Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : China

രഹസ്യമായി അണ്വായുധം പരീക്ഷിച്ചിട്ടില്ലെന്ന് റഷ്യ

മോ​​​സ്കോ: ​​​റ​​​ഷ്യ​​​യോ ചൈ​​​ന​​​യോ ര​​​ഹ​​​സ്യ​​​മാ​​​യ അ​​​ണ്വാ​​​യു​​​ധ​​​ പ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു റ​​​ഷ്യ.

അ​​​മേ​​​രി​​​ക്ക​​​ൻ ​​വൃ​​​ത്ത​​​ങ്ങ​​​ൾ ഇ​​​ത്ത​​​ര​​​മൊ​​​രു ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ക്രെം​​​ലി​​​ൻ വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​സ്കോ​​​വ് വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ര​​​ഹ​​​സ്യ പ​​​രീക്ഷ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ പ​​​ല​​​പ്പോ​​​ഴും ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ചൈ​​​ന​​​യും ഇ​​​ക്കാ​​​ര്യം നി​​​ഷേ​​​ധി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണെ​​​ന്ന് പെ​​​സ്കോ​​​വ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ചൈ​​​ന 2020ൽ ​​​ര​​​ഹ​​​സ്യ​​​മാ​​​യി അ​​​ണ്വാ​​​യു​​​ധം പ​​​രീ​​​ക്ഷി​​​ച്ചെ​​​ന്ന് യു​​​എ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. അ​​​ണ്വാ​​​യു​​​ധ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നാ​​​യി റ​​​ഷ്യ​​​ക്കു പു​​​റ​​​മേ ചൈ​​​ന​​​യെ​​​ക്കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പു​​​തി​​​യ ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​മേ​​​രി​​​ക്ക ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

International

ചൈനയോട് കൂട്ടു വേണ്ട; ബ്രിട്ടന് ട്രംപിന്‍റെ മുന്നറിയിപ്പ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ചൈ​​​ന​​​യു​​​മാ​​​യു​​​ള്ള ബി​​​സി​​​ന​​​സ് ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ബ്രി​​ട്ട​​ന് ആ​​​പ​​​ത്ക​​​ര​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​ർ ചൈ​​​ന സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ട്രം​​​പ് ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണം അ​​​ദ്ദേ​​​ഹം ന​​​ല്കി​​​യി​​​ല്ല.

ട്രം​​​പി​​​ന്‍റെ അ​​​പ്ര​​​തീ​​​ക്ഷി​​​ത വാ​​​ണി​​​ജ്യ, വി​​​ദേ​​​ശ​​​ന​​​യ​​​ങ്ങ​​​ളി​​​ൽ വ​​​ശം​​​കെ​​​ട്ട പാ​​​ശ്ചാ​​​ത്യ മി​​​ത്ര​​​ങ്ങ​​​ൾ ചൈ​​​ന​​​യോ​​​ട് അ​​​ടു​​​ക്കാ​​​ൻ‌ തു​​​ട​​​ങ്ങി​​​യ​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​ണ് സ്റ്റാ​​​ർ​​​മ​​​റു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം. ര​​​ണ്ടാ​​​ഴ്ച മു​​​ന്പ് ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് കാ​​​ർ​​​ണി​​​യും ചൈ​​​ന​​​യി​​​ലെ​​​ത്തി പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ കാ​​​ന​​​ഡ​​​യ്ക്കു മേ​​​ൽ തീ​​​രു​​​വ ചു​​​മ​​​ത്തു​​​മെ​​​ന്നു ട്രം​​​പ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി.

വ്യാ​​​ഴാ​​​ഴ്ച ഷിയു​​​മാ​​​യി സ്റ്റാ​​​ർ​​​മ​​​ർ ന​​​ട​​​ത്തി​​​യ മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ർ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി​​​രു​​​ന്നു. ബ്രി​​​ട്ടീ​​​ഷ് മ​​​ദ്യ​​​ത്തി​​​നു തീ​​​രു​​​വ കു​​​റ​​​യ്ക്കാ​​​നും ബ്രി​​​ട്ടീ​​​ഷ് പൗ​​​ര​​​ന്മാ​​​ർ​​​ക്കു വീ​​​സ ഇ​​​ള​​​വു ന​​​ല്കാ​​​നും ചൈ​​​ന​​​യു​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ ധാ​​​ര​​​ണ​​​യെ സ്റ്റാ​​​ർ​​​മ​​​ർ പ്ര​​​ശം​​​സി​​​ച്ചു. പ​​​ര​​​സ്പ​​​ര​​വി​​​ശ്വാ​​​സ​​​വും ബ​​​ഹു​​​മാ​​​ന​​​വും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​ത് ഇ​​​ങ്ങ​​​നെ​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

International

ചൈനയുമായി സാന്പത്തിക, സുരക്ഷാ സഹകരണം വർധിപ്പിക്കും: സ്റ്റാ​​​ർ​​​മ​​​ർ

ബെ​​​യ്ജിം​​​ഗ്: ​​​ചൈ​​​ന​​​യു​​​മാ​​​യി സാ​​​ന്പ​​​ത്തി​​​ക, സു​​​ര​​​ക്ഷാ സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ അ​​​ഗ്ര​​​ഹി​​​ക്കു​​​ന്നതായി ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​ർ. നാ​​​ലുദി​​​വ​​​സ​​​ത്തെ ചൈ​​​നാ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ സ്റ്റാ​​​ർ​​​മ​​​ർ പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

ബ്രി​​​ട്ടീ​​​ഷ് വി​​​സ്കി​​​ക്ക് ഇ​​​റ​​​ക്കു​​​മ​​​തി​​ച്ചു​​​ങ്കം കു​​​റ​​​യ്ക്കാ​​​നു​​​ള്ള ച​​​ർ​​​ച്ച​​​യി​​​ൽ പു​​​രോ​​​ഗ​​​തി കൈ​​​വ​​​രി​​​ച്ചെ​​​ന്ന് സ്റ്റാ​​​ർ​​​മ​​​റും, ബ്രി​​​ട്ടീ​​​ഷു​​​കാ​​​ർ​​​ക്ക് ചൈ​​​ന​​​യി​​​ൽ വീ​​​സ ഇ​​​ള​​​വു ന​​​ല്കു​​ന്ന​​ത് ആ​​​ലോ​​​ചി​​​ക്കു​​​മെ​​​ന്ന് ഷി​​​യും അ​​​റി​​​യി​​​ച്ചു.

യുഎസ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ വാ​​​ണി​​​ജ്യ​​​യു​​​ദ്ധ ഭീ​​​ഷ​​​ണി​​ക്കി​​ടെ​​യാ​​​ണ് സ്റ്റാ​​​ർ​​​മ​​​ർ ചൈ​​​ന​​​യി​​​ലെ​​​ത്തി​​​യ​​​ത്. ര​​​ണ്ടാ​​​ഴ്ച​​​ മു​​​ന്പ് ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് കാ​​​ർ​​​ണി​​​യും ചൈ​​​ന​​​യി​​​ലെ​​​ത്തി ഷി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
ച​​​ർ​​​ച്ച​​​യും ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​വും ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്ന് മ​​​ണി​​​ക്കൂ​​​റാ​​​ണു സ്റ്റാ​​​ർ​​​മ​​​ർ-​​​ഷി കൂ​​​ടി​​​ക്കാ​​​ഴ്ച നീ​​​ണ്ട​​​ത്. ഫു​​​ട്ബോ​​​ളി​​​നെ​​​ക്കു​​​റി​​​ച്ചും ഷേ​​​ക്സ്പി​​​യ​​​റെക്കു​​​റി​​​ച്ചും ഇ​​​രു​​​വ​​​രും ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

ചൈ​​​ന-​​​ബ്രി​​​ട്ട​​​ൻ ബ​​​ന്ധം പ​​​ല​​​വി​​​ധ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണു ക​​​ട​​​ന്നു​​​പോ​​​യ​​​തെ​​​ന്നും ഇ​​​ത് ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും ഗു​​​ണം ചെ​​​യ്തി​​​ല്ലെ​​​ന്നും ഷി ​​​ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ബ്രി​​​ട്ട​​​നു​​​മാ​​​യി ദീ​​​ർ​​​ഘ​​​കാ​​​ല പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​നു ചൈ​​​ന ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​താ​​​യും ഷി ​​​കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ര​​​ണ്ടാ​​​ഴ്ച മു​​​ന്പ് ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ചൈ​​​നാ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ലും പ​​​ര​​​സ്പ​​​രം ഇ​​​റ​​​ക്കു​​​മ​​​തിച്ചു​​​ങ്കം കു​​​റ​​​യ്ക്കാ​​​ൻ‌ ധാ​​​ര​​​ണ​​​യാ​​​യി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, കാ​​​ന​​​ഡ​​​യു​​​ടെ നീ​​​ക്കം ട്രം​​​പി​​​നെ പ്ര​​കോ​​പി​​പ്പി​​​ച്ചു. കാ​​​ന​​​ഡ​​​യ്ക്ക് നൂ​​​റു ശ​​​ത​​​മാ​​​നം തീ​​രു​​വ ചു​​​മ​​​ത്തു​​​മെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭീ​​​ഷ​​​ണി.

International

തട്ടിപ്പ്: മാഫിയ കുടുംബത്തിലെ 11 പേർക്ക് വധശിക്ഷ നൽകി ചൈന

ബെ​യ്ജിം​ഗ്: മ്യാ​ൻ​മ​റി​ൽ ത​ട്ടി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചി​രു​ന്ന ചൈ​ന​യി​ലെ മാ​ഫി​യ കു​ടും​ബ​ത്തി​ലെ 11 അം​ഗ​ങ്ങ​ളെ​യും വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​രാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ചൈ​ന​യി​ലെ ഷെ​ജി​യാ​ങ് പ്ര​വി​ശ്യ​യി​ലെ കോ​ട​തി മിം​ഗ് മാ​ഫി​യ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​കം, നി​യ​മ​വി​രു​ദ്ധ​മാ​യി ത​ട​വി​ൽ വ​യ്ക്ക​ൽ, വ​ഞ്ച​ന, ചൂ​താ​ട്ട കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി
വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചി​രു​ന്നു. മിം​ഗ് കു​ടും​ബ​ത്തി​ലെ 39 അം​ഗ​ങ്ങ​ൾ​ക്കാ​ണ് വി​വി​ധ ശി​ക്ഷ​ക​ൾ ല​ഭി​ച്ച​ത്. ഇ​തി​ൽ 11 പേ​രെ​യാ​ണ് വ​ധ​ശി​ക്ഷ​യ്ക്ക് ഇ​ര​യാ​ക്കി​യ​ത്.
ചൈ​നീ​സ് അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള മ്യാ​ൻ​മ​റി​ലെ ലൗ​ക്‌​കൈ​ങ് നി​യ​ന്ത്രി​ച്ചി​രു​ന്ന പ്ര​ധാ​ന സം​ഘ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു മിം​ഗ് കു​ടും​ബം. 2023ലെ ​ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​നി​ട​യി​ൽ മ്യാ​ൻ​മ​റി​ലെ ലൗ​ക്‌​കൈ​ങ് പ്ര​വി​ശ്യ​യു​ടെ നി​യ​ന്ത്ര​ണം ഗോ​ത്ര​വ​ർ​ഗ സം​ഘ​ങ്ങ​ൾ പി​ടി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഗോ​ത്ര​സം​ഘം മാ​ഫി​യ സം​ഘ​ത്തെ പി​ടി​കൂ​ടി ചൈ​ന​യ്ക്കു കൈ​മാ​റി​യ​തോ​ടെ​യാ​ണ് ഇ​വ​രു​ടെ ത​ട്ടി​പ്പ് സാ​മ്രാ​ജ്യം ത​ക​ർ​ന്ന​ത്.
ആ​യി​ര​ക്ക​ണ​ക്കി​നു ചൈ​നീ​സ് തൊ​ഴി​ലാ​ളി​ക​ളാ​ണ് മ്യാ​ൻ​മ​റി​ലെ ത​ട്ടി​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കു​ടു​ങ്ങി​ക്കി​ട​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം, അ​ഭി​ന​യ അ​വ​സ​ര​ത്തി​നാ​യി താ​യ്‌​ല​ൻ​ഡി​ലേ​ക്കു പോ​യ ഒ​രു ചൈ​നീ​സ് ന​ട​നെ മ്യാ​ൻ​മ​റി​ലെ ത​ട്ടി​പ്പ് കേ​ന്ദ്ര​ത്തി​ലേ​ക്കു ത​ട്ടി​ക്കൊ​ണ്ടു​പോ​യ വാ​ർ​ത്ത ചൈ​നീ​സ് സൈ​ബ​ർ ലോ​ക​ത്തു പ്ര​ച​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന്, മ്യാ​ൻ​മ​റി​ലെ സൈ​നി​ക ഭ​ര​ണ​കൂ​ട​ത്തോ​ട് ഈ ​മാ​ഫി​യ സം​ഘ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്ത​ണ​മെ​ന്നു ചൈ​ന നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
2015നും 2023​നും ഇ​ട​യി​ൽ മിം​ഗ് മാ​ഫി​യ ത​ട്ടി​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് ഏ​ക​ദേ​ശം 10 ശ​ത​കോ​ടി യു​വാ​ൻ (13,200 കോ​ടി ഇ​ന്ത്യ​ൻ രൂ​പ) മാ​ഫി​യ സ​മ്പാ​ദി​ച്ച​താ​യി ക​ണ്ടെ​ത്തി​യ ചൈ​ന​യി​ലെ പ​ര​മോ​ന്ന​ത കോ​ട​തി ന​വം​ബ​റി​ൽ ഇ​വ​രു​ടെ അ​പ്പീ​ലു​ക​ൾ ത​ള്ളി​യി​രു​ന്നു. 14 ചൈ​നീ​സ് പൗ​ര​ന്മാ​രു​ടെ മ​ര​ണ​ത്തി​നും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തി​നും ഇ​വ​രു​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ കാ​ര​ണ​മാ​യ​താ​യും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

National

ഇ​​ന്ത്യ-​​ഇ​​യു ക​​രാ​​ർ; മ​​​റു​​​പ​​​ടി ട്രം​​​പി​​​നും ചൈ​​​ന​​​യ്ക്കും

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ഉ​​​യ​​​ർ​​​ത്തു​​​ന്ന തീ​​​രു​​​വ ഭീ​​​ഷ​​​ണി അ​​​ട​​​ക്ക​​​മു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ​​​ക്കും സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ​​​യും യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും മ​​​റു​​​പ​​​ടി​​​യാ​​​കും സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​ര ക​​​രാ​​​ർ.

അ​​​മേ​​​രി​​​ക്ക​​​യും ചൈ​​​ന​​​യും ഉ​​​യ​​​ർ​​​ത്തു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ ചെ​​​റു​​​ക്കാ​​​ൻ ഇ​​​ന്ത്യ- ഇ​​​യു ന​​​യ​​​ത​​​ന്ത്ര ബ​​​ന്ധം സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ.

ഇ​​​ന്ത്യ​​​ക്കെ​​​തി​​​രാ​​​യ തീ​​​രു​​​വ മു​​​ത​​​ൽ ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള​ത​ട​ക്കം ട്രം​​​പി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് ഇ​​​ന്ത്യ-ഇ​​​യു ക​​​രാ​​​ർ വേ​​​ഗ​​​ത്തി​​​ലാ​​​ക്കി​​​യ​​​ത്. ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നു​​​ള്ള എ​​​ല്ലാ ഇ​​​റ​​​ക്കു​​​മ​​​തി​​​ക​​​ൾ​​​ക്കും 50 ശ​​​ത​​​മാ​​​നം തീ​​​രു​​​വ ചു​​​മ​​​ത്തു​​​ക​​​യും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ഇ​​​റ​​​ക്കു​​​മ​​​തി​​​ക​​​ൾ​​​ക്ക് 20 ശ​​​ത​​​മാ​​​നം അ​​​ടി​​​സ്ഥാ​​​ന തീ​​​രു​​​വ ചു​​​മ​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച ഇ​​​ന്ത്യ- അ​​​മേ​​​രി​​​ക്ക സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​ര ക​​​രാ​​​ർ വ​​​ഴി​​​മു​​​ട്ടി നി​​​ൽ​​​ക്കു​​​ക​​​യു​​​മാ​​​ണ്.

ചൈ​​​ന​​​യു​​​ടെ വെ​​​ല്ലു​​​വി​​​ളി​​​യും പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​മാ​​​യി​​​രു​​​ന്നു. ഉ​ത്​​​പാ​​​ദ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ചൈ​​​ന​​​യു​​​ടെ ആ​​​ധി​​​പ​​​ത്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഇ​​​യു കൂ​​​ടു​​​ത​​​ൽ ആ​​​ശ​​​ങ്കാ​​​കു​​​ല​​​രാ​​​ണ്. ചൈ​​​നീ​​​സ് എ​​​തി​​​രാ​​​ളി​​​ക​​​ളു​​​മാ​​​യി മ​​​ത്സരി​​​ക്കു​​​ക ഇ​​​ന്ത്യ​​​ക്കും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നും പ്ര​​​യാ​​​സ​​​മാ​​​ണ്.

International

ചൈനയിൽ ഉന്നത സൈനിക മേധാവിമാർക്കെതിരേ അന്വേഷണം

ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ൽ ഉ​​​ന്ന​​​ത പ​​​ട്ടാ​​​ളമേ​​​ധാ​​​വി​​​മാ​​​ർ​​​ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം. പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗ​​​വും സൈ​​​ന്യ​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള സെ​​​ൻ​​​ട്ര​​​ൽ മി​​​ലി​​​ട്ട​​​റി ക​​​മ്മീ​​​ഷ​​​ൻ (സി​​​എം​​​സി) വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ഴാം​​​ഗ് ‍യോ​​​ഷി​​​യ, സി​​​എം​​​സി ജോ​​​യി​​​ന്‍റ് സ്റ്റാ​​​ഫ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ മേ​​​ധാ​​​വി​​​യാ​​​യ ലി​​​യു ഴെ​​​ൻ​​​ലി എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ അ​​​ച്ഛ​​​ട​​​ക്ക​​​ലം​​​ഘ​​​ന​​​ത്തി​​​നും നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ത്തി​​​നും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യം ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചു.

എ​​​ഴു​​​പ​​​ത്ത​​​ഞ്ചു​​​കാ​​​ര​​​നാ​​​യ ഴാം​​​ഗ് ‍യോ​​​ഷി​​​യ സി​​​എം​​​സി​​​യു​​​ടെ ര​​​ണ്ടു വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ന്മാ​​​രി​​​ൽ ഒ​​​രാ​​​ളാ​​​ണ്. പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗാ​​​ണ് സി​​​എം​​​സി​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​ൻ. ഷി​​​യു​​​ടെ വി​​​ശ്വ​​​സ്ത​​​നാ​​​യി​​​ട്ടാ​​​ണ് ഴാം​​​ഗ് അ​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്.

പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​പാ​​​ർ​​​ട്ടി​​​യി​​​ലും പ​​​ട്ടാ​​​ള​​​ത്തി​​​ലും ന​​​ട​​​ത്തു​​​ന്ന ശു​​​ദ്ധി​​​ക​​​ല​​​ശ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ് മു​​​തി​​​ർ​​​ന്ന സൈ​​​നി​​​ക മേ​​​ധാ​​​വി​​​മാ​​​ർ​​​ക്കെ​​​തി​​​രാ​​​യ ന​​​ട​​​പ​​​ടി. ഒ​​​ട്ടേ​​​റെ ഉ​​​ന്ന​​​ത ജ​​​ന​​​റ​​​ൽ​​​മാ​​​രും ര​​​ണ്ടു മു​​​ൻ പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി​​​മാ​​​രും അ​​​ഴി​​​മ​​​തി​​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ൾ നേ​​​രി​​​ട്ടി​​​രു​​​ന്നു.

International

ടിക്‌ടോക് വീണ്ടും അമേരിക്കയിലേക്ക്

വാഷിംഗ്ടൺ ഡിസി: ലോകമെമ്പാടും ജനപ്രീതിയുണ്ടായിരുന്ന ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ടിക്‌ടോക് യുഎസുമായി പുതിയ കരാർ ഒപ്പിട്ടു. ചൈനീസ് ടിക്‌ടോക് ഉടമ ബൈയ്റ്റി ഡാൻസ് ആണ് ഇക്കാര്യം അറിയിച്ചത്.

2020 ഓഗസ്റ്റിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് യുഎസ് സുരക്ഷാ മാനദണ്ഡങ്ങളെ മുൻനിർത്തി ടിക്‌ടോക് നിരോധിച്ചിരുന്നു. ഇതേത്തുടർന്നു വർഷങ്ങൾക്കു ശേഷമുള്ള ശ്രമത്തിനൊടുവിലാണ് ഈ സംയുക്ത കരാറിനു കൈകോർക്കുന്നത്. യുഎസ് ഉപയോക്താക്കളുടെ വിവരങ്ങൾ, സൈബർ സുരക്ഷാ നടപടികളിലൂടെ ടിക്‌ടോക് യുഎസ്ഡിഎസ് ജോയിന്‍റ് വെഞ്ചർ എൽഎൽസി സുരക്ഷിതമാക്കുമെന്നു ബൈറ്റ് ഡാൻസ് അറിയിച്ചു.

ഈ കരാർ പ്രകാരം സംരംഭത്തിന്‍റെ 80.1 ശതമാനം ഓഹരികൾ അമേരിക്കൻ- ആഗോള നിക്ഷേപകർക്കും ബാക്കി 19.9 ശതമാനം ബൈറ്റ്ഡാൻസിനും ആയിരിക്കും. ടിക്ടോക് യുഎസ്ഡിഎസ് ജോയിന്‍റ് വെഞ്ച്വറിലെ പ്രധാന നിക്ഷേപകരായ ഒറാക്കിൾ, പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപ്പായ സിൽവർ ലേക്ക്, അബുദാബി ആസ്ഥാനമായുള്ള നിക്ഷേപസ്ഥാപനമായ എംജിഎക്സ് എന്നിവർക്കും 15 ശതമാനം വീതം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും.
ടിക്‌ടോക്കിനെ രക്ഷിക്കാൻ കഴിഞ്ഞതിൽ തനിക്കു സന്തോഷമുണ്ടെന്നും പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവർക്കും ഇഷ്ടപ്പെടുന്നവർക്കും ഇടയിൽ താൻ എന്നും ഓർമിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.

International

ചൈനയിലെ ജനനനിരക്ക് റിക്കാർഡ് താഴ്ചയിൽ

 ബെ​​​​യ്ജിം​​​​ഗ്: 2025ൽ ​​​​ചൈ​​​​ന​​​​യി​​​​ലെ ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്കി​​​​ൽ റി​​​​ക്കാ​​​​ർ​​​​ഡ് ഇ​​​​ടി​​​​വ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ജ​​​​ന​​​​സം​​​​ഖ്യ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ പ​​​​ല പ​​​​ദ്ധ​​​​തി​​​​ക​​​​ളും ആ​​​​വി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ഇ​​​​ടി​​​​വു​​​​ണ്ടാ​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്ക് ആ​​​​യി​​​​ര​​​​ത്തി​​​​ന് 5.6 ആ​​​​ണ്.

മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്ക് ആ​​​​ക​​​​ട്ടെ, 8.04 ആ​​​​ണ്. 1949ൽ ​​​​ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ശേ​​​​ഷ​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്കാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യ​​​​ത്. മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്കാ​​​​ക​​​​ട്ടെ, 1968നു​​​​ശേ​​​​ഷ​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന നി​​​​ല​​​​യി​​​​ലും.

തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ നാ​​​​ലാം വ​​​​ർ​​​​ഷ​​​​മാ​​​​ണ് ചൈ​​​​ന​​​​യി​​​​ൽ ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്കി​​​​ൽ ഇ​​​​ടി​​​​വു​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്. 2025ൽ ​​​​ജ​​​​ന​​​​സം​​​​ഖ്യ 33.9 ല​​​​ക്ഷം കു​​​​റ​​​​ഞ്ഞ് 140 കോ​​​​ടി​​​​യി​​​​ലെ​​​​ത്തി. ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്ക് താ​​​​ഴ്ന്നുതു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ 2016ൽ ​​​​ചൈ​​​​ന ഒ​​​​റ്റ​​​​ക്കു​​​​ട്ടി ന​​​​യം തി​​​​രു​​​​ത്തി ര​​​​ണ്ടു കു​​​​ട്ടി​​​​ക​​​​ൾ എ​​​​ന്നാ​​​​ക്കി​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​നു​​​​ശേ​​​​ഷ​​​​വും ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്ക് ഉ​​​​യ​​​​രാ​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ​ദ​​​​ന്പ​​​​തി​​​​മാ​​​​ർ​​​​ക്ക് മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ൾ വ​​​​രെ ആ​​​​കാ​​​​മെ​​​​ന്ന് 2021ൽ​​​സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി.

ജ​​​​ന​​​​സം​​​​ഖ്യ ഈ ​​​​നി​​​​ല​​​​യി​​​​ൽ താ​​​​ഴ്ന്നാ​​​​ൽ 2100 ആ​​​​കു​​​​ന്പോ​​​​ഴേ​​​​ക്കും ഇ​​​​പ്പോ​​​​ഴ​​​​ത്തേ​​​​തി​​​​ന്‍റെ പ​​​​കു​​​​തി ജ​​​​ന​​​​ങ്ങ​​​​ളേ ചൈ​​​​ന​​​​യി​​​​ലു​​​​ണ്ടാ​​​​കൂ എ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​യ സിം​​​​ഗ​​​​പ്പൂ​​​​ർ, താ​​​​യ്‌​​​​വാ​​​​ൻ, ദ​​​​ക്ഷി​​​​ണകൊ​​​​റി​​​​യ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്കി​​​​ൽ വ​​​​ലി​​​​യ ഇ​​​​ടി​​​​വാ​​​​ണു​​​​ള്ള​​​​ത്.

International

സൗജന്യങ്ങളുടെ പെരുമഴ; എന്നിട്ടും ചൈനയിൽ ജനനനിരക്ക് കുത്തനെ ഇടിയുന്നു

ബെ​യ്ജിം​ഗ്: ഒ​രു കാ​ല​ത്ത് ജ​ന​സം​ഖ്യാ വ​ർ​ധ​ന ത​ട​യാ​ൻ ക​ർ​ശ​ന​മാ​യ നി​യ​മ​ങ്ങ​ളും ഒ​റ്റ​ക്കു​ട്ടി സ​ന്പ്ര​ദാ​യ​വും നി​ർ​ബ​ന്ധി​ത​മാ​ക്കി​യ ചൈ​ന ഇ​പ്പോ​ൾ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം എ​ങ്ങ​നെ താ​ങ്ങ​ണ​മെ​ന്ന​റി​യാ​തെ ന​ട്ടം​തി​രി​യു​ന്നു.

ഏ​റ്റ​വും പു​തി​യ ജ​ന​ന നി​ര​ക്ക് ക​ണ​ക്കു​ക​ൾ ചൈ​ന​യെ വീ​ണ്ടും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ജ​ന​ന​നി​ര​ക്കി​ൽ മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 17 ശ​ത​മാ​ന​വും ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​റ്റ​ക്കു​ട്ടി സ​മ്പ്ര​ദാ​യ​ത്തി​ലെ അ​പ​ക​ടം തി​രി​ച്ച​റി​ഞ്ഞ് പ​ത്തു വ​ർ​ഷം മു​ന്പ് പി​ൻ​വ​ലി​ച്ചെ​ങ്കി​ലും അ​തു ഇ​നി​യും ജ​ന​ന​നി​ര​ക്കി​ൽ പ്ര​തി​ഫ​ലി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് ചൈ​ന​യെ വ​ല​യ്ക്കു​ന്ന​ത്.

17 ശ​ത​മാ​നം ഇ​ടി​വ്

ജ​ന​ന​നി​ര​ക്ക് കൂ​ട്ടാ​നാ​യി കു​റെ വ​ർ​ഷ​ങ്ങ​ളാ​യി വ​ൻ സൗ​ജ​ന്യ​ങ്ങ​ളും പ​ദ്ധ​തി​ക​ളു​മാ​ണ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​തൊ​ന്നും കാ​ര്യ​മാ​യി ച​ല​ന​മു​ണ്ടാ​ക്കു​ന്നി​ല്ലെ​ന്നാ​ണ് പു​തി​യ ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. 2025ൽ 7.92 ​ദ​ശ​ല​ക്ഷം കു​ഞ്ഞു​ങ്ങ​ൾ മാ​ത്ര​മേ ജ​നി​ച്ചു​ള്ളൂ. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 1.62 ദ​ശ​ല​ക്ഷം അ​ഥ​വാ 17 ശ​ത​മാ​ന​ത്തി​ന്‍റെ കു​ത്ത​നെ​യു​ള്ള ഇ​ടി​വ്. 2024ൽ ​ജ​ന​ന​നി​ര​ക്കി​ൽ നേ​രി​യ വ​ർ​ധ​ന പ്ര​ക​ട​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തു താ​ത്കാ​ലി​കം മാ​ത്ര​മാ​യി​രു​ന്നു. അ​തേ​സ​മ​യം, 2023 വ​രെ തു​ട​ർ​ച്ച​യാ​യി ഏ​ഴ് വ​ർ​ഷ​ങ്ങ​ളി​ൽ ജ​ന​ന നി​ര​ക്ക് കു​റ​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു.
ഒ​രു കാ​ല​ത്ത് ജ​ന​സം​ഖ്യ​യെ ബാ​ധ്യ​ത​യാ​യി​ട്ടാ​ണ് ലോ​കം വി​ല​യി​രു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ന്നു ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​ങ്ങ​ളാ​ണ് അ​തി​വേ​ഗം വ​ള​ർ​ച്ച നേ​ടു​ന്ന​ത്. ജ​ന​സം​ഖ്യ​യെ ആ​സ്തി​യാ​യി ക​രു​ത​ണ​മെ​ന്ന നി​ല​പാ​ടി​നാ​ണ് ഇ​പ്പോ​ൾ മു​ൻ​തൂ​ക്കം.

സൗ​ജ​ന്യ​ങ്ങ​ൾ ഇ​ഷ്ടം പോ​ലെ

പ​ല രാ​ജ്യ​ങ്ങ​ളെ​യും പോ​ലെ ചൈ​ന​യും കു​റ​ഞ്ഞു​വ​രു​ന്ന ഫെ​ർ​ട്ടി​ലി​റ്റി റേ​റ്റ് മൂ​ലം പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. 2020ൽ ​ഫെ​ർ​ട്ടി​ലി​റ്റി റേ​റ്റ് 1.3 ആ​യി​രു​ന്നു. എ​ന്നാ​ൽ, നി​ല​വി​ൽ ഇ​ത് ഒ​ന്ന് മാ​ത്ര​മാ​ണ്. ചൈ​ന​യു​ടെ ജ​ന​സം​ഖ്യ നി​ല​നി​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ 2.1 എ​ന്ന നി​ര​ക്കി​നേ​ക്കാ​ൾ വ​ള​രെ താ​ഴെ​യാ​ണി​ത്.
2015ൽ ​സ​ർ​ക്കാ​ർ ഒ​റ്റ​ക്കു​ട്ടി ന​യം ഉ​പേ​ക്ഷി​ച്ച് കു​ട്ടി​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യും 2021ൽ ​മൂ​ന്നാ​യും കൂ​ട്ടി​യി​രു​ന്നു. കു​ട്ടി​ക​ളു​ണ്ടാ​കാ​ൻ കു​ടും​ബ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ വ​ലി​യ പ​ദ്ധ​തി​ക​ളും പ്ര​ഖ്യാ​പി​ച്ചു.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ, ജ​നി​ക്കു​ന്ന ഓ​രോ കു​ട്ടി​ക്കും 3,600 യു​വാ​ൻ ഏ​ക​ദേ​ശം 47,000 ഇ​ന്ത്യ​ൻ രൂ​പ വീ​തം ന​ൽ​കു​മെ​ന്നു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഗ​ർ​ഭ​നി​രോ​ധ​ന ഉ​റ​ക​ൾ​ക്ക് നി​കു​തി ഏ​ർ​പ്പെ​ടു​ത്തി. കു​ട്ടി​ക​ളെ വ​ള​ർ​ത്തു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ട് കു​റ​യ്ക്കാ​ൻ ഡേ ​കെ​യ​ർ, കി​ന്‍റ​ർ ഗാ​ർ​ട്ട​ൺ, വി​വാ​ഹാ​ലോ​ച​ന സേ​വ​നം ഈ ​മേ​ഖ​ല​ക​ളി​ലെ​ല്ലാം നി​കു​തി​യി​ള​വ് കൊ​ണ്ടു​വ​ന്നു. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​മാ​യി​രു​ന്ന ചൈ​ന​യെ 2023ൽ ​ഇ​ന്ത്യ മ​റി​ക​ട​ന്നി​രു​ന്നു.

International

തീരുവ വെട്ടി ചൈനയും കാനഡയും

ബെ​​​യ്ജിം​​​ഗ്: ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് കാ​​​ർ​​​ണി ചൈ​​​ന​​​യി​​​ലെ​​​ത്തി പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ വ്യാ​​​പാ​​​ര​​​ബ​​​ന്ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി.

ചൈ​​​നീ​​​സ് ഇ​​​ല​​​ക്‌​​​ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു കാ​​​ന​​​ഡ​​​യും ക​​​നേ​​​ഡി​​​യ​​​ൻ ക​​​ടു​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ചൈ​​​ന​​​യും ഇ​​​റ​​​ക്കു​​​മ​​​തിച്ചു​​​ങ്കം വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കും. കാ​​​ന​​​ഡ​​​യി​​​ലെ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ​​​യു​​​ടെ കാ​​​ല​​​ത്ത് പ​​​ര​​​സ്പ​​​രം ചു​​​മ​​​ത്തി​​​യ ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചുങ്ക​​​ങ്ങ​​​ളാ​​​ണു കു​​​റ​​​യ്ക്കു​​​ക.

49,000 ചൈ​​​നീ​​​സ് ഇ​​​ല‌​​ക്‌​​​ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ 6.1% തീ​​​രു​​​വ​​​യി​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​നു​​​ള്ള ധാ​​​ര​​​ണ​​​യാ​​​ണ് ഇ​​​ന്ന​​​ലെ​​യു​​​ണ്ടാ​​​യ​​​ത്. ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ​​​യു​​​ടെ കാ​​​ല​​​ത്ത് ചു​​​മ​​​ത്തി​​​യ 100 ശ​​​ത​​​മാ​​​നം ചു​​​ങ്ക​​​മാ​​​ണ് നാ​​​മ​​​മാ​​​ത്ര​​​മാ​​​യി കു​​​റ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​നു പ‌​​​ക​​​ര​​​മാ​​​യി കാ​​​ന​​​ഡ​​​യി​​​ലെ ക​​​ടു​​​ക് ചു​​​ങ്കം 15% ആ​​​യി കു​​​റ​​​യ്ക്കാ​​​മെ​​​ന്നു ചൈ​​​ന​​​യും സ​​​മ്മ​​​തി​​​ച്ചു. ട്രൂ​​​ഡോ​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ ചൈ​​​ന ക​​​ടു​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ചു​​​ങ്കം 84 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ത്തി​​​രു​​​ന്നു.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം വ്യാ​​​പാര വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​കൂ​​​ല നി​​​ല​​​പാ​​​ടു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ക​​​നേ​​​ഡി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ചൈ​​​നാ സ​​​ന്ദ​​​ർ​​​ശ​​​നം. ഇ​​​ത​​​ിനു മു​​​ന്പ് ക​​​നേ​​​ഡി​​​യ​​​ൻ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി ചൈ​​​ന സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത് 2017ലാ​​​ണ്.

International

ദക്ഷിണാഫ്രിക്കയിൽ ബ്രിക്സ് പ്ലസ് നാവികാഭ്യാസം

ജൊ​ഹാ​ന​സ്ബ​ർ​ഗ്: ചൈ​ന, റ​ഷ്യ, ഇ​റാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക നാ​വി​കാ​ഭ്യാ​സം ആ​രം​ഭി​ച്ചു. ‘വി​ൽ ഫോ​ർ പീ​സ് 2026’ എ​ന്നാ​ണു പേ​ര്. ബ്രി​ക്സ് പ്ല​സ് സൈ​നി​കാ​ഭ്യാ​സം ആ​ണി​തെ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക അ​റി​യി​ച്ചു.

ബ്ര​സീ​ൽ, ഈ​ജി​പ്ത്, എ​ത്യോ​പ്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ നിരീ​ക്ഷ​ക​രാ​യി പ്ര​വ​ർ​ത്തി​ക്കും. റ​ഷ്യ, ചൈ​ന രാ​ജ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക സൈ​നി​കാ​ഭ്യാ​സം ന​ട​ത്താ​റു​ള്ള​താ​ണ്.

