Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DIRECTOR

പാ​രീ​സി​ലെ ലൂ​വ്രെ മ്യൂ​സി​യ​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ രാ​ജി​വ​ച്ചു

പാ​രീ​സ്: ഫ്ര​ഞ്ച് ത​ല​സ്ഥാ​ന​മാ​യ പാ​രീ​സി​ലെ ലൂ​വ്രെ മ്യൂ​സി​യ​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ ലോ​റ​ൻ​സ് ഡെ​സ് കാ​ർ​സ് രാ​ജി​വ​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 19 ന് ​ലൂ​വ്രെ മ്യൂ​സി​യ​ത്തി​ൽ ന​ട​ന്ന ക​വ​ർ​ച്ച​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്താ​ണ് രാ​ജി.

മോ​ഷ​ണം ത​ട​യാ​നു​ള്ള സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളൊ​ന്നും മ്യൂ​സി​യ​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ലോ​റ​ൻ​സ് ഡെ​സ് കാ​ർ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ നാ​ല് പേ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. നെ​പ്പോ​ളി​യ​ൻ ച​ക്ര​വ​ർ​ത്തി ഭാ​ര്യ​ക്ക് ന​ൽ​കി​യ വ​ജ്ര​വും മ​ര​ത​ക​വും നി​റ​ഞ്ഞ മാ​ല ഉ​ൾ​പ്പെ​ടെ എ​ട്ട് വി​ല​പി​ടി​പ്പു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ട സം​ഭ​വം ഫ്രാ​ൻ​സി​നെ ഞെ​ട്ടി​ച്ചി​രു​ന്നു.

ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ർ​ട്ട് ഗാ​ല​റി​ക​ളി​ലൊ​ന്നാ​ണ് പാ​രീ​സി​ലെ ലൂ​വ്രെ മ്യൂ​സി​യം. ഡെ​സ് കാ​ർ​സ് നേ​ര​ത്തെ രാ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഫ്ര​ഞ്ച് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.

ഡി​സം​ബ​ർ മു​ത​ൽ ത​ന്നെ മ്യൂ​സി​യ​ത്തി​ലെ പ​ല ക്ര​മ​ക്കേ​ടു​ക​ളേ​ക്കു​റി​ച്ചും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ശ​മ്പ​ള​ത്തി​ന് വേ​ണ്ടി​യു​ള്ള സ​മ​ര​ങ്ങ​ൾ മ്യൂ​സി​യ​ത്തി​ൽ പ​തി​വാ​യി​രു​ന്നു. മ്യൂ​സി​യ​ത്തി​ലെ ജ​ല ചോ​ർ​ച്ച​ക​ളും ടി​ക്ക​റ്റ് വി​ൽ​പ​ന​യി​ലെ തി​രി​മ​റി​യും അ​ടു​ത്തി​ടെ വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു.

 

NRI

നോ​ര്‍​ക്ക സി​ഇ​ഒ​യ്ക്കും ഡ​യ​റ​ക്‌​ട​ര്‍​ക്കും ജ​ര്‍​മ​നി​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി

കൊ​ളോ​ണ്‍: ജ​ര്‍​മ​നി​യി​ലെ നോ​ര്‍​ത്ത് റൈ​ന്‍​വെ​സ്റ്റ്ഫാ​ലി​യ സ്റ്റ​ഫാ​ലി​യ സം​സ്ഥാ​ന​ത്തി​ലെ കൊ​ളോ​ണി​ല്‍ ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ല്‍ നോ​ര്‍​ക്ക റൂ​ട്ട്സ് സി​ഇ​ഒ അ​ജി​ത് കൊ​ള​ശേ​രി, ഡ​യ​റ​ക്ട​ര്‍(​ലോ​ക കേ​ര​ള സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റ്) ആ​സി​ഫ് കെ. ​യൂ​സ​ഫ്, ഐ​എ​എ​സ് എ​ന്നി​വ​ര്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി.

ഡി​സം​ബ​ര്‍ 19ന് ​കൊ​ളോ​ണ്‍ - റോ​സ്രാ​ത്തി​ലെ സെ​ന്‍റ് നി​ക്കോ​ളാ​സ് ഇ​ട​വ​ക പാ​രീ​ഷ് ഹാ​ളി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത നോ​ര്‍​ക്ക റൂ​ട്ട്സ് സി​ഇ​ഒ അ​ജി​ത് കൊ​ള​ശേ​രി, ലോ​ക കേ​ര​ള സ​ഭ ഡ​യ​റ​ക്ട​ര്‍ ആ​സി​ഫ് കെ. ​യൂ​സ​ഫ് ഐ​എ​എ​സ് എ​ന്നി​വ​രെ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള ലോ​ക കേ​ര​ള​സ​ഭാം​ഗം ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍, ലോ​ക കേ​ര​ള സ​ഭാം​ഗം ജോ​ളി എം. ​പ​ട​യാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പൂ​ച്ചെ​ണ്ടു​ക​ള്‍ ന​ല്‍​കി ഔ​പ​ചാ​രി​ക​മാ​യി സ്വീ​ക​രി​ച്ചു.

ലോ​ക കേ​ര​ള സ​ഭാ അം​ഗ​മാ​യ പോ​ള്‍ ഗോ​പു​ര​ത്തി​ങ്ക​ലി​ന്‍റെ സ​ഹോ​ദ​രി റാ​ണി അ​രീ​ക്ക​ലി​ന്‍റെ (സ്വി​റ്റ്സ​ര്‍​ല​ണ്ട്) നി​ര്യാ​ണ​ത്തി​ല്‍ യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ച​ത്. ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഫാ. ​ജോ​സ് വ​ട​ക്കേ​ക്ക​ര സി​എം​ഐ വി​ശി​ഷ്‌​ട‌ാ​തി​ഥി​ക​ള്‍​ക്ക് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

ജോ​ളി എം. ​പ​ട​യാ​ട്ടി​ല്‍ ന​ന്ദി പ​റ​ഞ്ഞു. വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ല്‍ നി​ന്നും ബി​സി​ന​സ് സ​മൂ​ഹ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ളാ​യ ജോ​ളി ത​ട​ത്തി​ല്‍, മേ​ഴ്സി ത​ട​ത്തി​ല്‍, തോ​മ​സ് അ​റ​മ്പ​ന്‍​കു​ടി, അ​ച്ചാ​മ്മ അ​റ​മ്പ​ന്‍​കു​ടി, ഗ്രി​ഗ​റി മേ​ട​യി​ല്‍, മേ​രി​ക്കു​ട്ടി മേ​ട​യി​ല്‍, ചി​നു പ​ട​യാ​ട്ടി​ല്‍​വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍), സ​ണ്ണി വേ​ലൂ​ക്കാ​ര​ന്‍, എ​ല്‍​സി വേ​ലൂ​ക്കാ​ര​ന്‍(​ഗ്ലോ​ബ​ല്‍ മ​ല​യാ​ളി കൗ​ണ്‍​സി​ല്‍), പോ​ള്‍ ചി​റ​യ​ത്ത്, ജോ​ര്‍​ജ് അ​ട്ടി​പ്പേ​റ്റി, ജോ​ണ്‍ മാ​ത്യു, ജെ​ന്‍​സ് കു​മ്പി​ളു​വേ​ലി​ല്‍ (കേ​ര​ള സ​മാ​ജം കൊ​ളോ​ണ്‍), ര​മ​ണി മാ​ത്യു, ശ്യാം (​സം​സ്ക്കാ​ര ജ​ര്‍​മ​നി) എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

പ​ങ്കെ​ടു​ത്ത​വ​രു​ടെ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്ത​ലു​ക​ള്‍​ക്ക് ശേ​ഷം, നോ​ര്‍​ക്ക റൂ​ട്ട്സി​ന്‍റെ സം​രം​ഭ​ങ്ങ​ളെ​യും സേ​വ​ന​ങ്ങ​ളെ​യും നോ​ര്‍​ക്ക കെ​യ​ര്‍, കാ​രു​ണ്യം, സാ​ന്ത്വ​നം, എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള അ​വ​ലോ​ക​നം അ​ജി​ത് കൊ​ള​ശേ​രി അ​വ​ത​രി​പ്പി​ച്ചു.

 

Movies

തെ​റ്റു​ക​ൾ അ​ടു​ത്ത ചി​ത്ര​ത്തി​ൽ തി​രു​ത്തും; കൂ​ലി നേ​രി​ട്ട വി​മ​ർ​ശ​ന​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് ലോ​കേ​ഷ് ക​ന​ക​രാ​ജ്

കൂ​ലി സി​നി​മ​യ്ക്ക് ല​ഭി​ച്ച വി​മ​ർ​ശ​ന​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് സം​വി​ധാ​യ​ക​ൻ ലോ​കേ​ഷ് ക​ന​ക​രാ​ജ്. തെ​റ്റു​ക​ൾ അ​ടു​ത്ത ചി​ത്ര​ത്തി​ൽ തി​രു​ത്തു​മെ​ന്ന് ലോ​കേ​ഷ് പ​റ​ഞ്ഞു.

"കൂ​ലി​ക്കെ​തി​രെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​ർ​ന്ന​ത്. അ​തെ​ല്ലാം എ​ന്‍റെ അ​ടു​ത്ത ചി​ത്ര​ത്തി​ൽ തി​രു​ത്താ​ൻ ഞാ​ൻ ശ്ര​മി​ക്കും. ഇ​ത്ര​യ​ധി​കം വി​മ​ർ​ശ​ന​ങ്ങ​ൾ വ​ന്ന​പ്പോ​ഴും ര​ജ​നി​കാ​ന്ത് സാ​റി​നു​വേ​ണ്ടി ജ​ന​ങ്ങ​ൾ ചി​ത്രം ക​ണ്ടു. ചി​ത്രം 500 കോ​ടി ക​ള​ക്ട് ചെ​യ്തു​വെ​ന്നാ​ണ് നി​ർ​മാ​താ​വ് എ​ന്നോ​ട് പ​റ​ഞ്ഞ​ത്. എ​ല്ലാ​വ​ർ​ക്കും ന​ന്ദി', എ​ന്നാ​യി​രു​ന്നു ലോ​കേ​ഷി​ന്‍റെ വാ​ക്കു​ക​ൾ.

ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സി​ൽ ചി​ത്രം 500 കോ​ടി നേ​ടി​യി​രു​ന്നു. ഇ​തു​വ​രെ ലോ​കേ​ഷ് സം​വി​ധാ​നം ചെ​യ്ത സി​നി​മ​ക​ളി​ൽ ഏ​റ്റ​വും മോ​ശം ചി​ത്ര​മാ​ണ് കൂ​ലി​യെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ നി​ന്ന് മാ​ത്രം ചി​ത്രം 235 കോ​ടി രൂ​പ കൂ​ലി നേ​ടി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ​ദ്യ ദി​നം ചി​ത്രം ആ​ഗോ​ള മാ​ർ​ക്ക​റ്റി​ൽ നി​ന്ന് 151 കോ​ടി​യാ​ണ് നേ​ടി​യ​ത്. നി​ർ​മാ​താ​ക്ക​ളാ​യ സ​ൺ പി​ക്ചേ​ഴ്സ് ത​ന്നെ​യാ​ണ് ക​ള​ക്ഷ​ൻ വി​വ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

ഒ​രു ത​മി​ഴ് സി​നി​മ ആ​ഗോ​ള ത​ല​ത്തി​ൽ നി​ന്ന് നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ള​ക്ഷ​ൻ ആ​ണി​ത്. സ​ൺ പി​ക്ചേ​ഴ്സി‍​ന്‍റെ ബാ​ന​റി​ൽ ക​ലാ​നി​ധി മാ​ര​നാ​ണ് കൂ​ലി​യു​ടെ നി​ർ​മാ​ണം.

