x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ർ വി​ചാ​ര​ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​റി​ല്ല: ടി.​ബി. മി​നി


Published: January 12, 2026 05:23 PM IST | Updated: January 12, 2026 05:23 PM IST

കൊ​ച്ചി: വി​ചാ​ര​ണ കോ​ട​തി​യു​ടെ വി​മ​ർ​ശ​ന​ത്തി​ൽ പ്ര​തി​ക​രി​ച്ച് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക ടി.​ബി. മി​നി. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ 10 ദി​വ​സം മാ​ത്ര​മാ​ണ് വി​ചാ​ര​ണ​ക്കി​ടെ ഹാ​ജ​രാ​യ​തെ​ന്ന കോ​ട​തി​യു​ടെ വി​മ​ർ​ശ​നം നു​ണ​യാ​ണെ​ന്ന് മി​നി പ​റ​ഞ്ഞു.

കോ​ട​തി ഒ​രു കാ​ര്യ​വു​മി​ല്ലാ​തെ ത​ന്നെ ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്നും, കോ​ട​തി എ​ന്തി​നാ​ണ് ഇ​ങ്ങ​നെ ക​ള​വ് പ​റ​യു​ന്ന​തെ​ന്ന് അ​റി​യി​ല്ലെ​ന്നും ടി.​ബി. മി​നി ആ​രോ​പി​ച്ചു. കേ​സി​ലെ വാ​ദ​ത്തി​നി​ടെ പ​ര​മാ​വ​ധി എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും കോ​ട​തി​യി​ൽ പോ​യി​ട്ടു​ണ്ടെ​ന്നും അ​ഭി​ഭാ​ഷ​ക വ്യ​ക്ത​മാ​ക്കി.

സാ​ധാ​ര​ണ​യാ​യി സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ർ വി​ചാ​ര​ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​റി​ല്ല. അ​തി​ജീ​വി​ത​യ്ക്ക് വേ​ണ്ടി ഫീ​സ് പോ​ലും വാ​ങ്ങാ​തെ​യാ​ണ് ഹാ​ജ​രാ​യ​ത്. എ​ന്തി​നാ​ണ് കോ​ട​തി ത​ന്നെ വ്യ​ക്തി​പ​ര​മാ​യി ആ​ക്ര​മി​ക്കു​ന്ന​തെ​ന്നും ടി.​ബി. മി​നി ചോ​ദി​ച്ചു.

മെ​മ്മ​റി കാ​ര്‍​ഡ് ചോ​ര്‍​ന്ന​ത് താ​ൻ കാ​ര​ണ​മാ​ണ് ലോ​കം അ​റി​ഞ്ഞ​തെ​ന്ന് പ​റ​ഞ്ഞ അ​ഭി​ഭാ​ഷ​ക ദി​ലീ​പി​ന്‍റെ ആ​ളു​ക​ള്‍ ആ​ക്ര​മി​ച്ച​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ് ഇ​പ്പോ​ള്‍ കോ​ട​തി ന​ട​ത്തു​ന്ന​തെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. പൊ​തു​പ​രി​പാ​ടി​ക​ളി​ൽ കോ​ട​തി​യെ കു​റ്റ​പ്പെ​ടു​ത്തി സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും ടി.​ബി. മി​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : TB Mini trial court kochi dileep

Recent News

Up