Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Development Seminar

Palakkad

വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും വി​ക​സ​ന​രേ​ഖ പ്ര​കാ​ശ​ന​വും പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല ടീ​ച്ച​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​മ്പി​ളി മോ​ഹ​ൻ​ദാ​സ് ക​ര​ട് പ​ദ്ധ​തി​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. മ​റ്റു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ബി. ​മ​ഞ്ജു​ള, അം​ബി​ക ടീ​ച്ച​ർ, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ ശ്രീ​നാ​ഥ് വെ​ട്ട​ത്ത്, ഐ. ​ഷം​സു​ദീ​ൻ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ സി. ​ക​ണ്ണ​ൻ, പി. ​ഗം​ഗാ​ധ​ര​ൻ, വി. ​പ്ര​ഭാ​ക​ര​ൻ മാ​സ്റ്റ​ർ, സു​നി​ൽ ചു​വ​ട്ടു​പാ​ടം, പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി. ​ഗം​ഗാ​ധ​ര​ൻ, കെ. ​കു​മാ​ര​ൻ, ആ​സൂ​ത്ര​സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ഐ. ​അ​ലി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി.​എ​സ്. അ​ബി​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. ഉ​മ്മ​ർ ഫാ​റൂ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ര​ട് പ​ദ്ധ​തി രേ​ഖ ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ൽ ച​ർ​ച്ച ചെ​യ്ത് അം​ഗീ​കാ​രം ന​ൽ​കി.

മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റ​വ​ന്യു അ​വാ​ർ​ഡ് ജേ​താ​വ് വ​ട​ക്ക​ഞ്ചേ​രി ഒ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ടി.​എ​സ്. ശ്രീ​ക​ല​യെ അ​ഭി​ന​ന്ദി​ച്ചു.

District News

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ; ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​ന് 71.87 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ

ക​ൽ​പ്പ​റ്റ: ഗോ​ത്ര മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൊ​ഴി​ഞ്ഞു പോ​ക്ക്, ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യി​ൽ കൃ​ത്യ​ത​യോ​ടെ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ ത​യ്യാ​റാ​ക​ണ​മെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ.

ക​ള​ക്ട​റേ​റ്റ് ആ​സൂ​ത്ര​ണ ഭ​വ​ൻ എ.​പി.​ജെ ഹാ​ളി​ൽ ന​ട​ന്ന ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച വി​ക​സ​ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​വ​ഹി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

ജി​ല്ല​യു​ടെ വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​ന് 71.81 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ജി​ല്ലാ​പ​ഞ്ചാ​ത്ത് മു​ന്നോ​ട്ടു​വ​ച്ച​ത്. തു​ട​ർ​ച്ച​യാ​യി പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന ജി​ല്ല​യെ​ന്ന നി​ല​യി​ൽ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണം.
കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഭൂ​വി​സ്തൃ​തി കു​റ​ഞ്ഞ ജി​ല്ല​യി​ൽ ന​ഞ്ച കൃ​ഷി ചെ​യ്യു​ന്ന നെ​ൽ​പാ​ട​ങ്ങ​ളി​ൽ പു​ഞ്ച കൃ​ഷി ചെ​യ്യാ​ൻ ജ​ല​സേ​ച​ന സൗ​ക​ര്യ​മൊ​രു​ക്കി കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

2026-2027 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ജി​ല്ലാ പ​ഞ്ചാ​യ​ത്തും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും സം​യു​ക്ത​മാ​യി കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഡ്ര​യ​ർ, ഡ്രോ​ണ്‍ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ൽ ഡ്ര​യ​ർ യൂ​ണി​റ്റ് സ്ഥാ​പി​ക്കും. മാ​റി​മാ​റി വ​രു​ന്ന കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്ന് യ​ഥാ​സ​മ​യം വി​ള​ക​ൾ ഉ​ണ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡ്ര​യ​ർ യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ന്ന​ത്.

വ​നി​ത​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കും. വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ബ്ലോ​ക്ക് ത​ല​ത്തി​ൽ ദ്വി​ദി​ന ക്യാ​ന്പ് ന​ട​ത്തും. ഉ​ത്പാ​ദ​നം, പ​ശ്ചാ​ത്ത​ല വി​ക​സ​നം, പ​ട്ടി​ക​ജാ​തി-​വ​ർ​ഗ-​മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, റോ​ഡ്, വ​നി​താ ക്ഷേ​മം, വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ​ദ്ധ​തി, ശി​ശു​ക്ഷേ​മം, ഭി​ന്ന​ശേ​ഷി, പാ​ലി​യേ​റ്റീ​വ് തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തു​ക വ​ക​യി​രു​ത്തി​യ​ത്.

