Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Commission

Malappuram

കു​ഴി​മ​ണ്ണ​യി​ൽ ക​രി​ങ്ക​ൽ ഖ​ന​നം: അ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി കു​ഴി​മ​ണ്ണ വി​ല്ലേ​ജി​ൽ ക​ടു​ങ്ങ​ല്ലൂ​ർ ചി​റ​പ്പാ​ലം മു​ണ്ട​ക്ക് മ​ല​യോ​ര​ത്ത് ക​രി​ങ്ക​ൽ ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്.

പ്ര​ദേ​ശ​ത്ത് ഖ​ന​നം ന​ട​ത്തു​ന്ന​ത് സ​മീ​പ​വാ​സി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഖ​ന​ന അ​പേ​ക്ഷ നി​ര​സി​ക്കാ​ൻ ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ് ശി​പാ​ർ​ശ ചെ​യ്ത​താ​യും ഖ​ന​ന​ത്തി​ന് അ​നു​കൂ​ല ന​ട​പ​ടി സ്വീ​ക​രി​ക്ക​രു​തെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

ജ​ന​ങ്ങ​ളു​ടെ ഭ​യാ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​തെ യാ​തൊ​രു​വി​ധ അ​നു​മ​തി​യും ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി കൊ​ണ്ടോ​ട്ടി ത​ഹ​സി​ൽ​ദാ​ർ ജി​ല്ലാ ക​ള​ക്ട​ർ,പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് ക​രി​ങ്ക​ൽ ഖ​ന​നം ന​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നാ​വ​ശ്യ​മാ​യ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

മു​ഹ​മ്മ​ദ് ഫാ​സി​ൽ ഹ​ഖ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 2018 ലെ ​പ്ര​ള​യ​കാ​ല​ത്ത് വ​ലി​യ രീ​തി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​വു​ക​യും നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്ത അ​തീ​വ പ​രി​സ്ഥി​തി​ലോ​ല​മാ​യ പ്ര​ദേ​ശ​മാ​ണി​ത്. പ്ര​ദേ​ശ​ത്ത് എ​ൽ​പി സ്കൂ​ളും അ​ങ്ക​ണ​വാ​ടി​യും മ​ദ്ര​സ​യു​മു​ണ്ട്

