x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ജ​ർ​മ​നി വി​ളി​ക്കു​ന്നു


Published: January 15, 2026 10:42 AM IST | Updated: January 15, 2026 10:42 AM IST

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ന​​​​ഴ്സു​​​​മാ​​​​രു​​​​ൾ​​​​പ്പെ​​​​ടെ കൂ​​​​ടു​​​​ത​​​​ൽ ഇ​​​​ന്ത്യ​​​​ൻ ആ​​​​​രോ​​​​​ഗ്യ​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലേ​​​​ക്കു റി​​​​​ക്രൂ​​​​​ട്ട് ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ക​​​​​രാ​​​​​റി​​​​ൽ ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ഒ​​​​​പ്പു​​​​​വ​​​​​ച്ചു.

ജ​​​​​ർ​​​​​മ​​​​​ൻ ചാ​​​​​ൻ​​​​​സ​​​​​ല​​​​​ർ ഫ്രീ​​​​ഡ്രി​​​​ച്ച് ​മെ​​​​​ർ​​​​​സി​​​​​ന്‍റെ അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ് സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​വേ​​​​​ള​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ക​​​​രാ​​​​റി​​​​ൽ ഒ​​​​പ്പി​​​​ട്ട​​​​ത്. ഇ​​​​​തു​​​​​പ്ര​​​​​കാ​​​​​രം ആ​​​​​രോ​​​​​ഗ്യ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ പ​​​​​രി​​​​​ശീ​​​​​ലി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് പൊ​​​​​തു​​​​​വാ​​​​​യ മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ൾ ഇ​​​​​രു​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും കൊ​​​​​ണ്ടു​​​​​വ​​​​​രും.

ഇ​​​​​ന്ത്യ​​​​ൻ ന​​​​​ഴ്സു​​​​​മാ​​​​​രെ​​​​​യും കെ​​​​​യ​​​​​ർ ഗി​​​​​വ​​​​​ർ​​​​​മാ​​​​​രെ​​​​​യും റി​​​​​ക്രൂ​​​​​ട്ട് ചെ​​​​​യ്യു​​​​​ന്ന പ്ര​​​​​ക്രി​​​​​യ ഇ​​​​​തോ​​​​​ടെ എ​​​​​ളു​​​​​പ്പ​​​​​മാ​​​​​കു​​​​​മെ​​​​​ന്ന് ജ​​​​ർ​​​​മ​​​​ൻ ആ​​​​​രോ​​​​​ഗ്യ​​​​​മ​​​​​ന്ത്രി നീ​​​​​ന വാ​​​​​ർ​​​​​കെ​​​​​ൻ പ​​​​​റ​​​​​ഞ്ഞു. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല പ​​​​​രി​​​​​ച​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്ക് ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ വൈ​​​​​ദ​​​​​ഗ്ധ്യം പ്ര‍യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്യാം.

ഇ​​​​​ന്ത്യ​​​​​യി​​​​​ലെ പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ൽ ജ​​​​​ർ​​​​​മ​​​​​ൻ ഭാ​​​​​ഷ​​​​​യും ജ​​​​​ർ​​​​​മ​​​​​നി​​​​​യി​​​​​ൽ ജോ​​​​​ലി ചെ​​​​​യ്യാ​​​​​നും ജീ​​​​​വി​​​​​ക്കാ​​​​​നും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ കോ​​​​​ഴ്സു​​​​​ക​​​​​ളും ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തും. ട്രെ​​​​​യി​​​​​നി​​​​​ക​​​​​ൾ​​​​​ക്ക് ഇ​​​​​ത്ത​​​​​രം കോ​​​​​ഴ്സു​​​​​ക​​​​​ൾ സൗ​​​​​ജ​​​​​ന്യ​​​​​മാ​​​​​യി​​​​​രി​​​​​ക്കും.

എ​​​​ന്നാ​​​​ൽ ബി2 ​​​​ലെ​​​​വ​​​​ൽ വ​​​​രെ ജ​​​​ർ​​​​മ​​​​ൻ ഭാ​​​​ഷാ​​​​വൈ​​​​ദ​​​​ഗ്ധ്യം നേ​​​​ടേ​​​​ണ്ട​​​​തു​​​​ണ്ട്. ജ​​​​ർ​​​​മ​​​​നി​​​​യും ഇ​​​​ന്ത്യ​​​​യും പ്ര​​​​തി​​​​രോ​​​​ധം, ഊ​​​​ർ​​​​ജം, വ്യാ​​​​പാ​​​​രം എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും ക​​​​രാ​​​​റി​​​​ൽ ഒ​​​​പ്പി​​​​ട്ടു.

