ക്കി​യി​ട്ടി​രി​ക്കു​ക​യാ​ണ് എ​ന്ന് പ​റ​ഞ്ഞു. അ​ന്നു​മു​ത​ലേ സ​ത്യം എ​ല്ലാ​വ​ർ​ക്കും അ​റി​യാം.

പ​ക്ഷേ ചി​ല​യാ​ളു​ക​ളു​ടെ താ​ത്പ​ര്യ പ്ര​കാ​ര​മാ​ണ് കാ​ര്യ​ങ്ങ​ൾ ഈ ​രീ​തി​യി​ൽ കൊ​ണ്ടു​വ​ന്ന​ത്. അ​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല. സി​നി​മ​യി​ലു​ള്ള ചി​ല​രും പൊ​ലീ​സി​ലെ ചി​ല ആ​ളു​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി.

അ​വ​രു​ടെ ആ​രു​ടെ​യും പേ​ര് പ​റ​യാ​ൻ എ​നി​ക്ക് താ​ത്പ​ര്യ​മി​ല്ല. ഇ​പ്പോ​ൾ ദി​ലീ​പി​നെ വെ​റു​തെ വി​ട്ടു. ഈ ​അ​നു​ഭ​വി​ച്ച​തി​നൊ​ക്കെ ആ​ര് സ​മാ​ധാ​നം പ​റ​യും. ആ ​കു​ടും​ബം അ​നു​ഭ​വി​ച്ച ട്രോ​മ ന​മു​ക്ക​റി​യാം. കു​ഞ്ഞി​നെ വ​രെ വേ​ട്ട​യാ​ടി​യ ദി​വ​സ​ങ്ങ​ളു​ണ്ട്. അ​തി​നു സ്കൂ​ളി​ൽ പോ​ലും പോ​കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​ദ്രാ​സി​ലേ​ക്കു മാ​റേ​ണ്ടി വ​ന്നു.

അ​തി​നൊ​ക്കെ ആ​ര് ഉ​ത്ത​രം പ​റ​യും. ഗൂ​ഢാ​ലോ​ച​ന​യു​ടെ ഒ​രു തെ​ളി​വെ​ങ്കി​ലും ഇ​വ​ർ​ക്ക് നി​ര​ത്താ​ൻ പ​റ്റി​യോ? ഏ​റ്റ​വും ഉ​ന്ന​തി​യി​ല്‍ നി​ൽ​ക്കു​ന്ന താ​ര​ത്തെ എ​ത്ര​മാ​ത്രം പീ​ഡി​പ്പി​ച്ചു. എ​ത്ര കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ മു​ട​ക്കേ​ണ്ടി വ​ന്നു.

പൊ​തു​സ​മൂ​ഹ​വും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ നി​ന്നു. എ​ന്നി​ട്ടും അ​യാ​ൾ പി​ടി​ച്ചു നി​ന്നു. ഇ​പ്പോ​ൾ അ​ഗ്നി​ശു​ദ്ധി വ​രു​ത്തി തി​രി​ച്ചു വ​ന്നി​രി​ക്കു​ന്നു. ഞാ​ൻ അ​നി​യ​നെ​പ്പോ​ലെ കാ​ണു​ന്ന ഒ​രാ​ളാ​ണ് ദി​ലീ​പ്. എ​ന്‍റെ സി​നി​മ​യി​ലൂ​ടെ​യാ​ണ് ദി​ലീ​പ് ആ​ദ്യ​മാ​യി വ​രു​ന്ന​ത്. അ​യാ​ൾ തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് ആ​ദ്യം മു​ത​ലേ ഞാ​ൻ പ​റ​യു​ന്നു​ണ്ട്. 87 ദി​വ​സം ജ​യി​ലി​ൽ കി​ട​ന്ന​തി​ന് ആ​ര് ഉ​ത്ത​രം പ​റ​യും. സ​ർ​ക്കാ​രും പോ​ലീ​സും ഇ​തി​ൽ ഉ​ത്ത​രം പ​റ​യ​ണം.’ സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

Movies

ദി​ലീ​പ് വീ​ട്ടി​ലേ​യ്ക്ക്; ചു​ടു​ചും​ബ​നം ന​ൽ​കി സ്വീ​ക​രി​ച്ച് കാ​വ്യ മാ​ധ​വ​നും മ​ക​ളും  

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​യ ന​ട​ൻ ദി​ലീ​പ് ആ​ലു​വ​യി​ലെ പ​ത്മ​സ​രോ​വ​ര​ത്തി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ചു​ടു​ചും​ബ​നം ന​ൽ​കി കാ​വ്യ മാ​ധ​വ​ൻ. അ​ച്ഛ​നെ ഓ​ടി വ​ന്ന് കെ​ട്ടി​പ്പി​ടി​ച്ച മ​ക​ൾ മ​ഹാ​ല​ക്ഷ്മി​യെ ദി​ലീ​പ് വാ​രി​യെ​ടു​ത്തു. ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രി സ​രി​ത​യും സ​ഹോ​ദ​ര​ൻ അ​നൂ​പി​ന്‍റെ ഭാ​ര്യ​യും താ​ര​ത്തെ ആ​ലിം​ഗ​നം ചെ​യ്തു.

തു​ട​ർ​ന്ന് വീ​ടി​ന​ക​ത്തേ​യ്ക്ക് പോ​യ താ​ര​ത്തെ നി​ല​വി​ള​ക്ക് ന​ൽ​കി​യാ​ണ് സ്വീ​ക​രി​ച്ച​ത്.

ദി​ലീ​പി​നെ കാ​ണാ​ൻ ആ​രാ​ധ​ക​രും വീ​ടി​ന് പു​റ​ത്ത് ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. ഇ​വ​രെ അ​ഭി​വാ​ദ്യം ചെ​യ്താ​ണ് ദി​ലീ​പ് വീ​ട്ടി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ൽ ആ​രാ​ധ​ക​രു​ടെ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​വും വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ക​യാ​ണ്.

Kerala

'എക്കാലത്തും അതിജീവിതക്കൊപ്പം; ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ടതിനെതിരേ അപ്പീല്‍ പോകും': മന്ത്രി പി. രാജീവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകുമെന്ന് നിയമ മന്ത്രി പി. രാജീവ്. മുഖ്യമന്ത്രിയും അപ്പീൽ നൽകാനാണ് നിർദേശിച്ചത്. ഡിജിപിയുമായും ഇക്കാര്യം സംസാരിച്ചുവെന്നും രാജീവ് കൂട്ടിച്ചേർത്തു.

എക്കാലത്തും അതിജീവിതക്കൊപ്പം ഉറച്ച് നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചത്. കേസിൽ പൂർണമായി നീതി ലഭിച്ചില്ലെന്നും ഭൂരിഭാ​ഗം കുറ്റങ്ങളും തെളിയിക്കപ്പെട്ടെങ്കിലും എല്ലാവരും പ്രതീക്ഷിച്ച പോലെ ഒരു വിധി വന്നിട്ടില്ലെന്നും മന്ത്രി രാജീവ് അഭിപ്രായപ്പെട്ടു.

