x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്ന് ഒ​ളി​ച്ചി​രു​ന്നു പ​ഠി​ച്ച ആ ​ഡ​യ​ലോ​ഗ് എ​ന്നെ നാ​യി​ക​യാ​ക്കി: ഷീ​ല

ബി. ​സൗ​പ​ർ​ണി​ക
Published: November 7, 2025 10:28 AM IST | Updated: November 7, 2025 10:29 AM IST

ഒ​രു ത​ല​മു​റ​യു​ടെ സ്വ​പ്‌​ന​സു​ന്ദ​രി​യാ​യി​രു​ന്നു ഷീ​ല. ഇ​ന്നും വെ​ള്ളി​ത്തി​ര​യി​ലെ മി​ന്നും താ​രം. വെ​ള്ളി​ത്തി​ര​യി​ല്‍ കാ​മു​കി​യാ​യും ഭാ​ര്യ​യാ​യും അ​മ്മ​യാ​യും അ​മ്മൂ​മ്മ​യാ​യും സ​ഹോ​ദ​രി​യാ​യും പ​ക​ര്‍​ന്നാ​ടി​യ അ​നു​പ​മ ജീ​വി​തം.

1963ല്‍ ​ആ​രം​ഭി​ച്ച വെ​ള്ളി​ത്തി​ര​യി​ലെ ജീ​വി​തം 62 വ​ര്‍​ഷം പി​ന്നി​ടു​ന്നു. 1980ല്‍ ​സ്‌​ഫോ​ട​നം എ​ന്ന ചി​ത്ര​ത്തോ​ടെ അ​ഭി​ന​യ​ത്തി​ല്‍​നി​ന്നു വി​ട്ടു​നി​ന്ന ഷീ​ല 2003ല്‍ ​സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത് വ​ര്‍​ണ​ചി​ത്ര ബി​ഗ് സ്‌​ക്രീ​നി​ന്‍റെ ബാ​ന​റി​ല്‍ മ​ഹാ​സു​ബൈ​ര്‍ നി​ര്‍​മി​ച്ച മ​ന​സി​ന​ക്ക​രെ എ​ന്ന സി​നി​മ​യി​ലൂ​ടെ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വു ന​ട​ത്തി. തു​ട​ര്‍​ന്ന് നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​വ​ര്‍ ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തി.

സം​വി​ധാ​യി​ക​യാ​യും

സം​വി​ധാ​യ​ക​യാ​യും ഷീ​ല തി​ള​ങ്ങി​യി​ട്ടു​ണ്ട്. യ​ക്ഷ​ഗാ​നം, ശി​ഖ​ര​ങ്ങ​ള്‍ എ​ന്നീ ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്തു. മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ഒ​ന്നു ചി​രി​ക്കൂ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ ഷീ​ല​യു​ടേ​താ​ണ്.

കു​യി​ലി​ന്‍റെ കൂ​ട് എ​ന്ന പു​സ്ത​ക​വും ഷീ​ല ര​ചി​ച്ചി​ട്ടു​ണ്ട്. കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ പ​ര​മോ​ന്ന​ത ച​ല​ച്ചി​ത്ര ബ​ഹു​മ​തി​യാ​യ ജെ.​സി. ഡാ​നി​യ​ല്‍ പു​ര​സ്‌​കാ​ര​വും ഷീ​ല​യെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.

അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ ചി​ല ഓ​ര്‍​മ​ക​ള്‍ ഷീ​ല തു​റ​ന്നു​പ​റ​ഞ്ഞ​ത് ആ ​മ​ഹാ​ന​ടി​യെ സ്‌​നേ​ഹി​ക്കു​ന്ന​വ​ര്‍ എ​ന്നും നെ​ഞ്ചി​ലേ​റ്റു​ന്ന​താ​ണ്.

K-Rail Survey

അ​ന്നു വ​ഴ​ക്കു പ​റ​ഞ്ഞു

സി​നി​മ​യു​മാ​യോ മ​റ്റു ക​ലാ​രൂ​പ​ങ്ങ​ളു​മാ​യോ ബ​ന്ധ​മു​ള്ള കു​ടും​ബ​മാ​യി​രു​ന്നി​ല്ല ഞ​ങ്ങ​ളു​ടേ​ത്. എ​ന്‍റെ അ​ച്ഛ​ന്‍ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ വ​ലി​യ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ല. റെ​യി​ല്‍​വേ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു അ​ച്ഛ​ന്‍. കു​ട്ടി​ക്കാ​ല​ത്ത് അ​യ​ല​ത്തെ സ്ത്രീ ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി അ​മ്മ​യോ​ടൊ​പ്പം സി​നി​മ കാ​ണാ​ന്‍ പോ​യ​തി​ന് അ​ച്ഛ​ന്‍ എ​ന്നെ​യും അ​മ്മ​യെ​യും വ​ഴ​ക്കു പ​റ​ഞ്ഞ​ത് ഞാ​ന്‍ ഇ​പ്പോ​ഴും ഓ​ര്‍​ക്കു​ന്നു. ഞ​ങ്ങ​ളു​ടെ വീ​ട്ടി​ല്‍ റേ​ഡി​യോ പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ആ​ദ്യം അ​ഭി​ന​യി​ച്ച​തു നാ​ട​ക​ത്തി​ലാ​യി​രു​ന്നു. അ​തി​നും അ​ച്ഛ​ന്‍റെ കൈ​യി​ല്‍​നി​ന്നു ധാ​രാ​ളം വ​ഴ​ക്കു കേ​ട്ടു. റെ​യി​ല്‍​വേ​യി​ലെ ജീ​വ​ന​ക്കാ​രു​ടെ നാ​ട​ക​ത്തി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് എ​നി​ക്ക് നാ​യി​ക​യു​ടെ വേ​ഷം അ​ണി​യേ​ണ്ടി വ​ന്ന​ത്.

