പുതുക്കോട് ഗ്രാമപഞ്ചായത്ത് വികസന സെമിനാറിന്റെ ഉദ്ഘാടനം പി.പി. സുമോദ് എംഎല്‍എ നിര്‍വഹിക്കുന്നു.
പാലക്കാട്: പുതുക്കോട് ഗ്രാമപഞ്ചായത്തിന്റെ 2026 -27 സാമ്പത്തികവര്‍ഷത്തിലെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വികസനസെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ ഉദ്ഘാടനവും വികസനരേഖയുടെ പ്രകാശനവും പി.പി. സുമോദ് എംഎല്‍എ നിര്‍വഹിച്ചു. പരിപാടിയില്‍ പുതുക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ. ഷാഹിദ് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് രത്നകുമാരി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ആമിന അസീസ്, അജിത ബിനീഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.പി. കൃഷ്ണന്, ഭാഗ്യലക്ഷ്മി, പി.സി. അബ്ദുള്ള, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം. കൃഷ്ണദാസ്, മെംബര്‍മാരായ ഡി. നിതീഷ്, ലിജിന സല്‍പ്രകാശ്, അമ്പിളി, പി.എം. ഹാരിഷ്, എസ്. വിദ്യ, ഉമ്മു സല്‍മ, എ. അശ്വതി, ടി.വി. രാഹുല്‍രാജ്, സെക്രട്ടറി ജെ. ഷാജി, ആസൂത്രണ സമിതി അംഗങ്ങള്‍, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ടീച്ചര്മാര്, പഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍, ഹരിതകര്‍മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.