Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayalam Movies

ബ്ര​മ്മ​യു​ഗം പോ​ല്യൊ​ക്കെ ന​മ്മ​ക്ക് പ​റ്റ്വോ? ശ്രീ​രാ​മ​ൻ മമ്മൂട്ടിയോടു പറഞ്ഞപ്പോൾ

എ​ട്ടു​മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ഉ​റ്റ​സു​ഹൃ​ത്ത് മ​മ്മൂ​ട്ടി​യെ കാ​ണാ​ൻ വീ​ട്ടി​ൽ ചെ​ന്ന വി​ശേ​ഷ​ങ്ങ​ളു​മാ​യി ന​ട​ൻ വി.​കെ. ശ്രീ​രാ​മ​ൻ. ഭാ​ര്യ​യ്ക്കൊ​പ്പം മ​മ്മൂ​ട്ടി​യു​ടെ കൊ​ച്ചി ക​ട​വ​ന്ത്ര​യി​ലെ വീ​ട്ടി​ലാ​ണ് ശ്രീ​രാ​മ​ൻ ചെ​ന്ന​ത്.

മ​മ്മൂ​ട്ടി​ക്ക് ഫോ​ട്ടോ​ഗ്രാ​ഫി​യി​ലു​ള്ള ക​മ്പം വ​ള​രെ ര​സ​ക​ര​മാ​യാ​ണ് ശ്രീ​രാ​മ​ൻ കു​റി​പ്പി​ൽ വി​വ​രി​ച്ചി​രി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി പ​ക​ർ​ത്തി​യ ത​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും ചി​ത്ര​ങ്ങ​ളും താ​രം പ​ങ്കു​വ​ച്ചു.

‘ഇ​ന്നു​ച്ച​തി​രി​ഞ്ഞ് എ​റ​ണാ​ള​ത്ത് ക​ട​വ​ന്ത്ര ഭാ​ഗ​ത്തൊ​രു വീ​ട്ടീ​പ്പോ​യി. ന്‍റെ തീ​യ്യ​ത്തീം ഇ​ണ്ടാ​ർ​ന്നു കൂ​ടെ. വീ​ട്ടൊ​ട​മ​സ്ഥ​ൻ ക​ലാ​ര​സി​ക​നാ. ച്ചാ​ൽ ക​ലാ​കാ​ര​നും ര​സി​ക​നു​മാ​ണ് എ​ന്ന​ർ​ത്ഥം. അ​ന​ർ​ത്ഥം എ​ന്താ​ച്ചാ​ൽ ഇ​ട​യ്കി​ട​ക്ക് ‘നി​ന​ക്കൊ​ക്കെ ന​ന്നാ​യി​ക്കൂ​ഡ്രാ’ എ​ന്ന് ചോ​ദി​ക്കും. പി​ന്നെ ഫോ​ട്ടം പി​ടി​ച്ചു കൊ​ണ്ടി​രി​ക്കും. അ​പ്ലൊ​ക്കെ ചി​രി​ക്ക​ടാ എ​ന്നു ഗ​ർ​ജ്ജി​ക്കും. ന​മ്മ​ളെ​ക്കൊ​ണ്ട് കൂ​ട്ട്യാ കൂ​ട​ണേ​ലോ​രി അ​ല്ലെ ന​മ്മ​ള് ചി​ർ​ക്ക്യാ. ബ്ര​മ്മ​യു​ഗം പോ​ല്യൊ​ക്കെ ന​മ്മ​ക്ക് പ​റ്റ്വോ?’

മ​മ്മൂ​ട്ടി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​ണ് വി.​കെ ശ്രീ​രാ​മ​ൻ. ഇ​രു​വ​രും ഒ​രു​പാ​ട് സി​നി​മ​ക​ളി​ൽ ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​മ്മൂ​ട്ടി ചി​കി​ത്സ ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ചു​കൊ​ണ്ട് വി.​കെ ശ്രീ​രാ​മ​ൻ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പ് വ​ലി​യ ആ​രാ​ധ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

മ​മ്മൂ​ട്ടി​യു​മാ​യി ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ന്‍റെ ര​ത്ന​ച്ചു​രു​ക്ക​മാ​ണ് അ​ന്ന് ശ്രീ​രാ​മ​ൻ പോ​സ്റ്റ് ചെ​യ്ത​ത്. മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള ഒ​രു പ​ഴ​യ​കാ​ല ചി​ത്ര​വും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചി​രു​ന്നു.

Movies

കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച ഉ​ത്ര വ​ധം സി​നി​മ​യാ​കു​ന്നു; രാ​ജ​കു​മാ​രി ടൈ​റ്റി​ൽ പോ​സ്റ്റ​ർ

ശ​ക്ത​മാ​യ സ്ത്രീ​പ​ക്ഷ സി​നി​മ രാ​ജ​കു​മാ​രി​യു​ടെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ ന​ടി മ​ഞ്ജു വാ​ര്യ​രു​ടെ ഒ​ഫീ​ഷ്യ​ൽ പേ​ജി​ലൂ​ടെ പ്ര​കാ​ശ​നം ചെ​യ്തു. ന​വാ​ഗ​ത​നാ​യ ഉ​ണ്ണി​ദാ​സ് കൂ​ട​ത്തി​ൽ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം ന​ല്ല സി​നി​മ പ്രൊ​ഡ​ക്ഷ​ൻ സ്പി​ന്നി​ന്‍റെ ബാ​ന​റി​ൽ ഫ​റാ​സ് മു​ഹ​മ്മ​ദ്, ഫ​ഹ​ദ് സി​ദ്ദി​ഖ്, ഫ​യാ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്നു. എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- അ​ഷ്നാ റ​ഷീ​ദ്.

സി​നി​മ​യി​ൽ നി​ന്നും അ​ക​ന്നു​പോ​കു​ന്ന സ്ത്രീ ​പ്ര​മേ​യ​ത്തി​ന് പ്ര​ധാ​ന്യം ന​ൽ​കു​ന്ന​താ​ണ് ഈ ​ചി​ത്രം. ഒ​രു പെ​ൺ​കു​ട്ടി വി​വാ​ഹി​ത​യാ​യി പു​തി​യൊ​രു ത​റ​വാ​ട്ടി​ലേ​ക്ക് ക​ട​ന്നു വ​രു​ന്ന​ത് വ​ലി​യ സ്വ​പ്ന​ങ്ങ​ളു​മാ​യി​ട്ടാ​ണ്. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ക​ഥാ​പാ​ത്ര​മാ​ണ് ഈ ​ചി​ത്ര​ത്തി​ലെ ജാ​ന​കി. ഇ​ങ്ങ​നെ​യൊ​രു സ്ത്രീ ​പ​ക്ഷ സി​നി​മ​യി​ലേ​ക്ക് അ​ണി​യാ പ്ര​വ​ർ​ത്ത​ക​രെ എ​ത്തി​ച്ച​ത് കേ​ര​ളീ​യ സ​മൂ​ഹ​ത്തെ ഞെ​ട്ടി​ച്ച ഒ​രു യ​ഥാ​ർ​ത്ഥ സം​ഭ​വ​ത്തി​ൽ നി​ന്നും പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ടു കൊ​ണ്ടാ​ണ​ന്ന് സം​വി​ധാ​യ​ക​ൻ ഉ​ണ്ണി​ദാ​സ് കൂ​ട​ത്തി​ൽ പ​റ​ഞ്ഞു.

കൊ​ല്ലം ജി​ല്ല​യി​ലെ അ​ഞ്ച​ൽ എ​ന്ന സ്ഥ​ല​ത്ത് ഉ​ത്ര എ​ന്ന യു​വ​തി പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ചു. ഒ​രു വ​യ​സു മാ​ത്രം പ്രാ​യ​മു​ള്ള ഒ​രു മ​ക​ന്‍റെ അ​മ്മ കൂ​ടി​യാ​യി​രു​ന്നു വി​കാ​ലാം​ഗ കൂ​ടി​യാ​യ ഈ ​വീ​ട്ട​മ്മ. പൊ​ന്നും പ​ണ​വും ആ​വ​ശ്യം പോ​ലെ ന​ൽ​കി​യാ​ണ് ഉ​ത്ര​യു​ടെ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ ഉ​ത്ര​യെ വി​വാ​ഹം ക​ഴി​ച്ചു കൊ​ടു​ത്ത​ത്. പി​ന്നി​ടു​ള്ള അ​മ്പേ​ഷ​ണ​ത്തി​ൽ ഈ ​മ​ര​ണം ഭ​ർ​ത്താ​വി​ന്‍റെ ആ​സൂ​ത്രി​ത​മാ​യ ഒ​രു കൊ​ല​പാ​ത​ക​മെ​ന്നു തെ​ളി​യു​ക​യും ഭ​ർ​ത്താ​വി​നെ ശി​ക്ഷി​ക്കു​ക​യും ചെ​യ്തു.

കു​ടും​ബ സ​ദ​സു​ക​ളു​ടെ ഇ​ട​യി​ൽ വ​ലി​യ വേ​ദ​ന​യു​ള​വാ​ക്കി​യ സം​ഭ​വ​മാ​യി മാ​റി ഇ​ത്. ഈ ​സം​ഭ​വ​മാ​ണ് രാ​ജ​കു​മാ​രി എ​ന്ന സി​നി​മ​യി​ലൂ​ടെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്. ആ​ത്മീ​യ​യാ​ണ് ഈ ​ചി​ത്ര​ത്തി​ലെ നാ​യി​ക ക​ഥാ​പാ​ത്ര​മാ​യ ജാ​ന​കി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പു​തു​മു​ഖം ഫ​ഹ​ദ് സി​ദ്ദി​ഖ് ആ​ണ് ഈ ​ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.

ശ്രീ​ജി​ത്ത് ര​വി, സെ​ന്തി​ൽ കൃ​ഷ്ണ, കു​ട​ശ​നാ​ട് ക​ന​കം, വീ​ണാ നാ​യ​ർ, രാ​ജേ​ഷ് ക​ണ്ണൂ​ർ, ഋ​തു മ​ന്ത്ര എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലു​ണ്ട്. സം​വി​ധാ​യ​ക​ൻ ഉ​ണ്ണി​ദാ​സ് കൂ​ട​ത്തി​ൽ, എ​ഡി​റ്റ​ർ- അ​ഖി​ൽ ദാ​സ്. ഛായാ​ഗ്രാ​ഹ​ക​ൻ - ശ്രീ​രാ​ഗ് മാ​ങ്ങാ​ട്. സം​വി​ധാ​യ​ക​ന്‍റേ​തു ത​ന്നെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും.