എ​ന്നാ​ൽ, ബ്രി​ക്സ് രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രേ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് ക​ണ്ണു​രു​ട്ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ അ​ഭ്യാ​സം പ്ര​ത്യേ​ക ​ശ്ര​ദ്ധ ആ​ക​ർ‌​ഷി​ക്കു​ന്നു.

International

ചൈനയിൽ ക്രൈസ്തവ വിശ്വാസികൾ അറസ്റ്റിൽ

ബെ​​​യ്ജിം​​​ഗ്: ​​​ചൈ​​​ന​​​യി​​​ൽ ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നു പു​​​റ​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക്രൈ​​​സ്ത​​​വ സ​​​ഭ​​​യി​​​ലെ (അ​​​ണ്ട​​​ർ​​​ഗ്രൗ​​​ണ്ട് സ​​​ഭ​​​ക​​​ൾ) ആ​​​റ് അം​​​ഗ​​​ങ്ങ​​​ൾ അ​​​റ​​​സ്റ്റി​​​ലാ​​​യി.

ചെം​​​ഗ്ഡു ന​​​ഗ​​​രം കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ‘ഏ​​​ർ​​​ളി റെ​​​യ്ൻ ക​​​വ​​​ന​​​ന്‍റ് ച​​​ർ​​​ച്ച്’ എ​​​ന്ന പ്രൊ​​​ട്ട​​​സ്റ്റ​​​ന്‍റ് സ​​​ഭ​​​യു​​​ടെ നേ​​താ​​​വ് ലി ​​​യിം​​​ഗ്ക്വി​​​യാം​​​ഗ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ലി​​​യെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ൽ വീ​​​ട് റെ​​​യ്ഡ് ചെ​​​യ്താ​​​ണു ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.

ഇ​​​വ​​​ർ ചെ​​​യ്ത കു​​​റ്റ​​​കൃ​​​ത്യം ചൈ​​​നീ​​​സ് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ത്ത ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് ക​​​മ്യൂ​​​ണി​​​സ്റ്റ് ഭ​​​ര​​​ണ​​​കൂ​​​ടം ന​​​ട​​​ത്തു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണി​​​തെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്.

ഡി​​​സം​​​ബ​​​റി​​​ൽ അ​​​ണ്ട​​​ർ​​​ഗ്രൗ​​​ണ്ട് സ​​​ഭ​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് വെ​​​ൻ​​​ചൗ ന​​​ഗ​​​ര​​​ത്തി​​​ൽ പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ നൂ​​​റി​​​ല​​​ധി​​​കം വി​​​ശ്വാ​​​സി​​​ക​​​ൾ അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു. ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ സ​​​യ​​​ൺ ച​​​ർ​​​ച്ച് എ​​​ന്ന അ​​​ണ്ട​​​ർ​​​ഗ്രൗ​​​ണ്ട് സ​​​ഭ​​​യി​​​ലെ പാ​​​സ്റ്റ​​​ർ​​​മാ​​​ർ അ​​​ട​​​ക്കം 30 പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു.

ചൈ​​​ന​​​യി​​​ൽ ക​​​മ്യൂ​​​ണി​​​സ്റ്റ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ​​​യും അ​​​ല്ലാ​​​തെ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ​​​ഭ​​​ക​​​ളു​​​ണ്ട്.

International

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നി​ടെ ചൈ​ന മ​ധ്യ​സ്ഥ​രാ​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ

ഇ​സ്‌​ലാ​മാ​ബാ​ദ്: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നി​ടെ ​ഇ​ന്ത്യ​യ്ക്കും പാ​ക്കി​സ്ഥാ​നും ഇ​ട​യി​ൽ ചൈ​ന മ​ധ്യ​സ്ഥ​ത വ​ഹി​ച്ചു​വെ​ന്ന വാ​ദം അം​ഗീ​ക​രി​ച്ച് പാ​ക്കി​സ്ഥാ​ൻ. 2025 മേ​യി​ൽ പാ​ക്കി​സ്ഥാ​നി​ലെ​യും പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ​യും ഭീ​ക​ര പ​രി​ശീ​ല​ന ക്യാ​മ്പു​ക​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ന്ത്യ​ൻ സൈ​ന്യം തി​രി​ച്ച​ടി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പാ​ക് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് താ​ഹി​ർ ആ​ൻ​ഡ്രാ​ബി​യാ​ണ് മ​ധ്യ​സ്ഥ​രാ​യി ചൈ​ന ഇ​ട​പെ​ട്ടു​വെ​ന്ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

ചൈ​നീ​സ് നേ​താ​ക്ക​ൾ പാ​ക്കി​സ്ഥാ​ൻ നേ​തൃ​ത്വ​വു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ ന​ട​ക്കു​ന്ന​തി​നി​ടെ ഇ​തേ നേ​താ​ക്ക​ൾ ഇ​ന്ത്യ​യു​മാ​യും ചി​ല ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നു​മാ​ണ് താ​ഹി​ർ പ​റ​യു​ന്ന​ത്.

വ​ള​രെ ന​ല്ല ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ ന​ട​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം കു​റ​യ്ക്കു​ന്ന​തി​നും മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ന്ന​തി​നും ചൈ​നീ​സ് നേ​താ​ക്ക​ൾ പ​ങ്കു​വ​ഹി​ച്ചു എ​ന്ന് ഞാ​ൻ ക​രു​തു​ന്നു. മ​ധ്യ​സ്ഥ ശ്ര​മ​ത്തി​ൽ ചൈ​നീ​സ് വി​ശ​ദീ​ക​ര​ണം ശ​രി​യാ​ണെ​ന്ന് ത​നി​ക്ക് ഉ​റ​പ്പു​ണ്ടെ​ന്ന് താ​ഹി​ർ പ​റ​ഞ്ഞു. 

അ​തേ​സ​മ​യം ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നി​ടെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ​ഡോ​ണ​ൾ‍​ഡ് ട്രം​പ് ​ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ച്ചെ​ന്നാ​യി​രു​ന്നു ഇ​തു​വ​രെ പാ​ക്കി​സ്ഥാ​ൻ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നെ ത​ള്ളി​യാ​ണ് ചൈ​ന​യാ​ണ് മ​ധ്യ​സ്ഥ​ത വ​ഹി​ച്ചു​വെ​ന്ന പാ​ക്കി​സ്ഥാ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

അ​തേ​സ​മ​യം പാ​ക്കി​സ്ഥാ​ൻ ഡി​ജി ഓ​ഫ് മി​ലി​ട്ട​റി, ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സൈ​നി​ക ന​ട​പ​ടി നി​ർ​ത്തി​വ​ച്ച​തെ​ന്നും വി​ഷ​യ​ത്തി​ൽ ഒ​രു മൂ​ന്നാം ക​ക്ഷി​യു​ടെ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് ഇ​ന്ത്യ​യു​ടെ വാ​ദം.

International

തായ്‌വാനെ വളഞ്ഞ് ചൈനയുടെ സൈനികാഭ്യാസം

ബെ​​​യ്ജിം​​​ഗ്: ​​​താ​​​യ്‌​​​വാ​​​നെ വ​​​ള​​​ഞ്ഞ് ചൈ​​​ന​​​യു​​​ടെ വ​​​ന്പ​​​ൻ സൈ​​​നി​​​കാ​​​ഭ്യാ​​​സം. അ​​​മേ​​​രി​​​ക്ക താ​​​യ്‌​​​വാ​​​ന് 11.1 ബി​​​ല്യ​​​ൻ ഡോ​​​ള​​​റി​​​ന്‍റെ സൈ​​​നി​​​കോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വി​​​ല്ക്കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ 11-ാം ദി​​​വ​​​സ​​​മാ​​​ണു ചൈ​​​ന സൈ​​​നി​​​കാ​​​ഭ്യാ​​​സം തു​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

താ​​​യ്‌​​​വാ​​​ൻ വി​​​ഷ​​​യ​​​ത്തി​​​ൽ പു​​​റം​​​ക​​​ക്ഷി ഇ​​​ട​​​പെ​​​ടു​​​ന്ന​​​തു ത​​​യാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചാ​​​ണ് അ​​​ഭ്യാ​​​സ​​​മെ​​​ന്നും ചൈ​​​നീ​​​സ് സേ​​​ന ഇ​​​ന്ന​​​ലെ വ്യ​​​ക്ത​​​മാ​​​ക്കി.

താ​​​യ്‌​​വാ​​​ൻ ദ്വീ​​​പി​​​നു ചു​​​റ്റും ക​​​പ്പ​​​ലു​​​ക​​​ളും അ​​​ത്യാ​​​ധു​​​നി​​​ക ആ​​​യു​​​ധ​​​ങ്ങ​​​ളും വി​​​ന്യ​​​സി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. താ​​​യ്‌​​​വാ​​​ന്‍റെ വ​​​ട​​​ക്ക്, തെ​​​ക്ക് ക​​​ട​​​ൽ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്ക് റോ​​​ക്ക​​​റ്റു​​​ക​​​ൾ വി​​​ക്ഷേ​​​പി​​​ച്ചു​​​കൊ​​​ണ്ട് പ​​​ത്തു മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട വെ​​​ടി​​​വ​​​യ്പു പ​​​രി​​​ശീ​​​ല​​​നം ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യി. ചൈ​​​നീ​​​സ് യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ആ​​​കാ​​​ശ​​​ത്തും ക​​​ര​​​യി​​​ലു​​​മു​​​ള്ള ല​​​ക്ഷ്യ​​​ങ്ങ​​​ളെ നേരിടു​​​ന്ന​​​തി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ന​​​വും ന​​​ട​​​ത്തി.

താ​​​യ്‌​​​വാ​​​ൻ വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടു​​​ക​​​യോ ഇ​​​ട​​​പെ​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​വ​​​രു​​​ടെ ശി​​​ര​​​സ് ചൈ​​​നീ​​​സ് സേ​​​ന​​​യാ​​​കു​​​ന്ന ഇ​​​രു​​​ന്പു​​​മ​​​തി​​​ലി​​​ൽ ത​​​ട്ടി ത​​​ക​​​രു​​​മെ​​​ന്ന പ്ര​​​സ്താ​​​വ​​​ന ചൈ​​​നീ​​​സ് അ​​​ധി​​​കൃ​​​ത​​​ർ ഇ​​​ന്ന​​​ലെ പു​​​റ​​​ത്തി​​​റ​​​ക്കി.

ജ​​​നാ​​​ധി​​​പ​​​ത്യ​​​ഭ​​​ര​​​ണ​​​കൂ​​​ടം നി​​​ല​​​വി​​​ലു​​​ള്ള താ​​​യ്‌​​​വാ​​​നെ വി​​​ഘ​​​ടി​​​ത പ്ര​​​വി​​​ശ്യ​​​യാ​​​യി​​​ട്ടാ​​​ണ് ചൈ​​​ന പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ബ​​​ലം പ്ര​​​യോ​​​ഗി​​​ച്ചും താ​​​യ്‌​​​വാ​​​നെ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​മെ​​​ന്ന​​​താ​​​ണ് ചൈ​​​ന​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ന​​​യം.

Business

അ​​രി ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ ഇ​​ന്ത്യ മു​​ന്നി​​ൽ;ക​​ർ​​ഷ​​ക​​ർ​​ക്കു ജ​​ല​​ക്ഷാ​​മം

ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ അ​​രി ഉ​​ത്പാ​​ദിപ്പിക്കുന്ന രാ​​ജ്യ​​മെ​​ന്ന ഖ്യാ​​തി ഇ​​ന്ത്യ സ്വ​​ന്ത​​മാ​​ക്കി. ഈ ​​വ​​ർ​​ഷം ചൈ​​ന​​യെ മ​​റി​​ക​​ട​​ന്നാ​​ണ് ഇ​​ന്ത്യ ഒ​​ന്നാ​​മ​​തെ​​ത്തി​​യ​​ത്. ക​​ഴി​​ഞ്ഞ ഒ​​രു ദ​​ശ​​ക​​ത്തി​​നി​​ടെ ഇ​​ന്ത്യ​​യു​​ടെ അ​​രി ക​​യ​​റ്റു​​മ​​തി ഏ​​ക​​ദേ​​ശം ഇ​​ര​​ട്ടി​​യാ​​യി. ഈ ​​സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം 20 മെ​​ട്രി​​ക് ട​​ണ്‍ അ​​രി​​യാ​​ണ് രാ​​ജ്യം ക​​യ​​റ്റു​​മ​​തി ചെ​​യ്ത​​ത്.

അ​​രി​​യു​​ടെ ഉ​​ത്പാ​​ദ​​ന​​ത്തി​​ലും ക​​യ​​റ്റു​​മ​​തി​​യി​​ലും രാ​​ജ്യം മു​​ന്നി​​ലെ​​ത്തി​​യെ​​ങ്കി​​ലും നെ​​ൽ ക​​ർ​​ഷ​​ക​​ർ​​ക്ക് ആ​​ഘോ​​ഷി​​ക്കാ​​നു​​ള്ള അ​​വ​​സ്ഥ​​യ​​ല്ല ഉ​​ള്ള​​ത്.

ക​​ർ​​ഷ​​ക​​ർ, സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ, കാ​​ർ​​ഷി​​ക ശാ​​സ്ത്ര​​ജ്ഞ​​ർ എ​​ന്നി​​വ​​രു​​മാ​​യി ന​​ട​​ത്തി​​യ അ​​ഭി​​മു​​ഖ​​ങ്ങ​​ളും ഭൂ​​ഗ​​ർ​​ഭ​​ജ​​ല ക​​ണ​​ക്കു​​ക​​ളു​​ടെ അ​​വ​​ലോ​​ക​​ന​​വും വ​​ലി​​യൊ​​രു ആ​​ശ​​ങ്ക​​യാ​​ണ് പ​​ങ്കു​​വ​​യ്ക്കു​​ന്ന​​ത്. നെ​​ൽ​​കൃ​​ഷി​​ക്ക് വ​​ള​​രെ​​യേ​​റെ ജ​​ലം ആ​​വ​​ശ്യ​​മാ​​ണ്. ഈ ​​ആ​​വ​​ശ്യ​​ത്തി​​നു​​ള്ള ജ​​ലം ഇ​​ല്ലെ​​ന്ന കാ​​ര്യ​​മാ​​ണ് ഇ​​വ​​ർ പ​​ങ്കു​​വ​​യ്ക്കു​​ന്ന​​ത്. നെ​​ൽ​​ക്കൃ​​ഷി ഇ​​പ്പോ​​ൾത​​ന്നെ ഇ​​ന്ത്യ​​യി​​ൽ നി​​ല​​വി​​ൽ കു​​റ​​ഞ്ഞു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന ഭൂ​​ഗ​​ർ​​ഭ​​ജ​​ല സ്രോ​​ത​​സു​​ക​​ളെ അ​​മി​​ത​​മാ​​യി ചൂ​​ഷ​​ണം ചെ​​യ്യു​​ന്നു. ഇ​​തി​​നാ​​ൽ കൂ​​ടു​​ത​​ൽ ആ​​ഴ​​ത്തി​​ലു​​ള്ള കു​​ഴ​​ൽ​​ക്കി​​ണ​​റു​​ക​​ൾ കു​​ഴി​​ക്കു​​ന്ന​​തി​​നും വ​​ൻ തോ​​തി​​ൽ ക​​ട​​മെ​​ടു​​ക്കു​​ന്ന​​തി​​നും കർഷകരെ നി​​ർ​​ബ​​ന്ധി​​ത​​രാ​​ക്കു​​ന്നു.

വ​​ൻ​​തോ​​തി​​ൽ നെ​​ല്ലു​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന സം​​സ്ഥാ​​ന​​ങ്ങ​​ളാ​​യ പ​​ഞ്ചാ​​ബ്, ഹ​​രി​​യാ​​ന എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ കാ​​ർ​​ഷി​​ക​​മേ​​ഖ​​ല​​ക​​ളി​​ൽ ഏ​​ക​​ദേ​​ശം ഒ​​രു ദ​​ശാ​​ബ്ദം മു​​ന്പ് 30 അ​​ടി താ​​ഴ്ച​​യി​​ൽ ഭൂ​​ഗ​​ർ​​ഭ​​ജ​​ലം ല​​ഭ്യ​​മാ​​യി​​രു​​ന്നു​​വെ​​ന്ന് ക​​ർ​​ഷ​​ക​​രും കൃ​​ഷി-​​ജ​​ല​​വി​​ഭ​​വ വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്നു. എ​​ന്നാ​​ൽ, ക​​ഴി​​ഞ്ഞ അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​നി​​ടെ ഭൂ​​ഗ​​ർ​​ഭ​​ജ​​ല​​ത്തി​​ന്‍റെ അ​​ള​​വ് അ​​തി​​വേ​​ഗ​​മാ​​ണ് താ​​ഴ്ന്നു. ഇ​​പ്പോ​​ൾ കു​​ഴ​​ൽ​​ക്കി​​ണ​​റു​​ക​​ൾ 80 അ​​ടി മു​​ത​​ൽ 200 അ​​ടി വ​​രെ താ​​ഴ്ത്തേ​​ണ്ടി​​യും വ​​രു​​ന്നു​​വെ​​ന്ന് ക​​ർ​​ഷ​​ക​​ർ പ​​റ​​യു​​ന്നു. ക​​ർ​​ഷ​​ക​​രു​​ടെ വാ​​ക്കു​​ക​​ളെ ശ​​രി​​വ​​യ്ക്കു​​ന്ന​​താ​​ണ് സ​​ർ​​ക്കാ​​ർ ക​​ണ​​ക്കു​​ക​​ളും പ​​ഞ്ചാ​​ബ് അ​​ഗ്രി​​ക​​ൾ​​ച്ച​​റ​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ പ​​ഠ​​ന​​ങ്ങ​​ളും.

അ​​തേ​​സ​​മ​​യം, നെ​​ൽ​​കൃ​​ഷി​​ക്ക് പ്രോ​​ത്സാ​​ഹ​​നം ന​​ൽ​​കു​​ന്ന സ​​ർ​​ക്കാ​​ർ സ​​ബ്സി​​ഡി​​ക​​ൾ, കു​​റ​​ഞ്ഞ അ​​ള​​വി​​ൽ മാ​​ത്രം ജ​​ലം ആ​​വ​​ശ്യ​​മാ​​യ കൃ​​ഷി​​യി​​ലേ​​ക്ക് മാ​​റു​​ന്ന​​തി​​ൽനി​​ന്ന് ക​​ർ​​ഷ​​ക​​രെ പി​​ന്തി​​രി​​പ്പി​​ക്കു​​ന്നു.

ക​​ഴി​​ഞ്ഞ പ​​തി​​റ്റാ​​ണ്ടി​​നി​​ടെ ഏ​​ക​​ദേ​​ശം 70 ശ​​ത​​മാ​​ന​​ത്തോ​​ളം വ​​ർ​​ധി​​ച്ച നെ​​ല്ലി​​ന്‍റെ മി​​നി​​മം താ​​ങ്ങു​​വി​​ല​​യും കൃ​​ഷി​​ക്കാ​​വ​​ശ്യ​​മാ​​യ വെ​​ള്ളം പ​​ന്പ് ചെ​​യ്യാ​​ൻ ക​​ർ​​ഷ​​ക​​രെ സ​​ഹാ​​യി​​ക്കു​​ന്ന വൈ​​ദ്യു​​ത സ​​ബ്സി​​ഡി​​ക​​ളും ഇ​​തി​​ൽ​​പ്പെ​​ടു​​ന്നു. ഈ ​​ന​​യം ക​​ർ​​ഷ​​ക​​രെ വെ​​ള്ളം കു​​റ​​ച്ച് ആ​​വ​​ശ്യ​​മു​​ള്ള കൃ​​ഷി​​ക്കു പ​​ക​​രം നെ​​ൽ​​കൃ​​ഷി​​യി​​ൽ തു​​ട​​രാ​​ൻ പ്രേ​​രി​​പ്പി​​ക്കു​​ന്നു.

ഈ ​​സ​​ബ്സി​​ഡി​​ക​​ളി​​ൽ പ​​ല​​തും ഇ​​ന്ത്യ​​യു​​ടെ ഭ​​ക്ഷ്യസു​​ര​​ക്ഷ ഒ​​രു ദേ​​ശീ​​യ ആ​​ശ​​ങ്ക​​യാ​​യി​​രു​​ന്ന ക​​ഴി​​ഞ്ഞ ദ​​ശ​​ക​​ങ്ങ​​ളി​​ൽ രൂ​​പക​​ല്പ​​ന ചെ​​യ്ത​​താ​​ണ്. ഇ​​തി​​പ്പോ​​ൾ വി​​ള വൈ​​വി​​ധ്യവ​​ത്ക​​ര​​ണ​​ത്തി​​നു ത​​ട​​സ​​മാ​​യി​​രി​​ക്കു​​ന്നു​​വെ​​ന്നാ​​ണ് വി​​ദ​​ഗ്ധ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്ന​​ത്.

ലോ​​ക​​ത്തി​​ൽ ഏ​​റ്റ​​വുമധികം ജ​​ല​​ക്ഷാ​​മം നേ​​രി​​ടു​​ന്ന രാ​​ജ്യ​​ങ്ങ​​ളി​​ലൊ​​ന്നാ​​യ ഇ​​ന്ത്യ വി​​ല​​യേ​​റി​​യ ഭൂ​​ഗ​​ർ​​ഭ​​ജ​​ലം വ​​ൻ​​തോ​​തി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നാ​​യി ക​​ർ​​ഷ​​ക​​ർ​​ക്കു പ​​ണം ന​​ൽ​​കു​​ന്നു എ​​ന്ന​​താ​​ണ് ഇ​​തി​​ന്‍റെ ആ​​കെ​​ത്തു​​ക​​യെ​​ന്ന് വാ​​ഷിം​​ഗ്ട​​ണി​​ലെ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഫു​​ഡ് പോ​​ളി​​സി റി​​സ​​ർ​​ച്ച് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ അ​​വി​​നാ​​ഷ് കി​​ഷോ​​ർ പ​​റ​​ഞ്ഞു.
ലോ​​ക​​ത്തെ മൊ​​ത്തം അ​​രി ക​​യ​​റ്റു​​മ​​തി​​യു​​ടെ 40 ശ​​ത​​മാ​​ന​​വും ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നാ​​ണ്. അ​​തി​​ൽ ഇ​​ന്ത്യ​​യു​​ടെ ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ ഉ​​ണ്ടാ​​കു​​ന്ന ഏ​​തൊ​​രു മാ​​റ്റ​​വും ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ വലിയ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കു​​ന്ന​​താ​​ണെ​​ന്ന് അ​​വി​​നാ​​ഷ് കി​​ഷോ​​ർ പ​​റ​​ഞ്ഞു.

ഇ​​ന്ത്യ​​യിലെ ജ​​ന​​ങ്ങ​​ൾ​​ക്ക് ആ​​ഹാ​​രം ന​​ൽ​​കാ​​ൻ ആ​​വ​​ശ്യ​​മാ​​യ​​തി​​ലും കൂ​​ടു​​ത​​ൽ അ​​രി ഇ​​വി​​ടെ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്നു​​ണ്ട്.

ഇ​​ന്ത്യ​​യി​​ലെ ക​​ർ​​ഷ​​ക​​ർ ഉ​​പ​​രി​​ത​​ല, ഭൂ​​ഗ​​ർ​​ഭ​​ജ​​ല​​ത്തെ​​യാ​​ണ് ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. രാ​​ജ്യ​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ നെ​​ല്ലു​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന പ​​ഞ്ചാ​​ബി​​ലെ​​യും ഹ​​രി​​യാ​​ന​​യി​​ലെ​​യും ക​​ർ​​ഷ​​ക​​ർ ഭൂ​​ഗ​​ർ​​ഭ​​ജ​​ല​​ത്തെ​​യാ​​ണ് ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. ഈ ​​സം​​സ്ഥാ​​ന​​ങ്ങ​​ൾ കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​ത്തി​​ന് ഇ​​ര​​ക​​ളാ​​കു​​ന്നു. മ​​ണ്‍​സൂ​​ണ്‍ ദു​​ർ​​ബ​​ല​​മാ​​യാ​​ൽ ഭൂ​​ഗ​​ർ​​ഭ​​ജ​​ല​​സ്രോ​​ത​​സു​​ക​​ൾ നി​​റ​​യാ​​തി​​രി​​ക്കും.

ജ​​ല ചൂ​​ഷ​​ണ​​വും അ​​ധി​​കച്ചെ​​ല​​വും

ക​​ഴി​​ഞ്ഞ ര​​ണ്ടു വ​​ർ​​ഷ​​മാ​​യി ശ​​ക്ത​​മാ​​യി മ​​ഴ ല​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും ക​​ർ​​ഷ​​ക​​ർ വ​​ൻ​​തോ​​തി​​ൽ ജ​​ലം ഉൗ​​റ്റി​​യെ​​ടു​​ക്കു​​ന്ന​​തു​​മൂ​​ലം പ​​ഞ്ചാ​​ബി​​ലെ​​യും ഹ​​രി​​യാ​​ന​​യി​​ലെ​​യും വ​​ലി​​യൊ​​രു ഭാ​​ഗം ഭൂ​​ർ​​ഗ​​ർ​​ഭ​​ജ​​ല​​സ്രോ​​ത​​സു​​ക​​ളെ​​യും ഇ​​ന്ത്യ​​ൻ സ​​ർ​​ക്കാ​​ർ അ​​മി​​ത​​മാ​​യി ചൂ​​ഷ​​ണം ചെ​​യ്യ​​പ്പെ​​ട്ട​​വ എ​​ന്നോ അ​​ല്ലെ​​ങ്കി​​ൽ അ​​പ​​ക​​ട​​ക​​ര​​മാ​​യ അ​​വ​​സ്ഥ​​യി​​ലു​​ള്ള​​തെ​​ന്നോ ത​​രം​​തി​​രി​​ച്ചി​​രി​​ക്കു​​ന്നു.

2024ലെ​​യും 2025ലെ​​യും ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഈ ​​ര​​ണ്ടു സം​​സ്ഥാ​​ന​​ങ്ങ​​ളും ഭൂ​​ഗ​​ർ​​ഭ​​ജ​​ല​​സ്രോ​​ത​​സു​​ക​​ളി​​ൽ സ്വാ​​ഭാ​​വി​​ക​​മാ​​യി റീ​​ചാ​​ർ​​ജ് ചെ​​യ്യ​​പ്പെ​​ടു​​ന്ന​​തി​​നേ​​ക്കാ​​ൾ 35 ശ​​ത​​മാ​​നം മു​​ത​​ൽ 57 ശ​​ത​​മാ​​നം വ​​രെ അ​​ധി​​ക ജ​​ലം ഉൗ​​റ്റി​​യെ​​ടു​​ക്കു​​ന്നു.

ഈ ​​സാ​​ഹ​​ച​​ര്യം പ​​രി​​ഹ​​രി​​ക്കാ​​നാ​​യി 2023ൽ ​​ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ൾ അ​​തിതീ​​വ്ര​​മാ​​യി ജ​​ല​​ചൂ​​ഷ​​ണം നേ​​രി​​ടു​​ന്ന മേ​​ഖ​​ല​​ക​​ളി​​ൽ പു​​തി​​യ കു​​ഴ​​ൽ​​ക്കി​​ണ​​റു​​ക​​ൾ കു​​ഴി​​ക്കു​​ന്ന​​ത് നി​​രോ​​ധി​​ച്ചു.

പു​​തി​​യ കു​​ഴ​​ൽ​​ക്കി​​ണ​​റു​​ക​​ൾ കു​​ഴി​​ക്കാ​​ൻ അ​​നു​​വാ​​ദ​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ നി​​ല​​വി​​ലു​​ള്ള കി​​ണ​​റു​​ക​​ളി​​ൽ​​നി​​ന്ന് താ​​ഴേ​​ക്കു പോ​​യി ജ​​ല​​മെ​​ത്തി​​ക്കാ​​ൻ ക​​ർ​​ഷ​​ക​​ർ​​ക്കു നീ​​ള​​മു​​ള്ള പൈ​​പ്പു​​ക​​ളും ശ​​ക്ത​​മാ​​യ മോ​​ട്ടോ​​ർ പ​​ന്പു​​ക​​ളും ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ടി​​യും വ​​രു​​ന്നു.

ഇ​​ന്ത്യ​​യി​​ൽ ഒ​​രു കി​​ലോ​​ഗ്രാം അ​​രി ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​ൻ 3000 മു​​ത​​ൽ 4000 ലി​​റ്റ​​ർ വ​​രെ ജ​​ലം ആ​​വ​​ശ്യ​​മാ​​ണെ​​ന്നും അ​​ത് ആ​​ഗോ​​ള ശ​​രാ​​ശ​​രി​​യേ​​ക്കാ​​ൾ 20 മു​​ത​​ൽ 60 ശ​​ത​​മാ​​നം വ​​രെ കൂ​​ടു​​ത​​ലാ​​ണെ​​ന്നും കാ​​ർ​​ഷി​​ക സാ​​ന്പ​​ത്തി​​ക ശാ​​സ്ത്ര​​ജ്ഞൻ അ​​ശോ​​ക് ഗു​​ലാ​​ത്തി പ​​റ​​ഞ്ഞു.

ന​​യ​​ങ്ങ​​ളി​​ൽ മാ​​റ്റം

നെ​​ല്ലി​​നു​​ള്ള സ​​ബ്സി​​ഡി​​യും ഭൂ​​ഗ​​ർ​​ഭ​​ജ​​ല ചൂ​​ഷ​​ണ​​വും ഇ​​ല്ലാ​​താ​​ക്കാ​​നു​​ള്ള ന​​യ​​ങ്ങ​​ൾ ന​​ട​​പ്പി​​ലാ​​ക്കാ​​നു​​ള്ള ല​​ക്ഷ​​ണ​​ങ്ങ​​ൾ ക​​ണ്ടു​​വ​​രു​​ന്നു. വെ​​ള്ളം കു​​റ​​ച്ച് ആ​​വ​​ശ്യ​​മു​​ള്ള കൃ​​ഷി​​യി​​ലേ​​ക്കു ക​​ട​​ക്കാ​​ൻ ഹ​​രി​​യാ​​ന സ​​ർ​​ക്കാ​​ർ സ​​ബ്സി​​ഡി​​ക​​ൾ വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു. മി​​ല്ല​​റ്റു​​ക​​ളു​​ടെ കൃ​​ഷി​​യെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന സ​​ർ​​ക്കാ​​ർ വാ​​ഗ്ദാ​​നം ഒ​​രു കൃഷിക്കാ​​ല​​ത്തേ​​ക്കു മാ​​ത്ര​​മാ​​ണ്. അ​​തു​​കൊ​​ണ്ടുത​​ന്നെ വ​​ലി​​യ​​തോ​​തി​​ൽ ക​​ർ​​ഷ​​ക​​ർ​​ക്കി​​ട​​യി​​ൽ ഇ​​തി​​നു പ്ര​​ചാ​​രം ല​​ഭി​​ച്ചി​​ല്ല.

നെ​​ൽ​​ക്കൃ​​ഷി ചെ​​യ്യു​​ന്ന ഓ​​രോ ഹെ​​ക്ട​​റി​​നും വ​​ളം, വൈ​​ദ്യു​​തി സ​​ബ്സി​​ഡി​​യാ​​യി പ​​ഞ്ചാ​​ബ് 39,000 രൂ​​പ​​യാ​​ണ് ചെ​​ല​​വാ​​ക്കു​​ന്ന​​ത്. ഈ ​​സ​​ബ്സി​​ഡി​​യു​​ടെ ഒ​​രു ഭാ​​ഗമുപയോഗിച്ച് കു​​റ​​ഞ്ഞ അ​​ള​​വി​​ൽ വെ​​ള്ളം ആ​​വ​​ശ്യ​​മു​​ള്ള വി​​ള ഉ​​ത്പാ​​ദ​​നം പ്രോ​​ത്സാ​​ഹി​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്നാ​​ണ് ഗ​​വേ​​ഷ​​ണ​​ങ്ങ​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. ഇ​​ത് ക​​ർ​​ഷ​​ക​​രു​​ടെ വ​​രു​​മാ​​നം നി​​ല​​നി​​ർ​​ത്താ​​നും സ​​ർ​​ക്കാ​​രി​​ന് സാ​​ന്പ​​ത്തി​​ക ലാ​​ഭ​​ത്തി​​നും കാ​​ര​​ണ​​മാ​​കും.

International

തായ്‌വാന് 1,115 കോടി ഡോളറിന്‍റെ ആയുധങ്ങൾ യുഎസ് നല്കും

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ചൈ​​​നീ​​​സ് ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന താ​​​യ്‌​​​വാ​​​ന് വ​​​ന്പ​​​ൻ ആ​​​യു​​​ധ പാ​​​ക്കേ​​​ജ് പ്ര​​​ഖ്യാ​​​പി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം. എ​​​ട്ടു വി​​​ൽ​​​പ​​​ന ക​​​രാ​​​റു​​​ക​​​ളി​​​ലാ​​​യി മി​​​സൈ​​​ലു​​​ക​​​ളും ഡ്രോ​​​ണു​​​ക​​​ളും അ​​​ട​​​ക്കം 1,115 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ആ​​​യു​​​ധ​​​ങ്ങ​​​ൾ താ​​​യ്‌​​​വാ​​​നു വി​​​ൽ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ സ്റ്റേ​​​റ്റ് ഡി​​​പാ​​​ർ​​​ട്ട്മെ​​​ന്‍റ് അ​​​റി​​​യി​​​ച്ചു.

താ​​​യ്‌​​​വാ​​​ന് അ​​​മേ​​​രി​​​ക്ക പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ സൈ​​​നി​​​കസ​​​ഹാ​​​യ​​​മാ​​​ണി​​​ത്. ട്രം​​​പി​​നു മു​​​ന്പ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന ജോ ​​​ബൈ​​​ഡ​​​ന്‍റെ കാ​​​ല​​​ത്ത് മൊ​​​ത്തം 840 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ സൈ​​​നി​​​കസ​​​ഹാ​​​യ​​​മേ താ​​​യ്‌​​​വാ​​​നു ല​​​ഭി​​​ച്ചി​​​രു​​​ന്നു​​​ള്ളൂ.

ഹി​​​മാ​​​ർ​​​സ് റോ​​​ക്ക​​​റ്റ് സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ 82 യൂ​​​ണി​​​റ്റ്, 420 ആ​​​ർ​​​മി ടാ​​​ക്റ്റി​​​ക്ക​​​ൽ മി​​​സൈ​​​ൽ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ അ​​​ട​​​ക്ക​​​മാ​​​ണ് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം താ​​​യ്‌​​​വാ​​​നു ന​​​ല്കു​​​ന്ന​​​ത്. യു​ക്രെ​യ്ൻ സേ​ന റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തെ ചെ​റു​ക്കാ​നാ​യി ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ആ​യു​ധ​ങ്ങ​ളാ​ണി​വ.

താ​​​യ്‌​​​വാ​​​ൻ പാ​​​ക്കേ​​​ജി​​​ൽ നൂ​​​റു കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ സൈ​​​നി​​​ക സോ​​​ഫ്റ്റ്‌​​വേ​​റു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​യാ​​​ണ് അ​​​റി​​​യി​​​പ്പ്. താ​​​യ്‌​​​വാ​​​ന്‍റെ സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും മേ​​​ഖ​​​ല​​​യി​​​ൽ സന്തു​​​ല​​​നം ഉ​​​റ​​​പ്പാ​​​ക്കാ​​​നും സൈ​​​നി​​​ക പാ​​​ക്കേ​​​ജി​​​നു ക​​​ഴി​​​യു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ രോ​​​ഷ​​​ത്തോ​​​ടെ​​​യാ​​​ണ് ചൈ​​​ന പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. ചൈ​​​ന​​​യും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ലു​​​ള്ള ന​​​യ​​​ത​​​ന്ത്ര ധാ​​​ര​​​ണ​​​ക​​​ൾ ലം​​​ഘി​​​ക്ക​​​പ്പെ​​​ട്ടെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​യു​​​ധ​​​ങ്ങ​​​ൾ ചൈ​​​ന​​​യു​​​ടെ പ​​​ര​​​മാ​​​ധി​​​കാ​​​ര​​​ത്തി​​​നു ദോ​​​ഷ​​​ക​​​ര​​​മാ​​​ണെ​​​ന്നും ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം പ​​​റ​​​ഞ്ഞു.

