Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Germany

Europe

ത​ങ്ക​ച്ച​ന്‍ പു​ളി​മൂ​ട്ടി​ല്‍ ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ചു

കാ​ള്‍​സ്റൂ​ഹെ: ച​ങ്ങ​നാ​ശേ​രി പു​ളി​മൂ​ട്ടി​ല്‍ പ​രേ​ത​രാ​യ ചാ​ക്കോ - എ​ലി​സ​ബെ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ത​ങ്ക​ച്ച​ന്‍ പു​ളി​മൂ​ട്ടി​ല്‍ (ജോ​ണ്‍, 74) ജ​ര്‍​മ​നി​യി​ലെ കാ​ള്‍​സ്റൂ​ഹെ​യി​ല്‍ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് ജ​ര്‍​മ​നി​യി​ല്‍.

ഭാ​ര്യ ഫി​ലോ​മി​ന ഇ​ത്തി​ത്താ​നം മ​ണി​യം​കേ​രി​ക്ക​ളം കു​ടും​ബാം​ഗം. മ​ക്ക​ള്‍: ടോം, ​ടിം, ടോ​ബി​യാ​സ്. മ​രു​മ​ക്ക​ള്‍; സു​മി​ത, പ​ട്രീ​ഷ്യ, സി​ബ​ല്‍.

പ​രേ​ത​ന്‍റെ ആ​ത്മ​ശാ​ന്തി​യ്ക്കാ​യു​ള്ള വി.​കു​ര്‍​ബാ​ന 26ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് Hauptfriedhof Karlsruhe(Haid und Neue Strasse, 76131 Karlsruhe) ക​പ്പേ​ള​യി​ല്‍ ന​ട​ക്കും.

സ്റ്റു​ട്ട്ഗാ​ര്‍​ട്ടി​ലെ ര​ജി​സ്റ്റേ​ര്‍​ഡ് സം​ഘ​ട​ന​യാ​യ മ​ല​യാ​ളി ഡോ​യി​ഷെ ട്രെ​ഫ​ന്‍ ബാ​ഡ​ന്‍​വ്യു​ര്‍​ട്ടം​ബ​ര്‍​ഗി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ത​ങ്ക​ച്ച​ന്‍, സാ​മൂ​ഹ്യ സാം​സ്ക്കാ​രി​ക മേ​ഖ​ല​ക​ളി​ല്‍ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

53 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പാ​ണ് ത​ങ്ക​ച്ച​ന്‍ ജ​ര്‍​മ​നി​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. ച​ങ്ങ​നാ​ശേ​രി​യി​ലെ പ്ര​ശ​സ്ത ബി​സി​ന​സ് സ്ഥാ​പ​ന​മാ​യ പു​ളി​മൂ​ട്ടി​ല്‍ ഫ​ര്‍​ണി​ച്ച​റി​ന്‍റെ ഉ​ട​മ​യാ​ണ്.

ത​ങ്ക​ച്ച​ന്‍റെ വേ​ര്‍​പാ​ടി​ല്‍ ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ക്കു​ന്ന​തി​നൊ​പ്പം ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി​യും നേ​രു​ന്ന​താ​യി മ​ല​യാ​ളി ഡോ​യി​ഷെ ട്രെ​ഫ​ന്‍ ബാ​ഡ​ന്‍​വ്യു​ര്‍​ട്ടം​ബ​ര്‍​ഗ് അ​റി​യി​ച്ചു.

NRI

എം​സി​വൈ​എം ജ​ര്‍​മ​നി യു​വ​ജ​ന​സം​ഗ​മ​വും ക​രോ​ള്‍ ഗാ​ന​മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു

ബോ​ണ്‍: മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് ജ​ര്‍​മ​ന്‍ മേ​ഖ​ല യു​വ​ജ​ന സം​ഗ​മം "അ​മി​ഗോ​സ് 2025' ശ​നി​യാ​ഴ്ച ബോ​ണ്‍ ഹോ​ളി സ്പി​രി​റ്റ് ദൈ​വാ​ല​യ ഹാ​ളി​ല്‍ ന​ട​ത്തി.

