x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​തു മ​റ​യൂ​രി​ന്‍റെ പു​ഷ്പ, ബു​ദ്ധം ശ​ര​ണം ഡ​ബി​ള്‍ മോ​ഹ​ന​ൻ!

ടി.​ജി. ബൈ​ജു​നാ​ഥ്
Published: November 21, 2025 11:31 PM IST | Updated: November 22, 2025 11:08 AM IST

മ​റ​യൂ​ര്‍ കാ​ടു​ക​ളി​ല്‍ അ​പൂ​ര്‍​വ​മാ​യി കാ​ണ​പ്പെ​ടു​ന്ന അ​മൂ​ല്യ​വും വി​ശേ​ഷ​പ്പെ​ട്ട​തു​മാ​യ ച​ന്ദ​ന​മ​ര​മാ​ണ് വി​ലാ​യ​ത്ത് ബു​ദ്ധ. ഗു​ണ​നി​ല​വാ​ര​മു​ള്ള ല​ക്ഷ​ണ​മൊ​ത്ത ച​ന്ദ​ന​മ​രം. ബു​ദ്ധ​ശി​ല്പ​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​ണ് ഇ​തു​പ​യോ​ഗി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് ഈ​യി​ന​ത്തി​നു വി​ലാ​യ​ത്ത് ബു​ദ്ധ​യെ​ന്നു പേ​രു​വീ​ണ​ത്.

അ​ങ്ങ​നെ​യു​ള്ള വി​ലാ​യ​ത്ത് ബു​ദ്ധ​യെ വീ​ട്ടു​പ​റ​മ്പി​ല്‍ പ​രി​പാ​ലി​ച്ചു വ​ള​ര്‍​ത്തു​ന്ന മ​റ​യൂ​രി​ലെ റി​ട്ട. അ​ധ്യാ​പ​ക​നും മു​ന്‍ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​യ ഭാ​സ്‌​ക​ര​നും ആ ​ച​ന്ദ​ന​മ​രം മോ​ഷ്ടി​ക്കു​മെ​ന്ന് ഭാ​സ്‌​ക​ര​ന്‍ മാ​സ്റ്റ​റെ പ​ര​സ്യ​മാ​യി വെ​ല്ലു​വി​ളി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ശി​ഷ്യ​ന്‍ ഡ​ബി​ള്‍ മോ​ഹ​ന്‍ എ​ന്ന ച​ന്ദ​ന​ക്ക​ട​ത്തു​കാ​ര​നും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ​യും പ്ര​തി​കാ​ര​ത്തി​ന്‍റെ​യും സം​ഭ​വ​ബ​ഹു​ല​മാ​യ നാ​ള്‍​വ​ഴി​ച്ചി​ത്ര​മാ​ണു വി​ലാ​യ​ത്ത് ബു​ദ്ധ.

ഇ​ന്ദു​ഗോ​പ​ന്‍റെ വി​ലാ​യ​ത്ത് ബു​ദ്ധ എ​ന്ന നോ​വ​ലി​ന്‍റെ ച​ല​ച്ചി​ത്രാ​വി​ഷ്‌​കാ​രം. അ​യ്യ​പ്പ​നും കോ​ശി​യും എ​ഴു​തി സം​വി​ധാ​നം ചെ​യ്ത സ​ച്ചി​യു​ടെ ശി​ഷ്യ​ന്‍ ജ​യ​ന്‍ ന​മ്പ്യാ​ര്‍ സം​വി​ധാ​നം ചെ​യ്ത പൃ​ഥ്വി​രാ​ജ് ചി​ത്രം. പ​ക്ഷേ, അ​യ്യ​പ്പ​നും കോ​ശി​യു​മാ​യി വി​ലാ​യ​ത്ത് ബു​ദ്ധ​യെ താ​ര​ത​മ്യം ചെ​യ്യാ​ന്‍ മു​തി​ര്‍​ന്നാ​ല്‍ സ​ച്ചി​യു​ടെ ത​ട്ട് താ​ണു​ത​ന്നെ​യി​രി​ക്കും. അ​താ​ണു സ​ച്ചി​യു​ടെ മാ​സ്റ്റ​ര്‍ ക്രാ​ഫ്റ്റ്. അ​ത​ങ്ങ​നെ ത​ന്നെ തു​ട​ര​ട്ടെ.