Kerala

ശ്രീനിവാസന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍

കൊ​​​ച്ചി: തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്തും ന​​​ട​​​നും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ ശ്രീ​​​നി​​​വാ​​​സ​​​ന് അ​​​ന്ത്യാ​​​ഞ്ജ​​​ലി​​​യ​​​ര്‍പ്പി​​​ച്ച് ആ​​​യി​​​ര​​​ങ്ങ​​​ള്‍. രാ​​​ഷ്‌​​​ട്രീ​​​യ, സി​​​നി​​​മ, സാം​​​സ്‌​​​കാ​​​രി​​​ക മേ​​​ഖ​​​ല​​​യി​​​ലെ നി​​​ര​​​വ​​​ധി പേ​​​രാ​​​ണു പ്രി​​​യ ന​​​ട​​​നെ അ​​​വ​​​സാ​​​ന​​​മാ​​​യി കാ​​​ണു​​​ന്ന​​​തി​​​ന് എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ഹാ​​​ളി​​​ലേ​​​ക്ക് ഒ​​​ഴു​​​കി​​​യെ​​​ത്തി​​​യ​​​ത്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 12.55 ഓ​​​ടെ​​​യാ​​​ണു മൃ​​​ത​​​ദേ​​​ഹം പൊ​​​തു​​​ദ​​​ര്‍ശ​​​ന​​​ത്തി​​​നാ​​​യി എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ഹാ​​​ളി​​​ലെ​​​ത്തി​​​ച്ച​​​ത്. ഭാ​​​ര്യ വി​​​മ​​​ല​​​യും മ​​​ക്ക​​​ളാ​​​യ വി​​​നീ​​​തും ധ്യാ​​​നും മ​​​രു​​​മ​​​ക്ക​​​ളാ​​​യ ദി​​​വ്യ​​​യും അ​​​ര്‍പ്പി​​​ത​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

മൃ​​​ത​​​ദേ​​​ഹം ടൗ​​​ണ്‍ഹാ​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന​​​ത​​​റി​​​ഞ്ഞ് ആ​​​യി​​​ര​​​ങ്ങ​​​ളാ​​​ണ് അ​​​വി​​​ടെ കാ​​​ത്തു​​​നി​​​ന്ന​​​ത്. ഉ​​​ച്ച​​​യ്ക്ക് 1.07 ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ അ​​​ന്ത്യാ​​​ഞ്ജ​​​ലി അ​​​ര്‍പ്പി​​​ക്കാ​​​നാ​​​യി ടൗ​​​ണ്‍ഹാ​​​ളി​​​ലെ​​​ത്തി. മ​​​ന്ത്രി​​​മാ​​​രാ​​​യ പി. ​​​രാ​​​ജീ​​​വ്, സ​​​ജി ചെ​​​റി​​​യാ​​​ന്‍, ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി, എം​​​എ​​​ല്‍എ​​​മാ​​​രാ​​​യ ടി.​​​ജെ. വി​​​നോ​​​ദ്, റോ​​​ജി എം. ​​​ജോ​​​ണ്‍, കെ.​​​എ​​​ന്‍. ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ന്‍, കെ.​​​ജെ. മാ​​​ക്‌​​​സി, സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി എ​​​സ് . സ​​​തീ​​​ഷ്, താ​​​ര​​​ങ്ങ​​​ളാ​​​യ മ​​​മ്മൂ​​​ട്ടി, മോ​​​ഹ​​​ന്‍ലാ​​​ല്‍, ദി​​​ലീ​​​പ്, ര​​​ഞ്ജി പ​​​ണി​​​ക്ക​​​ര്‍, ബേ​​​സി​​​ല്‍ ജോ​​​സ​​​ഫ്, വി​​​ന​​​യ് ഫോ​​​ര്‍ട്ട്, വി​​​ഷ്ണു ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ന്‍, സ​​​ണ്ണി വെ​​​യ്ന്‍, ശ്രീ​​​നാ​​​ഥ് ഭാ​​​സി, ഷ​​​റ​​​ഫു​​​ദ്ദീ​​​ന്‍, സാ​​​യി​​​കു​​​മാ​​​ര്‍, മ​​​ണി​​​ക​​​ണ്ഠ​​​ന്‍ ആ​​​ചാ​​​രി, സു​​​രേ​​​ഷ് കൃ​​​ഷ്ണ, ല​​​ക്ഷ്മി​​​പ്രി​​​യ, അ​​​ന്‍സി​​​ബ, നി​​​ഖി​​​ല വി​​​മ​​​ല്‍, ബി​​​ന്ദു പ​​​ണി​​​ക്ക​​​ര്‍, സ്‌​​​നേ​​​ഹ ശ്രീ​​​കു​​​മാ​​​ര്‍, പേ​​​ളി മാ​​​ണി, ശ്രീ​​​കു​​​മാ​​​ര്‍, വി​​​നീ​​​ത് കു​​​മാ​​​ര്‍, ബീ​​​ന ആ​​​ന്‍റ​​​ണി, ശാ​​​ന്ത​​​കു​​​മാ​​​രി, റോ​​​ഷ​​​ന്‍, അ​​​രു​​​ണ്‍ ചെ​​​റു​​​കാ​​​ട്, ഡോ. ​​​റോ​​​ണി ഡേ​​​വി​​​ഡ്, നി​​​ഷ സാ​​​രം​​​ഗ്, ദു​​​ര്‍ഗ കൃ​​​ഷ്ണ, ശ​​​ങ്ക​​​ര്‍ ഇ​​​ന്ദു​​​ചൂ​​​ഡ​​​ന്‍, സ​​​ന്തോ​​​ഷ് കീ​​​ഴാ​​​റ്റൂ​​​ര്‍, മാ​​​ലാ പാ​​​ര്‍വ​​​തി, ശ്രീ​​​കാ​​​ന്ത് മു​​​ര​​​ളി, ഷെ​​​യ്ന്‍ നി​​​ഗം, സീ​​​ന​​​ത്ത്, പേ​​​ളി മാ​​​ണി, ശ്രീ​​​നി​​​ഷ്, സം​​​വി​​​ധാ​​​യ​​​ക​​​രാ​​​യ സ​​​ത്യ​​​ന്‍ അ​​​ന്തി​​​ക്കാ​​​ട്, ര​​​ഞ്ജി​​​ത്ത്, സി​​​ബി മ​​​ല​​​യി​​​ല്‍, ക​​​മ​​​ല്‍, ജോ​​​ഷി, റോ​​​ഷ​​​ന്‍ ആ​​​ന്‍ഡ്രൂ​​​സ്, ലാ​​​ല്‍ ജോ​​​സ്, നി​​​ര്‍മാ​​​താ​​​ക്ക​​​ളാ​​​യ ആ​​​ന്‍റ​​​ണി പെ​​​രു​​​മ്പാ​​​വൂ​​​ര്‍, ലി​​​ബ​​​ര്‍ട്ടി ബ​​​ഷീ​​​ര്‍, ആ​​​ന്‍റോ ജോ​​​സ​​​ഫ്, എ​​​ന്‍.​​​എം. ബാ​​​ദു​​​ഷ, തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്തു​​​ക്ക​​​ളാ​​​യ എ​​​സ്.​​​എ​​​ന്‍. സ്വാ​​​മി, ആ​​​ല​​​പ്പി അ​​​ഷ്‌​​​റ​​​ഫ്, ബെ​​​ന്നി പി. ​​​നാ​​​യ​​​ര​​​മ്പ​​​ലം, ഗാ​​​യ​​​ക​​​രാ​​​യ ബി​​​ജു നാ​​​രാ​​​യ​​​ണ​​​ന്‍, സു​​​ദീ​​​പ് കു​​​മാ​​​ര്‍, പ്ര​​​ദീ​​​പ് പ​​​ള്ളു​​​രു​​​ത്തി, സം​​​ഗീ​​​ത​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ മെ​​​ജോ ജോ​​​സ​​​ഫ്, കാ​​​ര്‍ട്ടൂ​​​ണി​​​സ്റ്റ് സു​​​ധീ​​​ര്‍ നാ​​​ഥ്, ഡോ. ​​​ജോ ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി​​​പേ​​​ര്‍ അ​​​ന്തി​​​മോ​​​പ​​​ചാ​​​രം അ​​​ര്‍പ്പി​​​ക്കാ​​​നെ​​​ത്തി.

Kerala

ഇതുപോലൊരു പ്രതിഭ ഇനിയുണ്ടാകില്ല: സ്വര്‍ഗചിത്ര അപ്പച്ചന്‍

കോ​​​ഴി​​​ക്കോ​​​ട്: ശ്രീ​​​നി​​​വാ​​​സ​​​നെ​​​പ്പോ​​​ലൊ​​​രു സ​​​ര്‍ഗ​​​പ്ര​​​തി​​​ഭ ഇ​​​നി മ​​​ല​​​യാ​​​ള​​​സി​​​നി​​​മ​​​യി​​​ല്‍ ഉ​​​ണ്ടാ​​​കാ​​​ന്‍ സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്ന് പ്ര​​​മു​​​ഖ ച​​​ല​​​ച്ചി​​​ത്ര നി​​​ര്‍മാ​​​താ​​​വ് സ്വ​​​ര്‍ഗ​​​ചി​​​ത്ര അ​​​പ്പ​​​ച്ച​​​ന്‍.

“ഞാ​​​ന്‍ 1986ല്‍ ​​​സി​​​നി​​​മ ചെ​​​യ്യു​​​ന്ന കാ​​​ലം മു​​​ത​​​ല്‍ അ​​​ടു​​​ത്ത സു​​​ഹൃ​​​ദ്ബ​​​ന്ധം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്‍റെ നാ​​​ല​​​ഞ്ച് സി​​​നി​​​മ​​​ക​​​ളി​​​ല്‍ അ​​​ദ്ദേ​​​ഹം അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ശ്രീ​​​നി​​​വാ​​​സ​​​ന്‍ത​​​ന്നെ തി​​​ര​​​ക്ക​​​ഥ​​​യെ​​​ഴു​​​തി​​​യ ‘അ​​​യാ​​​ള്‍ ക​​​ഥ​​​യെ​​​ഴു​​​തു​​​ക​​​യാ​​​ണ്’ എ​​​ന്ന സി​​​നി​​​മ നി​​​ര്‍മി​​​ച്ച​​​തു ഞാ​​​നാ​​​യി​​​രു​​​ന്നു. ഒ​​​രു ക്ലാ​​​സ് ന​​​ര്‍മം എ​​​ന്തു കാ​​​ര്യ​​​ത്തി​​​ലും ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ശ്രീ​​​നി​​​വാ​​​സ​​​ന്‍റെ ക​​​ഴി​​​വ് അ​​​പാ​​​ര​​​മാ​​​യി​​​രു​​​ന്നു.

മി​​​മി​​​ക്രി ത​​​മാ​​​ശ​​​യ​​​ല്ല, എ​​​ക്കാ​​​ല​​​വും മ​​​ല​​​യാ​​​ളി​​​ക്കു ചി​​​രി​​​ക്കാ​​​നു​​​ള്ള, ചി​​​ന്തി​​​ക്കാ​​​നു​​​ള്ള വ​​​ക ന​​​ല്‍കു​​​ന്ന ത​​​മാ​​​ശ​​​ക​​​ളാ​​​ണ് ശ്രീ​​​നി​​​വാ​​​സ​​​നി​​​ല്‍നി​​​ന്നു​​​ണ്ടാ​​​യ​​​ത്. ഏ​​​തൊ​​​രു കാ​​​ര്യ​​​ത്തി​​​ലും ന​​​ര്‍മം ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ക​​​ഴി​​​വ് അ​​​പാ​​​ര​​​മാ​​​യി​​​രു​​​ന്നു. എ​​​നി​​​ക്ക് തോ​​​ന്നു​​​ന്നു, മ​​​ല​​​യാ​​​ള​​​സി​​​നി​​​മ​​​യി​​​ല്‍ ഇ​​​നി അ​​​ദ്ദേ​​​ഹ​​​ത്തെ​​​പ്പോ​​​ലെ ഒ​​​രു പ്ര​​​തി​​​ഭ​​​യെ ക​​​ണ്ടു​​​മു​​​ട്ടാ​​​ന്‍ പ്ര​​​യാ​​​സ​​​മാ​​​യി​​​രി​​​ക്കും. അ​​​ത്ര​​​മാ​​​ത്രം സ​​​ര്‍ഗ​​​പ്ര​​​തി​​​ഭ​​​യു​​​ള്ള ഒ​​​രു അ​​​തു​​​ല്യ വ്യ​​​ക്തി​​​ത്വ​​​മാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ന​​​മ്മ​​​ളൊ​​​ക്കെ സാ​​​ധാ​​​ര​​​ണ പ​​​റ​​​യാ​​​റു​​​ള്ള​​​തു​​​പോ​​​ലെ, ഒ​​​രു സി​​​നി​​​മ റി​​​ലീ​​​സ് ചെ​​​യ്തു ആ ​​​കാ​​​ല​​​ഘ​​​ട്ടം ക​​​ഴി​​​യു​​​മ്പോ​​​ള്‍ ആ ​​​സി​​​നി​​​മ മ​​​ണ്‍മ​​​റ​​​ഞ്ഞു പോ​​​കും. പി​​​ന്നെ ആ ​​​സി​​​നി​​​മ​​​യെ​​​ക്കു​​​റി​​​ച്ച് അ​​​ധി​​​കം ഓ​​​ര്‍ക്കാ​​​റി​​​ല്ല. പ​​​ക്ഷേ ശ്രീ​​​നി​​​വാ​​​സ​​​ന്‍റെ മി​​​ക്ക സി​​​നി​​​മ​​​ക​​​ളും ഇ​​​നി എ​​​ത്ര​​​കാ​​​ലം ക​​​ഴി​​​ഞ്ഞാ​​​ലും അ​​​തി​​​നൊ​​​രു കാ​​​ലി​​​ക​​​പ്ര​​​സ​​​ക്തി​​​യു​​​ണ്ടാ​​​കും. എ​​​ന്തി​​​നോ​​​ടും പ്ര​​​തി​​​ക​​​രി​​​ക്കാ​​​നു​​​ള്ള ഒ​​​രു ക​​​ഴി​​​വ്, അ​​​തു ന​​​ര്‍മം ക​​​ല​​​ര്‍ത്തി​​​യാ​​​കു​​​മ്പോ​​​ള്‍ ആ​​​ര്‍ക്കും ഒ​​​രു ബു​​​ദ്ധി​​​മു​​​ട്ടോ വേ​​​ദ​​​ന​​​യോ ഉ​​​ണ്ടാ​​​കാ​​​ത്ത രീ​​​തി​​​യി​​​ല്‍ ആ​​​ഴ​​​ത്തി​​​ല്‍ ചി​​​ന്തി​​​ച്ചു മ​​​ന​​​സി​​​ലാ​​​ക്കാ​​​നു​​​ള്ള ഒ​​​രു ക​​​ഴി​​​വ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ തി​​​ര​​​ക്ക​​​ഥ​​​ക​​​ളി​​​ലും സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ലും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

