x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ​മോ​ബൈ​ല്‍ ടെ​ക്നീ​ഷ്യ​ന്‍​മാ​രു​ടെ റി​ക്രൂ​ട്ട്മെ​ന്‍റ്: നോ​ര്‍​ക്ക റൂ​ട്ട്സും ജ​ര്‍​മ​ന്‍ ക​മ്പ​നി​യു​മാ​യി ക​രാ​ര്‍ കൈ​മാ​റി

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Published: December 23, 2025 05:11 PM IST | Updated: December 23, 2025 05:33 PM IST

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ നി​ന്നും ജ​ര്‍​മ​നി​യി​ലേ​ക്ക് ഓ​ട്ടോ​മോ​ബൈ​ല്‍ ടെ​ക്നീ​ഷ്യ​ന്‍​മാ​രെ റി​ക്രൂ​ട് ചെ​യ്യു​ന്ന​തി​ന് പ്ര​മു​ഖ ജ​ര്‍​മ​ന്‍ സ്വ​കാ​ര്യ ക​മ്പ​നി​യാ​യ ‌ടിയുവി റൈ​ന്‍ ലാ​ന്‍​ഡു​മാ​യി നോ​ര്‍​ക്ക റൂ​ട്ട്സ് ക​രാ​ര്‍ ഒ​പ്പി​ട്ടു.

നോ​ര്‍​ക്ക റൂ​ട്ട്സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​ജി​ത് കോ​ള​ശേ​രി​യും ടിയുവി റൈ​ന്‍ ലാ​ന്‍​ഡ് ക​മ്പ​നി​യു​ടെ ബംഗളൂരു ​ഇ​ന്ത്യ​ന്‍ ഓ​ഫീ​സി​ലെ അ​സി​സ്റ്റന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജ​യ് മേ​നോ​നും ത​മ്മി​ല്‍ ക​രാ​ര്‍ കൈ​മാ​റി.

 

K-Rail Survey

ഓ​ട്ടോ​മൊ​ബൈ​ല്‍/ മെ​ക്കാ​നി​ക്ക​ല്‍ എ​ൻജിനി​യ​റിം​ഗി​ല്‍ ബി. ടെ​ക്ക്/​ഡി​പ്ളോ​മ അ​ല്ലെ​ങ്കി​ല്‍ ഡീ​സ​ല്‍ മെ​ക്കാ​നി​ക് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ മെ​ക്കാ​നി​ക്കി​ല്‍ ഐടിഐ യോ​ഗ്യ​ത​യും പാ​സ​ഞ്ച​ര്‍ കാ​ര്‍/ ഹെ​വി കൊ​മേ​ഴ്സ്യ​ല്‍ വെ​ഹി​ക്കി​ള്‍ ഡീ​ല​ര്‍​ഷി​പ്പി​ല്‍ ര​ണ്ടു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും ഉ​ള്ള​വ​ര്‍​ക്കു​മാ​ണ് അ​വ​സ​രം.

ജ​ര്‍മ​നി​യി​ലെ വി​വി​ധ സ്റ്റേ​റ്റു​ക​ളി​ലെ വാ​ഹ​ന ഡീ​ല​ര്‍​ഷി​പ്പു​ക​ളി​ലേ​യ്ക്കാ​ണ് നി​യ​മ​നം. മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ള​ളി​ല്‍ 500 പേ​ര്‍​ക്ക് നി​യ​മ​നം ന​ല്‍​കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​താ​ണ് ക​രാ​ര്‍. തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍ ബി ​വ​ണ്‍ ലെ​വ​ലി​ലു​ള്ള ജ​ര്‍​മ​ന്‍ ഭാ​ഷാ പ്രാ​വീ​ണ്യം നേ​ടേ​ണ്ട​താ​ണ്.

 

K-Rail Survey

തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​മ്പോ​ള്‍ കോ​ഴ്സ് ഫീ​സ് തി​രി​കെ ല​ഭി​ക്കും. യാ​ത്രാ​ചെ​ല​വു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള മ​റ്റ് റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്.

തൈ​ക്കാ​ട് നോ​ര്‍​ക്ക സെ​ന്‍ററി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ നോ​ര്‍​ക്ക റൂ​ട്ട്സ് റി​ക്രൂ​ട്ട്മെ​ന്‍റ് വി​ഭാ​ഗം മാ​നേ​ജ​ര്‍ പ്ര​കാ​ശ് പി. ​ജോ​സ​ഫ്, ജീ​വ​ന​ക്കാ​ര്‍, ടിയുവി റൈ​ന്‍ ലാ​ന്‍​ഡ് ക​മ്പ​നി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഡി. വി​പി​ന്‍ ദാ​സ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

Tags : Norka Roots Germany Automobile Technician

Recent News

Up