എം​സി​വൈ​എം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍ നേ​തൃ​ത്വം ന​ല്‍​കി​യ സം​ഗ​മ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഡ​യ​റ​ക്‌​ട​ര്‍ റ​വ.​ഡോ. ജോ​സ​ഫ് ചേ​ലം​പ​റ​മ്പ​ത്ത് പ​താ​ക ഉ​യ​ര്‍​ത്തി, എം​സി​വൈ​എം ഗാ​നം ആ​ല​പി​ച്ചും പ്ര​തി​ജ്ഞ ചൊ​ല്ലി​യും സം​ഗ​മ​ത്തി​ന് ആ​രം​ഭം കു​റി​ച്ചു.

ഡ​യ​റ​ക്‌​ട​ര്‍ ഫാ.​ഡോ. ജോ​സ​ഫ് ചേ​ലം​പ​റ​മ്പ​ത്ത് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ക്രി​സ്തു​വി​ന്‍റെ സ്നേ​ഹ​ത്താ​ല്‍ ഒ​ന്നി​ച്ചു​കൂ​ടി, യു​വ​ജ​ന​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ പ്ര​തി​ഭ​ക​ളും സ​മ​ര്‍​പ്പ​ണ​വും പ്രാ​ര്‍​ഥ​ന​യും ചേ​ര്‍​ത്തു​ള്ള ഒ​രു വി​ശേ​ഷ​ദി​ന​മാ​ണ​ന്നും പ്ര​ത്യേ​കി​ച്ച് ഉ​ണ്ണി​യേ​ശു​വി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളി​ന്‍റെ ആ​ഗ​മ​ന​കാ​ല​ത്തി​ലേ​യ്ക്കു ക​ട​ക്കു​മ്പോ​ള്‍ ഒ​രു​വ​ലി​യ പ്ര​തീ​ക്ഷ​യു​ടെ സം​ഗ​മാ​ണ​ന്നും ഫാ. ​ജോ​സ​ഫ് പ​റ​ഞ്ഞു.

NRI

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച രാ​ഗേ​ഷ് ഇ​ള​ങ്ങ​മ്പ​ല​ത്തി​ന് വി​ട​ന​ൽ​കി ജ​ന്മ​നാ​ട്

കോ​ഴി​ക്കോ​ട്: ഹൃ​ദ​യാ​ഘാ​തം മൂ​ലം ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച കോ​ഴി​ക്കോ​ട് മ​ര​ഞ്ചാ​ട്ടി സ്വ​ദേ​ശി രാ​ഗേ​ഷ് ഇ​ള​ങ്ങ​മ്പ​ല​ത്തി​ന്‍റെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് സ്വ​ദേ​ശ​ത്ത് ന​ട​ന്നു.

ഇ​ള​ങ്ങ​മ്പ​ല​ത്ത് ശി​വ​ദാ​സ​ന്‍റ​യും രാ​ജ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: പെ​രു​ന്ത​ല്‍​മ​ണ്ണ തെ​ക്കേ​പ്പ​റ​മ്പി​ല്‍ ര​ഞ്ജി​നി. മ​ക​ള്‍ ഹൃ​തി​ക രാ​ഗേ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: ര​ഞ്ജി​ത്ത്, ര​ജ​നി.

മൃ​ത​ദേ​ഹം ജ​ര്‍​മ​ന്‍ പോ​ലീ​സി​ന്‍റെ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മ്യൂ​ണി​ക്കി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30ന് ​ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നി​ന്നും ഡ്യൂ​ഡ​ല്‍​ഹി വ​ഴി ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.15ന് ​കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ചു.

തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം രാ​ഗേ​ഷി​ന്‍റെ കു​ടും​ബം ഏ​റ്റു​വാ​ങ്ങി നോ​ര്‍​ക്ക​യു​ടെ ആം​ബു​ല​ന്‍​സ് സ​ഹാ​യ​ത്തോ​ടെ സ്വ​ദേ​ശ​മാ​യ കോ​ഴി​ക്കോ​ട്ട് കൊ​ണ്ടു​വ​ന്ന് അ​ന്തി​മോ​പ​ചാ​ര അ​ര്‍​പ്പ​ണ​ത്തി​നു ശേ​ഷം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ച്ചു.