ഗാ​ന​ങ്ങ​ൾ വി​നാ​യ​ക് ശ​ശി​കു​മാ​ർ. സം​ഗീ​തം - ഡെ​ൻ​സ​ൺ ഡൊ​മി​നി​ക്. ക​ലാ​സം​വി​ധാ​നം - അ​നീ​സ് നാ​ടോ​ടി. മേ​ക്ക​പ്പ് - റോ​ണി വെ​ള്ള​ത്തൂ​വ​ൽ. കോ​സ്റ്റ്യും ഡി​സൈ​ൻ- അ​രു​ൺ മ​നോ​ഹ​ർ. ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - വി​ജ​യ​ൻ ഉ​ണ്ണി. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ് - പ്ര​വീ​ൺ എ​ട​വ​ണ്ണ​പ്പാ​റ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ബി​നു മ​ണ​മ്പൂ​ർ. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ നി​ധി​ൻ.

Movies

പോ​ത്തു ജോ​യി​യു​ടെ മ​ക​ളെ പ്രേ​മി​ക്കാ​ൻ ധൈ​ര്യ​മു​ണ്ടോ? ഗം​ഭീ​ര വേ​ഷ​പ​ക​ർ​ച്ച​യി​ൽ ഹ​ണി റോ​സ്; റേ​ച്ച​ൽ ട്രെ​യി​ല​ർ  

പ്ര​ണ​യ​വും നൊ​മ്പ​ര​വും പ​ക​യും സം​ഘ​ർ​ഷ​വും ര​ക്ത​ചൊ​രി​ച്ചി​ലും എ​ല്ലാം ചേ​ർ​ന്നൊ​രു ട്രെ​യി​ല​ർ. പാ​ലാ​യി​ൽ നി​ന്നെ​ത്തി​യ വേ​ട്ട​ക്കാ​ര​ൻ പോ​ത്തു​പാ​റ ജോ​യി​ച്ച​ന്‍റെ മ​ക​ള്‍ റേ​ച്ച​ലാ​യി ക​രി​യ​റി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത വേ​ഷ​പ്പ​ക​ർ​ച്ച​യി​ൽ ഹ​ണി റോ​സ് ഞെ​ട്ടി​ക്കു​മെ​ന്ന് അ​ടി​വ​ര​യി​ട്ടു​കൊ​ണ്ട് റേ​ച്ച​ൽ സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്ത്.

ക്രി​സ്മ​സ് റി​ലീ​സാ​യി ഡി​സം​ബ​ർ ആ​റി​ന് അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യി ചി​ത്രം പു​റ​ത്തി​റ​ങ്ങും. മ​ല​യാ​ള​ത്തി​ലെ ശ്ര​ദ്ധേ​യ സം​വി​ധാ​യ​ക​നാ​യ എ​ബ്രി​ഡ് ഷൈ​ന്‍ സ​ഹ​നി​ർ​മാ​താ​വും സ​ഹ ര​ച​യി​താ​വു​മാ​കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് പു​തു​മു​ഖ സം​വി​ധാ​യി​ക​യാ​യ ആ​ന​ന്ദി​നി ബാ​ല​യാ​ണ്.

ജാ​ഫ​ർ ഇ​ടു​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ന​രേ​ഷ​നി​ലൂ​ടെ​യാ​ണ് ട്രെ​യി​ല​റി​ന്‍റെ തു​ട​ക്കം. പോ​ത്തു​പാ​റ ജോ​യി​ച്ച​ന്‍റേ​യും കു​ടും​ബ​ത്തേ​യും അ​യാ​ളു​ടെ മൂ​ത്ത മ​ക​ൾ റേ​ച്ച​ലി​ന്‍റേ​യും ജീ​വി​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ചി​ത്ര​മൊ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ട്രെ​യി​ല​ർ സ​മ​ർ​ത്ഥി​ക്കു​ന്നു​ണ്ട്.

ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി സി​നി​മാ​ലോ​ക​ത്തു​ള്ള ഹ​ണി റോ​സ് ഇ​റ​ച്ചി വെ​ട്ടു​കാ​രി​യാ​യി ഏ​റെ വ്യ​ത്യ​സ്ത​മാ​യ വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മെ​ന്ന​താ​ണ് സി​നി​മ​യു​ടെ ഹൈ​ലൈ​റ്റ്. ജോ​യി​ച്ച​നാ​യി ബാ​ബു​രാ​ജും ശ്ര​ദ്ധേ​യ വേ​ഷ​ത്തി​ലു​ണ്ട്.

Movies

ഡ​ബി​ൾ മോ​ഹ​നും ചൈ​ത​ന്യ​വും; വി​ലാ​യ​ത്ത് ബു​ദ്ധ​യി​ലെ പ്ര​ണ​യ ജോ​ഡി​ക​ൾ

ജ​യ​ൻ ന​മ്പ്യാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന വി​ലാ​യ​ത്ത് ബു​ദ്ധ എ​ന്ന ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ണ് ഡ​ബി​ൾ മോ​ഹ​ൻ. മ​റ​യൂ​രി​ലെ സ​മ്പ​ന്ന​മാ​യ ച​ന്ദ​ന​ക്കാ​ടു​ക​ളി​ൽ നി​ന്നും ച​ന്ദ​ന​മ​ര​ങ്ങ​ൾ മോ​ഷ്ടി​ക്കു​ന്ന ക​ഥാ​പാ​ത്രം.

ഫോ​റ​സ്റ്റ്, പോ​ലീ​സ് ഫോ​ഴ്സു​ക​ളു​ടെ വ​ല​യ​ങ്ങ​ൾ ഭേ​ദി​ച്ച് ച​ന്ദ​നം ക​ട​ത്തു​ന്ന ഇ​ര​ട്ട​ച്ച​ങ്ക​നാ​ണ് ഡ​ബി​ൾ മോ​ഹ​ൻ. അ​വ​ന്‍റെ ച​ങ്കൂ​റ്റ​ത്തി​നു മു​ന്നി​ൽ അ​ധി​കാ​രി​വ​ർ​ഗ​ങ്ങ​ൾ​ക്കു​പോ​ലും പി​ടി​ച്ചു നി​ൽ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.

സം​ഘ​ർ​ഷ​ഭ​രി​ത​മാ​യി നീ​ങ്ങു​ന്ന മോ​ഹ​ന്‍റെ ജീ​വി​ത​ത്തി​ന് അ​ൽ​പ്പം ആ​ശ്വാ​സം പ​ക​രു​ന്ന ഒ​രു ക​ഥാ​പാ​ത്ര​മു​ണ്ട്. ചൈ​ത​ന്യം. ചെ​റു​പ്പം മു​ത​ൽ മോ​ഹ​ന്‍റെ സാ​ഹ​സി​ക​മാ​യ ജീ​വി​തം ക​ണ്ട​റി​ഞ്ഞ ചൈ​ത​ന്യ​ത്തി​ന് ഈ ​ത​ന്‍റേ​ടി​യോ​ട് അ​റി​യാ​തെ മോ​ഹം ക​ട​ന്നു​വ​ന്നു.

അ​വ​നെ ഉ​ള്ള​റി​ഞ്ഞ് സ്നേ​ഹി​ക്കു​ന്ന അ​ന്നാ​ട്ടി​ലെ സാ​ധാ​ര​ണ പെ​ൺ​കു​ട്ടി. സം​ഘ​ർ​ഷം നി​റ​ഞ്ഞ അ​വ​ന്‍റെ ജീ​വി​ത​ത്തി​ൽ ചൈ​ത​ന്യ​ത്തി​ന്‍റെ സാ​ന്നി​ധ്യം ഏ​റെ സ​ന്തോ​ഷ​ക​ര​മാ​ക്കു​ന്നു.  

ര​തി​യും, പ്ര​തി​കാ​ര​വും, പ്ര​ണ​യ​വും കോ​ർ​ത്തി​ണ​ക്കി​യു​ള്ള അ​വ​ത​ര​ണ​മാ​ണ് ഈ ​ചി​ത്ര​ത്തി‍​ന്‍റേ​ത്. തു​ട​ക്കം മു​ത​ൽ ഉ​ദ്വേ​ഗം നി​ല​നി​ർ​ത്തി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥാ പു​രോ​ഗ​തി. പ്രി​യം​വ​ദാ കൃ​ഷ്ണ​നാ​ണ് നാ​യി​ക. അ​നു മോ​ഹ​ൻ, കി​ര​ൺ പീ​താം​ബ​ര​ൻ, അ​ടാ​ട്ട് ഗോ​പാ​ല​ൻ, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, വി​നോ​ദ് തോ​മ​സ്, ടി. ​ജെ. അ​രു​ണാ​ച​ലം, അ​ര​വി​ന്ദ്, മ​ണി​ക​ണ്ഠ​ൻ, സ​ന്തോ​ഷ് ദാ​മോ​ദ​ര​ൻ, ടി.​എ​സ്.​കെ. രാ​ജ​ശീ നാ​യ​ർ, എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ക​ഥാ​കൃ​ത്ത് ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​ന്‍റെ പ്ര​ശ​സ്ത​മാ​യ വി​ലാ​യ​ത്ത് ബു​ദ്ധ എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന് ജി.​ആ​ർ.​ഇ​ന്ദു ഗോ​പ​നും രാ​ജേ​ഷ് പി​ന്നാ​ട​നും ചേ​ർ​ന്ന് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്നു.