ആ​സൂ​ത്ര​ണ ഭ​വ​നി​ൽ ന​ട​ന്ന വി​ക​സ​ന സെ​മി​നാ​റി​ൽ പ​തി​ന​ഞ്ചാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ക​ര​ട് രൂ​പം ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ എം. ​പ്ര​സാ​ദ​ൻ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​നാ​ക്ഷി രാ​മ​ന് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ഹം​സ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ൽ​മ മോ​യി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​നി തോ​മ​സ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഗി​രി​ജ കൃ​ഷ്ണ​ൻ, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​എ​ൻ. ശ​ശീ​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അം​ഗ​ങ്ങ​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബെ​ന്നി ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ കെ.​ജി. സു​കു​മാ​ര​ൻ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

മ​ല​പ്പു​റം ബ്ലോ​ക്ക് വി​ക​സ​ന സെ​മി​നാ​ർ: 8.25 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം

മ​ല​പ്പു​റം: അ​ടു​ത്ത സാ​ന്പ​ത്തി​കവ​ർ​ഷം മ​ല​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കാ​ൻ ഉ​ദേ​ശി​ക്കു​ന്ന എ​ട്ട് കോ​ടി 25 ല​ക്ഷം രൂ​പ​യു​ടെ വാ​ർ​ഷി​കപ​ദ്ധ​തി​ക​ൾ​ക്ക് വി​ക​സ​ന സെ​മി​നാ​ർ അം​ഗീ​കാ​രം ന​ൽ​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സൂ​ത്ര​ണ സ​മി​തി, വ​ർ​ക്കിം​ഗ് ഗ്രൂ​പ്പു​ക​ൾ, ഗ്രാ​മ​സ​ഭ എ​ന്നി​വ​യി​ലെ​യെ​ല്ലാം ച​ർ​ച്ച ചെ​യ്ത് നി​ർ​ദേ​ശി​ച്ച പ​ദ്ധ​തി​ക​ൾ​ക്കാ​ണ് അ​ന്തി​മ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വി​ക​സ​ന സെ​മി​നാ​ർ പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ജു​ല പെ​ല​ത്തൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ർ​ഷി​ക പ​ദ്ധ​തി രേ​ഖ​യു​ടെ പ്ര​കാ​ശ​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ പി.​എ. സ​ലാം നി​ർ​വ​ഹി​ച്ചു. സെ​മി​നാ​റി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജ​ലീ​ൽ മു​ണ്ടോ​ട​ൻ (മൊ​റ​യൂ​ർ), എ.​കെ. മെ​ഹ​നാ​സ് (ഒ​തു​ക്കു​ങ്ങ​ൽ), ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൗ​ക്ക​ത്ത് ക​ട​ന്പോ​ട്ട്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ. ​മ​ൻ​സൂ​ർ കു​ഞ്ഞി​പ്പു, കെ. ​സീ​ന​ത്ത് അ​ബൂ​ബ​ക്ക​ർ, കെ.​പി. നു​സ്ര​ത്ത് റ​ഹ്മാ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹി​മാ​ൻ കാ​രാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി​നോ​ദ് പ​ട്ടാ​ള​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ വി​ഷ​യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഗ്രൂ​പ്പ് ച​ർ​ച്ച​ക​ൾ​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ൻ. കു​ഞ്ഞീ​തു, എം.​കെ. അ​ബ്ദു​ൾ നാ​സ​ർ, അ​സ​ൻ​കു​ട്ടി, പു​ല്ലാ​ണി മ​ണി, എം.​സി. മു​ജീ​ബ്, വി.​കെ. ല​ത, സു​ഹ​റ മും​താ​സ്, ബു​ഷ്റ സ​ഫ​ർ, അ​നീ​സ സൈ​നു​ൽ ആ​ബി​ദ്, പി.​ടി. റി​ൻ​ഷ റി​യാ​സ​ലി എ​ന്നി​വ​രും ആ​സൂ​ത്ര​ണ സ​മി​തി​യം​ഗ​ങ്ങ​ൾ, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി

Latest News

Up