കേസിൽ നല്ല രീതിയിലാണ് അന്വേഷണം നടന്നത്. എന്നിട്ടും എന്തുകൊണ്ടാണ് പ്രതികൂല വിധിയുണ്ടായതെന്ന് പരിശോധിക്കും. ഈ സർക്കാരും മുഖ്യമന്ത്രിയുമില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രതി അറസ്റ്റിലാകുമായിരുന്നോ എന്നും പി. രാജീവ് ചോദിച്ചു.

Movies

നീ​തിതേ​ടി​യ 3,215 ദി​വ​സ​ത്തെ കാ​ത്തി​രി​പ്പ് ; കുറിപ്പുമായി ഡ​ബ്ല്യു​സി​സി

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന നിര്‍​ണാ​യ​ക വി​ധി പു​റ​ത്തു​വ​രു​മ്പോ​ള്‍ "അ​വ​ള്‍​ക്കൊ​പ്പം' കു​റി​പ്പു​മാ​യി വു​മ​ണ്‍ ഇ​ന്‍ സി​നി​മ ക​ള​ക്ടീ​വ് (ഡ​ബ്ല്യു​സി​സി).

നീ​തി​ക്കാ​യു​ള്ള 3,215 ദി​വ​സ​ത്തെ കാ​ത്തി​രി​പ്പ് അ​വ​സാ​നി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ഡ​ബ്ല്യു​സി​സി, അ​തി​ജീ​വി​ത​യു​ടെ അ​സാ​മാ​ന്യ ധൈ​ര്യ​ത്തെ പ്ര​കീ​ര്‍​ത്തി​ച്ചു. അ​തി​ജീ​വി​ത​യു​ടെ പോ​രാ​ട്ടം എ​ല്ലാ അ​തി​ജീ​വി​ത​ക​ള്‍​ക്കും വേ​ണ്ടി​യാ​ണെ​ന്ന് ഡ​ബ്ല്യു​സി​സി​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​യു​ന്നു. ഇ​ക്കാ​ല​മ​ത്ര​യും അ​തി​ജീ​വി​ത കാ​ണി​ച്ച ധൈ​ര്യ​ത്തി​നും പ്ര​തി​രോ​ധ​ത്തി​നും സ​മാ​ന​ത​ക​ള്‍ ഇ​ല്ലെ​ന്നും ഡ​ബ്ല്യു​സി​സി കു​റി​ച്ചി​ട്ടു​ണ്ട്.

 

 

 

Kerala

'നേരത്തെ എഴുതിവച്ച വിധി, ഇതിനപ്പുറം ഒന്നും പ്രതീക്ഷിച്ചിരുന്നില്ല; മരണം വരെ ഇരയ്ക്കൊപ്പം': ഭാഗ്യലക്ഷ്മി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട കോടതി വിധിയിൽ പ്രതികരണവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വളരെ നേരത്തെ എഴുതിവച്ച വിധിയാണ്. നാലുവർഷം മുമ്പ് ഞാൻ പറഞ്ഞതു തന്നെയാണ്. ഇതിനപ്പുറം ഒന്നും പ്രതീക്ഷിച്ചില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഇത്രയധികം തെളിവുകളും സാക്ഷികളും ഉണ്ടായിട്ടും അതെല്ലാം കണ്ടില്ലെന്നു നടിച്ച് ഒരു വിധി പറയുമോ എന്ന് സംശയം തോന്നിയിരുന്നു. ആരൊക്കെ നിഷ്കളങ്കരെന്ന് പറഞ്ഞാലും ഞങ്ങൾ അത് വിശ്വസിക്കില്ല. എന്തുകൊണ്ട് ഈ വിധി എന്നത് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകുമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

അതിജീവിതയും നീതി നിഷേധത്തിന്‍റെ ഷോക്കിലാണ്. മരണം വരെ അവൾക്ക് ഒപ്പമാണ്. ഇനി എന്താണ് ചെയ്യുന്നതെന്ന് ആലോചിക്കുകയാണ്. അടുത്ത ദിവസം അതിജീവിത തന്നെ അത് പറയുമെന്നും അവർ വ്യക്തമാക്കി. തൃശൂരിൽ അതിജീവിതയുടെ വീട്ടിൽ വച്ചാണ് ഭാഗ്യലക്ഷ്മി മാധ്യമങ്ങളോടു പ്രതികരിച്ചത്.

Movies

കാ​വ്യ​യു​ടെ​യും ദി​ലീ​പി​ന്‍റെ​യും ഫോ​ട്ടോ​കൊ​ണ്ട് കേ​ക്ക്; താ​ര​ത്തി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ മ​ധു​ര വി​ത​ര​ണം

ന​ടി​യെ അ​ക്ര​മി​ച്ച കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ട ദി​ലീ​പി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത് ആ​രാ​ധ​ക​ർ. ദി​ലീ​പി​ന്‍റെ​യും കാ​വ്യ​യു​ടെ​യും ചി​ത്രം പ​തി​ച്ച കേ​ക്ക് മു​റി​ച്ചാ​ണ് ആ​രാ​ധ​ക​ർ സ​ന്തോ​ഷം അ​റി​യി​ച്ച​ത്. ദി​ലീ​പി​ന്‍റെ വീ​ടി​നു മു​ന്നി​ൽ കേ​ക്കും ല​ഡു​വും വി​ത​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ന​ടി​യെ അ​ക്ര​മി​ച്ച കേ​സി​ൽ എ​ട്ടു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് വി​ധി വ​ന്ന​ത്. ദി​ലീ​പി​നെ​തി​രെ​യു​ള്ള ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം തെ​ളി​ഞ്ഞി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി താ​ര​ത്തെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത്.

കേ​സി​ൽ ഒ​ന്നു മു​ത​ൽ ആ​റു വ​രെ പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്നും അ​വ​ർ​ക്കെ​തി​രെ​യു​ള്ള എ​ല്ലാ കു​റ്റ​ങ്ങ​ളും തെ​ളി​ഞ്ഞെ​ന്നും ജ​ഡ്ജി ഹ​ണി എം.​വ​ർ​ഗീ​സ് വി​ധി​ന്യാ​യ​ത്തി​ൽ പ​റ​ഞ്ഞു.

Kerala

ദിലീപിനെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷം : ധര്‍മജന്‍ ബോള്‍ഗാട്ടി

കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ യുവ നടിയെ അക്രമിച്ചു ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമുണ്ടെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി. ഇന്നലെ രാത്രി മുതല്‍ വാര്‍ത്തകള്‍ കാണുകയാണ്. ഇപ്പോഴും വിധി പ്രസ്താവം കേട്ടു. അദ്ദേഹം ഒരുപാട് നാളായി നടത്തിയ നിയമ പോരാട്ടം വിജയം കണ്ടുവെന്നും ധര്‍മജന്‍ ദീപിക ഒാൺലൈനിനോടു പറഞ്ഞു.
ദിലീപുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന നടനാണ് ധർമജൻ. ടിവിയിലും സ്റ്റേജ് ഷോകളിലും നിറഞ്ഞുനിന്ന നാളുകളില്‍ 2010ല്‍ ദിലീപ് ചിത്രമായ 'പാപ്പി അപ്പച്ചാ'യിലൂടെയായിരുന്നു സിനിമയിൽ ശ്രദ്ധേയമായൊരു വേഷം ധർമജനു ലഭിച്ചത്.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്ന നടന്‍ ദിലീപിനു ജാമ്യം ലഭിച്ചതറിഞ്ഞ് അലുവ സബ്ജയിലിനു മുന്നിലെത്തിയ നടന്‍ ധര്‍മജന്‍ പൊട്ടിക്കരഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. അന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മുന്നില്‍ നടന്‍ വികാര ഭരിതനാവുകയായിരുന്നു.
'എന്‍റെ ചേട്ടനാണ്.. സന്തോഷമുണ്ട്...എനിക്കൊന്നു കണ്ടാല്‍ മതി' ഇത്രയും പറഞ്ഞ് ധര്‍മജന്‍ അന്നു പൊട്ടിക്കരയുകയായിരുന്നു. ദിലീപുമായി അടുപ്പം പുലർത്തിയെന്ന കാരണത്താൽ ധർമജനും പലപ്പോഴും വിമർശനം നേരിട്ടിരുന്നു. എന്നാൽ, അപ്പോഴെല്ലാം ദിലീപ് നിരപരാധിയാണെന്നു നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ധർമജൻ.

Movies

ഉ​യ​ര​ത്തി​ൽ നി​ൽ​ക്ക​വെ പൊ​ടു​ന്ന​നെ​യു​ള്ള പ​ത​നം; ജനപ്രിയ നടന്‍റെ സിനിമ ജീവിതം

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സും തു​ട​ര്‍​ന്നു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളും മ​ല​യാ​ള സി​നി​മ​യി​ലെ ജ​ന​പ്രി​യ നാ​യ​ക​ന്‍റെ ക​രി​യ​റി​നെ താ​ഴ്ത്തി​ക്കെ​ട്ടു​ന്ന​താ​യി​രു​ന്നു. റി​മാ​ന്‍​ഡ് കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ റി​ലീ​സാ​യ രാ​മ​ലീ​ല ഒ​ഴി​കെ പി​ന്നീ​ട് വ​ന്ന ചി​ത്ര​ങ്ങ​ളെ​ല്ലാം പ​രാ​ജ​യ​മാ​യി​രു​ന്നു. ന​ടി കേ​സി​നെ തു​ട​ര്‍​ന്ന് സ്ത്രീ ​പ്രേ​ക്ഷ​ക​രി​ല്‍ പ​ല​രും ദി​ലീ​പി​ന്‍റെ സി​നി​മ​ക​ള്‍ കാ​ണാ​താ​യി.

ദി​ലീ​പി​ന്‍റെ സി​നി​മാ​ജീ​വി​ത​ത്തി​ലെ ഉ​യ​ര്‍​ച്ച പെ​ട്ടെ​ന്നാ​യി​രു​ന്നു. ക​മ​ലി​ന്‍റെ സ​ഹ​സം​വി​ധാ​യ​ക​നാ​യി​ട്ടാ​യി​രു​ന്നു ഇ​യാ​ളു​ടെ തു​ട​ക്കം. സ​ഹ​സം​വി​ധാ​യ​ക​നാ​യി കാ​മ​റ​യ്ക്ക് പി​ന്നി​ല്‍ നി​ന്ന ദി​ലീ​പ് എ​ന്നോ​ടി​ഷ്ടം കൂ​ടാ​മോ എ​ന്ന ക​മ​ല്‍ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ​യാ​ണ് കാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തി​യ​ത്. നാ​യ​ക ന​ട​ന് വേ​ണ്ട മു​ഖ​സൗ​ന്ദ​ര്യ​മോ ആ​കാ​ര​വ​ടി​വോ ഇ​ല്ലാ​തി​രു​ന്നി​ട്ടും 'മാ​ന​ത്തെ കൊ​ട്ടാ​രം' എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ല്‍ നാ​യ​ക​നാ​യി. ആ ​ചി​ത്രം ഹി​റ്റാ​യ​തോ​ടെ ദി​ലീ​പി​ന്‍റെ ക​രി​യ​ര്‍ ഗ്രാ​ഫ് ഉ​യ​ര്‍​ന്നു. ത്രീ ​മെ​ന്‍ ആ​ര്‍​മി, കൊ​ക്ക​ര​ക്കോ, ക​ല്യാ​ണ സൗ​ഗ​ന്ധി​കം എ​ന്നി​ങ്ങ​നെ ലോ ​ബ​ജ​റ്റ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ഇ​യാ​ള്‍ വി​ജ​യ​ക്കു​തി​പ്പ് തു​ട​ര്‍​ന്നു.

ലോ​ഹി​ത​ദാ​സ് തി​ര​ക്ക​ഥ​യെ​ഴു​തി​യ സ​ല്ലാ​പ​മാ​യി​രു​ന്നു ദി​ലീ​പി​ന്‍റെ ക​രി​യ​റി​ലെ ടേ​ണിം​ഗ് പോ​യി​ന്‍റ്. ഈ ​പു​ഴ​യും ക​ട​ന്ന്, മീ​ന​ത്തി​ല്‍ താ​ലി​കെ​ട്ട്, പ​ഞ്ചാ​ബി ഹൗ​സ്, ഈ ​പ​റ​ക്കും ത​ളി​ക, ജോ​ക്ക​ര്‍ തു​ട​ങ്ങി​യ ദി​ലീ​പ് ചി​ത്ര​ങ്ങ​ളെ​ല്ലാം പ്രേ​ക്ഷ​ക​ര്‍ ഇ​രു​കൈ​ക​ളും നീ​ട്ടി സ്വീ​ക​രി​ച്ചു. ഇ​തി​നി​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ തി​ള​ങ്ങി നി​ന്ന ന​ടി മ​ഞ്ജു​വാ​ര്യ​രു​മാ​യി വി​വാ​ഹം. പി​ന്നീ​ട് മ​ഞ്ജു സി​നി​മ​യി​ല്‍ നി​ന്ന​ക​ലു​ക​യും ദി​ലീ​പ് സി​നി​മ​യി​ല്‍ ശ​ക്ത​മാ​കു​ക​യു​മാ​യി​രു​ന്നു. ന​ട​ന്‍ എ​ന്ന ലേ​ബ​ലി​ന​പ്പു​റം നി​ര്‍​മാ​താ​വാ​യും തീ​യേ​റ്റ​ര്‍ ഉ​ട​മ​യാ​യും ദി​ലീ​പ് മാ​റി.