Kerala

ജെ.ബി. കോശി കമ്മീഷന്‍ ശിപാര്‍ശകള്‍ പുറത്തുവിടാത്തതെന്ത്? മാര്‍ തറയില്‍

ച​ങ്ങ​നാ​ശേ​രി: സീ​റോ​മ​ല​ബാ​ര്‍ സ​ഭ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സ​മു​ദാ​യ ശ​ക്തീ​ക​ര​ണ​വ​ര്‍ഷം 2026ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ല്‍ പ്രൗ​ഢോ​ജ്വ​ല തു​ട​ക്കും. കു​റു​മ്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​നാ​ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ ന​ഗ​റി​ല്‍ ന​സ്രാ​ണി പാ​ര​മ്പ​ര്യ​ത്ത​നി​മ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ സ​മു​ദാ​യ വ​ര്‍ഷാ​ച​ര​ണ​ത്തി​ന് ദീ​പം തെ​ളി​ച്ചു. സ​മു​ദാ​യ​ബോ​ധം അ​ഭി​മാ​ന​ബോ​ധ​മാ​ണെ​ന്നും സ​മു​ദാ​യ ശ​ക്തീ​ക​ര​ണം മ​റ്റാ​ര്‍ക്കും എ​തി​ര​ല്ലെ​ന്നും മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക്രി​സ്ത്യ​ന്‍ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പി​ന്നാക്കാ​വ​സ്ഥ പ​ഠി​ച്ചു സ​മ​ര്‍പ്പി​ച്ച ജ​സ്റ്റീ​സ് ജെ.​ബി.​ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍ട്ടി​ലെ ഇ​രു​നൂ​റോ​ളം ശി​പാ​ര്‍ശ​ക​ള്‍ ന​ട​പ്പാ​ക്കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും റി​പ്പോ​ര്‍ട്ട് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സ​ര്‍ക്കാ​ര്‍ ഈ ​വി​ഷ​യ​ത്തി​ല്‍ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. എ​ന്നാ​ല്‍ പാ​ലൊ​ളി മു​ഹ​മ്മ​ദ്കു​ട്ടി ക​മ്മീ​ഷ​ന്‍റെ ശി​പാ​ര്‍ശ​ക​ള്‍ എ​ല്ലാ​വ​ര്‍ക്കും മ​ന​സി​ലാ​ക്ക​ത്ത​ക്ക​വി​ധം ഇ​ന്‍റ​ർ​നെ​റ്റി​ല​ട​ക്കം പ​ര​സ്യ​മാ​ക്കി​യി​രു​ന്നു. ഇ​തു​പോ​ലെ ജ​സ്റ്റീ​സ് കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍ട്ടി​ലെ ശി​പാ​ര്‍ശ​ക​ളും പു​റ​ത്തു​വി​ട​ണ​മെ​ന്ന് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സ​മു​ദാ​യം തു​ട​ങ്ങി​യ സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും ആ​ശു​പ​ത്രി​ക​ളും ന​മു​ക്കുവേ​ണ്ടി​മാ​ത്രമാ​യി​രു​ന്നി​ല്ല. ന​മു​ക്ക് എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ള്‍ അ​നു​വ​ദി​ച്ച​ത് ഏ​താ​ണ്ട് ആ​നു​കൂ​ല്യ​ം പോ​ലെ​യാണെന്നും അ​ര്‍ഹ​മ​ല്ലാ​ത്ത​ത് ചോ​ദി​ച്ചു വാ​ങ്ങിയെന്നു​മു​ള്ള ശ​ബ്ദം ഉ​യ​രു​ന്നു​ണ്ട്. സ​ഭ​യ്ക്ക് എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ല്‍ കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ സം​സ്‌​കാ​രം എ​വി​ടെ നി​ല്‍ക്കു​മാ​യി​രു​ന്നു? ജാ​തി​മ​ത ​ഭേ​ദ​മെ​ന്യേ വി​ദ്യാ​ഭ്യാ​സം ന​ല്‍കാ​ന്‍ ക്രൈ​സ്ത​വ സ​മു​ദാ​യം ത​യാ​റാ​യ​തി​നാ​ലാ​ണ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ അ​നു​വ​ദി​ച്ചു കി​ട്ടി​യ​ത്.

പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന വ​ലി​യ ഏ​ജ​ന്‍സി​യാ​യി മാ​റാ​ന്‍ ക്രൈ​സ്ത​വ സ​മു​ദാ​യ​ത്തി​നു ക​ഴി​ഞ്ഞെ​ങ്കി​ല്‍ പൊ​തു​സ​മൂ​ഹം ആ​ക​മാ​നം അ​തി​ന്‍റെ ഫ​ലം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന​ത് വി​സ്മ​രി​ക്ക​രു​ത്. ന​ാം ന​മു​ക്കു​വേ​ണ്ടി മാ​ത്ര​മാ​യി ഒ​ന്നും ചോ​ദി​ച്ചി​ട്ടി​ല്ല. സ​മ​ത്വം വേ​ണ​മെ​ന്നു മാ​ത്ര​മേ സ​ര്‍ക്കാ​രി​നോ​ട്ആവശ്യപ്പെടുന്നുള്ളൂ. ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​ന്‍റെ പേ​രി​ലു​ള്ള വി​ഷ​യം പ​രി​ഹ​രി​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​ത് സ​ഭ​യ്ക്കു​വേ​ണ്ടി മാ​ത്ര​മ​ല്ല, പൊ​തു​സ​മൂ​ഹ​ന​ന്മ​യ്ക്കു​വേ​ണ്ടി​യാ​ണെ​ന്നും മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ വ്യ​ക്ത​മാ​ക്കി.


