x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ര​മ്മ​യു​ഗം പോ​ല്യൊ​ക്കെ ന​മ്മ​ക്ക് പ​റ്റ്വോ? ശ്രീ​രാ​മ​ൻ മമ്മൂട്ടിയോടു പറഞ്ഞപ്പോൾ


Published: November 18, 2025 11:00 AM IST | Updated: November 18, 2025 11:57 AM IST

എ​ട്ടു​മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ഉ​റ്റ​സു​ഹൃ​ത്ത് മ​മ്മൂ​ട്ടി​യെ കാ​ണാ​ൻ വീ​ട്ടി​ൽ ചെ​ന്ന വി​ശേ​ഷ​ങ്ങ​ളു​മാ​യി ന​ട​ൻ വി.​കെ. ശ്രീ​രാ​മ​ൻ. ഭാ​ര്യ​യ്ക്കൊ​പ്പം മ​മ്മൂ​ട്ടി​യു​ടെ കൊ​ച്ചി ക​ട​വ​ന്ത്ര​യി​ലെ വീ​ട്ടി​ലാ​ണ് ശ്രീ​രാ​മ​ൻ ചെ​ന്ന​ത്.

മ​മ്മൂ​ട്ടി​ക്ക് ഫോ​ട്ടോ​ഗ്രാ​ഫി​യി​ലു​ള്ള ക​മ്പം വ​ള​രെ ര​സ​ക​ര​മാ​യാ​ണ് ശ്രീ​രാ​മ​ൻ കു​റി​പ്പി​ൽ വി​വ​രി​ച്ചി​രി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി പ​ക​ർ​ത്തി​യ ത​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും ചി​ത്ര​ങ്ങ​ളും താ​രം പ​ങ്കു​വ​ച്ചു.

‘ഇ​ന്നു​ച്ച​തി​രി​ഞ്ഞ് എ​റ​ണാ​ള​ത്ത് ക​ട​വ​ന്ത്ര ഭാ​ഗ​ത്തൊ​രു വീ​ട്ടീ​പ്പോ​യി. ന്‍റെ തീ​യ്യ​ത്തീം ഇ​ണ്ടാ​ർ​ന്നു കൂ​ടെ. വീ​ട്ടൊ​ട​മ​സ്ഥ​ൻ ക​ലാ​ര​സി​ക​നാ. ച്ചാ​ൽ ക​ലാ​കാ​ര​നും ര​സി​ക​നു​മാ​ണ് എ​ന്ന​ർ​ത്ഥം. അ​ന​ർ​ത്ഥം എ​ന്താ​ച്ചാ​ൽ ഇ​ട​യ്കി​ട​ക്ക് ‘നി​ന​ക്കൊ​ക്കെ ന​ന്നാ​യി​ക്കൂ​ഡ്രാ’ എ​ന്ന് ചോ​ദി​ക്കും. പി​ന്നെ ഫോ​ട്ടം പി​ടി​ച്ചു കൊ​ണ്ടി​രി​ക്കും. അ​പ്ലൊ​ക്കെ ചി​രി​ക്ക​ടാ എ​ന്നു ഗ​ർ​ജ്ജി​ക്കും. ന​മ്മ​ളെ​ക്കൊ​ണ്ട് കൂ​ട്ട്യാ കൂ​ട​ണേ​ലോ​രി അ​ല്ലെ ന​മ്മ​ള് ചി​ർ​ക്ക്യാ. ബ്ര​മ്മ​യു​ഗം പോ​ല്യൊ​ക്കെ ന​മ്മ​ക്ക് പ​റ്റ്വോ?’

മ​മ്മൂ​ട്ടി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​ണ് വി.​കെ ശ്രീ​രാ​മ​ൻ. ഇ​രു​വ​രും ഒ​രു​പാ​ട് സി​നി​മ​ക​ളി​ൽ ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​മ്മൂ​ട്ടി ചി​കി​ത്സ ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ചു​കൊ​ണ്ട് വി.​കെ ശ്രീ​രാ​മ​ൻ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പ് വ​ലി​യ ആ​രാ​ധ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

മ​മ്മൂ​ട്ടി​യു​മാ​യി ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ന്‍റെ ര​ത്ന​ച്ചു​രു​ക്ക​മാ​ണ് അ​ന്ന് ശ്രീ​രാ​മ​ൻ പോ​സ്റ്റ് ചെ​യ്ത​ത്. മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള ഒ​രു പ​ഴ​യ​കാ​ല ചി​ത്ര​വും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചി​രു​ന്നു.

Tags : vk sreeraman mammootty Movie News Malayalam Cinema Malayalam Movies

Recent News

Up