ചാ​ന്തു​പൊ​ട്ട്, കു​ഞ്ഞി​ക്കൂ​ന​ന്‍, പ​ച്ച​ക്കു​തി​ര, സൗ​ണ്ട് തോ​മ, ച​ക്ക​ര​മു​ത്ത്, മാ​യാ​മോ​ഹി​നി എ​ന്നി​ങ്ങ​നെ പ​രീ​ക്ഷ​ണ ചി​ത്ര​ങ്ങ​ള്‍​ക്കും ഡേ​റ്റ് കൊ​ടു​ത്തു. ബോ​ക്‌​സോ​ഫീ​സി​ല്‍ പ​ണം വാ​രി​യ മീ​ശ​മാ​ധ​വ​ന്‍ ദി​ലീ​പി​ന്‍റെ താ​ര​പ​ദ​വി ഉ​യ​ര്‍​ത്തി. ഹാ​സ്യ​ത്തി​ന്‍റെ മേ​മ്പൊ​ടി​യു​മാ​യി എ​ത്തി​യ സി​ഐ​ഡി മൂ​സ​യും, വെ​ട്ട​വും, പാ​ണ്ടി​പ്പ​ട​യു​മെ​ല്ലാം കൈ​യ​ടി നേ​ടി. ക​ഥാ​വ​ശേ​ഷ​നും, ക​ല്‍​ക്ക​ട്ടാ ന്യൂ​സും, പെ​രു​മ​ഴ​ക്കാ​ല​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള ചി​ത്ര​ങ്ങ​ളി​ല്‍ ഗൗ​ര​വ​മു​ള്ള വേ​ഷ​ങ്ങ​ളി​ലെ​ത്തി. ല​യ​ണ്‍, ഡോ​ണ്‍ പോ​ലെ​യു​ള്ള ചി​ത്ര​ങ്ങ​ളി​ല്‍ ആ​ക്ഷ​ന്‍ റോ​ളു​ക​ളും ചെ​യ്തു.

അ​മ്മ സം​ഘ​ട​ന​യു​ടെ ധ​ന​ശേ​ഖ​ര​ണാ​ര്‍​ഥം മ​ല​യാ​ള സി​നി​മാ താ​ര​ങ്ങ​ളെ​യെ​ല്ലാം അ​ണി​നി​ര​ത്തി നി​ര്‍​മി​ച്ച 20 -ട്വ​ന്‍റി എ​ന്ന ചി​ത്രം സി​നി​മാ ലോ​ക​ത്തെ ദി​ലീ​പി​ന്‍റെ ആ​ധി​പ​ത്യം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു.

മ​ല​യാ​ള സി​നി​മ​യി​ല്‍ തി​ള​ങ്ങി നി​ല്‍​ക്കു​ന്ന സ​മ​യ​ത്താ​ണ് 2017ല്‍ ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​വും അ​തി​ന് പി​ന്നി​ല്‍ ദി​ലീ​പി​ന്‍റെ പ​ങ്കു​ണ്ടെ​ന്ന സൂ​ച​ന​ക​ളും പു​റ​ത്തു വ​ന്ന​ത്. അ​തോ​ടെ കേ​സും വി​വാ​ദ​ങ്ങ​ളും ജ​യി​ല്‍​വാ​സ​വു​മാ​യി ജ​ന​പ്രി​യ നാ​യ​ക​ന്‍ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞു നി​ന്നു. റി​മാ​ന്‍​ഡ് കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ റി​ലീ​സാ​യ രാ​മ​ലീ​ല​യെ കേ​സി​ന്‍റെ പേ​രി​ല്‍ പ്രേ​ക്ഷ​ക​ര്‍ കൈ​വെ​ടി​യ​രു​തെ​ന്ന് സം​വി​ധാ​യ​ക​ന്‍ അ​രു​ണ്‍ ഗോ​പി അ​ഭ്യ​ര്‍​ഥി​ക്കേ​ണ്ടി​വ​ന്നു. എ​ന്നാ​ല്‍ ചി​ത്രം ഹി​റ്റാ​യി. ദി​ലീ​പി​ന്‍റെ ഇ​തു​വ​രെ​യു​ള്ള സി​നി​മ​ക​ളു​ടെ ക​ണ​ക്കെ​ടു​ത്താ​ല്‍ അ​വ​സാ​ന​ത്തെ ഹി​റ്റ്.

പൊ​തു വേ​ദി​ക​ളി​ല്‍ നി​ന്ന് ഇ​യാ​ള്‍ കു​റേ​ക്കാ​ലം അ​ക​ന്നു നി​ന്നെ​ങ്കി​ലും വീ​ണ്ടും സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചു തു​ട​ങ്ങി. സി​നി​മ​ക​ള്‍ ഇ​റ​ങ്ങി​യെ​ങ്കി​ലും സ്ഥി​രം പ്രേ​ക്ഷ​ക​രെ അ​യാ​ളെ കൈ​വി​ട്ടു. ക​മ്മാ​ര​സം​ഭ​വം, ജാ​ക്ക് ആ​ന്‍​ഡ് ഡാ​നി​യേ​ല്‍, മൈ ​സാ​ന്‍റ, കേ​ശു ഈ ​വീ​ടി​ന്‍റെ നാ​ഥ​ന്‍, വോ​യ്‌​സ് ഓ​ഫ് സ​ത്യ​നാ​ഥ​ന്‍, ബാ​ന്ദ്ര, ത​ങ്ക​മ​ണി, പ​വി കെ​യ​ര്‍ ടേ​ക്ക​ര്‍ അ​ങ്ങ​നെ പ​ല രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും ദി​ലീ​പ് വ​ന്നു​പോ​യി. ഏ​റ്റ​വു​മൊ​ടു​വി​ല്‍ പ്രി​ന്‍​സ് ആ​ന്‍​ഡ് ഫാ​മി​ലി​യും എ​ത്തി​യെ​ങ്കി​ലും സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു.

Kerala

ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ വി​ധി​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ൻ ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട​തി വി​ധി​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും.

എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ള്‍ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ വി​ധി പ​രി​ശോ​ധി​ച്ച് തു​ട​ര്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പ​റ​ഞ്ഞു. വി​ധി അ​ന്തി​മം അ​ല്ലെ​ന്നും മേ​ൽ​കോ​ട​തി​ക​ളു​ണ്ടെ​ന്നും കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ച ഐ​ജി ബി. ​സ​ന്ധ്യ പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം, കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത ഒ​ന്ന് മു​ത​ൽ ആ​റു​വ​രെ​യു​ള്ള പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രാ​ണെ​ന്നാ​ണ് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. കേ​സി​ലെ ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത്, പ​ത്ത് പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ വി​ടു​ക​യാ​യി​രു​ന്നു. ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന തെ​ളി​യാ​കാ​ൻ പ്രോ​സി​ക്യൂ​ഷ​നു തെ​ളി​യി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് കോ​ട​തി വി​ധി​യി​ൽ പ​റ​ഞ്ഞ​ത്.

Kerala

'മ​ഞ്ജു ഗൂ​ഡാ​ലോ​ച​ന എ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ എ​നി​ക്കെ​തി​രെ ഗൂ​ഡാ​ലോ​ച​ന തു​ട​ങ്ങി, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​യും ചേ​ർ​ന്നു': ദി​ലീ​പ്

 കൊച്ചി: ന​ടി​ മ​ഞ്ജു വാ​ര്യ​രു​ടെ പേ​രെ​ടു​ത്ത് വി​മ​ർ​ശി​ച്ച് ന​ട​ൻ ദി​ലീ​പ്. ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഗൂ​ഡാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് മ​ഞ്ജു പ​റ​ഞ്ഞ​ത് മു​ത​ൽ ത​നി​ക്കെ​തി​രെ ഗൂ​ഡാ​ലോ​ച​ന ന​ട​ന്നു​വെ​ന്നാ​ണ് ദി​ലീ​പ് പ​റ​ഞ്ഞ​ത്.