സം​ഗീ​തം ജെ​യ്ക്സ് ബി​ജോ​യ്, ഛായാ​ഗ്ര​ഹ​ണം -അ​ര​വി​ന്ദ് ക​ശ്യ​പ് - ര​ണ​ദി​വെ. എ​ഡി​റ്റിം​ഗ്- ശ്രീ​ജി​ത്ത് ശ്രീ​രം​ഗ്. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ - ബം​ഗ്ളാ​ൻ. ക​ലാ​സം​വി​ധാ​നം - ജി​ത്തു സെ​ബാ​സ്റ്റ്യ​ൻ. മേ​ക്ക​പ്പ് - മ​നു മോ​ഹ​ൻ, കോ​സ്റ്റ്യും ഡി​സൈ​ൻ-​സു​ജി​ത് സു​ധാ​ക​ര​ൻ. സൗ​ണ്ട് ഡി​സൈ​ൻ- അ​ജ​യ​ൻ അ​ടാ​ട്ട്, പ​യ​സ്മോ​ൻ സ​ണ്ണി. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -കി​ര​ൺ റാ​ഫേ​ൽ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - വി​നോ​ദ് ഗം​ഗ. ആ​ക്ഷ​ൻ- രാ​ജ​ശേ​ഖ​ര​ൻ, ക​ലൈ​കിം​ഗ്സ്റ്റ​ൺ, സു​പ്രീം സു​ന്ദ​ർ, മ​ഹേ​ഷ് മാ​ത്യു. സ്‌​റ്റി​ൽ​സ് - സി​ന​റ്റ് സേ​വ്യ​ർ. പ​ബ്ളി​സി​റ്റി ഡി​സൈ​ൻ - യെ​ല്ലോ ടൂ​ത്ത്. പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ - മ​നു ആ​ലു​ക്ക​ൽ. ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ - ര​ഘു സു​ഭാ​ഷ് ച​ന്ദ്ര​ൻ, എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - സം​ഗീ​ത് സേ​ന​ൻ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ്സ് - രാ​ജേ​ഷ് മേ​നോ​ൻ, നോ​ബി​ൾ ജേ​ക്ക​ബ്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - അ​ല​ക്സ് ഇ. ​കു​ര്യ​ൻ.

മ​റ​യൂ​ർ, ഇ​ടു​ക്കി, നെ​ല്ലി​യാ​മ്പ​തി, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. ന​വം​ബ​ർ 21-ന് ​ഈ ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.

Movies

കാ​ട്ടാ​ള​ന്‍റെ ഓ​വ​ർ​സീ​സ് റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് സ്വ​ന്ത​മാ​ക്കി പാ​ർ​സ് ക​മ്പ​നി

ആ​ന്‍റ​ണി വ​ർ​ഗീ​സി​നെ (പെ​പ്പെ) നാ​യ​ക​നാ​ക്കി ക്യൂ​ബ്സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ മു​ഹ​മ്മ​ദ് ഷെ​രീ​ഫ് നി​ർ​മി​ച്ച് പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ട്ടാ​ള​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​വ​ർ​സീ​സ് വി​ത​ര​ണാ​വ​കാ​ശം റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് ദു​ബാ​യി ആ​സ്ഥാ​ന​മാ​യ പാ​ർ​സ് ക​മ്പ​നി സ്വ​ന്ത​മാ​ക്കി.

ഉ​യ​ർ​ന്ന സാ​ങ്കേ​തി​ക​മി​ക​വി​ലും മി​ക​ച്ച സാ​ങ്കേ​തി​ക​വി​ദ​ഗ്ദ​രും ഒ​ത്തു​ചേ​രു​ന്ന ഈ ​സി​നി​മ ഇ​തി​ന​കം ത​ന്നെ ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തും ച​ർ​ച്ചാ​വി​ഷ​യ​മാ​യി​രി​ക്കു​ക​യാ​ണ്.

മാ​ർ​ക്കോ​യു​ടെ വ​ൻ വി​ജ​യ​ത്തി​നു ശേ​ഷം ക്യൂ​ബ്സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​മെ​ന്ന നി​ല​യി​ൽ ഈ ​ചി​ത്രം പ്രേ​ക്ഷ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Movies

ഈ​ശോ​യോ​ട് എ​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​റ​യാ​നു​ള്ള ദൂ​ത​നാ​യി ഉ​ണ്ടാ​ക​ണം; അ​നു​ശ്രീ

സു​ഹൃ​ത്തി​ന്‍റെ പൗ​രോ​ഹ്യ​ത്വ സീ​ക​ര​ണ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ന​ടി അ​നു​ശ്രീ. ഈ​ശോ​യു​ടെ അ​ടു​ത്ത് ത​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നു​ള്ള ദൂ​ത​നാ​യി ഈ ​സു​ഹൃ​ത്ത് ഉ​ണ്ടാ​കു​മെ​ന്നും ഒ​രു​പാ​ട് സ​ന്തോ​ഷം തോ​ന്നു​ന്നു​വെ​ന്നും അ​നു​ശ്രീ കു​റി​ച്ചു.

സ​ഹോ​ദ​ര​ൻ അ​നൂ​പി​നൊ​പ്പ​മാ​ണ് ന​ടി സ​ച്ചു എ​ന്ന സു​ഹൃ​ത്തി​ന്‍റെ തി​രു​പ്പ​ട്ട​സ്വീ​ക​ര​ണ​ത്തി​നെ​ത്തി​യ​ത്.

അ​നു​ശ്രീ പ​ങ്കു​വ​ച്ച കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

സ​ച്ചു​വേ. ഒ​രു​പാ​ട് സ​ന്തോ​ഷം. ഒ​രു​പാ​ട് അ​ഭി​മാ​നം. കാ​ര​ണം എ​ത്ര​ത്തോ​ളം വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നും ക​ഷ്ട​പ്പാ​ടി​നും ഒ​ടു​വി​ലാ​ണ് നീ ​ഈ പൗ​രോ​ഹി​ത്യ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തെ​ന്ന് എ​നി​ക്ക​റി​യാം. ആ ​വ​ഴി​ക​ളി​ലൊ​ക്കെ​യും ഒ​രു ന​ല്ല സു​ഹൃ​ത്താ​യി കൂ​ടെ നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഒ​ത്തി​രി സ​ന്തോ​ഷം.

ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഈ ​ച​ട​ങ്ങ് ഞാ​ൻ നേ​രി​ട്ട് കാ​ണു​ന്ന​ത്. സ​ന്തോ​ഷ​വും സ​ങ്ക​ട​വും ക​ല​ർ​ന്ന ഒ​രു​പാ​ട് മു​ഖ​ങ്ങ​ൾ ഞാ​ൻ അ​വി​ടെ ക​ണ്ടു. അ​തി​നെ​ല്ലാം ഒ​ടു​വി​ൽ നി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം സ​ഫ​ല​മാ​കു​ന്ന​തി​ന് ഞാ​നും സാ​ക്ഷി​യാ​യി.

നി​ന്നെ ഓ​ർ​ത്ത് ഞ​ങ്ങ​ൾ എ​ന്നും അ​ഭി​മാ​നി​ക്കും. കാ​ര​ണം നീ ​ക​ട​ന്നു വ​ന്ന് വി​ജ​യി​ച്ച പാ​ത അ​ത്ര എ​ളു​പ്പ​മ​ല്ല സ​ച്ചു​വേ. ജീ​വി​താ​വ​സാ​നം വ​രെ​യും ഈ​ശോ​യു​ടെ ന​ല്ല കു​ഞ്ഞാ​യി ന​ല്ല പു​ത്ര​നാ​യി ദൈ​വ​ത്തോ​ട് ചേ​ർ​ന്ന് നി​ന്ന് എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി പ്രാ​ർ​ഥി​ക്കാ​ൻ നി​ന​ക്ക് ക​ഴി​യ​ട്ടെ. ഈ​ശോ​യോ​ട് എ​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​റ​യാ​നു​ള്ള ദൂ​ത​നാ​യി എ​ന്നും നീ ​അ​വി​ടെ ഉ​ണ്ടാ​ക​ണം.

Movies

14 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ വാ​പ്പ​ച്ചി​ക്കൊ​പ്പം ഞാ​ൻ ചെ​യ്യു​ന്ന ആ​ദ്യ സി​നി​മ; ദു​ൽ​ഖ​ർ സ​ൽ​മാ​ൻ

മ​മ്മൂ​ട്ടി​യും ദു​ൽ​ഖ​ർ സ​ൽ​മാ​നും ഒ​ന്നി​ച്ചെ​ത്തു​ന്ന ഒ​രു ചി​ത്ര​ത്തി​നാ​യി ആ​രാ​ധ​ക​ർ കാ​ല​ങ്ങ​ളാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ വാ​പ്പ​ച്ചി​ക്കൊ​പ്പം സ്ക്രീ​ൻ പ​ങ്കി​ടു​ന്ന സ​ന്തോ​ഷം പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ദു​ൽ​ഖ​ർ.

സ്വ​ന്തം പ്രൊ​ഡ​ക്‌​ഷ​ൻ ക​മ്പ​നി​യാ​യ വേ​ഫെ​യ​റ​ർ ഫി​ലിം​സ് നി​ർ​മി​ച്ച ലോ​ക, ചാ​പ്റ്റ​ർ വ​ൺ ച​ന്ദ്ര എ​ന്ന ചി​ത്ര​ത്തി​ന്‍റെ തു​ട​ർ ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​മ്മൂ​ട്ടി എ​ത്തു​ക​യെ​ന്നും ഇ​ത് ത​നി​ക്ക് 14 വ​ർ​ഷ​ത്തെ ക​ഠി​നാ​ധ്വാ​ന​ത്തി​ന് ശേ​ഷം ല​ഭി​ച്ച സു​വ​ർ​ണാ​വ​സ​ര​മാ​ണെ​ന്നും ദു​ൽ​ഖ​ർ വ്യ​ക്ത​മാ​ക്കി.

താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തു​കൊ​ണ്ട് മാ​ത്രം അ​ദ്ദേ​ഹം ഇ​തി​ന് സ​മ്മ​തി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നും ആ​ദ്യം സ്വ​യം ക​ഴി​വ് തെ​ളി​യി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു​വെ​ന്നും ദു​ൽ​ഖ​ർ പ​റ​ഞ്ഞു.

ലോ​ക​യു​ടെ ബ​ജ​റ്റ് ഞ​ങ്ങ​ൾ ആ​ദ്യം പ്ലാ​ൻ ചെ​യ്ത​തി​ന്‍റെ ഇ​ര​ട്ടി​യാ​യി ഉ​യ​ർ​ന്നു​പോ​യി. ബ​ജ​റ്റി​നെ​ക്കു​റി​ച്ച് കേ​ട്ട​പ്പോ​ൾ വാ​പ്പ അ​ൽ​പ്പം ആ​ശ​ങ്ക​യി​ലാ​യി. ‘ലോ​ക’​യു​ടെ ഭാ​വി ഭാ​ഗ​ങ്ങ​ളി​ൽ വാ​പ്പ തീ​ർ​ച്ച​യാ​യും ഉ​ണ്ടാ​കും. വാ​പ്പ​യ്ക്കൊ​പ്പം ഞാ​ൻ ചെ​യ്യു​ന്ന ആ​ദ്യ​ത്തെ സി​നി​മ​യാ​യി​രി​ക്കും ലോ​ക.

