x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ജീ​വി​ത​യ്ക്ക് ഒ​പ്പ​മാ​ണ്, അ​ത് ആ​രെ​ങ്കി​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന​ല്ല; ആ​സി​ഫ് അ​ലി


Published: December 9, 2025 09:53 AM IST | Updated: December 9, 2025 09:53 AM IST

ന​ടി അ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ കോ​ട​തി വി​ധി​യെ ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്ന് ന​ട​ൻ ആ​സി​ഫ് അ​ലി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​നാ​യി തൊ​ടു​പു​ഴ​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ആ​സി​ഫ് അ​ലി​യു​ടെ പ്ര​തി​ക​ര​ണം.

അ​തി​ജീ​വി​ത​ക്ക് നീ​തി ല​ഭി​ക്ക​ണം എ​ന്നാ​യി​രു​ന്നു ത​ന്‍റെ നി​ല​പാ​ട്. അ​ത് ആ​രെ​ങ്കി​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണം എ​ന്ന​ല്ല. വി​ധി​യെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ കോ​ട​തി നി​ന്ദ ആ​കും.

ഏ​ത് സ​മ​യ​ത്തും അ​തി​ജീ​വി​ത​ക്കൊ​പ്പ​മാ​ണ്. പി​ന്തു​ണ​യു​മു​ണ്ട്. വി​ധി​യെ കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള​യാ​ള​ല്ല ഞാ​ൻ. അ​തി​ജീ​വി​ത​യോ​ട് സം​സാ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ആ​രും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. അ​തി​ജീ​വി​ത​യു​ടെ പ്ര​തി​ക​ര​ണം നേ​രി​ട്ട് അ​റി​യി​ക്കു​മാ​യി​രി​ക്കും. എ​ല്ലാ​വ​രും വ​ള​രെ ക​രു​ത​ലോ​ടെ പ്ര​തി​ക​രി​ക്കേ​ണ്ട വി​ഷ​യം കൂ​ടി​യാ​ണി​ത്. പ​ല ത​ര​ത്തി​ലും വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള ഒ​രു ടോ​പ്പി​ക്കാ​ണി​ത്. പ​റ​യു​ന്ന​ത് കൃ​ത്യ​ത​യോ​ടെ പ​റ​യ​ണം.

പ​ല അ​ഭി​പ്രാ​യ​ങ്ങ​ളും വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തെ​ല്ലാം സോ​ഷ്യ​ൽ മീ​ഡി​യ ആ​ക്ര​മ​ണ​ത്തി​ലേ​ക്കെ​ല്ലാം പോ​യി​ട്ടു​ണ്ട്. പ​റ​യാ​നു​ള്ള​ത് കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി സം​സാ​രി​ക്ക​ണ​മെ​ന്നും ആ​സി​ഫ് അ​ലി പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​വു​ന്ന​ത് പൂ​ർ​ണ​മാ​യി നീ​തി ല​ഭി​ച്ചി​ല്ലെ​ന്ന് ക​രു​തു​ന്ന​ത് കൊ​ണ്ട് ത​ന്നെ​യാ​യി​രി​ക്കാം. ദി​ലീ​പ് ആ​രോ​പ​ണ വി​ധേ​യ​നാ​യ​പ്പോ​ൾ ന​ട​പ​ടി​യെ​ടു​ത്ത സം​ഘ​ട​ന​ക​ൾ അ​ങ്ങ​നെ​യ​ല്ലെ​ന്ന് വി​ധി വ​രു​മ്പോ​ൾ വേ​ണ്ട രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യ​ണം. ഏ​ക​പ​ക്ഷീ​യ​മാ​യ നി​ല​പാ​ട് ആ​രു​മെ​ടു​ത്തി​ട്ടി​ല്ല. അ​തി​ജീ​വി​ത​യ്ക്ക് നീ​തി ല​ഭി​ക്ക​ണം എ​ന്നാ​ണ്. ആ​ര് ശി​ക്ഷി​ക്ക​പ്പെ​ട​ണം എ​ന്ന​ല്ല. സം​ഭ​വി​ച്ച​തി​ന് നീ​തി ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹം. കോ​ട​തി​വി​ധി​യി​ൽ അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത് നി​ന്ദ​യാ​ണ്.

കോ​ട​തി​ക്ക് ശ​രി​യെ​ന്ന് തോ​ന്നു​ന്ന​താ​ണ് കോ​ട​തി വി​ധി​ച്ച​ത്. അ​തി​നെ​തി​രെ അ​പ്പീ​ലും പോ​വു​ന്നു​ണ്ട്. ദി​ലീ​പി​ന്‍റെ അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​നെ കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള ആ​ള​ല്ല താ​നെ​ന്നും ആ​സി​ഫ് അ​ലി പ​റ​ഞ്ഞു.

Tags : asif ali actress assult case dileep

Recent News

Up