അ​വ​ര്‍​ക്കൊ​പ്പം മു​തി​ര്‍​ന്ന വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ ചേ​ര്‍​ന്നു. ത​ന്‍റെ പ്ര​തി​ച്ഛാ​യ​യും ക​രി​യ​റും ന​ശി​പ്പി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ത​നി​ക്കെ​തി​രെ ഗൂ​ഡാ​​ലോ​ച​ന ന​ട​ന്ന​ത്. ഒ​രു സം​ഘം ക്രി​മി​ന​ല്‍ പോ​ലീ​സു​കാ​രും ഇ​വ​ര്‍​ക്കൊ​പ്പം കൂ​ട്ടു​ചേ​ര്‍​ന്നു. ചി​ല മാ​ധ്യ​മ​ങ്ങ​ളും ഇ​തി​നു കൂ​ട്ടു​നി​ന്നെ​ന്നും താ​രം പ​റ​ഞ്ഞു

മു​ഖ്യ​പ്ര​തി​യെ​യും കൂ​ട്ടു​പ്ര​തി​ക​ളെ​യും കൂ​ട്ടു​പി​ടി​ച്ച് ഉ​ന്ന​ത പോ​ലീ​സ് സം​ഘം ത​നി​ക്കെ​തി​രെ ക​ള്ള​ക്കേ​സ് മെ​ന​യു​ക​യാ​യി​രു​ന്നു​വെ​ന്നും ദി​ലീ​പ് വ്യ​ക്ത​മാ​ക്കി.

Kerala

ദിലീപിന് ആശ്വാസം; കോടതിവളപ്പിൽ ആഹ്ലാദവും ആരവവുമായി ആരാധകർ

കൊച്ചി: നടി ആക്രമണ കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള കോടതി വിധി വന്നതോടെ ആരാധകർക്ക് ആഹ്ലാദം. വിധിയറിഞ്ഞയുടൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുറ്റത്തും പുറത്തുമായി കാത്തിരുന്ന ആരാധകർ ആർപ്പുവിളികളുയർത്തി.

ഒരുകൂട്ടം ദിലീപ് ആരാധകർ ലഡു വിതരണം ചെയ്തു. ദിലീപിന്‍റെ ആലുവയിലെ വീടിന്‍റെ പരിസരത്തും ആരാധകരും സിനിമാ പ്രവർത്തകരും ആഹ്ലാദം പങ്കിട്ടു.

ദിലീപ് കുറ്റക്കാരനല്ലെന്നും അദ്ദേഹത്തെ കുറ്റവിമുക്തനാകുമെന്നും ഉറപ്പിച്ച് കോടതി പരിസരത്ത് നിരവധി പേർ തടിച്ചുകൂടിയിരുന്നു. വിധി പ്രസ്താവനത്തിനു ശേഷം ദിലീപ് കോടതിയുടെ പടികളിറങ്ങി വരുന്പോൾ ആരാധകർ ആർപ്പുവിളികളുമായി തടിച്ചുകൂടി.

സെൽഫിയെടുക്കാനെത്തിയവരെയും അദ്ദേഹം നിരാശപ്പെടുത്തി‍യില്ല. ആരാധകർക്കു നേരെ കൈവീശിക്കാണിച്ച് ദിലീപും സന്തോഷം അറിയിച്ചു.

സഹോദരൻ അനൂപും അഭിഭാഷകനുമൊപ്പമാണ് ദിലീപ് കോടതിയിലെത്തിയത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്.

 

Kerala

ഗൂഢാലോചന നടന്നത് എനിക്കെതിരേ; കരിയറും ജീവിതവും നശിപ്പിക്കാൻ വലിയ ശ്രമം നടന്നു: ദിലീപ്

കൊച്ചി: നടി ആക്രമണ കേസിൽ യഥാർഥ ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്നു നടൻ ദിലീപ്. തന്‍റെ കരിയറും ജീവിതവും നശിപ്പിക്കാൻ വലിയ ശ്രമം നടന്നുവെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി കേട്ടശേഷം പുറത്തെത്തിയ ദിലീപ് പ്രതികരിച്ചു.

കേസിൽ ക്രിമിനൽ ഗൂഢാലോചന നടന്നെന്നു മഞ്ജു ആദ്യം പറഞ്ഞതിനു ശേഷമാണ് തനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചത്. തുടർന്നു, മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും കൂട്ടുപിടിച്ച് ഉന്നത പോലീസ് സംഘം തനിക്കെതിരെ കള്ളക്കേസ് മെനയുകയായിരുന്നു. ചില മാധ്യമങ്ങളും ഇതിനു കൂട്ടുനിന്നു. എല്ലാ കള്ളക്കഥകളും കോടതിയിൽ തകർന്നുവെന്നും താരം കൂട്ടിച്ചേർത്തു.

ഒമ്പതു വർഷക്കാലം കൂടെ നിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും എനിക്കു വേണ്ടി പ്രാർഥിച്ചവരോടുമെല്ലാം നന്ദി പറയുന്നു. എനിക്കു വേണ്ടി ആത്മാർഥമായി നിന്ന അഡ്വ. രാമൻപിള്ള ഉൾപ്പടെയുള്ള അഭിഭാഷകർക്കും നന്ദി പറയുന്നു. ദിലീപ് പറഞ്ഞു.

Movies

മ​ല​യാ​ള​സി​നി​മ​യെ ത​കി​ടം മ​റി​ച്ച കേ​സ്; ഒ​ടു​വി​ൽ കു​റ്റ​വി​മു​ക്ത​നാ​യി ദി​ലീ​പ്

മ​ല​യാ​ള​സി​നി​മ ലോ​ക​ത്ത് കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച കേ​സാ​യി​രു​ന്നു ന​ടി​യെ അ​ക്ര​മി​ച്ച കേ​സ്. ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് തി​രി​കെ വ​ന്ന കാ​റി​ൽ​വ​ച്ച് അ​ക്ര​മ​ത്തി​നി​ര​യാ​യ ന​ടി​യു​ടെ പ​രാ​തി​യി​ൽ എ​ട്ടു​വ​ർ​ഷ​ത്തി​ന് ശേ​ഷം വി​ധി വ​ന്നി​രി​ക്കു​ന്നു. ആ​ദ്യ​ത്തെ ആ​റു​പ്ര​തി​ക​ൾ കു​റ്റ​ക്കാ​ര​ണെ​ന്ന് ക​ണ്ടെ​ത്തി​യ കോ​ട​തി കേ​സി​ലെ പ്ര​മു​ഖ​നാ​യ ദി​ലീ​പി​നെ വെ​റു​തെ വി​ട്ടു എ​ന്ന​താ​ണ് ഇ​തി​ലെ പ്ര​ധാ​നം. ദിലീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതിനു തെളിവില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. 

