Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSEB

District News

വൈ​ദ്യു​തി ലൈ​ൻ പ​രി​ധി​യി​ൽ തീ​ർ​ത്തു​വെ​ട്ട​ലി​ൽ കെ​എ​സ്ഇ​ബി

പ​ത്ത​നം​തി​ട്ട: മ​ല്ല​പ്പ​ള്ളി, വെ​ണ്ണി​ക്കു​ളം മേ​ഖ​ല​യി​ൽ ആ​ധു​നി​ക യ​ന്ത്ര സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കെ​എ​സ്ഇ​ബി​യു​ടെ തീ​ർ​ത്ത് വെ​ട്ട​ൽ. ജി​ല്ലാ ക​ള​ക്ട​റു​ടെ ദു​ര​ന്ത നി​വാ​ര​ണ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​രം​മു​റി​ക്ക​ൽ. കെ​എ​സ്ഇ​ബി​യു​ടെ നി​യ​മം അ​നു​സ​രി​ച്ച് 11 കെ​വി ലൈ​ൻ പോ​കു​ന്ന​തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും 1.6 മീ​റ്റ​ർ ഉ​ള്ളി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ അ​നു​മ​തി​യു​ള്ള​താ​ണ്. 1.6 മീ​റ്റ​റി​ന് അ​ക​ലെ​യു​ള്ള മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ന് ദോ​ഷ​മാ​യി വ​ന്നാ​ൽ അ​ത് വെ​ട്ടി​മാ​റ്റി വൈ​ദ്യു​തി വി​ത​ര​ണം ന​ട​ത്താ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ.

ഇ​ത്ത​ര​ത്തി​ൽ ശി​ഖ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റു​ന്ന ജോ​ലി എ​ല്ലാ​വ​ർ​ഷ​വും കെ​എ​സ്ഇ​ബി ചെ​യ്യാ​റു​ണ്ട്. ഇ​ക്കൊ​ല്ലം യ​ന്ത്ര സാ​മ​ഗ്രി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ട​ച്ചിം​ഗ് വെ​ട്ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ളു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ജെ​സി​ബി​യു​ടെ​യും അ​തി​ൽ ഘ​ടി​പ്പി​ച്ച ക്രെ​യി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് മ​ല്ല​പ്പ​ള്ളി, വെ​ണ്ണി​ക്കു​ളം മേ​ഖ​ല​യി​ൽ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​ത്.

കാ‍​യ്ഫ​ല​മു​ള്ള തെ​ങ്ങ്, ക​മു​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ യാ​തൊ​രു ദാ​ക്ഷി​ണ്യ​വു​മി​ല്ലാ​തെ മു​റി​ച്ചു മാ​റ്റു​ക​യാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും ശി​ഖ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞും വ​ൻ നാ​ശ​ന​ഷ്ടം കെ​എ​സ്ഇ​ബി​ക്ക് ഉ​ണ്ടാ​യ​താ​ണ്. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് ഇ​ത്ത​വ​ണ ട​ച്ചിം​ഗ് വെ​ട്ട​ൽ ത​കൃ​തി​യി​ലാ​ക്കി​യ​ത്. ത​ന്നെ​യു​മ​ല്ല, ഓ​രോ വ​ർ​ഷ​വും ട​ച്ചിം​ഗ് വെ​ട്ട​ലി​ന്‍റെ പേ​രി​ൽ കെ​എ​സ്ഇ​ബി​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ അ​ധി​ക​ച്ചെ​ല​വ് ഉ​ണ്ടാ​കു​ന്നു​ണ്ട്. ഇ​ത് ഒ​ഴി​വാ​ക്കാ​ൻ വൈ​ദ്യുതി ലൈ​നി​നു തൊ​ട്ട​ടു​ത്തു​ള്ള മ​ര​ങ്ങ​ൾ മൂ​ടോ​ടെ മു​റി​ച്ചു​മാ​റ്റാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ നി​ർ​ദേ​ശ​മെ​ന്ന് പ​റ​യു​ന്നു.

പ്ര​വാ​സി​ക​ൾ, വ​യോ​ധി​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ളോ​ടു ചേ​ർ​ന്ന പു​ര​യി​ട​ങ്ങ​ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യാ​ണ് പ​ല​യി​ട​ത്തും മ​ര​ങ്ങ​ൾ മു​റി​ച്ചി​രി​ക്കു​ന്ന​ത്. നി​യ​മ​ങ്ങ​ൾ മ​റി​ക​ട​ന്നു​ള്ള ഇ​ത്ത​രം ന​ട​പ​ടി​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ജി ചാ​ക്കോ പ​റ​ഞ്ഞു.

മ​ര​ങ്ങ​ൾ പി​ഴു​തി​ടു​ന്നു, ന​ഷ്ട​പ​രി​ഹാ​ര​വു​മി​ല്ല

കെ​എ​സ്ഇ​ബി ലൈ​നു​ക​ളി​ൽ നി​ന്ന് നി​ശ്ചി​ത അ​ക​ല​ത്തി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ പോ​ലും പി​ഴു​തു മാ​റ്റി​യ​താ​യും പ​രാ​തി​യു​ണ്ട്. ന​ഷ്ട​പ​രി​ഹാ​രം പോ​ലും ന​ൽ​കാ​തെ​യാ​ണ് ന​ട​പ​ടി​ക​ൾ. കാ​യ്ഫ​ല​മു​ള്ള തെ​ങ്ങു​ക​ൾ, തേ​ക്ക്, പ്ലാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ൾ എ​ന്നി​വ ഇ​ത്ത​ര​ത്തി​ൽ ന​ശി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റാ​നോ ശി​ഖ​ര​ങ്ങ​ൾ മു​റി​ക്കാ​നോ സ​ന്ന​ദ്ധ​രാ​ണെ​ന്ന് ഉ​ട​മ​സ്ഥ​ർ അ​റി​യി​ച്ചി​ട്ടും ഇ​തു വ​ക​വ​യ്ക്കാ​തെ പു​ര​യി​ട​ങ്ങ​ളി​ൽ ക​ട​ന്നു​ക​യ​റി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പി​ഴു​തു​മാ​റ്റു​ന്ന ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം ഈ ​മേ​ഖ​ല​യി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്.

ഇ​ത്ത​ര​ത്തി​ൽ മ​ര​ങ്ങ​ൾ പി​ഴു​തു മ​റി​ച്ച​തു​മൂ​ലം സ​മീ​പ​ത്തെ മ​തി​ലു​ക​ൾ​ക്കും മ​റ്റും നാ​ശ​മു​ണ്ടാ​ക്കി​യ സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. വൈ​ദ്യു​തി ലൈ​നു​ക​ൾ​ക്കോ പോ​സ്റ്റു​ക​ൾ​ക്കോ ദോ​ഷ​ക​ര​മാ​യേ​ക്കാ​വു​ന്ന തേ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ര​ങ്ങ​ളി​ലെ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി അ​പ​ക​ടം ഒ​ഴി​വാ​ക്കാ​മെ​ന്നി​രി​ക്കേ ഇ​ത്ത​രം മ​ര​ങ്ങ​ൾ പി​ഴു​തി​ടു​ക​യോ മു​റി​ച്ചു മാ​റ്റു​ക​യോ ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും പ​രാ​തി​ക​ളു​ണ്ടാ​യി.

ന​ട​പ​ടി​ക​ൾ നി​യ​മ​വി​രു​ദ്ധ​മെ​ന്ന് താ​ലൂ​ക്ക് സ​ഭ

വൈ​ദ്യു​തി ലൈ​നി​ൽ 1.6 മീ​റ്റ​റി​ന് അ​ക​ലെ​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​വാ​ൻ നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നി​രി​ക്കേ കെ​എ​സ്ഇ​ബി ക​രാ​റു​കാ​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​മ​വി​രു​ദ്ധ​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് സ​ഭ​യി​ൽ പ​രാ​തി​യു​ണ്ടാ​യി. ഇ​ത്ത​ര​ത്തി​ൽ മ​രം മു​റി​ച്ചു മാ​റ്റി​യാ​ൽ ക​ർ​ഷ​ക​നു ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ർ​ത​യു​ണ്ട്. ന​ഷ്ട​പ​രി​ഹാ​രം തേ​ടി നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് താ​ലൂ​ക്കി​ലെ ക​ർ​ഷ​ക​രി​ൽ പ​ല​രും. അ​ന​ധി​കൃ​ത​മാ​യി മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കു​ന്ന​ത് പ​രി​സ്ഥി​തി സ​ന്തു​ലി​താ​വ​സ്ഥ​യെ​യും ബാ​ധി​ക്കും. വ​ഴി​യോ​ര​ത്തെ ത​ണ​ൽ വൃ​ക്ഷ​ങ്ങ​ൾ അ​ട​ക്കം മൂ​ടോ​ടെ പ​ല​യി​ട​ത്തും മു​റി​ച്ചു മാ​റ്റി.

വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​മി​ല്ലാ​തെ ന​ട​ത്ത​ണ​മെ​ന്നി​രി​ക്കേ ട​ച്ചിം​ഗ് വെ​ട്ട​ലി​നു പ​ല​രും ത​ട​സം പ​റ​യാ​റി​ല്ല. എ​ന്നാ​ൽ സ്വാ​കാ​ര്യ വ​സ്തു​വി​ലൂ​ടെ​യും മ​റ്റും പൊ​തു ലൈ​ൻ വ​ലി​ക്കു​ക​യും ഇ​തി​ലേ​ക്ക് പ​ട​ർ​ന്നു ക​യ​റു​മെ​ന്ന പേ​രി​ൽ കാ​യ്ഫ​ല​മു​ള്ള​തും വി​ല​പി​ടി​പ്പു​ള്ള​തു​മാ​യ മ​ര​ങ്ങ​ൾ ന​ശി​പ്പി​ക്കു​കയും ചെയ്യുന്ന കെ​എ​സ്ഇ​ബി​യു​ടെ പ്ര​വ​ണ​ത അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ഭൂ​ഗ​ർ​ഭ കേ​ബി​ളി​ലൂ​ടെ വൈ​ദ്യു​തി വി​ത​ര​ണം ന​ട​ത്താ​നു​ള്ള പ​ദ്ധ​തി കെ​എ​സ്ഇ​ബി ആ​ലോ​ചി​ച്ചി​രു​ന്നെ​ങ്കി​ലും ഘ​ട്ടം​ഘ​ട്ട​മാ​യി പോ​ലും ഇ​തു ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ട​ച്ചിം​ഗ് വെ​ട്ട​ലി​ന്‍റെ മ​റ​വി​ൽ ക​ർ​ഷ​ക​രു​ടെ വ​സ്തു​ക്ക​ളി​ന്മേ​ൽ ക​ട​ന്നു​ക​യ​റു​ന്ന പ്ര​വ​ണ​ത​യ്ക്കെ​തി​രേ ക​ർ​ഷ​ക സം​ഘ​ട​ന​ക​ള​ട​ക്കം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Kerala

കെ​എ​സ്ഇ​ബിയിൽ ‘ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​ക്യൂ​​​​ട്ട്’; കൈ​ക്കൂ​ലി 16.5 ല​ക്ഷം!


തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡ് സെ​​​​ക്‌​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സ് ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ​​​​മാ​​​​രും ഓ​​​​വ​​​​ർ​​​​സി​​​​യ​​​​ർ​​​​മാ​​​​രും ലൈ​​​​ൻ​​​​മാ​​​​ൻ​​​​മാ​​​​രും ക​​​​രാ​​​​റു​​​​കാ​​​​രി​​​​ൽനി​​​​ന്ന് യു​​​​പി​​​​ഐ (അ​​​​ക്കൗ​​​​ണ്ട്) മു​​​​ഖേ​​​​ന കൈ​​​​പ്പ​​​​റ്റി​​​​യ​​​​ത് 16.5 ല​​​​ക്ഷം രൂ​​​​പ​​​​യെ​​​​ന്ന് ക​​​​ണ്ടെ​​​​ത്ത​​​​ൽ.

‘ഓ​​​​പ്പ​​​​റേ​​​​ഷൻ ​ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട്’ എ​ന്ന പേ​രി​ലു​ള്ള വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ തൊ​ട്ട​ടു​ത്തു​ള്ള പെ​ട്ടി- ത​ട്ടു​ക​ട​ക്കാ​രെ ഏ​ജ​ന്‍റു​മാ​രാ​ക്കി കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​താ​യും ക​ണ്ടെ​ത്തി.

വി​വി​ധ സെ​ക്‌​ഷ​ൻ ഓ​ഫീ​സു​ക​ളി​ലെ 41 ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ ക​രാ​റു​കാ​രി​ൽനി​ന്നാ​ണ് 16.5 ല​ക്ഷം രൂ​പ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ മാ​ത്രം കൈ​ക്കൂ​ലി​ കൈ​പ്പ​റ്റി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. കെ​എ​സ്ഇ​ബി​യി​ലെ ഭൂ​രി​ഭാ​ഗം ഓ​ഫീ​സു​ക​ളി​ലും ന​ട​പ​ടി​ക്ര​മം പാ​ലി​ക്കാ​തെ​യാ​ണ് ക​രാ​ർ ന​ൽ​കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ലെ സ​ബ് എ​ൻ​ജി​നി​യ​ർ 55,200 രൂ​പ​യും മ​റ്റൊ​രു സ​ബ് എ​ൻ​ജി​നി​യ​ർ 4,000 രൂ​പ​യും ഗൂ​ഗി​ൾ പേ ​വ​ഴി സ്വീ​ക​രി​ച്ചു. പാ​റ​ശാ​ല​യി​ലെ സ​ബ് എ​ൻ​ജി​നി​യ​ർ ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് 38,000 രൂ​പ കൈ​പ്പ​റ്റി. ക​രു​നാ​ഗ​പ്പ​ള്ളി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് 31,000 രൂ​പ​യും അ​ഞ്ച​ലി​ലെ ര​ണ്ട് സ​ബ് എ​ൻ​ജി​നിയ​ർ​മാ​ർ ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് 5,000 രൂ​പ വീ​തം കൈ​പ്പ​റ്റി. ഓ​ച്ചി​റ​യി​ലെ ലൈ​ൻ​മാ​ൻ ഉ​പ​യോ​ക്താ​ക്ക​ളി​ൽ​നി​ന്ന് 1,900 രൂ​പ കൈ​പ്പ​റ്റി.

