National
ചെന്നൈ: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ജയറാമിന്റെ ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയമുണ്ടെന്ന് ജയറാം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ആരംഭിക്കുന്നതെന്നും ഇയാൾ നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി. എന്നാൽ സാമ്പത്തിക ഇടപാടിനെ കുറിച്ചോ തട്ടിപ്പിനെ കുറിച്ചോ അറിവില്ലെന്നും ജയറാം വ്യക്തമാക്കി.
പോറ്റിയെ വിശ്വാസമായിരുന്നു. ശബരിമല ശ്രീകോവിലിലെ കട്ടിളപാളി സ്മാർട്ട് ക്രിയേഷനിൽ പൂജിച്ചപ്പോഴും പോറ്റി ക്ഷണിച്ചതനുസരിച്ച് പങ്കെടുത്തിരുന്നതായി ജയറാം എസ്ഐടിക്ക് മൊഴി നൽകിയിട്ടുണ്ട്.
വാതിൽപാളികൾ കോട്ടയം ഇളംപള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തിരുന്നതായി ജയറാം അറിയിച്ചു. സ്വർണക്കൊള്ള കേസിൽ ജയറാം സാക്ഷിയാകുമെന്നാണ് ലഭിക്കുന്ന വിവരം.
Movies
ജയറാമും മകൻ കാളിദാസ് ജയറാമും പ്രധാനവേഷങ്ങളിലെത്തുന്ന ‘ആശകൾ ആയിരം എന്ന ചിത്രത്തിന്റെ ഗ്ലിംമ്സ് വീഡിയോ റിലീസായി. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി നിർമിക്കുന്ന ചിത്രം ഒരു വടക്കൻ സെൽഫിയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ജി.പ്രജിത്താണ് സിനിമ സംവിധാനം ചെയ്യുന്നത്.
ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി ആറിന് തിയറ്ററുകളിലെത്തും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാം സാക്ഷിയാകുമെന്ന് എസ്ഐടി. കേസിൽ ജയറാമിന്റെ മൊഴിയെടുക്കാൻ സമയം തേടുമെന്നും എസ്ഐടി അറിയിച്ചിട്ടുണ്ട്.
ജയറാം ഉൾപ്പെടെയുള്ള പ്രമുഖരെ ഉണ്ണികൃഷ്ണൻ പോറ്റി കബളിപ്പിച്ചുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്റെ വീട്ടിൽ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ട് പോയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ തുടരുന്ന എ. പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം നാളെ അപേക്ഷ നൽകും. കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിക്കുക.
Movies
സഹോദരി ഭർത്താവിന്റെ പിറന്നാൾ ആഘോഷിച്ച് നടൻ കാളിദാസ് ജയറാം. താരത്തിന്റെ സഹോദരി മാളവികയുടെ ഭർത്താവ് നവനീത് ഗീരീഷിന്റെ പിറന്നാളാണ് കുടുംബസമേതം താരം യുകെയിൽ ആഘോഷിച്ചത്.
സഹോദരി ഭർത്താവിന്റെ പിറന്നാൾ ആഘോഷിച്ച് നടൻ കാളിദാസ് ജയറാം. താരത്തിന്റെ സഹോദരി മാളവികയുടെ ഭർത്താവ് നവനീത് ഗീരീഷിന്റെ പിറന്നാളാണ് കുടുംബസമേതം താരം യുകെയിൽ ആഘോഷിച്ചത്.
മാളവികയ്ക്കും ഭർത്താവ് നവനീത് ഗിരീഷിനുമൊപ്പം കാളിദാസും ഭാര്യ താരിണിയുമുള്ള ചിത്രമാണ് കാളിദാസ് പങ്കുവച്ചത്.
‘മനോഹരമായ ഒരു യാത്ര അവസാനിക്കുന്നു. ഉന്മേഷവും പ്രചോദനവും നിറഞ്ഞതായി ഒരു തോന്നൽ. എന്റെ അളിയന് സ്നേഹവും സന്തോഷവും നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. ഇതുപോലുള്ള നിമിഷങ്ങൾക്കും വരാനിരിക്കുന്ന എല്ലാത്തിനും നന്ദി. വലിയ കാര്യങ്ങൾ ലോഡിംഗ്...’ കാളിദാസ് പോസ്റ്റിനൊപ്പം കുറിച്ചു.