 

പ​ക്ഷേ, മേ​ക്കിം​ഗി​ലും ആ​വി​ഷ്‌​ക​ര​ണ​ത്തി​ലും മി​ക​ച്ച​തു ത​ന്നെ​യാ​ണു സ​ച്ചി​യു​ടെ ശി​ഷ്യ​ന്‍ ജ​യ​ന്‍ ന​മ്പ്യാ​ര്‍ ന​ല്കി​യ ഗു​രു​ദ​ക്ഷി​ണ. അ​യ്യ​പ്പ​നും കോ​ശി​യും സി​നി​മ​യി​ല്‍ ര​ണ്ടു​പേ​രു​ടെ ഈ​ഗോ ക്ലാ​ഷാ​ണു ക​ഥാ​സാ​രം. വി​ലാ​യ​ത്ത് ബു​ദ്ധ​യെ​ന്ന ഒ​രു ആ​ഗ്ര​ഹ​ത്തെ​യും അ​തി​നു പി​ന്നി​ലു​ള്ള വേ​റി​ട്ട ര​ണ്ടു ല​ക്ഷ്യ​ങ്ങ​ളെ​യും മു​ന്‍​നി​ര്‍​ത്തി​യു​ള്ള ര​ണ്ടു പേ​രു​ടെ ക്ലാ​ഷാ​ണ് വി​ലാ​യ​ത്ത് ബു​ദ്ധ​യെ​ന്ന ജ​യ​ന്‍ ന​മ്പ്യാ​ര്‍ സി​നി​മ. ര​ണ്ടും ര​ണ്ടു സി​നി​മ​ക​ൾ. ര​ണ്ടു​ത​രം ആ​വി​ഷ്ക​ര​ണ​ങ്ങ​ൾ.

ഉ​ര്‍​വ​ശി തി​യ​റ്റേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ല്‍ സ​ന്ദീ​പ് സേ​ന​നും എ​വി​എ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ എ.​വി. അ​നൂ​പും ചേ​ര്‍​ന്നു നി​ര്‍​മി​ച്ച വി​ലാ​യ​ത്ത് ബു​ദ്ധ​യി​ല്‍ കൊ​ച്ചു​വീ​ര​പ്പ​ന്‍, സാ​ന്‍​ഡ​ല്‍ മോ​ഹ​ന​ന്‍ എ​ന്നൊ​ക്കെ നാ​ട്ടി​ല​റി​യ​പ്പെ​ടു​ന്ന ച​ന്ദ​ന​ക്ക​ട​ത്തു​കാ​ര​ന്‍ ഡ​ബി​ള്‍ മോ​ഹ​നാ​യി പൃ​ഥ്വി​രാ​ജും ഭാ​സ്‌​ക​ര​ന്‍ മാ​ഷാ​യി ഷ​മ്മി തി​ല​ക​നും സ്‌​ക്രീ​നി​ല്‍ ഉ​ദ്വേ​ഗ​ത്തി​ന്‍റെ​യും വൈ​കാ​രി​ക സം​ഘ​ട്ട​ന​ങ്ങ​ളു​ടെ​യും തീ​പ​ട​ര്‍​ത്തു​ന്നു.

മ​റ​യൂ​രി​ന്‍റെ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ല്‍ സ​ജീ​വ സ്വാ​ധീ​ന​മു​ള്ള ഭാ​സ്‌​ക​ര​ന്‍ മാ​ഷ് തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ലി​ല്‍ നി​ല്‌​ക്കെ അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു പ്ര​ശ്‌​ന​ത്തി​ല​ക​പ്പെ​ടു​ക​യും രാ​ഷ്ട്രീ​യ വ​ന​വാ​സ​ത്തി​ലേ​ക്ക് എ​ത്തു​ക​യു​മാ​ണ്.

അ​ന്നാ​ട്ടി​ലെ ച​ന്ദ​ന​ക്ക​ട​ത്തു​കാ​ര​നും മാ​ഷി​ന്‍റെ ശി​ഷ്യ​നു​മാ​യ ഡ​ബി​ള്‍​മോ​ഹ​ന​ന്‍ ഭാ​സ്‌​ക​ന്‍ മാ​സ്റ്റ​റി​ന്‍റെ പ​റ​മ്പി​ലെ വി​ലാ​യ​ത്ത് ബു​ദ്ധ​യെ​ന്ന അ​പൂ​ര്‍​യി​നം ച​ന്ദ​ന​മ​ര​ത്തി​ല്‍ ക​ണ്ണു​വ​യ്ക്കു​ന്നു. വി​ലാ​യ​ത്ത് ബു​ദ്ധ​യ്ക്കു മോ​ഹ​വി​ല ത​രാ​മെ​ന്ന് ഡ​ബി​ള്‍ മോ​ഹ​ന്‍ മാ​സ്റ്റ​റെ നേ​രി​ട്ട​റി​യി​ക്കു​ന്നു.

