x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ധി​യി​ൽ അ​ത്ഭു​ത​മി​ല്ല, അ​പേ​ക്ഷ​ക​ളെ​ല്ലാം നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു; പൊ​ള്ളു​ന്ന കു​റി​പ്പു​മാ​യി അ​തി​ജീ​വി​ത  


Published: December 15, 2025 08:37 AM IST | Updated: December 15, 2025 08:42 AM IST

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി​യെ വി​മ​ർ​ശി​ച്ച് അ​തി​ജീ​വി​ത. വി​ധി​യി​ൽ അ​ത്ഭു​ത​മി​ല്ലെ​ന്നും കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്ന വി​ശ്വാ​സം നേ​ര​ത്തെ ത​ന്നെ ന​ഷ്ട​പ്പെ​ട്ടി​രു​ന്നെ​ന്നും സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ അ​തി​ജീ​വി​ത വ്യ​ക്ത​മാ​ക്കി.

അ​തി​ജീ​വി​ത​യു​ടെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

എ​ട്ടു വ​ർ​ഷം, ഒ​ൻ​പ​ത് മാ​സം, 23 ദി​വ​സ​ങ്ങ​ൾ.. ഏ​റ്റ​വും വേ​ദ​നാ​ജ​ന​ക​മാ​യ ഈ ​യാ​ത്ര​യു​ടെ അ​വ​സാ​ന​മെ​ന്നോ​ണം വെ​ളി​ച്ച​ത്തി​ന്‍റെ നേ​രി​യ ഒ​രു ക​ണി​ക ഞാ​ൻ കാ​ണു​ന്നു, പ്ര​തി​ക​ളി​ൽ ആ​റു​പേ​ർ ശി​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്ക​ന്നു!!

എ​ന്‍റെ വേ​ദ​ന​ക​ളെ നു​ണ​യെ​ന്നും ഈ ​കേ​സ് കെ​ട്ടി​ച്ച​മ​ച്ച ക​ഥ​യെ​ന്നും പ​രി​ഹ​സി​ച്ച​വ​ർ​ക്കാ​യി ഞാ​ൻ ഈ ​വി​ധി​യെ സ​മ​ർ​പ്പി​ക്കു​ന്നു. നി​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ അ​ല്പം ആ​ശ്വാ​സം കി​ട്ടു​ന്നു​ണ്ടാ​കു​മെ​ന്ന് ഞാ​ൻ ക​രു​തു​ന്നു.

അ​തു​പോ​ലെ ഒ​ന്നാം​പ്ര​തി എ​ന്‍റെ പേ​ഴ്സ​ണ​ൽ ഡ്രൈ​വ​ർ ആ​യി​രു​ന്നു എ​ന്ന് ഇ​പ്പോ​ഴും പ​റ​യു​ന്ന​വ​രോ​ട്, അ​ത് ശു​ദ്ധ​മാ​യ നു​ണ​യാ​ണ്. അ​യാ​ൾ എ​ന്‍റെ ഡ്രൈ​വ​റോ എ​ന്‍റെ ജീ​വ​ന​ക്കാ​ര​നോ എ​നി​ക്ക് ഏ​തെ​ങ്കി​ലും രീ​തി​യി​ൽ പ​രി​ച​യ​മു​ള്ള വ്യ​ക്തി​യോ അ​ല്ല, 2016ൽ ​ഞാ​ൻ വ​ർ​ക്കു​ചെ​യ്‌​ത ഒ​രു സി​നി​മ​യ്ക്ക് വേ​ണ്ടി പ്രൊ​ഡ​ക്ഷ​നി​ൽ നി​ന്നും നി​യോ​ഗി​ക്ക​പ്പെ​ട്ട ഒ​രാ​ൾ മാ​ത്ര​മാ​ണ്.

അ​യാ​ൾ ഈ ​ക്രൈം ന​ട​ക്കു​ന്ന​തി​ന് മു​ൻ​പ് ഒ​ന്നോ ര​ണ്ടോ ത​വ​ണ​മാ​ത്ര​മാ​ണ് ഞാ​ൻ അ​യാ​ളെ ക​ണ്ടി​ട്ടു​ള്ള​ത്. അ​തു​കൊ​ണ്ട് ദ​യ​വാ​യി നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച് ക​ഥ​ക​ൾ പ​റ​യു​ന്ന​ത് നി​ർ​ത്തു​മെ​ന്ന് ക​രു​തു​ന്നു.