International

വെനസ്വേല: ട്രംപ് ഭരണകൂടം അബദ്ധം കാട്ടില്ലെന്നു പ്രതീക്ഷിക്കുന്നതായി റഷ്യ

മോ​​​സ്കോ: ​​​വെ​​​ന​​​സ്വ​​​ലേ​​​യു​​​ടെ എ​​​ണ്ണ​​​വി​​​ല്പ​​​ന ത​​​ട​​​ഞ്ഞ അ​​​മേ​​​രി​​​ക്ക​​​യ്ക്കു മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി റ​​​ഷ്യ. വെ​​​ന​​​സ്വേ​​​ല​​​ൻ വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം വ​​​ലി​​​യ അ​​​ബ​​​ദ്ധം കാ​​​ണി​​​ക്കി​​​ല്ലെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി റ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം ഇ​​​ന്ന​​​ലെ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

വെ​​​ന​​​സ്വേ​​​ല റ​​​ഷ്യ​​​യു​​​ടെ സൗ​​​ഹൃ​​​ദ​​​രാ​​​ജ്യ​​​മാ​​​ണ്. ക​​​ന​​​ത്ത പ്ര​​​ത്യാ​​​ഘാ​​​ത​​​മു​​​ണ്ടാ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് അ​​​മേ​​​രി​​​ക്ക ക​​​ട​​​ക്കി​​​ല്ലെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. പ്രാ​​​യോ​​​ഗി​​​ക സ​​​മീ​​​പ​​​നം പു​​​ല​​​ർ​​​ത്തു​​​ന്ന ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം വ​​​ലി​​​യ അ​​​ബ​​​ദ്ധ​​​ത്തി​​​നു മു​​​തി​​​രി​​​ല്ലെ​​​ന്നു ക​​​രു​​​തു​​​ന്നു​​​വെ​​​ന്നും പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്ന് എ​​​ണ്ണ ക​​​ട​​​ത്തു​​​ന്ന​​​തി​​​ന് ഉ​​​പ​​​രോ​​​ധം നേ​​​രി​​​ടു​​​ന്ന ടാ​​​ങ്ക​​​ർ ക​​​പ്പ​​​ലു​​​ക​​​ളെ​​​ല്ലാം ത​​​ട​​​യാ​​​ൻ ട്രം​​​പ് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​ണു റ​​​ഷ്യ​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്ന് ഏ​​​ഷ്യ​​​യി​​​ലേ​​​ക്ക് എ​​​ണ്ണ​​​യു​​​മാ​​​യി പു​​​റ​​​പ്പെ​​​ട്ട ഒ​​​രു ടാ​​​ങ്ക​​​ർ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ഇ​​​തോ​​​ടെ മു​​​ഖ്യ​​​ വ​​​രു​​​മാ​​​നമാ​​​ർ​​​ഗ​​​മാ​​​യ എ​​​ണ്ണ വി​​​ൽ​​​ക്കാ​​​ൻ വെ​​​ന​​​സ്വേ​​​ല​​​യ്ക്കു ക​​​ഴി​​​യു​​​ന്നി​​​ല്ല. കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു ബാ​​​ര​​​ൽ എ​​​ണ്ണ ക​​​യ​​​റ്റി​​​യ ടാ​​​ങ്ക​​​റു​​​ക​​​ൾ അ​​​മേ​​​രി​​​ക്ക​​​ൻ ന​​​ട​​​പ​​​ടി ഭ​​​യ​​​ന്ന് വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ടാ​​​ൻ കൂ​​​ട്ടാ​​​ക്കു​​​ന്നി​​​ല്ല.

വെ​​​ന​​​സ്വേ​​​ല​​​യ്ക്കു സ​​​മീ​​​പം ക​​​രീ​​​ബി​​​യ​​​ൻ ക​​​ട​​​ലി​​​ൽ അ​​​മേ​​​രി​​​ക്ക വ​​​ൻ സൈ​​​ന്യ​​​ത്തെ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ മ​​​ഡു​​​റോ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ സ്ഥാ​​​ന​​​ഭ്ര​​​ഷ്ട​​​നാ​​​ക്കാ​​​നാ​​​ണു ട്രം​​​പി​​​ന്‍റെ നീ​​​ക്ക​​​മെ​​​ന്നു പ​​​റ​​​യു​​​ന്നു. വെ​​​ന​​​സ്വേ​​​ല​​​ൻ എ​​​ണ്ണ വാ​​​ങ്ങു​​​ന്ന ചൈ​​​ന​​​യും അ​​​മേ​​​രി​​​ക്ക​​​ൻ ഭീ​​​ഷ​​​ണി​​​ക്കെ​​​തി​​രേ ശ​​​ബ്ദ​​​മു​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി വാം​​​ഗ് യി ​​​ബു​​​ധ​​​നാ​​​ഴ്ച വെ​​​ന​​​സ്വേ​​​ല​​​ൻ വി​​​ദേ​​​ശകാര്യ മ​​​ന്ത്രി യു​​​വാ​​​ൽ ഗി​​​ല്ലു​​​മാ​​​യി ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചു. ഏ​​​ക​​​പ​​​ക്ഷീ​​​യ ഭീ​​​ഷ​​​ണി​​​ക​​​ളെ ചൈ​​​ന എ​​​തി​​​ർ​​​ക്കു​​​ന്ന​​​താ​​​യും പ​​​ര​​​മാ​​​ധി​​​കാ​​​രം സം​​​ര​​​ക്ഷി​​​ക്കാ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അ​​​വ​​​കാ​​​ശ​​​ത്തെ മാ​​​നി​​​ക്കു​​​ന്ന​​​താ​​​യും വാം​​​ഗ് യി ​​​വെ​​​ന​​​സ്വ​​​ലേ​​​ൻ മ​​​ന്ത്രി​​​യോ​​​ടു പ​​​റ​​​ഞ്ഞു​​​വെ​​​ന്നാ​​​ണ് റി​​പ്പോ​​ർ​​ട്ട്.

National

ചൈനീസ് പൗരനെ നാടുകടത്തി

ശ്രീ​​​​ന​​​​ഗ​​​​ർ: വീ​​​സ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ ലം​​​​ഘി​​​​ച്ച് ല​​​​ഡാ​​​​ക്കി​​​​ലും ജ​​​​മ്മു കാ​​ഷ്മീ​​​​രി​​​​ലും പ്ര​​​​വേ​​​​ശി​​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത ചൈ​​​​നീ​​​​സ് പൗ​​​​ര​​​​ൻ ഹു ​​​​കോ​​​​ങ്ടാ​​​​യി​​​​യെ ഹോ​​​​ങ്കോം​​​​ഗി​​​​ലേ​​​​ക്ക് നാ​​​​ടു​​​​ക​​​​ട​​​​ത്തി.

ടൂ​​​റി​​​സ്റ്റ് വീ​​​സ​​​യി​​​ലാ​​​ണ് ഹു ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ​​​ത്. വാ​​​​രാ​​​​ണ​​​​സി, ആ​​​​ഗ്ര, ന്യൂ​​​​ഡ​​​​ൽ​​​​ഹി, ജ​​​​യ്പു​​​ർ, സ​​​​ർ​​​​നാ​​​​ഥ്, ഗ​​​​യ, കു​​​​ശി ന​​​​ഗ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ബു​​​​ദ്ധ​​​​മ​​​​ത കേന്ദ്രങ്ങൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​ൻ അ​​​നു​​​മ​​​തി​​​യും ല​​​ഭി​​​ച്ചി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, ന​​​​വം​​​​ബ​​​​ർ 20ന് ​ ​​​ലേ​​​യി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നാ​​​യി ​​​​വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തു​​​ക​​​യും അ​​​വി​​​ടു​​​ത്തെ ഫോ​​​​റി​​​​നേ​​​​ഴ്സ് റീ​​​​ജ​​​ണ​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ് കൗ​​​ണ്ട​​​​റി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​തെ വി​​​​മാ​​​​ന​​​​ത്തി​​​​ൽ ക​​​​യ​​​​റുകയും ചെയ്തു.

International

പ​രീ​ക്ഷ​ണ​യോ​ട്ടം; ചൈ​ന​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് 11 റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ മ​രി​ച്ചു

ബീ​യ്ജിം​ഗ്: പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ത്തിയ ട്രെ​യി​ൻ ഇ​ടി​ച്ച് 11 റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ മ​രി​ച്ചു. ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്ക് സാ​ര​മാ​യി പ​രു​ക്കേ​റ്റു. ചൈ​ന​യി​ലെ യു​നാ​ൻ പ്ര​വി​ശ്യ​യി​ലെ കു​ന്മിംഗ് പ​ട്ട​ണ​ത്തി​ലാണ് സംഭവം.

ഒ​രു ദ​ശാ​ബ്ദ​ത്തി​നി​ടെ ചൈ​ന​യി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ട്രെ​യി​ൻ അ​പ​ക​ട​മാ​ണി​ത്. ഭൂ​ച​ല​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താൻ സ്ഥാ​പി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം പ​രീ​ക്ഷി​ക്കു​ന്ന​തി​നാ​യാ​ണ് ട്രെ​യി​ൻ ഓ​ടി​ച്ച​ത്.

ഈ ​ട്രെ​യി​ൻ കു​ന്മിംഗ് പ​ട്ട​ണ​ത്തി​ന​രി​കി​ലെ ട്രാ​ക്കി​ൽ വ​ച്ച് നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ളെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വ​ള​ഞ്ഞ ട്രാ​ക്ക് ആ​യ​തി​നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ട്രെ​യി​ൻ എ​ത്തി​യ​ത് തൊ​ഴി​ലാ​ളി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽപ്പെ​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

International

യു​എ​സി​ൽ നി​ന്ന് വ​ൻ​തോ​തി​ൽ സോ​യാ​ബീ​ൻ വാ​ങ്ങി ചൈ​ന; ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ദൃ​ഢ​മാ​യ​താ​യി ട്രം​പ്

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ൽ നി​ന്ന് ചൈ​ന വ​ൻ​തോ​തി​ൽ സോ​യാ​ബീ​ൻ വാ​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. യു​എ​സ്- ചൈ​ന വ്യാ​പാ​ര യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ മാ​സ​ങ്ങ​ളോ​ളം കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി അ​ന​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്നു.

യു​എ​സി​ൽ നി​ന്നു​ള്ള സോ​യാ​ബീ​ന്‍ ക​യ​റ്റു​മ​തി​യു​ടെ പ​കു​തി​യി​ല​ധി​ക​വും ചൈ​ന​യി​ലേ​ക്കാ​യി​രു​ന്നു. ഇ​റ​ക്കു​മ​തി തീ​രു​വ​യെ തു​ട​ർ​ന്ന് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വ്യാ​പാ​ര യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ യു​എ​സി​ൽ നി​ന്നു​ള്ള കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​ൻ ചൈ​ന ത​യാ​റാ​യി​രു​ന്നി​ല്ല.

ഇ​തേ തു​ട​ർ​ന്ന് അ​മേ​രി​ക്ക​ൻ ക​ര്‍​ഷ​ക​ര്‍​ക്ക് കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്‍റെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. തി​ങ്ക​ളാ​ഴ്ച ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പി​ങ്ങു​മാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ദൃ​ഢ​മാ​യ​താ​യി ട്രം​പ് അ​റി​യി​ച്ചി​രു​ന്നു.

മെ​യ് മാ​സ​ത്തി​ന് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് അ​മേ​രി​ക്ക​ന്‍ സോ​യാ​ബീ​ന്‍ ചൈ​ന വാ​ങ്ങു​ന്ന​ത്. ക​യ​റ്റു​മ​തി വീ​ണ്ടും ആ​രം​ഭി​ച്ച​തോ​ടെ ന​ഷ്ടം ഒ​രു പ​രി​ധി വ​രെ നി​ക​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​മേ​രി​ക്ക​ൻ ക​ർ​ഷ​ക​ർ‌.

 

.

 

National

എ​ത്യോ​പ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം; ചാ​ര​വും ക​രി​മേ​ഘ​പ​ട​ല​വും ചൈ​നീ​സ് ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി

ന്യൂ​ഡ​ൽ​ഹി: എ​ത്യോ​പ്യ​യി​ലെ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​യി​ലേ​ക്ക് നീ​ങ്ങി​യ ചാ​ര​വും ക​രി​മേ​ഘ​പ​ട​ല​വും ചൈ​നീ​സ് ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി. ഇ​തോ​ടെ രാ​ജ്യ​ത്തെ വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ വ​ലി​യ ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്.

അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ ചാ​ര​വും ക​രി​മേ​ഘ​പ​ട​ല​വും ഹ​രി​യാ​ന, ഡ​ൽ​ഹി, യു​പി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് കൊ​ച്ചി​യി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​മാ​ന സ​ർ​വീ​സു​ക​ളും ഇ​ക്കാ​ര​ണ​ത്താ​ൽ റ​ദ്ദാ​ക്കി​യി​രു​ന്നു. ‌

എ​ന്നാ​ൽ രാ​ജ്യ​ത്തി​ന് ആ​ശ്വാ​സ​മാ​യി ചാ​ര​വും ക​രി​മേ​ഘ​പ​ട​ല​വും ചൈ​നീ​സ് ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി​യെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ക്കു​ന്ന​ത്. ഡി​ജി​സി​എ​യു​ടെ ജാ​ഗ്ര​ത നി​ർ​ദേ​ശം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണ​ത്തെ ചാ​രം ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

National

അ​രു​ണാ​ച​ൽ പ്ര​ദേ​ശ് ഇ​ന്ത്യ​യു​ടേ​ത്; ചൈ​നീ​സ് പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: അ​രു​ണാ​ച​ൽ പ്ര​ദേ​ശ് ഇ​ന്ത്യ​യു​ടെ ഭാ​ഗ​മ​ല്ലെ​ന്ന ചൈ​നീ​സ് പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം രം​ഗ​ത്ത്. അ​രു​ണാ​ച​ൽ പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യെ ഷാം​ഗ്ഹാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ചൈ​നീ​സ് പ്ര​സ്താ​വ​ന.

എ​ത്ര നി​രാ​ക​രി​ച്ചാ​ലും അ​രു​ണാ​ച​ൽ പ്ര​ദേ​ശ് ഇ​ന്ത്യ​യു​ടേ​താ​ണെ​ന്ന വ​സ്തു​ത മ​റ​യ്ക്കാ​നാ​വി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. അ​രു​ണാ​ച​ൽ സ്വ​ദേ​ശി​നി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വ​ത്തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധം അ​റി​യി​ച്ചെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വി​സ​യി​ല്ലാ​തെ ട്രാ​ൻ​സി​റ്റ് ഏ​ത് രാ​ജ്യ​ക്കാ​ർ​ക്കും അ​നു​വ​ദി​ക്കും എ​ന്നാ​ണ് ചൈ​നീ​സ് നി​യ​മം. ചൈ​ന​യു​ടെ ത​ന്നെ ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യാ​ണു​ണ്ടാ​യ​തെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്സ്‌​വാ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

National

അ​ന​ധി​കൃ​ത​മാ​യി അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി; ചൈ​നീ​സ് പൗ​ര​ൻ പി​ടി​യി​ൽ

ല​ക്നൗ: അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​യി​ൽ പ്ര​വേ​ശി​ച്ച് അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തെ ത​ന്ത്ര പ്ര​ധാ​ന​മാ​യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ചൈ​നീ​സ് പൗ​ര​ൻ അ​റ​സ്റ്റി​ൽ. ഇ​ന്ത്യ-​നേ​പ്പാ​ൾ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ രൂ​പൈ​ദി​ഹ ചെ​ക്ക്പോ​സ്റ്റി​ലാ​ണ് സം​ഭ​വം.

സ​ശ​സ്ത്ര സീ​മ ബാ​ൽ ആ​ണ് ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വി​ശ്യ​യി​ൽ താ​മ​സി​ക്കു​ന്ന ലി​യു കു​ൻ​ജിം​ഗി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ച്ചി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

നേ​പ്പാ​ളി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച ശേ​ഷം ലി​യു കു​ൻ​ജിം​ഗ് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൈ​വ​ശം ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കാ​ൻ മ​തി​യാ​യ രേ​ഖ​ക​ളൊ​ന്നും ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും എ​സ്എ​സ്ബി ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

പാ​ക്കി​സ്ഥാ​ൻ,ചൈ​നീ​സ്, നേ​പ്പാ​ൾ ക​റ​ൻ​സി​ക​ളും . മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ളും ഇ​യാ​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. എ​സ്എ​സ്ബി​യും പോ​ലീ​സും മ​റ്റ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

International

ചൈനയിലെ ജപ്പാൻകാർക്ക് സുരക്ഷാ മുന്നറിയിപ്പ്

ടോ​​​ക്കി​​​യോ: ചൈ​​​ന​​​യി​​​ലു​​​ള്ള ത​​​ങ്ങ​​​ളു​​​ടെ പൗ​​​ര​​​ന്മാ​​​ർ സു​​​ര​​​ക്ഷാ കാ​​​ര്യ​​​ത്തി​​​ൽ ജാ​​​ഗ്ര​​​ത​​​പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നു ജ​​​പ്പാ​​​ൻ. ജ​​​ന​​​ക്കൂ​​​ട്ട​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്ക​​​ണം. ചൈ​​​ന​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധം വ​​​ഷ​​​ളാ​​​യി​​​രി​​​ക്കേ​​​യാ​​​ണു ജ​​​പ്പാ​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്.

ചൈ​​​ന താ​​​യ്‌​​​വാ​​​നെ ആ​​​ക്ര​​​മി​​​ച്ചാ​​​ൽ ജ​​​പ്പാ​​​നു സൈ​​​നി​​​ക​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് ജാ​​​പ്പ​​​നീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ​​​നാ​​​യി ത​​​കാ​​​യി​​​ച്ചി പ​​​റ​​​ഞ്ഞ​​​താ​​​ണു പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ക്കം. ജ​​​നാ​​​ധി​​​പ​​​ത്യ സ​​​ർ​​​ക്കാ​​​ർ ഭ​​​രി​​​ക്കു​​​ന്ന താ​​​യ്‌​​​വാ​​​നെ ത​​​ങ്ങ​​​ളു​​​ടെ വി​​​ഘ​​​ടി​​​ത പ്ര​​​വി​​​ശ്യ​​​യാ​​​യി​​​ട്ടാ​​​ണു ചൈ​​​ന പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. സൈ​​​നി​​​ക​​ ന​​​ട​​​പ​​​ടി​​​യി​​​ലൂ​​​ടെ താ​​​യ്‌​​​വാ​​​ൻ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന കാ​​​ര്യം ചൈ​​​ന ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞി​​​ട്ടി​​​ല്ല.

പ്ര​​​ശ്നപ​​​രി​​​ഹാ​​​ര​​​ത്തി​​​ന് ജ​​​പ്പാ​​​നും ചൈ​​​ന​​​യും ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും പ്ര​​​യോ​​​ജ​​​ന​​​മി​​​ല്ല. ത​​​കാ​​​യി​​​ച്ചി പ്ര​​​സ്താ​​​വ​​​ന പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു ചൈ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​തു സാ​​​ധ്യ​​​മ​​​ല്ലെ​​​ന്നു ജ​​​പ്പാ​​​നും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

നേ​​​ര​​​ത്തേ ത​​​ങ്ങ​​​ളു​​​ടെ പൗ​​​ര​​​ന്മാ​​​ർ ജ​​​പ്പാ​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ക്ക​​​രു​​​തെ​​​ന്നു ചൈ​​​ന നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ജ​​​പ്പാ​​​നി​​​ലെ​​​ത്തു​​​ന്ന ടൂ​​​റി​​​സ്റ്റു​​​ക​​​ളി​​​ൽ നാ​​​ലി​​​ലൊ​​​ന്നും ചൈ​​​ന​​​ക്കാ​​​രാ​​​ണ്. ചൈ​​​ന​​​യു​​​ടെ നി​​​ർ​​​ദേ​​​ശം ജ​​​പ്പാ​​​ന്‍റെ ടൂ​​​റി​​​സം​​വി​​​പ​​​ണി​​​ക്കു തി​​​രി​​​ച്ച​​​ടി​​​യാ​​​കും.

Business

ഖ​​ന​​ന യ​​ന്ത്ര​​ങ്ങ​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി; ഇ​​ന്ത്യ​​യു​​ടെ ചൈ​​നീ​​സ് ആ​​ശ്ര​​യ​​ത്വം കൂ​​ടി

മും​​ബൈ: അ​​പൂ​​ർ​​വ ഭൗ​​മ ധാ​​തു​​ക്ക​​ൾ​​ക്കും ഖ​​ന​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട യ​​ന്ത്രോ​​പ​​ക​​ര​​ണ​​ങ്ങ​​ൾ​​ക്കു​​മാ​​യു​​ള്ള ഇ​​ന്ത്യ​​യു​​ടെ ചൈ​​നീ​​സ് ആ​​ശ്ര​​യ​​ത്വം കു​​ത്ത​​നെ വ​​ർ​​ധി​​ച്ച​​താ​​യി റി​​പ്പോ​​ർ​​ട്ട്.

വാ​​ണി​​ജ്യ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം അ​​ജി​​റ്റേ​​റ്റ​​റു​​ക​​ൾ, ഫ​​ർ​​ണ​​സു​​ക​​ൾ, ഇ​​ല​​ക്ട്രോ​​ലൈ​​സ​​റു​​ക​​ൾ, വേ​​ർ​​തി​​രി​​ക്ക​​ൽ സം​​വി​​ധാ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ അ​​പൂ​​ർ​​വ ധാ​​തു​​ക്ക​​ളു​​ടെ ശു​​ദ്ധീ​​ക​​ര​​ണ​​ത്തി​​നും ഉ​​ത്പാ​​ദ​​ന​​ത്തി​​നും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന പ്ര​​ത്യേ​​ക ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി 2018 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ 263 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ​​നി​​ന്ന് 2025 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ 1.1 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി ഉ​​യ​​ർ​​ന്നു.

ഇ​​ത്ത​​രം യ​​ന്ത്ര​​സാ​​മ​​ഗ്രി​​ക​​ളു​​ടെ ഇ​​ന്ത്യ​​യു​​ടെ ഇ​​റ​​ക്കു​​മ​​തി​​യി​​ൽ ചൈ​​ന​​യു​​ടെ പ​​ങ്ക് 2018 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ 24.6 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 2025 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ 44.6 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു, ഇ​​ത് ഈ ​​കാ​​ല​​യ​​ള​​വി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​ണ്.

അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ൾ​​ക്ക് പു​​റ​​മെ, അ​​വ സം​​സ്ക​​രി​​ക്കു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​മാ​​യ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളി​​ലേ​​ക്കും ഇ​​ന്ത്യ​​യു​​ടെ ചൈ​​നീ​​സ് ആ​​ശ്രി​​ത​​ത്വം ഉ​​യ​​രു​​ന്നു. സ്വ​​ന്ത​​മാ​​യ അ​​പൂ​​ർ​​വ ധാ​​തു മൂ​​ല്യ ശൃം​​ഖ​​ല കെ​​ട്ടി​​പ്പ​​ടു​​ക്കു​​ന്ന​​തി​​ൽ ഇ​​ന്ത്യ നേ​​രി​​ടു​​ന്ന ത​​ന്ത്ര​​പ​​ര​​മാ​​യ വെ​​ല്ലു​​വി​​ളി​​യാ​​ണ് ഇ​​ത് അ​​ടി​​വ​​ര​​യി​​ടു​​ന്ന​​ത്. ശു​​ദ്ധീ​​ക​​ര​​ണം, വേ​​ർ​​തി​​രി​​ക്ക​​ൽ, കാ​​ന്ത നി​​ർ​​മാ​​ണം എ​​ന്നി​​വ​​യി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന യ​​ന്ത്ര​​ങ്ങ​​ളു​​ടെ ഇ​​ന്ത്യ​​ൻ ഇ​​റ​​ക്കു​​മ​​തി​​യു​​ടെ പ​​കു​​തി​​യോ​​ളം ഇ​​പ്പോ​​ൾ ചൈ​​ന​​യി​​ൽ നി​​ന്നാ​​ണ്. ക്ലീ​​ൻ എ​​ന​​ർ​​ജി, ഇ​​ല​​ക്‌ട്രി​​ക് മൊ​​ബി​​ലി​​റ്റി, പ്ര​​തി​​രോ​​ധ നി​​ർ​​മാ​​ണം തു​​ട​​ങ്ങി​​യ നി​​ർ​​ണാ​​യ​​ക​​മാ​​യ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ൾക്ക് ഈ ​​യ​​ന്ത്ര​​ങ്ങ​​ൾ അ​​ത്യാവശ്യ​​മാ​​ണ്.

ചില ഉ​​ത്പ​​ന്ന വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ, ചൈ​​ന​​യി​​ൽ​​നി​​ന്നു​​ള്ള പ്ര​​ത്യേ​​ക യ​​ന്ത്രോ​​പ​​ക​​ര​​ങ്ങ​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി അ​​ഞ്ചി​​ര​​ട്ടി​​യാ​​യി വ​​ർ​​ധി​​ച്ചു. സെ​​ഡി​​മെ​​ന്‍റേഷ​​ൻ, ക്രി​​സ്റ്റ​​ലൈ​​സേ​​ഷ​​ൻ അ​​ജി​​റ്റേ​​റ്റ​​റു​​ക​​ൾ, മാ​​ഗ്നെ​​ട്രോ​​ണ്‍ സ്പ​​ട്ട​​റിം​​ഗ്, കോ​​ട്ടിം​​ഗ് സി​​സ്റ്റ​​ങ്ങ​​ൾ, അ​​പൂ​​ർ​​വ എ​​ർ​​ത്ത് മാ​​ഗ്ന​​റ്റ് ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വൈ​​ൻ​​ഡിം​​ഗ്, ലാ​​മി​​നേ​​റ്റിം​​ഗ് മെ​​ഷീ​​നു​​ക​​ൾ ഉൾ​​പ്പെ​​ടെ​​യു​​ള്ള പ്ര​​ത്യേ​​ക യ​​ന്ത്ര​​ങ്ങ​​ൾ എ​​ന്നി​​വ ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. 2018 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ 159 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​ൽ നി​​ന്ന് 2025 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ 864 മി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി.
മി​​ക്സിം​​ഗ് പാ​​ഡി​​ലു​​ക​​ൾ, ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ മി​​ക്സ​​റു​​ക​​ൾ എ​​ന്നി​​വ​​യു​​ടെ ഇ​​റ​​ക്കു​​മ​​തി ഇ​​ര​​ട്ടി​​യാ​​യി 170 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി. ലോ​​ഹ​​ങ്ങ​​ൾ വേ​​ർ​​തി​​രി​​ച്ചെ​​ടു​​ക്കാ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഇ​​ല​​ക്ട്രോ​​ലൈ​​സ​​റു​​ക​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി 32 മി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി മൂ​​ന്നി​​ര​​ട്ടി​​യാ​​യി വ​​ർ​​ധി​​ച്ചു.

ഇ​​ല​​ക്ട്രോ​​ലൈ​​സ​​റു​​ക​​ളെ വി​​ഭാ​​ഗ​​ത്തി​​ൽ ജ​​പ്പാ​​നെ​​യും ജ​​ർ​​മ​​നി​​യെ​​യും മ​​റി​​ക​​ട​​ന്ന് ചൈ​​ന ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ വി​​ത​​ര​​ണ​​ക്കാ​​രാ​​യി. 2019 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ 24 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 2025 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം 44 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നു.

ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള ഫ​​ർ​​ണ​​സു​​ക​​ളു​​ടെ ക​​യ​​റ്റു​​മ​​തി​​യി​​ൽ ചൈ​​ന ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ, ക​​ഴി​​ഞ്ഞ മൂ​​ന്ന് വ​​ർ​​ഷ​​ത്തി​​നി​​ടെ അ​​തി​​ന്‍റെ വി​​ഹി​​തം 38.2 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞു. 2018 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​നും 2020 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​നും ഇ​​ട​​യി​​ൽ ഇ​​ത് 56 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.

2025 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം മൊ​​ത്ത​​ത്തി​​ൽ ഇ​​ന്ത്യ 2.47 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ അ​​പൂ​​ർ​​വ ധാ​​തു​​ക്ക​​ളും ഖ​​ന​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട യ​​ന്ത്ര​​ങ്ങ​​ളും ഇ​​റ​​ക്കു​​മ​​തി ചെ​​യ്തു. 2018 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ഇ​​ത് 1.07 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി​​രു​​ന്നു. ഇ​​തി​​ൽ 1.1 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ ചൈ​​ന​​യി​​ൽ നി​​ന്നാ​​ണ്, ഏ​​ഴ് വ​​ർ​​ഷം മു​​ന്പ് ഇ​​ത് വെ​​റും 263 മി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി​​രു​​ന്നു.

Business

ചൈ​​ന​​യി​​ൽ​​നി​​ന്ന് അ​​പൂ​​ർ​​വ ധാ​​തു​​ക്ക​​ൾ; ഇ​​ന്ത്യ​​ൻ ക​​ന്പ​​നി​​ക​​ൾ​​ക്ക് ലൈ​​സ​​ൻ​​സ്

ന്യൂ​​ഡ​​ൽ​​ഹി: ചൈ​​ന​​യി​​ൽ​​നി​​ന്ന് അ​​പൂ​​ർ​​വ ഭൗ​​മ ധാ​​തു​​ക്ക​​ൾ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യാ​​നു​​ള്ള ലൈ​​സ​​ൻ​​സ് ചി​​ല ഇ​​ന്ത്യ​​ൻ ക​​ന്പ​​നി​​ക​​ൾ​​ക്ക് ല​​ഭി​​ച്ച​​താ​​യി കേ​​ന്ദ്ര വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം ഇ​​ന്ന​​ലെ വ്യ​​ക്ത​​മാ​​ക്കി.

സോ​​ളാ​​ർ പാ​​ന​​ലു​​ക​​ൾ മു​​ത​​ൽ സ്മാ​​ർ​​ട്ട്ഫോ​​ണു​​ക​​ൾ വ​​രെ​​യും ഇ​​ല​​ക്‌ട്രിക് വാ​​ഹ​​ന​​ങ്ങ​​ൾ മു​​ത​​ൽ പ്ര​​തി​​രോ​​ധ സം​​വി​​ധാ​​ന​​ങ്ങ​​ൾ വ​​രെ​​യു​​ള്ള നി​​ർ​​മാ​​ണ​​ങ്ങ​​ൾ​​ക്ക് അ​​ത്യ​​ന്താ​​പേ​​ക്ഷി​​ത​​മാ​​ണ് ഈ ​​അ​​പൂ​​ർ​​വ ഭൗ​​മ ധാ​​തു​​ക്ക​​ൾ. ഇ​​വ​​യു​​ടെ ക​​യ​​റ്റു​​മ​​തി​​ക്ക് ചൈ​​ന ഏ​​ർ​​പ്പെ​​ടു​​ത്തി​​യ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഇ​​ന്ത്യ​​യി​​ൽ ഇ​​ല​​ക്‌ട്രോ​​ണി​​ക് ഉ​​ത്പ​​ന​​ങ്ങ​​ളു​​ടെ വ്യ​​വ​​സാ​​യ​​ത്തി​​ന് ഒ​​രു പ്ര​​ധാ​​ന ആ​​ശ​​ങ്ക​​യാ​​യി മാ​​റി​​യി​​രി​​ക്കു​​ന്നു.

ഭാ​​വി​​ൽ അ​​പൂ​​ർ​​വ ഭൗ​​മ വ​​സ്തു​​ക്ക​​ളു​​ടെ വി​​ത​​ര​​ണ​​ശൃം​​ഖ​​ല​​യി​​ലെ ത​​ട​​സ​​ങ്ങ​​ളി​​ൽ​​നി​​ന്ന് ആ​​ഭ്യ​​ന്ത​​ര​​വ്യ​​വ​​സാ​​യ​​ത്തെ സം​​ര​​ക്ഷി​​ക്കാ​​ൻ ഇ​​ന്ത്യ ഇ​​വ​​യു​​ടെ ക​​രു​​ത​​ൽ ശേ​​ഖ​​രം വ​​ർ​​ധി​​പ്പി​​ക്കാ​​നും പ​​ദ്ധ​​തി​​യി​​ടു​​ന്നു.

കേ​​ന്ദ്ര മ​​ന്ത്രി​​സ​​ഭ നാ​​ഷ​​ണ​​ൽ ക്രി​​ട്ടി​​ക്ക​​ൽ മി​​ന​​റ​​ൽ മി​​ഷ​​ന് അം​​ഗീ​​കാ​​രം ന​​ൽ​​കി. നി​​ല​​വി​​ലു​​ള്ള അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ച് ധാ​​തു സം​​സ്ക​​ര​​ണ​​പ്ലാ​​ന്‍റു​​ക​​ൾ നി​​ർ​​മി​​ക്കു​​ന്ന​​തി​​ന് ഇ​​ൻ​​സെ​​ന്‍റീ​​വു​​ക​​ൾ ന​​ൽ​​കു​​ന്ന​​തി​​നാ​​യി സ​​ർ​​ക്കാ​​ർ 500 കോ​​ടി രൂ​​പ നീ​​ക്കി​​വ​​ച്ചി​​ട്ടു​​ണ്ട്.

ഈ ​​പാ​​ർ​​ക്കു​​ക​​ളി​​ൽ ധാ​​തു സം​​സ്ക​​ര​​ണ യൂ​​ണി​​റ്റു​​ക​​ൾ സ്ഥാ​​പി​​ക്കാ​​ൻ സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ൾക്കു സ​​ർ​​ക്കാ​​ർ പ്രോ​​ത്സാ​​ഹ​​നം ന​​ൽ​​കും. കൂ​​ടാ​​തെ സാ​​ങ്കേ​​തി​​ക​​വി​​ദ്യ വി​​ക​​സി​​പ്പി​​ക്കാ​​ൻ അ​​വ​​രെ സ​​ഹാ​​യി​​ക്കു​​ക​​യും ചെ​​യ്യും.

National

ഇന്ത്യൻ അതിർത്തിക്കു സമീപം വ്യോമ പ്രതിരോധ സൈറ്റ് നിർമിച്ച് ചൈന

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ-​​​ചൈ​​​ന സൈ​​​നി​​​ക​​​ർ 2020ൽ ​​​ഏ​​​റ്റു​​​മു​​​ട്ടി​​​യ ഗാ​​​ൽ​​​വ​​​ൻ താ​​​ഴ്‌വര​​​യ്ക്കു സ​​​മീ​​​പം ചൈ​​​ന പു​​​തി​​​യ വ്യോ​​​മ പ്ര​​​തി​​​രോ​​​ധ സൈ​​​റ്റ് നി​​​ർ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്.

ഇ​​​ന്ത്യ-​​​ചൈ​​​ന ത​​​ർ​​​ക്ക​​​ഭൂ​​​മി​​​യി​​​ലെ ഒ​​​രു ഫ്രി​​​ക്‌​​​ഷ​​​ൻ പോ​​​യി​​​ന്‍റു​​​ക​​​ളി​​​ലൊ​​​ന്നി​​​നു സ​​​മീ​​​പം ചൈ​​​ന​​​യു​​​ടെ നി​​​ർ​​​മാ​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സ​​​ജീ​​​വ​​​മാ​​​യി പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ഉ​​​പ​​​ഗ്ര​​​ഹ ചി​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ന്ത്യ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഫ്രി​​​ക്‌​​​ഷ​​​ൻ പോ​​​യി​​​ന്‍റു​​​ക​​​ളി​​​ലൊ​​​ന്നി​​​ൽ​​​നി​​​ന്നും ഏ​​​ക​​​ദേ​​​ശം 110 കി​​​ലോ​​​മീ​​​റ്റ​​​ർ മാ​​​ത്ര​​​മ​​​ക​​​ലെ ടി​​​ബ​​​റ്റി​​​ലെ പാ​​​ങ്കോം​​​ഗ് ത​​​ടാ​​​ക​​​ത്തി​​​ന്‍റെ കി​​​ഴ​​​ക്ക​​​ൻ ഭാ​​​ഗ​​​ത്തെ തീ​​​ര​​​ങ്ങ​​​ളി​​​ലാ​​​ണു ചൈ​​​ന​​​യു​​​ടെ നി​​​ർ​​​മാ​​​ണം.


വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സ​​​മു​​​ച്ച​​​യ​​​ത്തി​​​ൽ ക​​​മാ​​​ൻ​​​ഡ് ആ​​​ൻ​​​ഡ് ക​​​ണ്‍ട്രോ​​​ൾ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ, ബാ​​​ര​​​ക്കു​​​ക​​​ൾ, വാ​​​ഹ​​​ന ഷെ​​​ഡു​​​ക​​​ൾ, യു​​​ദ്ധോ​​​പ​​​ക​​​ര​​​ണ സം​​​ഭ​​​ര​​​ണ​​​ശാ​​​ല​​​ക​​​ൾ, റ​​​ഡാ​​​ർ സ്ഥാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ണ്ടെ​​​ന്ന് വ്യ​​​ക്ത​​​മാ​​​കു​​​ന്നു​​​ണ്ട്.

