x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ വി​ക​സ​ന സെ​മി​നാ​ര്‍ ന​ട​ത്തി


Published: February 19, 2026 11:50 PM IST | Updated: February 19, 2026 11:50 PM IST

തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ വാ​ര്‍​ഷി​ക​പ​ദ്ധ​തി വി​ക​സ​ന സെ​മി​നാ​ര്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ല്‍ വാ​ര്‍​ഷി​ക പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ക​സ​ന സെ​മി​നാ​ര്‍ ന​ട​ത്തി. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭ​യു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യം​വ​ച്ചു​ള്ള ക​ര​ട് പ​ദ്ധ​തി​രേ​ഖ സെ​മി​നാ​റി​ല്‍ സ​മ​ര്‍​പ്പി​ച്ചു. ന​ഗ​രാ​സൂ​ത്ര​ണം, പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, ഖ​ര മാ​ലി​ന്യ സം​സ്‌​ക​ര​ണം, പാ​ര്‍​പ്പി​ടം, പൊ​തു​ജ​നാ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം ഉ​ള്‍​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ള്‍​ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ല്‍​കി​യാ​ണ് 2026 -27 വ​ര്‍​ഷ​ത്തെ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കു​ന്ന​ത്. പ​ദ്ധ​തി​രേ​ഖ സെ​മി​നാ​റി​ല്‍ ച​ര്‍​ച്ച​ക​ള്‍​ക്കും നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്കു​മാ​യി സ​മ​ര്‍​പ്പി​ച്ചു.

വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദീ​പ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ എ​സ്.​എം. ഷ​രീ​ഫ് , സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ടി.​കെ. സു​ധാ​ക​ര​ന്‍ നാ​യ​ര്‍, സു​ബൈ​ദ സെ​യ്തു​മു​ഹ​മ്മ​ദ് ,പി.​എ. ഷാ​ഹു​ല്‍ ഹ​മീ​ദ്, മേ​ഴ്‌​സി സെ​ബാ​സ്റ്റ്യ​ന്‍, റം​സി​യ നി​യാ​സ്, സെ​ക്ര​ട്ട​റി ഇ​ന്‍​ചാ​ര്‍​ജ് എം.​പി. ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : development seminar nattuvishesham local news

Recent News

Up