ന​മ്മു​ടെ ജാ​ഗ്ര​തക്കു​റ​വു​ മൂ​ല​മാ​ണ് സ​മു​ദാ​യ​ത്തി​ന് ക്ഷീ​ണം സം​ഭ​വി​ച്ച​ത്. വോ​ട്ട്ബാ​ങ്ക് രാ​ഷ്‌ട്രീയം എ​ല്ലാ രാ​ഷ്‌ട്രീയ​ക്കാ​ര്‍ക്കു​മു​ണ്ട്. സ​മു​ദാ​യ​ത്തെ വ​ള​ര്‍ത്തി​യെ​ടു​ക്കാ​നു​ള്ള വ​ലി​യ ജാ​ഗ്ര​ത ന​മു​ക്കു​ണ്ടാ​ക​ണം. സ​ഭ​യു​ടേ​യും സ​മൂ​ഹ​ത്തി​ന്‍റെയും ന​ന്മ​ക​ളെ​ക്കു​റി​ച്ചു ചി​ന്തി​ക്കാ​ന്‍ സ​മു​ദാ​യശ​ക്തീ​ക​ര​ണ വ​ര്‍ഷ​ത്തി​ല്‍ സാ​ധി​ക്ക​ണ​മെ​ന്നും മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ആഹ്വാനം ചെയ്തു.

ആ​ര്‍ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്രി​സ്ത്യ​ന്‍ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ക്കാ​യു​ള്ള പ​ഠ​ന ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍മാ​നാ​യി​രു​ന്ന റി​ട്ട. ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റണി എ​ത്ത​യ്ക്കാ​ട്ട് ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍ മാ​ര്‍ഗ​നി​ര്‍ദേ​ശ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.​

യു​വ​ദീ​പ്തി എ​സ്എം​വൈ​എം ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​സാ​വി​യോ മാ​നാ​ട്ട് പ​താ​ക​യു​യ​ര്‍ത്തി. കു​റു​മ്പ​നാ​ടം ഫൊ​റോ​നാ​ പ​ള്ളി വി​കാ​രി റ​വ. ഡോ. ​ചെ​റി​യാ​ന്‍ ക​റു​ക​പ്പ​റ​മ്പി​ല്‍, അ​തി​രൂ​പ​ത പി​ആ​ര്‍ഒ അ​ഡ്വ. ജോ​ജി ചി​റ​യി​ല്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി ഡോ. ​രേ​ഖാ മാ​ത്യൂ​സ്, അ​തി​രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍, സീ​റോ​മ​ല​ബാ​ര്‍ പ​ബ്ലി​ക് അ​ഫ​യേ​ഴ്‌​സ് ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​ജ​യിം​സ് കൊ​ക്കാ​വ​യ​ലി​ല്‍, ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി ബി​നു ഡൊ​മ​നി​ക്, ഫാ.​ ജേ​ക്ക​ബ് കാ​ട്ട​ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ഗ​ണ​ന​യു​ടെ പ്ര​തീ​കം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

എ​ട​ത്വ: ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന് പ്ര​തീ​ക്ഷ​യു​ടെ പ്ര​തീ​ക​മാ​യി​രു​ന്ന ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ര​ടെ അ​നാ​സ്ഥ മൂ​ലം അ​വ​ഗ​ണ​ന​യു​ടെ പ്ര​തീ​ക​മാ​യി അ​വ​ശേ​ഷി​ക്കു​ന്നെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് എ​ട​ത്വ ഫൊ​റോ​ന നേ​തൃ​യോ​ഗം.

സാ​മൂ​ഹി​ക സൂ​ചി​ക​യി​ല്‍ സം​സ്ഥാ​ന​ത്തെ ഏ​റെ മു​ന്നി​ലെ​ത്തി​ക്കു​ന്ന​തി​ല്‍ ഏ​റെ നി​ര്‍​ണാ​യ​ക​മാ​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ പി​ന്നാ​ക്കാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ന്‍ നി​യോ​ഗി​ച്ച ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ര്‍​ട്ട് പൂ​ര്‍​ണ​രൂ​പ​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​നോ അ​തി​ലെ ശി​പാ​ര്‍​ശ​ക​ള്‍ സു​താ​ര്യ​മാ​യി ന​ട​പ്പാ​ക്കാ​നോ മു​ന്നോ​ട്ടു​വ​രാ​ത്ത ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ നി​ഷ്‌​ക്രി​യ സ​മീ​പ​ന​ത്തെ യോ​ഗം അ​പ​ല​പി​ച്ചു.

ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​നം എ​ന്ന പൊ​ള്ള​യാ​യ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു രാ​ഷ്ട്രീ​യ ല​ക്ഷ്യം നേ​ടു​ന്ന​തി​ന് ഭ​ര​ണ​നേ​തൃ​ത്വം ന​ട​ത്തി​യ ചു​വ​ടു​വ​യ്പാ​യി ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച ന​ട​പ​ടി​യെ യോ​ഗം വി​ല​യി​രു​ത്തി. ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് കാ​ര്യ​ത്തി​ല്‍ പു​റ​ത്തു​വ​രു​ന്ന ചു​മ​ത​ല​പ്പെ​ട്ട​വ​രു​ടെ പ്ര​സ്താ​വ​ന​ക​ള്‍ ഏ​റെ നി​രാ​ശാ​ജ​ന​ക​മെ​ന്നും കൂ​രി​രു​ട്ടി​ല്‍ ക​രി​വീ​ര​നെ ക​ണ്ട​തു​പോ​ലെ​യു​ള്ള അ​വ്യ​ക്ത​ത ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്നെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

സ​മു​ദാ​യ​ത്തെ രാ​ഷ്ട്രീ​യ ച​തു​രം​ഗ​ക്ക​ളി​യി​ല്‍ ക​രു​വാ​ക്കു​ന്ന ന​യ​സ​മീ​പ​നം ക്രൈ​സ്ത​വ​സ​മൂ​ഹം തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ല്‍​നി​ന്ന് പി​ന്തി​രി​യ​ണ​മെ​ന്നും യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ക​രു​മാ​ടി സെ​ന്‍റ് നി​ക്കോ​ളാ​സ് പ​ള്ളി​യി​ല്‍ വ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ഫൊ​റോ​ന ത​ല സ​മു​ദാ​യ ശ​ക്തീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ശ​ക്ത​മാ​യ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് എ​ട​ത്വ ഫൊ​റോ​നാ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​മ്പി​ല്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഫ്രാ​ന്‍​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ് മാ​ത്യു, മീ​നു സോ​ബി, കെ.​ജെ. മാ​ത്യു, പി.​ജെ. ജോ​സ​ഫ്, വി.​ജെ. കു​ര്യ​ന്‍, റോ​യി വ​ര്‍​ഗീ​സ്, റൂ​ബി ജോ​സ​ഫ്, റ്റി.​എം. ലോ​ന​പ്പ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

National

എസ്ഐആർ കമ്മീഷനെ ആശങ്കയറിയിച്ച് മമത

കോ​​​​​​ൽ​​​​​​ക്ക​​​​​​ത്ത: ഇ​​​​​​ഡി റെ​​​​​​യ്ഡി​​​​​​നെ​​​​​​തി​​​​​​രേ ക​​​​​​ഴി​​​​​​ഞ്ഞ ​​​​​​ദി​​​​​​വ​​​​​​സം തെ​​​​​​രു​​​​​​വി​​​​​​ലി​​​​​​റ​​​​​​ങ്ങി പ്ര​​​​​​തി​​​​​​ഷേ​​​​​​ധി​​​​​​ച്ച പ​​​​​​ശ്ചി​​​​​​മ​​​​​​ ബം​​​​​​ഗാ​​​​​​ൾ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യും തൃ​​​​​​ണ​​​​​​മൂ​​​​​​ൽ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് അ​​​​​​ധ്യ​​​​​​ക്ഷ​​​​​​യു​​​​​​മാ​​​​​​യ മ​​​​​​മ​​​​​​ത ബാ​​​​​​ന​​​​​​ർ​​​​​​ജി ഇ​​​​​​ന്ന​​​​​​ലെ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ക​​​​​​മ്മീ​​​​​​ഷ​​​​​​നെ​​​​​​തി​​​​​​രേ​​​​​​യും പോ​​​​​​ർ​​​​​​മു​​​​​​ഖം തു​​​​​​റ​​​​​​ന്നു.