സി​നി​മ​യി​ൽ എ​ത്തി 14 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് എ​നി​ക്ക് ഈ ​സു​വ​ർ​ണാ​വ​സ​രം ല​ഭി​ച്ച​ത്, എ​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. ഞാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തു​കൊ​ണ്ട് മാ​ത്രം അ​ദ്ദേ​ഹം അ​തി​ന് സ​മ്മ​തി​ക്കി​ല്ല, ഞാ​ൻ ആ​ദ്യം സ്വ​യം ക​ഴി​വ് തെ​ളി​യി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഈ ​ഇ​തി​ഹാ​സ​ത്തി​നൊ​പ്പം സ്‌​ക്രീ​ൻ പ​ങ്കി​ടു​ന്ന ഈ ​നി​മി​ഷം അ​ഭി​മാ​ന​ക​ര​വും വൈ​കാ​രി​ക​വു​മാ​ണ്. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍ പ​റ​ഞ്ഞു.

ലോ​ക​യു​ടെ അ​ടു​ത്ത ഭാ​ഗ​ങ്ങ​ളി​ൽ മൂ​ത്തോ​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​കും മ​മ്മൂ​ട്ടി എ​ത്തു​ക​യെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ നേ​ര​ത്തെ സൂ​ച​ന ന​ൽ​കി​യി​രു​ന്നു.

Movies

‌സം​വി​ധാ​യ​ക​ൻ ജ​ഗ​ൻ ഷാ​ജി കൈ​ലാ​സ്, നാ​യ​ക​ൻ ദി​ലീ​പ്; ചി​ത്രീ​ക​ര​ണം തൊ​ടു​പു​ഴ​യി​ൽ

ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സി​ന്‍റെ മ​ക​ൻ ജ​ഗ​ൻ ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ബു​ധ​നാ​ഴ്ച്ച വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന പൂ​ജാ ച​ട​ങ്ങോ​ടെ ആ​രം​ഭി​ച്ചു. D152 എ​ന്നു താ​ൽ​ക്കാ​ലി​ക പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സ്വി​ച്ചോ​ൺ ക​ർ​മ്മം ദി​ലീ​പ് നി​ർ​വ​ഹി​ച്ചു. ത​രു​ൺ മൂ​ർ​ത്തി ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി.

ത്രി​ല്ല​ർ മൂ​ഡി​ലു​ള്ള D152ന്‍റെ ര​ച​ന വി​ബി​ൻ ബാ​ല​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കു​ന്നു. ഉ​ർ​വ​ശി തീ​യേ​റ്റേ​ഴ്സ്, കാ​ക്കാ​സ്റ്റോ​റീ​സി​ന്‍റെ ബാ​ന​റി​ൽ​സ​ന്ദീ​പ് സേ​ന​ൻ, അ​ല​ക്സ് ഇ. ​കു​ര്യ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ. സം​ഗീ​ത് സേ​ന​ൻ, നി​മി​ത ഫ്രാ​ൻ​സി​സ് എം. ​ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മാ​താ​ക്ക​ൾ.

പൂ​ർ​ണ​മാ​യും ത്രി​ല്ല​ർ മൂ​ഡി​ൽ ഒ​രു​ക്കു​ന്ന ഈ ​ചി​ത്ര​മാ​ണി​ത്. തു​ട​ക്കം മു​ത​ൽ പ്രേ​ഷ​ക​നെ ഉ​ദ്വേ​ഗ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി കൊ​ണ്ടു​ള്ള അ​വ​ത​ര​ണ​മാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റേ​ത്.

Movies

പ​ള്ള​ത്തി മീ​ൻ​പോ​ലെ... ഹ​നാ​ൻ​ ഷാ പാ​ടി​യ പൊ​ങ്കാ​ല​യി​ലെ ഗാ​നം ഹി​റ്റാ​കു​ന്നു

എ.ബി. ബി​നി​ൽ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന പൊ​ങ്കാ​ല എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ഗാ​നം ദു​ബാ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ ര​ചി​ച്ച് ര​ഞ്ജി​ൻ രാ​ജ് ഈ​ണ​മി​ട്ട ഈ ​ഗാ​നം ഹ​നാ​ൻ​ഷാ​യാ​ണ് ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. പ​ള്ള​ത്തി മീ​ൻ​പോ​ലെ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​മാ​ണ് റി​ലീ​സ് ചെ​യ്ത​ത്.

ദു​ബാ​യി സ​ലാ​ത്ത് അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ഹ​നാ​ൻ ഷാ ​ലൈ​വ് പാ​ടി​ക്കൊ​ണ്ട് ഈ ​ഗാ​നം പു​റ​ത്തു​വി​ട്ട​ത്. ചി​ത്ര​ത്തി​ലെ നാ​യി​ക യാ​മി സോ​ന, അ​ഭി​നേ​താ​ക്ക​ളാ​യ സൂ​ര്യ കൃ​ഷ്, ഇ​ന്ദ്ര​ജി​ത്ത് ജ​ഗ​ജി​ത് എ​ന്നി​വ​രും സം​ഘാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത നൃ​ത്താ​വി​ഷ്ക്കാ​ര​ത്തോ​ടെ​യാ​യി​രു​ന്നു ലോ​ഞ്ചിം​ഗ്. ചിത്രം ഡിസംബർ അഞ്ചിന് പ്രദർശനത്തിനെത്തും. 

 

Movies

അ​ച്ഛ​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു, ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളും ചെ​യ്തു എ​ന്നാ​ൽ..​വേ​ദ​ന​യോ​ടെ കാ​വ്യ

അ​ച്ഛ​ൻ മാ​ധ​വ​ൻ 75-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കാ​നി​രു​ന്ന​തി​നെ​ക്കു​റി​ച്ച് ന​ടി കാ​വ്യ മാ​ധ​വ​ൻ. എ​പ്പോ​ഴും ത​ങ്ങ​ളു​ടെ കാ​ര്യ​ത്തി​നാ​യി ഓ​ടി​ന​ട​ന്ന അ​ച്ഛ​ന്‍റെ ഈ ​പി​റ​ന്നാ​ൾ മ​നോ​ഹ​ര​മാ​ക്കാ​നാ​യി ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ചെ​യ്തി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​തി​നൊ​ന്നും നേ​ര​മി​ല്ലാ​തെ അ​ച്ഛ​ൻ തി​ര​ക്കാ​യി​പ്പോ​യെ​ന്നും കാ​വ്യ കു​റി​ച്ചു.

കാ​വ്യ മാ​ധ​വ​ന്‍റെ വാ​ക്കു​ക​ൾ

ഇ​ന്ന് ന​വം​ബ​ർ 10; അ​ച്ഛ​ന്‍റെ 75-ാം പി​റ​ന്നാ​ൾ. അ​ച്ഛ​ൻ ഒ​രി​ക്ക​ലും ഓ​ർ​ത്തി​രി​ക്കാ​ത്ത, ആ​ഘോ​ഷി​ക്കാ​ത്ത ദി​വ​സം. അ​ച്ഛ​ന്‍റെ സ​ന്തോ​ഷ​ങ്ങ​ൾ എ​പ്പോ​ഴും ഞ​ങ്ങ​ളാ​യി​രു​ന്നു. പ​ക്ഷേ ഈ ​പി​റ​ന്നാ​ൾ വ​ലി​യ ആ​ഘോ​ഷ​മാ​ക്ക​ണ​മെ​ന്ന് ഞാ​ൻ ഒ​രു​പാ​ട് ആ​ഗ്ര​ഹി​ച്ചി​രു​ന്നു. അ​തി​നാ​യി അ​ച്ഛ​ൻ അ​റി​യാ​തെ കു​റെ​യേ​റെ കാ​ര്യ​ങ്ങ​ൾ നേ​ര​ത്തെ പ്ലാ​ൻ ചെ​യ്തി​രു​ന്നു.

Movies

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ഹൊ​റ​ർ-​കോ​മ​ഡി വെ​ബ് സീ​രീ​സ്; ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വ് ട്രെ​യി​ല​ർ

ZEE5-ന്‍റെ പു​തി​യ മ​ല​യാ​ളം ഒ​റി​ജി​ന​ൽ വെ​ബ് സീ​രീ​സ് ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വ് ന​വം​ബ​ർ 14 മു​ത​ൽ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്നു. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ദി​ലീ​പ് പു​റ​ത്തി​റ​ക്കി. സൈ​ജു എ​സ്.​എ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഹൊ​റ​ർ-​കോ​മ​ഡി വെ​ബ് സീ​രീ​സി​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത് ശ​ബ​രീ​ഷ് വ​ർ​മ​യാ​ണ്.

വീ​ണ നാ​യ​ർ പ്രൊ​ഡ​ക്ഷ​ൻ​സ് ബാ​ന​റി​ൽ വീ​ണ നാ​യ​ർ നി​ർ​മി​ക്കു​ന്ന സീ​രീ​സി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും ര​ചി​ച്ചി​രി​ക്കു​ന്ന​ത് സു​നീ​ഷ് വ​ര​നാ​ടാ​ണ്. ഒ​രു പാ​ര​നോ​ർ​മ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ത്രി​ല്ല​ർ കാ​റ്റ​ഗ​റി​യി​ൽപ്പെ​ടു​ത്താ​വു​ന്ന ചി​ത്ര​ത്തി​ൽ ആ​ധി​യ പ്ര​സാ​ദ്, ഷാ​ജു ശ്രീ​ധ​ർ, സെ​ന്തി​ൽ കൃ​ഷ്ണ, രാ​ജാ​മ​ണി എ​ന്നി​വ​രും വേ​ഷ​മി​ടു​ന്നു.