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ജോ​ര്‍​ജ് കു​ര്യ​ന്‍, സു​രേ​ഷ് ഗോ​പി, എം​പി​മാ​രാ​യ എം.​കെ. രാ​ഘ​വ​ന്‍, പ്രി​യ​ങ്ക ഗാ​ന്ധി, ജോ​ര്‍​ജ് കു​ഞ്ഞു​മോ​ന്‍ (ഹം​ഗ​റി) എ​ന്നി​വ​ർ​ക്ക് പു​റ​മെ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള ലോ​ക കേ​ര​ള​സ​ഭാം​ഗം ജോ​സ് കു​മ്പി​ളു​വേ​ലി​ന്‍റെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് രാ​ഗേ​ഷി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​യ്ക്കാ​ന്‍ സ​ഹാ​യ​ക​മാ​യ​ത്.

ഹം​ഗ​റി​യി​ല്‍ ട്ര​ക്ക് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ജോ​ലി സം​ബ​ന്ധ​മാ​യി ജ​ര്‍​മ​നി​യി​ലെ​ത്തി​യ രാ​ഗേ​ഷ് ഇ​ള​ങ്ങ​മ്പ​ല​ത്ത് എ​ന്ന 41 വ​യ​സു​കാ​ര​നെ ബാ​ഡ​ന്‍​വ്യു​ര്‍​ട്ടെം​ബ​ര്‍​ഗ് സം​സ്ഥാ​ന​ത്തി​ലെ എ​ങ്ങ​നി​ല്‍ ട്ര​ക്കി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെു​ത്തു​ക​യാ​യി​രു​ന്നു.

ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചി​ട്ടും ക​ഴി​യാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ജ​ര്‍​മ​ന്‍ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ട്ര​ക്കി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു​ള്ള പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ല്‍ ഹൃ​ദ​യാ​ഘാ​തമാണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​ലീ​സും പ​ബ്ലി​ക് പ്രൊ​സി​ക്യൂ​ട്ട​റും സ്ഥി​രീ​ക​രി​ച്ചു.

ഡി​സം​ബ​ര്‍ ഒ​ന്നി​നാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ദീ​ര്‍​ഘ​കാ​ലം കോ​ഴി​ക്കോ​ട് മു​ക്കം റൂ​ട്ടി​ലെ ബ​സ് ഡ്രൈ​വ​ർ ആ​യി​രു​ന്ന രാ​ഗേ​ഷ് ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​മാ​യി ഹം​ഗ​റി​യി​ലെ ബു​ഡാ​പെ​സ്റ്റി​ല്‍ ട്ര​ക്ക് ക​മ്പ​നി​യി​ല്‍ ഡ്രൈ​വ​റാ​യി​രു​ന്നു.

NRI

12-ാം വയസിൽ യൂണിവേഴ്സിറ്റി വിദ്യാർഥി, വിസ്മയമായി ലി​ന ഹൈ​ഡർ

ബെ​ര്‍​ലി​ന്‍: ബോ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സാ​മ്പ​ത്തി​ക ശാ​സ്ത്ര വി​ദ്യാ​ർ​ഥി​യാ​യ ലി​ന ഹൈ​ഡ​റി​ന്‍റെ പ്രാ​യം കേ​ൾ​ക്കു​മ്പോ​ൾ ആ​രു​മൊ​ന്ന് ഞെ​ട്ടും. വെ​റും 12-ാം വ​യ​സ് മാ​ത്രം. ത​ന്‍റെ ഇ​ര​ട്ടി പ്രാ​യ​മു​ള്ള സ​ഹ​പാ​ഠി​ക​ൾ​ക്കൊ​പ്പ​മാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി പ​ഠി​ക്കു​ന്ന​ത്.

ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഹൈ​സ്കൂ​ൾ ബി​രു​ദ​ധാ​രി എ​ന്ന നേ​ട്ടം ലി​ന 11-ാം വ​യ​സി​ൽ കെെ​വ​രി​ച്ചി​രു​ന്നു. ഉ​യ​ർ​ന്ന ഐ​ക്യു ഉ​ള്ള ലി​ന​യു​ടെ സ്കൂ​ൾ ജീ​വി​തം ഒ​ന്നാം ക്ലാ​സി​ൽ നി​ന്ന് നേ​രി​ട്ട് അ​ഞ്ചാം ക്ലാ​സി​ലേ​ക്കാ​യി​രു​ന്നു.