മ​​​ല​​​യാ​​​ള​​​സി​​​നി​​​മ​​​യെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം ഇ​​​തൊ​​​രു തീ​​​രാ​​​ന​​​ഷ്‌​​​ടം ത​​​ന്നെ​​​യാ​​​ണ്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് കു​​​റ​​​ച്ചു​​​കാ​​​ലം കൂ​​​ടി ദൈ​​​വം ആ​​​യു​​​സ് കൊ​​​ടു​​​ത്തി​​​രു​​​ന്നെ​​​ങ്കി​​​ല്‍ ഇ​​​നി​​​യും ഒ​​​രു​​​പാ​​​ട് ന​​​ല്ല സി​​​നി​​​മ​​​ക​​​ളും ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളും ന​​​മു​​​ക്കു ല​​​ഭി​​​ക്കു​​​മാ​​​യി​​​രു​​​ന്നു. മ​​​ല​​​യാ​​​ള​​​സി​​​നി​​​മ​​​യി​​​ലെ ഒ​​​രു വ്യ​​​ത്യ​​​സ്ത പ്ര​​​തി​​​ഭ​​​യാ​​​യി അ​​​ദ്ദേ​​​ഹം എ​​​ന്നും മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ ഓ​​​ര്‍മ​​​യി​​​ല്‍ ഉ​​​ണ്ടാ​​​കും. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ള്‍ ന​​​മ്മു​​​ടെ നി​​​ത്യ​​​ജീ​​​വി​​​ത​​​ത്തി​​​ല്‍ എ​​​വി​​​ടെ​​​യൊ​​​ക്കെ​​​യോ കാ​​​ണു​​​ന്ന ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളാ​​​ണ് -സ്വ​​​ര്‍ഗ​​​ചി​​​ത്ര അ​​​പ്പ​​​ച്ച​​​ന്‍ പ​​​റ​​​ഞ്ഞു.

Leader Page

ശ്രീ​​​​​നി എ​​​​​ന്ന ന​​​​​ട​​​​​ൻ

വി​​​​​​​ജ​​​​​​​യേ​​​​​​​ട്ട​​​​​​​ന്‍ ഇ​​​​​​​വി​​​​​​​ടി​​​​​​​ല്ലേ...
""ഇ​​​​​​​ല്ല​​​​​​​ല്ലോ, വി​​​​​​​ജ​​​​​​​യേ​​​​​​​ട്ട​​​​​​​ന്‍ മീ​​​​​​​ന്‍ മേ​​​​​​​ടി​​​​​​​ക്കാ​​​​​​​ന്‍ പോ​​​​​​​യി.
വെ​​​​​​​ള്ളി​​​​​​​യാ​​​​​​​ഴ്ച പോ​​​​​​​യ​​​​​​​താ​​​​​​​ണ്...''

"ചി​​​​​​​ന്താ​​​​​​​വി​​​​​​​ഷ്ട​​​​​​​യാ​​​​​​​യ ശ്യാ​​​​​​​മ​​​​​​​ള' എ​​​​​​​ന്ന സി​​​​​​​നി​​​​​​​മ​​​​​​​യു​​​​​​​ടെ തു​​​​​​​ട​​​​​​​ക്കസീ​​​​​​​നു​​​​​​​ക​​​​​​​ളി​​​​​​​ലൊ​​​​​​​ന്നി​​​​​​​ല്‍ ചി​​​​​​​ത്ര​​​​​​​ത്തി​​​​​​​ലെ നാ​​​​​​​യ​​​​​​​ക​​​​​​​ന്‍ വി​​​​​​​ജ​​​​​​​യ​​​​​​​നെ അ​​​​​​​ന്വേ​​​​​​​ഷി​​​​​​​ച്ചെ​​​​​​​ത്തു​​​​​​​ന്ന കൂ​​​​​​​ട്ടു​​​​​​​കാ​​​​​​​ര​​​​​​​നോ​​​​​​​ട് വി​​​​​​​ജ​​​​​​​യ​​​​​​​ന്‍റെ ഭാ​​​​​​​ര്യ പ​​​​​​​റ​​​​​​​യു​​​​​​​ന്ന ഉ​​​​​​​ത്ത​​​​​​​ര​​​​​​​മാ​​​​​​​ണി​​​​​​​ത്. ഈ ​​​​​​​ഒ​​​​​​​റ്റ ഡ​​​​​​​യ​​​​​​​ലോ​​​​​​​ഗി​​​​​​​ലൂ​​​​​​​ടെ ആ ​​​​​​​നാ​​​​​​​യ​​​​​​​ക​​​​​​​ന്‍ ആ​​​​​​​രാ​​​​​​​ണെ​​​​​​​ന്നും അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ സ്വ​​​​​​​ഭാ​​​​​​​വ സ​​​​​​​വി​​​​​​​ശേ​​​​​​​ഷ​​​​​​​ത​​​​​​​ക​​​​​​​ളെ​​​​​​​ന്താ​​​​​​​ണെ​​​​​​​ന്നും വ​​​​​​​ള​​​​​​​രെ കൃ​​​​​​​ത്യ​​​​​​​മാ​​​​​​​യി വ​​​​​​​ര​​​​​​​ച്ചി​​​​​​​ടു​​​​​​​ക​​​​​​​യാ​​​​​​​ണ് ശ്രീ​​​​​​​നി​​​​​​​വാ​​​​​​​സ​​​​​​​ന്‍. കു​​​​​​​ടും​​​​​​​ബ​​​​​​​ത്തി​​​​​​​ലെ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വം നി​​​​​​​റ​​​​​​​വേ​​​​​​​റ്റാ​​​​​​​തെ എ​​​​​​​ല്ലാ​​​​​​​റ്റി​​​​​​​ല്‍നി​​​​​​​ന്നും ഒ​​​​​​​ളി​​​​​​​ച്ചോ​​​​​​​ടു​​​​​​​ന്ന വി​​​​​​​ജ​​​​​​​യ​​​​​​​ന്‍ എ​​​​​​​ന്ന ക​​​​​​​ഥാ​​​​​​​പാ​​​​​​​ത്ര​​​​​​​ത്തെ പ​​​​​​​രി​​​​​​​ച​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്താ​​​​​​​ന്‍ ഇ​​​​​​​തി​​​​​​​ലും ന​​​​​​​ല്ലൊ​​​​​​​രു ഡ​​​​​​​യ​​​​​​​ലോ​​​​​​​ഗ് ഇ​​​​​​​ല്ല- ഇ​​​​​​​താ​​​​​​​യി​​​​​​​രു​​​​​​​ന്നു ശ്രീ​​​​​​​നി​​​​​​​വാ​​​​​​​സ​​​​​​​ന്‍. ഇ​​​​​​​വി​​​​​​​ടെ അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ ഒ​​​​​​​രു സി​​​​​​​നി​​​​​​​മ മാ​​​​​​​ത്രം പ​​​​​​​രാ​​​​​​​മ​​​​​​​ര്‍ശി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ല്‍ അ​​​​​​​ര്‍ഥ​​​​​​​മി​​​​​​​ല്ല. മ​​​​​​​ല​​​​​​​യാ​​​​​​​ളി​​​​​​​ക​​​​​​​ളെ ചി​​​​​​​രി​​​​​​​പ്പി​​​​​​​ക്കു​​​​​​​ക​​​​​​​യും ചി​​​​​​​ന്തി​​​​​​​പ്പി​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്ത എ​​​​​​​ത്ര​​​​​​​യെ​​​​​​​ത്ര സം​​​​​​​ഭാ​​​​​​​ഷ​​​​​​​ണ​​​​​​​ങ്ങ​​​​​​​ള്‍. ഒ​​​​​​​രു​​​​​​​പ​​​​​​​ക്ഷേ സം​​​​​​​ഭാ​​​​​​​ഷ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൂ​​​​​​​ടെ സി​​​​​​​നി​​​​​​​മ​​​​​​​ക​​​​​​​ള്‍ ഹി​​​​​​​റ്റാ​​​​​​​ക്കി​​​​​​​യ അ​​​​​​​പൂ​​​​​​​ര്‍വം ച​​​​​​​ല​​​​​​​ച്ചി​​​​​​​ത്ര​​​​​​​കാ​​​​​​​ര​​​​​​​ന്മാ​​​​​​​രി​​​​​​​ലാ​​​​​​​രാ​​​​​​​ളാ​​​​​​​യി​​​​​​​രു​​​​​​​ന്നു ശ്രീ​​​​​നി​​​​​വാ​​​​​സ​​​​​ൻ.

തി​​​​​​​ര​​​​​​​ക്ക​​​​​​​ഥാ​​​​​​​കൃ​​​​​​​ത്ത്, ന​​​​​​​ട​​​​​​​ന്‍, സം​​​​​​​വി​​​​​​​ധാ​​​​​​​യ​​​​​​​ക​​​​​​​ന്‍ എ​​​​​​​ന്നി​​​​​​​ങ്ങ​​​​​​​നെ ബ​​​​​​​ഹു​​​​​​​മു​​​​​​​ഖ​​​​​​​പ്ര​​​​​​​തി​​​​​​​ഭ എ​​​​​​​ന്ന് അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തെ വി​​​​​​​ശേ​​​​​​​ഷി​​​​​​​പ്പി​​​​​​​ക്കു​​​​​​​മ്പോ​​​​​​​ഴും തി​​​​​​​ര​​​​​​​ക്ക​​​​​​​ഥ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ ഏ​​​​​​​റ്റ​​​​​​​വും വ​​​​​​​ലി​​​​​​​യ ശ​​​​​​​ക്തി. സം​​​​​​​വി​​​​​​​ധാ​​​​​​​യ​​​​​​​ക​​​​​​​നാ​​​​​​​യി ര​​​​​​​ണ്ടേ ര​​​​​​​ണ്ടു ചി​​​​​​​ത്ര​​​​​​​ങ്ങ​​​​​​​ള്‍. അ​​​​​​​വ ര​​​​​​​ണ്ടും മ​​​​​​​ല​​​​​​​യാ​​​​​​​ള​​​​​​​ത്തി​​​​​​​ന്‍റെ മാ​​​​​​​സ്റ്റ​​​​​​​ര്‍പീ​​​​​​​സു​​​​​​​ക​​​​​​​ള്‍ ത​​​​​​​ന്നെ. അ​​​​​​​ഭി​​​​​​​നേ​​​​​​​താ​​​​​​​വാ​​​​​​​യി ന​​​​​​​മ്മെ ആ​​​​​​​ഴ​​​​​​​ത്തി​​​​​​​ല്‍ സ്പ​​​​​​​ര്‍ശി​​​​​​​ച്ച ഒ​​​​​​​ട്ടേ​​​​​​​റെ ക​​​​​​​ഥാ​​​​​​​പാ​​​​​​​ത്ര​​​​​​​ങ്ങ​​​​​​​ള്‍. പ​​​​​​​ക്ഷേ, അ​​​​​​​തി​​​​​​​നും മേ​​​​​​​ലെ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ ര​​​​​​​ച​​​​​​​ന​​​​​​​ക​​​​​​​ള്‍. ശ്രീ​​​​​​​നി​​​​​​​വാ​​​​​​​സ​​​​​​​ന്‍റെ തി​​​​​​​ര​​​​​​​ക്ക​​​​​​​ഥ​​​​​​​ക​​​​​​​ള്‍, അ​​​​​​​ത് അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​നു മാ​​​​​​​ത്രം സാ​​​​​​​ധ്യ​​​​​മാ​​​​​കു​​​​​ന്ന മൗ​​​​​​​ലി​​​​​​​ക​​സൃ​​​​​​​ഷ്ടി​​​​​​​ക​​​​​​​ളാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