ക​മ്മ​ട്ടം എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് സീ​രീ​സി​ന് ശേ​ഷം ഭ​യ​ത്തി​ന്‍റെ​യും ഹാ​സ്യ​ത്തി​ന്‍റെ​യും പു​തി​യ ക​ഥ​യു​മാ​യി പ്രേ​ക്ഷ​ക​രി​ലേ​ക്ക് വീ​ണ്ടും എ​ത്തു​ക​യാ​ണ് ZEE5.

Movies

ശ​ബ​രി​മ​ല‍​യു​ടെ​യും അ​യ്യ​പ്പ​ന്‍റെ​യും ക​ഥ സി​നി​മ​യാ​കു​ന്നു; ശ്രീ ​അ​യ്യ​പ്പ​ൻ ടൈ​റ്റി​ൽ ലോ​ഞ്ച്

ന​വാ​ഗ​ത​നാ​യ വി​ഷ്ണു വെ​ഞ്ഞാ​റ​മൂ​ട് തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ശ്രീ ​അ​യ്യ​പ്പ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ലോ​ഞ്ച് ന​ടി മ​ല്ലി​കാ​സു​കു​മാ​ര​ൻ നി​ർ​വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പ​ര​ത്ത് പാ​ള​യം സ​ത്യ​ൻ സ്മാ​ര​ക ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു ടൈ​റ്റി​ൽ ലോ​ഞ്ച്.

അ​നീ​ഷ് ര​വി, ദി​നേ​ശ് പ​ണി​ക്ക​ർ, കൊ​ല്ലം തു​ള​സി, ശ്രീ​ജി​ത് ബാ​ല​രാ​മ​പു​രം, ര​തീ​ഷ് ഗി​ന്ന​സ്, സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജീ​വ​ൻ സോ​മ​ൻ, ര​ഞ്ജി കു​ര്യാ​ക്കോ​സ്, സം​വി​ധാ​യ​ക​ൻ റോ​യ് പി. ​തോ​മ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ആ​ദി മീ​ഡി​യാ , നി​ഷാ പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ഡോ. ​ശ്രീ​കു​മാ​ർ( എ​സ്.​കെ. മും​ബൈ), ഷാ​ജി പു​ന്ന​ല എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഭ​ക്തി​യും ഉ​ദ്വേ​ഗ​വും കോ​ർ​ത്തി​ണ​ക്കി​യു​ള്ള ഒ​രു ത്രി​ല്ല​ർ സി​നി​മ​യാ​ണി​ത്.

ശ​ബ​രി​മ​ല​യും, അ​യ്യ​പ്പ​നും ഭ​ക്ത​രു​ടെ ഏ​റെ സ്വാ​ധീ​ന​മു​ള്ള​താ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ മ​ല​യാ​ള​മ​ട​ക്കം അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​യി​ട്ടാ​ണ് ഈ ​ചി​ത്ര​ത്തെ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത്.

ഗാ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഈ ​ചി​ത്ര​ത്തി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യ മ​നോ​ഹ​ര​മാ​യ ഗാ​ന​മു​ൾ​പ്പ​ടെ ഏ​ഴു ഗാ​ന​ങ്ങ​ളു​ണ്ട്. റി​യാ​സ് ഖാ​ൻ, കോ​ട്ട​യം ര​മേ​ശ്, ഡ്രാ​ക്കു​ള സു​ധീ​ർ . പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ൻ, കു​ട​ശ​നാ​ട് ക​ന​കം, തു​ട​ങ്ങി​യ​വ​രും ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്. ഇ​വ​ർ​ക്കൊ​പ്പം ബോ​ളി​വു​ഡ് താ​രം അ​ൻ​സാ​റും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

ഛായാ​ഗ്ര​ഹ​ണം - കി​ഷോ​ർ, ജ​ഗ​ദീ​ഷ്, പ​ശ്ചാ​ത്ത​ല സം​ഗീ​തം -ഷെ​റി. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന ഈ ​ചി​ത്രം മ​ണ്ഡ​ല​കാ​ല​ത്ത് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Movies

പ​ഹ​ൽ​ഗാം ചി​ത്ര​വു​മാ​യി മേ​ജ​ർ ര​വി; നാ​യ​ക​ൻ മോ​ഹ​ൻ​ലാ​ൽ?

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ, ഓ​പ്പ​റേ​ഷ​ൻ മ​ഹാ​ദേ​വ് എ​ന്നീ ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ മു​ന്നേ​റ്റ​ങ്ങ​ൾ പ്ര​മേ​യ​മാ​ക്കി പു​തി​യ ചി​ത്ര​വു​മാ​യി സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി എത്തുന്നു.

‘പ​ഹ​ൽ​ഗാം’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ മൂ​കാം​ബി​കാ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു. ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി മോ​ഹ​ൻ​ലാ​ലും ശ​ര​ത് കു​മാ​റു​മാ​ണ് എ​ത്തു​ന്ന​തെ​ന്നാ​ണ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ടാ​ത്ത റി​പ്പോ​ർ​ട്ടു​ക​ൾ.

പ്ര​സി​ഡ​ൻ​ഷ്യ​ൽ മൂ​വീ​സ് ഇ​ന്‍റ​ർ​നാ​ഷ്ണ​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം, മേ​ജ​ർ ര​വി​യും നി​ർ​മാ​താ​വ് അ​നൂ​പ് മോ​ഹ​നും ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

പാ​ൻ-​ഇ​ന്ത്യ റി​ലീ​സ് ആ​യി ഒ​രു​ങ്ങു​ന്ന ചി​ത്രം ഒ​ന്നി​ല​ധി​കം ഭാ​ഷ​ക​ളി​ലേ​ക്ക് ഡ​ബ് ചെ​യ്യാ​നാ​ണ് പ​ദ്ധ​തി. സ്‌​ക്രി​പ്റ്റ് പൂ​ജ പൂ​ർ​ത്തി​യാ​യ​തോ​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റും ഓ​പ്പ​റേ​ഷ​ൻ മ​ഹാ​ദേ​വും പ്ര​മേ​യ​മാ​ക്കി എ​ത്തു​ന്ന ചി​ത്രം ആ​ക്ഷ​നും വി​കാ​ര​ഭ​രി​ത​മാ​യ ക​ഥ​യും ചേ​ർ​ന്ന ദൃ​ശ്യാ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി.

ജ്യോ​തി​ഷ പ​ണ്ഡി​ത​ൻ ജി​തേ​ഷ് പ​ണി​ക്ക​ർ, സം​വി​ധാ​യ​ക​ൻ ജ​യ​റാം കൈ​ലാ​സ് എ​ന്നി​വ​ർ ചി​ത്ര​ത്തി​നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഛായാ​ഗ്ര​ഹ​ണം: എ​സ്. തി​രു​നാ​വു​ക്ക​രാ​സു, എ​ഡി​റ്റിം​ഗ്: ഡോ​ൺ മാ​ക്സ്, സം​ഗീ​തം: ഹ​ർ​ഷ​വ​ർ​ധ​ൻ ര​മേ​ശ്വ​ർ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ: വി​നീ​ഷ് ബം​ഗ്ലാ​ൻ, മേ​ക്ക​പ്പ്: റോ​ണെ​ക്സ് സേ​വ്യ​ർ, ആ​ക്ഷ​ൻ ഡ​യ​റ​ക്ഷ​ൻ: കേ​ച ഖം​ഫ​ഖ്ഡീ, സെ​ക്ക​ൻ​ഡ് യൂ​ണി​റ്റ് കാ​മ​റ: അ​ർ​ജു​ൻ ര​വി, പി​ആ​ർ​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്.

Movies

പു​തു​മു​ഖ​ങ്ങ​ൾ​ക്കൊ​പ്പം അ​ൽ​ത്താ​ഫ് സ​ലിം; ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

നൂ​റ്റി​യ​മ്പ​ത് പു​തു​മു​ഖ​ങ്ങ​ളോ​ടൊ​പ്പം അ​ൽ​ത്താ​ഫ് സ​ലിം നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഒ​റ്റ​പ്പാ​ല​ത്ത് ആ​രം​ഭി​ച്ചു. സം​വി​ധാ​യ​ക​ൻ ക​മ​ലി​ന്‍റെ ശി​ഷ്യ​നും മാ​ന​ന്ത​വാ​ടി​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ യ​തീ​ന്ദ്ര​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ഇ​രു​പ​തി​ല​ധി​കം പ്ര​ശ​സ്ത താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.

മാ​ക്ട്രോ മോ​ഷ​ൻ പി​ക്ചേ​ഴ്സ്, കാ​വി​ല​മ്മ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഷീ​ൻ ഹെ​ല​ൻ, ല​ജു മാ​ത്യു ജോ​യ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ കൃ​ഷ്ണ​പ്രി​യ നാ​യി​ക​യാ​വു​ന്നു.

അ​ശോ​ക​ൻ, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, അ​ബി​ൻ ബി​നോ, ഡോ​ക്ട​ർ റോ​ണി ഡേ​വി​ഡ് രാ​ജ്, ഗോ​കു​ല​ൻ, അ​ഭി​രാം രാ​ധാ​കൃ​ഷ്ണ​ൻ, ആ​ന​ന്ദ് മ​ന്മ​ഥ​ൻ, വി​നീ​ത് വി​ശ്വം, കു​മാ​ർ സു​നി​ൽ, ജ​യ​ൻ രാ​ജ, പ്ര​വീ​ണ, ശീ​ത​ൾ മ​രി​യ തു​ട​ങ്ങി​യ​വ​ര​വാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.

