x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദിലീപിന് ആശ്വാസം; കോടതിവളപ്പിൽ ആഹ്ലാദവും ആരവവുമായി ആരാധകർ


Published: December 8, 2025 12:05 PM IST | Updated: December 8, 2025 04:36 PM IST

കൊച്ചി: നടി ആക്രമണ കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള കോടതി വിധി വന്നതോടെ ആരാധകർക്ക് ആഹ്ലാദം. വിധിയറിഞ്ഞയുടൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുറ്റത്തും പുറത്തുമായി കാത്തിരുന്ന ആരാധകർ ആർപ്പുവിളികളുയർത്തി.

ഒരുകൂട്ടം ദിലീപ് ആരാധകർ ലഡു വിതരണം ചെയ്തു. ദിലീപിന്‍റെ ആലുവയിലെ വീടിന്‍റെ പരിസരത്തും ആരാധകരും സിനിമാ പ്രവർത്തകരും ആഹ്ലാദം പങ്കിട്ടു.

ദിലീപ് കുറ്റക്കാരനല്ലെന്നും അദ്ദേഹത്തെ കുറ്റവിമുക്തനാകുമെന്നും ഉറപ്പിച്ച് കോടതി പരിസരത്ത് നിരവധി പേർ തടിച്ചുകൂടിയിരുന്നു. വിധി പ്രസ്താവനത്തിനു ശേഷം ദിലീപ് കോടതിയുടെ പടികളിറങ്ങി വരുന്പോൾ ആരാധകർ ആർപ്പുവിളികളുമായി തടിച്ചുകൂടി.

സെൽഫിയെടുക്കാനെത്തിയവരെയും അദ്ദേഹം നിരാശപ്പെടുത്തി‍യില്ല. ആരാധകർക്കു നേരെ കൈവീശിക്കാണിച്ച് ദിലീപും സന്തോഷം അറിയിച്ചു.

സഹോദരൻ അനൂപും അഭിഭാഷകനുമൊപ്പമാണ് ദിലീപ് കോടതിയിലെത്തിയത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്.

 

Tags : Actress Assault Case Dileep Court Fans

Recent News

Up