x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‌‌ദി​ലീ​പി​ന്‍റെ മ​ക​ൾ​ക്ക് സ്കൂ​ളി​ൽ പോ​ലും പോ​കാ​ൻ പ​റ്റാ​തെ​യാ​യി, അ​ദ്ദേ​ഹം നി​ര​പ​രാ​ധി; സു​രേ​ഷ് കു​മാ​ർ


Published: December 8, 2025 03:20 PM IST | Updated: December 8, 2025 03:20 PM IST

ദി​ലീ​പ് നി​ര​പ​രാ​ധി​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ കു​രു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്നോ​ട് പ​റ​ഞ്ഞെ​ന്നും വെ​ളി​പ്പെ​ടു​ത്തി നി​ർ​മാ​താ​വ് ജി.​സു​രേ​ഷ് കു​മാ​ർ. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ വി​ധി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘ന​ല്ല വി​ധി​യാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്. ദി​ലീ​പ് നി​ര​പ​രാ​ധി​യാ​ണെ​ന്ന് ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു. ഇ​തൊ​ന്നും സ​ത്യ​മ​ല്ലെ​ന്ന് ഒ​രു ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​ങ്ങ​നെ​യൊ​രു സം​ഭ​വ​മേ ഇ​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ശ​രി​ക്കും ദി​ലീ​പി​നെ കു​രു​ക്കി​യി​ട്ടി​രി​ക്കു​ക​യാ​ണ് എ​ന്ന് പ​റ​ഞ്ഞു. അ​ന്നു​മു​ത​ലേ സ​ത്യം എ​ല്ലാ​വ​ർ​ക്കും അ​റി​യാം.

പ​ക്ഷേ ചി​ല​യാ​ളു​ക​ളു​ടെ താ​ത്പ​ര്യ പ്ര​കാ​ര​മാ​ണ് കാ​ര്യ​ങ്ങ​ൾ ഈ ​രീ​തി​യി​ൽ കൊ​ണ്ടു​വ​ന്ന​ത്. അ​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല. സി​നി​മ​യി​ലു​ള്ള ചി​ല​രും പൊ​ലീ​സി​ലെ ചി​ല ആ​ളു​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി.

അ​വ​രു​ടെ ആ​രു​ടെ​യും പേ​ര് പ​റ​യാ​ൻ എ​നി​ക്ക് താ​ത്പ​ര്യ​മി​ല്ല. ഇ​പ്പോ​ൾ ദി​ലീ​പി​നെ വെ​റു​തെ വി​ട്ടു. ഈ ​അ​നു​ഭ​വി​ച്ച​തി​നൊ​ക്കെ ആ​ര് സ​മാ​ധാ​നം പ​റ​യും. ആ ​കു​ടും​ബം അ​നു​ഭ​വി​ച്ച ട്രോ​മ ന​മു​ക്ക​റി​യാം. കു​ഞ്ഞി​നെ വ​രെ വേ​ട്ട​യാ​ടി​യ ദി​വ​സ​ങ്ങ​ളു​ണ്ട്. അ​തി​നു സ്കൂ​ളി​ൽ പോ​ലും പോ​കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​ദ്രാ​സി​ലേ​ക്കു മാ​റേ​ണ്ടി വ​ന്നു.

അ​തി​നൊ​ക്കെ ആ​ര് ഉ​ത്ത​രം പ​റ​യും. ഗൂ​ഢാ​ലോ​ച​ന​യു​ടെ ഒ​രു തെ​ളി​വെ​ങ്കി​ലും ഇ​വ​ർ​ക്ക് നി​ര​ത്താ​ൻ പ​റ്റി​യോ? ഏ​റ്റ​വും ഉ​ന്ന​തി​യി​ല്‍ നി​ൽ​ക്കു​ന്ന താ​ര​ത്തെ എ​ത്ര​മാ​ത്രം പീ​ഡി​പ്പി​ച്ചു. എ​ത്ര കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ മു​ട​ക്കേ​ണ്ടി വ​ന്നു.

പൊ​തു​സ​മൂ​ഹ​വും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ നി​ന്നു. എ​ന്നി​ട്ടും അ​യാ​ൾ പി​ടി​ച്ചു നി​ന്നു. ഇ​പ്പോ​ൾ അ​ഗ്നി​ശു​ദ്ധി വ​രു​ത്തി തി​രി​ച്ചു വ​ന്നി​രി​ക്കു​ന്നു. ഞാ​ൻ അ​നി​യ​നെ​പ്പോ​ലെ കാ​ണു​ന്ന ഒ​രാ​ളാ​ണ് ദി​ലീ​പ്. എ​ന്‍റെ സി​നി​മ​യി​ലൂ​ടെ​യാ​ണ് ദി​ലീ​പ് ആ​ദ്യ​മാ​യി വ​രു​ന്ന​ത്. അ​യാ​ൾ തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് ആ​ദ്യം മു​ത​ലേ ഞാ​ൻ പ​റ​യു​ന്നു​ണ്ട്. 87 ദി​വ​സം ജ​യി​ലി​ൽ കി​ട​ന്ന​തി​ന് ആ​ര് ഉ​ത്ത​രം പ​റ​യും. സ​ർ​ക്കാ​രും പോ​ലീ​സും ഇ​തി​ൽ ഉ​ത്ത​രം പ​റ​യ​ണം.’ സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

Tags : Dileep Suresh Kumar case verdict

Recent News

Up