ശ്രീ​​​​​​​നി​​​​​​​വാ​​​​​​​സ​​​​​​​ന്‍റെ ര​​​​​​​ച​​​​​​​ന​​​​​​​യു​​​​​​​ടെ സൗ​​​​​​​കു​​​​​​​മാ​​​​​​​ര്യ​​​​​​​വും ആ​​​​​​​ക​​​​​​​ര്‍ഷ​​​​​​​ണ​​​​​​​വും തേ​​​​​​​ടി​​​​​​​പ്പോ​​​​​​​യാ​​​​​​​ല്‍ പെ​​​​​​​ട്ടെ​​​​​​​ന്ന് ന​​​​​​​മു​​​​​​​ക്ക് ഉ​​​​​​​ത്ത​​​​​​​രം ല​​​​​​​ഭി​​​​​​​ക്കും. അ​​​​​​​തു തി​​​​​​​ക​​​​​​​ച്ചും സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. മ​​​​​​​ല​​​​​​​യാ​​​​​​​ളി​​​​​​​യു​​​​​​​ടെ വി​​​​​​​കാ​​​​​​​ര-​​​​​​​വി​​​​​​​ചാ​​​​​​​ര​​​​​​​ങ്ങ​​​​​​​ളാ​​​​​​​യി​​​​​​​രു​​​​​​​ന്നു അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ തി​​​​​​​ര​​​​​​​ക്ക​​​​​​​ഥ​​​​​​​ക​​​​​​​ള്‍. ഒ​​​​​​​രു​​​​​​​പ​​​​​​​ക്ഷേ മ​​​​​​​ല​​​​​​​യാ​​​​​​​ളി​​​​​​​ക​​​​​​​ള്‍ക്കു​​​​​​​വേ​​​​​​​ണ്ടി മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണ് അ​​​​​​​ദ്ദേ​​​​​​​ഹം തി​​​​​​​ര​​​​​​​ക്ക​​​​​​​ഥ​​​​​​​ക​​​​​​​ള്‍ ഒ​​​​​​​രു​​​​​​​ക്കി​​​​​​​യ​​​​​​​തെ​​​​​​​ന്നു ന​​​​​​​മു​​​​​​​ക്കു തോ​​​​​​​ന്നി​​​​​​​പ്പോ​​​​​​​കും. ക​​​​​​​ഥാ​​​​​​​സ​​​​​​​ന്ദ​​​​​​​ര്‍ഭ​​​​​​​ങ്ങ​​​​​​​ളും സം​​​​​​​ഭാ​​​​​​​ഷ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളു​​​​​​​മെ​​​​​​​ല്ലാം മ​​​​​​​ല​​​​​​​യാ​​​​​​​ളി​​​​​​​യു​​​​​​​ടെ സ്വ​​​​​​​ഭാ​​​​​​​വ​​​​​​​ങ്ങ​​​​​​​ളോ​​​​​​​ടു ചേ​​​​​​​ര്‍ന്നുനി​​​​​​​ല്‍ക്കു​​​​​​​ന്നു. മ​​​​​​​റ്റു​​​​​​​ഭാ​​​​​​​ഷ​​​​​​​ക​​​​​​​ളി​​​​​​​ല്‍ ഈ ​​​​​​​സം​​​​​​​ഭാ​​​​​​​ഷ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളും കോ​​​​​​​മ​​​​​​​ഡി​​​​​​​യു​​​​​​​മൊ​​​​​​​ക്കെ ഇ​​​​​​​ണ​​​​​​​ങ്ങു​​​​​​​മോ​​​​​​​യെ​​​​​​​ന്ന് സം​​​​​​​ശ​​​​​​​യം തോ​​​​​​​ന്നി​​​​​​​യാ​​​​​​​ല്‍ അ​​​​​​​ദ്ഭുത​​​​​​​പ്പെ​​​​​​​ടാ​​​​​​​നി​​​​​​​ല്ല. അ​​​​​​​ത്ര​​​​​​​യ്ക്കും മ​​​ല​​​യാ​​​ളി ​​​​സ​​​​​​​മൂ​​​​​​​ഹ​​​​​​​വു​​​​​​​മാ​​​​​​​യി ചേ​​​​​​​ര്‍ന്നുനി​​​​​​​ന്നു ഈ ​​​ര​​​​​​​ച​​​​​​​ന​​​​​​​ക​​​​​​​ള്‍.

ശ്രീ​​​​​​​നി​​​​​​​വാ​​​​​​​സ​​​​​​​ന്‍ ത​​​​​​​ന്‍റെ തി​​​​​​​ര​​​​​​​ക്ക​​​​​​​ഥ​​​​​​​ക​​​​​​​ളി​​​​​​​ല്‍ പ​​​​​​​രാ​​​​​​​മ​​​​​​​ര്‍ശി​​​​​​​ക്കാ​​​​​​​ത്ത വി​​​​​​​ഷ​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്ല.കു​​​​​​​ടും​​​​​​​ബ​​​​​​​ബ​​​​​​​ന്ധ​​​​​​​ങ്ങ​​​​​​​ള്‍, പൊ​​​​​​​ങ്ങ​​​​​​​ച്ചം, സു​​​​​​​ഹൃ​​​​​​​ത്ബ​​​​​​​ന്ധം, അ​​​​​​​സൂ​​​​​​​യ, കു​​​​​​​ന്നാ​​​​​​​യ്മ, ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ ദു​​​​​​​ഷ്പ്ര​​​​​​​ഭു​​​​​​​ത്വം, അ​​​​​​​ഴി​​​​​​​മ​​​​​​​തി, പ്ര​​​​​​​ണ​​​​​​​യം, സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി ... ഇ​​​​​​​ത്ത​​​​​​​രം നി​​​​​​​ര​​​​​​​വ​​​​​​​ധി വി​​​​​​​ഷ​​​​​​​യ​​​​​​​ങ്ങ​​​​​​​ള്‍ മ​​​​​​​ല​​​​​​​യാ​​​​​​​ളി​​​​​​​ക​​​​​​​ളു​​​​​​​ടെ പൊ​​​​​​​തു​​​​​​​സ്വ​​​​​​​ഭാ​​​​​​​വവു​​​​​​​മാ​​​​​​​യി ചേ​​​​​​​ര്‍ത്തു​​​​​​​വ​​​​​​​ച്ച​​​​​താ​​​​​യി​​​​​രു​​​​​ന്നു അ​​​​​​​ദ്ദേ​​​​​​​ഹത്തിന്‍റെ ര​​​​​​​ച​​​​​​​ന​​​​​​​ക​​​​​​​ള്‍. തി​​​​​​​ര​​​​​​​ശീ​​​​​​​ല​​​​​​​യി​​​​​​​ല്‍ ക​​​​​ഥാ​​​​​പാ​​​​​ത്ര​​​​​ങ്ങ​​​​​ൾ മി​​​​​ന്നി​​​​​മ​​​​​റ​​​​​യു​​​​​ന്പോ​​​​​ൾ പ്രേ​​​​​​​ക്ഷ​​​​​​​ക​​​​​​​ന്‍റെ മ​​​​​​​ന​​​​​​​സി​​​​​​​ല്‍ ഇ​​​​​​​വ​​​​​​​രി​​​​​​ൽ ആരിലൊ​​​​​​​ക്കെ​​​​​​​യോ താ​​​​​​​നു​​​​​​​ണ്ടെന്ന ഗൂ​​​​​​​ഢസ്മി​​​​​​​തം വി​​​​​​​രി​​​​​​​യു​​​​​​​ന്നി​​​​​​​ട​​​​​​​ത്താ​​​​​​​ണ് ശ്രീ​​​​​​​നി​​​​​​​വാ​​​​​​​സ​​​​​​​ന്‍ സി​​​​​​​നി​​​​​​​മ​​​​​​​ക​​​​​​​ള്‍ ഉ​​​​​​​ദ്‌​​​​​​​ഘോ​​​​​​​ഷി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടുന്നത്.

അഭിനയം പാഷൻ, പക്ഷേ തിരക്കഥയിൽ...

അ​​​​​​​ഭി​​​​​​​ന​​​​​​​യ​​​​​​​മോ​​​​​​​ഹ​​​​​​​വു​​​​​​​മാ​​​​​​​യാ​​​​​​​ണ് ശ്രീ​​​​​​​നി​​​​​​​വാ​​​​​​​സ​​​​​​​ന്‍ സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ലെ​​​​​​​ത്തി​​​​​​​യ​​​​​​​ത്. അ​​​​​​​താ​​​​​​​യി​​​​​​​രു​​​​​​​ന്നു അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ പാ​​​​​​​ഷ​​​​​​​നും. പ​​​​​​​ക്ഷേ, തി​​​​​​​ര​​​​​​​ക്ക​​​​​​​ഥാ​​​​​​​ര​​​​​​​ച​​​​​​​ന​​​​​​​യി​​​​​​​ലേ​​​​​​​ക്ക് അ​​​​​​​ദ്ദേ​​​​​​​ഹം എ​​​​​​​ത്ത​​​​​​​പ്പെ​​​​​​​ടു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. പ്രി​​​​​​​യ​​​​​​​ദ​​​​​​​ര്‍ശ​​​​​​​നും സി​​​​​​​ബി​​​​​​​മ​​​​​​​ല​​​​​​​യി​​​​​​​ലും പി​​​​​​​ന്നീ​​​​​​​ട് സ​​​​​​​ത്യ​​​​​​​ന്‍അ​​​​​​​ന്തി​​​​​​​ക്കാ​​​​​​​ടു​​​​​​​മൊ​​​​​​​ക്കെ​​​​​​​യാ​​​​​​​ണ് അ​​​​​​​തി​​​​​​​നു കാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​രാ​​​​​​​യ​​​​​​​ത്. പ്രി​​​​​​​യ​​​​​​​ദ​​​​​​​ര്‍ശ​​​​​​​നാ​​​​​​​ണ് ആ​​​​​​​ദ്യം ശ്രീ​​​​​​​നി​​​​​​​വാ​​​​​​​സ​​​​​​​നെ നി​​​​​​​ര്‍ബ​​​​​​​ന്ധി​​​​​​​ച്ച് തി​​​​​​​ര​​​​​​​ക്ക​​​​​​​ഥ​​​​​​​യെ​​​​​​​ഴു​​​​​​​തി​​​​​​​ച്ച​​​​​​​ത്. തി​​​​​​​ര​​​​​​​ക്ക​​​​​​​ഥ​​​​​​​യെഴു​​​​​​​തു​​​​​​​ക​​​​​​​യാ​​​​​​​ണെ​​​​​​​ങ്കി​​​​​​​ൽ അ​​​​​​​തി​​​​​​​ല്‍ ഒ​​​​​​​രു റോ​​​​​​​ളും വാ​​​​​​​ഗ്ദാ​​​​​​​നം ചെ​​​​​​​യ്തു. അ​​​​​​​ങ്ങ​​​​​​​നെ​​​​​​​യാ​​​​​​​ണ് ഓ​​​​​​​ട​​​​​​​രു​​​​​​​ത​​​​​​​മ്മ​​​​​​​വാ ആ​​​​​​​ള​​​​​​​റി​​​​​​​യാം എ​​​​​​​ന്ന ഹി​​​​​​​റ്റ് ചി​​​​​​​ത്രം പി​​​​​​​റ​​​​​​​വി​​​​​​​യെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. തുടർന്ന് സിബി മലയിൽ തന്‍റെ ആദ്യ സിനിമ മുത്താരംകുന്ന് പി.ഒ പ്ലാൻ ചെ​​​​​​​യ്ത​​​​​​​പ്പോ​​​​​​​ഴും ശ്രീ​​​​​​​നി​​​​​​​വാ​​​​​​​സ​​​​​​​നെ​​​​​​​യാ​​​​​​​ണ് സ​​​​​​​മീ​​​​​​​പി​​​​​​​ച്ച​​​​​​​ത്.