ദീ​​​ർ​​​ഘ​​​ദൂ​​​ര എ​​​ച്ച്ക്യു-9 സ​​​ർ​​​ഫ​​​സ്-​​​ടു- എ​​​യ​​​ർ മി​​​സൈ​​​ലു​​​ക​​​ൾ​​​ക്ക് ഈ ​​​സ്ഥാ​​​ന​​​ങ്ങ​​​ൾ മ​​​റ​​​വും സം​​​ര​​​ക്ഷ​​​ണ​​​വും ന​​​ൽ​​​കു​​​മെ​​​ന്നാ​​​ണ് വി​​​ദ​​​ഗ്ധ​​​രു​​​ടെ അ​​​നു​​​മാ​​​നം.

Leader Page

ഇന്ത്യയുടെ തന്ത്രപരമായ ഞാണിന്മേൽക്കളി?

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ടി​യാ​ൻ​ജി​ൻ സ​ന്ദ​ർ​ശ​നം ചൈ​ന​യി​ൽ ഏ​ഴു​വ​ർ​ഷ​ത്തി​നി​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ​ത്തേ​താ​യി​രു​ന്നു. അ​വി​ടെ ഷാ​ങ്ഹാ​യ് കോ-​ഓ​പ്പ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (എ​സ്‌​സി​ഒ) ഉ​ച്ച​കോ​ടി​യി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു.

ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ പിം​ഗി​നും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​നു​മൊ​പ്പ​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യം യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഭ​ര​ണ​കൂ​ട​ത്തെ അ​സ്വ​സ്ഥ​മാ​ക്കാ​നു​ള്ള ബ​ഹു​മു​ഖ ഒ​ത്തൊ​രു​മ​യു​ടെ പ്ര​തീ​ക​മാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടി. എ​ന്നാ​ൽ, ഈ ​കാ​ഴ്ച​യ്ക്കു​ പി​ന്നി​ൽ ത​ന്ത്ര​പ​ര​മാ​യ ഒ​രു യാ​ഥാ​ർ​ഥ്യ​മു​ണ്ട്. അ​താ​ക​ട്ടെ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ണ്. ജാ​ഗ്ര​ത​യോ​ടും വ്യ​ക്ത​ത​യോ​ടുംകൂ​ടിയാ ണ് ഇ​ന്ത്യ കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത്.

മോ​ദി​യു​ടെ ചൈ​നാ യാ​ത്ര​യ്ക്ക് ന​യ​ത​ന്ത്ര പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ തൊ​ങ്ങ​ലു​ക​ളു​ണ്ടാ​യി​രു​ന്നു. മോ​ദി​യും ഷി​യു​മാ​യു​ള്ള ഊ​ഷ്മ​ള​മാ​യ ഒ​രു മ​ണി​ക്കൂ​ർ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നേ​രി​ട്ടു​ള്ള വി​മാ​ന​സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ൻ സ​മ്മ​തി​ച്ചു. ടി​ബ​റ്റി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഹി​ന്ദു തീ​ർ​ഥാ​ട​നകേ​ന്ദ്ര​മാ​യ കൈ​ലാ​സ്- മാ​ന​സ​സ​രോ​വ​റി​ലേ​ക്കു​ള്ള പാ​ത വീ​ണ്ടും തു​റ​ക്കാ​നും മോ​ദി​യും ഷി​യും ത​ല​കു​ലു​ക്കി. ഹ​സ്ത​ദാ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കാ​മ​റ ഫ്ളാ​ഷു​ക​ൾ മി​ന്നി. അ​തോ​ടെ ര​ണ്ട് ഏ​ഷ്യ​ൻ വ​ൻ​ശ​ക്തി​ക​ൾ ത​മ്മി​ലു​ള്ള സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​ക​ര​ണ​ത്തി​ന്‍റെ പു​തി​യ ഘ​ട്ടം തു​ട​ങ്ങു​ന്ന​തു​പോ​ലെ തോ​ന്നി.

എ​ന്നാ​ൽ, സ​ന്ദേ​ഹി​ക്കാ​ൻ വ​ലി​യ കാ​ര​ണ​മു​ണ്ട്. 1950 മു​ത​ൽ ഇ​ന്ത്യ നി​ര​ന്ത​രം ചൈ​ന​യു​മാ​യി അ​നു​ര​ഞ്ജ​ന​ത്തി​നു ശ്ര​മി​ച്ച​താ​ണ്. നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. വ​ഞ്ച​ന​പോ​ലും നേ​രി​ടേ​ണ്ടി​വ​ന്നു. ഹി​മാ​ല​യ​ൻ അ​തി​ർ​ത്തി​യി​ലൂ​ടെ ചൈ​നീ​സ് സൈ​ന്യം ന​ട​ത്തി​യ ആ​സൂ​ത്രി​ത ആ​ക്ര​മ​ണ​ത്തി​ലൂ​ടെ തു​ട​ങ്ങി​യ 1962ലെ ​യു​ദ്ധം സു​ഗ​മ​മാ​യ ബ​ന്ധ​ത്തി​ന്‍റെ ആ​ദ്യ​പ്ര​തീ​ക്ഷ​ക​ൾ ത​ക​ർ​ത്തു.

എ​ൺ​പ​തു​ക​ളു​ടെ ഒ​ടു​ക്കം, അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ താ​ര​ത​മ്യേ​ന ശാ​ന്ത​മാ​യ കാ​ല​ഘ​ട്ട​ത്തി​നു തു​ട​ക്ക​മി​ട്ടു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ൽ ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം പി​രി​മു​റു​ക്ക​മു​ള്ള​താ​യി. 2013ൽ ​ഡെ​പ്സാം​ഗി​ലും 2014ൽ ​ചു​മാ​റി​ലും 2017ൽ ​ഡോ​ക്‌​ലാ​മി​ലും അ​തി​ർ​ത്തി സം​ഘ​ർ​ഷ​ങ്ങ​ളു​ണ്ടാ​യി. പി​ന്നാ​ലെ 2020ൽ ​ഗാ​ൽ​വ​നി​ൽ ജീ​വ​ഹാ​നി​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലും.

ചൈ​ന-​ഇ​ന്ത്യ അ​തി​ർ​ത്തി​യി​ലെ യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ​രേ​ഖ (എ​ൽ​എ​സി)​യെ​ക്കു​റി​ച്ചു​ള്ള ത​ർ​ക്ക​ങ്ങ​ൾ ഇ​ന്നും തു​ട​രു​ന്നു. നി​യ​ന്ത്ര​ണ​രേ​ഖ​യോ​ടു ചേ​ർ​ന്ന് ചൈ​ന അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തും തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം, പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള ചൈ​ന​യു​ടെ ആ​ഴ​ത്തി​ലു​ള്ള ബ​ന്ധം ഇ​ന്ത്യ​യു​ടെ ത​ന്ത്ര​പ​ര​മാ​യ ദൗ​ർ​ബ​ല്യ​ങ്ങ​ൾ​ക്ക് അ​ടി​വ​ര​യി​ടു​ന്നു. ചൈ​ന- പാ​ക്കി​സ്ഥാ​ൻ സാ​ന്പ​ത്തി​ക ഇ​ട​നാ​ഴി​യി​ലും പാ​ക്കി​സ്ഥാ​നു​ള്ള ചൈ​ന​യു​ടെ സൈ​നി​ക, ന​യ​ത​ന്ത്ര പി​ന്തു​ണ​യി​ലും ഈ ​ബ​ന്ധം വ്യ​ക്ത​മാ​ണ്. വ​ള​രെ ശ്ര​ദ്ധാ​പൂ​ർ​വം തി​ര​ശീ​ല​യി​ട്ടാ​ൽ ​പോ​ലും ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള അ​ങ്ങേ​യ​റ്റ​ത്തെ ബു​ദ്ധി​മു​ട്ട് മ​റ​യ്ക്കാ​നാ​കി​ല്ല.

വ​ലി​യ സാ​ന്പ​ത്തി​ക അ​സ​ന്തു​ലി​താ​വ​സ്ഥ​യും ഇ​ന്ത്യ-​ചൈ​ന ബ​ന്ധ​ത്തി​ലു​ണ്ട്. ചൈ​ന​യു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ വ്യാ​പാ​ര​ക്ക​മ്മി ഏ​ക​ദേ​ശം നൂ​റ് ബി​ല്യ​ൺ ഡോ​ള​റാ​ണ്. ഇ​ല​ക്‌​ട്രോ​ണി​ക്സ്, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ മു​ത​ൽ അ​പൂ​ർ​വ മൂ​ല​ക​ങ്ങ​ൾ​ക്കു​വ​രെ ചൈ​ന​യെ ആ​ശ്ര​യി​ക്കു​ന്ന​തി​ന്‍റെ പ​രി​ണ​ത​ഫ​ലം. ഇ​ന്ത്യ​ൻ വി​വ​ര​സാ​ങ്കേ​തി​ക ക​ന്പ​നി​ക​ളും സേ​വ​ന​ദാ​താ​ക്ക​ളും ചൈ​നീ​സ് വി​പ​ണി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ പാ​ടു​പെ​ടു​ന്പോ​ഴും, ചൈ​നീ​സ് സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ വി​ത​ര​ണ ശൃം​ഖ​ല​ക​ളി​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്നു. ഇ​തു​വ​രെ, സാ​ന്പ​ത്തി​ക സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നു​ള്ള ഇ​ന്ത്യ​ൻ‌ ശ്ര​മ​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ ഫ​ല​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

ഇ​ന്ത്യ-​ചൈ​ന ബ​ന്ധ​ത്തെ ചൂ​ഴു​ന്ന ഘ​ട​നാ​പ​ര​മാ​യ പി​ഴ​വു​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ ഒ​രു ഉ​ച്ച​കോ​ടി​ക്കും ക​ഴി​യി​ല്ല. എ​സ്‌​സി​ഒ ഉ​ച്ച​കോ​ടി​യി​ൽ ഷി ​പ​റ​ഞ്ഞ​ത് വ്യാ​ളി​യും ആ​ന​യും ഒ​രു​മി​ച്ച് ന​ട​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ്. മോ​ദി​യാ​ക​ട്ടെ, അ​തി​ർ​ത്തി​യി​ലെ സ​മാ​ധാ​ന​ത്തി​നും മി​ക​ച്ച വ്യാ​പാ​ര​ബ​ന്ധ​ങ്ങ​ൾ​ക്കും​വേ​ണ്ടി വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ടു. ചൈ​ന​യു​ടെ അ​ന്ത​ർ​ദേ​ശീ​യ ബെ​ൽ​റ്റ് ആ​ൻ​ഡ് റോ​ഡ് സം​രം​ഭ​ത്തോ​ടു​ള്ള ഇ​ന്ത്യ​യു​ടെ എ​തി​ർ​പ്പും തീ​വ്ര​വാ​ദ​ത്തെ​ക്കു​റി​ച്ചു​ള്ള വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. ഇ​ന്ത്യ അ​വ​കാ​ശ​പ്പെ​ടു​ന്ന, പാ​ക്കി​സ്ഥാ​ൻ പ്ര​ദേ​ശ​ത്തു​കൂ​ടി​യു​ള്ള ഹൈ​വേ​യാ​ണ് റോ​ഡ് സം​രം​ഭ​ത്തി​ലെ വ​ലി​യ പ​ദ്ധ​തി.

ഉ​ഭ​യ​ക​ക്ഷി അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക​പ്പു​റം രാ​ജ്യാ​ന്ത​ര ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടി​ലും ര​ണ്ടു രാ​ജ്യ​ങ്ങ​ളും വ്യ​ത്യ​സ്തരാ​ണ്. ചൈ​ന ഒ​രു ബ​ദ​ൽ ആ​ഗോ​ള​ക്ര​മം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. നി​ർ​മി​ത ബു​ദ്ധി, ധ​ന​കാ​ര്യം, അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ മെ​ച്ച​പ്പെ​ടു​ത്ത​ൽ എ​സ്‌​സി​ഒ ഉ​ച്ച​കോ​ടി​യി​ൽ‌ ഷി ​ജി​ൻ​പിം​ഗ് ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു. പാ​ശ്ചാ​ത്യ സ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യം. ഉ​പ​രോ​ധ​ങ്ങ​ളാ​ൽ വ​ല​യു​ന്ന റ​ഷ്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ത് ഭൗ​മ​രാ​ഷ്‌​ട്രീ​യ ജീ​വ​രേ​ഖ​യാ​ണ്. എ​ന്നാ​ൽ, പ്രാ​ദേ​ശി​ക ഇ​ട​പെ​ട​ലി​നു​ള്ള സൗ​ക​ര്യ​പ്ര​ദ​മാ​യ വേ​ദി​യാ​യും ത​ന്ത്ര​പ​ര​മാ​യ സ്വ​യം​ഭ​ര​ണാ​ധി​കാ​രം ഉ​റ​പ്പി​ക്കു​ന്ന​തി​നു​ള്ള വേ​ദി​യാ​യും മാ​ത്ര​മാ​ണ് ഇ​ന്ത്യ എ​സ്‌​സി​ഒ​യെ കാ​ണു​ന്ന​ത്. അ​മേ​രി​ക്ക​യു​മാ​യു​ള്ള ദീ​ർ​ഘ​കാ​ല​ബ​ന്ധം ഉ​പേ​ക്ഷി​ക്കാ​ൻ ഇ​ന്ത്യ​ക്ക് യാ​തൊ​രു താ​ത്പ​ര്യ​വു​മി​ല്ല.

ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ന​യം ചൈ​ന​യു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത ചി​ല​പ്പോ​ൾ അ​മി​ത​മാ​യി കാ​ണു​ന്ന​തു​പോ​ലെ, അ​മേ​രി​ക്ക​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പ്ര​തി​രോ​ധ​സാ​ധ്യ​ത​യെ കു​റ​ച്ചു​കാ​ണു​ക​യും ചെ​യ്യു​ന്നു. ചൈ​ന​യി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി, അ​മേ​രി​ക്ക ഇ​ന്ത്യ​ൻ പ്ര​ദേ​ശം കൈ​ക്ക​ലാ​ക്കു​ക​യോ യു​ദ്ധ​സ​മ​യ​ത്ത് പാ​ക്കി​സ്ഥാ​നെ സ​ഹാ​യി​ക്കു​ക​യോ ഏ​ഷ്യ​യി​ൽ അ​തി​ർ​ത്തി​ക​ൾ മാ​റ്റി​വ​ര​യ്ക്കാ​ൻ ശ്ര​മി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല. നേ​രേ​മ​റി​ച്ച്, ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി പ്ര​തി​രോ​ധ​കാ​ര്യ​ങ്ങ​ൾ, ര​ഹ​സ്യാ​ന്വേ​ഷ​ണ ​വി​വ​ര​ങ്ങ​ളു​ടെ പ​ങ്കു​വ​യ്ക്ക​ൽ, ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ടം എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും വ​ള​രെ ശ്ര​മ​ക​ര​മാ​യി രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​മേ​രി​ക്ക, ഓ​സ്ട്രേ​ലി​യ, ജ​പ്പാ​ൻ എ​ന്നി​വ​യു​മൊ​ത്ത് ക്വാ​ഡ് സ​ഖ്യ​ത്തി​ലെ ഇ​ന്ത്യ​യു​ടെ പ​ങ്കാ​ളി​ത്തം ചൈ​ന ആ​ധി​പ​ത്യം സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഇ​ന്തോ-​പ​സ​ഫി​ക്കി​ൽ സ്ഥി​ര​മാ​യ അ​ധി​കാ​ര​ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ന്ന​തി​ന് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ഇ​ന്ത്യ​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന അ​ടു​ത്ത ഉ​ച്ച​കോ​ടി​യു​ടേ​തു​ൾ​പ്പെ​ടെ ക്വാ​ഡി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള അ​നി​ശ്ചി​ത​ത്വം ഈ ​അ​നി​വാ​ര്യ​ത​യെ നി​ഷേ​ധി​ക്കു​ന്നി​ല്ല.

മാ​ത്ര​മ​ല്ല, ശാ​സ്ത്രം, സാ​ങ്കേ​തി​ക​വി​ദ്യ, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യി​ൽ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന പ​ങ്കാ​ളി​യാ​ണ് അ​മേ​രി​ക്ക. കൂ​ടാ​തെ അ​ർ​ധ​ചാ​ല​ക​ങ്ങ​ൾ മു​ത​ൽ മ​ലി​നീ​ക​ര​ണ​ര​ഹി​ത ഊ​ർ​ജം വ​രെ​യു​ള്ള നി​ർ​ണാ​യ​ക​മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ക​രും. ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ ക​യ​റ്റു​മ​തി രാ​ജ്യ​വു​മാ​ണ് അ​മേ​രി​ക്ക. 40 ബി​ല്യ​ൺ ഡോ​ള​ർ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​മി​ച്ചം ഇ​തി​നു തെ​ളി​വാ​യു​ണ്ട്. ഇ​ന്ത്യ-​അ​മേ​രി​ക്ക ബ​ന്ധം തീ​ർ​ച്ച​യാ​യും പി​രി​മു​റു​ക്ക​ത്തി​ലാ​ണ്. മു​തി​ർ​ന്ന അ​മേ​രി​ക്ക​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ഗോ​ള​വ്യാ​പാ​ര​ത്തി​ൽ ഇ​ന്ത്യ​യെ​യും ചൈ​ന​യ്ക്കും റ​ഷ്യ​ക്കു​മൊ​പ്പം ‘മോ​ശം അ​ഭി​നേ​താ​ക്ക​ൾ’ എ​ന്നാ​ണു വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ട്രം​പ് ഭ​ര​ണ​കൂ​ട​മാ​ക​ട്ടെ ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം തീ​രു​വ​യും ചു​മ​ത്തി. എ​ങ്കി​ലും ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ത​ർ​ക്ക​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​നാ​കും. അ​ത് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ആ​ത്യ​ന്തി​ക​മാ​യി ഇ​ട​പാ​ടി​ല​ല്ല, ഇ​ന്ത്യ-​അ​മേ​രി​ക്ക സ​ഹ​ക​ര​ണ​ത്തി​ന്‍റെ യു​ക്തി. അ​ത് ഘ​ട​നാ​പ​ര​മാ​ണ്. നി​ല​വി​ലൊ​രു മാ​ന്ദ്യം ഉ​ണ്ടെ​ങ്കി​ലും ആ​ഗോ​ള വി​ത​ര​ണ​ശൃം​ഖ​ല​ക​ൾ സു​ര​ക്ഷി​ത​മാ​യി നി​ല​നി​ർ​ത്തു​ന്ന​തി​ലും ചൈ​ന​യു​ടെ ആ​ധി​പ​ത്യ​മോ​ഹം നി​യ​ന്ത്രി​ക്കു​ന്ന​തി​ലും ഇ​രു​വ​ർ​ക്കും പൊ​തു താ​ത്പ​ര്യ​മു​ണ്ട്. നേ​രേ​മ​റി​ച്ച്, ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​കാ​തി​രി​ക്കാ​ൻ മോ​ദി​യു​ടെ ചൈ​ന സ​ന്ദ​ർ​ശ​നം ആ​വ​ശ്യ​മാ​ണെ​ങ്കി​ലും യ​ഥാ​ർ​ഥ മ​ഞ്ഞു​രു​ക്ക​ത്തി​നു​ള്ള ശ​ക്ത​മാ​യ ത​ട​സം ഇ​പ്പോ​ഴു​മു​ണ്ട്. എ​ത്ര രാ​ഷ്‌​ട്രീ​യ ഇച്ഛാ​ശ​ക്തി​യു​ണ്ടെ​ങ്കി​ലും ഭൂ​മി​ശാ​സ്ത്രം, പ്ര​ത്യ​യ​ശാ​സ്ത്രം, അ​ധി​കാ​ര അ​സ​മ​ത്വം എ​ന്നി​വ ന​യ​ത​ന്ത്ര​ത്തി​ന് എ​ളു​പ്പം വ​ഴ​ങ്ങി​ല്ല.

ര​ണ്ടു ധ്രു​വ​ങ്ങ​ൾ​ക്കി​ട​യി​ലെ നെ​ട്ടോ​ട്ട​മ​ല്ല ത​ന്ത്ര​പ​ര​മാ​യ പ​ര​മാ​ധി​കാ​ര​മെ​ന്ന് ഈ ​ബ​ന്ധ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര​ജ്ഞ​ർ ഓ​ർ​ക്കേ​ണ്ട​തു​ണ്ട്. മ​റ്റൊ​രു ശ​ക്തി​യു​ടെ അ​ജ​ൻ​ഡ​യി​ൽ കു​ടു​ങ്ങാ​തെ ഇ​ന്ത്യ​ക്ക് അ​തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ പി​ന്തു​ട​രാ​ൻ ക​ഴി​യു​ന്ന ഇ​ടം രൂ​പ​പ്പെ​ടു​ത്ത​ലാ​ണ​ത്. ചൈ​ന​യു​മാ​യു​ള്ള സം​ഘ​ർ​ഷം കു​റ​യ്ക്കു​ക എ​ന്ന​തി​ന​ർ​ഥം പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ മി​ഥ്യാ​ധാ​ര​ണ​ക​ൾ​ക്ക് ഇ​ര​യാ​കു​ക എ​ന്ന​ത​ല്ല. അ​തു​പോ​ലെ അ​മേ​രി​ക്ക​യു​മാ​യി ഉ​റ​ച്ച ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക എ​ന്നു​വ​ച്ചാ​ൽ നി​ർ​ണാ​യ​ക​മേ​ഖ​ല​യി​ലെ ഇ​ട​പെ​ട​ലു​ക​ളെ ത​ട​സ​പ്പെ​ടു​ത്താ​ൻ വി​യോ​ജി​പ്പു​ക​ളെ അ​നു​വ​ദി​ക്കു​ക എ​ന്ന​തു​മ​ല്ല.

ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ന​യം ഉ​ച്ച​കോ​ടി​യു​ടെ നാ​ട​ക​വേ​ദി​യി​ലൂ​ടെ​യ​ല്ല ന​യി​ക്ക​പ്പെ​ടേ​ണ്ട​ത്. മ​റി​ച്ച്, ത​ന്ത്ര​പ​ര​മാ​യ താ​ത്പ​ര്യ​ത്തി​ന്‍റെ സ​ത്ത​യി​ലൂ​ടെ​യാ​ണ്. വ്യാ​ളി ഹ​സ്ത​ദാ​നം ചെ​യ്തേ​ക്കും. അ​പ്പോ​ഴും അ​തി​ന്‍റെ ന​ഖ​ങ്ങ​ൾ കാ​ണാം. ക​ഴു​ക​ന്‍റെ തൂ​വ​ലു​ക​ൾ അ​ല​ങ്കോ​ല​പ്പെ​ട്ടി​രി​ക്കാം. പ​ക്ഷേ, അ​തി​ന്‍റെ ചി​റ​കു​ക​ൾ ഇ​പ്പോ​ഴും ഉ​യ​ർ​ത്താ​ൻ പ​ര്യാ​പ്ത​മാ​ണ്. ര​ണ്ടു​മാ​യും ഇ​ട​പെ​ടാ​ൻ ഞാ​ണി​ൻ​മേ​ൽക്ക​ളി മാ​ത്ര​മ​ല്ല, ദീ​ർ​ഘ​വീ​ക്ഷ​ണ​വും ആ​വ​ശ്യ​മാ​ണ്.

Copyright: Project Syndicate, 2025.
www.project-syndicate.org

Leader Page

ബന്ധങ്ങൾ മുറിക്കുന്നു, വിളക്കുന്നു

ഇ​ന്ത്യ-​അ​മേ​രി​ക്ക ബ​ന്ധം വ​ല്ലാ​തെ ഉ​ല​ഞ്ഞി​രി​ക്കു​ന്നു. ഇ​ന്ത്യ ചൈ​ന​യു​മാ​യും റ​ഷ്യ​യു​മാ​യും കൂ​ടു​ത​ൽ അ​ടു​ക്കു​ന്നു. അ​ങ്ങ​നെ പ​ടി​ഞ്ഞാ​റു​വ​ശ​ത്തെ കോ​ട്ട​ത്തി​നു ബ​ദ​ൽ നേ​ട്ടമു​ണ്ടാ​ക്കാം എ​ന്നു ക​രു​തു​ന്നു. ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​രം കു​ത്ത​നേ ഇ​ടി​ഞ്ഞു. ഇ​നി​യും കു​റ​യും. മ​റ്റു വി​പ​ണി​ക​ൾ ക​ണ്ടു​പി​ടി​ച്ച് കോ​ട്ടം പ​രി​ഹ​രി​ക്കു​മെ​ന്നു സ​ർ​ക്കാ​ർ പ​റ​യു​ന്നു. ന​ട​ക്കാ​ൻ സാ​ധ്യ​ത കു​റ​വാ​ണെ​ന്നു മാ​ത്രം.

റ​ഷ്യ വ്യാ​പാ​രം വ​ർ​ധി​പ്പി​ക്കാ​ൻ ത​യാ​റാ​ണ്. ചൈ​ന​യും ത​യാ​ർ. പ​ക്ഷേ, അ​വ എ​ത്രമാ​ത്രം ഫ​ല​പ്ര​ദ​മാ​കു​മെ​ന്നു ക​ണ്ട​റി​യ​ണം. കാ​ര​ണം, ഇ​ന്ത്യ​യു​ടെ വ​ലി​യ ക​യ​റ്റു​മ​തി ഇ​ന​ങ്ങ​ൾ പ​ല​തും ആ ​രാ​ജ്യ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മി​ല്ല. റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ൾ, ഇ​ല​ക്‌​ട്രോ​ണി​ക് സാ​മ​ഗ്രി​ക​ൾ, ഔ​ഷ​ധ​ങ്ങ​ൾ, എ​ൻ​ജി​നി​യ​റിം​ഗ് ഉ​ത്പ​ന്ന​ങ്ങ​ൾ, പെ​ട്രോ​കെ​മി​ക്ക​ലു​ക​ൾ, ര​ത്ന​ങ്ങ​ൾ, ര​ത്ന-​സ്വ​ർ​ണ ആ​ഭ​ര​ണ​ങ്ങ​ൾ, ബ​സു​മ​തി അ​രി തു​ട​ങ്ങി​യ​വ​യി​ൽ ര​ണ്ടു രാ​ജ്യ​ങ്ങ​ൾ​ക്കും വ​ലി​യ താ​ത്പ​ര്യ​മി​ല്ല. റ​ഷ്യ​ക്ക് അ​തി​നു​ത​ക്ക വ്യ​വ​സാ​യ​ങ്ങ​ളോ ഉ​പ​ഭോക്താ​ക്ക​ളോ ഇ​ല്ല. ചൈ​ന​യ്ക്ക് ആ​ഭ​ര​ണ​ങ്ങ​ളും ബ​സു​മ​തി അ​രി​യും ഒ​ഴി​കെ ഉ​ള്ള​വ​യു​ടെ ഉ​ത്പാ​ദ​നം വേ​ണ്ട​തി​ലേ​റെ ഉ​ണ്ട്. അ​തേ​സ​മ​യം, ഇ​ന്ത്യ​ക്ക് ആ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി ഒ​ഴി​വാ​ക്കാ​നും പ​റ്റി​ല്ല.

എ​ണ്ണ, വ​ളം, ആ​യു​ധം

കു​റ​ഞ്ഞ വി​ല​യ്ക്കു കി​ട്ടു​ന്ന റ​ഷ്യ​ൻ ക്രൂ​ഡ് ഓ​യി​ൽ ഇ​പ്പോ​ൾ ഇ​ന്ത്യ​യു​ടെ ആ​വ​ശ്യ​ത്തി​ന്‍റെ മൂ​ന്നി​ലൊ​ന്നി​ലേ​റെ നി​റ​വേ​റ്റു​ന്നു. ദി​വ​സം 54 ല​ക്ഷം വീ​പ്പ ക്രൂ​ഡ് ഓ​യി​ൽ വേ​ണ്ട​തി​ൽ 17.5 ല​ക്ഷം വീ​പ്പ റ​ഷ്യ​യി​ൽ​നി​ന്നാ​ണു വാ​ങ്ങു​ന്ന​ത്. രാ​സ​വ​ളം ഇ​റ​ക്കു​മ​തി​യു​ടെ 28 ശ​ത​മാ​നം റ​ഷ്യ​യി​ൽ​നി​ന്നു വ​രു​ന്നു. യു​ക്രെ​യ്ൻ യു​ദ്ധം തു​ട​ങ്ങി​യശേ​ഷ​മാ​ണ് റ​ഷ്യ​ൻ എ​ണ്ണ​യും വ​ള​വും ഇ​റ​ക്കു​മ​തി​യി​ൽ മു​ന്തി​യ സ്ഥാ​നം നേ​ടി​യ​ത്.

പ്ര​തി​രോ​ധമേ​ഖ​ല​യി​ൽ റ​ഷ്യ​ൻ പ​ങ്ക് ഇ​ന്നും വ​ള​രെ വ​ലു​താ​ണ്. 2010-14 കാ​ല​ത്ത് ആ​യു​ധ ഇ​റ​ക്കു​മ​തി​യു​ടെ 72 ശ​ത​മാ​നം റ​ഷ്യ​യി​ൽ​നി​ന്നാ​യി​രു​ന്നു. 2015-19ൽ ​അ​ത് 55 ശ​ത​മാ​ന​മാ​യും 2020-24ൽ 36 ​ശ​ത​മാ​ന​മാ​യും കു​റ​ഞ്ഞു. വ​ർ​ധി​ച്ച​ത് അ​മേ​രി​ക്ക​യി​ലും ഫ്രാ​ൻ​സി​ലും ഇ​സ്ര​യേ​ലി​ലും നി​ന്നു​ള്ള ഇ​റ​ക്കു​മ​തി.

ഇ​നി​യും റ​ഷ്യ പ്ര​തി​രോ​ധ ഇ​റ​ക്കു​മ​തി​യി​ൽ മു​ന്നി​ൽ നി​ൽ​ക്കാ​നാ​ണ് സാ​ധ്യ​ത. യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ എ​ഫ് 35നെ ​ത​ള്ളി റ​ഷ്യ​യു​ടെ എ​സ്‌​യു 57 വാ​ങ്ങാ​നാ​ണു സാ​ധ്യ​ത. എ​ഫ് 35 ഒ​ന്നി​ന് 11 കോ​ടി ഡോ​ള​ർ (970 കോ​ടി​യി​ല​ധി​കം രൂ​പ) വ​രു​മ്പോ​ൾ എ​സ്‌​യു 57ന് ​നാ​ലു കോ​ടി ഡോ​ള​ർ (350 കോ​ടി​യി​ല​ധി​കം രൂ​പ) മ​തി. വ്യോ​മ പ്ര​തി​രോ​ധ മി​സൈ​ൽ സം​വി​ധാ​ന​മാ​യ അ​മേ​രി​ക്ക​ൻ പേ​ട്രി​യ​ട്ടി​നേ​ക്കാ​ൾ ഇ​ന്ത്യ​ക്കു പ്രി​യം ഉ​പ​യോ​ഗി​ച്ചു ശീ​ല​മാ​യ റ​ഷ്യ​ൻ എ​സ് 400 ആ​ണ്. പേ​ട്രി​യ​ട്ടി​ന്‍റെ വി​ല ഒ​രു യൂ​ണി​റ്റി​ന് 250 കോ​ടി ഡോ​ള​ർ. ആ ​സ്ഥാ​ന​ത്ത് എ​സ് 400ന് 110 ​കോ​ടി ഡോ​ള​ർ മ​തി.

ചൈ​നീ​സ് ഇ​ല്ലാ​തെ പ​റ്റി​ല്ല

ചൈ​ന​യി​ൽനി​ന്നു​ള്ള ഇ​റ​ക്കു​മ​തി ഇ​ന്ത്യ​യി​ലെ നി​ര​വ​ധി വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് അ​നി​വാ​ര്യ​മാ​ണ്. രാ​ജ്യ​ത്തെ മ​രു​ന്നുവ്യ​വ​സാ​യം ചൈ​ന​യി​ൽനി​ന്നു​ള്ള ആ​ക്ടീ​വ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഇ​ൻ​ഗ്രീ​ഡി​യ​ന്‍റ്സ് (എ​പി​ഐ-​മ​രു​ന്നി​ന്‍റെ യ​ഥാ​ർ​ഥ രാ​സ​സം​യു​ക്തം) മു​ട​ങ്ങി​യാ​ൽ അ​ട​ച്ചു​പൂ​ട്ടേ​ണ്ടിവ​രും. സ്ട്രെ​പ്റ്റോ​മെെ​സി​നും പാ​രാ​സെ​റ്റ​മോ​ളും നി​ർ​മി​ക്കാ​നു​ള്ള എ​പി​ഐ 100 ശ​ത​മാ​ന​വും ചൈ​ന​യി​ൽ​നി​ന്നാ​ണ്. ഇ​ബൂ​പ്രോ​ഫെ​ൻ, പെ​നി​സി​ലി​ൻ, വി​റ്റാ​മി​ൻ ബി 12 ​എ​ന്നി​വ​യു​ടെ 95 ശ​ത​മാ​ന​ത്തി​ലേ​റെ എ​പി​ഐ​യും ചെെ​ന ന​ൽ​കു​ന്നു. മ​റ്റ് ആ​ന്‍റിബ​യോ​ട്ടി​ക്കു​ക​ളു​ടെ 76 ശ​ത​മാ​ന​വും ചെെ​ന​യി​ൽ​നി​ന്നുത​ന്നെ. കീ​ട​നാ​ശി​നി​യി​ൽ 89 ശ​ത​മാ​ന​വും ചൈ​ന​യെ ആ​ശ്ര​യി​ക്കു​ന്നു.

ഇ​ല​ക്‌​ട്രോ​ണി​ക്സി​ലും കാ​ര്യം അ​ങ്ങ​നെ​ത​ന്നെ. കം​പ്യൂ​ട്ട​ർ ചി​പ്പു​ക​ളു​ടെ 98.6 ശ​ത​മാ​നം ചൈ​ന​യി​ൽ​നി​ന്നാ​ണ്. ക​ള​ർ ടി​വി​ക്കു വേ​ണ്ട ഫ്ലാ​റ്റ് പാ​ന​ൽ ഡി​സ്പ്ലേ​യി​ൽ 86 ശ​ത​മാ​നം ചൈ​നീ​സ് ആ​ണ്. സോ​ള​ർ സെ​ല്ലി​ൽ 83 ശ​ത​മാ​നം, ലാ​പ്ടോ​പ്പി​ൽ 80.5 ശ​ത​മാ​നം, ലി​ഥി​യം അ​യോ​ൺ ബാ​റ്റ​റി​യി​ൽ 75.2 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ പോ​കു​ന്നു ആ​ശ്രി​ത​ത്വം. കു​ട, വാ​ക്വം ഫ്ലാ​സ്ക്, ഇ​ല​ക്‌​ട്രി​ക്ക​ൽ ഫ്രീ​സ​ർ എ​ന്നി​വ​യു​ടെ 95 ശ​ത​മാ​ന​ത്തി​ലേ​റെ അ​വി​ടെ​നി​ന്നാ​ണ്. പെ​ൻ​സി​ൽ, ക്ര​യോ​ൺ എ​ന്നി​വ​യി​ൽ 67 ശ​ത​മാ​നം ചൈ​നീ​സ് ആ​ണ്. തു​ണി​യി​ൽ എം​ബ്രോ​യ്ഡ​റി ചെ​യ്യാ​നു​ള്ള മെ​ഷീ​നി​ൽ 92 ശ​ത​മാ​ന​വും അ​വി​ടെ​നി​ന്നു​ത​ന്നെ.

ബ​ദ​ല​ല്ല ചൈ​ന​യും റ​ഷ്യ​യും

ഈ ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ടാ​ൽ ഇ​ന്ത്യ ഇ​റ​ക്കു​മ​തി കൂ​ട്ടു​ന്ന​തി​ന​പ്പു​റം ക​യ​റ്റു​മ​തി കൂ​ട്ടാ​നു​ള്ള അ​വ​സ​രം പ​രി​മി​ത​മാ​ണ്. അ​താ​യ​ത്, യു​എ​സു​മാ​യു​ള്ള ക​ച്ച​വ​ട​ത്തി​നു ബ​ദ​ലാ​വി​ല്ല ഹി​ന്ദി-​ചീ​നി ഭാ​യി ഭാ​യി​യും ഹി​ന്ദി-​റൂ​സി ഭാ​യി ഭാ​യി​യും. പ​ക്ഷേ, പ​ഴ​യ കോ​ൺ​ഗ്ര​സ് കാ​ല മു​ദ്രാ​വാ​ക്യ​ങ്ങ​ളി​ലേ​ക്കു മ​ട​ങ്ങാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് നി​ർ​ബ​ന്ധി​ത​നാ​ക്കി. അ​തു​കൊ​ണ്ടാ​ണ് അ​തി​ർ​ത്തി കാ​ര്യ​ത്തി​ൽ ഒ​രു ധാ​ര​ണ​യും ഉ​ണ്ടാ​കാ​തി​രു​ന്നി​ട്ടും ഷാ​ങ്ഹാ​യ് സ​ഹ​ക​ര​ണ സം​ഘ​ട​ന​യു​ടെ ടി​യ​ാൻ​ജി​ൻ ഉ​ച്ച​കോടി​യി​ൽ മോ​ദി പ​ങ്കെ​ടു​ത്ത​ത്. അ​വി​ടെ ചൈ​ന​യു​ടെ ഷി ​ചി​ൻ​പിംഗുമാ​യും റ​ഷ്യ​യു​ടെ വ്ലാ​ദി​മി​ർ പു​ടി​നു​മാ​യും കാ​ര്യ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി. എ​ല്ലാ​വ​രെ​യും കാ​ണി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച് നി​ര​വ​ധി ചി​ത്ര​ങ്ങ​ളും (മോ​ദി-​ഷി, മോ​ദി-​പു​ടി​ൻ, ഷി- ​മോ​ദി-​പു​ടി​ൻ) എ​ടു​പ്പി​ച്ചു. ബ​ന്ധ​ങ്ങ​ൾ വി​ള​ക്കി​ച്ചേ​ർ​ക്കു​ന്ന ആ ​ചി​ത്ര​ങ്ങ​ൾ ക​ണ്ടു പ​ല​ർ​ക്കും ദേ​ഷ്യം മൂ​ത്തു.

