x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ഒ​ന്നി​ച്ചെ​ത്തി ദി​ലീ​പും കാ​വ്യ​യും


Published: December 9, 2025 02:41 PM IST | Updated: December 9, 2025 02:41 PM IST

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ദി​ലീ​പും കാ​വ്യ മാ​ധ​വ​നും. ആ​ലു​വ ന​ഗ​ര​സ​ഭ​യി​ലെ സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സ്കൂ​ളി​ലാ​ണ് ഇ​രു​വ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ​ഹോ​ദ​ര​നും മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മൊ​പ്പ​മാ​ണ് ദി​ലീ​പ് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്.

കോ​ട​തി വി​ധി​ക്ക് ശേ​ഷം കാ​വ്യ​യും ദി​ലീ​പും ആ​ദ്യ​മാ​യാ​ണ് പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. അ​തേ​സ​മ​യം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ ഇ​രു​വ​രും ത​യാ​റാ​യി​ല്ല.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​ക്കൊ​ണ്ട് വി​ധി വ​ന്ന​ത്. എ​ട്ടു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് കാ​ത്തി​രു​ന്ന വി​ധി എ​ത്തി​യ​ത്.

ദി​ലീ​പി​നെ​തി​രെ​യു​ള്ള ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം തെ​ളി​ഞ്ഞി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി താ​ര​ത്തെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത്. കേ​സി​ൽ ഒ​ന്നു മു​ത​ൽ ആ​റു വ​രെ പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്നും അ​വ​ർ​ക്കെ​തി​രെ​യു​ള്ള എ​ല്ലാ കു​റ്റ​ങ്ങ​ളും തെ​ളി​ഞ്ഞെ​ന്നും ജ​ഡ്ജി ഹ​ണി എം.​വ​ർ​ഗീ​സ് വി​ധി​ന്യാ​യ​ത്തി​ൽ പ​റ​ഞ്ഞു.

 

Tags : Dileep Kavya Madhavan vote

Recent News

Up