മു​​​​​​​ത്താ​​​​​​​രം കു​​​​​​​ന്നി​​​​​​​ന്‍റെ തി​​​​​​​ര​​​​​​​ക്ക​​​​​​​ഥ വാ​​​​​​​യി​​​​​​​ച്ച സ​​​​​​​ത്യ​​​​​​​ന്‍ അ​​​​​​​ന്തി​​​​​​​ക്കാ​​​​​​​ട് മ​​​​​​​ന​​​​​​​സി​​​​​​​ല്‍ കു​​​​​​​റി​​​​​​​ച്ചു- ഇ​​​​​​​താ​​​​​​​ണ് താ​​​​​​​ന്‍ തേ​​​​​​​ടി​​​​​​​ന​​​​​​​ട​​​​​​​ന്ന ര​​​​​​​ച​​​​​​​യി​​​​​​​താ​​​​​​​വ്. അ​​​​​​​വി​​​​​​​ടെ മ​​​​​​​റ്റൊ​​​​​​​രു ച​​​​​​​രി​​​​​​​ത്ര​​​​​​​ത്തി​​​​​​​ന് തു​​​​​​​ട​​​​​​​ക്ക​​​​​​​മാ​​​​​​​കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

തു​​​​​​​ട​​​​​​​ര്‍ന്ന​​​​​​​ങ്ങോ​​​​​​​ട്ട് സ​​​​​​​ത്യ​​​​​​​ന്‍അ​​​​​​​ന്തി​​​​​​​ക്കാ​​​​​​​ട്-​​​​​​​ശ്രീ​​​​​​​നി​​​​​​​വാ​​​​​​​സ​​​​​​​ന്‍ കൂ​​​​​​​ട്ടു​​​​​​​കെ​​​​​​​ട്ടി​​​​​​​ല്‍ പി​​​​​​​റ​​​​​​​ന്നത് സ​​​​​​​ന്മ​​​​​​​ന​​​​​​​സു​​​​​​​ള്ള​​​​​​​വ​​​​​​​ര്‍ക്ക് സ​​​​​​​മാ​​​​​​​ധാ​​​​​​​നം, നാ​​​​​​​ടോ​​​​​​​ടി​​​​​​​ക്കാ​​​​​​​റ്റ്, ഗാ​​​​​​​ന്ധി​​​​​​​ന​​​​​​​ഗ​​​​​​​ര്‍സെ​​​​​​​ക്ക​​​​​​​ന്‍ഡ് സ്ട്രീ​​​​​​​റ്റ്, സ​​​​​​​ന്ദേ​​​​​​​ശം, പൊ​​​​​​​ന്മു​​​​​​​ട്ട​​​​​​​യി​​​​​​​ടു​​​​​​​ന്ന താ​​​​​​​റാ​​​​​​​വ് തു​​​​​​​ട​​​​​​​ങ്ങി നി​​​​​​​ര​​​​​​​വ​​​​​​​ധി ഹിറ്റ് സി​​​​​​​നി​​​​​​​മ​​​​​​​ക​​​​​​​ള്‍. ഈ ​​​​​​​ചി​​​​​​​ത്ര​​​​​​​ങ്ങ​​​​​​​ളെ വെ​​​​​​​റും ഹാ​​​​​​​സ്യ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​ക​​​​​​​ളു​​​​​​​ടെ ലേ​​​​​​​ബ​​​​​​​ലി​​​​​​​ല​​​​​​​ല്ല പ്രേ​​​​​​​ക്ഷ​​​​​​​ക​​​​​​​ര്‍ ക​​​​​​​ണ്ട​​​​​​​ത്. വ​​​​​​​ള​​​​​​​രെ ഗൗ​​​​​​​ര​​​​​​​വ​​​​​​​മേ​​​​​​​റി​​​​​​​യ പ്ര​​​​​​​മേ​​​​​​​യ​​​​​​​ങ്ങ​​​​​​​ള്‍ അ​​​​​​​തി​​​​​​​ല​​​​​​​ളി​​​​​​​ത​​​​​​​മാ​​​​​​​യ സ​​​​​​​ന്ദ​​​​​​​ര്‍ഭ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലൂ​​​​​​​ടെ അ​​​​​​​വ​​​​​​​ത​​​​​​​രി​​​​​​​പ്പി​​​​​​​ച്ച​​​​​​​പ്പോ​​​​​​​ള്‍ അ​​​​​​​ത് ഹാ​​​​​​​സ്യ​​​​​​​മാ​​​​​​​യെ​​​​​​​ന്നു മാ​​​​​​​ത്രം. അ​​​​​​​വി​​​​​​​ടെ​​​​​​​യാ​​​​​​​ണ് ശ്രീ​​​​​​​നി​​​​​​​വാ​​​​​​​സ​​​​​​​ന്‍ എ​​​​​​​ന്ന ര​​​​​​​ച​​​​​​​യി​​​​​​​താ​​​​​​​വി​​​​​​​ന്‍റെ മൗ​​​​​​​ലി​​​​​​​ക​​​​​​​ത.

മ​​​​​​​ല​​​​​​​യാ​​​​​​​ള​​​​​​​ സി​​​​​​​നി​​​​​​​മ​​​​​​​ അ​​​​​​​തു​​​​​​​വ​​​​​​​രെ ക​​​​​​​ണ്ട തി​​​​​​​ര​​​​​​​ക്ക​​​​​​​ഥാ ഫോ​​​​​​​ര്‍മു​​​​​​​ല​​​​​​​ക​​​​​​​ളി​​​​​​​ല്‍നി​​​​​​​ന്ന് വ്യ​​​​​​​ത്യ​​​​​​​സ്ത​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു ശ്രീ​​​​​​​നി​​​​​​​വാ​​​​​​​സ​​​​​​​ന്‍റെ ര​​​​​​​ച​​​​​​​ന​​​​​​​ക​​​​​​​ള്‍. നാ​​​​​​​ട​​​​​​​ക- സാ​​​​​​​ഹി​​​​​​​ത്യ പ​​​​​​​ശ്ചാ​​​​​​​ത്ത​​​​​​​ല​​​​​​​ത്തി​​​​​​​ല്‍നി​​​​​​​ന്നു​​​​​​​ള്ള​​​​​​​വ​​​​​​​രാ​​​​​​​യി​​​​​​​രു​​​​​​​ന്നു തി​​​​​​​ര​​​​​​​ക്ക​​​​​​​ഥാ​​​​​​​കൃ​​​​​​​ത്തു​​​​​​​ക്ക​​​​​​​ള്‍ മി​​​​​​​ക്ക​​​​​​​വ​​​​​​​രും. അ​​​​​​​വ​​​​​​​രു​​​​​​​ടെ തി​​​​​​​ര​​​​​​​ക്ക​​​​​​​ഥ​​​​​​​യി​​​​​​​ലെ അ​​​​​​​ച്ച​​​​​​​ടി​​​​​​​ഭാ​​​​​​​ഷ​​​​​​​യും നാ​​​​​​​ട​​​​​​​കീ​​​​​​​യ​​​​​​​ത​​​​​​​യും ക​​​​​​​ണ്ടു ശീ​​​​​​​ലി​​​​​​​ച്ച പ്രേ​​​​​​​ക്ഷ​​​​​​​ക​​​​​​​ര്‍ക്ക് ശ്രീ​​​​​​​നി​​​​​​​വാ​​​​​​​സ​​​​​​​ന്‍റെ പ​​​​​​​ച്ച​​​​​​​യാ​​​​​​​യ ഭാ​​​​​​​ഷ​​​​​​​യും റി​​​​​​​യ​​​​​​​ലി​​​​​​​സ്റ്റി​​​​​​​ക്കാ​​​​​​​യ അ​​​​​​​വ​​​​​​​ത​​​​​​​ര​​​​​​​ണ​​​​​​​രീ​​​​​​​തി​​​​​​​യു​​​​​​​മെ​​​​​​​ല്ലാം ഏ​​​​​​​റെ പു​​​​​​​തു​​​​​​​മ​​​​​​​യാ​​​​​​​യി തോ​​​​​​​ന്നി. പ്ര​​​​​​​മേ​​​​​​​യം, ആ​​​​​​​ഖ്യാ​​​​​​​നം, സം​​​​​​​ഭാ​​​​​​​ഷ​​​​​​​ണം ഇ​​​​​​​വ​​​​​​​യി​​​​​​​ലൊ​​​​​​​ന്നും സാ​​​​​​​ഹി​​​​​​​ത്യ​​​​​​​മോ ഫാ​​​​​​​ന്‍റ​​​​​​​സി​​​​​​​യോ കാ​​​​​​​ല്പ​​​​​​​നി​​​​​​​ക​​​​​​​ത​​​​​​​യോ സ്പ​​​​​​​ര്‍ശി​​​​​​​ക്കാ​​​​​​​തെ സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​രു​​​​​​​ടെ ജി​​​​​​​വി​​​​​​​ത പ്ര​​​​​​​ശ​​​​​​​ന​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് അ​​​​​​​ദ്ദേ​​​​​​​ഹം പ​​​​​​​ങ്കു​​​​​​​വ​​​​​​​ച്ച​​​​​​​ത്. അ​​​​​​​തി​​​​​​​നാ​​​​​​​യി അ​​​​​​​ദ്ദേ​​​​​​​ഹം ഏ​​​​​​​റ്റ​​​​​​​വും കൂ​​​​​​​ടു​​​​​​​ത​​​​​​​ല്‍ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ച​​​​​​​ത് സം​​​​​​​ഭാ​​​​​​​ഷ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളെ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. അ​​​​​​​തു​​​​​​​വ​​​​​​​രെ ക​​​​​​​ണ്ട അ​​​​​​​ച്ച​​​​​​​ടി​​​​​​​ഭാ​​​​​​​ഷ​​​​​​​യി​​​​​​​ലു​​​​​​​ള്ള നെ​​​​​​​ടു​​​​​​​നീ​​​​​​​ള​​​​​​​ന്‍ സം​​​​​​​ഭാ​​​​​​​ഷ​​​​​​​ണ​​​​​​​ങ്ങ​​​​​​​ള്‍ക്കു​​​​​​​പ​​​​​​​ക​​​​​​​രം നാ​​​​​​​ട്ടി​​​​​​​ന്‍പു​​​​​​​റ​​​​​​​ത്തെ സാ​​​​​​​ധാ​​​​​​​ര​​​ണ​​​​​​​ക്കാ​​​​​​​ര​​​​​​​ന്‍റെ ഭാ​​​​​​​ഷ​​​​​​​യി​​​​​​​ലൂ​​​​​​​ടെ അ​​​​​​​ദ്ദേ​​​​​​​ഹം ആ​​​​​​​ശ​​​​​​​യ​​​​​​​വി​​​​​​​നി​​​​​​​മ​​​​​​​യം ന​​​​​​​ട​​​​​​​ത്തി.

ഇടത്തരക്കാരുടെ സ്വപ്നങ്ങൾ...

സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​രു​​​​​​​ടെ ക​​​​​​​ഥ​​​​​​​ക​​​​​​​ളും അ​​​​​​​വ​​​​​​​രു​​​​​​​ടെ വി​​​​​​​കാ​​​​​​​ര-​​​​​​​വി​​​​​​​ചാ​​​​​​​ര​​​​​​​ങ്ങ​​​​​​​ളു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു മി​​​​​​​ക്ക ശ്രീ​​​​​​​നി​​​​​​​വാ​​​​​​​സ​​​​​​​ന്‍ സി​​​​​​​നി​​​​​​​മ​​​​​​​ക​​​​​​​ളും. അ​​​​​​​വി​​​​​​​ടെ മ​​​​​​​ല​​​​​​​യാ​​​​​​​ളി​​​​​​​ക​​​​​​​ളു​​​​​​​ടെ സ​​​​​​​ഹ​​​​​​​ജ ന​​​​​​​ര്‍മ​​​​​​​ബോ​​​​​​​ധ​​​​​​​വും പൊ​​​​​​​ങ്ങ​​​​​​​ച്ച​​​​​​​വും പാ​​​​​​​ര​​​​​​​വ​​​​​​​യ്പ്പും ന​​​​​​​ന്മ​​​​​​​ക​​​​​​​ളു​​​​​​​മെ​​​​​​​ല്ലാം അ​​​​​​​ദ്ദേ​​​​​​​ഹം സ​​​​​​​മ​​​​​​​ര്‍ഥ​​​​​​​മാ​​​​​​​യി ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ചു. ഇ​​​​​​​ട​​​​​​​ത്ത​​​​​​​ര​​​​​​​ക്കാ​​​​​​​രു​​​​​​​ടെ സ്വ​​​​​​​പ്‌​​​​​​​ന​​​​​​​ങ്ങ​​​​​​​ള്‍ക്ക് പ​​​​​​​രി​​​​​​​മി​​​​​​​തി​​​​​​​ക​​​​​​​ളി​​​​​​​ല്ല. എ​​​​​​​പ്പോ​​​​​​​ഴും അ​​​​​​​വ​​​​​​​ര്‍ ഒ​​​​​​​രു​​​​​​​പ​​​​​​​ടി മു​​​​​​​ന്നേ​​​​​​​റാ​​​​​​​നാ​​​​​​​ണ് ശ്ര​​​​​​​മി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​ത്ത​​​​​​​രം മു​​​​​​​ന്നേ​​​​​​​റ്റ​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്‍ മ​​​​​​​ല​​​​​​​യാ​​​​​​​ളി മി​​​​​​​ഡി​​​​​​​ല്‍ ക്ലാ​​​​​​​സ് സ​​​​​​​മൂ​​​​​​​ഹം അ​​​​​​​നു​​​​​​​ഭ​​​​​​​വി​​​​​​​ക്കു​​​​​​​ന്ന പ്ര​​​​​​​ശ്ന​​​​​​​ങ്ങ​​​​​​​ളും വീ​​​​​​​ര്‍പ്പു​​​​​​​മു​​​​​​​ട്ട​​​​​​​ലു​​​​​​​ക​​​​​​​ളു​​​​​​​മെ​​​​​​​ല്ലാം വ​​​​​​​ള​​​​​​​രെ യാ​​​​​​​ഥാ​​​​​​​ര്‍ഥ്യ​​​​​​​ബോ​​​​​​​ധ​​​​​​​ത്തോ​​​​​​​ടെ​​​​​​​യാ​​​​​​​ണ് അ​​​​​​​ദ്ദേ​​​​​​​ഹം വ​​​​​​​ര​​​​​​​ച്ചു​​​​​​​കാ​​​​​​​ട്ടി​​​​​​​യ​​​​​​​ത്.