ഊ​​​​ർ​​​​ജ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും സ​​​​ഹ​​​​ക​​​​രി​​​​ച്ചു​​​​പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കും. ജ​​​​​ർ​​​​​മ​​​​​ൻ ഊ​​​​​ർ​​​​​ജ ക​​​​​ന്പ​​​​​നി​​​​​യാ​​​​​യ യൂ​​​​​ണി​​​​​പ്പെ​​​​​റും ഇ​​​​​ന്ത്യ​​​​​ൻ ക​​​​​ന്പ​​​​​നി​​​​​യാ​​​​​യ എ​​​​​എം ഗ്രീ​​​​​ൻ അ​​​​​മോ​​​​​ണി​​​​​യ​​​​​യും സു​​​​​പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യ ധാ​​​​​ര​​​​​ണ​​​​​യി​​​​​ലെ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

വ​​​​​ർ​​​​​ഷം 500,000 ട​​​​​ൺ ഗ്രീ​​​​​ൻ അ​​​​​മോ​​​​​ണി​​​​​യ യൂ​​​​​ണി​​​​​പ്പെ​​​​​ർ വാ​​​​​ങ്ങും. 90 ശ​​​​​ത​​​​​മാ​​​​​നം കാ​​​​​ർ​​​​​ബ​​​​​ൺ ന്യൂ​​​​​ട്ര​​​​​ലാ​​​​​യ ഗ്രീ​​​​​ൻ അ​​​​​മോ​​​​​ണി​​​​​യ സു​​​​​സ്ഥി​​​​​ര ഊ​​​​​ർ​​​​​ജ വ്യ​​​​​വ​​​​​സ്ഥി​​​​​തി​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള മാ​​​​​റ്റ​​​​​ത്തി​​​​​ൽ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​ണ്.

കൂ​​​​ടാ​​​​തെ, രാ​​​​സ​​​​വ​​​​ളം, ക​​​​ണ്ടെ​​​​യ്ന​​​​ർ ക​​​​പ്പ​​​​ലു​​​​ക​​​​ളി​​​​ലെ ഇ​​​​ന്ധ​​​​നം, ഹൈ​​​​ഡ്ര​​​​ജ​​​​ൻ നീ​​​​ക്കം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്കെ​​​​ല്ലാം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​യ അ​​​​സം​​​​സ്കൃ​​​​ത​​​​വ​​​​സ്തു​​​​വാ​​​​ണ് ഗ്രീ​​​​​ൻ അ​​​​​മോ​​​​​ണി​​​​​യ അ​​​​ട​​​​ങ്ങി​​​​യ രാ​​​​സ​​​​സം​​​​യു​​​​ക്തം.

ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണം വി​​​​പു​​​​ല​​​​മാ​​​​ക്കും. കൂ​​​​ടാ​​​​തെ, അ​​​​പൂ​​​​ർ​​​​വ ധാ​​​​തു​​​​ക്ക​​​​ളു​​​​ടെ കൈ​​​​മാ​​​​റ്റം, നി​​​​ർ​​​​മി​​​​ത ബു​​​​ദ്ധി, പ്ര​​​​തി​​​​രോ​​​​ധ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ കൈ​​​​മാ​​​​റ്റം എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലും ക​​​​രാ​​​​റു​​​​ക​​​​ളി​​​​ൽ ഒ​​​​പ്പി​​​​ട്ടു.

ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ പ്ര​​​​മു​​​​ഖ ക​​​​പ്പ​​​​ൽ നി​​​​ർ​​​​മാ​​​​ണ ക​​​​മ്പ​​​​നി​​​​യാ​​​​യ തൈ​​​​സെ​​​​ൻ​​​​ക്രു​​​​പ് മ​​​​റൈ​​​​ൻ സി​​​​സ്റ്റം​​​​സ് (ടി​​​​കെ​​​​എം​​​​എ​​​​സ്) ഇ​​​​ന്ത്യ​​​​ക്കു​​​​വേ​​​​ണ്ടി ആ​​​​റ് അ​​​​ന്ത​​​​ർ​​​​വാ​​​​ഹി​​​​നി​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കാ​​​​നും ധാ​​​​ര​​​​ണ​​​​യാ​​​​യി.

ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച ക​​​​രാ​​​​ർ മാ​​​​ർ​​​​ച്ചി​​​​ൽ അ​​​​ന്തി​​​​മ​​​​മാ​​​​ക്കും. ജ​​​ർ​​​മ​​​നി​​​യി​​​ലെ ത​​​പാ​​​ൽ​​​സേ​​​വ​​​ന ക​​​മ്പനി​​​യാ​​​യ ഡോയ്ഷെ പോ​​​സ്റ്റ് ഇ​​​ന്ത്യ​​​ൻ പോ​​​സ്റ്റ​​​ൽ സ​​​ർ​​​വീ​​​സു​​​മാ​​​യി കൂ​​​ടു​​​ത​​​ൽ സ​​​ഹ​​​ക​​​രി​​​ച്ചു​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കും.

ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​ര​​​ക​​​രാ​​​ർ ഈ​​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ഒ​​​പ്പി​​​ടാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. ജ​​​​ർ​​​​മ​​​​നി​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ ഇ​​​​ന്ത്യ​​​​ൻ വി​​​​ദ​​​​ഗ്ധ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ ആ​​​​വ​​​​ശ്യ​​​​മു​​​​ണ്ടെ​​​​ന്ന് മെ​​​​ർ​​​​സ് പ​​​​റ​​​​ഞ്ഞു.

Tags : India Germany Health Care Workers

Recent News

Up