x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്കം; ഫെ​ഫ്ക​യി​ൽ നി​ന്നും രാ​ജി​വ​ച്ച് ഭാ​ഗ്യ​ല​ക്ഷ്മി


Published: December 9, 2025 12:53 PM IST | Updated: December 9, 2025 12:54 PM IST

ഫി​ലിം എം​പ്ലോ​യി​സ് ഫെ​ഡ​റേ​ഷ(​ഫെ​ഫ്ക)​നി​ൽ നി​ന്നും രാ​ജി​വ​ച്ച് ന​ടി​യും ഡ​ബ്ബിം​ഗ് ആ​ർ​ടി​സ്റ്റു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി. ന​ടി അ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ദി​ലീ​പ് കു​റ്റ​വി​മു​ക്ത​നാ​യ​തി​ന് പി​ന്നാ​ലെ ന​ട​നെ ഫെ​ഫ്ക​യി​ലേ​യ്ക്ക് തി​രി​ച്ചെ​ടു​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ രാ​ജി.

അ​തി​ജീ​വി​ത​യെ വി​ളി​ക്കാ​നോ അ​വ​രോ​ടൊ​ന്ന് സം​സാ​രി​ക്കാ​നോ സം​ഘ​ട​ന ശ്ര​മി​ച്ചി​ല്ലെ​ന്നും ക​മ്മി​റ്റി​യി​ലു​ള്ള​വ​രോ​ട് പോ​ലും തീ​രു​മാ​നി​ക്കാ​തെ​യാ​ണ് ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​മെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു.

ദി​ലീ​പി​ന്‍റെ അം​ഗ​ത്വ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ ഡ​യ​റ​ക്ടേ​ഴ്സ് യൂ​ണി​യ​നോ​ട് ആ​ലോ​ചി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ഫെ​ഫ്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ വി​ധി വ​ന്ന​തി​ന് പി​ന്നാ​ലെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ രാജി. 

Tags : Bhagyalakshmi FEFKA dileep

Recent News

Up