മി​​​​​​​ഥു​​​​​​​നം, ത​​​​​​​ല​​​​​​​യ​​​​​​​ണ​​​​​​​മ​​​​​​​ന്ത്രം, കു​​​​​​​ടും​​​​​​​ബ​​​​​​​പു​​​​​​​രാ​​​​​​​ണം, വ​​​​​​​ര​​​​​​​വേ​​​​​​​ല്‍പ് തു​​​​​​​ട​​​​​​​ങ്ങി എ​​​​​​​ത്ര​​​​​​​യെ​​​​​​​ത്ര സി​​​​​​​നി​​​​​​​മ​​​​​​​ക​​​​​​​ള്‍ ഈ ​​​​​​​ജ​​​​​​​നു​​​​​​​സി​​​​​​​ല്‍ ന​​​​​​​മ്മ​​​​​​​ള്‍ ക​​​​​​​ണ്ടു. മി​​​​​​​ഥു​​​​​​​ന​​​​​​​ത്തി​​​​​​​ലും ത​​​​​​​ല​​​​​​​യ​​​​​​​ണ​​​​​​​മ​​​​​​​ന്ത്ര​​​​​​​ത്തി​​​​​​​ലു​​​​​​​മൊ​​​​​​​ക്കെ ഉ​​​​​​​ര്‍വ​​​​​​​ശി അ​​​​​​​ഭി​​​​​​​ന​​​​​​​യി​​​​​​​ച്ചത് മ​​​​​​​ല​​​​​​​യാ​​​​​​​ള​​​​​​​ത്തി​​​​​​​ലെ എ​​​​​​​ക്കാ​​​​​​​ലത്തെയും മി​​​​​​​ക​​​​​​​ച്ച റി​​​​​​​യ​​​​​​​ലി​​​​​​​സ്റ്റി​​​​​​​ക്ക് സ്ത്രീ ​​​​​​​ക​​​​​​​ഥാ​​​​​​​പാ​​​​​​​ത്ര​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ്. ത​​​​​​​ന്‍റെ മേ​​​​​​​ഖ​​​​​​​ല​​​​​​​യാ​​​​​​​യ സി​​​​​​​നി​​​​​​​മയെയും അ​​​​​​​ദ്ദേ​​​​​​​ഹം തി​​​​​​​ര​​​​​​​ക്ക​​​​​​​ഥ​​​​​​​യ്ക്ക് ഉ​​​​​​​പ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​ക്കി. സി​​​​​നി​​​​​മ​​​​​യ്ക്കു​​​​​ള്ളി​​​​​ലെ സി​​​​​നി​​​​​മ​​​​​യെ യാ​​​​​തൊ​​​​​രു സ​​​​​ങ്കോ​​​​​ച​​​​​വു​​​​​മി​​​​​ല്ലാ​​​​​തെ തു​​​​​റ​​​​​ന്നു​​​​​കാ​​​​​ട്ടി​​​​​യ ചി​​​​​ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഉ​​​​​ദ​​​​​യ​​​​​നാ​​​​​ണ് താ​​​​​രം.

സൂ​​​​​പ്പ​​​​​ർ​​​​​താ​​​​​ര​​​​​ങ്ങ​​​​​ളെ​​​​​യൊ​​​​​ക്കെ പ​​​​​രി​​​​​ഹ​​​​​സി​​​​​ക്കു​​​​​ന്ന ക​​​​​ഥാ​​​​​സ​​​​​ന്ദ​​​​​ർ​​​​​ഭ​​​​​ങ്ങ​​​​​ൾ ഒ​​​​​ട്ടേ​​​​​റെ‍യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും ആ​​​​​ക്ഷേ​​​​​പ​​​​​ഹാ​​​​​സ്യ​​​​​ത്തി​​​​​ന്‍റെ പ​​​​​രി​​​​​ധി​​​​​യി​​​​​ൽനി​​​​​ന്ന് ആ​​​​​രെ​​​​​യും മു​​​​​റി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​തെ​​​​​യാ​​​​​ണ് ഈ ​​​​​ചി​​​​​ത്ര​​​​​മൊ​​​​​രു​​​​​ക്കി​​​​​യ​​​​​ത്. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ രാ​​​​​ഷ്‌ട്രീയ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ കാ​​​​​പ​​​​​ട്യ​​​​​ങ്ങ​​​​​ളെയും ആ​​​​​ശ​​​​​യ​​​​​പ​​​​​ര​​​​​മാ​​​​​യ വൈ​​​​​രു​​​​​ധ്യ​​​​​ങ്ങ​​​​​ളെയും നി​​​​​ശ​​​​​ിത​​​​​മാ​​​​​യി വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ച സ​​​​​ന്ദേ​​​​​ശം എ​​​​​ന്ന ചി​​​​​ത്ര​​​​​ത്തി​​​​​ന്‍റെ പ്ര​​​​​സ​​​​​ക്തി​​​​​യും വ​​​​​ള​​​​​രെ വ​​​​​ലു​​​​​താ​​​​​ണ്.

 

Kerala

ലൈം​ഗി​കാ​തി​ക്ര​മ കേ​സ്; പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: ‌ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്.

ഹ​ര്‍​ജി സ്വീ​ക​രി​ച്ച കോ​ട​തി, പോ​ലീ​സി​നോ​ട് തി​ങ്ക​ളാ​ഴ്ച റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി. വ​നി​താ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​യാ​ണ് മു​ൻ എം​എ​ൽ​എ കൂ​ടി​യാ​യ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്.

കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്കു​ള്ള സി​നി​മ​ക​ളു​ടെ സെ​ല​ക്ഷ​നി​ടെ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​യു​ടെ പ​രാ​തി. ക​ഴി​ഞ്ഞ മാ​സം ആ​റി​നാ​യി​രു​ന്നു പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം.

ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്കു​ള്ള സി​നി​മ​ക​ളു​ടെ സെ​ല​ക്ഷ​ന്‍ വേ​ണ്ടി​യു​ള്ള ക​മ്മി​റ്റി​യി​ല്‍ പ​രാ​തി​ക്കാ​രി​യാ​യ ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ക​യു​മു​ണ്ടാ​യി​രു​ന്നു. ത​ല​സ്ഥാ​ന​ത്തെ ഒ​രു ഹോ​ട്ട​ലി​ലാ​ണ് ജൂ​റി അം​ഗ​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. സ്ക്രീ​നിം​ഗി​ന് ശേ​ഷം ഹോ​ട്ട​ലി​ൽ തി​രി​ച്ചെ​ത്തി​യ സ​മ​യ​ത്ത് കു​ഞ്ഞു​മു​ഹ​മ്മ​ദ് മു​റി​യി​ലെ​ത്തി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന് കാ​ണി​ച്ച് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക മു​ഖ്യ​മ​ന്ത്രി​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഈ ​പ​രാ​തി മു​ഖ്യ​മ​ന്ത്രി ക​ൻ​റോ​ൺ​മെ​ന്‍റ് പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​നോ​ടും ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക പ​രാ​തി ആ​വ​ർ​ത്തി​ച്ചു. ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ച്ചാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

.

Kerala

സം​വി​ധാ​യ​ക​ൻ കു​ഞ്ഞു​മു​ഹ​മ്മ​ദി​ൽ​നി​ന്ന് മോ​ശം അ​നു​ഭ​വം; പ​രാ​തി​ക്കാ​രി​യു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ എം​എ​ല്‍​എ​യും സം​വി​ധാ​യ​ക​നു​മാ​യ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​ൽ​നി​ന്ന് മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യ​താ​യി പ​രാ​തി ന​ല്‍​കി​യ സം​വി​ധാ​യി​ക​യു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നൊ​രു​ങ്ങി പോ​ലീ​സ്. ഇ​തി​നാ​യി ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കും.

കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ ഉ​ട​ന്‍ ചോ​ദ്യം ചെ​യ്യു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കു​ക​ള്‍ മൂ​ല​മാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വൈ​കു​ന്ന​തെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കു​ഞ്ഞു​മു​ഹ​മ്മ​ദി​ല്‍​നി​ന്നു മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യ​താ​യി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യെ അ​റി​യി​ച്ച ശേ​ഷ​മാ​ണ് സം​വി​ധാ​യി​ക ന​വം​ബ​ര്‍ 27ന് ​മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ല്‍​കി​യ​ത്.

തു​ട​ര്‍​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ വ​ഴി ഡി​സം​ബ​ര്‍ ര​ണ്ടി​ന് ല​ഭി​ച്ച പ​രാ​തി​യി​ല്‍ എ​ട്ടി​നാ​ണ് ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് കേ​സെ​ടു​ത്ത​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ലേ​ക്കു മ​ല​യാ​ളം ചി​ത്ര​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ത്തി​നെ​ത്തി​യ​പ്പോ​ള്‍ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ അ​തി​ഥി​ക​ളാ​യാ​ണു കു​ഞ്ഞു​മു​ഹ​മ്മ​ദും കേ​സി​ലെ പ​രാ​തി​ക്കാ​രി​യും ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ല്‍ താ​മ​സി​ച്ച​ത്.

ഹോ​ട്ട​ല്‍ മു​റി​യി​ല്‍ വ​ച്ചു സ​മ്മ​ത​മി​ല്ലാ​തെ ശ​രീ​ര​ത്തി​ല്‍ ക​ട​ന്നു​പി​ടി​ച്ചെ​ന്നും അ​പ​മാ​നി​ച്ചെ​ന്നു​മാ​ണു പ​രാ​തി. ഹോ​ട്ട​ലി​ല്‍ നി​ന്നു പോ​ലീ​സ് ശേ​ഖ​രി​ച്ച സി​സി​ടി​വി ദൃ​ശ്യ​ത്തി​ല്‍ ഇ​രു​വ​രും ഹോ​ട്ട​ലി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നു വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

Movies

ഇ​തു മ​റ​യൂ​രി​ന്‍റെ പു​ഷ്പ, ബു​ദ്ധം ശ​ര​ണം ഡ​ബി​ള്‍ മോ​ഹ​ന​ൻ!

മ​റ​യൂ​ര്‍ കാ​ടു​ക​ളി​ല്‍ അ​പൂ​ര്‍​വ​മാ​യി കാ​ണ​പ്പെ​ടു​ന്ന അ​മൂ​ല്യ​വും വി​ശേ​ഷ​പ്പെ​ട്ട​തു​മാ​യ ച​ന്ദ​ന​മ​ര​മാ​ണ് വി​ലാ​യ​ത്ത് ബു​ദ്ധ. ഗു​ണ​നി​ല​വാ​ര​മു​ള്ള ല​ക്ഷ​ണ​മൊ​ത്ത ച​ന്ദ​ന​മ​രം. ബു​ദ്ധ​ശി​ല്പ​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​ണ് ഇ​തു​പ​യോ​ഗി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് ഈ​യി​ന​ത്തി​നു വി​ലാ​യ​ത്ത് ബു​ദ്ധ​യെ​ന്നു പേ​രു​വീ​ണ​ത്.