പ​ക്ഷേ, ആ ​മ​രം ത​ന്‍റെ മ​ര​ണം വ​രെ അ​ങ്ങ​നെ ത​ന്നെ നി​ല​നി​ല്‍​ക്ക​ണ​മെ​ന്നാ​ണ് ഭാ​സ്‌​ക​ന്‍ മാ​സ്റ്റ​റി​ന്‍റെ ആ​ഗ്ര​ഹം. ആ ​ച​ന്ദ​ന​മ​ര​ത്തെ ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി പോ​ലെ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ല്‍ ഭാ​സ്‌​ക​ര​ന്‍ മാ​ഷി​ന് വ​ള​രെ വ്യ​ക്തി​പ​ര​മാ​യ ഒ​രു ല​ക്ഷ്യം ത​ന്നെ​യു​ണ്ട്.

ഡ​ബി​ള്‍ മോ​ഹ​ന​നാ​വ​ട്ടെ വെ​റു​തേ​യൊ​രു മോ​ഹ​ത്തി​ന്‍റെ പേ​രി​ല്‍ ചോ​ദി​ച്ച​ത​ല്ല ആ ​ച​ന്ദ​ന​മ​രം. അ​യാ​ള്‍​ക്കും അ​യാ​ളു​ടേ​താ​യ ല​ക്ഷ്യ​മു​ണ്ട്. ഭാ​സ്‌​ക​ര​ന്‍ മാ​സ്റ്റ​റും ഡ​ബി​ള്‍ മോ​ഹ​ന​നും. ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ള്‍. വി​ലാ​യ​ത്ത് ബു​ദ്ധ​യെ​ന്ന ച​ന്ദ​ന​മ​ര​ത്തെ മു​ന്‍​നി​ര്‍​ത്തി​യു​ള്ള ഇ​രു​വ​രു​ടെ​യും വ്യ​ത്യ​സ്ത​വും തീ​വ്ര​വു​മാ​യ ര​ണ്ട് ആ​ഗ്ര​ഹ​ങ്ങ​ള്‍.

ഇ​താ​ണ് ഇ​രു​വ​ര്‍​ക്കു​മി​ട​യി​ലെ പോ​രാ​ട്ട​ത്തി​നും വെ​ല്ലു​വി​ളി​ക്കും കാ​ര​ണ​മാ​കു​ന്ന​ത്. ഭാ​സ്‌​ക​ര​ന്‍ മാ​ഷ് വി​ലാ​യ​ത്ത് ബു​ദ്ധ​യെ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തെ​ന്തി​ന്, ഡ​ബി​ല്‍ മോ​ഹ​ന​ന്‍ മാ​ഷി​ന്‍റെ പ​റ​മ്പി​ലെ മ​ര​ത്തി​ല്‍ ക​ണ്ണു​വ​യ്ക്കു​ന്ന​തെ​ന്തി​ന്... ഇ​തൊ​ക്കെ തി​യ​റ്റ​റി​ല്‍ നേ​രി​ട്ട​റി​യു​ന്ന​താ​ണു ത്രി​ല്‍.

മി​ന്ന​ല്‍​വ​ള പാ​ട്ടി​ലൂ​ടെ ഹി​റ്റാ​യി നി​ൽ​ക്കു​ന്ന പ്രി​യം​വ​ദ കൃ​ഷ്ണ​നാ​ണ് വി​ലാ​യ​ത്ത് ബു​ദ്ധ​യി​ല്‍ പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യി​ക. മ​റ​യൂ​രി​ല്‍ ശ​ര്‍​ക്ക​ര​യു​ണ്ടാ​ക്കി വി​ല്‍​ക്കു​ന്ന നാ​ട്ടു​പെ​ണ്ണ്. ചൈ​ത​ന്യം- അ​താ​ണു ക​ഥാ​പാ​ത്രം. പ്ര​ണ​യം പൂ​ത്തു​ല​ഞ്ഞു​നി​ല്‍​ക്കു​ന്ന ത​ന്‍റേ​ട​ക്കാ​രി. ഡ​ബി​ള്‍ മോ​ഹ​ന​ന് ഉ​ട​ലും ഉ​യി​രും പ​കു​ത്തു​ന​ല്കി​യ​വ​ള്‍. ഒ​ന്നു​റ​പ്പാ​ണ് അ​ടു​ത്ത​കാ​ല​ത്തെ​ങ്ങും അ​ത്ര​മേ​ല്‍ ത​ന്‍റേ​ട​മു​ള്ള, ഒ​രു സ്ത്രീ​യു​ടേ​താ​യ പ​ച്ച​യാ​യ വി​ചാ​ര വി​കാ​ര​ങ്ങ​ളു​ള്ള, ഉ​റ​ച്ച നി​ല​പാ​ടു​ക​ളു​ള്ള ഒ​രു നാ​യി​കാ ക​ഥാ​പാ​ത്രം ന​മ്മു​ടെ സി​നി​മ​ക​ളി​ല്‍ വ​ന്നി​ട്ടു​ണ്ടാ​വി​ല്ല.

