സഹോദരി ഭർത്താവിന്റെ പിറന്നാൾ ആഘോഷിച്ച് നടൻ കാളിദാസ് ജയറാം. താരത്തിന്റെ സഹോദരി മാളവികയുടെ ഭർത്താവ് നവനീത് ഗീരീഷിന്റെ പിറന്നാളാണ് കുടുംബസമേതം താരം യുകെയിൽ ആഘോഷിച്ചത്.
സഹോദരി ഭർത്താവിന്റെ പിറന്നാൾ ആഘോഷിച്ച് നടൻ കാളിദാസ് ജയറാം. താരത്തിന്റെ സഹോദരി മാളവികയുടെ ഭർത്താവ് നവനീത് ഗീരീഷിന്റെ പിറന്നാളാണ് കുടുംബസമേതം താരം യുകെയിൽ ആഘോഷിച്ചത്.
മാളവികയ്ക്കും ഭർത്താവ് നവനീത് ഗിരീഷിനുമൊപ്പം കാളിദാസും ഭാര്യ താരിണിയുമുള്ള ചിത്രമാണ് കാളിദാസ് പങ്കുവച്ചത്.
‘മനോഹരമായ ഒരു യാത്ര അവസാനിക്കുന്നു. ഉന്മേഷവും പ്രചോദനവും നിറഞ്ഞതായി ഒരു തോന്നൽ. എന്റെ അളിയന് സ്നേഹവും സന്തോഷവും നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. ഇതുപോലുള്ള നിമിഷങ്ങൾക്കും വരാനിരിക്കുന്ന എല്ലാത്തിനും നന്ദി. വലിയ കാര്യങ്ങൾ ലോഡിംഗ്...’ കാളിദാസ് പോസ്റ്റിനൊപ്പം കുറിച്ചു.
2024 മേയിലാണ് മാളവികയും നവനീതും തമ്മിലുള്ള വിവാഹം നടന്നത്. പാലക്കാട് നെന്മാറ സ്വദേശിയായ നവനീത് ഗിരീഷ് യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ്. 2024 ഡിസംബറിലായിരുന്നു കാളിദാസ് ജയറാമിന്റെയും താരിണി കലിംഗരായരുടേയും വിവാഹം. നീലഗിരി സ്വദേശിയായ താരിണി 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് ആയിരുന്നു.
Tags : Kalidas Jayaram Malavika Jayaram Jayaram Parvathy Jayaram