അ​ടൂ​രി​ലെ സ​ബ് എ​ൻ​ജി​നിയ​ർ ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് 15,000 രൂ​പ​യും ലൈ​ൻ​മാ​ൻ അ​തേ ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് 10,000 രൂ​പ​യും ഗൂ​ഗി​ൾ പേ ​മു​ഖേ​ന വാ​ങ്ങി. തി​രു​വ​ല്ല​യി​ലെ ഓ​വ​ർ​സിയ​റു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ൽ ക​ട ന​ട​ത്തു​ന്ന വ്യ​ക്തി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നു പ​ല ത​വ​ണ​യാ​യി 1.67 ല​ക്ഷം രൂ​പ ഗൂ​ഗി​ൾ പേ ​മു​ഖേ​ന ന​ൽ​കി. ച​ങ്ങ​നാ​ശേ​രി ഇ​ല​ക്‌​ട്രി​ക്ക​ൽ സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ലെ സ​ബ് എ​ൻ​ജി​നി​യ​ർ 1.83 ല​ക്ഷം രൂ​പ​യും ഓ​വ​ർ​സിയ​ർ 18,550 രൂ​പ​യും ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് സ്വീ​ക​രി​ച്ചു.

ക​ട്ട​പ്പ​ന​യി​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് 2,35,700 രൂ​പ​യും സ​ബ് എ​ൻ​ജി​നിയ​ർ 25,000 രൂ​പ​യും മ​റ്റൊ​രു സ​ബ് എ​ൻ​ജി​നി​യ​ർ 47,700 രൂ​പ​യും ഓ​വ​ർ​സിയ​ർ 2,000 രൂ​പ​യും മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ 2,000 രൂ​പ​യും കൈ​പ്പ​റ്റി​യ​താ​യി ക​ണ്ടെ​ത്തി. കൂ​ടാ​തെ ഈ ​ഓ​ഫീ​സി​ലെ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ 1.86 ല​ക്ഷം രൂ​പ ക​രാ​റു​കാ​ർ​ക്ക് അ​യ​ച്ച് ന​ൽ​കി. ബി​നാ​മി ക​രാ​റു​കാ​രെ വ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ വ​ർ​ക്കു​ക​ൾ ഏ​റ്റെ​ടു​ത്ത് ചെ​യ്യു​ന്ന​താ​ണോ​യെ​ന്ന് വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കും.

വൈ​ദ്യു​തി മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ ചി​റ്റൂ​ർ സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ 1.27 ല​ക്ഷം രൂ​പ​യും സ​ബ് എ​ൻ​ജി​നി​യ​ർ 20,000 രൂ​പ​യും ഓ​വ​ർ​സി​യ​ർ 12,500 രൂ​പ​യും മ​റ്റൊ​രു ഓ​വ​ർ​സി​യ​ർ 16,300 രൂ​പ​യും ക​രാ​റു​കാ​രി​ൽ​നി​ന്ന് ഗൂ​ഗി​ൾ പേ ​മു​ഖേ​ന കൈ​പ്പ​റ്റി​യ​താ​യും ക​ണ്ടെ​ത്തി.

മ​ല​പ്പു​റ​ത്ത് ക​ണ​ക്കി​ൽ പെ​ടാ​ത്ത 34,000 രൂ​പ പി​ടി​കൂ​ടി. ക​ണ്ണൂ​ർ കൂ​ത്തു​പ​റ​ന്പ് ഓ​ഫീ​സി​ലെ എ​ഇ 64,000 രൂ​പ ക​രാ​റു​കാ​ര​നി​ൽനി​ന്ന് കൈ​പ്പ​റ്റി. തു​ട​ർ പ​രി​ശോ​ധ​ന​ക​ളും ഫീ​ൽ​ഡ് വെ​രി​ഫി​ക്കേ​ഷ​നു​ക​ളും വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മ​നോ​ജ് ഏ​ബ്ര​ഹാം അ​റി​യി​ച്ചു.

Kerala

ബി​ല്ല് അ​ട​ച്ചി​ല്ല; കാ​സ​ർ​ഗോ​ട്ടെ എം​വി​ഡി ഓ​ഫീ​സി​ന്‍റെ ഫ്യൂ​സ് ഊ​രി കെ​എ​സ്ഇ​ബി

കാ​സ​ർ​ഗോ​ഡ്: ബി​ല്ല് അ​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കാ​സ​ർ​ഗോ​ട്ടെ എം​വി​ഡി ഓ​ഫീ​സി​ന്‍റെ ഫ്യൂ​സ് ഊ​രി കെ​സ്ഇ​ബി. ഇ​തോ​ടെ ഒ​രാ​ഴ്ച​യാ​യി ഓ​ഫീ​സി​ൽ വൈ​ദ്യു​തി ഇ​ല്ല.

മൂ​ന്ന് മാ​സ​മാ​യി ബി​ല്ല് കു​ടി​ശി​ക വ​ന്ന​തോ​ടെ​യാ​ണ് കെ​എ​സ്ഇ​ബി​യു​ടെ ഈ ​ന​ട​പ​ടി. ഏ​താ​ണ്ട് ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ ബി​ല്ല് അ​ട​ക്കാ​ൻ ഉ​ണ്ടെ​ന്നാ​ണ് കെ​എ​സ്ഇ​ബി പ​റ​യു​ന്ന​ത്. എ​ഐ ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്ന എം​വി​ഡി എ​ൻ​ഫോ​ഴ്സ്മെ​ന്‍റെ ഓ​ഫീ​സി​ലെ ഫ്യൂ​സാ​ണ് ഊ​രി​യ​ത്.

എ​ന്നാ​ൽ പ​ണം ഉ​ട​ൻ അ​ട​യ്ക്കു​മെ​ന്നാ​ണ് എം​വി​ഡി​യു​ടെ വി​ശ​ദീ​ക​ര​ണം. അ​തേ സ​മ​യം വൈ​ദ്യു​തി ക​ണ​ക്ഷ​ൻ വി​ച്ചേ​ധി​ക്ക​പ്പെ​ട്ട​തി​നാ​ൽ ഈ ​ഓ​ഫീ​സി​ലെ പ്ര​വ​ർ​ത്ത​നം ത​ത്കാ​ലി​ക​മാ​യി ത​ട​സ​പ്പെ​ട്ട​താ​യി അ​റി​യി​ച്ചു കൊ​ണ്ടു​ള്ള നോ​ട്ടീ​സ് എം​വി​ഡി പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.

Kerala

റോ​ഡി​നെ കു​റി​ച്ച് പ​രാ​തി പ​റ​ഞ്ഞ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന്‍റെ സ്ഥ​ലം മാ​റ്റം; സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി

കോ​ഴി​ക്കോ​ട്: റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യെ കു​റി​ച്ച് പ​രാ​തി പ​റ​യാ​ൻ പി​ഡ​ബ്ല്യു​ഡി ചീ​ഫ് എ​ൻ​ജി​നീ​യ​റെ ഫോ​ണി​ൽ വി​ളി​ച്ച​തി​നെ തു​ട​ർ​ന്ന് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നെ സ്ഥ​ലം മാ​റ്റി​യ ഉ​ത്ത​ര​വ് താ​ത്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി.

കെ​എ​സ്ഇ​ബി ലൈ​ൻ​മാ​നാ​യ കാ​ര​ശേ​രി സ്വ​ദേ​ശി ലു​ക്മാ​നു​ൽ ഹ​ക്കീം ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ലു​ക്മാ​നു​ൽ ഹ​ക്കീം എ​ൻ​ജി​നീ​യ​റെ ഫോ​ണി​ൽ വി​ളി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ൾ ചി​ത്രീ​ക​രി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് തി​രു​വ​മ്പാ​ടി എം​എ​ൽ​എ ലി​ന്‍റോ ജോ​സ​ഫ് ലു​ക്മാ​നു​ൽ ഹ​ക്കീ​മി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ഇ​ബി​യെ സ​മീ​പി​ച്ചി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ലു​ക്മാ​നു​ൽ ഹ​ക്കീ​മി​നെ സ്ഥ​ലം മാ​റ്റി​യ​ത്. സ്ഥ​ലം മാ​റ്റി​യ​ത് പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന്‍റെ ഹ​ർ‌​ജി. ഇ​ത് ഹൈ​ക്കോ​ട​തി ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

Kerala

ബി​ല്ല​ട​ച്ചി​ല്ല; പാ​ല​ക്കാ​ട്ടെ ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സി​ലെ ഫ്യൂ​സ് ഊ​രി കെ​എ​സ്ഇ​ബി

പാ​ല​ക്കാ​ട്: ജി​ല്ലാ ആ​ർ​ടി​ഒ എ​ൻ​ഫോ​സ്മെ​ന്‍റ് ഓ​ഫീ​സി​ലെ ഫ്യൂ​സ് ഊ​രി കെ​എ​സ്ഇ​ബി. ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലെ വൈ​ദ്യു​തി ബി​ൽ തു​ക കു​ടി​ശി​ക​യാ​യ​തോ​ടെ​യാ​ണ് കെ​എ​സ്ഇ​ബി​യു​ടെ ന​ട​പ​ടി. 55,000 തോ​ളം രൂ​പ​യാ​ണ് എം​വി​ഡി അ​ട​യ്ക്കാ​നു​ള്ള​ത്.

ജ​നു​വ​രി ര​ണ്ടി​നാ​ണ് കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സി​ലെ ഫ്യൂ​സ് ഊ​രി​യ​ത്. ഇ​തോ​ടെ എ​ഐ ക്യാ​മ​റ​ക​ൾ വ​ഴി​യു​ള്ള ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് ച​ലാ​നു​ക​ൾ പു​റ​പ്പെ​ടു​വി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ.

നി​ല​വി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ജോ​ലി ചെ​യ്യു​ന്ന​ത് മൊ​ബൈ​ൽ ഫോ​ൺ വെ​ളി​ച്ച​ത്തി​ലാ​ണ്. ഓ​ഫീ​സി​ലെ അ​ഞ്ച് ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്.

Kerala

ബ്രോഡ്‌വേ തീപിടിത്തം: ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്നു കെഎസ്ഇബി; നടപടിയെന്ന് മേയര്‍

കൊച്ചി: ബ്രോഡ്‌വേയില്‍ നടന്ന തീപിടിത്തത്തില്‍ പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു മേയര്‍ വി.കെ മിനിമോള്‍. തീ പിടിച്ചത് എങ്ങനെയാണ് എന്നുള്ളതു കണ്ടെത്തണം. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് ആലോചിച്ചു ചെയ്യണം എന്നാണ് മേയര്‍ ബ്രോഡ്‌വേ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിച്ചത്.

ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തെക്കുറിച്ച് ആക്ഷേപമുള്ളത് അറിഞ്ഞു. പക്ഷേ, തീ പിടിച്ചത് എങ്ങനെയാണ് എന്നുള്ളതു കണ്ടുപിടിക്കേണ്ടതാണ്. ഒരുപാട് ആളുകള്‍ വന്നുപോകുന്ന സ്ഥലമാണിത്. ആളപായമില്ലാതെ നിയന്ത്രിക്കാന്‍ സാധിച്ചു. ഇതു നമ്മള്‍ക്കു കിട്ടുന്ന മുന്നറിയിപ്പാണ്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കേണ്ടതുണ്ട്. - മേയര്‍ പറഞ്ഞു.

അതേസമയം, തീപിടിത്തത്തിന്‍റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്നാണ് കെഎസ്ഇബിയുടെ നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണ് തീ പടര്‍ന്നത് എന്നായിരുന്നു ആദ്യത്തെ നിഗമനം. എന്നാല്‍, കെഎസ്ഇബി നടത്തിയ പ്രാഥമിക പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ലക്ഷണങ്ങൾ കണ്ടെത്താനായില്ല.

കടകളുടെ സമീപത്തു മാലിന്യം കൂട്ടിയിട്ടിരുന്നു. ഈ മാലിന്യ കൂമ്പാരത്തില്‍നിന്നു തീപിടിച്ചു കടകളിലേക്കു പകര്‍ന്നതാവാം എന്നൊരു അനുമാനമാണ് കെഎസ്ഇബി പങ്കുവയ്ക്കുന്നത്. തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഉന്നതതല യോഗം ചേരും. വ്യാപാരികളുമായി സംസാരിച്ച് ബ്രോഡ്‌വേയില്‍ കര്‍ശന സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ നടപടികളുണ്ടാകുമെന്നാണ് അറിയുന്നത്.

Kerala

പാ​ലാ​യി​ൽ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി ലോ​റി​ക്ക് തീ​പി​ടി​ച്ചു

പാ​ലാ: കോ​ട്ട​യം പാ​ലാ​യി​ൽ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി ലോ​റി​ക്ക് തീ​പി​ടി​ച്ചു. പാ​ലാ ക​ത്തീ​ഡ്ര​ൽ പ​ള്ളി​ക്ക് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. തീ​പി​ടി​ത്ത​ത്തി​ൽ ലോ​റി​യി​ലെ സാ​ധ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

വി​വാ​ഹ ച​ട​ങ്ങി​ന് ശേ​ഷം സാ​ധ​ന​ങ്ങ​ളു​മാ​യി പോ​യ ലോ​റി​യാ​ണ് വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി തീ​പി​ടി​ച്ച​ത്. ക​ത്തീ​ഡ്ര​ൽ പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന വി​വാ​ഹ സ​ത്കാ​ര​ത്തി​ന് ശേ​ഷം സാ​ധ​ന​ങ്ങ​ളു​മാ​യി തി​രി​കെ പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ടീ​മി​ന്‍റെ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ക​സേ​ര ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളാ​യി​രു​ന്നു ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​വ​രം അ​റി​ഞ്ഞ് അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​കെ​ടു​ത്തി.