 

ഷ​മ്മി തി​ല​ക​ന്‍റെ സി​നി​മ ജീ​വി​ത​ത്തി​ല്‍ വ​ഴി​ത്തി​രി​വാ​കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് ഇ​തി​ലെ ഭാ​സ്‌​ക​ര​ന്‍ മാ​ഷ്. നി​ര​വ​ധി സീ​നു​ക​ളി​ലും സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ലും തി​ല​ക​ന്‍റെ അ​ഭി​ന​യ​പ്ര​തി​ഭ​യു​ടെ ജീ​നെ​ന്നു വി​ളി​ച്ചു​പ​റ​യു​ന്ന പ്ര​ക​ട​നം. പൃ​ഥ്വി​രാ​ജി​നൊ​പ്പ​വും ചി​ല സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ അ​തു​ക്കും​മേ​ലെ​യും സി​നി​മ​യി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന പെ​ര്‍​ഫോ​മ​ന്‍​സ്. വി​വി​ധ​ത​രം വൈ​കാ​രി​ക അ​വ​സ്ഥ​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ക​ഥാ​പാ​ത്രം. അ​ത്ത​രം ഉ​ജ്വ​ല​മു​ഹൂ​ര്‍​ത്ത​ങ്ങ​ള്‍ ഷ​മ്മി തി​ല​ക​ന്‍ -പൃ​ഥ്വി​രാ​ജ് കോം​ബോ സീ​നു​ക​ളി​ല്‍ വേ​ണ്ടു​വോ​ള​മു​ണ്ട്, പ്ര​ത്യേ​കി​ച്ചും ക​ഥ​യു​ടെ ര​ണ്ടാം​പ​കു​തി​യി​ല്‍.

ഭാ​സ്‌​ക​ര​ന്‍റെ മ​ക​നാ​യി വേ​ഷ​മി​ട്ട അ​നു മോ​ഹ​ന്‍, ചൈ​ത​ന്യ​ത്തി​ന്‍റെ അ​മ്മ​യാ​യി വേ​ഷ​മി​ട്ട രാ​ജ​ശ്രീ നാ​യ​ര്‍, ഡ​ബി​ള്‍ മോ​ഹ​ന​നു ച​ന്ദ​ന​ക്ക​ട​ത്തി​ല്‍ വെ​ല്ലു​വി​ളി​യു​യ​ര്‍​ത്തു​ന്ന മാ​രി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി വേ​ഷ​മി​ട്ട ടി.​ജെ. അ​രു​ണാ​ച​ലം തു​ട​ങ്ങി​യ​വ​രും നി​ര്‍​ണാ​യ​ക ​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ജേ​ക്‌​സ് ബി​ജോ​യി​യു​ടെ പ​ശ്ചാ​ത്ത​ല​സം​ഗീ​ത​വും അ​ര​വി​ന്ദ് ക​ശ്യ​പും ര​ണ​ദി​വെ​യും പ​ക​ര്‍​ത്തി​യ മ​റ​യൂ​രി​ന്‍റെ വ​ന്യ​ഭം​ഗി​യും വി​ലാ​യ​ത്ത്ബു​ദ്ധ​യ്ക്കു മാ​സ് പ​രി​വേ​ഷം പ​ക​രു​ന്നു. ഓ​രോ​രോ ജീ​വി​താ​വ​സ്ഥ​ക​ളി​ല്‍ മ​നു​ഷ്യ​ര്‍​ക്കു​ണ്ടാ​കു​ന്ന പ​ക​യും പ്ര​തി​കാ​ര മ​നോ​ഭാ​വ​ങ്ങ​ളും അ​തി​നു​വേ​ണ്ടി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മെ​ല്ലാം മ​റ്റൊ​രു ഘ​ട്ട​ത്തി​ലെ മാ​റു​ന്ന ജീ​വി​താ​വ​സ്ഥ​ക​ളി​ല്‍ വ്യ​ക്തി​ക​ളെ മാ​ന​സാ​ന്ത​ര​ത്തി​നു വി​ധേ​യ​മാ​ക്കാം എ​ന്നൊ​രു ചി​ത്രം കൂ​ടി വി​ലാ​യ​ത്ത് ബു​ദ്ധ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

ബു​ദ്ധം ശ​ര​ണം ഗ​ച്ഛാ​മി - അ​താ​ണു സി​നി​മ​യു​ടെ ക​ഥാ​മ​ർ​മം. ക​ഥ​യി​ലെ സ​സ്പെ​ൻ​സും ട്വി​സ്റ്റു​മൊ​ക്കെ തി​യ​റ്റ​റി​ൽ നേ​രി​ട്ട​റി​യു​ന്ന​ത​ല്ലേ ത്രി​ൽ.

Tags : Vilaayath Budha malayalam movie review Prithviraj Sukumaran Jayan Nambiar director sachy double mohan

Recent News

Up