ഈ ​വി​ധി പ​ല​രെ​യും ഒ​രു​പ​ക്ഷേ നി​രാ​ശ​പ്പെ​ടു​ത്തി​യി​രി​ക്കാം. എ​ന്നാ​ൽ എ​നി​ക്കി​തി​ൽ അ​ദ്ഭു​ത​മി​ല്ല. 2020ന്‍റെ അ​വ​സാ​നം ത​ന്നെ ചി​ല അ​ന്യാ​യ​മാ​യ നീ​ക്ക​ങ്ങ​ൾ എ​നി​ക്ക് ബോ​ധ്യ​പ്പെ​ട്ടി​രു​ന്നു. കു​റ്റാ​രോ​പി​ത​രി​ൽ ഒ​രാ​ളു​ടെ കാ​ര്യ​ത്തി​ലേ​ക്ക് അ​ടു​ക്കു​മ്പോ​ൾ മാ​ത്രം കേ​സ് അ​തു​വ​രെ കൈ​കാ​ര്യം ചെ​യ്‌​തു​വെ​ന്ന രീ​തി​യി​ൽ നി​ന്നും മാ​റ്റം സം​ഭ​വി​ക്കു​ന്നു എ​ന്ന​ത് പ്രോ​സി​ക്യൂ​ഷ​നും മ​ന​സി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി എ​നി​ക്ക് ഈ ​കോ​ട​തി​യി​ൽ തീ​ർ​ത്തും വി​ശ്വാ​സ​മി​ല്ലെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ഞാ​ൻ പ​ല​ത​വ​ണ ബ​ഹു​മാ​ന​പ്പെ​ട്ട ഹൈ​ക്കോ​ട​തി​യെ​യും ബ​ഹു​മാ​ന​പ്പെ​ട്ട സു​പ്രീം കോ​ട​തി​യെ​യും സ​മീ​പി​ച്ചി​രു​ന്നു.

ഈ ​പ്ര​സ്തു​ത ജ​ഡ്‌​ജി​ൽ​നി​ന്നും ഈ ​കേ​സ് മാ​റ്റ​ണ​മെ​ന്നു​ള്ള എ​ന്‍റെ എ​ല്ലാ ഹ​ർ​ജി​ക​ളും പ​ക്ഷേ, നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. അ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഇ​തി​ന്‍റെ അ​വ​സാ​നം ഞാ​ൻ ചേ​ർ​ക്കു​ന്നു​ണ്ട്. 

നി​ര​ന്ത​ര​മാ​യ വേ​ദ​ന​ക​ൾ​ക്കും ക​ണ്ണീ​രി​നും ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും ഒ​ടു​വി​ൽ ഞാ​നി​പ്പോ​ൾ തി​രി​ച്ച​റി​യു​ന്നു, നി​യ​മ​ത്തി​ന്‍റെ മു​ൻ​പി​ൽ ഈ ​രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​രും തു​ല്യ​ര​ല്ല’ എ​ന്ന തി​രി​ച്ച​റി​വ് ന​ൽ​കി​യ​തി​ന് ന​ന്ദി.

ഉ​യ​ർ​ന്ന നീ​തി ബോ​ധ​മു​ള്ള ന്യാ​യാ​ധി​പ​ന്മാ​ർ ഉ​ണ്ടാ​കു​മെ​ന്ന് ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും വി​ശ്വ​സി​ക്കു​ന്ന​ത്. ഈ ​യാ​ത്ര​യി​ല​ത്ര​യും കൂ​ടെ നി​ന്ന മ​നു​ഷ്യ​ത്വ​മു​ള്ള സ​ക​ല മ​നു​ഷ്യ​രെ​യും ഞാ​ൻ ന​ന്ദി​യോ​ടെ ചേ​ർ​ത്ത് പി​ടി​ക്കു​ന്നു അ​തു​പോ​ലെ അ​ധി​ക്ഷേ​പ​ക​ര​മാ​യ ക​മ​ന്‍റു​ക​ളും പ​ണം വാ​ങ്ങി​യു​ള്ള നു​ണ​ക്ക​ഥ​ക​ളും ഉ​പ​യോ​ഗി​ച്ച് എ​ന്നെ ആ​ക്ര​മി​ക്കു​ന്ന​വ​രോ​ട്, നി​ങ്ങ​ൾ അ​ത് തു​ട​രു​ക- അ​തി​നാ​ണ് നി​ങ്ങ​ൾ പ​ണം വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. 

