x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദി​ലീ​പി​ന്‍റേ​ത് അ​ന്തി​മ​വി​ധി അ​ല്ല, ഇ​നി​യും കോ​ട​തി​ക​ളു​ണ്ട്: ഭാ​ഗ്യ​ല​ക്ഷ്മി


Published: December 10, 2025 08:25 AM IST | Updated: December 10, 2025 08:25 AM IST

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഇ​പ്പോ​ള്‍ വ​ന്ന​ത് അ​ന്തി​മ​വി​ധി അ​ല്ലെ​ന്നും ഇ​നി​യും കോ​ട​തി​ക​ളു​ണ്ടെ​ന്നും ന​ടി​യും ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി. പാ​ല​ക്കാ​ട്ട് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ദി​ലീ​പ് നി​ര​പ​രാ​ധി​യെ​ന്നു സു​പ്രീം​കോ​ട​തി പ​റ​യ​ണം. നി​ല​വി​ല്‍ വി​ധി​പ​റ​ഞ്ഞ​തു കീ​ഴ്‌​ക്കോ​ട​തി മാ​ത്ര​മാ​ണ്. വി​ധി ഇ​ങ്ങ​നെ​യാ​കാ​ന്‍ കാ​ര​ണം എ​ന്താ​ണെ​ന്നു പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കേ​സി​ലെ പ്ര​ധാ​ന തെ​ളി​വാ​യ മെ​മ്മ​റി കാ​ര്‍​ഡ് രാ​ത്രി​യി​രു​ന്നു ക​ണ്ടി​ട്ടു​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ്. ഹാ​ഷ് വാ​ല്യൂ മാ​റി​യി​ട്ടു​ണ്ട്. കൂ​റു​മാ​റി​യി​ട്ടു​ണ്ട്. അ​ങ്ങ​നെ ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ള്‍ കേ​സി​ലു​ണ്ടാ​യി​ട്ടു​ണ്ട്.

ദി​ലീ​പ് ഇ​പ്പോ​ഴും കു​റ്റാ​രോ​പി​ത​നാ​ണ്. എ​തി​രാ​ളി ശ​ക്ത​നും സ​മ്പ​ന്ന​നും സ്വാ​ധീ​ന​മു​ള്ള​വ​നു​മാ​ണ്. വി​ധി​ക്കു​ശേ​ഷം അ​യാ​ള്‍​ക്കു വേ​ണ്ടി​യൊ​രു​ക്കി​യ സ്വീ​ക​ര​ണ​ങ്ങ​ളും വാ​ക്കു​ക​ളു​മെ​ല്ലാം വേ​ദ​നി​പ്പി​ച്ചു.

മ​ഞ്ജു​വി​ന്‍റെ പേ​ര് ഇ​ന്ന​ലെ പ​റ​ഞ്ഞ​തി​നു​പി​ന്നി​ല്‍ ഭ​യ​മു​ണ്ട്. മ​ഞ്ജു​വി​നോ​ട് എ​തി​രാ​ളി ശ​ക്ത​നെ​ന്നും ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും ഞാ​ന്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. രാ​ഷ്‌​ട്രീ​യ​ക്കാ​രും സം​ഘ​ട​ന​ക​ളും എ​ല്ലാം അ​യാ​ള്‍​ക്കൊ​പ്പ​മാ​ണ്. സൂ​പ്പ​ര്‍ സ്റ്റാ​റു​ക​ളൊ​ന്നും അ​വ​ള്‍​ക്കൊ​പ്പ​മാ​യി​രു​ന്നി​ല്ല.

ഫെ​ഫ്ക​യി​ല്‍​നി​ന്ന് താ​ന്‍ ഔ​ദ്യോ​ഗി​ക​മാ​യി രാ​ജി​വ​ച്ചു. ഇ​ത​ല്ലാ​തെ മ​റ്റൊ​ന്നും ചെ​യ്യാ​നി​ല്ല. ന​ട​ന്‍ ദി​ലീ​പി​നെ സം​ഘ​ട​ന​ക​ളി​ലേ​ക്കു തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഫെ​ഫ്ക​യി​ല്‍​നി​ന്നു രാ​ജി​വ​ച്ച​ത്. ഇ​നി ഒ​രു സം​ഘ​ട​ന​യു​ടെ​യും ഭാ​ഗ​മാ​കി​ല്ല. അ​മ്മ സം​ഘ​ട​ന​യ്ക്കെ​തി​രേ​യും ഭാ​ഗ്യ​ല​ക്ഷ്മി രൂ​ക്ഷ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ര്‍​ത്തി. അ​ന്ന് അ​വ​ള്‍​ക്കു​വേ​ണ്ടി യോ​ഗം ചേ​ര്‍​ന്നി​ല്ലെ​ന്നും, എ​ന്നാ​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം അ​ടി​യ​ന്ത​ര​യോ​ഗം ചേ​ര്‍​ന്നെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ശ​രി​യോ​ടൊ​പ്പ​വും തെ​റ്റി​നോ​ടൊ​പ്പ​വും എ​ങ്ങ​നെ ഒ​രു​മി​ച്ചു​നി​ല്‍​ക്കാ​നാ​വു​മെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി ചോ​ദി​ച്ചു. സം​ഘ​ട​ന​യി​ല്‍​നി​ന്ന് എ​ന്നെ ആ​രും വി​ളി​ച്ചി​ല്ല. ഞ​ങ്ങ​ളു​ണ്ട് നി​ന്‍റെ​കൂ​ടെ എ​ന്നു​പോ​ലും അ​വ​ളോ​ട് സം​ഘ​ട​ന​യി​ലെ ആ​രും പ​റ​ഞ്ഞി​ല്ല. അ​മ്മ​യി​ല്‍ സ്ത്രീ​ക​ള്‍ ത​ല​പ്പ​ത്തി​രു​ന്ന​തു​കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നും മ​ന​സി​ലാ​യി. അ​യാ​ള്‍​ക്കൊ​പ്പം​ത​ന്നെ​യെ​ന്നു പ​റ​യാ​തെ പ​റ​യു​ന്നു.

യു​ഡി​എ​ഫ് വേ​ട്ട​ക്കാ​ര്‍​ക്കൊ​പ്പ​മാ​ണു നി​ല്‍​ക്കു​ന്ന​തെ​ന്ന് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെ വാ​ക്കി​ല്‍​നി​ന്നു മ​ന​സി​ലാ​യെ​ന്ന് ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ പ​റ​ഞ്ഞ​തി​ല്‍ വ​ലി​യ അ​ദ്ഭു​ത​മി​ല്ല. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍​വ​ന്നാ​ല്‍ ഇ​ങ്ങ​നെ​യാ​കു​മോ പെ​രു​മാ​റു​ക. ഇ​താ​ണ് ദി​ലീ​പി​ന്‍റെ ധൈ​ര്യം. രാ​ഷ്‌​ട്രീ​യ​ത്തി​ലും പ​ല ഇ​ട​ങ്ങ​ളി​ലും അ​ധി​കാ​ര​മു​ള്ള​വ​ര്‍ അ​യാ​ളു​ടെ ഒ​പ്പ​മാ​ണ്. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ വി​ഷ​യ​ത്തി​ല്‍​പോ​ലും യു​ഡി​എ​ഫ് ന​ട​പ​ടി​യെ​ടു​ത്ത​ത് എ​ങ്ങ​നെ​യാ​ണെ​ന്നു ക​ണ്ട​താ​ണെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു.

Tags : Dileep Bhagyalakshmi case

Recent News

Up