കോ-​പ്രൊ​ഡ്യൂ​സ​ർ-​കാ​ഞ്ച​ന ജ​യ​രാ​ജ​ൻ, ഛായാ​ഗ്ര​ഹ​ണം-​അ​ർ​ജു​ൻ അ​ക്കോ​ട്ട്, എ​ഡി​റ്റിം​ഗ്-​ആ​കാ​ശ് ജോ​സ​ഫ് വ​ർ​ഗീ​സ്, സം​ഗീ​തം-​പ്രി​ൻ​സ് ജോ​ർ​ജ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ-​സു​ജി​ത് രാ​ഘ​വ്,മേ​ക്ക​പ്പ്-​സി​നൂ​പ് രാ​ജ്, വ​സ്ത്രാ​ല​ങ്കാ​രം-​മെ​ൽ​വി ജെ., ​ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​സു​ഹൈ​ൽ എം., ​കൊ​റി​യോ​ഗ്രാ​ഫ​ർ-​നീ​ര​ജ് സു​കു​മാ​ര​ൻ, സൗ​ണ്ട് ഡി​സൈ​ൻ- അ​രു​ൺ കു​മാ​ർ ആ​ർ., പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​സ​ന്തോ​ഷ് ചെ​റു​പൊ​യ്ക, കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ-​രാ​ജേ​ഷ് നാ​രാ​യ​ണ​ൻ, വി​എ​ഫ്എ​ക്സ്-​ജി​ഷ്ണു ആ​ർ. പി​ഷാ​ര​ടി, ഹ​നോ​ഷ് മാ​ധ​വ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ്-​സ​ഫി ആ​യൂ​ർ, ,പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ-​ജെ​സ്റ്റി​ൻ കൊ​ല്ലം, ലോ​ക്കേ​ഷ​ൻ മാ​നേ​ജ​ർ-​വേ​ല​പ്പ​ൻ ഒ​റ്റ​പ്പാ​ലം, സ്റ്റി​ൽ​സ്-​ജി​ത്തു ഫ്രാ​ൻ​സി​സ്, പ​ര​സ്യ​ക​ല-​ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ, പി ​ആ​ർ ഒ-​എ.​എ​സ്. ദി​നേ​ശ്.

Movies

ഒ​റ്റ​പ്പെ​ട്ടു​പോ​കു​ന്ന മാ​താ​പി​താ​ക്ക​ളും നാ​ടു​വി​ടു​ന്ന മ​ക്ക​ളും; ക​രു​ത​ൽ പോ​സ്റ്റ​ർ

ഡ്രീം​സ് ഓ​ൺ സ്ക്രീ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജോ​മി ജോ​സ് കൈ​പ്പാ​റേ​ട്ട് പ്ര​ശാ​ന്ത് മു​ര​ളി​യെ നാ​യ​ക​നാ​ക്കി ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ക​രു​ത​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ ദി​ലീ​ഷ് പോ​ത്ത​ൻ പ്ര​കാ​ശ​നം ചെ​യ്തു.

ഡ​ൽ​ഹി മ​ല​യാ​ളി​യാ​യ ഐ​ശ്വ​ര്യ ന​ന്ദ​നാ​ണ് നാ​യി​ക. കോ​ട്ട​യം ര​മേ​ശ്, സു​നി​ൽ സു​ഖ​ദ, സി​ബി തോ​മ​സ്, ട്വി​ങ്കി​ൾ സൂ​ര്യ, സോ​ഷ്യ​ൽ മീ​ഡി​യ താ​രം ആ​ദ​ർ​ശ് ഷേ​ണാ​യി, വ​ർ​ഷ വി​ക്ര​മ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ണി​നി​ര​ക്കു​ന്നു.

സാ​ബു ജെ​യിം​സാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യെ​ഴു​തി ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. വി​ദേ​ശ​ത്തേ​ക്ക് ജോ​ലി​ക്കാ​യി പോ​കു​ന്ന യു​വ​ത​ല​മു​റ​ക​ളു​ടെ ആ​കു​ല​ത​ക​ളും അ​വ​രു​ടെ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളും അ​വ​ർ പോ​യി ക​ഴി​യു​മ്പോ​ൾ ഒ​റ്റ​പ്പെ​ടു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളും അ​വ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന സീ​രി​യ​ൽ കി​ല്ലേ​ഴ്സും അ​വ​രു​ടെ ജീ​വി​ത​വും ആ​ണ് ഈ ​സി​നി​മ മു​ൻ​പോ​ട്ട് വെ​ക്കു​ന്ന പ്ര​മേ​യം.

ഈ ​പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന യു​വ​ത​ല​മു​റ​ക​ൾ​ക്ക് ഒ​രു ക​രു​ത​ൽ ത​ന്നെ ആ​യി​രി​ക്കും ഈ ​സി​നി​മ. മൂ​ന്ന് രാ​ജ്യ​ങ്ങ​ളി​യാ​യി​ട്ടാ​ണ് (ഇ​ന്ത്യ, യു​എ​സ്എ, അ​യ​ർ​ല​ൻ​ഡ്) ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

സി​നി​മ​യു​ടെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​യ കോ​ട്ട​യം കി​ട​ങ്ങൂ​ർ ലി​റ്റി​ൽ ലൂ​ർ​ദ് മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ന്‍റെ ന​ഴ്സിം​ഗ് കോ​ളേ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന റോ​ബോ​ട്ടി​ക് ഓ​പ്പ​റേ​ഷ​ൻ ടെ​ക്നോ​ള​ജി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ക​രു​ത​ൽ സി​നി​മ​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ന​ട​ന്ന​ത്.

ഷൈ​ജു കേ​ള​ന്ത​റ, ജോ​സ് കൈ​പ്പാ​റേ​ട്ട്, സ്‌​മി​നേ​ഷ് എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ജോ​ൺ​സ​ൻ മ​ങ്ങ​ഴ സം​ഗീ​തം പ​ക​രു​ന്നു. പ്ര​സീ​ത ചാ​ല​ക്കു​ടി, പ്ര​ദീ​പ് പ​ള്ളു​രു​ത്തി, കെ​സ്റ്റ​ർ, ബി​ന്ദു​ജ പി.​ബി., റാ​പ്പ​ർ സ്മി​സ് എ​ന്ന​വ​രാ​ണ് സി​നി​മ​യി​ലെ നാ​ല് ഗാ​ന​ങ്ങ​ൾ പാ​ടി​യി​രി​ക്കു​ന്ന​ത്.

ബി​ജി​എം-​ദീ​ക്ഷി​ത്, ഡി​ഐ- മു​ഹ​മ്മ​ദ് റി​യാ​സ്, സോം​ഗ് പ്രോ​ഗ്രാ​മിം​ഗ്- റോ​ഷ​ൻ, മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ തു​ട​ങ്ങി നി​ര​വ​ധി പേ​ർ ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ-​സ്റ്റീ​ഫ​ൻ ചെ​ട്ടി​ക്ക​ൻ, എ​ഡി​റ്റ​ർ- സ​ന്ദീ​പ് ന​ന്ദ​കു​മാ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​സു​നീ​ഷ് ക​ണ്ണ​ൻ, അ​സോ​സി​യേ​റ്റ് കാ​മ​റാ​മാ​ൻ- വൈ​ശാ​ഖ് ശോ​ഭ​ന കൃ​ഷ്ണ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​സ​ഞ്ജു സൈ​മ​ൺ മാ​ക്കി​ൽ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ - റോ​ബി​ൻ സ്റ്റീ​ഫ​ൻ, കോ-​പ്രൊ​ഡ്യൂ​സേ​ഴ്സ്- ശാ​ലി​ൻ ഷീ​ജോ കു​ര്യ​ൻ പ​ഴേ​മ്പ​ള്ളി​യി​ൽ, സ്റ്റീ​ഫ​ൻ മ​ലേ​മു​ണ്ട​ക്ക​ൽ, മാ​ത്യു മാ​പ്ലേ​ട്ട്, ജോ ​സ്റ്റീ​ഫ​ൻ, ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ - ബെ​യ്ലോ​ൺ അ​ബ്ര​ഹാം, മേ​ക്ക​പ്പ്- പു​ന​ലൂ​ർ ര​വി, അ​സോ​സി​യേ​റ്റ് മേ​ക്ക​പ്പ്-​അ​നൂ​പ് ജേ​ക്ക​ബ്, കോ​സ്റ്റ്യൂം​സ്- അ​ൽ​ഫോ​ൻ​സ് ട്രീ​സ പ​യ​സ്,റെ​ക്കോ​ഡി​സ്റ്റ് - ര​ശാ​ന്ത് ലാ​ൽ മീ​ഡി​യ, ടൈ​റ്റി​ൽ-​സൂ​ര​ജ് സു​ര​ൻ,പ​ര​സ്യ​ക​ല-​ആ​ർ​ക്രീ​യേ​റ്റീ​വ്സ്,ഡി​ജി​റ്റ​ൽ പി ​ആ​ർ​ഓ-​മ​നു ശി​വ​ൻ,
പി ​ആ​ർ ഒ-​എ.​എ​സ്. ദി​നേ​ശ്.

Movies

മ​റാ​ഠി​യി​ൽ നി​ന്നും മ​ല​യാ​ള​ത്തി​ലേ​യ്ക്ക്; വ​വ്വാ​ൽ സി​നി​മ​യി​ലെ പു​തു​മു​ഖ ന​ടി ല​ക്ഷ്മി ച​പോ​ർ​ക്ക​ർ

മ​റാ​ഠി​യി​ൽ നി​ന്നും ക​ഥ​ക് നാ​ട്യ​ത്തി​ൽ പ്രാ​വീ​ണ്യം നേ​ടി​യ ല​ക്ഷ്മി ച​പോ​ർ​ക്ക​ർ വ​വ്വാ​ൽ സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലേ​യ്ക്കെ​ത്തു​ന്നു.

ഓ​ൺ​ഡി​മാ​ൻ​ഡ്‌​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷ​ഹ്‌​മോ​ന്‍ ബി. ​പ​റേ​ലി​ല്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യ വ​വ്വാ​ലി​ൽ മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു. മ​നോ​ജ് എം ​ജെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.

സം​ഗീ​തം-​ജോ​ൺ​സ​ൺ പീ​റ്റ​ർ, എ​ഡി​റ്റ​ർ-​ഫാ​സി​ൽ പി. ​ഷാ​മോ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ-​ജോ​സ​ഫ് നെ​ല്ലി​ക്ക​ൽ, മേ​ക്ക​പ്പ്-​സ​ന്തോ​ഷ് വെ​ൺ​പ​ക​ൽ, വ​സ്ത്രാ​ല​ങ്കാ​രം-​ഭ​ക്ത​ൻ മ​ങ്ങാ​ട്, സ്റ്റി​ൽ​സ്-​രാ​ഹു​ൽ ത​ങ്ക​ച്ച​ൻ, പ​ര​സ്യ​ക​ല-​കോ​ളി​ൻ​സ് ലി​യോ​ഫി​ൽ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ആ​ഷി​ഖ് ദി​ൽ​ജി​ത്ത്. താ​ര​നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കും. പി ​ആ​ർ ഒ-​എ.​എ​സ്. ദി​നേ​ശ്.