District News
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആരോപണ വിധേയനായ ഉണ്ണികൃഷ്ണന് പോറ്റി ചെന്നൈയില്‍ ചടങ്ങ് സംഘിപ്പിച്ചതായി റിപ്പോർട്ട്. 2019ൽ നടന്ന ചടങ്ങിൽ നടൻ ജയറാം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു.
ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി രേഖാമൂലം ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം സ്വര്‍ണം പൂശാന്‍ നല്കിയ പതിനാല് സ്വര്‍ണപ്പാളികളാണ് ചെന്നൈയില്‍ എത്തിച്ചത്. ശബരിമലയിലെ ശ്രീകോവിലിന്റെ വാതില്‍, കട്ടിള എന്നൊക്കെ പറഞ്ഞാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ചടങ്ങിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചടങ്ങില്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ ഭാര്യയും മകനും പങ്കെടുത്തു.
ശബരിമലയിലേക്കുള്ള നടവാതിലില്‍ തൊട്ടുതൊഴാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചതായി ജയറാം ഒരു വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം, ഉണ്ണികൃഷ്ണന് പോറ്റി ക്ഷണിച്ചിട്ടാണ് ചടങ്ങിനെത്തിയതെന്നും തന്റെ വീട്ടിൽ അല്ല ചടങ്ങുകൾ നടന്നതെന്നും ജയറാം പ്രതികരിച്ചു.
District News
ഉണ്ണിക്കൃഷ്ണന് പോറ്റി ക്ഷണിച്ചിട്ടാണ് പൂജയ്ക്ക് താന്‍ പോയതെന്ന് ചലച്ചിത്ര നടന് ജയറാം. പൂജ നടന്നത് തന്റെ വീട്ടില്‍ വച്ചായിരുന്നില്ല. അമ്പത്തൂരിലെ ഫാക്ടറിയിലായിരുന്നു പൂജ നടന്നത്. കട്ടിളപ്പടിയും നടയും വച്ചായിരുന്നു പൂജ.
തന്റെ അഭ്യര്‍ഥന പ്രകാരം ചില ഭാഗങ്ങള്‍ വീട്ടിലെ പൂജാമുറിയില്‍ എത്തിച്ച് തൊഴുത ശേഷം തിരികെ കൊണ്ടുപോയി. ശബരിമലയില്‍ വച്ചുള്ള പരിചയമാണ് ഉണ്ണിക്കൃഷ്ണന് പോറ്റിയുമായുള്ളത്.
താന്‍ പണം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ ഭഗവാന്റെ നടയില്‍ സമര്‍പ്പിക്കുന്ന കട്ടിളയും പടിയും തൊടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് താന്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു
ഉണ്ണിക്കൃഷ്ണന് പോറ്റി ശബരിമലയില്‍നിന്നു സ്വര്‍ണം പൂശാന്‍ ഏല്‍പ്പിച്ച സ്വർണപ്പാളികള്‍ ചെന്നൈയിലും ബംഗളൂരുവിലും പ്രദര്‍ശനത്തിന് വച്ചതിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ശബരിമല നടയും കട്ടിളപ്പടിയുമെന്ന് പറഞ്ഞ് ചെന്നൈയില്‍ പ്രദര്‍ശനം നടത്തുകയും പ്രമുഖരെ ക്ഷണിക്കുകയും പണപ്പിരിവ് നടത്തിയെന്ന വിവരങ്ങളാണ് ദൃശ്യങ്ങള്‍ സഹിതം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
2019 ല്‍ ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര നടന് ജയറാം, ഗായകൻ വീരമണി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ ചടങ്ങില്‍ പങ്കെടുത്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബംഗളൂരുവിലും സമാനമായ വിധത്തില്‍ പ്രദര്‍ശനം നടത്തുകയും പലരില്‍ നിന്നും പൂജയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
ശബരിമലയില്‍ നിന്നും സ്വര്‍ണം പൂശാന്‍ ഏല്‍പ്പിച്ച സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന് പോറ്റി കൈവശം വച്ച് പല സ്ഥലങ്ങളിലും പ്രദര്‍ശിപ്പിച്ച് പണം സമ്പാദിച്ചെന്നാണ് ദേവസ്വം വിജിലന്‍സിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് വിജിലന്‍സ് സംഘം ഉണ്ണിക്കൃഷ്ണന് നോട്ടീസ് നല്‍കിയിരിക്കുകയാണ്.