തു​ട​ർ​ന്ന് എ​ട്ട്, പ​ത്ത്, 11, 12 ക്ലാ​സുകളിലേക്ക് പ്രവേശനം ല​ഭി​ച്ചു. ജ​ർ​മ​ൻ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ൽ ക​ഴി​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ഉയർന്ന ക്ലാ​സു​കളിലേക്ക് നേരിട്ട് പ്രവേശനം നൽകാറുണ്ട്.

ഈ ​സ​മ​യം താ​ൻ ആ​സ്വ​ദി​ക്കു​ക​യാ​ണെ​ന്നും സ്കൂ​ൾ പ​ഠ​ന​ത്തി​നേ​ക്കാ​ള്‍ ര​സ​ക​ര​മാ​ണ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ​ഠ​ന​മെ​ന്ന് ലി​ന പ​റ‍​യു​ന്നു.

NRI

നോ​ര്‍​ക്ക സം​ഘം ജ​ര്‍​മ​നി​യി​ല്‍

ബെ​ര്‍​ലി​ന്‍: കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ജ​ര്‍​മ​നി​യി​ലേ​യ്ക്കു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ് പ​ദ്ധ​തി​യാ​യ ട്രി​പ്പി​ള്‍​വി​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജോ​ലി, തൊ​ഴി​ല്‍ പ​ഠ​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍​ക്കാ​യി ജ​ര്‍​മ​നി​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​ന്‍ നോ​ര്‍​ക്ക സി​ഇ​ഒ അ​ജി​ത് കോ​ള​ശേ​രി, ലോ​ക കേ​ര​ള​സ​ഭ ഡ​യ​റ​ക്ട​ര്‍ ആ​സി​ഫ് കെ ​യൂ​സ​ഫ് ഐ​എ​എ​സ് എ​ന്നി​വ​ര്‍ ബെ​ര്‍​ലി​നി​ലെ​ത്തി.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം സം​സ്കാ​ര ജ​ര്‍​മ​നി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ല​യാ​ളി​ക​ളു​മാ​യി ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. നോ​ര്‍​ക്ക​യു​ടെ ട്രി​പ്പി​ള്‍​വി​ന്‍ പ​ദ്ധ​തി​യി​ലൂ​ടെ ആ​യി​രി​ത്തി​ല​ധി​കം ന​ഴ്സു​മാ​ര്‍ ജ​ര്‍​മ​നി​യി​ലെ 13 സം​സ്ഥാ​ന​ങ്ങ​ളി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്നു​ണ്ട​ന്ന് അ​ജി​ത് കോ​ള​ശേ​രി പ​റ​ഞ്ഞു.

 

International

ജ​ർ​മ്മ​നി​യി​ൽ ക​ത്തി​യാ​ക്ര​മ​ണം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

ബ​ർ​ലി​ൻ: ജ​ർ​മ്മ​നി​യി​ലെ തു​രിം​ഗി​യ സം​സ്ഥാ​ന​ത്തെ മാ​ര്‍​ക്ക​റ്റി​ലു​ണ്ടാ​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മൊ​റോ​ക്കോ സ്വ​ദേ​ശി​യാ​യ 29 വ​യ​സു​കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ പ്ര​തി പോ​ലീ​സി​നു നേ​രെ തി​രി​ഞ്ഞു. തു​ട​ർ​ന്ന് പോ​ലീ​സ് കു​രു​മു​ള​ക് സ്പ്രേ ​ഉ​പ​യോ​ഗി​ച്ച് പ്ര​തി​യെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

 

 

 

 

NRI

ജ​ര്‍​മ​ന്‍ മ​ല​യാ​ളി ജോ​സ് അ​ല​ക്സാ​ണ്ട​ര്‍ ആ​ല്‍​ബ​ത്ത് അ​ന്ത​രി​ച്ചു

പാ​ല​ക്കാ​ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ജോ​സ് അ​ല​ക്സാ​ണ്ട​ര്‍ ആ​ല്‍​ബ​ത്ത് (75) അ​ന്ത​രി​ച്ചു. അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ സ്വ​ദേ​ശ​മാ​യ പാ​ല​ക്കാ​ട്ട് എ​ത്തി​യ​തി​നി​ട​യി​ലാ​ണ് വി​യോ​ഗം.