Movies

സൈ​ജു കു​റു​പ്പ് നാ​യ​ക​നാ​കു​ന്ന ഭ​ര​ത​നാ​ട്യം; ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

ഭ​ര​ത​നാ​ട്യ​ത്തി​നു ശേ​ഷം കൃ​ഷ്ണ​ദാ​സ് മു​ര​ളി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹി​നി​യാ​ട്ടം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ക​ണ്ണൂ​ർ ധ​ർ​മ്മ​ട​ത്ത് ആ​രം​ഭി​ച്ചു.

ഭ​ര​ത​നാ​ട്യം എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ സൈ​ജു കു​റു​പ്പ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.
സൈ​ജു കു​റു​പ്പ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, തോ​മ​സ് തി​രു​വ​ല്ല ഫി​ലിം​സ് എ​ന്നീ ബാ​ന​റി​ൽ ലി​നി മ​റി​യം ഡേ​വി​ഡ്, അ​നു​പ​മ ബി. ​ന​മ്പ്യാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ബ​ബു​ലു അ​ജു നി​ർ​വ​ഹി​ക്കു​ന്നു.

കോ ​റൈ​റ്റ​ർ-​വി​ഷ്ണു ആ​ർ പ്ര​ദീ​പ്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​സ​ൽ​മാ​ൻ കെ. ​എം., എ​ഡി​റ്റിം​ഗ്-​ഷ​ഫീ​ഖ്, സം​ഗീ​തം-​ഇ​ല​ക്ട്രോ​ണി​ക് കി​ളി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ജി​തേ​ഷ് അ​ഞ്ചു​മ​ന, ക​ല-​ദി​ൽ​ജി​ത് എം. ​ദാ​സ്, മേ​ക്ക​പ്പ്- മ​നോ​ജ് കി​ര​ൺ രാ​ജ്, വ​സ്ത്രാ​ല​ങ്കാ​രം-​സു​ജി​ത് മ​ട്ട​ന്നൂ​ർ, സ്റ്റി​ൽ​സ്-​വി​ഷ്ണു എ​സ്. രാ​ജ​ൻ, പ​ര​സ്യ​ക​ല-​യെ​ല്ലോ ടൂ​ത്ത്സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​സാം​സ​ൺ സെ​ബാ​സ്റ്റ്യ​ൻ, സൗ​ണ്ട് ഡി​സൈ​ൻ-​ധ​നു​ഷ് നാ​യ​നാ​ർ, സൗ​ണ്ട് മി​ക്സിം​ഗ്-​വി​പി​ൻ നാ​യ​ർ, മോ​ഷ​ൻ-​ഡോ​ട്ട് വി​എ​ഫ്എ​ക്സ് സ്റ്റു​ഡി​യോ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ-​ജോ​ബി, വി​വേ​ക്.

ഭ​ര​ത​നാ​ട്യ​ത്തി​ലെ മു​ഖ്യ താ​ര​ങ്ങ​ൾ​ക്കൊ​പ്പം ഇ​ത്ത​വ​ണ മ​ല​യാ​ള​ത്തി​ലെ മു​ഖ്യ​ധാ​ര​യി​ലു​ള്ള മ​റ്റു താ​ര​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. പി​ആ​ർ​ഒ- എ. ​എ​സ്. ദി​നേ​ശ്.

Movies

വേ​ദ​നി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശ​മി​ല്ലാ​യി​രു​ന്നു; ഗൗ​രി​യോ​ട് മാ​പ്പ് പ​റ​ഞ്ഞ് യു​ട്യൂ​ബ​ർ

ന​ടി ഗൗ​രി കി​ഷ​നോ​ട് ബോ​ഡി ഷെ​യി​മിം​ഗ് ചോ​ദ്യം ചോ​ദി​ച്ച സം​ഭ​വ​ത്തി​ൽ മാ​പ്പ് പ​റ​ഞ്ഞ് യു​ട്യൂ​ബ​ർ കാ​ര്‍​ത്തി​ക്. ഗൗ​രി​യെ വേ​ദ​നി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും താ​ര​ത്തി​ന് മ​നോ​വി​ഷ​മം ഉ​ണ്ടാ​യെ​ങ്കി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്നും കാ​ര്‍​ത്തി​ക് പ​റ​ഞ്ഞു.

അ​തേ​സ​മ​യം താ​ൻ ബോ​ഡി ഷെ​യ്മിം​ഗ് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ചോ​ദ്യം തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ട​താ​ണെ​ന്നും കാ​ർ​ത്തി​ക് ന്യാ​യി​ക​രി​ക്കു​ന്നു​മു​ണ്ട്.

തെ​റ്റൊ​ന്നും ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്നും മാ​പ്പ് പ​റ​യി​ല്ലെ​ന്നും ആ​യി​രു​ന്നു യു​ട്യൂ​ബ​റു​ടെ വെ​ള്ളി​യാ​ഴ്ച​ത്തെ നി​ല​പാ​ട്. എ​ന്നാ​ൽ വി​മ​ർ​ശ​നം ക​ടു​ത്ത​തോ​ടെ​യാ​ണ് ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് കാ​ർ​ത്തി​ക്ക് രം​ഗ​ത്തെ​ത്തി​യ​ത്.

ത​മി​ഴ് ചി​ത്രം അ​ദേ​ഴ്‌​സി​ന്‍റെ പ്ര​മോ​ഷ​ൻ പ്ര​സ് മീ​റ്റി​ലാ​ണ് സം​ഭ​വം. ന​ടി​യു​ടെ ഭാ​രം എ​ത്ര​യെ​ന്നാ​യി​രു​ന്നു യു​ട്യൂ​ബ​ര്‍ സി​നി​മ​യി​ലെ നാ​യ​ക​നോ​ട് ചോ​ദി​ച്ച​ത്. ഈ ​ചോ​ദ്യ​മാ​ണ് ഗൗ​രി​യെ ചൊ​ടി​പ്പി​ച്ച​ത്.

സി​നി​മ​യെ​ക്കു​റി​ച്ച് ചോ​ദി​ക്കാ​തെ ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ എ​ന്തി​ന് ചോ​ദി​ക്കു​ന്നു എ​ന്ന് ഗൗ​രി ചോ​ദി​ച്ചു. പി​ന്നാ​ലെ പ്ര​സ് മീ​റ്റി​ൽ കൂ​ടി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഒ​ന്ന​ട​ങ്കം ഗൗ​രി​ക്ക് നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു. ചോ​ദ്യം ത​ന്നെ വി​ഡ്ഢി​ത്ത​ര​മാ​ണെ​ന്നും യു​ട്യൂ​ബ​ർ മാ​പ്പു പ​റ​യ​ണ​മെ​ന്നും ഗൗ​രി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ പ്ര​സ്മീ​റ്റ് വ​ലി​യ ത​ർ​ക്ക​ത്തി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു.

 

Movies

നേ​ര​ത്തെ ഇ​ട​പെ​ടേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് ഇ​പ്പോ​ൾ തോ​ന്നു​ന്നു; ഗൗ​രി കി​ഷ​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന നാ​യ​ക​ൻ

ന​ടി ഗൗ​രി കി​ഷ​നെ ബോ​ഡി ഷെ​യിം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ‌ പ്ര​തി​ക​രി​ച്ച് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ ആ​ദി​ത്യ മാ​ധ​വ​ൻ. ഗൗ​രി​ക്കൊ​പ്പം വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന​യാ​ളാ​ണ് ആ​ദി​ത്യ. എ​ന്നാ​ൽ നാ​യ​ക​ൻ ആ ​അ​വ​സ​ര​ത്തി​ൽ ഒ​ന്നും മി​ണ്ടാ​തി​രു​ന്ന​ത് വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വഴി വ​ച്ചി​രു​ന്നു.

ആ​ദ്യ​മാ​യി ഇ​ങ്ങ​നെ​യൊ​രു സം​ഭ​വ​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​ന്ന​പ്പോ​ൾ സ്തം​ഭി​ച്ചു​പോ​യ​താ​ണെ​ന്ന് ആ​ദി​ത്യ പ​റ​ഞ്ഞു.

ബോ​ഡി ഷെ​യിം ചെ​യ്യു​ന്ന​തി​നെ അം​ഗീ​ക​രി​ക്കു​ന്നു എ​ന്ന ത​ര​ത്തി​ൽ ത​ന്‍റെ​മൗ​ന​ത്തെ വ്യാ​ഖ്യാ​നി​ക്ക​രു​തെ​ന്നും ആ​ദി​ത്യ കു​റി​ച്ചു.

ഗാ​യി​ക ചി​ന്മ​യി ശ്രീ​പ​ദ പ​ങ്കു​വ​ച്ച പോ​സ്റ്റി​ന് മ​റു​പ​ടി​യാ​യാ​യി​രു​ന്നു ആ​ദി​ത്യ​യു​ടെ കു​റി​പ്പ്. "എ​ല്ലാ​വ​ർ​ക്കും ഹാ​യ്, എ​ന്‍റെ നി​ശ​ബ്ദ​ത ആ​രെ​യും ബോ​ഡി ഷെ​യിം ചെ​യ്യു​ന്ന​ത് ഞാ​ൻ അം​ഗീ​ക​രി​ക്കു​ന്നു എ​ന്ന​ല്ല അ​ർ​ഥ​മാ​ക്കു​ന്ന​ത്. ആ​ദ്യ​മാ​യി ഇ​ങ്ങ​നെ​യൊ​രു സം​ഭ​വ​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​ന്ന​പ്പോ​ൾ ഞാ​ൻ സ്തം​ഭി​ച്ചു​പോ​യി. ഞാ​ൻ നേ​ര​ത്തെ ഇ​ട​പെ​ടേ​ണ്ട​താ​യി​രു​ന്നു എ​ന്ന് ഇ​പ്പോ​ൾ തോ​ന്നു​ന്നു. അ​വ​ൾ (ഗൗ​രി കി​ഷ​ൻ) ഇ​ത​ല്ല അ​ർ​ഹി​ക്കു​ന്ന​ത്. ആ​രും ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം അ​ർ​ഹി​ക്കു​ന്നി​ല്ല. ന​മ്മ​ൾ എ​ല്ലാ​വ​രും ബ​ഹു​മാ​നം അ​ർ​ഹി​ക്കു​ന്നു​ണ്ട്. ഒ​രി​ക്ക​ൽ കൂ​ടി ഞാ​ൻ ക്ഷ​മ ചോ​ദി​ക്കു​ന്നു'. ആ​ദി​ത്യ മാ​ധ​വ​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ.