അ​ങ്ങ​നെ​യു​ള്ള വി​ലാ​യ​ത്ത് ബു​ദ്ധ​യെ വീ​ട്ടു​പ​റ​മ്പി​ല്‍ പ​രി​പാ​ലി​ച്ചു വ​ള​ര്‍​ത്തു​ന്ന മ​റ​യൂ​രി​ലെ റി​ട്ട. അ​ധ്യാ​പ​ക​നും മു​ന്‍ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​യ ഭാ​സ്‌​ക​ര​നും ആ ​ച​ന്ദ​ന​മ​രം മോ​ഷ്ടി​ക്കു​മെ​ന്ന് ഭാ​സ്‌​ക​ര​ന്‍ മാ​സ്റ്റ​റെ പ​ര​സ്യ​മാ​യി വെ​ല്ലു​വി​ളി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ശി​ഷ്യ​ന്‍ ഡ​ബി​ള്‍ മോ​ഹ​ന്‍ എ​ന്ന ച​ന്ദ​ന​ക്ക​ട​ത്തു​കാ​ര​നും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ​യും പ്ര​തി​കാ​ര​ത്തി​ന്‍റെ​യും സം​ഭ​വ​ബ​ഹു​ല​മാ​യ നാ​ള്‍​വ​ഴി​ച്ചി​ത്ര​മാ​ണു വി​ലാ​യ​ത്ത് ബു​ദ്ധ.

ഇ​ന്ദു​ഗോ​പ​ന്‍റെ വി​ലാ​യ​ത്ത് ബു​ദ്ധ എ​ന്ന നോ​വ​ലി​ന്‍റെ ച​ല​ച്ചി​ത്രാ​വി​ഷ്‌​കാ​രം. അ​യ്യ​പ്പ​നും കോ​ശി​യും എ​ഴു​തി സം​വി​ധാ​നം ചെ​യ്ത സ​ച്ചി​യു​ടെ ശി​ഷ്യ​ന്‍ ജ​യ​ന്‍ ന​മ്പ്യാ​ര്‍ സം​വി​ധാ​നം ചെ​യ്ത പൃ​ഥ്വി​രാ​ജ് ചി​ത്രം. പ​ക്ഷേ, അ​യ്യ​പ്പ​നും കോ​ശി​യു​മാ​യി വി​ലാ​യ​ത്ത് ബു​ദ്ധ​യെ താ​ര​ത​മ്യം ചെ​യ്യാ​ന്‍ മു​തി​ര്‍​ന്നാ​ല്‍ സ​ച്ചി​യു​ടെ ത​ട്ട് താ​ണു​ത​ന്നെ​യി​രി​ക്കും. അ​താ​ണു സ​ച്ചി​യു​ടെ മാ​സ്റ്റ​ര്‍ ക്രാ​ഫ്റ്റ്. അ​ത​ങ്ങ​നെ ത​ന്നെ തു​ട​ര​ട്ടെ.

 

Kerala

തൃ​ശൂ​രി​ൽ തീ​യ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വം; ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ

തൃ​ശൂ​ർ: രാ​ഗം തീ​യ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ. ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് സൂ​ച​ന.

പി​ടി​യി​ലാ​യ ആ​ളെ ഉ​ന്ന​ത ഉ​ദ്യേ​ഗ​സ്ഥ​ർ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ഇ​രു​ട്ടി​ല്‍ പ​തി​യി​രു​ന്ന് ആ​ക്ര​മി​ച്ച​ത് മൂ​ന്നം​ഗ സം​ഘ​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

അ​തേ​സ​മ​യം, ത​ന്നെ കൊ​ല്ലാ​ൻ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്ന് രാ​ഗം സു​നി​ൽ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ആ​ക്ര​മി​ച്ച​തി​നു പി​ന്നി​ൽ കൊ​ട്ടേ​ഷ​ൻ സം​ഘ​മാ​ണ്. കാ​റി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്ത ശേ​ഷം ക​ത്തി ഉ​പ​യോ​ഗി​ച്ച് ത​ന്നെ കു​ത്താ​ൻ ശ്ര​മി​ച്ചു. കൈ​വ​ച്ച് ത​ട​ഞ്ഞ​തി​നാ​ൽ ആ​ണ് ക​ഴു​ത്തി​ൽ കു​ത്ത് കി​ട്ടാ​തി​രു​ന്ന​ത്.

ഗ്യാ​സ് നി​റ​ച്ച തീ ​പ​ട​രു​ന്ന സ്പ്രേ ​ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കാ​നും ശ്ര​മം ഉ​ണ്ടാ​യി. സ്പ്ര​യി​ൽ നി​ന്ന് സ്പാ​ർ​ക്ക് വ​രാ​തി​രു​ന്ന​തി​നാ​ലാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. സ്പ്രേ ​ബോ​ട്ടി​ൽ ച​വി​ട്ടി​ത്തെ​റി​പ്പി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കാ​ലി​ൽ വെ​ട്ടി​യ​തെ​ന്നും സു​നി​ൽ വ്യ​ക്ത​മാ​ക്കി.

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തോ​ടെ തൃ​ശൂ​ര്‍ വെ​ള​പ്പാ​യ​യി​ല്‍ സു​നി​ലി​ന്‍റെ വീ​ടി​ന് മു​ന്നി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. സു​നി​ൽ വീ​ടി​നു മു​ന്‍​പി​ല്‍ വ​ച്ച് കാ​റി​ല്‍ നി​ന്നി​റ​ങ്ങി ഗേ​റ്റ് തു​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​ട്ടി​ല്‍ പ​തി​യി​രു​ന്ന മൂ​ന്നം​ഗ സം​ഘം വാ​ള്‍ ഉ​പ​യോ​ഗി​ച്ച് ഇ​രു​വ​രെ​യും വെ​ട്ടി​യ​ത്. സു​നി​ലി​ന്‍റെ കാ​ലി​നും ഡ്രൈ​വ​റു​ടെ കൈ​യ്ക്കു​മാ​ണ് വെ​ട്ടി​യ​ത്.

പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ദ്യം തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും, പി​ന്നീ​ട് തൃ​ശൂ​ര്‍ ദ​യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. ഇ​രു​വ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​രു​വ​രെ​യും വെ​ട്ടി​യ​ശേ​ഷം അ​ക്ര​മി​സം​ഘം ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. സു​നി​ല്‍ പ​ത്തു​വ​ര്‍​ഷ​ത്തോ​ള​മാ​യി രാ​ഗം തീ​യ​റ്റ​ര്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത് ന​ട​ത്തു​ക​യാ​ണ്.

Movies

സം​വി​ധാ​യ​ക​ൻ വി.​എം. വി​നു കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​നി​ൽ യു​ഡി​എ​ഫ് മേ​യ​ർ സ്ഥാ​നാ​ർ​ഥി?

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ മേ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​യി സം​വി​ധാ​യ​ക​ൻ വി.​എം. വി​നു​വി​നെ രം​ഗ​ത്തി​റ​ക്കാ​ൻ യു​ഡി​എ​ഫ് നേ​ത്യ​ത്വം. ബു​ധ​നാ​ഴ്ച്ച​യാ​കും യു​ഡി​എ​ഫി​ന്‍റെ ര​ണ്ടാം ഘ​ട്ട ലി​സ്റ്റ് പു​റ​ത്തി​റ​ക്കു​ക. വി.​എം. വി​നു​വി​ന്‍റെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തോ​ടെ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം. നി​യാ​സും വി​ദ്യാ ബാ​ല​കൃ​ഷ്ണ​നും മ​ല്‍​സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത മ​ങ്ങി.

പാ​റോ​പ്പ​ടി​യോ ചേ​വാ​യൂ​രോ മ​ല്‍​സ​രി​പ്പി​ക്കാ​നാ​ണ് നീ​ക്കം. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മ​ല്‍​സ​രി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച വി​നു​വു​മാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഷാ​ഫി പ​റ​മ്പി​ലും നേ​രി​ട്ട് ക​ണ്ട് ച​ര്‍​ച്ച ന​ട​ത്തി​യ​തോ​ടെ​യാ​ണ് സ​മ്മ​തി​ച്ച​ത്. കോ​ർ​പ​റേ​ഷ​നി​ലെ 49 സീ​റ്റു​ക​ളി​ലാ​ണ് കോ​ൺ​ഗ്ര​സി​നു സ്ഥാ​നാ​ർ​ഥി​ക​ളു​ള്ള​ത്.

ബാ​ലേ​ട്ട​ൻ, വേ​ഷം, ബ​സ് ക​ണ്ട​ക്ട​ർ, പ​ല്ലാ​വൂ​ർ ദേ​വ​നാ​രാ​യ​ണ​ൻ, മ​യി​ലാ​ട്ടം, ആ​കാ​ശ​ത്തി​ലെ പ​റ​വ​ക​ൾ തു​ട​ങ്ങി​യ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ അ​ട​ക്കം പ​തി​ന​ഞ്ചോ​ളം സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.

 

Movies

അ​ന്ന് ഒ​ളി​ച്ചി​രു​ന്നു പ​ഠി​ച്ച ആ ​ഡ​യ​ലോ​ഗ് എ​ന്നെ നാ​യി​ക​യാ​ക്കി: ഷീ​ല

ഒ​രു ത​ല​മു​റ​യു​ടെ സ്വ​പ്‌​ന​സു​ന്ദ​രി​യാ​യി​രു​ന്നു ഷീ​ല. ഇ​ന്നും വെ​ള്ളി​ത്തി​ര​യി​ലെ മി​ന്നും താ​രം. വെ​ള്ളി​ത്തി​ര​യി​ല്‍ കാ​മു​കി​യാ​യും ഭാ​ര്യ​യാ​യും അ​മ്മ​യാ​യും അ​മ്മൂ​മ്മ​യാ​യും സ​ഹോ​ദ​രി​യാ​യും പ​ക​ര്‍​ന്നാ​ടി​യ അ​നു​പ​മ ജീ​വി​തം.

1963ല്‍ ​ആ​രം​ഭി​ച്ച വെ​ള്ളി​ത്തി​ര​യി​ലെ ജീ​വി​തം 62 വ​ര്‍​ഷം പി​ന്നി​ടു​ന്നു. 1980ല്‍ ​സ്‌​ഫോ​ട​നം എ​ന്ന ചി​ത്ര​ത്തോ​ടെ അ​ഭി​ന​യ​ത്തി​ല്‍​നി​ന്നു വി​ട്ടു​നി​ന്ന ഷീ​ല 2003ല്‍ ​സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത് വ​ര്‍​ണ​ചി​ത്ര ബി​ഗ് സ്‌​ക്രീ​നി​ന്‍റെ ബാ​ന​റി​ല്‍ മ​ഹാ​സു​ബൈ​ര്‍ നി​ര്‍​മി​ച്ച മ​ന​സി​ന​ക്ക​രെ എ​ന്ന സി​നി​മ​യി​ലൂ​ടെ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വു ന​ട​ത്തി. തു​ട​ര്‍​ന്ന് നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​വ​ര്‍ ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തി.

സം​വി​ധാ​യി​ക​യാ​യും

സം​വി​ധാ​യ​ക​യാ​യും ഷീ​ല തി​ള​ങ്ങി​യി​ട്ടു​ണ്ട്. യ​ക്ഷ​ഗാ​നം, ശി​ഖ​ര​ങ്ങ​ള്‍ എ​ന്നീ ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്തു. മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ഒ​ന്നു ചി​രി​ക്കൂ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ ഷീ​ല​യു​ടേ​താ​ണ്.

കു​യി​ലി​ന്‍റെ കൂ​ട് എ​ന്ന പു​സ്ത​ക​വും ഷീ​ല ര​ചി​ച്ചി​ട്ടു​ണ്ട്. കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ പ​ര​മോ​ന്ന​ത ച​ല​ച്ചി​ത്ര ബ​ഹു​മ​തി​യാ​യ ജെ.​സി. ഡാ​നി​യ​ല്‍ പു​ര​സ്‌​കാ​ര​വും ഷീ​ല​യെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.

അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ ചി​ല ഓ​ര്‍​മ​ക​ള്‍ ഷീ​ല തു​റ​ന്നു​പ​റ​ഞ്ഞ​ത് ആ ​മ​ഹാ​ന​ടി​യെ സ്‌​നേ​ഹി​ക്കു​ന്ന​വ​ര്‍ എ​ന്നും നെ​ഞ്ചി​ലേ​റ്റു​ന്ന​താ​ണ്.

Kerala

വെ​റു​തെ ത​ള്ളി മ​റി​ച്ചി​ട്ട് കാ​ര്യ​മി​ല്ല; മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ വി​ന​യ​ൻ

കൊ​ച്ചി: ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ. ഈ ​സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഒ​രു പ​രാ​തി​യും ഉ​യ​രാ​ത്ത അ​ഞ്ചാ​മ​ത്തെ സി​നി​മാ അ​വാ​ര്‍​ഡാ​ണ് പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​നു മ​റു​പ​ടി​യാ​യി​ട്ടാ​ണ് ഫേ​യ്സ്‌​ബു​ക്കി​ലൂ​ടെ വി​ന​യ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. 2022 ലെ ​അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ട് എ​ന്ന ത​ന്‍റെ സി​ന​മ​യ്ക്ക് അ​വാ​ർ​ഡ് നി​ഷേ​ധി​ക്കാ​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി ഇ​ട​പെ​ട്ടു. ഇ​ത് വെ​ളി​പ്പെ​ടു​ത്തി​യ​ത് ജൂ​റി അം​ഗ​ങ്ങ​ൾ ത​ന്നെ​യാ​ണ്.