ത​ല​ച്ചോ​റി​ലു​ണ്ടാ​യ ര​ക്ത​സ്രാ​വ​ത്തെ തു​ട​ര്‍​ന്ന് പാ​ല​ക്കാ​ട് രാ​ജീ​വ് ഗാ​ന്ധി കോ​ഓ​പ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ലി​ല്‍ ചി​കി​ല്‍​സ​യി​ലി​രി​ക്കെ​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ അ​ന്ത്യം സം​ഭ​വി​ച്ച​ത്.

സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യ്ക്ക് പാ​ല​ക്കാ​ട് സെ​ന്‍റ് റ​ഫാ​യേ​ല്‍ ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ല്‍ ന​ട​ത്തി. ഭാ​ര്യ ഷീ​ല(​ന​ഴ്സ്) അ​ങ്ക​മാ​ലി മൂ​ക്ക​ന്നൂ​ര്‍ പു​തു​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഡ​യാ​ന, എ​ലി​സ​ബ​ത്ത്. മ​രു​മ​ക്ക​ള്‍: ജെ​റി ക​ക്കാ​ട്ട്, പ്രി​ന്‍​സ് പ​ട​യാ​ട്ടി​ല്‍ (എ​ല്ലാ​വ​രും ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍). നാ​ലു കൊ​ച്ചു മ​ക്ക​ളു​ണ്ട്.

ജ​ര്‍​മ​നി​യി​ലു​ള്ള ജോ​സ് പു​തു​ശേ​രി (ബ്രൂ​ള്‍, കൊ​ളോ​ണ്‍), മേ​ഴ്സി ത​ട​ത്തി​ല്‍ (ഷെ​ല്‍​മ്), ലീ​ലാ​മ്മ കോ​യി​ക്ക​ര (ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫ്) എ​ന്നി​വ​ര്‍ പ​രേ​ത​ന്‍റെ ഭാ​ര്യ​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

പാ​ല​ക്കാ​ട് ആ​ല്‍​ബ​ത്ത് ഹൗ​സി​ല്‍ പ​രേ​ത​രാ​യ അ​ല​ക്സാ​ണ്ട​റു​ടെ​യും എ​ലി​സ​ബ​ത്തി​ന്‍റെ​യും മ​ക​നാ​ണ്.

NRI

ഹ്യൂ​മ​ൻ ജെ​ന​റ്റി​ക്സ് യൂ​റോ​പ്യ​ൻ കോ​ൺ​ഗ്ര​സ് ശാ​സ്ത്ര സ​മി​തി​യി​ൽ മ​ല​യാ​ളി​യും

ബെ​ർ​ലി​ൻ: ഏ​പ്രി​ൽ 27 മു​ത​ൽ 28 വ​രെ ജ​ർ​മ​നി​യി​ൽ ന​ട​ക്കു​ന്ന ഹ്യൂ​മ​ൻ ജെ​ന​റ്റി​ക്സ് യൂ​റോ​പ്യ​ൻ കോ​ൺ​ഗ്ര​സ് എ​ട്ട് അം​ഗ ശാ​സ്ത്ര സ​മി​തി​യി​ൽ മ​ല​യാ​ളി ശാ​സ്ത്ര​ജ്ഞ​നാ​യ ഡോ . ​സൈ​നു​ദീ​ൻ പ​ട്ടാ​ഴി​യെ ഉ​ൾ​പ്പെ​ടു​ത്തി.

ഗ്ലോ​ബ​ൽ മീ​റ്റ് ആ​ൻ​ഡ് എ​ക്സ്പോ റി​ന്യൂ​വ​ബി​ൾ ആ​ൻ​ഡ് സ​സ്ടൈ​ൻ​ഡ് എ​ന​ർ​ജി സം​ഗ​മ​ത്തി​ലും ഡോ. ​പ​ട്ടാ​ഴി മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി പ​ങ്കെ​ടു​ക്കും. നി​ര​വ​ധി ദേ​ശീ​യ, അ​ന്ത​ർ ദേ​ശീ​യ ശാ​സ്ത്ര സ​മി​തി​ക​ളി​ൽ ഉ​പ​ദേ​ശ​ക ബോ​ർ​ഡി​ൽ അം​ഗ​മാ​ണ് ഡോ. ​പ​ട്ടാ​ഴി.

എ​ട്ട് പേ​റ്റ​ന്‍റ് സ്വ​ന്ത​മാ​ക്കി​യ ഡോ. ​പ​ട്ടാ​ഴി 20 പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധി​ക​രി​ച്ചി​ട്ടു​ണ്ട്.

