x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദി​ലീ​പ് ന​ല്ല ന​ട​ൻ, വ്യ​ക്തി​പ​ര​മാ​യി അ​റി​യി​ല്ല: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ


Published: December 9, 2025 03:45 PM IST | Updated: December 9, 2025 03:45 PM IST

ആ​ല​പ്പു​ഴ: ദി​ലീ​പ് ന​ല്ല ന​ട​നാ​ണെ​ന്നും അ​യാ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ അ​റി​യി​ല്ലെ​ന്നും എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ​പ്പോ​ഴാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​തി​ക​ര​ണം. ന​ട​ൻ​മാ​രെ​യും ന​ടി​മാ​രെ​യും കു​റി​ച്ച് ഒ​ന്നും അ​റി​യി​ല്ല. സി​നി​മ കാ​ണാ​റി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ന് ഉ​പ​രി​യാ​ണ്. വ്യ​ക്തി​ബ​ന്ധ​ങ്ങ​ളു​മൊ​ക്കെ ഘ​ട​ക​മാ​ണ്. മൂ​ന്നു മു​ന്ന​ണി​ക​ളും വാ​ശി​യോ​ടെ പ്ര​വ​ർ​ത്തി​ച്ചു. അ​താ​ണ് പോ​ളിം​ഗ് ഉ​യ​ർ​ന്ന​ത്.

സ്വ​ർ​ണ​ക്കൊ​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കി​ല്ല. ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ളെ ക​യ​റ്റി​യെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നി​ട്ടും എ​ൽ​ഡി​എ​ഫ് തൂ​ത്ത് വാ​രി. സ​ർ​ക്കാ​ർ ഒ​രു​പാ​ട് ന​ൻ​മ​ക​ൾ ചെ​യ്തു. അ​തു​പ​ക്ഷേ വേ​ണ്ട രീ​തി​യി​ൽ പ്ര​ച​രി​പ്പി​ക്കാ​നാ​യി​ല്ല. സം​സ്ഥാ​ന​ത്ത് ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

Tags : Vellapalli Nateshan sndp dileep election actressassultcase

Recent News

Up