നെ​ഹ്റു​വി​ന്‍റെ വ​ഴി​യേ

ക​ഴി​ഞ്ഞ ത​വ​ണ​ക​ളി​ൽ ഒ​ഴി​വാ​ക്കി​യ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തു വ​ഴി സൗ​ഹൃ​ദം പ്ര​ഖ്യാ​പി​ച്ച​തി​ന​പ്പു​റം കാ​ര്യ​മാ​യ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ഭാ​വി​യി​ൽ ഉ​ണ്ടാ​കാം. പ​ക്ഷേ, അ​മേ​രി​ക്ക ത​ള്ളി​പ്പ​റ​ഞ്ഞാ​ൽ വേ​റെ കൂ​ട്ടു​കെ​ട്ടു​ക​ൾ ഉ​ണ്ടാ​ക്കാ​ൻ പ​റ്റും എ​ന്ന് ഇ​ന്ത്യ കാ​ണി​ച്ചു. അ​തി​ലു​പ​രി, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ​യും ഇ​ന്ദി​രാഗാ​ന്ധി​യു​ടെ​യും ചേ​രി​ചേ​രാ​ന​യ​ത്തെ വി​മ​ർ​ശി​ച്ച​വ​ർ ഇ​പ്പോ​ൾ അ​തേ വ​ഴി​യി​ലേ​ക്കു മാ​റി എ​ന്ന ആ​ഭ്യ​ന്ത​ര രാ​ഷ്‌​ട്രീ​യ​മാ​റ്റം ഇ​വി​ടെ കാ​ണാം. അ​തു ചെ​റി​യൊ​രു മാ​റ്റ​മ​ല്ല.

അ​കാ​ര​ണ​മാ​യി ശ​ണ്ഠ കൂ​ടി ഇ​ന്ത്യ​യെ ട്രം​പ് മ​റു​ചേ​രി​യു​ടെ കൂ​ടെ​യാ​ക്കി എ​ന്നു പ​ല അ​മേ​രി​ക്ക​ൻ നി​രീ​ക്ഷ​ക​രും കു​റ്റ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ജോ​ർ​ജ് ബു​ഷ് ജൂ​ണി​യ​ർ മു​ത​ലു​ള്ള പ്ര​സി​ഡ​ന്‍റു​മാ​ർ ഇ​ന്ത്യ​യെ സ​ഖ്യ​ക​ക്ഷി​യാ​ക്കി ഏ​ഷ്യ പ​സ​ഫി​ക് മേ​ഖ​ല​യി​ൽ ശാ​ക്തി​ക സ​ന്തു​ല​ന​ത്തി​നു ശ്ര​മി​ച്ച​താ​ണ്. അ​തെ​ല്ലാം ട്രം​പ് ത​ക​ർ​ത്തു. തീ​രു​വ 50 ശ​ത​മാ​നം എ​ന്ന അ​സ​ഹ്യ നി​ല​യി​ലാ​ക്കാ​ൻ പ​റ​യു​ന്ന റ​ഷ്യ​ൻ എ​ണ്ണവാ​ങ്ങ​ൽ അ​ല്ല കാ​ര​ണം എ​ന്ന് എ​ല്ലാ​വ​ർ​ക്കുമ​റി​യാം.

വേ​ട്ട​ക്കാ​ര​നും ബ​ലൂ​ചി​സ്ഥാ​നും

ട്രം​പി​ന്‍റെ പു​ത്ര​ൻ ഡോ​ണ​ൾ​ഡ് ട്രം​പ് ജൂ​ണി​യ​റി​ന്‍റെ സു​ഹൃ​ത്ത് ജെ​ൻ​ട്രി ബീ​ച്ച് തു​ർ​ക്കി, പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ക്കൊ​ല്ലം കു​റേ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി. എ​ല്ലാ​യി​ട​ത്തും ഭ​ര​ണ​ത്ത​ല​വ​ന്മാ​രെ ക​ണ്ടു ച​ർ​ച്ച ന​ട​ത്തി. പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ഷ​രീ​ഫ് ധ​ന, വി​ദേ​ശ മ​ന്ത്രി​മാ​രെ​യും കൂ​ട്ടി ബീ​ച്ചി​നു വി​രു​ന്നു ന​ൽ​കി. പാ​ക്കി​സ്ഥാ​നി​ൽ 50 ല​ക്ഷം കോ​ടി ഡോ​ള​റി​ന്‍റെ അ​പൂ​ർ​വ​ധാ​തു​ക്ക​ൾ ഖ​ന​നം ചെ​യ്യാ​മെ​ന്നും രാ​ജ്യ​ത്തെ പെ​ട്രോ​ളി​യം നി​ക്ഷേ​പം വ​ലു​താ​ണെ​ന്നും ട്രം​പി​നെ പ​ഠി​പ്പി​ച്ച​തു ബീ​ച്ചാ​ണ്. അ​തു​വ​ച്ചാ​ണ്, ഇ​ന്ത്യ പാ​ക്കി​സ്ഥാ​ന്‍റെ എ​ണ്ണ വാ​ങ്ങേ​ണ്ടി​വ​രു​മെ​ന്നു ട്രം​പ് പ​റ​ഞ്ഞ​ത്. ധാ​തു​ക്ക​ൾ ഉ​ള്ള​തു ക​ലാ​പം ന​ട​ക്കാ​റു​ള്ള ബ​ലൂ​ചി​സ്ഥാ​നി​ലും മ​റ്റു​മാ​ണ്. അ​വി​ടെ ഖ​ന​നം എ​ളു​പ്പ​മാ​കാ​നി​ട​യി​ല്ല.

ടെ​ക്സ​സി​ൽ ഹെ​ഡ്ജ് ഫ​ണ്ട് ന​ട​ത്തു​ന്ന ബീ​ച്ചും ജൂ​ണി​യ​ർ ട്രം​പും ഒ​ന്നി​ച്ചു വേ​ട്ട​യ്ക്കു പോ​കാ​റു​ണ്ട്. ഒ​രു പാ​പ്പ​ർ ഇ​ട​പാ​ടി​ൽ ത​ട്ടി​പ്പി​നു ശ​ക്ഷി​ക്ക​പ്പെ​ട്ട​യാ​ളാ​ണു ബീ​ച്ചി​ന്‍റെ പി​താ​വ് ഗാ​രി. ഇ​യാ​ളാ​ണ് പ​ല രാ​ജ്യ​ങ്ങ​ളി​ലും ട്രം​പ് കു​ടും​ബ​ത്തി​നു താ​ത്പ​ര്യ​മു​ള്ള ബി​സി​ന​സു​ക​ൾ തേ​ടി​പ്പി​ടി​ച്ചു കൊ​ടു​ക്കു​ന്ന​ത്. ചി​ല സാ​മ്പ​ത്തി​ക സ്വാ​ർ​ഥതാ​ത്പ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ലോ​ക​ത്തെ ഭ​രിക്കു​ന്ന​ത് എ​ന്നു പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ​റ​ഞ്ഞ​ത് ഇ​ക്കാ​ര്യ​ങ്ങ​ൾ മ​ന​സി​ൽ വ​ച്ചാ​ണ്.

വ​ഴിപി​രി​യാ​തെ നോ​ക്കാ​ൻ

അ​മേ​രി​ക്ക​ൻ ബ​ന്ധ​ത്തി​ലെ ഉ​ല​ച്ചി​ൽ വ​ഴി​പി​രി​യ​ലി​ൽ എ​ത്തു​ക​യി​ല്ല എ​ന്നാ​ണ് പ​ര​ക്കെ ക​രു​തു​ന്ന​ത്. ആ​പ്പി​ൾ മു​ത​ൽ നൂ​റു​ക​ണ​ക്കി​ന് അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ൾ ഇ​ന്ത്യ​യി​ൽ വ​ലി​യ നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ണ്ട്. 2000 ഏ​പ്രി​ൽ മു​ത​ൽ 2024 സെ​പ്റ്റം​ബ​ർ വ​രെ 6,677 കോ​ടി ഡോ​ള​ർ (5.9 ല​ക്ഷം കോ​ടി രൂ​പ) പ്ര​ത്യ​ക്ഷ​ മൂ​ല​ധ​ന​നി​ക്ഷേ​പം യു​എ​സ് ക​മ്പ​നി​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. നി​കു​തി​ലാ​ഭ രാ​ജ്യ​ങ്ങ​ളി​ൽ കൂ​ടി ന​ട​ത്തി​യ​തു ചേ​ർ​ത്താ​ൽ ഇ​ത്ര​യും ത​ന്നെ അ​മേ​രി​ക്ക​ൻ മൂ​ല​ധ​നം കൂ​ടി ഇ​ന്ത്യ​യി​ൽ വ​ന്നി​ട്ടു​ണ്ടാ​കും. അ​തു മി​ത്ര​രാ​ജ്യം എ​ന്ന പ​രി​ഗ​ണ​ന​യി​ലാ​ണ്. രാ​ജ്യം എ​തി​ർചേ​രി​യി​ലാ​യാ​ൽ ആ ​നി​ക്ഷേ​പ​വും ഓ​ഹ​രി​വി​പ​ണി​യി​ലെ നി​ക്ഷേ​പ​ങ്ങ​ളും മ​ട​ങ്ങി​പ്പോ​കാ​നാ​രം​ഭി​ക്കും. അ​തു വ​ലി​യ ധ​ന​കാ​ര്യ വി​പ​ത്താ​യി മാ​റും. അ​ങ്ങ​നെ വ​രാ​തി​രി​ക്കാ​ൻ വ​ലി​യ ക​മ്പ​നി​ക​ളും നി​ക്ഷേ​പ​ക​രും പ​രി​ശ്ര​മി​ക്കും. ഇ​ന്ത്യ​യി​ലെ ക​യ​റ്റു​മ​തി വ്യ​വ​സാ​യി​ക​ൾ​ക്കു മാ​ത്ര​മ​ല്ല, ഇ​ന്ത്യ-യു​എ​സ് ബ​ന്ധം ഭ​ദ്ര​മാ​യി നി​ൽ​ക്ക​ണം എ​ന്ന ആ​ഗ്ര​ഹ​മെ​ന്ന​ർ​ഥം. ആ ​നീ​ക്ക​ങ്ങ​ൾ ഫ​ലം കാ​ണുമെ​ന്നു വേ​ണം ക​രു​താ​ൻ.

470 ബോ​യിം​ഗ് വി​മാ​ന​ങ്ങ​ൾ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ ഓ​ർ​ഡ​ർ മു​ത​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന പ്ര​തി​രോ​ധ വാ​ങ്ങ​ലു​ക​ൾ വ​രെ ശ​ത​കോ​ടി​ക്ക​ണ​ക്കി​നു ഡോ​ള​റി​ന്‍റെ ഇ​റ​ക്കു​മ​തി​യാ​ണു വ​രുംകാ​ല​ത്ത് അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ഇ​ന്ത്യ ന​ട​ത്തു​ക. ഇ​തെ​ല്ലാം ന​ഷ്ട​പ്പെ​ടു​ത്താ​ൻ ക​മ്പ​നി​ക​ൾ താ​ത്പ​ര്യ​പ്പെ​ടി​ല്ല.

സ​ഹ​വ​ർ​ത്തി​ത്വം തു​റ​ന്ന ക​ണ്ണോ​ടെ

പാ​ക്കി​സ്ഥാ​ന് പൂ​ർ​ണ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന ചൈ​ന​യു​മാ​യി സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വം എ​ന്ന പ​ഴ​യ പ​ഞ്ച​ശീ​ല​ത​ത്വം മാ​ത്ര​മേ ഇ​ന്ത്യ​ക്കു മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നു​ള്ളൂ. അ​താ​ക​ട്ടെ, നെ​ഹ്റു മു​ത​ൽ മ​ൻ​മോ​ഹ​ൻ സിം​ഗ് വ​രെ​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി​മാ​ർ ശ്ര​മി​ച്ചു നോ​ക്കി​യ​തും ചൈ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തു​മാ​ണ്. എ​ങ്കി​ലും വീ​ണ്ടും പ​രീ​ക്ഷി​ക്കാം. സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ​വും ജ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ഇ​ട​പാ​ടു​ക​ളും വ​ള​ർ​ത്തു​മ്പോ​ൾ അ​തി​ർ​ത്തി​യി​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ക​യും എ​പ്പോ​ഴും സ​ന്ന​ദ്ധ​രാ​യി​രി​ക്കു​ക​യും വേ​ണം എ​ന്നു മാ​ത്രം.

മോ​ദി മ​ട​ങ്ങി​യ​തി​ന്‍റെ പി​റ്റേ​ന്ന് പാ​ക്കി​സ്ഥാ​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി ഷ​രീ​ഫും സൈ​നി​ക​മേ​ധാ​വി​യും ബെ​യ്ജിം​ഗി​ൽ ചൈ​നീ​സ്, റ​ഷ്യ​ൻ നേ​താ​ക്ക​ളോ​ടു ച​ർ​ച്ച ന​ട​ത്തി​യ​തും ഷ​രീ​ഫ്-​ഷി, ഷ​രീ​ഫ്-​പു​ടി​ൻ ഫോ​ട്ടോ​ക​ൾ വ​ന്ന​തും ഇ​ന്ത്യ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​മാ​ണ്.

നൊ​ബേ​ലും ട്രം​പും

എ​ന്താ​ണു ട്രം​പി​നെ ഇ​തി​ലേ​ക്കു ന​യി​ച്ച​ത്? ര​ണ്ടു കാ​ര​ണ​ങ്ങ​ളാ​ണു പ​റ​യു​ന്ന​ത്.

ഒ​ന്ന്: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ അ​വ​സാ​നി​പ്പി​ച്ച​തി​ൽ ത​ന്‍റെ പ​ങ്ക് ഇ​ന്ത്യ നി​ഷേ​ധി​ച്ച​തി​ലെ വി​രോ​ധം. ആ ​നി​ഷേ​ധം സ​മാ​ധാ​ന നൊ​ബേ​ലി​നു ട്രം​പി​ന്‍റെ പേ​ര് ശി​പാ​ർ​ശ ചെ​യ്യാ​ൻ പ​റ്റി​ല്ല എ​ന്നു മോ​ദി പ​റ​യു​ന്ന ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണം വ​രെ എ​ത്തി എ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. നൊ​ബേ​ൽ പു​ര​സ്കാ​രം ട്രം​പി​നു വ​ല്ലാ​ത്ത മോ​ഹം തോ​ന്നി​യ ഒ​ന്നാ​ണെ​ന്ന കാ​ര്യം ലോ​ക​ത്തി​നു മു​ഴു​വ​ൻ അ​റി​യാം. താ​ൻ ഒ​രു വ​ലി​യ സം​ഭ​വ​മാ​ണെ​ന്ന വ​ല്ലാ​ത്ത അ​ബ​ദ്ധവി​ശ്വാ​സ​ത്തി​ന്‍റെ മ​റു​വ​ശ​മാ​ണ​ത്.

പാ​ക്കി​സ്ഥാ​നി​ലെ സ്വ​പ്ന​ങ്ങ​ൾ

ര​ണ്ട്: പാ​ക്കി​സ്ഥാ​നി​ൽ ട്രം​പ് കാ​ണു​ന്ന വ​ലി​യ ബി​സി​ന​സ് അ​വ​സ​ര​ങ്ങ​ൾ. ഇ​ന്ത്യ അ​ങ്ങ​നെ അ​വ​സ​രം ന​ൽ​കി​ല്ല. ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ കൂ​ടെ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള മു​ൻ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് (എ​ൻ​എ​സ്എ) ജേ​ക്ക് സ​ള്ളി​വ​നാ​ണ് ഈ ​ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. എ​തി​ർ പാ​ർ​ട്ടി​ക്കാ​ര​നാ​യ​തി​ന്‍റെ പേ​രി​ൽ ആ​രോ​പ​ണം അ​വി​ശ്വ​സി​ക്കേ​ണ്ട​തി​ല്ല.

പ​ശ്ചി​മേ​ഷ്യ​യി​ലും യൂ​റോ​പ്പി​ലും ട്രം​പി​ന്‍റെ പ്ര​ത്യേ​ക ​ദൂ​ത​നാ​യ റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​കാ​ര​ൻ സ്റ്റീ​വ് വി​റ്റ് കോ​ഫി​ന്‍റെ മ​ക​ൻ സ​ഖ​റി (സാ​ക്) തു​ട​ങ്ങി​യ വേ​ൾ​ഡ് ലി​ബ​ർ​ട്ടി ഫി​നാ​ൻ​ഷ്യ​ൽ എ​ന്ന സ്ഥാ​പ​ന​ത്തി​ന് പാ​ക്കി​സ്ഥാ​നി​ൽ ഈ​യി​ടെ ചി​ല നേ​ട്ട​ങ്ങ​ളു​ണ്ടാ​യി. ക്രി​പ്റ്റോ ക​റ​ൻ​സി വ്യാ​പ​ന​ത്തി​നു​ള്ള അ​നു​വാ​ദ​വും രാ​ജ്യ​ത്ത് ധ​ന​കാ​ര്യ ഇ​ട​പാ​ടു​ക​ൾ ഡി​ജി​റ്റ​ൽ ആ​ക്കാ​നു​ള്ള ക​രാ​റും അ​തി​ൽ​പ്പെ​ടു​ന്നു.

ട്രം​പ് കു​ടും​ബ​ത്തി​ന് ലി​ബ​ർ​ട്ടി​യി​ൽ 60 ശ​ത​മാ​നം ഓ​ഹ​രിയു​ണ്ട്. ഏ​പ്രി​ലി​ൽ ഈ ​ക​രാ​റു​ക​ൾ ഉ​ണ്ടാ​യ ശേ​ഷ​മാ​ണ് പാ​ക് സേ​നാ​മേ​ധാ​വി ഫീ​ൽ​ഡ് മാ​ർ​ഷ​ൽ അ​സിം മു​നീ​റി​നെ ട്രം​പ് വൈ​റ്റ് ഹൗ​സി​ലേ​ക്കു വി​ളി​ച്ചു വി​രു​ന്നു ന​ൽ​കി​യ​ത്. ട്രം​പി​നെ നൊ​ബേ​ലി​നു ശി​പാ​ർ​ശ ചെ​യ്യാ​ൻ മു​നീ​ർ മ​ടി​ച്ചു​മി​ല്ല. ആ ​വി​രു​ന്നി​നു വ​രു​ന്നാേ എ​ന്ന് ട്രം​പ് മോ​ദി​യോ​ടു ചോ​ദി​ച്ചെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Leader Page

ഇന്ത്യയുടെ മഹാശക്തി സൗഹൃദങ്ങൾ

ആ​ഗോ​ള ന​യ​ത​ന്ത്ര​രം​ഗ​ത്തു പ​ണ്ടു​മു​ത​ലേ ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് മെ​യ്‌​വ​ഴ​ക്ക​മു​ള്ള​താ​ണ്. തി​ക​ച്ചും സന്തു​ലി​തം. ത​ത്വ​ത്തി​ൽ ചേ​രി​ചേ​രാ​ത്ത​തും ഫ​ല​ത്തി​ൽ പ്രാ​യോ​ഗി​ക​വും. ഇന്ന​ത്തെ ലോ​ക​രാ​ഷ്‌​ട്രീ​യ​ത്തി​ൽ പി​രി​മു​റു​ക്കം കൂ​ടു​ന്നു. സ​ഖ്യ​ങ്ങ​ൾ മാ​റു​ന്നു. ലോ​ക​ക്ര​മം വി​വി​ധ സ്വാ​ധീ​ന​മേ​ഖ​ല​ക​ളാ​യി വി​ഭ​ജി​ക്ക​പ്പെ​ടു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, നി​ല​പാ​ട് പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ ഇ​ന്ത്യ​ക്കു​മേ​ൽ സ​മ്മ​ർ​ദം കൂ​ടു​ത​ലാ​ണ്.

യു​​​​​​​​​എ​​​​​​​​​സു​​​​​​​​​മാ​​​​​​​​​യു​​​​​​​​​ള്ള ബ​​​​​​​​​ന്ധം വ​​​​​​​​​ഷ​​​​​​​​​ളാ​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യാ​​​​​​​​​ണ്. പ്ര​​​​​​​​​സി​​​​​​​​​ഡ​​​​​​​​​ന്‍റ് ഡോ​​​​​​​ണ​​​​​​​​​ൾ​​​​​​​​​ഡ് ട്രം​​​​​​​​​പി​​​​​​​​​ന്‍റെ സാ​​​​​​​​​മ്പ​​​​​​​​​ത്തി​​​​​​​​​ക ദേ​​​​​​​​​ശീ​​​​​​​​​യ​​​​​​​​​ത​​​​​​​​​യു​​​​​​​​​ടെ പ്ര​​​​​​​​​ധാ​​​​​​​​​ന ല​​​​​​​​​ക്ഷ്യ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലൊ​​​​​​​​​ന്നാ​​​​​​​​​യി ഇ​​​​​​​​​ന്ത്യ മാ​​​​​​​​​റി​​. യു​​​​​​​എ​​​​​​​​​സി​​​​​​​​​ലേ​​​​​​​​​ക്ക് ഇ​​​​​​​​​ന്ത്യ​​​​​​​​​യി​​​​​​​​​ൽ​​​നി​​​​​​​​​ന്നു​​​​​​​​​ള്ള ഇ​​​​​​​​​റ​​​​​​​​​ക്കു​​​​​​​​​മ​​​​​​​​​തി​​​​​​​​​ക്ക് ട്രം​​​​​​​​​പ് ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​കൂ​​​​​​​​​ടം 50 ശ​​​ത​​​മാ​​​നം നി​​​​​​​​​കു​​​​​​​​​തി ഏ​​​​​​​​​ർ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ത്തി. ഇ​​​​​​​​​ത് യു​​​​​​​എ​​​​​​​​​സി​​​​​​​ന്‍റെ വ്യാ​​​​​​​പാ​​​​​​​ര പ​​​​​​​ങ്കാ​​​​​​​ളി​​​​​​​ക​​​​​​​ളി​​​​​​​ൽ ചു​​​മ​​​ത്തു​​​ന്ന ഏ​​​​​​​​​റ്റ​​​​​​​​​വും ഉ​​​​​​​​​യ​​​​​​​​​ർ​​​​​​​​​ന്ന നി​​​​​​​​​ര​​​​​​​​​ക്കാ​​​​​​​​​ണ്. ക​​​​​​​​​ഴി​​​​​​​​​ഞ്ഞ​​​വ​​​​​​​​​ർ​​​​​​​​​ഷം ഇ​​​​​​​​​ന്ത്യ​​​​​​​​​യു​​​​​​​​​ടെ മൊ​​​​​​​​​ത്തം ക​​​​​​​​​യ​​​​​​​​​റ്റു​​​​​​​​​മ​​​​​​​​​തി​​​​​​​​​യു​​​​​​​​​ടെ 18 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​വും യു​​​​​​​​​എ​​​​​​​​​സി​​​​​​​​​ലേ​​​​​​​​​ക്കാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. അ​​​​​​​​​തി​​​​​​​​​നാ​​​​​​​​​ൽ സാ​​​​​​​​​മ്പ​​​​​​​​​ത്തി​​​​​​​​​ക പ്ര​​​​​​​​​ത്യാ​​​​​​​​​ഘാ​​​​​​​​​തം വ​​​​​​​ള​​​​​​​രെ വ​​​​​​​ലി​​​​​​​യ​​​​​​​താ​​​​​​​കും.

വ്യാ​​​​​​​പാ​​​​​​​ര പ്ര​​​​​​​ശ്ന​​​​​​​ത്തി​​​​​​​ലു​​​​​​​മ​​​​​​​പ്പു​​​​​​​റ​​​​​​​മാ​​​​​​​ണി​​​​​​​ത്. യു​​​​​​​​​എ​​​​​​​​​സും ഇ​​​​​​​​​ന്ത്യ​​​​​​​​​യും ത​​​​​​​​​മ്മി​​​​​​​​​ലു​​​​​​​​​ള്ള ത​​​​​​​​​ന്ത്ര​​​​​​​​​പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ ബ​​​​​​​​​ന്ധം കാ​​​​​​​​​ൽ​​​​​​​​​നൂ​​​​​​​​​റ്റാ​​​​​​​​​ണ്ടി​​​​​​​​​ലേ​​​​​​​​​റെ​​​​​​​​​യാ​​​​​​​​​യി ശ​​​​​​​​​ക്തി​​​​​​​​​പ്പെ​​​​​​​​​ട്ടു​​​​​​​​​വ​​​​​​​രി​​​​​​​​​ക​​​​​​​​​യാ​​​​​​​​​ണ്. ഇ​​​​​​​​​ൻ​​​​​​​​​ഡോ-​​​​​​​​​പ​​​​​​​​​സ​​​​​​​​​ഫി​​​​​​​​​ക് മേ​​​​​​​​​ഖ​​​​​​​​​ല​​​​​​​​​യി​​​​​​​​​ൽ ചൈ​​​​​​​ന​​​​​​​യെ പ്ര​​​​​​​തി​​​​​​​രോ​​​​​​​ധി​​​​​​​ക്കാ​​​​​​​നു​​​​​​​ള്ള പ്ര​​​​​​​​​ധാ​​​​​​​​​ന ശ​​​​​​​ക്തി​​​​​​​യാ​​​​​​​യി അ​​​​​​​മേ​​​​​​​രി​​​​​​​ക്ക ഇ​​​​​​​​​ന്ത്യ​​​​​​​​​യെ ക​​​​​​​​​ണ​​​​​​​​​ക്കാ​​​​​​​​​ക്കു​​​​​​​​​ന്നു. എ​​​​​​​​​ന്നാ​​​​​​​​​ൽ, ഏ​​​​​​​​​റ്റ​​​​​​​​​വും ശ​​​​​​​​​ക്ത​​​​​​​​​മാ​​​​​​​​​യ പ​​​​​​​​​ങ്കാ​​​​​​​​​ളി​​​​​​​​​ത്തം​​​​​​​പോ​​​​​​​​​ലും ഒ​​​​​​​​​രു ജ​​​​​​​​​ന​​​​​​​​​പ്രി​​​​​​​​​യ നേ​​​​​​​​​താ​​​​​​​​​വി​​​​​​​​​ന്‍റെ തോ​​​​​​​ന്ന​​​​​​​ലു​​​​​​​ക​​​​​​​ൾ​​​​​​​ക്ക​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ചു മാ​​​​​​​റു​​​​​​​മെ​​​​​​​ന്ന ഓ​​​​​​​​​ർ​​​​​​​മ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ത്ത​​​​​​​​​ലാ​​​​​​​​​ണ് പു​​​​​​​​​തി​​​​​​​​​യ നി​​​​​​​​​കു​​​​​​​​​തി​​​​​​​​​ക​​​​​​​​​ൾ. ഈ ​​​​​​​​​നി​​​​​​​​​കു​​​​​​​​​തി​​​​​​​​​ക​​​​​​​​​ൾ പെ​​​​​​​ട്ടെ​​​​​​​ന്നൊ​​​​​​​രു സാ​​​​​​​​​മ്പ​​​​​​​​​ത്തി​​​​​​​​​ക സം​​​​​​​​​ഘ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ത്തി​​​​​​​​​നു വ​​​​​​​​​ഴി​​​​​​​​​യൊ​​​​​​​​​രു​​​​​​​​​ക്കി​​​​​​​യേ​​​​​​​ക്കാം. അ​​​​​​​തി​​​​​​​ലു​​​​​​​മ​​​​​​​പ്പു​​​​​​​റം, ഇ​​​​​​​​​രു​​​രാ​​​​​​​​​ജ്യ​​​​​​​​​ങ്ങ​​​​​​​​​ളും ത​​​​​​​​​മ്മി​​​​​​​​​ലു​​​​​​​​​ള്ള ബ​​​​​​​​​ന്ധം മാ​​​റ്റി​​​പ്പ​​​ണി​​​യാ​​​നു​​​​​​​ള്ള സാ​​​​​​​ധ്യ​​​​​​​ത​​​​​​​യു​​​​​​​മു​​​​​​​ണ്ട്.

പാ​​​​​​​​​ക്കി​​​​​​​​​സ്ഥാ​​​​​​​​​നു​​​​​​​​​മാ​​​​​​​​​യി അ​​​​​​​​​ടു​​​​​​​​​ക്കു​​​​​​​​​ന്ന അ​​​മേ​​​രി​​​ക്ക

മ​​​​​​​​​റ്റു വ​​​​​​​​​ഴി​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലൂ​​​​​​​​​ടെ​​​​​​​​​യും ട്രം​​​​​​​​​പ് ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​കൂ​​​​​​​​​ടം ഇ​​​​​​​​​ന്ത്യ​​​​​​​​​യെ അ​​​​​​​​​ക​​​​​​​​​റ്റു​​​​​​​​​ന്നു​​​​​​​​​ണ്ട്. അ​​​മേ​​​രി​​​ക്ക പാ​​​​​​​​​ക്കി​​​​​​​​​സ്ഥാ​​​​​​​​​നു​​​​​​​​​മാ​​​​​​​​​യി അ​​​​​​​​​ടു​​​​​​​​​ക്കു​​​​​​​​​ന്നു. പാ​​​​​​​​​ക് സൈ​​​​​​​​​നി​​​​​​​​​ക മേ​​​​​​​​​ധാ​​​​​​​​​വി, ഫീ​​​​​​​​​ൽ​​​​​​​​​ഡ് മാ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ൽ അ​​​​​​​​​സിം മു​​​​​​​​​നീ​​​​​​​​​റി​​​​​​​​​നെ ട്രം​​​​​​​​​പ് വൈ​​​​​​​​​റ്റ് ഹൗ​​​​​​​​​സി​​​​​​​​​ലേ​​​​​​​​​ക്ക് ക്ഷ​​​​​​​​​ണി​​​​​​​​​ച്ചു. അ​​​​​​​​​സിം മു​​​​​​​​​നീ​​​​​​​​​ർ ദീ​​​​​​​​​ർ​​​​​​​​​ഘ​​​​​​​​​കാ​​​​​​​​​ല​​​​​​​​​മാ​​​​​​​​​യി പ്ര​​​​​​​​​കോ​​​​​​​​​പ​​​​​​​​​ന​​​​​​​​​പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ പ്ര​​​​​​​​​സം​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ ആ​​​​​​​ശാ​​​​​​​നാ​​​​​​​ണ്. ഇ​​​​​​​ത്ത​​​​​​​രം പ്ര​​​​​​​​​സ്താ​​​​​​​​​വ​​​​​​​​​ന​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ ആ​​​​​​​​​ണ​​​​​​​​​വ​​​​​​​​​ഭീ​​​​​​​​​ഷ​​​​​​​​​ണി​​​​​​​യു​​​​​​​ടെ മു​​​​​​​​​ഴ​​​​​​​​​ക്ക​​​​​​​​​മു​​​​​​​ണ്ട്. കാ​​​​​​​ഷ്മീ​​​​​​​​​രി​​​​​​​​​നെ പാ​​​​​​​​​ക്കി​​​​​​​​​സ്ഥാ​​​​​​​​​ന്‍റെ ‘ക​​​​​​​​​ഴു​​​​​​​​​ത്തി​​​​​​​​​ലെ പ്ര​​​​​​​​​ധാ​​​​​​​​​ന ഞ​​​​​​​​​ര​​​​​​​​​മ്പ്’ എ​​​​​​​​​ന്ന് വി​​​​​​​​​ശേ​​​​​​​​​ഷി​​​​​​​​​പ്പി​​​​​​​​​ച്ച​​​​​​​​​തു​​​​​​​ണ്ട്. അ​​​​​​​​​ത്ത​​​​​​​​​രം പ​​​​​​​​​രാ​​​​​​​​​മ​​​​​​​​​ർ​​​​​​​​​ശ​​​​​​​​​ങ്ങ​​​​​​​​​ളെ ശാ​​​​​​​​​സ​​​​​​​ന​​​​​​​യ്ക്കു പ​​​​​​​ക​​​​​​​രം ന​​​​​​​​​യ​​​​​​​​​ത​​​​​​​​​ന്ത്ര​​​​​​​​​പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ സൗ​​​​​​​​​ഹൃ​​​​​​​​​ദ​​​​​​​​​ത്തോ​​​​​​​​​ടു കൂ​​​​​​​​​ടി​​​​​​​യാ​​​​​​​ണ് യു​​​​​​​എ​​​​​​​സ് സ​​​​​​​​​മീ​​​​​​​​​പി​​​​​​​​​ച്ച​​​​​​​​​ത്. ഇ​​​​​​​ത് ട്രം​​​​​​​​​പി​​​​​​​​​ന്‍റെ വി​​​​​​​​​ദേ​​​​​​​​​ശ​​​​​​​​​ന​​​​​​​​​യ​​​​​​​​​ത്തി​​​​​​​​​ന്‍റെ സ്വ​​​​​​​ഭാ​​​​​​​വ​​​​​​​മാ​​​​​​​റ്റം സൂ​​​​​​​​​ചി​​​​​​​​​പ്പി​​​​​​​​​ക്കു​​​​​​​​​ന്നു.

പാ​​​ക്കി​​​​​​​​​സ്ഥാ​​​​​​​​​നു​​​​​​​​​മാ​​​​​​​​​യു​​​​​​​​​ള്ള ഇ​​​​​​​​​ത്ത​​​​​​​​​രം സൗ​​​​​​​​​ഹൃ​​​​​​​​​ദം ത​​​​​​​​​ന്ത്ര​​​​​​​​​പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ പ്ര​​​​​​​​​കോ​​​​​​​​​പ​​​​​​​​​നം മാ​​​​​​​​​ത്ര​​​​​​​​​മാ​​​​​​​​​ണ്. നി​​​​​​​​​ല​​​​​​​​​നി​​​​​​​​​ൽ​​​​​​​​​പ്പി​​​​​​​​​ന് ഭീ​​​​​​​​​ഷ​​​​​​​​​ണി​​​​​​​​​യ​​​​​​​​​ല്ല. യു​​​​​​​​​എ​​​​​​​​​സി​​​​​​​​​ന്‍റെ സാ​​​​​​​​​മ്പ​​​​​​​​​ത്തി​​​​​​​​​ക​​​​​​​വും സാ​​​​​​​​​ങ്കേ​​​​​​​​​തി​​​​​​​​​ക​​​​​​​വും ത​​​​​​​​​ന്ത്ര​​​​​​​​​പ​​​​​​​​​ര​​​​​​​വു​​​​​​​​​മാ​​​​​​​​​യ ദീ​​​​​​​​​ർ​​​​​​​​​ഘ​​​​​​​​​കാ​​​​​​​​​ല താ​​​​​​​​​​​​​​​​​​ത്പ​​​​​​​​​ര്യ​​​​​​​​​ങ്ങ​​​​​​​​​ൾ ഇ​​​​​​​​​പ്പോ​​​​​​​​​ഴും ഇ​​​​​​​​​ന്ത്യ​​​​​​​​​യു​​​​​​​​​ടേ​​​​​​​​​തു​​​​​​​​​മാ​​​​​​​​​യാ​​​​​​​ണ് കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ യോ​​​​​​​​​ജി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​ത്. പാ​​​​​​​​​കി​​​​​​​​​സ്ഥാ​​​​​​​​​നു​​​​​​​മാ​​​​​​​യു​​​​​​​ള്ള അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യു​​​​​​​ടെ ഇ​​​​​​​​​ട​​​​​​​​​പാ​​​​​​​​​ടു​​​​​​​​​ക​​​​​​​​​ൾ ഇ​​​​​​​​​ന്ത്യ​​​​​​​​​ൻ സു​​​​​​​​​ര​​​​​​​​​ക്ഷ​​​​​​​​​യെ ത​​​​​​​​​ക​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​തെ കൈ​​​​​​​​​കാ​​​​​​​​​ര്യം ചെ​​​​​​​​​യ്യു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​ലാ​​​​​​​​​ണ് വെ​​​​​​​​​ല്ലു​​​​​​​​​വി​​​​​​​​​ളി. പ്ര​​​​​​​​​ത്യേ​​​​​​​​​കി​​​​​​​​​ച്ചും കാ​​​​​​​​​ഷ്മീ​​​​​​​​​രി​​​​​​​​​ലെ അ​​​​​​​​​സ്ഥി​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ നി​​​​​​​​​യ​​​​​​​​​ന്ത്ര​​​​​​​​​ണ​​​​​​​​​രേ​​​​​​​​​ഖ​​​​​​​​​യി​​​​​​​​​ൽ. ക​​​​​​​​​ഴി​​​​​​​​​ഞ്ഞ ഏ​​​​​​​​​പ്രി​​​​​​​​​ലി​​​​​​​​​ൽ പാ​​​​​​​​​ക്കി​​​​​​​​​സ്ഥാ​​​​​​​​​നി​​​ൽ​​​നി​​​ന്നു​​​ള്ള തീ​​​​​​​​​വ്ര​​​​​​​​​വാ​​​​​​​​​ദി​​​​​​​​​ക​​​​​​​​​ൾ നി​​​​​​​​​യ​​​​​​​​​ന്ത്ര​​​​​​​​​ണ​​​​​​​​​രേ​​​​​​​​​ഖ ലം​​​​​​​​​ഘി​​​​​​​​​ച്ച് വി​​​​​​​​​നോ​​​​​​​​​ദ​​​​​​​​​സ​​​​​​​​​ഞ്ചാ​​​​​​​​​രി​​​​​​​​​ക​​​​​​​​​ൾ​​​​​​​​​ക്കു​​​​​​​നേ​​​​​​​​​രേ ക്രൂ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണം ന​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു.

പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​നു​​​​​​​ള്ള ചൈ​​​​​​​ന​​​​​​​യു​​​​​​​ടെ പി​​​​​​​ന്തു​​​​​​​ണ കൂ​​​​​​​ടി​​​​​​​യാ​​​​​​​കു​​​​​​​ന്പോ​​​​​​​ൾ ഇ​​​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ സു​​​​​​​​​ര​​​​​​​​​ക്ഷ​​​​​​​​​യ്ക്കു​​​​​​​​​ള്ള അ​​​​​​​​​പ​​​​​​​​​ക​​​​​​​​​ട​​​​​​​​​സാ​​​​​​​​​ധ്യ​​​​​​​​​ത​​ കൂ​​​​​​​​​ടു​​​​​​​​​ന്നു. ഏ​​​​​​​​​പ്രി​​​​​​​​​ലി​​​​​​​​​ലെ പാ​​​​​​​​​ക് തീ​​​​​​​​​വ്ര​​​​​​​​​വാ​​​​​​​​​ദ ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​​​ത്തെ ഇ​​​​​​​​​ന്ത്യ ഓ​​​​​​​​​പ്പ​​​​​​​​​റേ​​​​​​​​​ഷ​​​​​​​​​ൻ സി​​​​​​​​​ന്ദൂ​​​​​​​​​റി​​​​​​​ലൂ​​​​​​​ടെ തി​​​​​​​രി​​​​​​​ച്ച​​​​​​​ടി​​​​​​​ച്ച​​​​​​​പ്പോ​​​​​​​ൾ ചൈ​​​​​​​​​ന പാ​​​​​​​​​ക്കി​​​​​​​​​സ്ഥാ​​​​​​​​​ന് ത​​​​​​​​​ത്സ​​​​​​​​​മ​​​​​​​​​യ സൈ​​​​​​​​​നി​​​​​​​​​ക-​​​​​​​​​ന​​​​​​​​​യ​​​​​​​​​ത​​​​​​​​​ന്ത്ര പി​​​​​​​​​ന്തു​​​​​​​​​ണ ന​​​​​​​​​ൽ​​​​​​​​​കി​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. സൈ​​​​​​​​​നി​​​​​​​​​ക ഉ​​​​​​​​​പ​​​​​​​​​ക​​​​​​​​​ര​​​​​​​​​ണ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​ൽ ചൈ​​​​​​​​​ന​​​​​​​​​യാ​​​​​​​​​ണ് പാ​​​​​​​​​ക്കി​​​​​​​​​സ്ഥാ​​​​​​​​​ന്‍റെ ഏ​​​​​​​​​റ്റ​​​​​​​​​വും വ​​​​​​​​​ലി​​​​​​​​​യ വി​​​​​​​​​ത​​​​​​​​​ര​​​​​​​​​ണ​​​​​​​​​ക്കാ​​​​​​​​​ര​​​​​​​​​ൻ. പാ​​​​​​​​​ക്കി​​​​​​​​​സ്ഥാ​​​​​​​​​ൻ ഇ​​​​​​​​​ന്ത്യ​​​​​​​​​ക്കെ​​​​​​​​​തി​​​​​​​​​രേ ഉ​​​​​​​​​പ​​​​​​​​​യോ​​​​​​​​​ഗി​​​​​​​​​ച്ചി​​​​​​​​​ട്ടു​​​​​​​​​ള്ള ആ​​​​​​​​​യു​​​​​​​​​ധ​​​​​​​​​ങ്ങ​​​​​​​​​ളും ഇ​​​​​​​​​തി​​​​​​​​​ൽ ഉ​​​​​​​​​ൾ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ന്നു.

കൂ​​​​​​​​​ടാ​​​​​​​​​തെ, ചൈ​​​​​​​​​ന​​​​​​​​​യു​​​​​​​​​ടെ ബെ​​​​​​​​​ൽ​​​​​​​​​റ്റ് ആ​​​​​​​​​ൻ​​​​​​​​​ഡ് റോ​​​​​​​​​ഡ് ഇ​​​​​​​​​നി​​​​​​​​​ഷ്യേറ്റീ​​​​​​​​​വി​​​​​​​​​ലെ ഏ​​​​​​​​​റ്റ​​​​​​​​​വും വ​​​​​​​​​ലി​​​​​​​​​യ പ​​​​​​​​​ദ്ധ​​​​​​​​​തി ചൈ​​​​​​​​​ന-​​​​​​​​​പാ​​​​​​​​​ക്കി​​​​​​​​​സ്ഥാ​​​​​​​​​ൻ സാ​​​​​​​​​മ്പ​​​​​​​​​ത്തി​​​​​​​​​ക ഇ​​​​​​​​​ട​​​​​​​​​നാ​​​​​​​​​ഴി​​​​​​​​​യാ​​​​​​​​​ണ്. ഇ​​​​​​​​​ന്ത്യ​​​​​​​​​യു​​​​​​​​​ടെ ത​​​​​​​​​ന്ത്ര​​​​​​​​​പ്ര​​​​​​​​​ധാ​​​​​​​​​ന​​​​​​​​​മാ​​​​​​​​​യ നി​​​​​​​​​ര​​​​​​​​​വ​​​​​​​​​ധി മേ​​​​​​​​​ഖ​​​​​​​​​ല​​​​​​​​​ക​​​​​​​​​ളി​​​​​​​​​ൽ ചൈ​​​​​​​​​ന​​​​​​​​​യ്ക്കു സ്വാ​​​​​​​​​ധീ​​​​​​​​​നം ന​​​​​​​ല്കു​​​​​​​ന്ന ഇ​​​​​​​​​ത് തെ​​​​​​​​​ക്കു ​​പ​​​​​​​​​ടി​​​​​​​​​ഞ്ഞാ​​​​​​​​​റ​​​​​​​​​ൻ പാ​​​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​​​നി​​​​​​​​​ലെ ഗ്വാ​​​​​​​​​ദ​​​​​​​​​ർ തു​​​​​​​​​റ​​​​​​​​​മു​​​​​​​​​ഖ​​​​​​​​​ം കേ​​​​​​​​​ന്ദ്രീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ച്ചാ​​​​​​​​​ണ്. ചൈ​​​​​​​​​ന-​​​​​​​​​പാ​​​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​​​ൻ സ​​​​​​​​​ഖ്യം ഇ​​​​​​​​​നി ത​​​​​​​​​ന്ത്ര​​​​​​​​​പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ ഒ​​​​​​​​​ത്തു​​​​​​​​​ചേ​​​​​​​​​ര​​​​​​​​​ല​​​​​​​​​ല്ല; ത​​​​​​​​​ന്ത്ര​​​​​​​​​പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ ധാ​​​​​​​​​ര​​​​​​​​​ണ​​ ത​​​​​​​ന്നെ​​​​​​​യാ​​​​​​​​​ണ് എ​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​ന്‍റെ തെ​​​​​​​​​ളി​​​​​​​​​വാ​​​​​​​​​ണി​​​​​​​​​ത്. അ​​​​​​​​​തി​​​​​​​​​നാ​​​​​​​​​ൽ, ഇ​​​​​​​തേ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് ഇ​​​​​​​​​ന്ത്യ​​ സ​​​​​​​മ​​​​​​​ഗ്ര​​​​​​​മാ​​​​​​​യി പ്ര​​​​​​​തി​​​​​​​ക​​​​​​​രി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​തു​​​​​​​ണ്ട്. ആ​​​​​​​​​ഭ്യ​​​​​​​​​ന്ത​​​​​​​​​ര​​​​​​​മാ​​​​​​​യ സാ​​​​​​​​​മ്പ​​​​​​​​​ത്തി​​​​​​​​​ക പ്ര​​​​​​​​​തി​​​​​​​​​രോ​​​​​​​​​ധം, അ​​​​​​​​​തി​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​യി​​​​​​​​​ലെ സൈ​​​​​​​​​നി​​​​​​​​​ക സ​​​​​​​​​ജ്ജീ​​​​​​​​​ക​​​​​​​​​ര​​​​​​​​​ണ​​​​​​​​​ങ്ങ​​​​​​​​​ൾ, ഇ​​​​​​​​​ൻ​​​​​​​​​ഡോ-​​​​​​​​​പ​​​​​​​​​സ​​​​​​​​​ഫി​​​​​​​​​ക് മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ലെ ന​​​​​​​​​യ​​​​​​​​​ത​​​​​​​​​ന്ത്ര​​​​​​​​​പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ ഇ​​​​​​​​​ട​​​​​​​​​പെ​​​​​​​​​ട​​​​​​​​​ൽ എ​​​​​​​​​ന്നി​​​​​​​​​വ ഇ​​​​​​​​​തി​​​​​​​​​ൽ ഉ​​​​​​​​​ൾ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ന്നു.

ചൈ​​​​​​​​​നയു‌ടെ ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണങ്ങൾ

ചൈ​​​​​​​​​ന ഇ​​​​​​​​​ന്ത്യ​​​​​​​​​ക്കെ​​​​​​​​​തി​​​​​​​​​രേ അ​​​​​​​​​തി​​​​​​​​​ർ​​​​​​​​​ത്തി ക​​​​​​​​​ട​​​​​​​​​ന്ന്​​ നേ​​​​​​​​​രി​​​​​​​​​ട്ടു​​​​​​​​​ള്ള ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​​​വും ന​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​യി​​​​​​​​​ട്ടു​​​​​​​​​ണ്ട്. 1962ലെ ​​​​​​​​​ഇ​​​​​​​ന്ത്യ-​​​​​​​​​ചൈ​​​​​​​​​ന യു​​​​​​​​​ദ്ധ​​​​​​​​​ത്തി​​​​​​​​​ലെ ക്രൂ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ അ​​​​​​​​​ധ്യാ​​​​​​​​​യ​​​​​​​​​മാ​​​​​​​​​യ ഗ​​​​​​​​​ൽ​​​​​​​​​വാ​​​​​​​​​ൻ യു​​​​​​​​​ദ്ധ​​​​​​​​​ത്തി​​​​​​​​​ലെ മു​​​​​​​​​റി​​​​​​​​​പ്പാ​​​​​​​​​ടു​​​​​​​​​ക​​​​​​​​​ൾ 2020ൽ ​​​​​​​​​അ​​​​​​​വ​​​​​​​ർ വീ​​​​​​​​​ണ്ടും തു​​​​​​​​​റ​​​​​​​​​ന്നു. ചൈ​​​​​​​​​നീ​​​​​​​​​സ് സൈ​​​​​​​​​ന്യം ഗ​​​​​​​​​ൽ​​​​​​​​​വാ​​​​​​​​​ൻ താ​​​​​​​​​ഴ്‌വ​​​​​​​​​ര​​​​​​​​​യി​​​​​​​​​ലെ നി​​​​​​​​​യ​​​​​​​​​ന്ത്ര​​​​​​​​​ണ​​​​​​​​​രേ​​​​​​​​​ഖ ലം​​​​​​​​​ഘി​​​​​​​​​ച്ചു ന​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​യ ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​ങ്ങ​​​​​​​​​ൾ 20 ഇ​​​​​​​​​ന്ത്യ​​​​​​​​​ൻ സൈ​​​​​​​​​നി​​​​​​​​​ക​​​​​​​​​രു​​​​​​​​​ടെ മ​​​​​​​​​ര​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​നു കാ​​​​​​​​​ര​​​​​​​​​ണ​​​​​​​​​മാ​​​​​​​​​യി. അ​​​​​​​​​രു​​​​​​​​​ണാ​​​​​​​​​ച​​​​​​​​​ൽ പ്ര​​​​​​​​​ദേ​​​​​​​​​ശി​​​​​​​​​നോ​​​​​​​​​ടു​​​​​​​​​ ചേ​​​​​​ർ​​​​​​ന്നു​​​​​​ള്ള ഹി​​​​​​​​​മാ​​​​​​​​​ല​​​​​​​​​യ​​​​​​​​​ൻ അ​​​​​​​​​തി​​​​​​​​​ർ​​​​​​​​​ത്തി​​​​​​​​​യി​​​​​​​​​ലെ ചൈ​​​​​​​​​ന​​​​​​​​​യു​​​​​​​​​ടെ ഉ​​​​​​​​​യ​​​​​​​​​ർ​​​​​​​​​ന്ന സൈ​​​​​​​​​നി​​​​​​​​​ക വി​​​​​​​​​ന്യാ​​​​​​​​​സ​​​​​​​​​വും പി​​​​​​​​​രി​​​​​​​​​മു​​​​​​​​​റു​​​​​​​​​ക്കം വ​​​​​​​​​ർ​​​​​​​​​ധി​​​​​​​​​പ്പി​​​​​​​​​ക്കു​​​​​​​​​ന്നു.

ഈ ​​​​​​​​​പ്ര​​​​​​​​​ശ്‌​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​നി​​​​​​​​​ട​​​​​​​​​യി​​​​​​​​​ലും റ​​​​​​​​​ഷ്യ​​​​​​​​​യു​​​​​​​​​മാ​​​​​​​​​യു​​​​​​​​​ള്ള ഇ​​​​​​​​​ന്ത്യ​​​​​​​​​യു​​​​​​​​​ടെ പ​​​​​​​​​ങ്കാ​​​​​​​​​ളി​​​​​​​​​ത്തം ശ​​​​​​​​​ക്ത​​​​​​​​​മാ​​​​​​​​​യി നി​​​​​​​​​ല​​​​​​​​​കൊ​​​​​​​​​ണ്ടു. ശീ​​​​​​​​​ത​​​​​​​​​യു​​​​​​​​​ദ്ധ​​​​​​​​​ത്തി​​​​​​​​​ലെ ചേ​​​​​​​​​രി​​​​​​​​​ചേ​​​​​​​​​രാ ന​​​​​​​​​യ​​​​​​​​​ത്തി​​​​​​​​​ന്‍റെ അ​​​​​​​​​ടി​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ൽ രൂ​​​​​​​​​പ​​​​​​​​​പ്പെ​​​​​​​​​ട്ട​​​താ​​​ണ് ഈ ​​​​​​​​​ഉ​​​​​​​​​ഭ​​​​​​​​​യ​​​​​​​​​ക​​​​​​​​​ക്ഷി ബ​​​​​​​​​ന്ധം. പ​​​ര​​​സ്പ​​​ര ബ​​​ഹു​​​മാ​​​ന​​​മാ​​​ണ് ബ​​​ന്ധ​​​ത്തി​​​ന്‍റെ അ​​​ടി​​​ത്ത​​​റ. അ​​​​​​​​​തി​​​​​​​​​നാ​​​​​​​​​ൽ, എ​​​​​​​​​ല്ലാ കാ​​​​​​​​​ര്യ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലും യോ​​​​​​​​​ജി​​​​​​​​​ക്കു​​​​​​​​​ന്നി​​​​​​​​​ല്ലെ​​​​​​​​​ങ്കി​​​​​​​​​ലും ഇ​​​​​​​​​ന്ത്യ നി​​​​​​​​​ർ​​​​​​​​​ണാ​​​​​​​​​യ​​​​​​​​​ക പ്ര​​​​​​​​​തി​​​​​​​​​രോ​​​​​​​​​ധ ഉ​​​​​​​​​പ​​​​​​​​​ക​​​​​​​​​ര​​​​​​​​​ണ​​​​​​​​​ങ്ങ​​​​​​​​​ൾ റ​​​​​​​​​ഷ്യ​​​​​​​​​യി​​​​​​​​​ൽനി​​​​​​​​​ന്നു വാ​​​​​​​​​ങ്ങു​​​​​​​​​ന്നു. ഈ ​​​​​​​​​വ​​​​​​​​​ർ​​​​​​​​​ഷം റ​​​​​​​​​ഷ്യ​​​​​​​​​ൻ പ്ര​​​​​​​​​സി​​​​​​​​​ഡ​​​​​​​​​ന്‍റ് വ്‌​​​​​​​​​ളാ​​​​​​​​​ഡി​​​​​​​​​മി​​​​​​​​​ർ പു​​​​​​​​​ടി​​​​​​​​​ൻ ന്യൂ​​​​​​​​​ഡ​​​​​​​​​ൽ​​​​​​​​​ഹി സ​​​​​​​​​ന്ദ​​​​​​​​​ർ​​​​​​​​​ശി​​​​​​​​​ക്കു​​​ന്നു​​​ണ്ട്. എ​​​​​​​​​ന്നാ​​​​​​​​​ൽ, ഇ​​​​​​​​​വി​​​​​​​​​ടെ​​​പ്പോ​​​​​​​​​ലും ഇ​​​​​​​​​ന്ത്യ​​​​​​​​​ക്ക് ആ​​​​​​​​​ശ​​​​​​​​​ങ്ക​​​​​​​​​യ്ക്കു വ​​​ക​​​യു​​​ണ്ട്; റ​​​​​​​​​ഷ്യ ചൈ​​​​​​​​​ന​​​​​​​​​യെ കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ ആ​​​​​​​​​ശ്ര​​​​​​​​​യി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നാ​​​​​​​​​ൽ, റ​​​​​​​​​ഷ്യ​​​​​​​​​യു​​​​​​​​​മാ​​​​​​​​​യു​​​​​​​​​ള്ള ഇ​​​​​​​​​ന്ത്യ​​​​​​​​​യു​​​​​​​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ൽ ദോ​​​ഷ​​​ക​​​ര​​​മാ​​​യ പാ​​​ർ​​​ശ്വ​​​ഫ​​​ല​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യേ​​​ക്കാം.

ബ്രി​​​ട്ട​​​നു​​​​​​​​​മാ​​​​​​​​​യി സ്വ​​​​​​​​​ത​​​​​​​​​ന്ത്ര വ്യാ​​​​​​​​​പാ​​​​​​​​​ര ക​​​​​​​​​രാ​​​​​​​​​ർ

ഭൗ​​​മ​​​രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലെ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന അ​​​​​​​​​പ​​​​​​​​​ക​​​​​​​​​ട​​​​​​​​​സാ​​​​​​​​​ധ്യ​​​​​​​​​ത​​​​​​ കു​​​​​​​​​റ​​​​​​​​​യ്ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​ന് ഇ​​​​​​​​​ന്ത്യ രാ​​​ജ്യാ​​​ന്ത​​​ര പ​​​​​​​​​ങ്കാ​​​​​​​​​ളി​​​​​​​​​ത്തം വൈ​​​​​​​​​വി​​​​​​​​​ധ്യ​​​​​​​​​വ​​​​​​​​​ത്ക​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യാ​​​​​​​​​ണ്. യൂ​​​​​​​​​റോ​​​​​​​​​പ്പ് അ​​​​​​​​​തി​​​​​​​​​ന്‍റെ വി​​​​​​​​​ത​​​​​​​​​ര​​​​​​​​​ണ ശൃം​​​​​​​​​ഖ​​​​​​​​​ല​​​​​​​​​ക​​​​​​​​​ൾ പു​​​​​​​​​നഃ​​​​​​​​​ക്ര​​​​​​​​​മീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കാ​​​​​​​​​ൻ ശ്ര​​​​​​​​​മി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നാ​​​ൽ​​​​​​ ഇ​​​​​​​​​ന്ത്യ​​​​​​​​​ക്ക് ബ്രി​​​ട്ട​​​നു​​​​​​​​​മാ​​​​​​​​​യി സ്വ​​​​​​​​​ത​​​​​​​​​ന്ത്ര വ്യാ​​​​​​​​​പാ​​​​​​​​​ര ക​​​​​​​​​രാ​​​​​​​​​ർ ച​​​​​​​​​ർ​​​​​​​​​ച്ച ചെ​​​യ്യാ​​​​​​​​​ൻ അ​​​വ​​​സ​​​രം കി​​​ട്ടി. യൂ​​​​​​​​​റോ​​​​​​​​​പ്യ​​​​​​​​​ൻ യൂ​​​​​​​​​ണി​​​​​​​​​യ​​​​​​​​​നു​​​​​​​​​മാ​​​​​​​​​യു​​​ള്ള വ്യാ​​​​​​​​​പാ​​​​​​​​​ര ച​​​​​​​​​ർ​​​​​​​​​ച്ച​​​​​​​​​ക​​​​​​​​​ൾ​​​​​​ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​​​​​​​നു​​​മാ​​​യി. ഫ്രാ​​​​​​​​​ൻ​​​​​​​​​സും ജ​​​​​​​​​ർ​​​മ​​​നി​​​​​​​​​യും പോ​​​​​​​​​ലു​​​​​​​​​ള്ള രാ​​​​​​​​​ജ്യ​​​​​​​​​ങ്ങ​​​​​​​​​ൾ ചൈ​​​​​​​​​ന​​​​​​​​​യ്ക്ക് ഒ​​​​​​​​​രു ജ​​​​​​​​​നാ​​​​​​​​​ധി​​​​​​​​​പ​​​​​​​​​ത്യ ബ​​​​​​​​​ദ​​​​​​​​​ലാ​​​​​​​​​യി ഇ​​​​​​​​​ന്ത്യ​​​​​​​​​യെ സ്വീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കാ​​​​​​​​​ൻ ആ​​​​​​​​​കാം​​​​​​​​​ക്ഷ​​​​​​​​​യോ​​​​​​​​​ടെ കാ​​​​​​​​​ത്തി​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്നു.

ആ​​​​​​​​​ഫ്രി​​​​​​​​​ക്ക​​​​​​​​​യു​​​​​​​​​മാ​​​​​​​​​യു​​​​​​​​​ള്ള ച​​​​​​​​​രി​​​​​​​​​ത്ര​​​​​​​​​പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ ബ​​​​​​​​​ന്ധ​​​​​​​​​ങ്ങ​​​​​​​​​ളും ഇ​​​​​​​​​ന്ത്യ പു​​​​​​​​​ന​​​​​​​​​രു​​​​​​​​​ജ്ജീ​​​​​​​​​വി​​​പ്പി​​​ക്കു​​​ന്നു. ഉ​​​യ​​​ർ​​​ന്ന ജ​​​ന​​​സം​​​ഖ്യ​​​യും പ്ര​​​​​​​​​കൃ​​​​​​​​​തി​​​വി​​​​​​​​​ഭ​​​​​​​​​വ സ​​​​​​​​​മ്പ​​​​​​​​​ത്തു​​​​​​​​​മു​​​​​​​​​ള്ള ആ​​​​​​​​​ഫ്രി​​​​​​​​​ക്ക ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ഇ​​​​​​​​​ന്ത്യ​​​​​​​​​യു​​​​​​​​​ടെ ആ​​​ഗ്ര​​​ഹ​​​ങ്ങ​​​ളു​​​ടെ പ്ര​​​ധാ​​​ന ല​​​ക്ഷ്യ​​​മാ​​​ണ്. ആ​​​ഫ്രി​​​ക്ക​​​യെ ചൂ​​​​​​​​​ഷ​​​​​​​​​ണം ചെ​​​​​​​​​യ്യു​​​​​​​​​ന്ന സ​​​​​​​​​മീ​​​​​​​​​പ​​​​​​​​​ന​​​മാ​​​ണ് ചൈ​​​ന​​​യു​​​ടേ​​​ത്. ഇ​​​​​​​​​ന്ത്യ​​​യാ​​​ക​​​ട്ടെ പ​​​​​​​​​ര​​​​​​​​​സ്പ​​​​​​​​​രം പ്ര​​​​​​​​​യോ​​​​​​​​​ജ​​​​​​​​​ന​​​​​​​​​ക​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ പ​​​​​​​​​ങ്കാ​​​​​​​​​ളി​​​​​​​​​ത്തം വ​​​​​​​​​ള​​​​​​​​​ർ​​​​​​​​​ത്താ​​​​​​​​​ൻ ശ്ര​​​​​​​​​മി​​​​​​​​​ക്കു​​​​​​​​​ന്നു. ആ​​​ഫ്രി​​​ക്ക​​​യി​​​ലെ ആ​​​​​​​​​രോ​​​​​​​​​ഗ്യ സം​​​​​​​​​ര​​​​​​​​​ക്ഷ​​​​​​​​​ണം, വി​​​​​​​​​ദ്യാ​​​​​​​​​ഭ്യാ​​​​​​​​​സം, ഡി​​​​​​​​​ജി​​​​​​​​​റ്റ​​​​​​​​​ൽ അ​​​​​​​​​ടി​​​​​​​​​സ്ഥാ​​​​​​​​​ന സൗ​​​​​​​​​ക​​​​​​​​​ര്യ​​​​​​​​​ങ്ങ​​​​​​​​​ൾ എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​യി​​​​​​​​​ൽ ഇ​​​​​​​​​ന്ത്യ​​​​​​​​​ൻ നി​​​​​​​​​ക്ഷേ​​​​​​​​​പ​​​​​​​​​ങ്ങ​​​​​​​​​ളു​​​ണ്ട്.

ഇ​​​​​​​​​ന്ത്യ​​​യു​​​ടെ താ​​​ത്പ​​​ര്യം മാ​​​നു​​​ഷി​​​ക​​​വും ത​​​​​​​​​ന്ത്ര​​​​​​​​​പ​​​​​​​​​ര​​​​​​​​​വും

ഗ​​​​​​​​​ൾ​​​​​​​​​ഫ് മേ​​​​​​​​​ഖ​​​​​​​​​ല​​​​​​​​​യി​​​​​​​​​ൽ ഇ​​​​​​​​​ന്ത്യ​​​യു​​​ടെ താ​​​ത്പ​​​ര്യം മാ​​​നു​​​ഷി​​​ക​​​വും ത​​​​​​​​​ന്ത്ര​​​​​​​​​പ​​​​​​​​​ര​​​​​​​​​വു​​​​​​​​​മാ​​​​​​​​​ണ്. എ​​​​​​​​​ട്ട് ദ​​​​​​​​​ശ​​​​​​​​​ല​​​​​​​​​ക്ഷ​​​​​​​​​ത്തി​​​​​​​​​ല​​​​​​​​​ധി​​​​​​​​​കം ഇ​​​​​​​​​ന്ത്യ​​​​​​​​​ക്കാ​​​​​​​​​ർ ഈ ​​​​​​​​​മേ​​​​​​​​​ഖ​​​​​​​​​ല​​​​​​​​​യി​​​​​​​​​ൽ താ​​​​​​​​​മ​​​​​​​​​സി​​​​​​​​​ക്കു​​​​​​​​​ന്നു, ജോ​​​​​​​​​ലി ചെ​​​​​​​​​യ്യു​​​​​​​​​​​​​​​ന്നു. അ​​​​​​​​​വ​​​​​​​​​രു​​​​​​​​​ടെ വ​​​​​​​​​രു​​​​​​​​​മാ​​​​​​​​​നം നാ​​​ട്ടി​​​ലു​​​ള്ള കു​​​​​​​​​ടും​​​​​​​​​ബ​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്ക് സ​​​​​​​​​ഹാ​​​​​​​​​യ​​​​​​​​​മാ​​​​​​​​​ണ്. എ​​​​​​​​​ങ്കി​​​​​​​​​ലും എ​​​​​​​​​ണ്ണ​​​​​​​​​യെ ആ​​​​​​​​​ശ്ര​​​​​​​​​യി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​ന​​​പ്പു​​​റ​​​ത്തേ​​​ക്ക് ഗ​​​​​​​​​ൾ​​​​​​​​​ഫ് രാ​​​​​​​​​ജ്യ​​​​​​​​​ങ്ങ​​​​​​​​​ൾ ശ്ര​​​മം തു​​​ട​​​ങ്ങി​​​യ​​​തി​​​നാ​​​ൽ ഇ​​​​​​​​​ന്ത്യ​​​​​​​​​ക്ക് ന​​​​​​​​​ൽ​​​​​​​​​കാ​​​​​​​​​ൻ കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ കാ​​​​​​​​​ര്യ​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ണ്ട്: സാ​​​​​​​​​ങ്കേ​​​​​​​​​തി​​​​​​​​​ക​​​വി​​​​​​​​​ദ്യ, നൈ​​​പു​​​ണ്യം, വ്യാ​​​​​​​​​പാ​​​​​​​​​രം. യു​​​​​​​​​എ​​​​​​​​​ഇ​​​​​​​​​യു​​​​​​​​​മാ​​​​​​​​​യു​​​ള്ള ഇ​​​​​​​​​ന്ത്യ​​​​​​​​​യു​​​​​​​​​ടെ സ​​​​​​​​​മ​​​​​​​​​ഗ്ര സാ​​​​​​​​​മ്പ​​​​​​​​​ത്തി​​​​​​​​​ക പ​​​​​​​​​ങ്കാ​​​​​​​​​ളി​​​​​​​​​ത്ത ക​​​​​​​​​രാ​​​​​​​​​റും സൗ​​​​​​​​​ദി അ​​​​​​​​​റേ​​​​​​​​​ബ്യ​​​​​​​​​യു​​​​​​​​​മാ​​​​​​​​​യി വ​​​​​​​​​ർ​​​​​​​​​ധി​​​​​​​​​ച്ചു​​​​​​​​​വ​​​​​​​​​രു​​​​​​​​​ന്ന പ്ര​​​​​​​​​തി​​​​​​​​​രോ​​​​​​​​​ധ സ​​​​​​​​​ഹ​​​​​​​​​ക​​​​​​​​​ര​​​​​​​​​ണ​​​​​​​​​വും ബ​​​ന്ധ​​​ങ്ങ​​​ളി​​​ലെ ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ ആ​​​ഴം കൂ​​​ടു​​​ന്ന​​​തി​​​നെ സൂ​​​​​​​​​ചി​​​​​​​​​പ്പി​​​​​​​​​ക്കു​​​​​​​​​ന്നു.

ഏ​​​​​​​​​ഷ്യ​​​​​​​​​യി​​​​​​​​​ൽ, അ​​​​​​​​​ന്ത​​​​​​​​​രി​​​​​​​​​ച്ച ജാ​​​​​​​​​പ്പ​​​​​​​​​നീ​​​​​​​​​സ് പ്ര​​​​​​​​​ധാ​​​​​​​​​ന​​​​​​​​​മ​​​​​​​​​ന്ത്രി ആ​​​​​​​​​ബെ ഷി​​​​​​​​​ൻ​​​​​​​​​സോ​​​​​​​​​യു​​​​​​​​​ടെ നേ​​​​​​​​​തൃ​​​​​​​​​ത്വം ഇ​​​​​​​​​ന്ത്യ തീ​​​​​​​​​ർ​​​​​​​​​ച്ച​​​​​​​​​യാ​​​​​​​​​യും ഓ​​​​​​​​​ർ​​​​​​​​​മി​​​​​​​​​ക്കു​​​​​​​​​ന്നു​​​​​​​​​ണ്ടാ​​​​​​​​​വും. പ്ര​​​​​​​​​ത്യേ​​​​​​​​​കി​​​​​​​​​ച്ച് സു​​​​​​​​​ര​​​​​​​​​ക്ഷാ​​​രം​​​​​​​​​ഗ​​​​​​​​​ത്ത് ഇ​​​​​​​​​രു രാ​​​​​​​​​ജ്യ​​​​​​​​​ങ്ങ​​​​​​​​​ളും ത​​​​​​​​​മ്മി​​​​​​​​​ലു​​​​​​​​​ള്ള അ​​​​​​​​​ടു​​​​​​​​​ത്ത ബ​​​​​​​​​ന്ധം കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ ആ​​​​​​​​​ഴ​​​​​​​​​ത്തി​​​​​​​​​ലാ​​​​​​​​​ക്കാ​​​​​​​​​ൻ അ​​​​​​​​​ദ്ദേ​​​​​​​​​ഹം ശ്ര​​​​​​​​​മി​​​​​​​​​ച്ചി​​​​​​​​​രു​​​​​​​​​ന്നു. ജ​​​​​​​​​പ്പാ​​​​​​​​​ന്‍റെ ഇ​​​​​​​​​പ്പോ​​​​​​​​​ഴ​​​​​​​​​ത്തെ സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രും ഈ ​​​ന​​​യം തു​​​ട​​​ർ​​​ന്നാ​​​ൽ ഇ​​​​​​​​​ന്ത്യ തീ​​​​​​​​​ർ​​​​​​​​​ച്ച​​​​​​​​​യാ​​​​​​​​​യും സ്വാ​​​​​​​​​ഗ​​​​​​​​​തം ചെ​​​​​​​​​യ്യും.

ത​​​​​​​​​ന്ത്ര​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്കു വ്യ​​​​​​​​​ക്ത​​​​​​​​​ത വേ​​​ണം

ഇ​​​​​​​​​ന്ത്യ​​​​​​​​​യു​​​​​​​​​ടെ ക​​​​​​​​​രു​​​​​​​​​ത്ത് ത​​​​​​​​​ന്ത്ര​​​​​​​​​പ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ ചാ​​​​​​​​​ഞ്ച​​​​​​​​​ല്യ​​​​​​​​​ത്തി​​​​​​​​​ലാ​​​​​​​​​ണ്. ക​​​​​​​​​ർ​​​​​​​​​ശ​​​​​​​​​ന​​​​​​​​​മാ​​​​​​​​​യ സ​​​​​​​​​ഖ്യ​​​​​​​​​ങ്ങ​​​​​​​​​ള​​​ല്ല, താ​​​​​​​​​ൽ​​​​​​​​​പ്പ​​​​​​​​​ര്യ​​​​​​​​​ങ്ങ​​​​​​​​​ളാ​​​​​​​​​ണ് അ​​​തി​​​നെ ന​​​​​​​​​യി​​​​​​​​​ക്കു​​​ന്ന​​​ത്. അ​​​​​​​​​തി​​​​​​​​​നാ​​​​​​​​​ൽ, പ്ര​​​​​​​​​തി​​​​​​​​​രോ​​​​​​​​​ധ​​​​​​​​​ത്തി​​​​​​​​​ലും സാ​​​​​​​​​ങ്കേ​​​​​​​​​തി​​​​​​​​​ക​​​​​​​​​വി​​​​​​​​​ദ്യ​​​​​​​​​യി​​​​​​​​​ലും യു​​​​​​​​​എ​​​​​​​​​സു​​​​​​​​​മാ​​​​​​​​​യി, ഊ​​​​​​​​​ർ​​​​​​​​​ജ​​​ത്തി​​​​​​​​​ലും ആ​​​​​​​​​യു​​​​​​​​​ധ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലും റ​​​​​​​​​ഷ്യ​​​​​​​​​യു​​​​​​​​​മാ​​​​​​​​​യി, വ്യാ​​​​​​​​​പാ​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​ലും കാ​​​​​​​​​ലാ​​​​​​​​​വ​​​​​​​​​സ്ഥ​​​​​​​​​യി​​​​​​​​​ലും യൂ​​​​​​​​​റോ​​​​​​​​​പ്പു​​​​​​​​​മാ​​​​​​​​​യി, വി​​​​​​​​​ക​​​​​​​​​സ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ലും പ്ര​​​​​​​​​വാ​​​​​​​​​സി​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലും ആ​​​​​​​​​ഫ്രി​​​​​​​​​ക്ക​​​​​​​​​യു​​​​​​​​​മാ​​​​​​​​​യും ഗ​​​​​​​​​ൾ​​​​​​​​​ഫു​​​​​​​​​മാ​​​​​​​​​യും ഇ​​​​​​​​​ന്ത്യ ഇ​​​​​​​​​ട​​​​​​​​​പ​​​​​​​​​ഴ​​​​​​​​​കു​​​​​​​​​ന്നു. എ​​​​​​​​​ന്നാ​​​​​​​​​ൽ, അ​​​​​​​​​ത്ത​​​​​​​​​രം സ​​​​​​​​​ങ്കീ​​​​​​​​​ർ​​​​​​​​

Leader Page

ഷാങ്ഹായ് ഉച്ചകോടിയിൽ ത്രിമൂർത്തി സഖ്യമോ?