മ​ല​യാ​ള​സി​നി​മ​യു​ടെ സ​ര്‍​വ മേ​ഖ​ല​ക​ളി​ലും ത​ല​പ്പ​ത്തു​ണ്ടാ​യി​രു​ന്ന ദി​ലീ​പ് കേ​സി​ല്‍ കു​റ്റാ​രോ​പി​ത​നാ​യ​തു മു​ത​ല്‍ ത​ക​ര്‍​ച്ച​യി​ലേ​ക്കു കൂ​പ്പു​കു​ത്തി​യി​രു​ന്നു. ദി​ലീ​പ് ജ​യി​ലി​ൽ ആ​യി​രു​ന്ന​പ്പോ​ൾ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​മാ​യി​രു​ന്നു രാ​മ​ലീ​ല. ചി​ത്രം വ​ൻ വി​ജ​യ​മാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഇ​റ​ങ്ങി​യ ചി​ത്ര​ങ്ങ​ളെ​ല്ലാം വ​ൻ പ​രാ​ജ​യ​മാ​യി മാ​റി.

ഒ​രു​കാ​ല​ത്ത് മ​ല​യാ​ള​സി​നി​മ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ​യെ​ല്ലാം ത​ല​വ​നാ​യി​രു​ന്നു ദി​ലീ​പ്. എ​ന്നാ​ൽ ഈ ​കേ​സ് വ​ന്ന​തോ​ടെ താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യി​ല്‍​നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ടു. ഇ​തോ​ടെ മ​ല​യാ​ള​സി​നി​മ​യി​ലെ അ​ടു​പ്പ​ക്കാ​രി​ല്‍​നി​ന്നു​പോ​ലും ദി​ലീ​പ് അ​ക​ലം പാ​ലി​ച്ചു. ഈ ​അ​ക​ല്‍​ച്ച പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ളി​ലേ​ക്കും ക​ട​ന്ന​തോ​ടെ മ​ല​യാ​ള സി​നി​മാ​വ്യ​വ​സാ​യ​ത്തി​ൽ ദി​ലീ​പ് തീ​ര്‍​ത്തും ഒ​റ്റ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഫെ​ഫ്ക​യി​ൽ​നി​ന്നും നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യി​ൽ​നി​ന്നും ദി​ലീ​പി​നെ​തി​രേ ശ​ബ്‌​ദ​മു​യ​ര്‍​ന്ന​തോ​ടെ ഹി​റ്റു​ക​ള്‍ സ​മ്മാ​നി​ച്ച ന​ട​ന്‍ കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​റെ​ക്കു​റെ ഫീ​ല്‍​ഡ് ഔ​ട്ടാ​യി. പി​ന്നീ​ട് ഇ​റ​ങ്ങി​യ സി​നി​മ​ക​ള്‍ തു​ട​രെ പ​രാ​ജ​യ​പ്പെ​ടു​ക​യും സാ​റ്റ​ലൈ​റ്റ് വാ​ല്യു കു​റ​യു​ക​യും ചെ​യ്ത​തോ​ടെ ജ​ന​പ്രീ​തി​യും കു​റ​ഞ്ഞു.

സി​നി​മാ സം​ഘ​ട​ന​ക​ളി​ലു​ണ്ടാ​യ പ​ട​ല​പി​ണ​ക്ക​വും പോ​രാ​ട്ട​വും, സ്ത്രീ​ക​ളാ​യ ഏ​താ​നും ചി​ല ന​ടി​മാ​ര്‍ താ​ര​സം​ഘ​ട​ന വി​ട്ട​തും ഹേ​മ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത​ട​ക്ക​മു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ളും അ​ര​ങ്ങേ​റി​യ​ത് കേ​സി​ല്‍ ദി​ലീ​പ് ഉ​ള്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു. ജാ​മ്യം ല​ഭി​ച്ചു പു​റ​ത്തു​വ​ന്ന​പ്പോ​ഴും അ​ന്തി​മ​വി​ധി​ക്കു ശേ​ഷ​മേ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തൂ​വെ​ന്നാ​ണ് ദി​ലീ​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

അ​സാ​ധാ​ര​ണ​മാ​യ നി​യ​മ​പോ​രാ​ട്ട​ങ്ങ​ളു​ടെ പേ​രി​ൽ ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​താ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്. വി​ചാ​ര​ണ​യ്ക്കി​ടെ തൊ​ണ്ണൂ​റോ​ളം ഹ​ർ​ജി​ക​ളാ​ണു ദി​ലീ​പ് സു​പ്രീം​കോ​ട​തി​യി​ൽ ഉ​ൾ​പ്പെ​ടെ ഫ​യ​ൽ ചെ​യ്ത​ത്. നീ​തി​ക്കാ​യി യു​വ​ന​ടി​യും പ​ല​ത​വ​ണ കോ​ട​തി​ക​ൾ ക​യ​റി​യി​റ​ങ്ങി.

അ​ഞ്ചു​ത​വ​ണ വി​ചാ​ര​ണ നീ​ട്ടി​വ​ച്ചു. ജ​ഡ്ജി​യെ​ത്ത​ന്നെ മാ​റ്റ​ണ​മെ​ന്ന് അ​തി​ജീ​വി​ത ആ​വ​ശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. ര​ണ്ടു പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ പി​ന്മാ​റി. ദൃ​ശ്യ​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​യി തു​റ​ന്നു​ക​ണ്ടെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നു.

Kerala

മ​ല​യാ​ള​സി​നി​മ​യെ ത​കി​ടം മ​റി​ച്ച കേ​സ്; ഒ​ടു​വി​ൽ കു​റ്റ​വി​മു​ക്ത​നാ​യി ദി​ലീ​പ്

കൊ​ച്ചി: മ​ല​യാ​ള​സി​നി​മ ലോ​ക​ത്ത് കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച കേ​സാ​യി​രു​ന്നു ന​ടി​യെ അ​ക്ര​മി​ച്ച കേ​സ്. ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് തി​രി​കെ വ​ന്ന കാ​റി​ൽ​വ​ച്ച് അ​ക്ര​മ​ത്തി​നി​ര​യാ​യ ന​ടി​യു​ടെ പ​രാ​തി​യി​ൽ എ​ട്ടു​വ​ർ​ഷ​ത്തി​ന് ശേ​ഷം വി​ധി വ​ന്നി​രി​ക്കു​ന്നു. ആ​ദ്യ​ത്തെ ആ​റു​പ്ര​തി​ക​ൾ കു​റ്റ​ക്കാ​ര​ണെ​ന്ന് ക​ണ്ടെ​ത്തി​യ കോ​ട​തി കേ​സി​ലെ പ്ര​മു​ഖ​നാ​യ ദി​ലീ​പി​നെ വെ​റു​തെ വി​ട്ടു എ​ന്ന​താ​ണ് ഇ​തി​ലെ പ്ര​ധാ​നം. ദിലീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതിനു തെളിവില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. 

മ​ല​യാ​ള​സി​നി​മ​യു​ടെ സ​ര്‍​വ മേ​ഖ​ല​ക​ളി​ലും ത​ല​പ്പ​ത്തു​ണ്ടാ​യി​രു​ന്ന ദി​ലീ​പ് കേ​സി​ല്‍ കു​റ്റാ​രോ​പി​ത​നാ​യ​തു മു​ത​ല്‍ ത​ക​ര്‍​ച്ച​യി​ലേ​ക്കു കൂ​പ്പു​കു​ത്തി​യി​രു​ന്നു. ദി​ലീ​പ് ജ​യി​ലി​ൽ ആ​യി​രു​ന്ന​പ്പോ​ൾ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​മാ​യി​രു​ന്നു രാ​മ​ലീ​ല. ചി​ത്രം വ​ൻ വി​ജ​യ​മാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഇ​റ​ങ്ങി​യ ചി​ത്ര​ങ്ങ​ളെ​ല്ലാം വ​ൻ പ​രാ​ജ​യ​മാ​യി മാ​റി.