ഈ ​ട്ര​യ​ൽ കോ​ട​തി​യി​ൽ എ​ന്‍റെ വി​ശ്വാ​സം ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ കാ​ര്യ​ങ്ങ​ൾ:

ഈ ​കേ​സി​ൽ എ​ന്‍റെ അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട്ടി​ല്ല. ഈ ​കേ​സി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട തെ​ളി​വാ​യ മെ​മ്മ​റി കാ​ർ​ഡ്, കോ​ട​തി ക​സ്റ്റ​ഡി​യി​ൽ ഉ​ണ്ടാ​യി​രി​ക്കെ മൂ​ന്നു ത​വ​ണ അ​ന​ധി​കൃ​ത​മാ​യി തു​റ​ന്നു​വെ​ന്നും പ​രി​ശോ​ധി​ച്ചു​വെ​ന്നും ക​ണ്ടെ​ത്തി.

ഈ ​കേ​സി​ൽ ആ​ദ്യം എ​ത്തി​യ ര​ണ്ട് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ കോ​ട​തി​യി​ലെ അ​ന്ത​രീ​ക്ഷം പ്രോ​സി​ക്യൂ​ഷ​നോ​ട് ശ​ത്രു​താ​പ​ര​മാ​യി പെ​രു​മാ​റു​ന്ന​താ​യി വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് രാ​ജി​വെ​ച്ചു.

അ​വ​ർ ഇ​രു​വ​രും എ​ന്നോ​ട് വ്യ​ക്തി​പ​ര​മാ​യി പ​റ​ഞ്ഞ​ത്, ഈ ​കോ​ട​തി​യി​ൽ നി​ന്ന് നീ​തി പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ല എ​ന്നാ​ണ്- അ​വ​ർ​ക്ക് ഈ ​കോ​ട​തി​യി​ൽ പ​ക്ഷ​പാ​തം ഉ​ണ്ടെ​ന്ന തോ​ന്ന​ൽ ഉ​റ​പ്പാ​യ​തി​നാ​ലാ​ണ് അ​ത്.

മെ​മ്മ​റി കാ​ർ​ഡ് അ​ന​ധി​കൃ​ത​മാ​യി കൈ​കാ​ര്യം ചെ​യ്‌​ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഞാ​ൻ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ൽ​കി​യി​രു​ന്നി​ല്ല. പി​ന്നീ​ട് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം മാ​ത്ര​മാ​ണ് ന​ൽ​ക​പെ​ട്ട​ത്. 
 
ഞാ​ൻ ഒ​രു ന്യാ​യ​മാ​യ വി​ചാ​ര​ണ​യ്ക്കാ​യി ജ​ഡ്‌​ജി​നെ മാ​റ്റ​ണ​മെ​ന്ന ഹ​ർ​ജി​യു​മാ​യി ഫൈ​റ്റ് ചെ​യ്യു​മ്പോ​ൾ, പ്ര​തി​ഭാ​ഗം ഇ​തേ ജ​ഡ്‌​ജി ത​ന്നെ ഈ ​കേ​സ് തു​ട​ർ​ന്നും പ​രി​ഗ​ണി​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി ഹ​ർ​ജി​യി​ൽ ക​ക്ഷി ചേ​ർ​ന്നു. ഇ​ത് എ​ന്‍റെ സം​ശ​യ​ങ്ങ​ൾ​ക്ക് ബ​ലം ന​ൽ​കു​ന്ന​താ​യി​രു​ന്നു.

എ​ന്‍റെ ആ​ശ​ങ്ക​ക​ളും അ​നു​ഭ​വ​ങ്ങ​ളും അ​റി​യി​ച്ച് ബ​ഹു​മാ​ന​പ്പെ​ട്ട രാ​ഷ്ട്ര​പ​തി​ക്കും, ബ​ഹു​മാ​ന​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി​ക്കും ബ​ഹു​മാ​ന​പ്പെ​ട്ട സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​നും എ​നി​ക്ക് ക​ത്തു​ക​ൾ അ​യ​ക്കേ​ണ്ട​താ​യും വ​ന്നി​ട്ടു​ണ്ട്.

ഈ ​കേ​സി​ന്‍റെ ന​ട​പ​ടി​ക​ൾ ഓ​പ്പ​ൺ കോ​ട​തി​യി​ൽ പൊ​തു​ജ​ന​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളും നേ​രി​ട്ട് കാ​ണാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ ന​ട​ത്ത​ണ​മെ​ന്ന് ഞാ​ൻ ഈ ​കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ആ ​അ​പേ​ക്ഷ​യും തീ​ർ​ത്തും നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. 

Tags : Survivior actress attack case dileep verdict

Recent News

Up