ഇന്ത്യ​​​​​യും റ​​​​​ഷ്യ​​​​​യും ചൈ​​​​​ന​​​​​യും ഉ​​​​​ള്‍പ്പെ​​​​​ടെ പ​​​​​ത്തു രാ​​​​​ജ്യ​​​​​ങ്ങ​​​​​ള്‍ ഉ​​​​​ള്‍ക്കൊ​​​​​ള്ളു​​​​​ന്ന ഷാ​​​​​ങ്ഹാ​​​​​യ് സ​​​​​ഹ​​​​​ക​​​​​ര​​​​​ണ സം​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ വാ​​​​​ര്‍ഷി​​​​​ക ഉ​​​​​ച്ച​​​​​കോ​​​​​ടി നാ​​​​ളെ​​​​യും ​തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യു​​​​മാ​​​​​യി ചൈ​​​​​ന​​​​​യു​​​​​ടെ ആ​​​​​തി​​​​​ഥേ​​​​​യ​​​​​ത്തി​​​​​ല്‍ ടി​​​​​യാ​​​​​ന്‍ജി​​​​​നി​​​​​ല്‍ ന​​​​​ട​​​​​ക്കു​​​​​കയാണ്. അം​​​​​ഗ​​​​​ങ്ങ​​​​​ളും അ​​​​​തി​​​​​ഥി​​​​​ക​​​​​ളു​​​​​മാ​​​​​യി ഇ​​​​രു​​​​പ​​​​തി​​​​ല്‍പ​​​​​രം രാ​​​​​ജ്യ​​​​​ങ്ങ​​​​​ള്‍ ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​കും. സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ 25-ാം ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യു​​​​​ടെ​​​​യുമാണിത്. രാ​​​​​ഷ്‌​​​​ട്രീ​​​​​യം, സാ​​​​​മ്പ​​​​​ത്തി​​​​​കം, രാ​​​​​ജ്യാ​​​​​ന്ത​​​​​ര സു​​​​​ര​​​​​ക്ഷ എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യു​​​​​ടെ മു​​​​​ഖ്യ​​​​​വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ള്‍.

നി​​​​​ര്‍ണാ​​​​​യ​​​​​ക തീ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ള്‍

ചൈ​​​​​നീ​​​​​സ് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രി വാ​​​​​ങ്‌​​​​​ ലീ ഡ​​​​​ല്‍ഹി​​​​​യി​​​​​ല്‍ നേ​​​​​രി​​​​​ട്ടെ​​​​​ത്തി​​​​​യാ​​​​​ണ് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​ മോ​​​​​ദി​​​​​യെ ഷാ​​​​​ങ്ഹാ​​​​​യ് ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യി​​​​​ലേ​​​​​യ​​​​ക്ക് ക്ഷ​​​​​ണി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യി​​​​​ല്‍ ചൈ​​​​​നീ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഷി ​​​​​ജി​​​​​ന്‍ പി​​​​​ങു​​​​​മാ​​​​​യി പ്ര​​​​​ത്യേ​​​​​കം ച​​​​​ര്‍ച്ച​​​​​ ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്ന് ന​​​​​രേ​​​​​ന്ദ്ര​ മോ​​​​​ദി ഇ​​​​​തി​​​​​നോ​​​​​ട​​​​​കം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​ട്ടു​​​​​മു​​​​​ണ്ട്. 2024ല്‍ ​​​​​റ​​​​​ഷ്യ​​​​​യി​​​​​ലെ ക​​​​​സാ​​​​​നി​​​​​ല്‍ ന​​​​​ട​​​​​ന്ന ബ്രി​​​​​ക്‌​​​​​സ് ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യി​​​​​ല്‍ ഇ​​​​​രുനേ​​​​​താ​​​​​ക്ക​​​​​ളും റ​​​​​ഷ്യ​​​​​ന്‍ പ്ര​​​​​സി​​​​​ഡ​​​​ന്‍റ് വ്ലാ​​​​ഡി​​​​​മ​​​​​ര്‍ പു​​​​​ടി​​​​​ന്‍റെ മ​​​​​ധ്യ​​​​​സ്ഥ​​​​​ത​​​​​യി​​​​​ല്‍ ന​​​​​ട​​​​​ത്തി​​​​​യ ച​​​​​ര്‍ച്ച​​​​​ക​​​​​ള്‍ നേ​​​​​ട്ട​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​ക്കു മു​​​​​മ്പു​​​​​ത​​​​​ന്നെ ചൈ​​​​​ന​​​​​യ്ക്കും ഇ​​​​​ന്ത്യ​​​​​ക്കും ഇ​​​​​ട​​​​​യി​​​​​ല്‍ നേ​​​​​രി​​​​​ട്ടു​​​​​ള്ള വി​​​​​മാ​​​​​ന​​​​​സ​​​​​ര്‍വീ​​​​​സു​​​​​ക​​​​​ള്‍ പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ക്കാ​​​​​നും യാ​​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കും ബി​​​​​സി​​​​​ന​​​​​സു​​​​കാ​​​​ർ​​​​ക്കും മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ര്‍ത്ത​​​​​ക​​​​​ര്‍ക്കു​​​​മു​​​​​ള്ള വീ​​​​സ എ​​​​​ളു​​​​​പ്പ​​​​​ത്തി​​​​​ല്‍ ല​​​​​ഭ്യ​​​​​മാ​​​​​ക്കാ​​​​​നും ധാ​​​​​ര​​​​​ണ​​​​​യാ​​​​​യ​​​​​ത് നേ​​​​​ട്ട​​​​​മാ​​​​​ണ്. സം​​​​​ഘ​​​​​ര്‍ഷ​​​​​ങ്ങ​​​​​ള്‍ കു​​​​​റ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​മാ​​​​​യി ന​​​​​യ​​​​​ത​​​​​ന്ത്ര, സൈ​​​​​നി​​​​​ക ചാ​​​​​ന​​​​​ലു​​​​​ക​​​​​ള്‍ ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നും ന​​​​​ട​​​​​പ​​​​​ടി​​​​​യു​​​​​ണ്ടാ​​​​​യി. ഈ ​​​​​അ​​​​​നു​​​​​കൂ​​​​​ല സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ള്‍ താ​​​​​ത്കാ​​​​​ലി​​​​​ക ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ള്‍ മാ​​​​​ത്ര​​​​​മാ​​​​​ണ്.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ അ​​​​​ട​​​​​വു​​​​​ക​​​​​ള്‍

ഇ​​​​​ന്ത്യ​​​​​യെ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക്കാ​​​​​നും വി​​​​​ര​​​​​ട്ടാ​​​​​നും അ​​​​​മേ​​​​​രി​​​​​ക്ക ബോ​​​​​ധ​​​​​പൂ​​​​​ര്‍വം പാ​​​​​ക്കി​​​​​സ്ഥാ​​​​​നു​​​​​മാ​​​​​യി സൗ​​​​​ഹൃ​​​​​ദം അ​​​​​ടു​​​​​ത്ത​​​​​ നാ​​​​​ളു​​​​​ക​​​​​ളി​​​​​ല്‍ ഉ​​​​​യ​​​​​ര്‍ത്തി​​​​​ക്കാ​​​​​ട്ടു​​​​​ന്നു. പ​​​​​ഹ​​​​​ല്‍ഗാം ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ഇ​​​​​ന്ത്യ തി​​​​​രി​​​​​ച്ച​​​​​ടി​​​​​ച്ച​​​​​പ്പോ​​​​​ള്‍ യു​​​​​ദ്ധം ഒ​​​​​ഴി​​​​​വാ​​​​​ക്കി സ​​​​​മാ​​​​​ധാ​​​​​നം സ്ഥാ​​​​​പി​​​​​ച്ച​​​​​ത് താ​​​​​നാ​​​​​ണെ​​​​​ന്ന ട്രം​​​​​പി​​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം ഇ​​​​​ന്ത്യ ത​​​​​ള്ളി​​​​​പ്പ​​​​​റ​​​​​ഞ്ഞി​​​​​ട്ടും വീ​​​​​ണ്ടും പ​​​​​ല​​​​​വേ​​​​​ദി​​​​​ക​​​​​ളി​​​​​ലും ആ​​​​​വ​​​​​ര്‍ത്തി​​​​​ക്കു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​യും പാ​​​​​ക്കി​​​​​സ്ഥാ​​​​​നും അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യ രാ​​​​​ജ്യാ​​​​​ന്ത​​​​​ര കൂ​​​​​ട്ടാ​​​​​യ്മ​​​​​ക​​​​​ള്‍ വ​​​​​ള​​​​​രെ കു​​​​​റ​​​​​വാ​​​​​ണ്. സാ​​​​​ര്‍ക്കി​​​​​ല്‍ പാ​​​​​ക്കി​​​​​സ്ഥാ​​​​​നും ഇ​​​​​ന്ത്യ​​​​​യും അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​ണെ​​​​​ങ്കി​​​​​ലും ഇ​​​​​ന്ത്യ​​​​​യു​​​​​ടെ എ​​​​​തി​​​​​ര്‍പ്പു​​​​​മൂ​​​​​ലം സാ​​​​​ര്‍ക്കി​​​​​പ്പോ​​​​​ള്‍ നി​​​​​ര്‍ജീ​​​​​വ​​​​​മാ​​​​​ണ്. സാ​​​​​ര്‍ക്കി​​​​​ന് ബ​​​​​ദ​​​​​ലൊ​​​​​രു​​​​​ക്കാ​​​​​ന്‍ ചൈ​​​​ന മു​​​​​ന്നോ​​​​​ട്ടു​​​​​ വ​​​​​ന്നി​​​​​രി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന​​​​​തും പ്ര​​​​​ത്യേ​​​​​ക​​​​​മാ​​​​​യി കാ​​​​​ണ​​​​​ണം.

ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ല്‍ അ​​​​​നു​​​​​ദി​​​​​നം ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ന്ന ബ്രി​​​​​ക്‌​​​​​സ് കൂ​​​​​ട്ടാ​​​​​യ്മ​​​​​യെ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ ഇപ്പോൾ ഭ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്നു. ബ്ര​​​​​സീ​​​​​ല്‍, റ​​​​​ഷ്യ, ഇ​​​​​ന്ത്യ, ചൈ​​​​​ന, സൗ​​​​​ത്താ​​​​​ഫ്രി​​​​​ക്ക എ​​​​​ന്നീ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ പ​​​​​ത്തം​​​​​ഗ കൂ​​​​​ട്ടാ​​​​​യ്മ​​​​​യാ​​​​​യി ബ്രി​​​​​ക്‌​​​​​സ് വ​​​​​ള​​​​​രു​​​​​ക​​​​​യും 40ല്‍പ​​​​​രം രാ​​​​​ജ്യ​​​​​ങ്ങ​​​​​ള്‍ ബ്രി​​​​​ക്‌​​​​​സി​​​​​ല്‍ പ​​​​​ങ്കാ​​​​​ളി​​​​​ത്ത​​​​​ത്തി​​​​​നു​​​​​ ശ്ര​​​​​മി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​മ്പോ​​​​​ള്‍ ഏ​​​​​റ്റ​​​​​വും തി​​​​​രി​​​​​ച്ച​​​​​ടി നേ​​​​​രി​​​​​ടു​​​​​ന്ന​​​​​ത് അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ആ​​​​​ഗോ​​​​​ള ക​​​​​ച്ച​​​​​വ​​​​​ട​​​​​ത്തി​​​​​നാ​​​​​ണ്. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ വ്യാ​​​​​പാ​​​​​രതീ​​​​​രു​​​​​വയു​​​​​ദ്ധം തു​​​​​ട​​​​​രു​​​​​മ്പോ​​​​​ള്‍ ബ്രി​​​​​ക്‌​​​​​സ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളാ​​​​​യ ഇ​​​​​ന്ത്യ-​​​​​ചൈ​​​​​ന-​​​​​റ​​​​​ഷ്യ പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളാ​​​​​യ ഷാ​​​​​ങ്ഹാ​​​​​യ് ഉ​​​​​ച്ച​​​​​കോ​​​​​ടി ഡോ​​​​​ള​​​​​റി​​​​​നെ പു​​​​​റ​​​​​ന്ത​​​​​ള്ളാ​​​​​ന്‍ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചാ​​​​​ല്‍ തി​​​​​രി​​​​​ച്ച​​​​​ടി കൂടുതൽ നേ​​​​​രി​​​​​ടു​​​​​ന്ന​​​​​ത് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍ സ​​​​​മ്പ​​​​​ദ്ഘ​​​​​ട​​​​​ന​​​​​യ്ക്കാ​​​​​ണ്.

ഇ​​​​​ന്ത്യ-​​​​​റ​​​​​ഷ്യ ബ​​​​​ന്ധം

ഇ​​​​​ന്ത്യ-​​​​​റ​​​​​ഷ്യ-​​​​​ചൈ​​​​​ന സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ അ​​​​​ന​​​​​ന്ത​​​​​സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ഷാ​​​​​ങ്ഹാ​​​​​യ് ഉ​​​​​ച്ച​​​​​കോ​​​​​ടി വി​​​​​ര​​​​​ല്‍ചൂ​​​​​ണ്ടും. ഈ ​​​​​സ​​​​​ഖ്യം നി​​​​​ല​​​​​നി​​​​​ന്നാ​​​​​ല്‍ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍ അ​​​​​പ്ര​​​​​മാ​​​​​ദി​​​​​ത്വ​​​​​ത്തി​​​​​നും ജി7 ​​​​​അം​​​​​ഗ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ള്‍ക്കും വെ​​​​​ല്ലു​​​​​വി​​​​​ളി ഉ​​​​​യ​​​​​ര്‍ത്തു​​​​​ന്ന ആ​​​​​ഗോ​​​​​ള സാ​​​​​മ്പ​​​​​ത്തി​​​​​ക വ്യാ​​​​​പാ​​​​​രകൂ​​​​​ട്ടാ​​​​​യ്മ​​​​​യാ​​​​​യി മാ​​​​​റും.

റ​​​​​ഷ്യ​​​​​യി​​​​​ല്‍നി​​​​​ന്ന് ഇ​​​​​ന്ത്യ എ​​​​​ണ്ണ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നെ എ​​​​​തി​​​​​ര്‍ത്തു​​​​​കൊ​​​​​ണ്ടാ​​​​​ണ് ട്രം​​​​​പ് ഒ​​​​​രു സു​​​​​പ്ര​​​​​ഭാ​​​​​ത​​​​​ത്തി​​​​​ല്‍ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തിത്തീ​​​​​രു​​​​​വ 50 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​യി ഉ​​​​​യ​​​​​ര്‍ത്തി​​​​​യ​​​​​ത്. ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​​ക്കു​​​​​ള്ള എ​​​​​ണ്ണ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി​​​​​യി​​​​​ല്‍ അ​​​​ഞ്ചു ശ​​​​​ത​​​​​മാ​​​​​നം വി​​​​​ല​​​​​ക്കി​​​​​ഴി​​​​​വ് ന​​​​​ല്‍കി റ​​​​​ഷ്യ തി​​​​​രി​​​​​ച്ച​​​​​ടി​​​​​ച്ച​​​​​തോ​​​​​ടെ ട്രം​​​​​പി​​​​​ന്‍റെ ആ​​​​​വേ​​​​​ശം കു​​​​​റ​​​​​ഞ്ഞു. റ​​​​​ഷ്യ​​​​​യി​​​​​ല്‍നി​​​​​ന്ന് ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​ന്ന എ​​​​​ണ്ണ ശു​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച് യൂ​​​​​റോ​​​​​പ്പ് ഉ​​​​​ള്‍പ്പെ​​​​​ടെ​​​​​യു​​​​​ള്ള വി​​​​​പ​​​​​ണി​​​​​യി​​​​​ലേ​​​​​ക്ക് ഇ​​​​​ന്ത്യ മ​​​​​റി​​​​​ച്ചു​​​​​വി​​​​​ല്‍ക്കു​​​​​ന്നു​​​​​വെ​​​​​ന്ന അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍ ആ​​​​​രോ​​​​​പ​​​​​ണ​​​​​ത്തെ ഇ​​​​​ന്ത്യ​​​​​യും റ​​​​​ഷ്യ​​​​​യും മു​​​​​ഖ​​​​​വി​​​​​ല​​​​​യ്‌​​​​​ക്കെ​​​​​ടു​​​​​ത്തി​​​​​ല്ല. മ​​​​​റി​​​​​ച്ച് ഇ​​​​​ന്ത്യ-​​​​​റ​​​​​ഷ്യ ഊ​​​​​ര്‍ജ​​​​​സ​​​​​ഹ​​​​​ക​​​​​ര​​​​​ണം കൂ​​​​​ടു​​​​​ത​​​​​ല്‍ ശ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​മെ​​​​​ന്ന് പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. ഇ​​​​​ന്ത്യ-​​​​​റ​​​​​ഷ്യ ന​​​​​യ​​​​​ത​​​​​ന്ത്രം കൂ​​​​​ടു​​​​​ത​​​​​ല്‍ ആ​​​​​ഴ​​​​​ത്തി​​​​​ലാ​​​​​ണി​​​​​ന്ന്. ഇ​​​​​തി​​​​​ന് തെ​​​​​ളി​​​​​വാ​​​​​ണ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ദേ​​​​​ശീ​​​​​യ ഉ​​​​​പ​​​​​ദേ​​​​​ഷ്ടാ​​​​​വ് അ​​​​​ജിത് ഡോ​​​​​വ​​​​​ലി​​​​​ന് റ​​​​​ഷ്യ ന​​​​​ല്‍കി​​​​​യ ഊ​​​​​ഷ്മ​​​​​ള വ​​​​​ര​​​​​വേ​​​​​ല്‍പ്പും തു​​​​​ട​​​​​ര്‍ന്ന് ന​​​​​ട​​​​​ന്ന മോ​​​​​ദി-​​​​​പു​​​​​ടി​​​​​ന്‍ ടെ​​​​​ല​​​​​ിഫോ​​​​​ണ്‍ ച​​​​​ര്‍ച്ച​​​​​ക​​​​​ളും.

പ്ര​​​​​തീ​​​​​ക്ഷ​​​​​ക​​​​​ള്‍ വേ​​​​​ണ്ട

ഇ​​​​​ന്ത്യ​​​​​യെ എ​​​​​ക്കാ​​​​​ല​​​​​വും ശ​​​​​ത്രു​​​​​പ​​​​​ക്ഷ​​​​​ത്തു​​​​​ നി​​​ന്ന് എ​​​​​തി​​​​​ര്‍ത്ത ചൈ​​​​​ന​​​​​യും നി​​​​​ര​​​​​ന്ത​​​​​ര ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണം അ​​​​​ഴി​​​​​ച്ചു​​​​​വി​​​​​ടു​​​​​ന്ന പാ​​​​​ക്കി​​​​​സ്ഥാ​​​​​നും ചൈ​​​​​ന​​​​​യു​​​​​ടെ ഔ​​​​​ദാ​​​​​ര്യം സ്വീ​​​​​ക​​​​​രി​​​​​ച്ചു ക​​​​​ഴി​​​​​യു​​​​​ന്ന ചെ​​​​​റു​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​മു​​​​​ള്‍ക്കൊ​​​​​ള്ളു​​​​​ന്ന ഷാ​​​​​ങ്ഹാ​​​​​യ് ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യി​​​​​ല്‍ ഇ​​​​​ന്ത‍്യ​​​ക്ക് കൂ​​​​​ടു​​​​​ത​​​​​ല്‍ പ്ര​​​​​തീ​​​​​ക്ഷ​​​​​ക​​​​​ള്‍ വേ​​​​​ണ്ട. അ​​​​​തേ​​​​​സ​​​​​മ​​​​​യം, അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ വ്യാ​​​​​പ​​​​​രതീ​​​​​രു​​​​​വയു​​​​​ദ്ധ​​​​​ത്തി​​​​​നും ലോ​​​​​ക​​​​​പോ​​​​​ലീ​​​​​സാ​​​​​യി സ​​​​​ക​​​​​ല​​​​​രെ​​​​​യും അ​​​​​ട​​​​​ക്കി​​​​​വാ​​​​​ഴാ​​​​​മെ​​​​​ന്ന അ​​​​​ധി​​​​​കാ​​​​​ര അ​​​​​ഹ​​​​​ങ്കാ​​​​​ര​​​​​ത്തി​​​​​നും മ​​​​​റു​​​​​പ​​​​​ടി അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​ണു​​​​​താ​​​​​നും.

ഇ​​​​​ന്ത്യ-​​​​​ചൈ​​​​​ന-​​​​​റ​​​​​ഷ്യ അ​​​​​ച്ചു​​​​​ത​​​​​ണ്ടു​​​​​ക​​​​​ള്‍ ക​​​​​രു​​​​​ത്താ​​​​​ര്‍ജി​​​​​ച്ചാ​​​​​ല്‍ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യ്ക്ക് ശ​​​​​ക്ത​​​​​മാ​​​​​യ താ​​​​​ക്കീ​​​​​താ​​​​​കു​​​​​മെ​​​​​ങ്കി​​​​​ലും ഷാ​​​​​ങ്ഹാ​​​​​യ് കൂ​​​​​ട്ടാ​​​​​യ്മ​​​​​യു​​​​​ടെ ഭാ​​​​​വി​​​​​യി​​​​​ലും ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ളേ​​​​​റെ​​​​​യു​​​​​ണ്ട്. അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍ അ​​​​​ധി​​​​​നി​​​​​വേ​​​​​ശ​​​​​ത്തെ മ​​​​​റി​​​​​ക​​​​​ട​​​​​ക്കാ​​​​​നു​​​​​ള്ള താ​​​​​ത്കാ​​​​​ലി​​​​​ക മ​​​​​റു​​​​​മ​​​​​രു​​​​​ന്ന് എ​​​​​ന്ന​​​​​തി​​​​​ലു​​​​​പ​​​​​രി ഷാ​​​​​ങ്ഹാ​​​​​യ് ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യെ ഇ​​​​​ന്ത്യ മു​​​​​ഖ​​​​​വി​​​​​ല​​​​​യ്‌​​​​​ക്കെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തും അ​​​​​പ​​​​​ക​​​​​ട​​​​​മാ​​​​​ണ്. അ​​​​​തേ​​​​​സ​​​​​മ​​​​​യം, അ​​​​​യ​​​​​ല്‍രാ​​​​​ജ്യ​​​​​ങ്ങ​​​​​ളെ പി​​​​​ണ​​​​​ക്കാ​​​​​തെ കൂ​​​​​ടെ​​​​​നി​​​​​ര്‍ത്തി നീ​​​​​ങ്ങേ​​​​​ണ്ട​​​​​ത് ഈ ​​​​​കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​ന്‍റെ ആ​​​​​വ​​​​​ശ്യ​​​​​വു​​​​​മാ​​​​​ണ്.

ചൈ​​​​​ന​​​​​യെ വി​​​​​ശ്വ​​​​​സി​​​​​ക്കാ​​​​​മോ?

ചൈ​​​​​ന​​​​​യെ ഇ​​​​​ന്ത്യ​​​​​ക്കു വി​​​​​ശ്വ​​​​​സി​​​​​ക്കാ​​​​​മോ എ​​​​​ന്ന ചോ​​​​​ദ്യം വി​​​​​വി​​​​​ധ കോ​​​​​ണു​​​​​ക​​​​​ളി​​​​​ല്‍നി​​​​​ന്നു​​​​​യ​​​​​രു​​​​​ന്ന​​​​​ത് നി​​​​​സാ​​​​​ര​​​​​വ​​​​​ത്ക​​​​​രി​​​​​ക്ക​​​​​രു​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ​​​​​കാ​​​​​ല അ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ള്‍ ആ ​​​​​ദി​​​​​ശ​​​​​യി​​​​​ലേ​​​ക്ക് വി​​​​​ര​​​​​ല്‍ ചൂ​​​​​ണ്ടു​​​​​ന്നു​​​​​ണ്ട്. ഇ​​​​​ന്ത്യ​​​​​യി​​​​​ലെ അ​​​​​യ​​​​​ല്‍രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലെ ചൈ​​​​​നീ​​​​​സ് സ്വാ​​​​​ധീ​​​​​നം ചെ​​​​​റു​​​​​തൊ​​​​​ന്നു​​​​​മ​​​​​ല്ല. ശ്രീ​​​​​ല​​​​​ങ്ക കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ച് ചൈ​​​​​ന ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട​​​​​ത് ഇ​​​​​ന്ത്യ​​​​​യെ​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ലും ആ ​​​​​രാ​​​​​ജ്യ​​​​​ത്തെ ക​​​​​ട​​​​​ക്കെ​​​​​ണി​​​​​യി​​​​​ലാ​​​​​ഴ്ത്തി വ​​​​​രു​​​​​തി​​​​​യി​​​​​ലാ​​​​​ക്കി കൈ​​​​​വി​​​​​ടാ​​​​​നും ചൈ​​​​​ന മ​​​​​ടി​​​​​ച്ചി​​​​​ല്ല.

ഇ​​​​​ന്ത്യ​​​​​യു​​​​​മാ​​​​​യി 2009ല്‍ ​​​​​സ്വ​​​​​ത​​​​​ന്ത്ര​​​​​ വ്യാ​​​​​പാ​​​​​ര​​​​​ക്ക​​​​​രാ​​​​​റി​​​​​ലേ​​​​​ര്‍പ്പെ​​​​​ട്ട ആ​​​​​സി​​​​​യാ​​​​​ന്‍ രാ​​​​​ജ്യ​​​​​ങ്ങ​​​​​ള്‍ പ​​​​​ല​​​​​തും ചൈ​​​​​ന​​​​​യു​​​​​ടെ ബി​​​​​നാ​​​​​മി​​​​​ക​​​​​ളാ​​​​​ണ്. ഇ​​​​​ന്ത്യ​​​​​യും ചൈ​​​​​ന​​​​​യു​​​​​മാ​​​​​യി സ്വ​​​​​ത​​​​​ന്ത്ര​​​​​വ്യാ​​​​​പാ​​​​​ര​​​​​ക്ക​​​​​രാ​​​​​റി​​​​​ല്ല. അ​​​​​തേ​​​​​സ​​​​​മ​​​​​യം ഇ​​​​​ന്ത്യ​​​​​ന്‍ ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​വി​​​​​പ​​​​​ണി​​​​​യു​​​​​ടെ 24 ശ​​​​​ത​​​​​മാ​​​​​ന​​​​​വും ചൈ​​​​​നീ​​​​​സ് ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളി​​​​​ന്ന് കൈ​​​​​യ​​​​​ട​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. ഇ​​​​​തെ​​​​​ങ്ങ​​​​​നെ​​​​​യെ​​​​​ന്ന ചോ​​​​​ദ്യ​​​​​ത്തി​​​​​ന് ആ​​​​​സി​​​​​യാ​​​​​ന്‍ സ്വ​​​​​ത​​​​​ന്ത്ര​​​​​വ്യാ​​​​​പാ​​​​​രക്ക​​​​​രാ​​​​​റി​​​​​ന്‍റെ അ​​​​​ന​​​​​ന്ത​​​​​ര​​​​​ഫ​​​​​ല​​​​​മെ​​​​​ന്നാ​​​​​ണ് ഉ​​​​​ത്ത​​​​​രം.

ഇ​​​​​ന്ത്യ​​​​​യോ​​​​​ടു​​​​​ള്ള സ്‌​​​​​നേ​​​​​ഹ​​​​​മ​​​​​ല്ല, അ​​​​​മേ​​​​​രി​​​​​ക്ക​​​​​യോ​​​​​ടു​​​​​ള്ള ചൈ​​​​​ന​​​​​യു​​​​​ടെ എ​​​​​തി​​​​​ര്‍പ്പാ​​​​​ണ് ഇ​​​​​പ്പോ​​​​​ഴു​​​​​ള്ള അ​​​​​ടു​​​​​പ്പ​​​​​ത്തി​​​​​ന്‍റെ​​​​​യും ആ​​​​​ത്മ​​​​​ബ​​​​​ന്ധ​​​​​ത്തി​​​​​ന്‍റെ​​​​​യും പി​​​​​ന്നാ​​​​​മ്പു​​​​​റം. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ തീ​​​​​രു​​​​​വയു​​​​​ദ്ധ​​​​​ത്തി​​​​​ല്‍ ഇ​​​​​ര​​​​​യാ​​​​​യി എ​​​​​ന്ന കാ​​​​​ര​​​​​ണംകൊ​​​​​ണ്ട് മ​​​​​റ്റു വാ​​​​​ണി​​​​​ജ്യ പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളെ ക​​​​​ണ്ടെ​​​​​ത്തേ​​​​​ണ്ട​​​​​തും ബ​​​​​ന്ധ​​​​​ങ്ങ​​​​​ള്‍ നി​​​​​ല​​​​​നി​​​​​ര്‍ത്തേ​​​​​ണ്ട​​​​​തും ഇ​​​​​ന്ത്യ​​​​​യു​​​​​ടെ​​​​​യും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്. പ​​​​​ക്ഷേ ഇ​​​​​തു മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി ചൈ​​​​​ന മു​​​​​ത​​​​​ലെ​​​​​ടു​​​​​ക്കാ​​​​​ന്‍ ശ്ര​​​​​മി​​​​​ച്ചാ​​​​​ല്‍ ത​​​​​ട​​​​​യി​​​​​ടാ​​​ന്‍ ഇ​​​​​ന്ത്യ​​​​ക്ക് സാ​​​​​ധി​​​​​ക്ക​​​​​ണം.

ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ സി​​​​​ന്ദൂ​​​​​റി​​​​​ല്‍ ചൈ​​​​​ന​​​​​യി​​​​​ല്‍നി​​​​​ന്നു​​​​​ള്ള പി​​​​​ന്തു​​​​​ണ ​​​​​പാ​​​​​ക്കി​​​​​സ്ഥാ​​​​​ന് ല​​​​​ഭി​​​​​ച്ചു​​​​​വെ​​​​​ന്നു​​​​​ള്ള​​​​​ത് പ​​​​​ക​​​​​ല്‍പോ​​​​​ലെ വ്യ​​​​​ക്തം. ത​​​​​ക​​​​​ര്‍ന്ന സ​​​​​മ്പ​​​​​ദ്‌​​​വ്യ​​​​​വ​​​​​സ്ഥ​​​​​യി​​​​​ല്‍ നി​​​​​ല​​​​​നി​​​​​ല്‍പി​​​​​നാ​​​​​യി ആ​​​​​രെ​​​​​യും കൂ​​​​​ട്ടു​​​​​പി​​​​​ട​​​​​ക്കു​​​​​ന്ന ഗ​​​​​തി​​​​​കേ​​​​​ടി​​​​​ലാ​​​​​ണ് പ​​​​​ട്ടാ​​​​​ള​​​​​വും മ​​​​​ത​​​​​വും നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ന്ന പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​മി​​​​​ന്ന്. ഇ​​​​​തെ​​​​​ല്ലാം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ര്‍ത്ത് വാ​​​​​യി​​​​​ക്കു​​​​​മ്പോ​​​​​ള്‍ ഷാ​​​​​ങ്ഹാ​​​​​യ് ഉ​​​​​ച്ച​​​​​കോ​​​​​ടി പു​​​​​റം​​​​​മോ​​​​​ടി​​​​​ക്ക​​​​​പ്പു​​​​​റം ല​​​​​ക്ഷ്യം കാ​​​​​ണു​​​​​മോ​​​​​യെ​​​​​ന്ന​​​​​തും സം​​​​​ശ​​​​​യ​​​​​മാ​​​​​ണ്.

ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​ക്ക് മു​​​​​ന്നൊ​​​​​രു​​​​​ക്ക​​​​​മാ​​​​​യി 2025 ജൂ​​​​​ണി​​​​​ല്‍ ന​​​​​ട​​​​​ന്ന ഷാ​​​​​ങ്ഹാ​​​​​യ് അം​​​​​ഗ​​​​​രാ​​​​​ജ്യ പ്ര​​​​​തി​​​​​രോ​​​​​ധ മ​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ല്‍ ബ​​​​​ലൂ​​​​​ചി​​​​​സ്താ​​​​​ന്‍ വി​​​​​ഷ​​​​​യ​​​​​ത്തോ​​​​​ടൊ​​​​​പ്പം പ​​​​​ഹ​​​​​ല്‍ഗാം ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​വും പ​​​​​രാ​​​​​മ​​​​​ര്‍ശി​​​​​ക്കാ​​​​​ത്ത​​​​​തി​​​​​ല്‍ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ച് സം​​​​​യു​​​​​ക്ത പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ല്‍ ഒ​​​​​പ്പു​​​​​വ​​​​​യ്ക്കാ​​​​​തെ ഇ​​​​​ന്ത്യ പി​​​​​ന്മാ​​​​​റി​​​​​യി​​​​​രു​​​​​ന്നു. പി​​​​​ന്നീ​​​​​ട് പ​​​​​ഹ​​​​​ല്‍ഗാം ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണത്തി​​​​​ല്‍ ഉ​​​​​ള്‍പ്പെ​​​​​ട്ട ദ ​​​​​റ​​​​​സി​​​​​സ്റ്റ​​​ന്‍റ്​​​​​സ് ഫ്ര​​​​​ണ്ടി​​​​​നെ അ​​​​​മേ​​​​​രി​​​​​ക്ക ഭീ​​​​​ക​​​​​ര​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യി മു​​​​​ദ്ര​​​​​കു​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ള്‍ ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണത്തെ അ​​​​​പ​​​​​ല​​​​​പി​​​​​ച്ച് പ്ര​​​​​സ്താ​​​​​ന​​​​​വ​​​​​യി​​​​​റ​​​​​ക്കാ​​​​​ന്‍ ചൈ​​​​​ന നി​​​​​ര്‍ബ​​​​​ന്ധി​​​​​ത​​​​​മാ​​​​​യി. ഈ ​​​​​പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ല്‍ ഷാ​​​​​ങ്ഹാ​​​​​യ് ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​യി​​​​​ല്‍ വ്യാ​​​​​പാ​​​​​ര​​​​​വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ള്‍ പ്രാ​​​​​ദേ​​​​​ശി​​​​​ക സു​​​​​ര​​​​​ക്ഷ, അ​​​​​തി​​​​​ര്‍ത്തി പ്ര​​​​​ശ്‌​​​​​ന​​​​​ങ്ങ​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​യോ​​​​​ടൊ​​​​​പ്പം ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദ​​​​​വും ച​​​​​ര്‍ച്ച ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്ന നി​​​​​ല​​​​​പാ​​​​​ട് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്നു​​​​​ണ്ടാ​​​​​കും.

Leader Page

നികുതിഭാരം കുറയ്ക്കലല്ല, ട്രംപിന് വഴി വെട്ടുകയാണ്

സെ​പ്‌​റ്റം​ബ​ർ മൂ​ന്ന്‌, നാ​ല്‌ തീ​യ​തി​ക​ളി​ൽ ചേ​രു​ന്ന ജി​എ​സ്‌​ടി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ ചി​ല നി​കു​തി പ​രി​ഷ്‌​കാ​ര നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യാ​ണ്. നി​ല​വി​ലു​ള്ള ച​ര​ക്കുസേ​വ​ന നി​കു​തി (ജി​എ​സ്‌​ടി) നി​ര​ക്കു​ക​ളു​ടെ ത​ട്ടു​ക​ൾ പ​കു​തി​യാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​മാ​യി​രി​ക്കും പ​രി​ഗ​ണി​ക്കു​ക. ജി​എ​സ്‌​ടി​ക്കു നി​ല​വി​ൽ നാ​ലു നി​കു​തി നി​ര​ക്കു​ക​ളു​ണ്ട്‌. അ​ഞ്ച്‌, 12, 18, 28 എ​ന്നി​ങ്ങ​നെ. ഇ​ത് ര​ണ്ടു നി​ര​ക്കു​ക​ളാ​യി കു​റ​യ്‌​ക്ക​ണ​മെ​ന്ന​താ​ണ് കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം. ജി​എ​സ്ടി​യെ ര​ണ്ടു സ്ലാ​ബു​ക​ളി​ൽ മാ​ത്ര​മാ​യി നി​ല​നി​ര്‍​ത്താ​നാ​ണ് കേ​ന്ദ്രം നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. അ​താ​യ​ത്‌ അ​ഞ്ച്‌, 18 എ​ന്നി​ങ്ങ​നെ നി​കു​തിനി​ര​ക്കു​ക​ൾ മ​തി​യെ​ന്ന​താ​ണു നി​ല​പാ​ട്‌. ഇ​തി​ന് ജി​എ​സ്‌​ടി കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​രം തേ​ടാ​നാ​യാ​ണ്‌ ഇ​പ്പോ​ൾ യോ​ഗം വി​ളി​ച്ചി​ട്ടു​ള്ള​ത്‌.