ഒ​രു​കാ​ല​ത്ത് മ​ല​യാ​ള​സി​നി​മ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ​യെ​ല്ലാം ത​ല​വ​നാ​യി​രു​ന്നു ദി​ലീ​പ്. എ​ന്നാ​ൽ ഈ ​കേ​സ് വ​ന്ന​തോ​ടെ താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യി​ല്‍​നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ടു. ഇ​തോ​ടെ മ​ല​യാ​ള​സി​നി​മ​യി​ലെ അ​ടു​പ്പ​ക്കാ​രി​ല്‍​നി​ന്നു​പോ​ലും ദി​ലീ​പ് അ​ക​ലം പാ​ലി​ച്ചു. ഈ ​അ​ക​ല്‍​ച്ച പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ളി​ലേ​ക്കും ക​ട​ന്ന​തോ​ടെ മ​ല​യാ​ള സി​നി​മാ​വ്യ​വ​സാ​യ​ത്തി​ൽ ദി​ലീ​പ് തീ​ര്‍​ത്തും ഒ​റ്റ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഫെ​ഫ്ക​യി​ൽ​നി​ന്നും നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യി​ൽ​നി​ന്നും ദി​ലീ​പി​നെ​തി​രേ ശ​ബ്‌​ദ​മു​യ​ര്‍​ന്ന​തോ​ടെ ഹി​റ്റു​ക​ള്‍ സ​മ്മാ​നി​ച്ച ന​ട​ന്‍ കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​റെ​ക്കു​റെ ഫീ​ല്‍​ഡ് ഔ​ട്ടാ​യി. പി​ന്നീ​ട് ഇ​റ​ങ്ങി​യ സി​നി​മ​ക​ള്‍ തു​ട​രെ പ​രാ​ജ​യ​പ്പെ​ടു​ക​യും സാ​റ്റ​ലൈ​റ്റ് വാ​ല്യു കു​റ​യു​ക​യും ചെ​യ്ത​തോ​ടെ ജ​ന​പ്രീ​തി​യും കു​റ​ഞ്ഞു.

സി​നി​മാ സം​ഘ​ട​ന​ക​ളി​ലു​ണ്ടാ​യ പ​ട​ല​പി​ണ​ക്ക​വും പോ​രാ​ട്ട​വും, സ്ത്രീ​ക​ളാ​യ ഏ​താ​നും ചി​ല ന​ടി​മാ​ര്‍ താ​ര​സം​ഘ​ട​ന വി​ട്ട​തും ഹേ​മ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത​ട​ക്ക​മു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ളും അ​ര​ങ്ങേ​റി​യ​ത് കേ​സി​ല്‍ ദി​ലീ​പ് ഉ​ള്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു. ജാ​മ്യം ല​ഭി​ച്ചു പു​റ​ത്തു​വ​ന്ന​പ്പോ​ഴും അ​ന്തി​മ​വി​ധി​ക്കു ശേ​ഷ​മേ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തൂ​വെ​ന്നാ​ണ് ദി​ലീ​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

അ​സാ​ധാ​ര​ണ​മാ​യ നി​യ​മ​പോ​രാ​ട്ട​ങ്ങ​ളു​ടെ പേ​രി​ൽ ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​താ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്. വി​ചാ​ര​ണ​യ്ക്കി​ടെ തൊ​ണ്ണൂ​റോ​ളം ഹ​ർ​ജി​ക​ളാ​ണു ദി​ലീ​പ് സു​പ്രീം​കോ​ട​തി​യി​ൽ ഉ​ൾ​പ്പെ​ടെ ഫ​യ​ൽ ചെ​യ്ത​ത്. നീ​തി​ക്കാ​യി യു​വ​ന​ടി​യും പ​ല​ത​വ​ണ കോ​ട​തി​ക​ൾ ക​യ​റി​യി​റ​ങ്ങി.

അ​ഞ്ചു​ത​വ​ണ വി​ചാ​ര​ണ നീ​ട്ടി​വ​ച്ചു. ജ​ഡ്ജി​യെ​ത്ത​ന്നെ മാ​റ്റ​ണ​മെ​ന്ന് അ​തി​ജീ​വി​ത ആ​വ​ശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. ര​ണ്ടു പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ പി​ന്മാ​റി. ദൃ​ശ്യ​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​യി തു​റ​ന്നു​ക​ണ്ടെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നു.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ആദ്യ ആറുപ്രതികൾ കുറ്റക്കാർ, ദി​ലീ​പ് കുറ്റവിമുക്തൻ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ൻ ദി​ലീ​പ് കു​റ്റ​വി​മു​ക്ത​നെന്ന് കോ​ട​തി. കേ​സി​ലെ ഒ​ന്ന് മു​ത​ൽ ആ​റ് വ​രെ​യു​ള്ള പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി.

എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ് ആ​ണ് വി​ധി പ​റ​ഞ്ഞ​ത്. ദി​ലീ​പി​നെ​തി​രെ ചു​മ​ത്തി​യ ഗൂ​ഡാ​ലോ​ച​ന കേ​സ് വാ​ദി ഭാ​ഗ​ത്തി​ന് തെ​ളി​യി​ക്കാ​നാ​യി​ല്ല. ദി​ലീ​പി​നെ​തി​രെ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. കേ​സി​ലെ ഒ​ന്ന് മു​ത​ൽ ആ​റു വ​രെ​യു​ള്ള പ്ര​തി​ക​ളെ ജ​യി​ലി​ലേ​ക്ക് മാ​റ്റും.

കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത പ​ൾ​സ​ർ സു​നി​യ​ട​ക്കം ആ​റു പ്ര​തി​ക​ൾ​ക്കെ​തി​രെ കൂ​ട്ട ബ​ലാ​ത്സം​ഗം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ഗൂ​ഡാ​ലോ​ച​ന എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​യെ​ല്ലാം തെ​ളി​ഞ്ഞു.

കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ലും ദി​ലീ​പി​നെ​തി​രെ​യും പ്രോ​സി​ക്യൂ​ഷ​ൻ ബ​ലാ​ത്സം​ഗ കു​റ്റം ചു​മ​ത്തി​യി​രു​ന്നു.

ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യോ​ടു​ള​ള വ്യ​ക്തി​വി​രോ​ധ​ത്തെ​ത്തു​ട​ർ​ന്ന് ബ​ലാ​ത്സം​ഗ​ത്തി​ന് ക്വ​ട്ടേ​ഷ​ൻ കൊ​ടു​ത്തു​വെ​ന്നാ​ണ് ദി​ലീ​പി​നെ​തി​രാ​യ കേ​സ്. എ​ന്നാ​ൽ, ത​ന്നെ കേ​സി​ൽ​പെ​ടു​ത്തി​യാ​ണെ​ന്നും പ്രോ​സി​ക്യു​ഷ​ൻ കെ​ട്ടി​ച്ച​മ​ച്ച തെ​ളി​വു​ക​ളാ​ണ് കോ​ട​തി​യി​ൽ എ​ത്തി​യ​തെ​ന്നു​മാ​യി​രു​ന്നു ദി​ലീ​പി​ന്‍റെ വാ​ദം.