Kerala

പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

പാ​ല​ക്കാ​ട്: തൃ​ത്താ​ല​യി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ് ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം.തൃ​ത്താ​ല ക​പ്പൂ​രി​ല്‍ അ​ന്തി​മ​ഹാ​ള​ന്‍​കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ചാ​ത്ത​ന്‍​പൊ​ന്ന​ത്ത് പ​റ​മ്പി​ല്‍ ച​ന്ദ്ര​ന്‍ (50) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ആ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മീ​ന്‍ പി​ടി​ക്കു​ന്ന​തി​നാ​യി വീ​ടി​ന് സ​മീ​പ​ത്ത് വ​യ​ലി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു ച​ന്ദ്ര​ൻ. മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ പു​ല്‍ ചെ​ടി​ക​ള്‍​ക്കി​ട​യി​ല്‍ പൊ​ട്ടി​ക്കി​ട​ന്ന വൈ​ദ്യു​തി ക​മ്പി​യി​ല്‍ പി​ടി​ച്ചാ​ണ് ഷോ​ക്കേ​റ്റ​ത്.

 

Kerala

വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റു​ന്ന​തി​നി​ടെ അ​പ​ക​ടം; കെ​എ​സ്ഇ​ബി താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ൽ ഷോ​ക്കേ​റ്റ് കെ​എ​സ്ഇ​ബി താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം. വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ക​ല​ഞ്ഞൂ​ര്‍ സ്വ​ദേ​ശി സു​ബീ​ഷാ​ണ് ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്.

കോ​ന്നി മു​രി​ങ്ങ​മം​ഗ​ല​ത്താ​ണ് വൈ​ദ്യു​തി ലൈ​നി​ലെ അ​റ്റ​കു​റ്റ​പ​ണി​ക്കി​ടെ ജീ​വ​ന​ക്കാ​ര​ന് ഷോ​ക്കേ​റ്റ​ത്. ഇ​ന്ന് രാ​വി​ലെ മു​ത​ൽ പ്ര​ദേ​ശ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഷോ​ക്കേ​റ്റ സു​ബീ​ഷി​നെ ഉ​ട​ൻ ത​ന്നെ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് മു​ൻ​പാ​യി വൈ​ദ്യു​തി ഓ​ഫ് ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച ഉ​ണ്ടാ​യെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി കെ​എ​സ്ഇ​ബി അ​റി​യി​ച്ചു. വീ​ഴ്ച​യു​ണ്ടോ​യെ​ന്ന​ട​ക്കം പ​രി​ശോ​ധി​ക്കു​മെ​ന്നും വീ​ഴ്ച​വ​രു​ത്തി​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Kerala

നെ​ടു​മ​ങ്ങാ​ട് നി​യ​ന്ത്ര​ണം വി​ട്ട ബ​സ് വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ർ​ത്തു

നെ​ടു​മ​ങ്ങാ​ട്: എ​ൽ​ഐ​സി ജം​ഗ്ഷ​നി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബ​സ് വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ർ​ത്തു. ശ​നി​യാ​ഴ്ച രാ​ത്രി 10ന് ​ആ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

നെ​ടു​മ​ങ്ങാ​ട് ടൗ​ണി​ൽ നി​ന്ന് എ​ൽ​ഐ​സി ഓ​ഫി​സ് ജം​ഗ്ഷ​നി​ലേ​ക്ക് വ​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ക​ക്കാ​പ്പു​ര സ്വ​ദേ​ശി ഗ​ണ​പ​തി​യു​ടെ വീ​ടി​ന്‍റെ മ​തി​ലും കി​ണ​റും ത​ക​ർ​ത്താ​ണ് ബ​സ് നി​ന്ന​ത്. നി​റു​ത്തി​യി​ട്ടി​രു​ന്ന ര​ണ്ട് കാ​റു​ക​ളി​ൽ ഇ​ടി​ച്ച ശേ​ഷം വൈ​ദ്യു​തി പോ​സ്റ്റും ത​ക​ർ​ത്തു.

‌‌‌‌വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ബ​ന്ധം ത​ട​സ​പ്പെ​ട്ടു. ബ​സ് ക​ഴു​കി​യ ശേ​ഷം കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ഡ്രൈ​വ​റും ക്ലീ​ന​റും ഇ​റ​ങ്ങി ഓ​ടി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ഇ​ന്ധ​ന സ​ർ​ചാ​ർ​ജ് പ​രി​ധി എ​ടു​ത്തുമാ​റ്റി സ​ർ​ക്കാ​ർ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ന്ധ​​​​ന സ​​​​ർ​​​​ചാ​​​​ർ​​​​ജ് പി​​​​രി​​​​ക്കാ​​​​ൻ കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്കു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പ​​​​രി​​​​ധി എ​​​​ടു​​​​ത്തുമാ​​​​റ്റി സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വ്. ഇ​​​​തോ​​​​ടെ ഓ​​​​രോ സ​​​​മ​​​​യ​​​​ത്തും പു​​​​റ​​​​ത്തു​​​​നി​​​​ന്നു കെ​​​​എ​​​​സ്ഇ​​​​ബി അ​​​​ധി​​​​ക​​​​മാ​​​​യി വാ​​​​ങ്ങു​​​​ന്ന വൈ​​​​ദ്യു​​​​തി​​​​ക്കു ചെ​​​​ല​​​​വാ​​​​കു​​​​ന്ന തു​​​​ക ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളി​​​​ൽനി​​​​ന്നും പ​​​​രി​​​​ധി​​​​യി​​​​ല്ലാ​​​​തെ പി​​​​രി​​​​ക്കാ​​​​നു​​​​ള്ള വ്യ​​​​വ​​​​സ്ഥ​​​​യാ​​​​ണ് നി​​​​ല​​​​വി​​​​ൽ വ​​​​രു​​​​ന്ന​​​​ത്. ഇ​​​​ത് വൈ​​​​ദ്യു​​​​തിനി​​​​ര​​​​ക്ക് ഉ​​​​യ​​​​രാ​​​​നി​​​​ട​​​​യാ​​​​ക്കു​​​​മെ​​​​ന്ന ആ​​​​ക്ഷേ​​​​പം ഉ​​​​യ​​​​ർ​​​​ന്നുക​​​​ഴി​​​​ഞ്ഞു.

ഇ​​​​ന്ധ​​​​ന സ​​​​ർ​​​​ച്ചാ​​​​ർ​​​​ജ് യൂ​​​​ണി​​​​റ്റി​​​​ന് പ​​​​ര​​​​മാ​​​​വ​​​​ധി പ​​​​ത്ത് പൈ​​​​സ എ​​​​ന്ന നി​​​​ര​​​​ക്കി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​തു​​​​വ​​​​രെ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി ചു​​​​മ​​​​ത്താ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ പ​​​​ര​​​​മാ​​​​വ​​​​ധി പ​​​​ത്ത് പൈ​​​​സ എ​​​​ന്ന പ​​​​രി​​​​ധി ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​തോ​​​​ടെ വ​​​​ലി​​​​യ വി​​​​ല​​​​കൊ​​​​ടു​​​​ത്ത് പു​​​​റ​​​​ത്തുനി​​​​ന്ന് വൈ​​​​ദ്യു​​​​തി വാ​​​​ങ്ങു​​​​ന്ന ഘ​​​​ട്ട​​​​ത്തി​​​​ൽ സ​​​​ർ​​​​ചാ​​​​ർ​​​​ജാ​​​​യി കൂ​​​​ടു​​​​ത​​​​ൽ തു​​​​ക ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്കു ക​​​​ഴി​​​​യും.

ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് അ​​​​മി​​​​തഭാ​​​​ര​​​​മു​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​നാ​​​​ണ് സം​​​​സ്ഥാ​​​​ന വൈ​​​​ദ്യു​​​​തി റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മീ​​​​ഷ​​​​ൻ നേ​​​​ര​​​​ത്തേ സ​​​​ർ​​​​ചാ​​​​ർ​​​​ജി​​​​നു പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. കെ​​​​എ​​​​സ്ഇ​​​​ബി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന തു​​​​ക 10 പൈ​​​​സ​​​​യ്ക്ക് മു​​​​ക​​​​ളി​​​​ലാ​​​​ണെ​​​​ങ്കി​​​​ൽ പ​​​​ല​​​​ മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി അ​​​​തു പി​​​​രി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി​​​​യാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ൻ ഇ​​​​തു​​​​വ​​​​രെ ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ പ​​​​രി​​​​ധി ഇ​​​​ല്ലാ​​​​താ​​​​കു​​​​ന്ന​​​​തോ​​​​ടെ കെ​​​​എ​​​​സ്ഇ​​​​ബി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന സ​​​​ർ​​​​ചാ​​​​ർ​​​​ജ് എ​​​​ത്ര കൂ​​​​ടു​​​​ത​​​​ലാ​​​​യാ​​​​ലും അ​​​​ത​​​​തു മാ​​​​സ​​​​ത്തെ വൈ​​​​ദ്യു​​​​തി ബി​​​​ല്ലി​​​​ൽ അ​​​​ത് ഉ​​​​ൾ​​​​ക്കൊ​​​​ള്ളി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്ന സ്ഥി​​​​തി​​​​യാ​​​​ണ് ഇ​​​​നി വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

മൊ​​​​ത്തം ആ​​​​ഭ്യ​​​​ന്ത​​​​ര ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ര ശ​​​​ത​​​​മാ​​​​നം കൂ​​​​ടി ക​​​​ട​​​​മെ​​​​ടു​​​​പ്പു പ​​​​രി​​​​ധി കൂ​​​​ട്ടാ​​​​ൻ കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ മു​​​​ന്നോ​​​​ട്ടു വച്ച വ്യ​​​​വ​​​​സ്ഥ പാ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ഇ​​​​ന്ധ​​​​ന സ​​​​ർ​​​​ചാ​​​​ർ​​​​ജി​​​​ലെ ഉ​​​​യ​​​​ർ​​​​ന്ന പ​​​​രി​​​​ധി സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ നീ​​​​ക്കി​​​​യ​​​​ത്.

Kerala

പത്താം ക്ലാസ് പാസായത് കുറ്റം! പിരിച്ചുവിട്ട ലൈൻമാനെ ഒടുവിൽ തിരിച്ചെടുത്തു

തിരുവനന്തപുരം: പത്താം ക്ലാസ് ജയിച്ചതു മറച്ചുവച്ച് വർക്കർ നിയമനം നേടിയെന്നതിന്‍റെ പേരിൽ പിരിച്ചുവിടപ്പെട്ട രണ്ടാം ഗ്രേഡ് ലൈൻമാൻ ടി. അനിൽ കുമാറിനെ ഒടുവിൽ കെഎസ്ഇബി തിരിച്ചെടുത്തു. മുൻകാല പ്രാബല്യത്തോടെയാണ് കെഎസ്ഇബി ഡയറക്ടർ ബോർഡ് തിരികെ എടുക്കാൻ തീരുമാനിച്ചത്.
2018ലാണ് പത്താം ക്ലാസ് പാസായതിന്‍റെ പേരിൽ അനിൽകുമാറിനെ പിരിച്ചുവിട്ടത്. ഇതിനെതിരേ അനിൽ കുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. അനിൽ കുമാർ പത്താം ക്ലാസ് പാസായെന്നു തെളിയിക്കാൻ കെഎസ്ഇബിയുടെ കൈവശം രേഖകൾ ഇല്ലാതിരിക്കെ പിരിച്ചുവിട്ടത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടി നടപടി റദ്ദാക്കാൻ ഹൈക്കോടതി കഴിഞ്ഞ മാർച്ച് 17ന് ഉത്തരവിട്ടു. ഇതിനെതിരേ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, കെഎസ്ഇബിയിലെ നിയമനങ്ങൾക്ക് പത്താം ക്ലാസ് തോറ്റിരിക്കണമെന്ന വ്യവസ്ഥ ശരിയല്ലെന്ന കേന്ദ്ര വൈദ്യുതിനിയമമുള്ള സാഹചര്യത്തിൽ കേസ് ജയിക്കില്ലെന്നു നിയമോപദേശം ലഭിച്ചു. ഇതോടെയാണ് നവംബർ അഞ്ചിനു ചേർന്ന ഡയറക്ടർ ബോർഡ് പ്രമോഷൻ അടക്കമുള്ളഎല്ലാ ആനുകൂല്യങ്ങളോടെയും തിരിച്ചെടുക്കാൻ തീരുമാനിച്ചത്. കൂടാതെ വർക്കർ നിയമനത്തിന് പത്താം ക്ലാസ് തോറ്റിരിക്കണമെന്ന പഴഞ്ചൻ വ്യവസ്ഥയും റദ്ദാക്കി.
നിലവിലെ വർക്കർമാരെയെല്ലാം കെഎസ്ഇബി പ്രമോഷൻ നൽകി ലൈൻമാൻമാരാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷത്തോളമായി വർക്കർ നിയമനം നടത്തുന്നില്ല. അതിനാൽ കെഎസ്ഇബിയിൽ വളരെ കുറച്ചു വർക്കർമാർ മാത്രമാണ് ഇപ്പോഴുള്ളത്. അവരെല്ലാം തന്നെ കരാർ നിയമനത്തിൽ എത്തിയവരാണ്.