അ​ന്ന​ത്തെ ജൂ​റി അം​ഗ​ങ്ങ​ളാ​യ നേ​മം പു​ഷ്പ​രാ​ജും ജെ​ൻ​സി ഗ്രി​ഗ​റി​യും അ​ക്കാ​ര്യം പ​റ​യു​ന്ന വോ​യി​സ് ക്ലി​പ്പു​ക​ൾ ഇ​ന്നും സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലു​ണ്ട്. മി​നി​സ്റ്റ​ർ മ​റ​ന്നു പോ​യെ​ങ്കി​ൽ ഞാ​ൻ ഒ​ന്നു കൂ​ടി എ​ടു​ത്ത​യ​ച്ചു ത​രാം.

സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ലും വി​ല​കു​റ​ഞ്ഞ രാ​ഷ്ട്രീ​യ​ക്ക​ളി​യി​ലും ആ​രും ഒ​ട്ടും മോ​ശ​മ​ല്ല. വെ​റു​തെ ത​ള്ളി മ​റി​ച്ചി​ട്ടൊ​രു കാ​ര്യ​വു​മി​ല്ലെ​ന്നും വി​ന​യ​ൻ പ​റ​ഞ്ഞു.

Movies

ഫ​ഹ​ദി​നെ നാ​യ​ക​നാ​ക്കി സി​നി​മ​യെ​ടു​ക്കാ​നൊ​രു​ങ്ങി "96' സം​വി​ധാ​യ​ക​ൻ

ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്രം ഒ​രു​ക്കു​മെ​ന്ന് ‘96’, ‘മെ​യ്യ​ഴ​ക​ൻ’ സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​ൻ പ്രേം​കു​മാ​ർ. ചി​യാ​ൻ വി​ക്ര​മി​നെ നാ​യ​ക​നാ​ക്കി പ്രേം​കു​മാ​ർ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന് മു​ൻ​പ് ആ​യി​രി​ക്കും ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്ര​മെ​ത്തു​ക. ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്രേം​കു​മാ​ർ പു​തി​യ സി​നി​മ​യു​ടെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

""ചി​യാ​ൻ വി​ക്രം സി​നി​മ​യു​ടെ ക​ഥ എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​ന് മു​ൻ​പാ​യി ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി ചി​ത്ര​മൊ​രു​ക്കും. എ​ന്‍റെ മു​ൻ സി​നി​മ​ക​ളു​ടെ ജോ​ണ​ർ ആ​യി​രി​ക്കി​ല്ല ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്ര​ത്തി​ന്. എ​ന്നാ​ൽ പ്രേ​ക്ഷ​ക​രെ പി​ടി​ച്ചി​രി​ത്തു​ന്ന ഇ​മോ​ഷ​ണ​ൽ ക​ണ​ക്ഷ​ൻ സി​നി​മ​യ്ക്കു​ണ്ടാ​കും. ഫ​ഹ​ദി​നെ വ​ച്ചു​ള്ള ത്രി​ല്ല​ർ ചി​ത്രം നാ​ലു വ​ർ​ഷ​മാ​യി എ​ന്‍റെ മ​ന​സി​ലു​ണ്ട്.''​പ്രേം​കു​മാ​ർ പ​റ​ഞ്ഞു.

‘96’ ‘മെ​യ്യ​ഴ​ക​ൻ’ പോ​ലു​ള്ള ഫീ​ൽ​ഗു​ഡ് ചി​ത്ര​ങ്ങ​ൾ ത​ൽ​ക്കാ​ല​ത്തേ​ക്ക് മാ​റ്റി​പ്പി​ടി​ക്കാ​ൻ ചു​റ്റു​മു​ള്ള​വ​ർ ഉ​പ​ദേ​ശി​ച്ചി​രു​ന്നു എ​ന്ന് സം​വി​ധാ​യ​ക​ൻ വെ​ളി​പ്പെ​ടു​ത്തി. 40 മി​നി​റ്റ് ക​ഥ പ​റ​ഞ്ഞ​പ്പോ​ഴേ​ക്കും ഫ​ഹ​ദി​ന് ഇ​ഷ്ട​മാ​യി എ​ന്നും പ്രേം​കു​മാ​ർ പ​റ​ഞ്ഞു. ത​മി​ഴി​ലാ​യി​രി​ക്കും ചി​ത്രം ഒ​രു​ങ്ങു​ക. 2026 ജ​നു​വ​രി​യി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും.

Movies

സം​വി​ധാ​യ​ക​ൻ ആ​ർ.​എ​സ്. പ്ര​ദീ​പ് അ​ന്ത​രി​ച്ചു

ദേ​​​ശീ​​​യ-​​​സം​​​സ്ഥാ​​​ന പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ നേ​​​ടി​​​യ ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി സം​​​വി​​​ധാ​​​യ​​​ക​​​ൻ ആ​​​ർ.​​​എ​​​സ്. പ്ര​​​ദീ​​​പ് (58) അ​​​ന്ത​​​രി​​​ച്ചു.

ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തു മു​​​ത​​​ൽ ബേ​​​ക്ക​​​റി ജം​​​ഗ്ഷ​​​നു സ​​​മീ​​​പ​​​ത്തെ വ​​​സ​​​തി​​​യാ​​​യ ഒ​​​വി​​​ആ​​​ർ​​​എ ഇ-86​​​ൽ മൃ​​​ത​​​ദേ​​​ഹം പൊ​​​തു ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​വ​​​യ്ക്കും. സം​​​സ്കാ​​​രം വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് തൈ​​​ക്കാ​​​ട് ശാ​​​ന്തി​​​ക​​​വാ​​​ട​​​ത്തി​​​ൽ.

കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ​​​കാ​​​ല ടെ​​​ലി​​​വി​​​ഷ​​​ൻ സ്റ്റു​​​ഡി​​​യോ ട്രി​​​വാ​​​ൻ​​​ഡ്രം ടെ​​​ലി​​​വി​​​ഷ​​​ന്‍റെ സ്ഥാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്നു. ദൂ​​​ര​​​ദ​​​ർ​​​ശ​​​നു വേ​​​ണ്ടി ഒ​​​ട്ടേ​​​റെ പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ ചെ​​​യ്തി​​​ട്ടു​​​ണ്ട്. 2005 മു​​​ത​​​ൽ 2013 വ​​​രെ കേ​​​ന്ദ്ര സെ​​​ൻ​​​സ​​​ർ ബോ​​​ർ​​​ഡ് അം​​​ഗ​​​മാ​​​യി​​​രു​​​ന്നു.

ലെ​​​നി​​​ൻ രാ​​​ജേ​​​ന്ദ്ര​​​ന്‍റെ ജീ​​​വി​​​ത​​​ത്തെ ആ​​​സ്പ​​​ദ​​​മാ​​​ക്കി ‘വേ​​​ന​​​ൽ പെ​​​യ്ത ചാ​​​റ്റു മ​​​ഴ’2019ലെ ​​​മി​​​ക​​​ച്ച ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​ക്കു​​​ള്ള സം​​​സ്ഥാ​​​ന അ​​​വാ​​​ർ​​​ഡ് നേ​​​ടി. 2023ൽ ‘മൂ​​​ന്നാം വ​​​ള​​​വ് ' മി​​​ക​​​ച്ച പ​​​രി​​​സ്ഥി​​​തി ചി​​​ത്ര​​​ത്തി​​​നു​​​ള്ള ദേ​​​ശീ​​​യ അ​​​വാ​​​ർ​​​ഡ് നേ​​​ടി.

12 അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ച​​​ല​​​ച്ചി​​​ത്ര മേ​​​ള​​​ക​​​ളി​​​ൽ ഇ​​​ത് പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചു. ‘പ്ലാ​​​വ് ' എ​​​ന്ന ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് എ​​​ൻ​​​വ​​​യോ​​​ണ്‍​മെ​​​ന്‍റ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന പു​​​ര​​​സ്കാ​​​രം നേ​​​ടി. ഡോ. ​​​എ.​​​പി.​​​ജെ അ​​​ബ്ദു​​​ൾ ക​​​ലാ​​​മി​​​നെ കു​​​റി​​​ച്ചു​​​ള്ള വി​​​ങ്സ് ഓ​​​ഫ് ഫ​​​യ​​​ർ, തു​​​ഞ്ച​​​ത്തെ​​​ഴു​​​ത്ത​​​ച്ഛ​​​ൻ, അ​​​ജാ​​​ന്ത്രി​​​ക്ക് തു​​​ട​​​ങ്ങി നൂ​​​റി​​​ല​​​ധി​​​കം പ്ര​​​ശ​​​സ്ത ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​ക​​​ളു​​​ടെ സം​​​വി​​​ധാ​​​യ​​​ക​​​നാ​​​ണ്.

National

ഗുജറാത്തി സംവിധായകൻ മരിച്ചതായി സ്ഥിരീകരണം

അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്: അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ് വി​​​​​മാ​​​​​ന​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ഗു​​​​ജ​​​​റാ​​​​ത്തി സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ മ​​​​​ഹേ​​​​​ഷ് ജി​​​​​റാ​​​​​വാ​​​​​ല(34) മ​​​​​രി​​​​​ച്ച​​​​​താ​​​​​യി സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. ഡി​​​​​എ​​​​​ൻ​​​​​എ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ലാ​​​​​ണ് മ​​​​​ര​​​​​ണം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്.

വി​​​​​മാ​​​​​നം മേ​​​​​ഘാ​​​​​നി​​​​​ന​​​​​ഗ​​​​​റി​​​​​ലു​​​​​ള്ള ഹോ​​​​​സ്റ്റ​​​​​ലി​​​​​ലേ​​​​​ക്ക് ഇ​​​​​ടി​​​​​ച്ചി​​​​​റ​​​​​ങ്ങു​​​​​ന്പോ​​​​​ൾ മ​​​​​ഹേ​​​​​ഷ് അ​​​​​തു​​​​​വ​​​​​ഴി ത​​​​​ന്‍റെ സ്കൂ​​​​​ട്ട​​​​​റി​​​​​ൽ സ​​​​​ഞ്ച​​​​​രി​​​​​ച്ച​​​​​താ​​​​​യി സി​​​​​സി​​​​​ടി​​​​​വി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​നു പി​​​​​ന്നാ​​​​​ലെ മ​​​​​ഹേ​​​​​ഷി​​​​​ന്‍റെ മൊ​​​​​ബൈ​​​​​ൽ​​​​​ഫോ​​​​​ൺ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​യിരുന്നു. ക​​​​​ത്തി​​​​​ക്ക​​​​​രി​​​​​ഞ്ഞ സ്കൂ​​​​​ട്ട​​​​​ർ പോ​​​​​ലീ​​​​​സ് തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ വാ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ ന​​​​​ന്പ​​​​​റും മ​​​​ര​​​​ണം ഉ​​​​റ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു സ​​​​ഹാ​​​​യി​​​​ച്ചു.


മൃ​​​​​ത​​​​​ദേ​​​​​ഹാ​​​​​വ​​​​​ശി​​​​​ഷ്ട​​​​​ങ്ങ​​​​​ൾ ബ​​​​​ന്ധു​​​​​ക്ക​​​​​ൾ​​​​​ക്കു വി​​​​​ട്ടു​​​​​കൊ​​​​​ടു​​​​​ത്തു. മ​​​​​ഹേ​​​​​ഷ് ജി​​​​​റാ​​​​​വാ​​​​​ല പ്രൊ​​​​​ഡ​​​​​ക്‌ഷന്‍റെ ബാ​​​​​ന​​​​​റി​​​​​ൽ ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​യി​​​​ൽ സം​​​​​ഗീ​​​​​ത വീ​​​​​ഡോ​​​​​യി​​​​​ക​​​​​ളും ടെ​​​​​ലി​​​​​വി​​​​​ഷ​​​​​ൻ പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ളും നി​​​​ർ​​​​മി​​​​ച്ച ഇ​​​​ദ്ദേ​​​​ഹം 2019-ൽ ​​​​​പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ "കോ​​​​​ക്‌​​​​​ടെ​​​​​യ്ൽ പ്രേ​​​​​മി പൗ ​​​​​ഓ​​​​​ഫ് റി​​​​​വ​​​​​ഞ്ച് 'എ​​​​​ന്ന ചി​​​​​ത്ര​​​​​ത്തി​​​​​ന്‍റെ സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​നാ​​​​​ണ്.

Latest News

Up