Kerala

'മോ​ൾ ധൈ​ര്യ​മാ​യി​രി​ക്ക​ണം, ജീ​വ​നു​ള്ളി​ട​ത്തോ​ളം ഞാ​ൻ മോ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​കും': പി.​ടി. തോ​മ​സ് അ​ന്ന് പ​റ​ഞ്ഞ​ത്

കൊ​ച്ചി: ന​ടി അ​ക്ര​മി​ക്ക​പ്പെ​ട്ട ദി​വ​സം അ​വ​ർ ഓ​ടി​യെ​ത്തി​യ​ത് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ലാ​ലി​ന്‍റെ കൊ​ച്ചി​യി​ലെ വീ​ട്ടി​ലേ​യ്ക്കാ​യി​രു​ന്നു. ന​ടി സം​ഭ​വ​ങ്ങ​ൾ വി​വ​രി​ച്ച​പ്പോ​ൾ ഉ​ട​ന​ടി ത​ന്നെ ലാ​ൽ നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫി​നെ വി​വ​ര​മ​റി​യി​ച്ചു.

ലാ​ലി​ന്‍റെ വീ​ട്ടി​ലേ​യ്ക്ക് പോ​കാ​നാ​യി ഇ​റ​ങ്ങി​യ ആ​ന്‍റോ ജോ​സ​ഫ് ഉ​ട​നെ ത​ന്നെ ത​ന്‍റെ വീ​ടി​ന​ടു​ത്ത് പാ​ർ​പ്പി​ട കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന പി.​ടി. തോ​മ​സ് എം​എ​ൽ​എ​യെ വി​വ​രം അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി​യ പി.​ടി ആ​ന്‍റോ​യ്ക്കൊ​പ്പം ലാ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി.

അ​തി​ജീ​വി​ത​യോ​ടു വി​വ​രം ചോ​ദി​ച്ച​റി​ഞ്ഞ പി.​ടി. തോ​മ​സ് അ​ന്ന​ത്തെ എ​റ​ണാ​കു​ളം റേ​ഞ്ച് ഐ​ജി പി. ​വി​ജ​യ​നെ​യും സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ എം.​പി. ദി​നേ​ശി​നെ​യും ഫോ​ണി​ൽ വി​ളി​ച്ചു വി​വ​ര​മ​റി​യി​ച്ചു.

ഉ​ട​ൻ ഒ​രു മു​തി​ർ​ന്ന വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ നേ​രി​ട്ടു​വി​ട്ട് അ​തി​ജീ​വി​ത​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. പി.​ടി. തോ​മ​സ് ഇ​ട​പെ​ട്ട​തോ​ടെ കേ​സി​ന്‍റെ ഗ​തി​ത​ന്നെ മാ​റി.

‘ഞാ​ൻ ജീ​വ​നോ​ടെ​യു​ള്ള​തു വ​രെ മോ​ൾ​ക്കൊ​പ്പം ഞാ​നു​മു​ണ്ടാ​വും, ധീ​ര​മാ​യി പോ​രാ​ട​ണം. രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ൽ മോ​ളെ​പ്പോ​ലെ ഒ​രാ​ൾ​ക്കെ​തി​രെ ഇ​തു​ണ്ടാ​യ​ത്. അ​പ്പോ​ൾ ന​മ്മു​ടെ സാ​ധാ​ര​ണ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​വ​സ്ഥ ആ​ലോ​ചി​ച്ചി​ട്ടു​ണ്ടോ? ഏ​ത​റ്റം​വ​രെ പോ​കാ​നും ഞാ​ൻ ഒ​പ്പ​മു​ണ്ടാ​വും’’ പി.​ടി അ​ന്ന് അ​തി​ജീ​വി​ത​യോ​ട് പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ​യാ​ണ്.

ഏ​താ​യാ​ലും സാ​ക്ഷി​വി​സ്താ​ര​ത്തി​ൽ പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ തി​രി​ച്ചും​മ​റി​ച്ചു​മു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കു മു​ൻ​പി​ൽ പ​ത​റാ​തെ​നി​ന്ന പി.​ടി​യു​ടെ മൊ​ഴി​ക​ൾ പ്രോ​സി​ക്യൂ​ഷ​ൻ ബ​ല​മാ​യി​രു​ന്നു. എ​ന്നാ​ൽ എ​ട്ടു​വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം വി​ധി വ​ന്ന​പ്പോ​ൾ അ​ത് കേ​ൾ​ക്കാ​ൻ പി​ടി ഇ​ല്ലാ​തെ പോ​യി.

Kerala

അ​ക​ത്തേ​ക്കോ..​പു​റ​ത്തേ​ക്കോ?; വി​ധി കേ​ൾ​ക്കാ​ൻ ദി​ലീ​പ് കോ​ട​തി​യി​ലെ​ത്തി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി കേ​ൾ​ക്കാ​ൻ ന​ട​നും കേ​സി​ലെ എ​ട്ടാം പ്ര​തി​യു​മാ​യ ദി​ലീ​പ് കോ​ട​തി​യി​ലെ​ത്തി.

സ​ഹോ​ദ​ര​ന്‍ അ​നൂ​പ്, ദി​ലീ​പി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തും കേ​സി​ലെ പ​ത്താം പ്ര​തി​യു​മാ​യ ശ​ര​ത് തു​ട​ങ്ങി​യ​വ​രും ന​ട​നും ര​ണ്ട് കാ​റു​ക​ളി​ലാ​യാ​ണ് അ​ഭി​ഭാ​ഷ​ക​ൻ ബി. ​രാ​മ​ൻ​പി​ള്ള​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​ന് ശേ​ഷം കോ​ട​തി​യി​ൽ എ​ത്തി​യ​ത്.

എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ് ആ​ണ് വി​ധി പ​റ​യു​ന്ന​ത്. കോ​ട​തി ന​ട​പ​ടി​ക​ൾ 11ന് ​ആ​രം​ഭി​ക്കും.

അ​തേ​സ​മ​യം, അ​തി​ജീ​വി​ത കോ​ട​തി​യി​ൽ എ​ത്തി​ല്ല. അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക ടി.​ബി. മി​നി​യും അ​മ്മ​യും കോ​ട​തി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

ദി​ലീ​പ് ഉ​ൾ​പ്പ​ടെ​യു​ള്ള കേ​സി​ലെ 10 പ്ര​തി​ക​ളും കോ​ട​തി​യി​ൽ എ​ത്ത​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സം​ഭ​വം ന​ട​ന്ന് എ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കേ​സി​ൽ കോ​ട​തി വി​ധി പ​റ​യു​ന്ന​ത്.

പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ ല​ഭി​ക്കു​മെ​ന്നും എ​ല്ലാ തെ​ളി​വു​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക റ്റി.​ബി. മി​നി മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

Latest News

Up