Kerala

കർഷകർക്ക് കൃഷിവകുപ്പിന്‍റെ ഷോക്ക്

ഇ​​​​രി​​​​ട്ടി: കൃ​​​​ഷി വ​​​​കു​​​​പ്പ് ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് കാ​​​​ർ​​​​ഷി​​​​ക ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന വൈ​​​​ദ്യു​​​​തി ക​​​​ണ​​​​ക്ഷ​​​​ന്‍റെ തു​​​​ക കു​​​​ടി​​​​ശി​​​​ക​​​​യാ​​​​യ​​​​തോ​​​​ടെ തു​​​​ക അ​​​​ട​​​​യ്ക്കാ​​​​ൻ കെ​​​​എ​​​​സ്ഇ​​​​ബി ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി തു​​​​ട​​​​ങ്ങി. 2022 ഏ​​​​പ്രി​​​​ൽ മാ​​​​സം മു​​​​ത​​​​ൽ വൈ​​​ദ്യു​​​തി ബി​​​ൽ കൃ​​​​ഷി​​​​വ​​​​കു​​​​പ്പ് അ​​​​ട​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. ഇ​​​​തോ​​​​ടെ, കെ​​​​എ​​​​സ്ഇ​​​​ബി കു​​​​ടി​​​​ശി​​​​ക തു​​​​ക​​​​യ്ക്കാ​​​​യി ക​​​​ർ​​​​ഷ​​​​ക​​​​രെ സ​​​​മീ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

പ​​​​ല ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കും ഭീ​​​​മ​​​​മാ​​​​യ തു​​​​ക​​​​യാ​​​​ണു കു​​​​ടി​​​​ശി​​​​ക​​​​യാ​​​​യി വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ണ​​​​ക്ഷ​​​​ൻ വി​​​​ച്ഛേ​​​​ദി​​​​ക്കാ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ എ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ക​​​​ർ​​​​ഷ​​​​ക​​​​ർ സ​​​​മ്മ​​​​തി​​​​ക്കാ​​​​തെ വ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് 15 ദി​​​​വ​​​​സ​​​​ത്തെ നോ​​​​ട്ടീ​​​​സ് ന​​​​ല്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 15 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ കു​​​​ടി​​​​ശി​​​​ക അ​​​​ട​​​​യ്ക്കാ​​​​ത്ത പ​​​​ക്ഷം യാ​​​​തൊ​​​​രു മു​​​​ന്ന​​​​റി​​​​യി​​​​പ്പും ഇ​​​​ല്ലാ​​​​തെ ക​​​​ണ​​​​ക്ഷ​​​​ൻ വി​​​​ച്ഛേ​​​​ദി​​​​ക്കു​​​മെ​​​ന്നാ​​​ണ് കെ​​​​എ​​​​സ്ഇ​​​ബി​​​​യു​​​​ടെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്.

പാ​​​​യം പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ തു​​​​ണ്ട​​​​ത്തി​​​​ൽ സെ​​​​ബാ​​​​സ്റ്റ്യ​​​​നു ല​​​​ഭി​​​​ച്ച നോ​​​​ട്ടീ​​​​സി​​​​ൽ 22,777 രൂ​​​​പ​​​​യാ​​​​ണ് കു​​​​ടി​​​​ശി​​​​ക അ​​​​ട​​​​യ്ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തു​​​​പോ​​​​ലെ പാ​​​​യം പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ മാ​​​​ത്രം 110 ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ വൈ​​​​ദ്യു​​​​ത ബി​​​​ല്ലാ​​​​ണ് 2022 മു​​​​ത​​​​ൽ കു​​​​ടി​​​​ശി​​​​ക​​​യാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​ത​​​ര​​​സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളാ​​​​യ ത​​​​മി​​​​ഴ്നാ​​​​ടും ക​​​​ർ​​​​ണാ​​​​ട​​​​ക​​​​വും ക​​​​ർ​​​​ഷ​​​​ക​​​​നു വൈ​​​​ദ്യു​​​​തി ഉ​​​​ൾ​​​​പ്പെ​​​​ടെ എ​​​​ല്ലാം സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ന​​​​ൽ​​​​കി കൃ​​​​ഷി​​​​യെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​മ്പോ​​​​ഴാ​​​​ണ് ബി​​​​ൽ കു​​​​ടി​​​​ശി​​​​ക അ​​​​ട​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ ക​​​​ണ​​​​ക്ഷ​​​​ൻ ക​​​​ട്ടു​​​​ചെ​​​​യ്യു​​​​മെ​​​​ന്ന ഭീ​​​​ഷ​​​​ണി​​​​യു​​​​മാ​​​​യി കെഎസ്ഇബി ​​​എ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ എ​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന വൈ​​​​ദ്യു​​​​തി​​​യു​​​ടെ ബി​​​​ൽ അ​​​​ട​​​​യ്ക്കാ​​​​തെ കൃ​​​​ഷി​​​വ​​​​കു​​​​പ്പ് മു​​​​ട​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. കു​​​ടി​​​ശി​​​ക​​​യാ​​​യ​​​തോ​​​ടെ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രാ​​​​യ ക​​​​ർ​​​​ഷ​​​​ക​​​​രി​​​​ൽ പ​​​​ല​​​​രും അ​​​​ട​​​​യ്ക്കാ​​​​നാ​​​​യു​​​ള്ള​​​ത് അ​​​​തി​​​ഭീ​​​​മ​​​​മാ​​​​യ തു​​​​ക​​​​യാ​​​​ണ്. വൈ​​​​ദ്യു​​​​തി ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ വേ​​​​ന​​​​ൽ​​​ക്കാ​​​​ലം ആ​​​​കു​​​​ന്ന​​​​തോ​​​​ടെ ജ​​​​ല​​​​സേ​​​​ച​​​​നം മു​​​​ട​​​​ങ്ങി കൃ​​​​ഷി​​​​ക​​​​ൾ പ​​​​ല​​​​തും ന​​​​ശി​​​​ച്ചു​​​​പോ​​​​കു​​​​ന്ന സ്ഥി​​​​തി ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ണ് ക​​​​ർ​​​​ഷ​​​​ക​​​​ർ.

Kerala

പോസ്റ്റ് പൊ​ട്ടി​വീ​ണു: കെ​എ​സ്ഇ​ബി ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു

മു​​​​ള്ളേ​​​​രി​​​​യ (കാസർഗോഡ്):  ജോ​​​​ലി​​​​ചെ​​​​യ്യു​​​​ന്ന​​​​തി​​​​നി​​​​ടെ വൈ​​​​ദ്യു​​​​ത​​​​ത്തൂ​​​​ൺ പൊ​​​​ട്ടി​​​​വീ​​​​ണ് കെ​​​​എ​​​​സ്ഇ​​​​ബി ക​​​​രാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ൻ മ​​​​രി​​​​ച്ചു. മു​​​​ള്ളേ​​​​രി​​​​യ വൈ​​​​ദ്യു​​​​തി സെ​​​​ക്‌​​ഷ​​​​നു കീ​​​​ഴി​​​​ലെ ക​​​​രാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ൻ കു​​​​ണ്ടാ​​​​റി​​​​ലെ എ​​​​ച്ച്. യ​​​​തീ​​​​ഷ് (41) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.

മു​​​​ള്ളേ​​​​രി​​​​യ (കാസർഗോഡ്):  ജോ​​​​ലി​​​​ചെ​​​​യ്യു​​​​ന്ന​​​​തി​​​​നി​​​​ടെ വൈ​​​​ദ്യു​​​​ത​​​​ത്തൂ​​​​ൺ പൊ​​​​ട്ടി​​​​വീ​​​​ണ് കെ​​​​എ​​​​സ്ഇ​​​​ബി ക​​​​രാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ൻ മ​​​​രി​​​​ച്ചു. മു​​​​ള്ളേ​​​​രി​​​​യ വൈ​​​​ദ്യു​​​​തി സെ​​​​ക്‌​​ഷ​​​​നു കീ​​​​ഴി​​​​ലെ ക​​​​രാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ൻ കു​​​​ണ്ടാ​​​​റി​​​​ലെ എ​​​​ച്ച്. യ​​​​തീ​​​​ഷ് (41) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.    

ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ഉ​​​​ച്ച​​​​യോ​​​​ടെ കാ​​​​റ​​​​ഡു​​​​ക്ക മൂ​​​​ടാം​​​​കു​​​​ള​​​​ത്തു​​​​വ​​​​ച്ചാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. തൂ​​​​ണി​​​​നു മു​​​​ക​​​​ളി​​​​ൽ ക​​​​യ​​​​റി ക​​​​മ്പി വ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ലാ​​​​ണ് തൂ​​​​ൺ പൊ​​​​ട്ടി​​​​വീ​​​​ണ​​​​ത്. ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ യ​​​​തീ​​​​ഷി​​​​നെ ചെ​​​​ർ​​​​ക്ക​​​​ള​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. പ​​​​രേ​​​​ത​​​​നാ​​​​യ സ​​​​ഞ്ജീ​​​​വ റാ​​​​വു-​​​​ല​​​​ളി​​​​ത ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​ണ്. ഭാ​​​​ര്യ: ന​​​​വ​​​​നീ​​​​ത. 

Kerala

ട​ണ​ലി​ലൂ​ടെ ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ; മൂ​ല​മ​റ്റം ഭൂ​ഗ​ർ​ഭ പ​വ​ർ​ഹൗ​സി​ൽ പ​രി​ശോ​ധ​ന

ഇ​ടു​ക്കി: മൂ​ല​മ​റ്റം ഭൂ​ഗ​ർ​ഭ പ​വ​ർ​ഹൗ​സ് പൂ​ർ​ണ​മാ​യും ഷ​ട്ട് ഡൗ​ൺ ചെ​യ്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. പ​രി​ശോ​ധ​നാ സം​ഘം, ട​ണ​ലി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള ക​വാ​ടം വ​ഴി ഏ​ക​ദേ​ശം ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ഉ​ള്ളി​ലേ​ക്ക് ന​ട​ന്ന് ട​ണ​ലി​ന്‍റെ സു​ര​ക്ഷാ നി​ല വി​ല​യി​രു​ത്തി. വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം:

ഇ​ടു​ക്കി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ ഒ​രു ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​ണ് കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ്. മൂ​ല​മ​റ്റം ഭൂ​ഗ​ർ​ഭ പ​വ​ർ​ഹൗ​സ് പൂ​ർ​ണ​മാ​യും ഷ​ട്ട് ഡൗ​ൺ ചെ​യ്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന വേ​ള​യി​ൽ, പ​ദ്ധ​തി​യു​ടെ ജീ​വ​നാ​ഡി​യാ​യ പെ​ൻ​സ്റ്റോ​ക്കി​ലെ​യും പ്ര​ഷ​ർ ട​ണ​ലി​ലെ​യും ജ​ലം പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്ത​തി​ന് ശേ​ഷം പ്ര​ധാ​ന പ​രി​ശോ​ധ​ന ന​ട​ത്തി. 7.01 മീ​റ്റ​ർ വ്യാ​സ​മു​ള്ള ഈ ​പ്ര​ധാ​ന ട​ണ​ലും അ​ണ​ക്കെ​ട്ടി​ൽ നി​ന്നു​ള്ള ഷ​ട്ട​ർ സം​വി​ധാ​ന​വും കെ​എ​സ്ഇ​ബി​യു​ടെ ഡാം ​സേ​ഫ്റ്റി വി​ഭാ​ഗം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു.

പ​രി​ശോ​ധ​നാ സം​ഘം, ട​ണ​ലി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള ക​വാ​ടം വ​ഴി ഏ​ക​ദേ​ശം ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ഉ​ള്ളി​ലേ​ക്ക് ന​ട​ന്ന് ട​ണ​ലി​ന്‍റെ സു​ര​ക്ഷാ നി​ല വി​ല​യി​രു​ത്തി. ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​വാ​യ ഈ ​ട​ണ​ലി​നു​ള്ളി​ൽ പ്ര​ത്യേ​ക സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്താ​ണ് പ​രി​ശോ​ധ​ന വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

കൂ​ടാ​തെ, ആ​ശ​യ​വി​നി​മ​യം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ ചെ​റു​തോ​ണി​യി​ലെ ഹാം ​റേ​ഡി​യോ സേ​വ​ന​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. ഹാം ​റേ​ഡി​യോ ലൈ​സ​ൻ​സു​ള്ള മ​നോ​ജ് ആ​ണ് ഇ​തി​നാ​യു​ള്ള റേ​ഡി​യോ സെ​റ്റ് ഒ​രു​ക്കി ന​ൽ​കി​യ​ത്. ഡാം ​സേ​ഫ്റ്റി വി​ഭാ​ഗ​ത്തി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ എ​സ്. സൈ​ന, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ജൂ​ൺ ജോ​യ്, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ​മാ​രാ​യ രാ​ഹു​ൽ രാ​ജ​ശേ​ഖ​ര​ൻ, ജ​യ​പ്ര​കാ​ശ്, എം.​ബി. ബൈ​ജു എ​ന്നി​വ​രാ​ണ് സാ​ഹ​സി​ക​മാ​യ ഈ ​പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

പ​ദ്ധ​തി​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി അ​തി​സാ​ഹ​സി​ക​മാ​യി ട​ണ​ലി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ ഡാം ​സേ​ഫ്റ്റി വി​ഭാ​ഗ​ത്തി​ലെ മു​ഴു​വ​ൻ ടീം ​അം​ഗ​ങ്ങ​ൾ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ൽ മാ​ത്ര​മ​ല്ല, ന​മ്മു​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ ഊ​ർ​ജ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്ന ഈ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ർ​പ്പ​ണ​ബോ​ധം ശ്ലാ​ഘ​നീ​യ​മാ​ണ്.