ഒ​ളി​ച്ചി​രു​ന്നു പ​ഠി​ച്ച ഡ​യ​ലോ​ഗ്

നാ​ട​ക​ത്തി​ന്‍റെ റി​ഹേ​ഴ്‌​സ​ല്‍ ഞാ​ന്‍ ഒ​ളി​ച്ചി​രു​ന്നു കാ​ണു​മാ​യി​രു​ന്നു. അ​ങ്ങ​നെ നാ​യി​ക​യു​ടെ ഡ​യ​ലോ​ഗു​ക​ള്‍ ഞാ​ന്‍ കാ​ണാ​പ്പാ​ഠം പ​ഠി​ച്ചു. നാ​ട​കം രം​ഗ​ത്ത് അ​വ​ത​രി​പ്പി​ക്കേ​ണ്ട സ​മ​യ​ത്ത് നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന കു​ട്ടി വ​ന്നി​ല്ല. പ​ക​രം ഞാ​ന്‍ സ്റ്റേ​ജി​ല്‍ ക​യ​റു​ക​യാ​യി​രു​ന്നു.

അ​ക്കാ​ല​ത്താ​ണ് അ​ച്ഛ​ന്‍റെ മ​ര​ണം. അ​ന്ന് ഞ​ങ്ങ​ള്‍ ട്രി​ച്ചി​യി​ലാ​യി​രു​ന്നു താ​മ​സം. പ​ത്ത് മ​ക്ക​ളു​ള്ള കു​ടും​ബ​മാ​യി​രു​ന്നു ഞ​ങ്ങ​ളു​ടേ​ത്. ഞ​ങ്ങ​ള്‍ വ​ല്ലാ​തെ ക​ഷ്ട​പ്പെ​ട്ട കാ​ല​മാ​യി​രു​ന്നു. അ​മ്മ​യു​ടെ സ​ഹോ​ദ​രി​മാ​ര്‍ ഞ​ങ്ങ​ളെ അ​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്കു കൊ​ണ്ടു​പോ​യി.

K-Rail Survey

എം​ജി​ആ​ർ വ​ഴി ഭാ​ഗ്യം

എ​സ്.​എ​സ്. രാ​ജേ​ന്ദ്ര​നു​മാ​യു​ള്ള പ​രി​ച​യം അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​ച്ചു. ചെ​ന്നൈ​യി​ലേ​ക്കു താ​മ​സം മാ​റ്റി. രാ​ജേ​ന്ദ്ര​ന്‍റെ തെ​ന്‍​പാ​ണ്ടി വീ​ര​ന്‍ എ​ന്ന നാ​ട​ക​ത്തി​ല്‍ അ​ഭി​ന​യി​ച്ചു. ത​മി​ഴ് എ​നി​ക്ക് ശ​രി​ക്കും വ​ഴ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല.

അ​ത് അ​ഭി​ന​യ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക​മാ​യ ഒ​ഴു​ക്കി​നെ ബാ​ധി​ച്ച​താ​യി എ​നി​ക്കു തോ​ന്നി​യി​രു​ന്നു. എ​ന്‍റെ ഭാ​ഗ്യ​ത്തി​ന് എം​ജി​ആ​റും ത​മി​ഴ് ഡ​യ​റ​ക്ട​റു​മാ​യ രാ​മ​ണ്ണ​യും നാ​ട​കം കാ​ണാ​ന്‍ എ​ത്തി​യി​രു​ന്നു.

അ​വ​ര്‍​ക്കെ​ന്‍റെ അ​ഭി​ന​യം ഇ​ഷ്ട​പ്പെ​ട്ടു. പാ​സം എ​ന്ന സി​നി​മ​യു​ടെ പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു. ആ ​ചി​ത്ര​ത്തി​ല്‍ ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ വേ​ഷ​മു​ണ്ടാ​യി​രു​ന്നു. ആ ​വേ​ഷം അ​വ​ര്‍ എ​നി​ക്കു ത​ന്നു. ആ ​സ​മ​യ​ത്ത് ഭാ​ഗ്യ​ജാ​ത​കം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ചെ​ന്നൈ​യി​ല്‍ ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

പാ​സ​ത്തി​ന്‍റെ സെ​റ്റി​ല്‍ വ​ന്ന പി. ​ഭാ​സ്‌​ക​ര​നും സ​ത്യ​ന്‍ മാ​ഷും എ​ന്നെ ഭാ​ഗ്യ​ജാ​ത​ക​ത്തി​ല്‍ നാ​യി​ക​യാ​യി സെ​ല​ക്ട് ചെ​യ്യു​ക​യാ​യി​രു​ന്നു. പി​ന്നെ എ​ന്‍റെ ച​ല​ച്ചി​ത്ര​ജീ​വി​തം...

Tags : Sheela Malayalam Actress Director Movie News Prem Nazeer Madhu Interview

Recent News

Up