ജി​എ​സ്‌​ടി​യു​ടെ നി​ര​ക്ക്‌ യു​ക്തി​സ​ഹ​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു പ​ഠി​ക്കു​ന്ന​തി​ന് ഒ​രു മ​ന്ത്രി​ത​ല സ​മി​തി​യെ ജി​എ​സ്‌​ടി കൗ​ൺ​സി​ലി​ൽ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. കേ​ര​ളം ഉ​ൾ​പ്പെ​ടെ ആ​റു സം​സ്ഥാ​ന​ങ്ങ​ളു​ടെ ധ​ന​മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ട്ട​താ​ണു സ​മി​തി. 2017-18ൽ 28 ​ശ​ത​മാ​നം നി​കു​തിനി​ര​ക്കി​ലു​ണ്ടാ​യി​രു​ന്ന 224 ആഡം​ബ​ര ഉ​ത്പ​ന്ന​ങ്ങ​ളി​ൽ 178 എ​ണ്ണ​ത്തി​ന്‍റെ നി​കു​തി 18 ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ഴ്‌​ത്തി. ഈ ​നി​കു​തി​മാ​റ്റ​ത്തി​ലൂ​ടെ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​റ​യു​മെ​ന്ന ന്യാ​യം ഉ​യ​ർ​ത്തി​യാ​യി​രു​ന്നു അ​ന്ന​ത്തെ നി​കു​തി കു​റ​യ്‌​ക്ക​ൽ തീ​രു​മാ​നം ന​ട​പ്പാ​ക്കി​യ​ത്‌. നേ​ർ​വി​പ​രീ​ത ​ഫ​ല​മാ​ണ് ഉ​ണ്ടാ​യ​ത്‌. കേ​ര​ളം പ്ര​ത്യേ​ക താ​ത്പ​ര്യ​മെ​ടു​ത്ത്‌ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു പ​രി​ശോ​ധ​ന ന​ട​ത്തി. റ​ഫ്രി​ജ​റേ​റ്റ​ർ ഉ​ൾ​പ്പെ​ടെ 25 ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ, ഒ​ന്നി​നു​പോ​ലും വി​ല കു​റ​ഞ്ഞി​ല്ലെ​ന്നു ക​ണ്ടെ​ത്തി. പ​ക​രം ഇ​വ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കാ​ണു നേ​ട്ടമു​ണ്ടാ​യ​ത്‌.

2018-19ൽ ​കേ​ര​ള​ത്തി​നു ല​ഭി​ച്ച ജി​എ​സ്‌​ടി ന​ഷ്ട​പ​രി​ഹാ​രം 3,532 കോ​ടി രൂ​പ​യാ​യി​രു​ന്നു. 2019-20ൽ ​ന​ഷ്ട​പ​രി​ഹാ​രം 8,111 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. 2017-18ൽ ​ന​ട​പ്പാ​ക്കി​യ നി​കു​തി കു​റ​യ്‌​ക്ക​ലാ​ണ് അ​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ൽ ന​ഷ്ട​പ​രി​ഹാ​രം ഉ​യ​ർ​ത്തി​യ​ത്‌. നി​ര​ക്ക്‌ കു​റ​യ്‌​ക്കു​ന്ന​തു​മൂ​ലം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​കു​ന്നി​ല്ലെ​ന്ന​ത്‌ കേ​ര​ളം ജി​എ​സ്‌​ടി കൗ​ൺ​സി​ലി​നെ​യും നി​ര​ക്ക്‌ യു​ക്തി​സ​ഹ​മാ​ക്കു​ന്ന​തി​നാ​യി ശി​പാ​ർ​ശ​ക​ൾ​ക്ക്‌ ചു​മ​ത​ല​പ്പെ​ടു​ത്തി​യ മ​ന്ത്രി​ത​ല സ​മി​തി​യെ​യും ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ്. ഈ ​മ​ന്ത്രി​ത​ല സ​മി​തി​യെ​യും ജി​എ​സ്‌​ടി കൗ​ൺ​സി​ലി​നെ​യും നോ​ക്കു​കു​ത്തി​യാ​ക്കി​യാ​ണ് സ്വാ​ത​ന്ത്ര‍്യ​ദി​ന​ത്തി​ൽ ജി​എ​സ്‌​ടി പ​രി​ഷ്‌​ക​ര​ണ പ്ര​ഖ്യാ​പ​നം പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ​ത്‌.

നി​കു​തിവ​രു​മാ​ന​ത്തി​ലു​ണ്ടാ​കാ​വു​ന്ന പ്ര​ത്യാ​ഘാ​തം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഒ​രു പ​ഠ​ന​വും ഇ​ല്ലാ​തെ​യാ​ണു പു​തി​യ ജി​എ​സ്‌​ടി പ​രി​ഷ്‌​ക​ര​ണ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ട്ടു​ള്ള​ത്‌. ഇ​പ്പോ​ൾ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള നി​കു​തി പ​രി​ഷ്‌​ക​ര​ണ​ങ്ങ​ൾ ന​ട​പ്പാ​യാ​ൽ കേ​ര​ള​ത്തി​ന് ഏ​താ​ണ്ട്‌ 8,000 മു​ത​ൽ 9,000 കോ​ടി രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​ന​ന​ഷ്ടം ഉ​ണ്ടാ​കു​മെ​ന്നാ​ണു പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ഓ​ട്ടോ​മൊ​ബൈ​ൽ മേ​ഖ​ല​യി​ലെ 28 ശ​ത​മാ​നം നി​കു​തി 18 ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ഴ്‌​ത്തി​യാ​ൽ, പ്ര​തി​വ​ർ​ഷം 1100 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന ന​ഷ്ട​മു​ണ്ടാ​കാം. സി​മ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​റ്റ്‌ ഗു​ഡ്‌​സ്‌ മേ​ഖ​ല​യി​ലും വ​ലി​യ വ​രു​മാ​നന​ഷ്ട​മു​ണ്ടാ​കും. കേ​ര​ള​ത്തി​ലെ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ഉ​പ​ഭോ​ഗ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ​ലി​യൊ​രു ഭാ​ഗം 18-28 നി​കു​തിനി​ര​ക്കി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്. ഈ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ജി​എ​സ്‌​ടി വ​ലി​യ​തോ​തി​ൽ കു​റ​യ്‌​ക്കു​ന്ന​ത് സം​സ്ഥാ​ന​ങ്ങ​ൾ​ക്കു വ​ലി​യ വ​രു​മാ​നന​ഷ്ടം വ​രു​ത്തും.

ഇ​ൻ​ഷ്വ​റ​ൻ​സ്‌ പ്രീ​മി​യ​ത്തി​ന് ജി​എ​സ്‌​ടി ഒ​ഴി​വാ​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​നു​മാ​ത്രം 500 കോ​ടി രൂ​പ​യ്‌​ക്ക​ടു​ത്തു വ​രു​മാ​ന ന​ഷ്ട​മു​ണ്ടാ​കും. കേ​ര​ള​മ​ട​ക്കം പ​ല സം​സ്ഥാ​ന​ങ്ങ​ളും ദ​രി​ദ്ര​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക ഇ​ൻ​ഷ്വ​റ​ൻ​സ്‌ പ​ദ്ധ​തി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്‌. കേ​ര​ളം 42 ല​ക്ഷ​ത്തി​ൽ​പ​രം കു​ടും​ബ​ങ്ങ​ൾ​ക്കു പ്ര​തി​വ​ർ​ഷം അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ​ വ​രെ സൗ​ജ​ന്യ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നാ​യി ഏ​താ​ണ്ട്‌ 1500 കോ​ടി രൂ​പ​യാ​ണു ചെ​ല​വ​ഴി​ക്കു​ന്ന​ത്‌. ഇ​ൻ​ഷ്വ​റ​ൻ​സ്‌ പ്രീ​മി​യ​ത്തി​ൽ​നി​ന്നു​ള്ള നി​കു​തി വ​രു​മാ​ന​ന​ഷ്ടം കൂ​ടി​യാ​കു​മ്പോ​ൾ ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ മു​ന്നോ​ട്ടു​ കൊ​ണ്ടു​പോ​കു​ന്ന​തി​നു പ്ര​യാ​സ​മാ​കും.

കേ​ര​ള ലോ​ട്ട​റി​യെ​യും പു​തി​യ നി​കു​തി നി​ർ​ദേ​ശം സാ​ര​മാ​യി ബാ​ധി​ക്കാം. നി​ല​വി​ലെ 28 ശ​ത​മാ​നം നി​കു​തി 40 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്താ​നാ​ണു നീ​ക്കം. ഇ​ത്‌ കേ​ര​ള ലോ​ട്ട​റി​യെ ത​ക​ർ​ക്കും. ഏ​ജ​ന്‍റു​മാ​രും വി​ൽപ്പ​ന​ക്കാ​രു​മ​ട​ക്കം ര​ണ്ടു ല​ക്ഷ​ത്തി​ൽ​പ​രം പേ​രു​ടെ കു​ടും​ബ​ത്തി​ന്‍റെ ജീ​വ​നോ​പാ​ധി​യാ​ണ് കേ​ര​ള ലോ​ട്ട​റി.

ജി​എ​സ്‌​ടി നി​ര​ക്ക്‌ ഇ​നി​യും കു​റ​യ്‌​ക്കു​ന്ന​തി​നെ കേ​ന്ദ്രസ​ർ​ക്കാ​രി​നെ പി​ന്തു​ണ​യ്‌​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​പോ​ലും അ​നു​കൂ​ലി​ക്കു​ന്നി​ല്ലെ​ന്ന​താ​ണു യാ​ഥാ​ർ​ഥ്യം. പു​തി​യ പ​രി​ഷ്‌​കാ​രം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് 60,000 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ട്ട​ത്‌. എ​ന്നാ​ൽ, ഏ​താ​ണ്ട്‌ നാ​ലു ല​ക്ഷം കോ​ടി​യി​ൽ​പ​രം രൂ​പ​യു​ടെ വ​രു​മാ​ന​ന​ഷ്ട​മു​ണ്ടാ​കു​മെ​ന്നാ​ണു പൊ​തു​വി​ല​യി​രു​ത്ത​ൽ.

ഇ​തി​ന്‍റെ യാ​ഥാ​ർ​ഥ ഭാ​രം ചു​മ​ക്കേ​ണ്ടി​വ​രി​ക കേ​ര​ളം​ പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളാ​ണ്. കേ​ന്ദ്രസ​ർ​ക്കാ​രി​നു മ​റ്റ് വ​രു​മാ​നമാ​ർ​ഗ​ങ്ങ​ളു​ണ്ട്. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ലാ​ഭ​വി​ഹി​ത​മാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം 2.89 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്രസ​ർ​ക്കാ​രി​നു ല​ഭി​ച്ച​ത്‌. ഈ ​വ​ർ​ഷം 3.25 ല​ക്ഷം കോ​ടി രൂ​പ ല​ഭി​ക്കു​മെ​ന്ന്‌ കേ​ന്ദ്ര ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​മു​ണ്ട്‌. ക​ഴി​ഞ്ഞ​വ​ർ​ഷം റി​സ​ർ​വ് ബാ​ങ്ക് ക​രു​ത​ൽ ധ​ന​ത്തി​ൽ​നി​ന്ന് 2.69 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്രസ​ർ​ക്കാ​രി​നു ന​ൽ​കി​യ​ത്‌. ഇ​തി​നെ​ല്ലാം പു​റ​മെ​യാ​ണ് വി​വി​ധ സെ​സു​ക​ളി​ലൂ​ടെ വ​ൻ തു​ക പി​രി​ക്കു​ന്ന​ത്‌.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ആ​കെ വ​രു​മാ​ന​ത്തി​ന്‍റെ 20 ശ​ത​മാ​ന​ത്തോ​ളം സെ​സു​ക​ളി​ൽ​നി​ന്നാ​ണു ല​ഭി​ക്കു​ന്ന​ത്‌. 2016-17 മു​ത​ൽ 2022-23 വ​രെ പി​രി​ച്ച സെ​സി​ന്‍റെ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ 15.34 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്രസ​ർ​ക്കാ​രി​നു ല​ഭി​ച്ച​ത്‌. ഈ ​വ​ലി​യ തു​ക​ക​ളി​ൽ ഒ​രു രൂ​പ​പോ​ലും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്‌ വി​ഭ​ജി​ച്ച്‌ ന​ൽ​കി​യി​ട്ടി​ല്ല. കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ഷ്ടം​പോ​ലെ ചെ​ല​വ​ഴി​ക്കു​ക​യാ​യി​രു​ന്നു.

ജി​എ​സ്‌​ടി പ​രി​ഷ്‌​ക​ര​ണം പാ​വ​പ്പെ​ട്ട​വ​ർ​ക്കും മ​ധ്യവ​രു​മാ​ന​ക്കാ​ർ​ക്കും നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്‌. എ​ന്നാ​ൽ, ഇ​ത്‌ നി​കു​തി​ഭാ​രം കു​റ​യ്‌​ക്ക​ൽ ല​ക്ഷ്യ​മി​ട്ടു​ള്ള ന​ട​പ​ടി​യ​ല്ല. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ്‌ ട്രം​പി​നു മു​ന്നി​ൽ രാ​ജ്യ​ത്തി​ന്‍റെ കീ​ഴ​ട​ങ്ങ​ലാ​ണ്. മ​രി​ച്ച സ​മ്പ​ദ്‌​ഘ​ട​ന എ​ന്നാ​ണ് ഇ​ന്ത്യ​ൻ സ​മ്പ​ദ്‌​ഘ​ട​ന​യെ ട്രം​പ്‌ പ​രി​ഹ​സി​ച്ച​ത്‌. ന​മ്മു​ടെ ഉ​യ​ർ​ന്ന നി​കു​തിനി​ര​ക്കാ​ണ് ഈ ​മ​ര​വി​പ്പി​നു കാ​ര​ണ​മെ​ന്നും അ​തു കു​റ​യ്‌​ക്ക​ണ​മെ​ന്നു​മാ​ണ് ട്രം​പ്‌ ആ​വ​ശ്യ​പ്പെ​ട്ട​ത്‌. പ​ക​ര​ച്ചു​ങ്ക​വും എ​ണ്ണ​ച്ചു​ങ്ക​വും അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക വ​ഴി ട്രം​പ്‌ ല​ക്ഷ്യ​മി​ട്ട​ത്‌ ഈ ​നി​കു​തി​ക​ൾ കു​റ​പ്പി​ക്കു​ക, അ​മേ​രി​ക്ക​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും ഇ​ന്ത്യ​യി​ലേ​ക്കു യ​ഥേ​ഷ്ടം എ​ത്തി​ച്ച്‌ വി​ൽ​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ക എ​ന്ന​താ​ണ്. ട്രം​പ്‌-​മോ​ദി കൂ​ട്ടു​കെ​ട്ട്‌ അ​ത്‌ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യാ​ണ്‌. ഇ​ത്‌ ട്രം​പി​നു​വേ​ണ്ടി​യു​ള്ള മോ​ദി​യു​ടെ പാ​തതെ​ളി​ക്ക​ലാ​ണ്.

മോ​ദി​ക്ക്‌ രാ​ജ്യ​താ​ത്​പ​ര്യം മ​ത്ര​മ​ല്ല, വ്യ​ക്തി​താ​ത്​പ​ര്യ​വും ഇ​ക്കാ​ര്യ​ത്തി​ലു​ണ്ട്‌. 2025 സാ​മ്പ​ത്തി​കവ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​യും അ​മേ​രി​ക്ക​യു​മാ​യു​ള്ള വ്യാ​പാ​രം 11.47 ല​ക്ഷം കോ​ടി രൂ​പ​യു​ടേ​താ​ണ്. ഇ​തി​ൽ 7.3 ല​ക്ഷം കോ​ടി അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി മൂ​ല്യ​മാ​ണ്. അ​തി​ൽ ച​ര​ക്കു​ക​ളും സേ​വ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു. അ​തേ​സ​മ​യം, യു​എ​സി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി മൂ​ല്യം 3.94 ല​ക്ഷം കോ​ടി രൂ​പ​യാ​യി​രു​ന്നു. 3.58 ല​ക്ഷം കോ​ടി രൂ​പ​യു​ടെ വ്യാ​പാ​രമി​ച്ചം ഇ​ന്ത്യ​ക്ക്‌ അ​മേ​രി​ക്ക​യു​മാ​യി ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ മാ​റ്റ​മാ​ണ് ട്രം​പ്‌ ആ​ഗ്ര​ഹി​ക്കു​ന്ന​ത്‌.

ഒ​പ്പം ട്രം​പി​ന് വ്യ​ക്തി​പ​ര​മാ​യും ഇ​ന്ത്യ​ൻ വി​പ​ണ​യി​ൽ താ​ത്പ​ര്യ​മു​ണ്ട്‌. ട്രം​പി​ന്‍റെ ക​മ്പ​നി​ക്ക്‌ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം ഒ​ന്നാം​കി​ട ബി​ൽ​ഡ​ർ​മാ​രു​മാ​യി പ​ങ്കാ​ളി​ത്ത​മു​ണ്ട്‌. ഇ​ത്ത​രം ദേ​ശീ​യ​വും വ്യ​ക്തി​പ​ര​വു​മാ​യ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ട്രം​പി​ന് ഇ​ന്ത്യ​ൻ വി​പ​ണി പൂ​ർ​ണ​മാ​യും തു​റ​ന്നു​കി​ട്ട​ണം. ത​ങ്ങ​ളു​ടെ ഇ​ന്ത്യ​യു​മാ​യു​ള്ള വ്യാ​പാ​രക്ക​മ്മി മ​റി​ക​ട​ന്ന്‌ വ്യാ​പാ​രമി​ച്ച​ത്തി​ലേ​ക്കു ക​ച്ച​വ​ടം കൊ​ഴു​പ്പി​ക്ക​ണം. അ​തി​ന് ഇ​ന്ത്യ​യി​ലെ ജി​എ​സ്‌​ടി നി​കു​തി​ഘ​ട​ന​യി​ൽ പൊ​ളി​ച്ചെ​ഴു​ത്തു വേ​ണം. നി​കു​തിനി​ര​ക്കു​ക​ൾ വ​ൻ​തോ​തി​ൽ കു​റ​യ്‌​ക്ക​ണം. അ​തി​നു​ള്ള വ​ഴി​യൊ​രു​ക്ക​ലി​നാ​യാ​ണു തീ​രു​വ യു​ദ്ധം പ്ര​ഖ്യാ​പി​ച്ച​ത്‌. ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ക്ക​രാ​ർ ച​ർ​ച്ച​ക​ളെ ആ​യു​ധ​മാ​ക്കി സ​മ്മ​ർ​ദ​ത​ന്ത്രം പ്ര​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​വ യു​ദ്ധ​വും പ്ര​ഖ്യാ​പി​ച്ച​ത്‌.

ട്രം​പ്‌ പ്ര​ഖ്യാ​പി​ച്ച തീ​രു​വ യു​ദ്ധ​വും പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച ജി​എ​സ്‌​ടി പ​രി​ഷ്‌​ക​ര​ണ​വും ഫ​ല​ത്തി​ൽ കേ​ര​ള​ത്തി​ന് ഇ​ര​ട്ട ഇ​രു​ട്ട​ടി​യാ​ണ്. പ​ക​ര​ച്ചു​ങ്ക​വും എ​ണ്ണ​ച്ചു​ങ്ക​വും ന​മ്മു​ടെ ക​യ​റ്റു​മ​തി മേ​ഖ​ല​യെ വ​ല്ലാ​തെ ബാ​ധി​ക്കും. 2023-24ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക്‌ ഇ​ന്ത്യ​യി​ൽ​നി​ന്ന്‌ 36,958 കോ​ടി രൂ​പ​യു​ടെ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്‌​തി​രു​ന്നു. ഇ​തി​ൽ കേ​ര​ള​ത്തി​ന്‍റെ പ​ങ്ക്‌ 6,410 കോ​ടി രൂ​പ​യു​ടേ​താ​ണ്. 17.34 ശ​ത​മാ​നം. ചൈ​ന ക​ഴി​ഞ്ഞാ​ൽ കേ​ര​ള​ത്തി​ൽ​നി​ന്നാ​ണ് അ​മേ​രി​ക്ക ഏ​റ്റ​വും കൂ​ടു​ത​ൽ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്‌. സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന്‌ അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി​യി​ൽ 12 ശ​ത​മാ​നം കേ​ര​ള​മാ​ണു സം​ഭാ​വ​ന ചെ​യ്യു​ന്ന​ത്‌. 2023-24ൽ 7,232 ​കോ​ടി രൂ​പ​യു​ടെ ക​യ​റ്റു​മ​തി​യു​ണ്ടാ​യി. അ​മേ​രി​ക്ക​ൻ അ​ധി​ക​ച്ചു​ങ്ക ന​യം കേ​ര​ള​ത്തി​ന്‍റെ സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി വ്യ​വ​സാ​യ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും. ക​യ​ർ വ്യ​വ​സാ​യ​വും ഭീ​ഷ​ണി​യി​ലാ​ണ്. മാ​റ്റ്‌​സ്‌, ബ്ര​ഷ്‌, കൊ​ക്കോ പി​റ്റ്‌ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് നി​ല​വി​ൽ അ​മേ​രി​ക്ക​യി​ലേ​ക്ക്‌ അ​യ​യ്ക്കു​ന്ന​ത്‌. അ​തു നി​ല​യ്‌​ക്കും. ചെ​റു​കി​ട, സ​ഹ​ക​ര​ണ ക​യ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ക​യ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കും. ഇ​തെ​ല്ലാം ന​മ്മു​ടെ ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന വ​ള​ർ​ച്ച​യെ ത​ള​ർ​ത്തും.

ന​മ്മു​ടെ നി​കു​തി വ​രു​മാ​നന​ഷ്ടം സ​ർ​ക്കാ​രു​ക​ളു​ടെ ചെ​ല​വു​ക​ൾ ചു​രു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക്ഷേ​മ പ​പ​രി​പാ​ടി​ക​ളെ​യും അ​ടി​സ്ഥാ​നസൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ളെ​യും സാ​ര​മാ​യി ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്‌. സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന റ​വ​ന്യു ന​ഷ്ടം പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​രി​നു ബാ​ധ്യ​ത​യു​ണ്ട്‌. ഒ​പ്പം, ജി​എ​സ്‌​ടി ന​ഷ്ട​പ​രി​ഹാ​ര കാ​ലാ​വ​ധി നീ​ട്ട​ണം. അ​തി​നാ​ൽ ര​ണ്ടു വി​ഷ​യ​ത്തി​ലും സം​സ്ഥാ​ന താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ന​മു​ക്ക്‌ ഒ​രു​മി​ച്ചു നി​ൽ​ക്ക​ണ്ട​തു​ണ്ട്‌.

International

ഇ​ന്ത്യ-​ചൈ​ന ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച ന​ട​ത്തി; കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത് ഏ​ഴ് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം

ബെ​യ്ജിം​ഗ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ​ര​സ്പ​ര വി​ശ്വാ​സം, ബ​ഹു​മാ​നം എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി ഇ​ന്ത്യ-​ചൈ​ന ബ​ന്ധം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ താ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​നാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ​റ​ഞ്ഞു

അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്ക് ശേ​ഷം "സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ്ഥി​ര​ത​യു​ടെ​യും അ​ന്ത​രീ​ക്ഷം' സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം ക​സാ​നി​ൽ വ​ച്ച് ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ വ​ള​രെ ഫ​ല​പ്ര​ദ​മാ​യി​രു​ന്നു. അ​ത് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന് ന​ല്ല ദി​ശാ​ബോ​ധം ന​ൽ​കി. അ​തി​ർ​ത്തി​യി​ലെ സൈ​നി​ക പി​ന്മാ​റ്റ​ത്തി​ന് ശേ​ഷം, സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ്ഥി​ര​ത​യു​ടെ​യും അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്ക​പ്പെ​ട്ടു. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു.

കൈ​ലാ​സ് മാ​ന​സ​രോ​വ​ർ യാ​ത്ര പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ളെ​ക്കു​റി​ച്ചും പ്ര​ധാ​ന​മ​ന്ത്രി മോ​ദി സം​സാ​രി​ച്ചു. "ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും 2.8 ബി​ല്യ​ൺ ജ​ന​ങ്ങ​ളു​ടെ താ​ൽ​പ്പ​ര്യ​ങ്ങ​ൾ ന​മ്മു​ടെ സ​ഹ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ഇ​ത് മു​ഴു​വ​ൻ മ​നു​ഷ്യ​രാ​ശി​യു​ടെ​യും ക്ഷേ​മ​ത്തി​നും വ​ഴി​യൊ​രു​ക്കും'. അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ന​രേ​ന്ദ്ര മോ​ദി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു എ​ന്ന് ഷി ​ജി​ൻ​പിം​ഗ് പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി​യെ വീ​ണ്ടും കാ​ണു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ഇ​ന്ത്യ​യ്ക്കും ചൈ​ന​യ്ക്കും ഇ​ട​യി​ൽ സാം​സ്കാ​രി​ക ബ​ന്ധ​മു​ണ്ട്.. "വ്യാ​ളി- ആ​ന' സൗ​ഹൃ​ദം പ്ര​ധാ​ന​മെ​ന്നും ന​ല്ല അ​യ​ൽ​ക്കാ​രാ​യി തു​ട​രേ​ണ്ട​ത് അ​നി​വാ​ര്യ​മെ​ന്നും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ര്‍​ത്തു,

ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ, വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി എ​ന്നി​വ​ർ മോ​ദി​ക്കൊ​പ്പം ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും വാ​ണി​ജ്യ​മ​ന്ത്രി​യും ച​ർ​ച്ച​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഏ​ഴു കൊ​ല്ല​ത്തി​ന് ശേ​ഷ​മാ​ണ് ചൈ​ന​യി​ൽ ഇ​രു നേ​താ​ക്ക​ൾ​ക്കു​മി​ട​യി​ല്‍ ച​ർ​ച്ച ന​ട​ന്ന​ത്.

 

National

ദ​ലൈലാ​മ​യു​ടെ പി​ൻ​ഗാ​മി: ചൈ​ന​യു​ടെ അം​ഗീ​കാ​രം ആ​വ​ശ്യ​മി​ല്ലെ​ന്ന് ഇ​ന്ത്യ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ദ​​​​ലൈ ലാ​​​​മ​​​​യു​​​​ടെ പി​​​​ൻ​​​​ഗാ​​​​മി​​​​യെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം ചൈ​​​​ന​​​​യ്ക്കി​​​​ല്ലെ​​​​ന്ന് ഇ​​​​ന്ത്യ. പു​​​​തി​​​​യ ലാ​​​​മ​​​​യെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നോ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നോ ചൈ​​​​ന​​​​യു​​​​ടെ അം​​​​ഗീ​​​​കാ​​​​രം ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല. പി​​​​ന്‍​ഗാ​​​​മി​​​​യെ പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം ടി​​​​ബ​​​​റ്റ​​​​ന്‍ ആ​​​​ത്മീ​​​​യ​​​​നേ​​​​താ​​​​വ് ദ​​​​ലൈ​​​​ലാ​​​​മ​​​​യി​​​​ല്‍ നി​​​​ക്ഷി​​​​പ്ത​​​​മാ​​​​ണെ​​​​ന്നും ഇ​​​​ന്ത്യ വ്യ​​​​ക്ത​​​​മാ​​​​ക്കി. ദ​​​​ലൈ​​​​ലാ​​​​മ​​​​യു​​​​ടെ എ​​​​ല്ലാ അ​​​​നു​​​​യാ​​​​യി​​​​ക​​​​ള്‍​ക്കും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സ്ഥാ​​​​നം സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​ണ്.

ലാ​​​​മ​​​​യെ തീ​​​​രു​​​​മാ​​​​നി​​​​ക്കാ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​രം ദ​​​​ലൈ ലാ​​​​മ​​​​യ്ക്കും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ട്ര​​​​സ്റ്റി​​​​നു​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും മ​​​​റ്റാ​​​​ർ​​​​ക്കും അ​​​​തി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി കി​​​​ര​​​​ണ്‍ റി​​​​ജി​​​​ജു പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

ധ​​​​രം​​​​ശാ​​​​ല​​​​യി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന ദ​​​​ലൈ​​​​ലാ​​​​മ​​​​യു​​​​ടെ തൊ​​​​ണ്ണൂ​​​​റാം ജ​​​​ന്മ​​​​ദി​​​​ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​രി​​​​നെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് ബു​​​​ദ്ധ​​​​മ​​​​ത വി​​​​ശ്വാ​​​​സി​​​​യാ​​​​യ കി​​​​ര​​​​ണ്‍ റി​​​​ജി​​​​ജു​​​​വും ജ​​​​ന​​​​താ​​​​ദ​​​​ള്‍-​​യു ​​നേ​​​​താ​​​​വ് ല​​​​ല്ല​​​​ന്‍ സിം​​​​ഗു​​​​മാ​​​​ണു പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.

International

റ​ഷ്യ വൈ​കി​പ്പി​ച്ചു; ചൈ​നീ​സ് യു​ദ്ധ​വി​മാ​നം വാ​ങ്ങാ​ൻ ഇ​റാ​ൻ

ടെ​​​​ഹ്റാ​​​​ൻ: ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ​​​​തി​​​​രാ​​​​യ ആ​​​​കാ​​​​ശ​​​​യു​​​​ദ്ധ​​​​ത്തി​​​​ൽ പി​​​​ടി​​​​ച്ചു​​​​നി​​​​ൽ​​​​ക്കാ​​​​ൻ​​​​ പാ​​​​ടു​​​​പെ​​​​ട്ട ഇ​​​​റാ​​​​ൻ പു​​​​തി​​​​യ യു​​​​ദ്ധ​​​​വി​​​​മാ​​​​നം സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​ൻ ഒ​​​​രു​​​​ങ്ങു​​​​ന്നു. ചൈ​​​​ന​​​​യു​​​​ടെ ചെം​​​​ഗ്ദു ജെ-10​​​​സി യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​മാ​​​​ണ് വാ​​​​ങ്ങു​​​​ന്ന​​​​ത്. റ​​​​ഷ്യ​​​​യു​​​​മാ​​​​യു​​​​ള്ള യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ക്ക​​​​രാ​​​​ർ മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് താ​​​​ര​​​​ത​​​​മ്യേ​​​​ന വി​​​​ല​​​​കു​​​​റ​​​​ഞ്ഞ ചൈ​​​​നീ​​​​സ് യു​​​​ദ്ധ​​​​വി​​​​മാ​​​​നം വാ​​​​ങ്ങാ​​​​നു​​​​ള്ള ടെ​​​​ഹ്​​​​റാ​​​​ന്‍റെ നീ​​​​ക്കം.
റ​​​​ഷ്യ​​​​യു​​​​ടെ ഇ​​​​ര​​​​ട്ട എ​​​​ൻ​​​​ജി​​​​ൻ എ​​​​സ്‌​​​​യു-35 വി​​​​മാ​​​​ന​​​​ങ്ങ​​​​ള്‍ വാ​​​​ങ്ങാ​​​​നാ​​​​യി​​​​രു​​​​ന്നു നേ​​​​ര​​​​ത്തേ പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടി​​​​രു​​​​ന്ന​​​​ത്. ഇ​​​​ത് ന​​​​ട​​​​ക്കാ​​​​തെ​​​​വ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് 4.5 ത​​​​ല​​​​മു​​​​റ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​മാ​​​​യ ചെം​​​​ഗ്ദു ജെ-10​​​​സി സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​ൻ ചൈ​​​​ന​​​​യു​​​​മാ​​​​യി ഇ​​​​റാ​​​​ൻ ച​​​​ർ​​​​ച്ച​​​​ക​​​​ൾ സ​​​​ജീ​​​​വ​​​​മാ​​​​ക്കി​​​​യ​​​​തെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. ചൈ​​​​ന​​​​യു​​​​ടെ ഇ​​​​തേ വി​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു പാ​​​​ക്കി​​​​സ്ഥാ​​​​ൻ അ​​​​ടു​​​​ത്തി​​​​ടെ ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രാ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​ത്.
2023ലെ ​​​​ക​​​​രാ​​​​ര്‍ പ്ര​​​​കാ​​​​രം 50 എ​​​​സ്-35 വി​​​​മാ​​​​ന​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു ല​​​​ഭി​​​​ക്കേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന​​​​ത്.
എ​​​​ന്നാ​​​​ല്‍ നാ​​​​ലു വി​​​​മാ​​​​ന​​​​ങ്ങ​​​​ള്‍ മാ​​​​ത്ര​​​​മേ റ​​​​ഷ്യ കൈ​​​​മാ​​​​റി​​​​യി​​​​ട്ടു​​​​ള്ളൂ. ഇ​​​​താ​​​​ണ് ക​​രാ​​റി​​​​ൽ​​​​നി​​​​ന്ന് പി​​​​ന്മാ​​​​റാ​​​​നും ചൈ​​​​നീ​​​​സ് യു​​​​ദ്ധ​​​​വി​​​​മാ​​​​നം വാ​​​​ങ്ങാ​​​​നും ഇ​​​​റാ​​​​നെ പ്രേ​​​​രി​​​​പ്പി​​​​ച്ച​​​​ത്.

National

രാജ്നാഥ് സിംഗ് ചൈനയിൽ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ


ന്യൂ​​​ഡ​​​ൽ​​​ഹി: ഷാ​​​ങ്ഹാ​​​യ് സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ട​​​ന​​​യു​​​ടെ (എ​​​സ്‌​​​സി​​​ഒ) നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി ചൈ​​​ന​​​യി​​​ലെ ക്വി​​​ങ്ദാ​​​വോ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ് ഇ​​​ന്ത്യ​​​ൻ​​​സം​​​ഘ​​​ത്തെ ന​​​യി​​​ക്കും. 2020ൽ ​​​ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യും ത​​​മ്മി​​​ൽ ഗാ​​​ൽ​​​വാ​​​നി​​​ലു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നു​​​ശേ​​​ഷം ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണു പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ചൈ​​​ന സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്.


സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ ചൈ​​​നീ​​​സ് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി​​​യു​​​മാ​​​യി രാ​​​ജ്നാ​​​ഥ് സിം​​​ഗ് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. ‘ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​റി’നു​​​ശേ​​​ഷം ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ഉ​​​ന്ന​​​ത​​​ത​​​ല​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​കൂ​​​ടി​​​യാ​​​യി​​​രി​​​ക്കു​​​മി​​​ത്. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്‌​​​ടാ​​​വ് അ​​​ജി​​​ത് ഡോ​​​വ​​​ൽ ഇ​​​തി​​​നോ​​​ട​​​കം ചൈ​​​ന​​​യി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ സ​​​മാ​​​ധാ​​​ന​​​വും സു​​​ര​​​ക്ഷ​​​യും കൈ​​​വ​​​രി​​​ക്കു​​​ന്ന​​​തി​​​ലു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ കാ​​​ഴ്ച​​​പ്പാ​​​ട് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​മെ​​​ന്ന് പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.


എ​​​സ്‌​​​സി​​​ഒ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണം, പ്രാ​​​ദേ​​​ശി​​​ക, അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സ​​​മാ​​​ധാ​​​നം, സു​​​ര​​​ക്ഷ, തീ​​​വ്ര​​​വാ​​​ദ​​​വി​​​രു​​​ദ്ധ ശ്ര​​​മ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​ വി​​​ഷ​​​യ​​​ങ്ങ​​​ൾ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​കും. അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ലെ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണം ല​​​ക്ഷ്യ​​​മി​​​ട്ടു 2001ലാ​​​ണ് എ​​​സ്‌​​​സി​​​ഒ സം​​​ഘ​​​ട​​​ന സ്ഥാ​​​പി​​​ത​​​മാ​​​കു​​​ന്ന​​​ത്. 2017ൽ ​​​ഇ​​​ന്ത്യ ഇ​​​തി​​​ൽ പൂ​​​ർ​​​ണ അം​​​ഗ​​​മാ​​​യി. 2023ൽ ​​​ചെ​​​യ​​​ർ​​​മാ​​​ൻ​​​സ്ഥാ​​​ന​​​വും ഇ​​​ന്ത്യ ഏ​​​റ്റെ​​​ടു​​​ത്തു. നി​​​ല​​​വി​​​ൽ പ​​​ത്തു രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണ് സം​​​ഘ​​​ട​​​ന​​​യി​​​ലു​​​ള്ള​​​ത്.

Latest News

Up