Kerala

വൈ​ദ്യു​ത ക​ണ​ക്ഷ​ന് കൈ​ക്കൂ​ലി; കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ പി​ടി​യി​ൽ

കൊ​ച്ചി: തേ​വ​ര​യി​ൽ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ പി​ടി​യി​ൽ. തേ​വ​ര കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ പ്ര​ദീ​പ​നാ​ണ് വി​ജി​ല​ന്‍​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ​ന​മ്പ​ള്ളി ന​ഗ​റി​ല്‍ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ താ​ത്കാ​ലി​ക വൈ​ദ്യു​ത ക​ണ​ക്ഷ​ൻ സ്ഥി​ര​പ്പെ​ടു​ത്താ​നാ​ണ് ഇ​യാ​ൾ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഒ​ന്ന​ര ല​ക്ഷം രൂ​പ​യാ​ണ് പ്ര​ദീ​പ​ൻ ഇ​തി​നാ​യി കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​തേ​തു​ട​ർ​ന്ന് കെ​ട്ടി​ട ഉ​ട​മ വി​ജി​ല​ന്‍​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ 90,000രൂ​പ കൈ​മാ​റു​ന്ന​തി​നി​ടെ പ്ര​ദീ​പ​നെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Kerala

മൂ​ല​മ​റ്റം ജ​ല​വൈ​ദ്യു​ത നി​ല​യം താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു; വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഉ​ണ്ടാ​കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ

ഇ​ടു​ക്കി: അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി മൂ​ല​മ​റ്റം ജ​ല​വൈ​ദ്യു​ത നി​ല​യം താ​ത്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി. ഒ​രു മാ​സ​ത്തേ​ക്കാ​ണ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന​ത്. ഇ​ന്ന് പു​ല​ർ​ച്ചെ മു​ത​ൽ ആ​ണ് ഉ​ത്പാ​ദ​നം നി​ർ​ത്തി​വ​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് തു​ട​ക്ക​മി​ട്ട​ത്.

ചൊ​വ്വാ​ഴ്ച മു​ത​ൽ ഡി​സം​ബ​ർ 10 വ​രെ നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ന്ന​തോ​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യെ തു​ട​ർ​ന്ന് ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ച ശേ​ഷ​മാ​ണ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ‌​ത്തി​വ​ച്ചെ​ങ്കി​ലും വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ വാ​ലി, പെ​രി​യാ​ർ വാ​ലി ക​നാ​ലു​ക​ൽ കൂ​ടു​ത​ൽ തു​റ​ന്ന് ജ​ല വി​ത​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

വൈ​റ​ലാ​യ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത് കെ​എ​സ്ഇ​ബി

തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ റോ​ഡി​ന് ന​ടു​വി​ലെ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്ത് കെ​എ​സ്ഇ​ബി. ന​ന്ദി​യോ​ട് -മു​തു​വി​ള റോ​ഡി​ലാ​യി​രു​ന്നു വി​വാ​ദ​മാ​യ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ‌.

ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ റോ​ഡി​ന് ന​ടു​വി​ലെ പോ​സ്റ്റ് വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ പോ​സ്റ്റ് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് കെ​എ​സ്ഇ​ബി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് പോ​സ്റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ച​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തും റോ​ഡ് ക​രാ​റു​കാ​ര​നും ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​ത്. വൈ​ദ്യു​ത പോ​സ്റ്റ് ആ​ര് നീ​ക്കം ചെ​യ്യും എ​ന്ന​തി​നെ​ച്ചൊ​ല്ലി​യാ​യി​രു​ന്നു ത​ർ​ക്കം. ചെ​ല്ല​ഞ്ചി​പ്പാ​ലം മു​ത​ൽ മു​തു​വി​ള​യി​ലേ​ക്കു​ള്ള റോ​ഡി​ലാ​ണ് വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ ന​ടു​വി​ൽ നി​ർ​ത്തി ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

 

Kerala

ജ​ന​റേ​റ്റ​ർ അ​റ്റ​കു​റ്റ​പ്പ​ണി: ഇ​ടു​ക്കി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി 30 ദി​വ​സ​ത്തേ​ക്ക് ഷ​ട്ട് ഡൗ​ണ്‍ ചെ​യ്യും

മൂ​​​വാ​​​റ്റു​​​പു​​​ഴ: ഇ​​​ടു​​​ക്കി ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​യു​​​ടെ ജ​​​ന​​​റേ​​​റ്റ​​​റു​​​ക​​​ളി​​​ല്‍ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ ഇ​​​ന്നു മു​​​ത​​​ല്‍ ഡി​​​സം​​​ബ​​​ർ 10 വ​​​രെ 30 ദി​​​വ​​​സ​​​ത്തേ​​​ക്ക് ഷ​​​ട്ട് ഡൗ​​​ണ്‍ ചെ​​​യ്യു​​​മെ​​​ന്ന് കെ​​​എ​​​സ്ഇ​​​ബി അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

ഇ​​​ടു​​​ക്കി ഡാ​​​മി​​​ല്‍​നി​​​ന്ന് തു​​​റ​​​ന്നു​​​വി​​​ടു​​​ന്ന ജ​​​ല​​​മാ​​​ണ് തൊ​​​ടു​​​പു​​​ഴ​​​യാ​​​റ് വ​​​ഴി മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യാ​​​റി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​ത്.

ഷ​​​ട്ട്ഡൗ​​​ണ്‍ സ​​​മ​​​യ​​​ത്ത് തൊ​​​ടു​​​പു​​​ഴ - മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യാ​​​റി​​​ലെ ജ​​​ലല​​​ഭ്യ​​​ത ക്ര​​​മാ​​​തീ​​​ത​​​മാ​​​യി താ​​​ഴാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. അ​​​തി​​​നാ​​​ല്‍ ഈ ​​​ആ​​​റു​​​ക​​​ളെ ആ​​​ശ്ര​​​യി​​​ച്ച് നി​​​ല്‍​ക്കു​​​ന്ന ജ​​​ല ശു​​​ദ്ധീ​​​ക​​​ര​​​ണ ശാ​​​ല​​​ക​​​ളി​​​ല്‍നി​​​ന്ന് മൂ​​​വാ​​​റ്റു​​​പു​​​ഴ, കൂ​​​ത്താ​​​ട്ടു​​​കു​​​ളം ന​​​ഗ​​​ര​​​സ​​​ഭ​​​ക​​ളി​​ലേ​​ക്കും വാ​​​ള​​​കം, മാ​​​റാ​​​ടി, പാ​​​യി​​​പ്ര, ആ​​​ര​​​ക്കു​​​ഴ, പാ​​​ല​​​ക്കു​​​ഴ, ആ​​​വോ​​​ലി, മ​​​ഞ്ഞ​​​ള്ളൂ​​​ര്‍ എ​​​ന്നീ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലേ​​​ക്കു​​​മു​​ള്ള ശു​​​ദ്ധ​​​ജ​​​ല വി​​​ത​​​ര​​​ണം ഭാ​​​ഗി​​​ക​​​മാ​​​യോ പൂ​​​ർ​​ണ​​​മാ​​​യോ ത​​​ട​​​സ​​​പ്പെ​​​ടാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ന്‍​ജി​​​നി​​​യ​​​ര്‍ അ​​​റി​​​യി​​​ച്ചു.

District News

മ​ഴു​വ​ന്നൂ​രി​ൽ കെ​എ​സ്ഇ​ബി ഹൈ ​വോ​ൾ​ട്ടേ​ജ് ലൈ​ൻ പൊ​ട്ടി വീ​ണ് അ​പ​ക​ടം

കോ​ല​ഞ്ചേ​രി: മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 18-ാം വാ​ർ​ഡി​ൽ, അ​ക്വ​ഡൈ​റ്റി​ന് സ​മീ​പം കെ​എ​സ്ഇ​ബി യു​ടെ 220 കെ​വി ഹൈ ​വോ​ൾ​ട്ടേ​ജ് ലൈ​ൻ പൊ​ട്ടി വീ​ണ് അ​പ​ക​ടം. മൂ​ല​മ​റ്റം-​ക​ള​മ​ശേ​രി ഹെ​വിലൈ​നാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പൊ​ട്ടി​വീ​ണ​ത്. പൊ​ല്ല​ക്കാ​ട്ടി​ൽ ബാ​ബു​വി​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് വൈ​ദ്യു​തി ലൈ​ൻ വീ​ണ​ത്.

സം​ഭ​വ സ​മ​യ​ത്ത് ബാ​ബു​വി​ന്‍റെ മ​ക​ളും ര​ണ്ട​ര മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞും വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്നു. ഭാ​ഗ്യ​വ​ശാ​ൽ ഇ​രു​വ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. ലൈ​ൻ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടെ​ങ്കി​ലും, താ​ഴെ കൂ​ടി പോ​കു​ന്ന ലോ ​ടെ​ൻ​ഷ​ൻ ലൈ​നി​ൽ ത​ട്ടി​യ​തോ​ടെ​യാ​ണ് സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ വൈ​ദ്യു​തി ഷോ​ർ​ട്ടായ​ത്.

ഇ​രു​പ​തോ​ളം വീ​ടു​ക​ളി​ലെ ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും വ​യ​റിം​ഗു​ക​ളും ക​ത്തി​ന​ശി​ച്ചു. നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക് ഇ​പ്പോ​ഴും ല​ഭ്യ​മാ​യി​ട്ടി​ല്ല.

കൃ​ത്യ​സ​മ​യ​ത്ത് പ​രി​ശോ​ധ​ന​ക​ളും പ​രി​പാ​ല​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്താ​ത്ത​താ​ണ് ഈ ​അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ആ​രോ​പി​ക്കു​ന്ന​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്നു പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി വി​ത​ര​ണം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്നു.

District News

കെ​എ​സ്ഇ​ബി ബി​ൽ : ആ​യി​രം രൂ​പ​യ്ക്ക് മു​ക​ളി​ൽ പ​ണ​മാ​യി ‌ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി

പ​റ​വൂ​ർ: കെ​എ​സ്ഇ​ബി കൗ​ണ്ട​റു​ക​ളി​ൽ 1000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള പ​ണം സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ആ​യി​രം രൂ​പ​യ്ക്ക് മു​ക​ളി​ൽ വ​രു​ന്ന ബി​ല്ലു​ക​ൾ ഓ​ൺ​ലൈ​നാ​യി അ​ട​യ്ക്കാ​നാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശം. ഇ​ത് സാ​ധാ​ര​ണ​ക്കാ​രാ​യ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. സ്മാ​ർ​ട്ട് ഫോ​ൺ ഉ​പ​യോ​ഗ​വും ഓ​ൺ​ലൈ​ൻ ആ​യി ബി​ല്ല് അ​ട​യ്ക്കാ​ൻ അ​റി​യാ​ത്ത​തു​മാ​ണ് പ്ര​തി​സ​ന്ധി തീ​ർ​ക്കു​ന്ന​ത്.

അ​ക്ഷ​യ​പോ​ലു​ള്ള സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​തി​ന് തോ​ന്നി​യ ഫീ​സ് ആ​ണ് ഈ​ടാ​ക്കു​ന്ന​ത്. കെ​എ​സ്ഇ​ബി ന​ട​പ​ടി​ക്കെ​തി​രേ സ​മ​ര​പ​രി​പാ​ടി​യു​മാ​യി മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്ന് റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ അ​പ്പെ​ക്സ് കൗ​ൺ​സി​ൻ(​റെ​യ്സ്) പ​റ​വൂ​ർ വ​രാ​പ്പു​ഴ മു​ത്ത​കു​ന്നം മേ​ഖ​ല ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​സ് പോ​ൾ വി​ത​യ​ത്തി​ൽ പ​റ​ഞ്ഞു.

District News

കെ​എ​സ്ഇ​ബി കാ​ഷ് കൗ​ണ്ട​ര്‍ പ്ര​വ​ര്‍​ത്ത​നം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​ത് ജ​ന​വി​രു​ദ്ധം: പു​തു​ശേ​രി

മ​ല്ല​പ്പ​ള്ളി: വൈ​ദ്യു​ത​ബോ​ര്‍​ഡി​ലെ കാ​ഷ് കൗ​ണ്ട​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 15 ന് ​ബോ​ര്‍​ഡ് ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ഉ​പ​ഭോ​ക്തൃ വി​രു​ദ്ധ​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജോ​സ​ഫ് എം. ​പു​തു​ശേ​രി. പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം1000 രൂ​പ​യി​ല്‍ കൂ​ടു​ത​ലു​ള്ള വൈ​ദ്യു​തി ബി​ല്ലു​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി മാ​ത്ര​മേ അ​ട​യ്ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ. ഇ​ത് സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കും. വൈ​ദ്യു​തി ബോ​ര്‍​ഡ് വി​ല​ക്കു​ള്ള​തു​കൊ​ണ്ട് അ​ക്ഷ​യ സെ​ന്‍റ​ര്‍ വ​ഴി ഇ​പ്പോ​ള്‍ പ​ണം അ​ട​യ്ക്കാ​ന്‍ ക​ഴി​യി​ല്ല.

ഇ​നി അ​വി​ടെ ചെ​ന്ന് അ​വ​രു​ടെ ഗൂ​ഗി​ള്‍ പേ ​വ​ഴി അ​ട​ച്ചാ​ല്‍ ഒ​രു ബി​ല്ലി​ന് 50 രൂ​പ സ​ര്‍​വീ​സ് ചാ​ര്‍​ജ് ന​ല്‍​ക​ണം. സാ​ധാ​ര​ണ​ക്കാ​ര്‍ ബി​ല്‍ തു​ക​യ്ക്ക് പു​റ​മേ പി​ഴ​ത്തുക കൂ​ടി അ​ട​യ്‌​ക്കേ​ണ്ട സ്ഥി​തി​യാ​ണി​തു​ണ്ടാ​ക്കു​ന്ന​ത്. കെ​എ​സ്ഇ​ബി​യി​ലെ ധൂ​ര്‍​ത്തും ദു​ര്‍​വ്യ​യ​വും കൊ​ണ്ടു​ണ്ടാ​യ വ​ന്‍​ക​ട​വും ബാ​ധ്യ​ത​യും മ​റ​ച്ചു പി​ടി​ക്കാ​ന്‍ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​ച്ച് ചെ​ല​വ് ചു​രു​ക്കു​ന്നു എ​ന്നു മേ​നി ന​ടി​ക്കാ​ന്‍ വേ​ണ്ടി ന​ട​ത്തു​ന്ന ഇ​ത്ത​രം തു​ഗ്ല​ക്ക് മോ​ഡ​ല്‍ പ​രി​ഷ്‌​കാ​രം ജ​ന​വി​രു​ദ്ധ​മാ​ണെ​ന്ന് പു​തു​ശേ​രി കു​റ്റ​പ്പെ​ടു​ത്തി.

