ആലക്കോട് പഞ്ചായത്ത് വികസന സെമിനാർ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ആലക്കോട് പഞ്ചായത്തിൽ
ആലക്കോട്: ആലക്കോട് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ ആലക്കോട് വ്യാപാര ഭവനിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീമോൾ വിജു പദ്ധതി വിശദീകരണം നടത്തി.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ആയിഷ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാരായ ജോൺസൺ ചിറവയൽ, വൽസമ്മ വാണിശേരി, ബ്ലോക്ക് പഞ്ചായത്തംഗം പി. പ്രേമലത, ആസൂത്രണ സമിതി വൈസ് ചെയർമാൻ ബാബുപള്ളിപ്പുറം, പഞ്ചായത്തംഗങ്ങളായ ഐസക് മുണ്ടിയാങ്കൽ, പി.വി. ബാബുരാജ്, സി.ജി. ഗോപൻ, പ്രിയ ഷാജി, ലിജി മാത്യു, പി.എം. റംഷീന, കെ.വി. കുഞ്ഞമ്പു, സോളി ജിമ്മി, സതി സജി, സുനോജ് പാറേക്കാട്ടിൽ, യു.എം. ബുഷ്റ, വർക്കി മൂഴിയാങ്കൽ, പി.കെ. ബാലൻ, മാർട്ടിൻ തോണിപ്പാറ, ലൂസി സാബു, അസി. സെക്രട്ടറി പി.ബി. ബിനോയി എന്നിവർ പ്രസംഗിച്ചു.
പെരിങ്ങോം-വയക്കര പഞ്ചായത്തിൽ
ചെറുപുഴ: പെരിങ്ങോം-വയക്കര പഞ്ചായത്ത് വികസന സെമിനാർ ടി.ഐ. മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. ലളിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സി.കെ. പങ്കജാക്ഷൻ പദ്ധതി വിശകലനം നിർവഹിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. പ്രജിത കരട് പദ്ധതി അവതരിപ്പിച്ചു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. കമലാക്ഷൻ, ജില്ലാ പഞ്ചായത്തംഗം എ.വി. ലേജു, ബ്ലോക്ക് പഞ്ചായത്തംഗം ഫാത്തിമ ബീവി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ. ശശി, അസിസ്റ്റന്റ് സെക്രട്ടറി പി.പി. അലീമ എന്നിവർ പ്രസംഗിച്ചു.
നടുവിൽ പഞ്ചായത്തിൽ
നടുവിൽ: നടുവിൽ പഞ്ചായത്ത് വികസന സെമിനാർ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മോളി സജിയുടെ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബിജു ഓരത്തേൽ, കെ.വി. ഹരിദാസ് എന്നിവർ പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.എ. റഹീം, മിനി ജോയ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.സി. രഞ്ജിത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോമോൾ ജിൽസാദ്, പി.പി. മുസ്തഫ, ടോമി കുമ്പിടിയാമാക്കൽ, ഷാജി പാണക്കുഴി, വി.പി. മുഹമ്മദ് കുഞ്ഞി, കെ.വി. ശ്രീകുമാർ, ബിനു തെക്കേൽ, ഏബ്രഹാം ഈറ്റക്കൽ, എ.വി. മണികണ്ഠൻ, ഷിബു തെക്കേകൊട്ടാരം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മൊയ്തീൻ, സെക്രട്ടറി ഇൻ ചാർജ് കെ.എസ്. അൻവർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.
ചെങ്ങളായി പഞ്ചായത്തിൽ
ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ 2026-27 വാർഷിക പദ്ധതി രൂപീകരണത്തിനായി സംഘടിപ്പിച്ച വികസന സെമിനാർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. ഐപിപിഎൽ കില പ്രിൻസിപ്പൽ ഡോ. എ. അശോകൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബി.പി. വിപിന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.യു. താഹിറ ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ.കെ. രവി വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു.
പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ എം.പി. ആദംകുട്ടി, വി.പി. മോഹനൻ, കെ.കെ. രത്നകുമാരി, കെ. മിനേഷ് എന്നിവർ ചേർന്ന് 2026-27 വർഷത്തെ പദ്ധതിരേഖ പ്രകാശനം ചെയ്തു. മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള സംസ്ഥാനതല അവാർഡ് നേടിയ ഡോ. പി.വി. പ്രജിനയെ ചടങ്ങിൽ ആദരിച്ചു.
പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. ബിന്ദു പദ്ധതി രേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പി. റുഖിയ, എ.വി. ഭവാനി, പി.വി. രാജൻ, കെ.സി. അമ്മുക്കുട്ടി, പി. പ്രകാശൻ, കെ. ദിവാകരൻ, കെ.പി. ഹാരിസ്, ഇ. ഗോവിന്ദൻ, എൻ.പി. കമാലുദ്ദീൻ എന്നിവർ പ്രസംഗിച്ചു.