x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ഹൊ​റ​ർ-​കോ​മ​ഡി വെ​ബ് സീ​രീ​സ്; ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വ് ട്രെ​യി​ല​ർ


Published: November 10, 2025 01:39 PM IST | Updated: November 10, 2025 04:33 PM IST

ZEE5-ന്‍റെ പു​തി​യ മ​ല​യാ​ളം ഒ​റി​ജി​ന​ൽ വെ​ബ് സീ​രീ​സ് ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വ് ന​വം​ബ​ർ 14 മു​ത​ൽ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്നു. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ദി​ലീ​പ് പു​റ​ത്തി​റ​ക്കി. സൈ​ജു എ​സ്.​എ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഹൊ​റ​ർ-​കോ​മ​ഡി വെ​ബ് സീ​രീ​സി​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത് ശ​ബ​രീ​ഷ് വ​ർ​മ​യാ​ണ്.

വീ​ണ നാ​യ​ർ പ്രൊ​ഡ​ക്ഷ​ൻ​സ് ബാ​ന​റി​ൽ വീ​ണ നാ​യ​ർ നി​ർ​മി​ക്കു​ന്ന സീ​രീ​സി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും ര​ചി​ച്ചി​രി​ക്കു​ന്ന​ത് സു​നീ​ഷ് വ​ര​നാ​ടാ​ണ്. ഒ​രു പാ​ര​നോ​ർ​മ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ത്രി​ല്ല​ർ കാ​റ്റ​ഗ​റി​യി​ൽപ്പെ​ടു​ത്താ​വു​ന്ന ചി​ത്ര​ത്തി​ൽ ആ​ധി​യ പ്ര​സാ​ദ്, ഷാ​ജു ശ്രീ​ധ​ർ, സെ​ന്തി​ൽ കൃ​ഷ്ണ, രാ​ജാ​മ​ണി എ​ന്നി​വ​രും വേ​ഷ​മി​ടു​ന്നു.

ക​മ്മ​ട്ടം എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് സീ​രീ​സി​ന് ശേ​ഷം ഭ​യ​ത്തി​ന്‍റെ​യും ഹാ​സ്യ​ത്തി​ന്‍റെ​യും പു​തി​യ ക​ഥ​യു​മാ​യി പ്രേ​ക്ഷ​ക​രി​ലേ​ക്ക് വീ​ണ്ടും എ​ത്തു​ക​യാ​ണ് ZEE5.

ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വ് ഒ​രു ഗ്രാ​മ​ത്തി​ൽ ന​ട​ക്കു​ന്ന ഒ​രു ക​ഥ​യാ​ണ്. ഭ​യം മ​ന​സി​ൽ ഒ​ളി​പ്പി​ച്ച ഒ​രു പോ​ലീ​സു​കാ​ര​നാ​യ സ​ബ് ഇ​ൻ​സ്പെ​ക്ട​റി​നെ നാ​ട്ടു​കാ​ർ ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വ് എ​ന്ന് വി​ളി​ക്കു​ന്ന ഒ​രു ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട സ​ർ​ക്കാ​ർ കെ​ട്ടി​ട​ത്തി​ലേ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​റ്റാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്നു. ഒ​രു സാ​ധാ​ര​ണ സ്ഥ​ല​മാ​റ്റം എ​ന്ന നി​ല​യി​ൽ ആ​രം​ഭി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ കു​റ​ച്ച് ക​ഴി​യു​മ്പോ​ൾ കൂ​ടു​ത​ൽ ഭീ​തി​ജ​ന​ക​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ന്നു.

ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വ് വെ​റും ഭ​യ​ത്തെ​ക്കു​റി​ച്ചു​ള്ള​ത​ല്ല, അ​തി​ന്‍റെ ഇ​ട​യി​ൽ ഇ​ത്തി​രി ചി​രി​യും, ചി​ന്ത​യും, സ​സ്‌​പെ​ൻ​സും പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സാ​ധി​ക്കും എ​ന്ന് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ സൈ​ജു എ​സ്.​എ​സ്. പ​റ​ഞ്ഞു.

ക​മ്മ​ട്ട​ത്തി​ന് ല​ഭി​ച്ച മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ​ത്തി​ന് ശേ​ഷം ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഒ​ടി​ടി വീ​ഡി​യോ സ്ട്രീ​മിം​ഗ് പ്ലാ​റ്റ്‌​ഫോ​മാ​യ ZEE5 മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്ക് മി​ക​ച്ച ഉ​ള്ള​ട​ക്കം എ​ത്തി​ക്കു​ന്ന​തി​ൽ എ​ന്നും മു​ൻ​പ​ന്തി​യി​ൽ ഉ​ണ്ടാ​കും എ​ന്ന് ZEE5ന്‍റെ മാ​ർ​ക്ക​റ്റിം​ഗ് സൗ​ത്ത് വി​ഭാ​ഗ​ത്തി​ലെ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് (ത​മി​ഴ് & മ​ല​യാ​ളം) ബി​സി​ന​സ്സ് ഹെ​ഡ് ആ​യ ലോ​യി​ഡ് സി. ​സേ​വ്യ​ർ പ​റ​ഞ്ഞു. ചി​ത്രം ന​വം​ബ​ർ 14 മു​ത​ൽ ZEE5-ൽ ​സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കും.

Tags : Inspection Bungalow horror-comedy web series Movie News Malayalam Cinema Malayalam Movies

Recent News

Up