ത​മി​ഴ് ചി​ത്രം അ​ദേ​ഴ്‌​സി​ന്‍റെ പ്ര​മോ​ഷ​ൻ പ്ര​സ് മീ​റ്റി​ലാ​ണ് സം​ഭ​വം. ന​ടി​യു​ടെ ഭാ​രം എ​ത്ര​യെ​ന്നാ​യി​രു​ന്നു യു​ട്യൂ​ബ​ര്‍ സി​നി​മ​യി​ലെ നാ​യ​ക​നോ​ട് ചോ​ദി​ച്ച​ത്. ഈ ​ചോ​ദ്യ​മാ​ണ് ഗൗ​രി​യെ ചൊ​ടി​പ്പി​ച്ച​ത്.

സി​നി​മ​യെ​ക്കു​റി​ച്ച് ചോ​ദി​ക്കാ​തെ ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ എ​ന്തി​ന് ചോ​ദി​ക്കു​ന്നു എ​ന്ന് ഗൗ​രി ചോ​ദി​ച്ചു. പി​ന്നാ​ലെ പ്ര​സ് മീ​റ്റി​ൽ കൂ​ടി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഒ​ന്ന​ട​ങ്കം ഗൗ​രി​ക്ക് നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു. ചോ​ദ്യം ത​ന്നെ വി​ഡ്ഢി​ത്ത​ര​മാ​ണെ​ന്നും യു​ട്യൂ​ബ​ർ മാ​പ്പു പ​റ​യ​ണ​മെ​ന്നും ഗൗ​രി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ പ്ര​സ്മീ​റ്റ് വ​ലി​യ ത​ർ​ക്ക​ത്തി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു.

 

Movies

അ​തി​രു​ക​ട​ന്ന ബോ​ഡി ഷെ​യ്മിം​ഗ്; ഗൗ​രി​ക്ക് ‘അ​മ്മ’​യു​ടെ പി​ന്തു​ണ

ബോ​ഡി ഷെ​യ്മിം​ഗ് പ​രാ​മ​ര്‍​ശ​ത്തി​നു വി​ധേ​യ​യാ​യ ന​ടി ഗൗ​രി കി​ഷ​ന് പി​ന്തു​ണ​യു​മാ​യി താ​ര​സം​ഘ​ട​ന ‘അ​മ്മ’.

ആ​രാ​യാ​ലും എ​പ്പോ​ഴാ​യാ​ലും എ​വി​ടെ​യാ​യാ​ലും ബോ​ഡി ഷെ​യ്മിം​ഗ് ചെ​യ്യു​ന്ന​ത് തെ​റ്റാ​ണെ​ന്ന് ഞ​ങ്ങ​ളും ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ‘അ​മ്മ’ രം​ഗ​ത്തെ​ത്തി​യ​ത്. ത​മി​ഴ് ചി​ത്രം അ​ദേ​ഴ്‌​സി​ന്‍റെ പ്ര​മോ​ഷ​ന്‍ പ്ര​സ് മീ​റ്റി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

സി​നി​മ​യി​ല്‍ എ​ടു​ത്ത് ഉ​യ​ര്‍​ത്തി​യ​പ്പോ​ള്‍ എ​ന്താ​യി​രു​ന്നു ഭാ​ര​മെ​ന്നാ​യി​രു​ന്നു യു​ട്യൂ​ബ് വ്ലോ​ഗ​റു​ടെ ചോ​ദ്യം. ഇ​തി​നോ​ട് ഗൗ​രി രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് പ്ര​തി​ക​രി​ച്ച​ത്.

‌ത​ന്‍റെ ഭാ​ര​വും സി​നി​മ​യും ത​മ്മി​ല്‍ എ​ന്തു ബ​ന്ധ​മാ​ണെ​ന്നും ന​ട​ന്മാ​രോ​ട് ഇ​ത്ത​രം ചോ​ദ്യം ചോ​ദി​ക്കു​മോ​യെ​ന്നും ന​ടി ചോ​ദി​ച്ചു. ബ​ഹു​മാ​ന​മി​ല്ലാ​ത്ത ചോ​ദ്യ​ത്തി​ന് മാ​പ്പ് പ​റ​യ​ണ​മെ​ന്നും ന​ടി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ താ​ര​ങ്ങ​ള​ട​ക്കം നി​ര​വ​ധി പേ​ര്‍ ഗൗ​രി​ക്ക് പി​ന്തു​ണ​യു​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ന്ന് ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച ഗൗ​രി കി​ഷ​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ അ​റി​യി​ക്കു​ന്ന​താ​യി ന​ടി ഖു​ശ്ബു​വും, ചോ​ദ്യം ചോ​ദി​ച്ച​യാ​ള്‍​ക്ക് ചു​ട്ട മ​റു​പ​ടി ന​ല്‍​കി​യ​തി​ല്‍ അ​ഭി​ന​ന്ദ​ന​മെ​ന്ന് സു​പ്രി​യ മേ​നോ​നും കു​റി​ച്ചു.

Movies

ഭീ​ക​ര വി​ല്ല​നാ​യി പൃ​ഥ്വി​രാ​ജ്; രാ​ജ​മൗ​ലി ചി​ത്ര​ത്തി​ലെ ക്യാ​ര​ക്ട​ർ ലു​ക്ക്

മ​ഹേ​ഷ് ബാ​ബു- എ​സ്.​എ​സ്. രാ​ജ​മൗ​ലി ചി​ത്ര​ത്തി​ലെ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്ത്. കും​ഭ എ​ന്ന നെ​ഗ​റ്റി​വ് ക​ഥാ​പാ​ത്ര​മാ​യി പൃ​ഥ്വി​രാ​ജ് ചി​ത്ര​ത്തി​ലെ​ത്തു​ന്നു.

ഒ​രു റോ​ബ​ട്ടി​ക് വീ​ൽ ചെ​യ​റി​ൽ ഇ​രി​ക്കു​ന്ന പൃ​ഥ്വി​യെ പോ​സ്റ്റ​റി​ൽ കാ​ണാം. പൃ​ഥ്വി​യു​ടെ ക​ഥാ​പാ​ത്ര​മാ​യ കും​ഭ ഭ്രാ​ന്ത​നാ​യ ശാ​സ്ത്ര​ഞ്ജ​നാ​ണെ​ന്നും റി​പ്പോ​ർ​ട്ട് ഉ​ണ്ട്.

‘കും​ഭ​യെ അ​വ​ത​രി​പ്പി​ക്കു​ന്നു... ഞാ​ൻ ഇ​തു​വ​രെ അ​ഭി​ന​യി​ച്ച​തി​ൽ വെ​ച്ച് ഏ​റ്റ​വും സ​ങ്കീ​ർ​ണ്ണ​മാ​യ ക​ഥാ​പാ​ത്രം. മ​ഹേ​ഷ് ബാ​ബു, നി​ങ്ങ​ൾ​ക്കാ​യി ഞാ​ൻ ത​യ്യാ​റാ​ണ്. പ്രി​യ​ങ്ക ചോ​പ്ര ക​ളി ആ​രം​ഭി​ച്ചു, എ​ന്‍റെ പ​രി​മി​തി​ക​ളെ നി​ര​ന്ത​രം പ​രീ​ക്ഷി​ക്കു​ന്ന ഒ​രു ലോ​കം ഒ​രു​ക്കി​യ രാ​ജ​മൗ​ലി സാ​റി​ന് ന​ന്ദി.’​ഫ​സ്റ്റ്ലു​ക്ക് പ​ങ്കു​വ​ച്ച് പൃ​ഥ്വി കു​റി​ച്ചു.

Movies

'തു​ട​രും' ഐ​എ​ഫ്എ​ഫ്‌​ഐ​യി​ലേ​ക്ക്; അ​വി​ശ്വ​സ​നീ​യ​മാ​യ അം​ഗീ​കാ​ര​മെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍

മോ​ഹ​ൻ​ലാ​ൽ - ത​രു​ൺ മൂ​ർ​ത്തി ചി​ത്രം തു​ട​രും 56-ാം ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​യ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ത്യ​ന്‍ പ​നോ​ര​മ വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ൻ​ട്രി. ഗോ​വ​യി​ല്‍ ന​വം​ബ​ര്‍ 20 മു​ത​ല്‍ 28 വ​രെ​യാ​ണ് ഫെ​സ്റ്റി​വ​ല്‍ ന​ട​ക്കു​ക.

തു​ട​രും ഇ​ന്ത്യ​ന്‍ പ​നോ​ര​മ വി​ഭാ​ഗ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ല്‍ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വു​മു​ണ്ടെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ കുറിച്ചു.

മോ​ഹ​ന്‍​ലാ​ലി​നും ശോ​ഭ​ന​യ്ക്കു​മൊ​പ്പം തോ​മ​സ് മാ​ത്യു, പ്ര​കാ​ശ് വ​ര്‍​മ, ബി​നു പ​പ്പു, ഫ​ര്‍​ഹാ​ന്‍ ഫാ​സി​ല്‍ എ​ന്നി​വ​ര്‍ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ ചി​ത്രം ഈ ​വ​ര്‍​ഷ​ത്തെ മ​ല​യാ​ള​ത്തി​ലെ ഹി​റ്റു​ക​ളി​ല്‍ ഒ​ന്നാ​ണ്.

കെ.​ആ​ര്‍. സു​നി​ലി​ന്‍റെ ക​ഥ​യ്ക്ക് ത​രു​ണ്‍ മൂ​ര്‍​ത്തി​യും ചേ​ര്‍​ന്നാ​ണ് തി​ര​ക്ക​ഥ ത​യ്യാ​റി​ക്കി​യി​രി​ക്കു​ന്ന​ത്. ജേ​ക്‌​സ് ബി​ജോ​യ് ആ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 30 കോ​ടി ബ​ജ​റ്റി​ലൊ​രു​ക്കി​യ ചി​ത്രം തി​യ​റ്റ​റു​ക​ളി​ല്‍ നി​ന്ന് 235 കോ​ടി​യോ​ള​മാ​ണ് വാ​രി​ക്കൂ​ട്ടി​യ​ത്.

 

 

Latest News

Up