District News

കെഎ​സ്ഇബി ഓ​വ​ര്‍​സി​യ​റു​ടെ കു​ടും​ബ​ത്തി​ന് 1.12 കോ​ടി ന​ഷ്ട​പ​രി​ഹാ​രം

മ​ഞ്ചേ​രി: വാ​ഹ​ന അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കെ ​എ​സ് ഇ ​ബി ഓ​വ​ര്‍​സി​യ​റു​ടെ കു​ടും​ബ​ത്തി​ന് 1,12,47,600 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ മ​ഞ്ചേ​രി മോ​ട്ടോ​ര്‍ ആ​ക്‌​സി​ഡ​ണ്ട് ക്ലൈം ​ട്രി​ബ്യൂ​ണ​ല്‍ ജ​ഡ്ജ് എ​സ് ര​ശ്മി വി​ധി​ച്ചു. കെ​എ​സ്ഇ​ബി വ​ണ്ടൂ​ര്‍ ഓ​ഫീ​സി​ലെ ഓ​വ​ര്‍​സീ​യ​റാ​യി​രു​ന്ന പ​ള​ളി​ക്കു​ന്ന് കാ​ര​പ്പു​റ​ത്ത്‌​പൊ​യി​ല്‍ മ​നൂ​ര​യി​ല്‍ നൗ​ഷാ​ദ​ലി (53) ആ​ണ് മ​രി​ച്ച​ത്. 2021 ഡി​സം​ബ​ര്‍ 14നാ​യി​രു​ന്നു അ​പ​ക​ടം.


നി​ല​മ്പൂ​രി​ല്‍ നി​ന്നും വ​ണ്ടൂ​രി​ലേ​ക്ക് സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്യ​വെ വ​ട​പു​റ​ത്തു വെ​ച്ച് ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.


ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നൗ​ഷാ​ദ​ലി​യെ ഉ​ട​ന്‍ നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും 15ന് ​മ​രി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​ക്കാ​ര്‍​ക്കു വേ​ണ്ടി അ​ഡ്വ. ടി ​പി മു​ര​ളീ​ധ​ര​ന്‍ നി​ല​മ്പൂ​ര്‍ ഹാ​ജ​രാ​യി. എ​ട്ടു ശ​ത​മാ​നം പ​ലി​ശ​യും കോ​ട​തി ചെ​ല​വു​മ​ട​ക്ക​മു​ള്ള തു​ക നാ​ഷ​ണ​ല്‍ ഇ​ന്‍​ഷൂ​റ​ന്‍​സ് ക​മ്പ​നി മ​ഞ്ചേ​രി ശാ​ഖ​യാ​ണ് ന​ല്‍​കേ​ണ്ട​ത്.

Kerala

കൈ​ക്കൂ​ലി: കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നി​യ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ

 

 

കാ​സ​ർ​ഗോ​ഡ്: താ​ല്കാ​ലി​ക വൈ​ദ്യു​തി ക​ണ​ക്ഷ​ൻ സ്ഥി​ര ക​ണ​ക്ഷ​നാ​ക്കു​ന്ന​തി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യ കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നി​യ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ. കാ​സ​ർ​ഗോ​ഡ് ചി​ത്താ​രി കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സി​ലെ സ​ബ് എ​ൻ​ജി​നി​യ​റാ​യ കെ. ​സു​രേ​ന്ദ്ര​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്.

കാ​സ​ർ​ഗോ​ഡ് പൂ​ച്ച​ക്കാ​ട് സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ​രാ​തി​ക്കാ​ര​ൻ മു​ക്കൂ​ട് പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച വീ​ടി​ന്‍റെ താ​ല്കാ​ലി​ക വൈ​ദ്യു​തി ക​ണ​ക്ഷ​ൻ സ്ഥി​ര ക​ണ​ക്ഷ​ൻ ആ​ക്കു​ന്ന​തി​ന് ചി​ത്താ​രി കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച ഓ​ഫീ​സി​ലെ സ​ബ് എ​ൻ​ജി​നി​യ​റാ​യ സു​രേ​ന്ദ്ര​ൻ സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി. വൈ​ദ്യു​തി ക​ണ​ക്ഷ​ൻ വേ​ഗ​ത്തി​ൽ ശ​രി​യാ​ക്കു​ന്ന​തി​ന് ക​ണ​ക്ഷ​ൻ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ഫീ​സി​ന് പു​റ​മേ 3000 രൂ​പ കൈ​ക്കൂ​ലി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ​രാ​തി​ക്കാ​ര​ൻ ഈ ​വി​വ​രം കാ​സ​ർ​ഗോ​ഡ് വി​ജി​ല​ൻ​സ് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ടി​നെ അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ് പ​രാ​തി​ക്കാ​ര​നി​ൽ നി​ന്നും 3,000 രൂ​പ കൈ​പ്പ​റ്റു​ന്ന​തി​നി​ട​യ്ക്കാ​ണ് സു​രേ​ന്ദ്ര​ൻ പി​ടി​യി​ലാ​യ​ത്.

Kerala

വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റു​ന്ന​തി​നി​ടെ അ​പ​ക​ടം; കെ​എ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളി മ​രി​ച്ചു

ആ​ല​പ്പു​ഴ: ക​രു​വാ​റ്റ​യി​ൽ വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കെ​എ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളി മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി പാ​യി​പ്പാ​ട് തൃ​ക്കൊ​ടി​ത്താ​നം പു​തു​പ്പ​റ​മ്പി​ൽ ഭാ​സ്ക​ര​ന്‍റെ മ​ക​ൻ അ​നി​ൽ​കു​മാ​റാ​ണ് (45) മ​രി​ച്ച​ത്.

ക​രു​വാ​റ്റ​യി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ 10ഓ​ടെ​യാ​ണ് അ​പ​ക​ടം. വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റു​ന്ന​തി​നി​ടെ
പോ​സ്റ്റി​ന്‍റെ ഒ​രു ഭാ​ഗം ഒ​ടി​ഞ്ഞ് ത​ല​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ക​രു​വാ​റ്റ സെ​ക്ഷ​ൻ ഓ​ഫീ​സി​ന്‍റെ
പ​രി​ധി​യി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ : ദീ​പ. മ​ക്ക​ൾ: ശ്രീ​ല​ക്ഷ്മി, ശ്രീ​ദേ​വ്. മ​രു​മ​ക​ൻ: ബി​നു​ദാ​സ്.

District News

തേവലക്കരയിലെ വിദ്യാർത്ഥി മരണം: സ്കൂൾ അധികൃതർക്കെതിരെ കേസ്

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ സ്കൂൾ മാനേജർ, ഹെഡ്മിസ്ട്രസ്, കെഎസ്ഇബി അസിസ്റ്റൻ്റ് എഞ്ചിനീയർ എന്നിവർക്കെതിരെ ശാസ്താംകോട്ട പോലീസ് കേസെടുത്തു. സുരക്ഷാ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കുട്ടിയുടെ മരണം അസ്വാഭാവിക മരണമായി കണക്കാക്കി അന്വേഷണം പുരോഗമിക്കുകയാണ്.

സ്കൂളിന്റെ ഭാഗത്തുനിന്നും കെഎസ്ഇബിയുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മിഥുന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി സംഘടനകളും നാട്ടുകാരും പ്രക്ഷോഭം നടത്തിവരികയാണ്. സംഭവം നടന്ന ഉടൻ തന്നെ അധികൃതർ വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്നും ആരോപണങ്ങളുണ്ട്.

ഈ വിഷയത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

 

Kerala

കേബിളിൽ കുരുങ്ങി അപകടം: കൈ​യൊ​ഴി​ഞ്ഞ് കെ​എ​സ്ഇ​ബി

സി​​​​ജോ പൈ​​​​നാ​​​​ട​​​​ത്ത്


കൊ​​​​ച്ചി: വൈ​​​​ദ്യു​​​​തിപോ​​​​സ്റ്റു​​​​ക​​​​ളി​​​​ല്‍ സ്വ​​​​കാ​​​​ര്യ ക​​​​മ്പ​​​​നി​​​​ക​​​​ള്‍ സ്ഥാ​​​​പി​​​​ച്ചി​​​​ട്ടു​​​​ള്ള കേ​​​​ബി​​​​ളു​​​​ക​​​​ളി​​​​ല്‍ കു​​​​രു​​​​ങ്ങി അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യാ​​​​ല്‍ ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​കാ​​​​ന്‍ ത​​​​ങ്ങ​​​​ള്‍​ക്കു ബാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെ​​​​ന്ന് കെ​​​​എ​​​​സ്ഇ​​​​ബി. ഇ​​​​ത്ത​​​​രം അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ വ്യ​​​​ക്തി​​​​ക​​​​ള്‍​ക്കു പ​​​​രി​​​​ക്കോ മ​​​​ര​​​​ണ​​​​മോ സം​​​ഭ​​​വി​​​ച്ചാ​​​​ല്‍ കേ​​​​ബി​​​​ള്‍ വ​​​​ലി​​​​ച്ചി​​​​ട്ടു​​​​ള്ള സ്വ​​​​കാ​​​​ര്യ​​​ ക​​​​മ്പ​​​​നി​​​​യാ​​​​ണു ന​​​ഷ്‌​​​ട​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​കേ​​​​ണ്ട​​​​തെ​​​​ന്നും ബോ​​​​ര്‍​ഡ് വ്യ​​​​ക്ത​​​​മാ​​​​ക്കി.


കേ​​​​ബി​​​​ള്‍ ടി​​​​വി​​​​യു​​​​ടെ​​​​യോ ഇ​​​​ന്‍റ​​​​ര്‍​നെ​​​​റ്റ് സേ​​​​വ​​​​ന​​​​ത്തി​​​​ന്‍റെ​​​​യോ കേ​​​​ബി​​​​ളു​​​​ക​​​​ള്‍ വൈ​​​​ദ്യു​​​​തിപോ​​​​സ്റ്റു​​​​ക​​​​ളി​​​​ല്‍ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​ന് കെ​​​​എ​​​​എ​​​​സ്ഇ​​​​ബി പ്ര​​​​തി​​​​വ​​​​ര്‍​ഷ ഫീ​​​​സ് ഈ​​​​ടാ​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​ന്‍റ​​​​ര്‍​നെ​​​​റ്റ് സേ​​​​വ​​​​ന​​​​ത്തി​​​​നു​​​​ള്ള കേ​​​​ബി​​​​ളു​​​​ക​​​​ള്‍​ക്ക് ന​​​​ഗ​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍ പോ​​​​സ്റ്റ് ഒ​​​​ന്നി​​​​ന് ഒ​​​​രു വ​​​​ര്‍​ഷ​​​​ത്തേ​​​​ക്ക് 615.74 രൂ​​​​പ​​​​യും ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ 307.87 രൂ​​​​പ​​​​യു​​​​മാ​​​​ണ് നി​​​​ല​​​​വി​​​​ല്‍ ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​ത്. കേ​​​​ബി​​​​ള്‍ ടി​​​​വി​​​​യു​​​​ടേ​​​​തെ​​​​ങ്കി​​​​ല്‍ യ​​​​ഥാ​​​​ക്ര​​​​മം 337.64 , 163.19 രൂ​​​​പ​​​​യാ​​​​ണു വാ​​​​ര്‍​ഷി​​​​ക ഫീ​​​​സ്. ഈ ​​​​തു​​​​ക ബോ​​​​ര്‍​ഡി​​​​ന് മു​​​​ന്‍​കൂ​​​​റാ​​​​യി അ​​​​ട​​​​യ്ക്ക​​​​ണം.


കേ​​​​ബി​​​​ള്‍ ടി​​​​വി, ഇ​​​​ന്‍റ​​​​ര്‍​നെ​​​​റ്റ് കേ​​​​ബി​​​​ളു​​​​ക​​​​ളി​​​​ല്‍ ജോ​​​​ലി​​​​ക​​​​ള്‍ ചെ​​​​യ്യു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ വൈ​​​ദ്യു​​​തലൈ​​​​നി​​​​ല്‍നി​​​​ന്നു ഷോ​​​ക്കേ​​​​​റ്റാ​​​​ല്‍ ആ​​​​ശ്വാ​​​​സ​​​​ധ​​​​നം അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മെ​​​​ന്ന് വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം പു​​​​റ​​​​ത്തു​​​​വി​​​​ട്ട രേ​​​​ഖ​​​​ക​​​​ളി​​​​ല്‍ കെ​​​​എ​​​​സ്ഇ​​​​ബി വ്യ​​​​ക്ത​​​​മാ​​​​ക്കി. സൂ​​​​ക്ഷ്മ​​​​ത​​​​ക്കു​​​​റ​​​​വ്, അ​​​​ശ്ര​​​​ദ്ധ, സു​​​​ര​​​​ക്ഷാ ​​​​ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​ലെ വീ​​​​ഴ്ച എ​​​​ന്നി​​​​വ​​​മൂ​​​​ലം ഷോ​​​​ക്കേ​​​​ല്‍​ക്കു​​​​ന്ന സ്ഥി​​​​തി​​​​യു​​​​ണ്ടാ​​​​യാ​​​​ല്‍ വൈ​​​​ദ്യു​​​​തി സു​​​​ര​​​​ക്ഷാ​​​പ​​​​ദ്ധ​​​​തി​​​​യി​​​​ലെ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍​പ്ര​​​​കാ​​​​രം പ​​​​ര​​​​മാ​​​​വ​​​​ധി ര​​​​ണ്ടു ല​​​​ക്ഷം രൂ​​​​പ വ​​​​രെ​​​​യാ​​​​ണ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക. എ​​​​ന്നാ​​​​ല്‍, സൂ​​​​ക്ഷ്മ​​​​ത​​​​ക്കു​​​​റ​​​​വു​​​​കൊ​​​​ണ്ടും അ​​​​ശ്ര​​​​ദ്ധ​​​​കൊ​​​​ണ്ടും വൈ​​​​ദ്യു​​​​തിപോ​​​​സ്റ്റു​​​​ക​​​​ളി​​​​ല്‍ കൂ​​​​ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന കേ​​​​ബി​​​​ളു​​​​ക​​​​ളി​​​​ല്‍ ത​​​​ട്ടി അ​​​​പ​​​​ക​​​​ട​​​​മോ മ​​​​ര​​​​ണ​​​​മോ സം​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ ഈ ​​​​തു​​​​ക ല​​​ഭി​​​ക്കി​​​ല്ല.