NRI

ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ച ജോ​ബി കു​ര്യ​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച

ഫ്രാ​ങ്ക്ഫ​ർ​ട്ട്: ജ​ർ​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ അ​ന്ത​രി​ച്ച ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി കു​ഴു​വേ​ലി​ക്ക​ത്തു​ചി​റ​യി​ൽ ജോ​ബി കു​ര്യ​ന്‍റെ (40) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച​യോ​ടെ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

മൃ​ത​ദേ​ഹം ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ നി​ന്നും ശ​നി​യാ​ഴ്ച രാ​ത്രി 8.30ന് ​എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി വ​ഴി ഞാ​യ​റാ​ഴ്ച രാ​ത്രി നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ഏ​റ്റു​വാ​ങ്ങി ത​ത്തം​പ​ള്ളി​യി​ലെ സ്വ​ഭ​വ​ന​ത്തി​ൻ കൊ​ണ്ടു​വ​ന്നു. ഭാ​ര്യ​യും മ​ക​ളും നാ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ട്.

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ൾ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. മൂ​ന്നു മാ​സം മു​മ്പാ​ണ് ജോ​ബി, മ​ക​ൾ ജോ​വാ​ന​യ്കൊ​പ്പം ജ​ർ​മ​നി​യി​ൽ എ​ത്തി​യ​ത്. ഫ്രാ​ങ്ക്ഫ​ർ​ട്ടി​ന് സ​മീ​പം ലാം​ഗ​നി​നാ​ണ് കു​ടും​ബ​മാ​യി താ​മ​സി​ച്ചി​രു​ന്ന​ത്. ന​ഴ്സാ​യ ഭാ​ര്യ നി​വി​യ ച​മ്പ​ക്കു​ളം കാ​രി​ക്കാ​ട് കു​ടും​ബാം​ഗ​മാ​ണ്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വീ​ട്ടി​ലെ ശു​ചി​മു​റി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച ജോ​ബി​യെ ഫ്രാ​ങ്ക്ഫ​ർ​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ച് പ​രി​ച​ര​ണം ന​ൽ​കി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​രാ​ൻ ഡോ​ക്ട​ർ​മാ​ർ കി​ണ​ഞ്ഞു ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കു​ടും​ബ​ത്തി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം ജോ​ബി​യു​ടെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്തു.

കു​ഴി​വേ​ലി​ക്ക​ക​ത്ത് ചി​റ​യി​ൽ പ​രേ​ത​നാ​യ എം.​ജെ. കു​ര്യ​ൻ (ജോ​യി​ച്ച​ൻ) - ത്രേ​സ്യാ​മ്മ (ക​ണ്ണോ​ട്ടു​ത​റ) ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജോ​ബി. ജോ​തി (ആ​ല​പ്പു​ഴ), ജോ​യി​സ് (ഓ​സ്ട്രേ​ലി​യ) എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.

District News

ജ​ർ​മ​നി​യി​ലെ പ്ലേ​ഗ്രൗ​ണ്ട് മ്യൂ​സി​ക് ഫെ​സ്റ്റി​വ​ലി​ൽ മ​ല​യാ​ളി സം​ഗീ​ത പ്ര​തി​ഭ​ക​ൾ​ക്ക് ക്ഷ​ണം

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളി​ക​ളും യു​വ സം​ഗീ​ത പ്ര​തി​ഭ​ക​ളു​മാ​യ സ​ഹോ​ദ​രി​മാ​ർ​ക്ക് ജ​ർ​മ​നി​യി​ലെ "ദി ​പ്ലേ​ഫോ​ർ​ഡ്സ്' മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ശ​സ്ത​മാ​യ പ്ലേ​ഗ്രൗ​ണ്ട് മ്യൂ​സി​ക് ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​പൂ​ർ​വ അ​വ​സ​രം.

