x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോലീസിനെതിരേ ദിലീപ് നിയമനടപടിക്ക്


Published: December 10, 2025 02:12 AM IST | Updated: December 10, 2025 02:13 AM IST

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ ത​​​ന്നെ പ്ര​​​തി​​​ചേ​​​ർ​​​ത്ത​​​തി​​​നു പി​​​ന്നി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ടെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് ഇ​​​തി​​​ൽ വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ട​​​ൻ ദി​​​ലീ​​​പ് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക്കൊ​​​രു​​​ങ്ങു​​​ന്ന​​​താ​​​യി സൂ​​​ച​​​ന. ത​​​നി​​​ക്കെ​​​തി​​​രേ ന​​​ട​​​ന്ന ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഗൂ​​​ഢാ​​​ലോ​​​ച​​​ന അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു ദി​​​ലീ​​​പി​​​ന്‍റെ പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം.

കേ​​​സി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക്കു​​​റ്റ​​​ത്തി​​​ന് തെ​​​ളി​​​വി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി എ​​​ട്ടാം പ്ര​​​തി​​​യാ​​​യി​​​രു​​​ന്ന ദി​​​ലീ​​​പി​​​നെ എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ, ത​​​നി​​​ക്കെ​​​തി​​​രേ​​​ ചി​​​ല​​​ർ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ദി​​​ലീ​​​പ് രം​​​ഗ​​​ത്തെ​​​ത്തു​​​ക​​​യു​​​ണ്ടാ​​​യി.

മു​​​ൻ ഭാ​​​ര്യ മ​​​ഞ്ജു വാ​​​ര്യ​​​രാ​​​ണു കേ​​​സി​​​ൽ ക്രി​​​മി​​​ന​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ന്ന് ആ​​​ദ്യം പ​​​റ​​​ഞ്ഞ​​​തെ​​​ന്ന് ദി​​​ലീ​​​പ് കോ​​​ട​​​തി​​​ക്കു പു​​​റ​​​ത്ത് തു​​​റ​​​ന്ന​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യും അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​വും ത​​​ന്നെ ത​​​ക​​​ർ​​​ക്കാ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്നും ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ത്തി​​​യ ദി​​​ലീ​​​പ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യും ക​​​ടു​​​ത്ത ഭാ​​​ഷ​​​യി​​​ലാ​​​ണു വി​​​മ​​​ർ​​​ശ​​​ന​​​മു​​​ന്ന​​​യി​​​ച്ച​​​ത്.

12ന് ​​​കേ​​​സി​​​ന്‍റെ ശി​​​ക്ഷാ​​​വി​​​ധി സം​​​ബ​​​ന്ധി​​​ച്ചു വാ​​​ദം ന​​​ട​​​ക്കും. കേ​​​സി​​​ൽ കു​​​റ്റ​​​ക്കാ​​​രെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ ആ​​​റു പ്ര​​​തി​​​ക​​​ൾ​​​ക്കു​​​ള്ള ശി​​​ക്ഷ, കു​​​റ്റ​​​മു​​​ക്ത​​​രാ​​​ക്കി​​​യ ദി​​​ലീ​​​പ് ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു പേ​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച് ശി​​​ക്ഷ​​​യു​​​ടെ വി​​​ധി​​​പ്പ​​​ക​​​ർ​​​പ്പി​​​ലൂ​​​ടെ​​​യാ​​​കും അ​​​റി​​​യാ​​​നാ​​​കു​​​ക.

ഇ​​​തു ല​​​ഭി​​​ച്ച​​​ശേ​​​ഷ​​​മാ​​​കും പോ​​​ലീ​​​സി​​​നെ​​​തി​​​രേ​​​യു​​​ള്ള നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് ദി​​​ലീ​​​പ് ക​​​ട​​​ക്കു​​​ക​​​യെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തോ​​​ട് അ​​​ടു​​​ത്ത വൃ​​​ത്ത​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന.

Tags : Dileep legal action against police actress attack case

Recent News

Up