വോ​​​​​​ട്ട​​​​​​ർപ​​​​​​ട്ടി​​​​​​ക തീ​​​​​​വ്ര പ​​​​​​രി​​​​​​ഷ്ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ പേ​​​​​​രി​​​​​​ൽ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തെ സാ​​​​​​ധാ​​​​​​ര​​​​​​ണ പൗ​​​​​​ര​​​​​​ന്മാ​​​​​​രെ നി​​​​​​ര​​​​​​ന്ത​​​​​​രം ഉ​​​​​​പ​​​​​​ദ്ര​​​​​​വി​​​​​​ക്കു​​​​​​ന്ന ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യി​​​​​​ൽ ക​​​​​​ടു​​​​​​ത്ത അ​​​​​​മ​​​​​​ർ​​​​​​ഷം രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി മു​​​​​​ഖ്യ ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ ഗ്യാ​​​​​​നേ​​​​​​ഷ് കു​​​​​​മാ​​​​​​റി​​​​​​ന് മ​​​​​​മ​​​​​​ത ക​​​​​​ത്ത​​​​​​യ​​​​​​ച്ചു.

വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം തുടരുമെന്നും മമത വ്യക്തമാക്കിയിട്ടുണ്ട്.

District News

ക​രു​വേ​ലി​പ്പ​ടി ക​ല്ല് ഗോ​ഡൗ​ൺ ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​നം​ഗം സ​ന്ദ​ർ​ശി​ച്ചു

ഫോ​ർ​ട്ടു​കൊ​ച്ചി: സം​സ്ഥാ​ന ഭ​ക്ഷ്യ വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ക​രു​വേ​ലി​പ്പ​ടി​യി​ലെ എ​ന്‍​എ​ഫ്എ​സ്എ.​സം​ഭ​ര​ണ കേ​ന്ദ്ര​മാ​യ ക​ല്ല് ഗോ​ഡൗ​ണി​ല്‍ സം​സ്ഥാ​ന ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​നം​ഗം കെ.​എ​ന്‍. സു​ഗ​ത​ന്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ എ​ത്തി​യ ക​മ്മീ​ഷ​നം​ഗം ഭ​ക്ഷ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ഗോ​ഡൗ​ണി​ലെ തൊ​ഴി​ലാ​ളി​ക​ളു​മാ​യും സം​സാ​രി​ക്കു​ക​യും ഗോ​ഡൗ​ണി​ന്‍റെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ്ട് മ​ന​സി​ലാ​ക്കു​ക​യും ചെ​യ്തു.

നി​ല​വി​ല്‍ കൊ​ച്ചി സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫി​സ് പ​രി​ധി​യി​ലെ റേ​ഷ​ന്‍ ക​ട​ക​ളി​ലേ​ക്കു​ള്ള ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ളാ​ണ് ഇ​വി​ടെ സം​ഭ​രി​ക്കു​ന്ന​ത്. ഗോ​ഡൗ​ണി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച് സം​ഭ​ര​ണ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​കാ​ര്യ​വും, വൈ​റ്റി​ല മാ​ട​വ​ന​യി​ൽ താ​ത്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗോ​ഡൗ​ണി​ലെ ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ള്‍ കൂ​ടി കൊ​ച്ചി ഗോ​ഡൗ​ണി​ലേ​ക്കു മാ​റ്റു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യും ച​ർ​ച്ച ചെ​യ്ത​താ​യി ക​മ്മീ​ഷ​നം​ഗം കെ.​എ​ന്‍. സു​ഗ​ത​ന്‍ വ്യ​ക്ത​മാ​ക്കി.

Latest News

Up