ശബരിമല സ്വർണപ്പാളി കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തെന്ന വാർത്തയിൽ പ്രതികരിച്ച് മകൻ കാളിദാസ് ജയറാം. വാർത്തകൾ നിഷേധിക്കുന്നുവെന്ന് കാളിദാസ് പറഞ്ഞു.
ഇരുവരും ഒന്നിച്ചെത്തുന്ന ‘ആശകൾ ആയിരം’ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയാണ് കാളിദാസ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
‘ഇന്നത്തെ വാർത്ത കണ്ടപ്പോൾ ഞാൻ കരുതി അപ്പ എന്തോ കുമ്പിടിയാണെന്ന്. ഒരേ സമയത്ത് രണ്ട് സ്ഥലത്ത് എങ്ങനെ പ്രത്യക്ഷപ്പെടുമെന്ന് വിചാരിച്ചു.’ കാളിദാസ് പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ ജയറാമിൽനിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഒരു വടക്കൻ സെൽഫിയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ജി.പ്രജിത്താണ് ആശകൾ ആയിരം എന്ന സിനിമ സംവിധാനം ചെയ്യുന്നത്.
ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി ആറിന് തിയറ്ററുകളിലെത്തും.
ജയറാമിനും കാളിദാസിനുമൊപ്പം ആശാ ശരത്, ഷറഫുദ്ദീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻആർഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Tags : Kalidas investigation team Jayaram