കു​ല​ശേ​ഖ​രം സ്വ​ദേ​ശി​ക​ളാ​യ അ​രു​ണി​ത മോ​ഹ​നും ആ​ന്യ മോ​ഹ​നു​മാ​ണ് ന​വം​ബ​ർ ഏ​ഴു മു​ത​ൽ ഒ​ന്പ​തു വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്കു​ള്ള ക്ഷ​ണം ല​ഭി​ച്ച​ത്. ജ​ർ​മ​ൻ സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​യ ഗൊ​യ്ഥെ സെ​ൻ​ട്ര​മാ​ണ് ഇ​തി​ലേ​ക്കു വ​ഴി​തു​റ​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ കേ​ൾ​വി​ക്കാ​രാ​യു​ള്ള ആ​ദ്യ​കാ​ല യൂ​റോ​പ്യ​ൻ സം​ഗീ​ത​മേ​ള​ക​ളി​ൽ ഒ​ന്നാ​ണ് പ്ലേ​ഗ്രൗ​ണ്ട് മ്യൂ​സി​ക് ഫെ​സ്റ്റി​വ​ൽ.

ശ്രീ ​സ്വാ​തി തി​രു​നാ​ൾ ഗ​വ​ണ്‍​മെ​ന്‍റ് സം​ഗീ​ത കോ​ള​ജി​ൽ പ​ഠി​ച്ച അ​രു​ണി​ത പ്ര​ഫ​ഷ​ണ​ൽ വൈണികയാണ്. ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ, പാ​ശ്ചാ​ത്യ സം​ഗീ​തം എ​ന്നി​വ വ​യ​ലി​നി​ൽ വാ​യി​ക്കു​ന്ന​തി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന ആ​ന്യ പ്ര​ഫ​ഷ​ണ​ൽ വ​യ​ലി​നി​സ്റ്റ്, പി​യാ​നി​സ്റ്റ്, സം​ഗീ​ത​സം​വി​ധാ​യ​ക തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പേ​രു​കേ​ട്ട​യാ​ളാ​ണ്.
ജ​ർ​മ്മ​ൻ സാ​ഹി​ത്യ ഇ​തി​ഹാ​സം ജോ​ഹാ​ൻ വു​ൾ​ഫ് ഗാ​ങ് വോ​ണ്‍ ഗൊ​യ്ഥെ​യു​ടെ ജ​ൻ​മ​നാ​ടാ​യ വെ​യ്മ​റി​ൽ നി​ന്നു​ള്ള ബാ​ൻ​ഡാ​യ "ദി ​പ്ലേ​ഫോ​ർ​ഡ്സി' നൊ​പ്പ​മാ​ണ് സ​ഹോ​ദ​രി​മാ​ർ സം​ഗീ​ത​പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ക. "അ​പ്പോ​ണ്‍ എ ​ഗ്രൗ​ണ്ട് ’ എ​ന്ന തീ​മി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ​രി​പാ​ടി.

17 മു​ത​ൽ 19 വ​രെ​യു​ള്ള നൂ​റ്റാ​ണ്ടു​ക​ളി​ൽ ജ​ർ​മ​ൻ ഗാ​ന​ങ്ങ​ളു​ടെ​യും നൃ​ത്ത​ത്തി​ന്‍റെ​യും അ​വ​ത​ര​ണ​ത്തി​ൽ പേ​രു​കേ​ട്ട നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര സം​ഗീ​ത​ജ്ഞ​ർ "ദി ​പ്ലേ​ഫോ​ർ​ഡ്സ്’ ബാ​ൻ​ഡി​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഫെ​ബ്രു​വ​രി 27ന് ​കൊ​ച്ചി​യി​ൽ ന​ട​ന്ന ദി ​പ്ലേ​ഫോ​ർ​ഡ്സി​ന്‍റെ സം​ഗീ​ത പ​രി​പാ​ടി​യി​ലെ ഇ​ന്തോ ജ​ർ​മ​ൻ ഫ്യൂ​ഷ​ൻ അ​വ​ത​ര​ണ​ത്തി​ന് പ്രേ​ക്ഷ​ക​ശ്ര​ദ്ധ​യും പ്ര​ശം​സ​യും പി​ടി​ച്ചു പ​റ്റാ​നാ​യ​ത് ശ്ര​ദ്ധേ​യം. ക​ലാ​കാ​രി​ക​ളു​ടെ യാ​ത്രാ​ച്ചെ​ല​വ്, താ​മ​സം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ ചെ​ല​വു​ക​ളും ദി ​പ്ലേ​ഫോ​ർ​ഡ്സും പ്ലേ​ഗ്രൗ​ണ്ടും വ​ഹി​ക്കും.

Latest News

Up