 

കേ​​​​ബി​​​​ള്‍ വ​​​​ഴി വ​​​​ന്ന​​​​ത് 302.89 കോ​​​​ടി


വൈ​​​​ദ്യു​​​​തിപോ​​​​സ്റ്റു​​​​ക​​​​ളി​​​​ല്‍ കേ​​​​ബി​​​​ളു​​​​ക​​​​ള്‍ സ്ഥാ​​​​പി​​​​ച്ചി​​​​ട്ടു​​​​ള്ള കേ​​​​ബി​​​​ള്‍ ടി​​​​വി, ഇ​​​ന്‍റ​​​​ര്‍​നെ​​​​റ്റ് സേ​​​​വ​​​​നദാ​​​​താ​​​​ക്ക​​​​ളി​​​​ല്‍നി​​​​ന്നു കെ​​​​എ​​​​സ്ഇ​​​​ബി ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ ഈ​​​​ടാ​​​​ക്കി​​​​യ​​​​ത് 302.89 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. 2020 ഏ​​​​പ്രി​​​​ല്‍ ഒ​​​​ന്നു​​​മു​​​​ത​​​​ല്‍ 2025 മാ​​​​ര്‍​ച്ച് 31 വ​​​​രെ​​​​യു​​​​ള്ള കെ​​​​എ​​​​സ്ഇ​​​​ബി​​​​യു​​​​ടെ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ക​​​​ണ​​​​ക്കാ​​​​ണി​​​​ത്. കാ​​​​ലാ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ സ​​​​ര്‍​ക്കാ​​​​ര്‍ തീ​​​​രു​​​​മാ​​​​ന​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് ഫീ​​​​സ് നി​​​​ര​​​​ക്ക് പു​​​​തു​​​​ക്കു​​​​ന്നു​​​​മു​​​​ണ്ട്.

Kerala

റോ​ഡി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തക​മ്പി​യി​ൽനി​ന്ന് ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി​ മരിച്ചു

നെ​​​ടു​​​മ​​​ങ്ങാ​​​ട്: റോ​​​ഡി​​​ൽ പൊ​​​ട്ടി​​​വീ​​​ണ വൈ​​​ദ്യു​​​തക​​​മ്പി​​​യി​​​ൽനി​​​ന്നു ഷോ​​​ക്കേ​​​റ്റ് ഇ​​​രുച​​​ക്ര വാ​​​ഹ​​​നയാ​​​ത്ര​​​ക്കാ​​​ര​​​നാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് ദാ​​​രു​​​ണാ​​​ന്ത്യം.

നെ​​​ടു​​​മ​​​ങ്ങാ​​​ട് പ​​​ന​​​യ​​​മു​​​ട്ടം വെ​​​ള്ളാ​​​യ​​​ണി മ​​​ൺ​​​പു​​​റ​​​ത്ത് അ​​​ജ​​​യ​​​വി​​​ലാ​​​സ​​​ത്തി​​​ൽ സു​​​രേ​​​ഷ് കു​​​മാ​​​ർ-​​​ശാ​​​ലി​​​നി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ അ​​​ക്ഷ​​​യ് സു​​​രേ​​​ഷ് (19)ആ​​​ണ് മ​​​രി​​​ച്ച​​​ത്. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി പ​​​ന്ത്ര​​​ണ്ടോ​​​ടെ​​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. മൂ​​​ന്നാം വ​​​ർ​​​ഷ ബി​​​രു​​​ദവി​​​ദ്യാ​​​ർ​​​ഥിയാ​​​യ അ​​​ക്ഷ​​​യ് കാ​​​റ്റ​​​റിം​​​ഗ് ജോ​​​ലി ക​​​ഴി​​​ഞ്ഞ് രാ​​​ത്രി ബൈ​​​ക്കി​​​ൽ വീ​​​ട്ടി​​​ലേ​​​ക്ക് സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​മാ​​​യി മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ പ​​​ന​​​വൂ​​​രി​​​ൽനി​​​ന്നു പ​​​ന​​​യ​​​മു​​​ട്ട​​​ത്തേ​​​ക്കു​​​ള്ള റോ​​​ഡി​​​ൽ പാ​​​മ്പാ​​​ടി മോസ്കിനു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ പ​​​ന​​​യ​​​മു​​​ട്ടം പ​​​ഴ​​​വി​​​ള കോ​​​ണ​​​ത്തു വീ​​​ട്ടി​​​ൽ അ​​​മ​​​ൽ നാ​​​ഥി​​​നും (19) അ​​​ജ​​​യ​​​പു​​​ര​​​ത്ത് വി​​​നോ​​​ദി​​​നും (29) ഒ​​​പ്പം വീ​​​ട്ടി​​​ലേ​​​ക്കുവ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ക്ഷ​​​യ്. അ​​​ക്ഷ​​​യ് ആ​​​ണ് ബൈ​​​ക്ക് ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​ത്. മൂ​​​വ​​​രും ഹെ​​​ൽ​​​മ​​​റ്റ് ധ​​​രി​​​ച്ചി​​​രു​​​ന്നു.

റോ​​​ഡ​​​രി​​​കി​​​ലെ റ​​​ബ​​​ർ മ​​​ര​​​ത്തി​​​ന്‍റെ ഉ​​​ണ​​​ങ്ങി​​​യ ശി​​​ഖ​​​രം ഒ​​​ടി​​​ഞ്ഞ് വൈ​​​ദ്യുതക​​​മ്പി​​​ക​​​ളും കോ​​​ൺ​​​ക്രീ​​​റ്റ് പോ​​​സ്റ്റും റോ​​​ഡി​​​ൽ നി​​​ലംപൊ​​​ത്തി കി​​​ട​​​ന്ന​​​ത് ഇ​​​വ​​​ർ ക​​​ണ്ടി​​​ല്ല. മ​​​ര​​​ക്കൊ​​​മ്പി​​​ൽ ഇ​​​ടി​​​ച്ചു മ​​​റി​​​ഞ്ഞ ബൈ​​​ക്കി​​​ൽനി​​​ന്നു സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ തെ​​​റി​​​ച്ചുവീ​​​ഴു​​​ക​​​യും അ​​​ക്ഷ​​​യു​​​ടെ കാ​​​ൽ, ബൈ​​​ക്കി​​​ന്‍റെ ക്രാ​​​ഷ് ഗാ​​​ർ​​​ഡി​​​ൽ കു​​​രു​​​ങ്ങി റോ​​​ഡി​​​ൽ കി​​​ടന്ന വൈ​​​ദ്യു​​​തലൈ​​​നി​​​ൽ വീ​​​ഴു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. റോ​​​ഡി​​​ന്‍റെ മ​​​റു​​​വ​​​ശ​​​ത്തു തെ​​​റി​​​ച്ചുവീ​​​ണ വി​​​നോ​​​ദും അ​​​മ​​​ൽ നാ​​​ഥും ഓ​​​ടി​​​യെ​​​ത്തി അ​​​ക്ഷ​​​യിനെ ​ര​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​പ്പോ​​​ൾ ഇ​​​വ​​​ർ​​​ക്കും ഷോ​​​ക്കേ​​​റ്റു. ബൈ​​​ക്ക് ഉ​​​യ​​​ർ​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​പ്പോ​​​ൾ വാ​​​ഹ​​​ന​​​ത്തി​​​ലും വൈ​​​ദ്യു​​​തി പ്ര​​​വാ​​​ഹം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. യു​​​വാ​​​ക്ക​​​ളു​​​ടെ നി​​​ല​​​വി​​​ളി കേ​​​ട്ടെ​​​ത്തി​​​യ നാ​​​ട്ടു​​​കാ​​​ർ ഹെ​​​ൽ​​​മ​​​റ്റു​​​ക​​​ൾ കൊ​​​ണ്ട് ത​​​ട്ടി​​​നീ​​​ക്കി​​​യാ​​​ണ് അ​​​ക്ഷ​​​യിനെ വൈദ്യുതക​​​മ്പി​​​യി​​​ൽനി​​​ന്ന് പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. നെ​​​ടു​​​മ​​​ങ്ങാ​​​ട് പോലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

Leader Page

സ്കൂൾ സുരക്ഷ: സിസ്റ്റമാണ് ഇവിടെയും പ്രശ്നം
സ്കൂ​ള്‍ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വു​ക​ള്‍​ക്ക് ഒ​രു പ​ഞ്ഞ​വു​മി​ല്ലെ​ന്നു സം​സ്ഥാ​ന പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ വ്യ​ക്തം. ഉ​ത്ത​ര​വു​ക​ള്‍ കൃ​ത്യ​മാ​യി വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​മാ​ര്‍ മു​ഖേ​ന സ്കൂ​ളു​ക​ളി​ല്‍ എ​ത്തു​ക​യും അ​ന​ന്ത​ര ന​ട​പ​ടി​യെ​ന്തെ​ന്ന വി​ശ​ദീ​ക​ര​ണം തി​രി​കെ വാ​ങ്ങു​ക​യും പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണു പ​റ​യു​ന്ന​ത്. പ​ക്ഷേ ന​ട​പ​ടി​ക​ളെ​ല്ലാം ക​ട​ലാ​സി​ൽ മാ​ത്ര​മെ​ന്നാ​ണു സ​മീ​പ​കാ​ല സം​ഭ​വ​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന.

പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലാ​ണ് സ്കൂ​ള്‍ സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍. മേ​ല്‍​നോ​ട്ട​ച്ചു​മ​ത​ല വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​നു​ണ്ട്. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍​നി​ന്ന് ഇ​തു സം​ബ​ന്ധി​ച്ച ചോ​ദ്യാ​വ​ലി ദി​വ​സ​വു​മെ​ത്തു​ന്നു​ണ്ട്. നേ​ര​ത്തേ​യു​ള്ള ഉ​ത്ത​ര​വു​ക​ളു​ടെ തു​ട​ര്‍​ച്ച​യാ​യാ​ണ് ഇ​ത്ത​രം ചോ​ദ്യാ​വ​ലി. മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ മ​റു​പ​ടി ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​യ്ക്ക് സ്ഥി​രം ഉ​ത്ത​ര​ങ്ങ​ള്‍ സ്കൂ​ളു​ക​ളി​ല്‍​നി​ന്നു ല​ഭി​ക്കാ​റു​മു​ണ്ട്. പ​ക്ഷേ എ​ല്ലാം വ​ഴി​പാ​ടാ​യി മാ​റു​ന്നു. മേ​ൽ​ത്ത​ട്ട് മു​ത​ല്‍ താ​ഴെ​വ​രെ സി​സ്റ്റം ഒ​ന്നി​ച്ചു നീ​ങ്ങി​ല്ലെ​ന്നു മ​റു​പ​ടി ന​ല്‍​കു​ന്ന​വ​ര്‍​ക്കും അ​റി​യാം.

ഈ അ​ധ്യ​യ​നവ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍​നി​ന്ന് 2025 മേ​യ് 13ന് ​ഡി​ജി​ഇ/9520/2025 ക്യു​പി​ഐ1 എ​ന്ന ഉ​ത്ത​ര​വി​ലൂ​ടെ സ്കൂ​ള്‍ തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ മാ​ര്‍​ഗനി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌​ട​ര്‍ എ​സ്. ഷാ​ന​വാ​സാ​ണ് ഉ​ത്ത​ര​വി​ല്‍ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ല്‍​നി​ന്ന് ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ ക്ലാ​സ് ന​ട​ത്താ​ന്‍ ക​ഴി​യൂ​വെ​ന്ന് ഉ​ത്ത​ര​വി​ന്‍റെ തു​ട​ക്ക​ത്തി​ല്‍​ത​ന്നെ പ​റ​യു​ന്നു. സ്കൂ​ള്‍ പ​രി​സ​രം വൃ​ത്തി​യാ​ക്കേ​ണ്ട​തും അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കേ​ണ്ട​തു​മാ​ണെ​ന്ന് തു​ട​ര്‍​ന്നു പ​റ​യു​ന്നു.

ഒ​മ്പ​താം ന​മ്പ​ര്‍ സു​ര​ക്ഷ​യി​ല്‍ കെ​എ​സ്ഇ​ബി ലൈ​നു​ക​ളും

സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ച് ഒ​മ്പ​താം ന​മ്പ​ര്‍ നി​ര്‍​ദേ​ശ​മാ​യി പ​റ​യു​ന്ന​തു​ത​ന്നെ സ്കൂ​ളി​ലേ​ക്ക​ള്ള വ​ഴി, സ്കൂ​ള്‍ പ​രി​സ​രം, കോ​മ്പൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള വൈ​ദ്യു​ത പോ​സ്റ്റ്, ഇ​ല​ക്‌​ട്രി​ക് ലൈ​ന്‍, സ്റ്റേ ​വ​യ​ര്‍, സു​ര​ക്ഷാവേ​ലി​ക​ള്‍ ഇ​ല്ലാ​തെ​യു​ള്ള ട്രാ​ന്‍​സ്ഫോ​ര്‍​മ​റു​ക​ള്‍ മു​ത​ലാ​യ​വ അ​പ​ക​ട​ക​ര​മാ​ണെ​ന്നു കാ​ണു​ക​യാ​ണെ​ങ്കി​ല്‍ ബ​ന്ധ​പ്പെ​ട്ട കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രെ അ​റി​യി​ച്ച് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന​താ​ണ്. സ്കൂ​ളി​ന​ടു​ത്തു​ള്ള വെ​ള്ള​ക്കെ​ട്ടു​ക​ള്‍, കു​ള​ങ്ങ​ള്‍, കി​ണ​റു​ക​ള്‍ എ​ന്നി​വ​യ്ക്ക് സു​ര​ക്ഷാ​ഭി​ത്തി​ക​ള്‍ നി​ര്‍​മി​ക്കാ​നും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​പ​ക​ട​സാ​ധ്യ​താ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കാ​നും ശ്ര​ദ്ധി​ക്കു​ക, ഇ​ഴ​ജ​ന്തു​ക്ക​ള്‍ ക​യ​റി​യി​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള ഇ​ട​ങ്ങ​ള്‍ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച് അ​വ​യു​ടെ സാ​ന്നി​ധ്യ​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി 11 പ്ര​ത്യേ​ക നി​ര്‍​ദേ​ശ​ങ്ങ​ള്‍ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ട്.

പി​ന്നാ​ലെ കു​ട്ടി​ക​ളു​ടെ യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള ഏ​ഴ് നി​ര്‍​ദേ​ശ​ങ്ങ​ളു​ണ്ട്. സ്കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ൽ ല​ഹ​രി ത​ട​യു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഇ​തി​ലു​ണ്ട്. പ​രി​സ​ര ശു​ചീ​ക​ര​ണം, ഉ​ച്ച​ഭ​ക്ഷ​ണം തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ചും നി​ര്‍​ദേ​ശ​ങ്ങ​ള്‍ നേ​ര​ത്തേത​ന്നെ ന​ല്‍​കി​യ​താ​ണ്. ഏ​ഴ് ത​ല​ക്കെ​ട്ടു​ക​ളി​ലാ​യി ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നു​ള്ള സ​മി​തി​ക​ളു​ടെ രൂ​പീ​ക​ര​ണം, യോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ചും നി​ര്‍​ദേ​ശ​മു​ണ്ട്.

‘എ​ല്ലാം ഓ​ക്കെ’ എ​ന്ന് വ​കു​പ്പു​ക​ള്‍; സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി സ്കൂ​ള്‍

സ്കൂ​ള്‍സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​യി സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും വ്യ​ക്ത​മാ​ണ്. ഇ​തെ​ല്ലാം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണു ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ രേ​ഖ​ക​ളി​ലു​ള്ള​ത്. ത​ദ്ദേ​ശ​സ്ഥാ​പ​ന എ​ന്‍​ജി​നി​യ​ര്‍​മാ​രാ​ണ് സ്കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് സു​ര​ക്ഷാ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കേ​ണ്ട​ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കെ​ട്ടി​ട​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും ഇ​വ​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണം. കെ​എ​സ്ആ​ര്‍​ടി​സി, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍, ആ​രോ​ഗ്യം, പോ​ലീ​സ്, കെ​എ​സ്ഇ​ബി, എ​ക്സൈ​സ്, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ്, പ​ട്ടി​ക​വ​ര്‍​ഗം, വ​നം വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി സ്കൂ​ള്‍​ത​ല യോ​ഗ​ങ്ങ​ള്‍ വി​ളി​ച്ച് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ജ​ന​ജാ​ഗ്ര​താ സ​മി​തി​യും ഇ​തി​നൊ​പ്പം കൂ​ട​ണം.

സ്കൂ​ള്‍​ ത​ല​ത്തി​ല്‍ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​മാ​ര്‍ മേ​യ് 22നും 27​നും മ​ധ്യേ സ്കൂ​ളു​ക​ള്‍ നേ​രി​ട്ടു സ​ന്ദ​ര്‍​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. രേ​ഖ​ക​ളി​ല്‍ ഇ​ത​നു​സ​രി​ച്ച് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി ഓ​രോ ദി​വ​സ​വും റി​പ്പോ​ര്‍​ട്ട് ഡി​ഡി​ഇ​യ്ക്ക് ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ല്‍​നി​ന്നു​ള്ള സം​ഘം സ്കൂ​ള്‍ പ​രി​സ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ സ​ന്ദ​ര്‍​ശി​ച്ച് സു​ര​ക്ഷാ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​താ​ണ്. എ​ല്ലാ​വ​രും വ​ന്നു​പോ​കു​ക​യും എ​ല്ലാ ശു​ഭ​മെ​ന്ന് വി​ല​യി​രു​ത്തി റി​പ്പോ​ര്‍​ട്ടു​ക​ള്‍ ന​ല്‍​കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് സ്കൂ​ളു​ക​ള്‍ ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി ക്ലാ​സു​ക​ള്‍ തു​ട​ങ്ങു​ന്ന​തെ​ന്നാ​ണ് വ​യ്പ്. മി​ഥു​ന്‍ പ​ഠി​ച്ച തേ​വ​ല​ക്ക​ര സ്കൂ​ളി​ലും ഇ​തൊ​ക്കെ ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് രേ​ഖ​ക​ളി​ല്‍ പ​റ​യു​ന്ന​ത്. പി​ന്നെ എ​ങ്ങ​നെ ഇ​ങ്ങ​നെ​യൊ​ക്കെ സം​ഭ​വി​ക്കു​ന്നു എ​ന്ന​തി​നു​മാ​ത്രം ആ​ര്‍​ക്കും ഉ​ത്ത​ര​വും ഉ​ത്ത​ര​വാ​ദി​ത്വ​വു​മി​ല്ല.

പ​ഴ​യ കെ​ട്ടി​ട​ങ്ങ​ള്‍ ഇ​ടി​ഞ്ഞുവീ​ഴു​ന്നു

സം​സ്ഥാ​ന​ത്തെ പ​ല സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് സ്കൂ​ള്‍ വ​ള​പ്പു​ക​ളി​ലും പ​ഴ​യ കെ​ട്ടി​ട​ങ്ങ​ള്‍ പ​ല​തും നി​ത്യ​സ്മാ​ര​ക​മാ​യി നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. രാ​ജ​ഭ​ര​ണ​കാ​ല​ത്തെ പ്ര​താ​പ​വു​മാ​യി നി​ല്‍​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. പൈ​തൃ​ക​ങ്ങ​ളാ​യി സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​വ​യെ​ന്ന പേ​രി​ല്‍ മാ​റ്റി​യി​ട്ട​വ ത​ക​ര്‍​ന്നു​വീ​ണു തു​ട​ങ്ങി. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ മു​മ്പേ ഉ​പ​യോ​ഗ​ശൂ​ന്യ​മെ​ന്നു ക​ണ്ടെ​ത്തി​യ കെ​ട്ടി​ട​ങ്ങ​ളാ​ണി​വ. ക്ലാ​സ് മു​റി​ക​ള്‍ ഈ ​കെ​ട്ടി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ അ​നു​മ​തി​യി​ല്ലെ​ങ്കി​ല്‍​പോ​ലും പൊ​ളി​ച്ചു​നീ​ക്കാ​നും അ​നു​മ​തി​യി​ല്ല. കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ങ്കി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പ​ല ക​ട​മ്പ​ക​ളും ക​ട​ക്കേ​ണ്ട​തു​ണ്ട്. ഇ​തെ​ല്ലാം പൂ​ര്‍​ത്തീ​ക​രി​ച്ച് ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​ സ്ഥാ​പ​ന​ത്തി​ന്‍റെ അ​നു​മ​തി വാ​ങ്ങ​ണം. വി​ദ്യാ​ഭ്യാ​സ വ​കു​പ്പും അ​നു​മ​തി ന​ല്‍​ക​ണം. എ​ല്ലാം ക​ഴി​യു​മ്പോ​ഴേ​ക്കും കാ​ലം കു​റെ​യെ​ടു​ക്കും.

പ​ത്ത​നം​തി​ട്ട ക​ട​മ്മ​നി​ട്ട ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ന്‍റെ പ​ഴ​യ കെ​ട്ടി​ടം ക​ഴി​ഞ്ഞ​ദി​വ​സം ത​ക​ര്‍​ന്നു​വീ​ണു. രാ​ത്രി​യി​ലാ​യി​രു​ന്ന​തി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി. ഈ ​കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​കേ​ര​ള സ​ദ​സി​ൽ ഒ​രു നാ​ട് ഒ​ന്നാ​കെ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്. കെ​ട്ടി​ട​ത്തോ​ടു ചേ​ര്‍​ന്നാ​ണ് സ്കൂ​ള്‍ ഗ്രൗ​ണ്ട്. ഗ്രൗ​ണ്ടി​ല്‍ ക​ളി​ക്കാ​നെ​ത്തു​ന്ന കു​ട്ടി​ക​ള്‍ മ​ഴ​യ​ത്തും മ​റ്റും കെ​ട്ടി​ട​വ​രാ​ന്ത​യി​ല്‍ ക​യ​റി നി​ല്‍​ക്കു​ന്ന​ത് നാ​ട്ടു​കാ​ര്‍ ദി​വ​സ​വും കാ​ണു​ന്ന​താ​ണ്. അ​പ​ക​ടം മ​ണ​ത്ത​പ്പോ​ഴാ​ണ് അ​വ​ര്‍ ഒ​ന്നി​ച്ചു പ​രാ​തി ന​ല്‍​കി​യ​ത്. പ​യ്യ​ന്നൂ​രി​ല്‍ ബി​ആ​ര്‍​സി കെ​ട്ടി​ടം ത​ക​ര്‍​ന്നുവീ​ണ​തും ഇ​തേ ദി​വ​സ​മാ​ണ്. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പ് അ​ട​ച്ചു​പൂ​ട്ടി​യ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളു​ടെ കെ​ട്ടി​ട​ങ്ങ​ള്‍ മാ​നേ​ജ്മെ​ന്‍റു​ക​ള്‍​ക്ക് കൈ​മാ​റാ​ന്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യാ​റാ​യി​ട്ടി​ല്ല. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന​താ​ണു ന്യാ​യം. 2001 മു​ത​ല്‍ അ​ട​ച്ചു​പൂ​ട്ടി​യ പ​ല സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് പ്രൈ​മ​റി സ്കൂ​ളു​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ള്‍ അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലാ​യി കി​ട​പ്പു​ണ്ട്.

എ​യ്ഡ​ഡ് സ്കൂ​ളു​ക​ള്‍​ക്കു സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​ത് തു​ച്ഛ​മാ​യ മെ​യി​ന്‍റ​ന​ന്‍​സ് ഗ്രാ​ന്‍റാ​ണ്. പ്രൈ​മ​റി ക്ലാ​സു​ക​ളി​ല്‍ കു​ട്ടി ഒ​ന്നി​ന് 60 രൂ​പ​യും ഹൈ​സ്കൂ​ളി​ല്‍ 80 രൂ​പ​യും ക​ണ​ക്കാ​ക്കി​യാ​ണ് പ്ര​തി​വ​ര്‍​ഷം മെ​യി​ന്‍റ​ന​ന്‍​സ് ഗ്രാ​ന്‍റ് ന​ല്‍​കു​ന്ന​ത്. സ്കൂ​ളു​ക​ളു​ടെ ഭൗ​തി​ക സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​ത് മാ​നേ​ജ്മെ​ന്‍റു​ക​ളാ​ണ്. കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ പ​ല​യി​ട​ത്തും സ്കൂ​ളു​ക​ള്‍ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​ല്‍ മാ​നേ​ജ​ര്‍​മാ​ര്‍​ക്കു താ​ത്പ​ര്യം കു​റ​ഞ്ഞു. പു​തി​യ കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ മാ​നേ​ജ്മെ​ന്‍റു​ക​ള്‍ ത​യാ​റാ​യി​ട്ടി​ല്ല. വ്യ​ക്തി​ഗ​ത മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​ല്‍ ഏ​റെ​യും. സ​ര്‍​ക്കാ​ര്‍ സ്കൂ​ളു​ക​ളു​ടെ ചു​മ​ത​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു ന​ല്‍​കി​യ​തോ​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പു​തി​യ കെ​ട്ടി​ടനി​ര്‍​മാ​ണ​വു​മൊ​ക്കെ അ​വ​രു​ടെ ചു​മ​ത​ല​യാ​യി മാ​റി. ഫ​ണ്ടി​ന്‍റെ അ​ഭാ​വം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലു​ണ്ട്.

അ​പ​ക​ടം വ​രു​മ്പോ​ള്‍ നാം ​ഉ​ണ​രും

അ​നാ​സ്ഥ മൂ​ലം അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ക​യും ജീ​വ​നു​ക​ള്‍ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​മ്പോ​ള്‍ നാം ​ഉ​ണ​രും.​ മാ​ധ്യ​മ​ങ്ങ​ള്‍ ആ​ഘോ​ഷ​മാ​യി ഇ​തു കൊ​ണ്ടു​ന​ട​ക്കും. പി​ന്നീ​ട് എ​ല്ലാ​വ​രും ഇ​തെ​ല്ലാം മ​റ​ക്കും.

2019 ന​വം​ബ​ര്‍ 20നാ​ണ് ബ​ത്തേ​രി സ​ര്‍​ക്കാ​ര്‍ സ​ര്‍​വ​ജ​ന സ്കൂ​ളി​ലെ ക്ലാ​സ്മു​റി​യി​ല്‍ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ഷെ​ഹ​ല ഷെ​റി​ന്‍ (10) പാ​മ്പു ക​ടി​യേ​റ്റു മ​രി​ച്ച​ത്. ഏ​റെ കോ​ളി​ള​ക്കം ഉ​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​നു​ശേ​ഷം സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ല്‍ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ന്നു. ഭി​ത്തി​ക​ളി​ലും ത​റ​ക​ളി​ലും സ്കൂ​ള്‍ വ​ള​പ്പി​ലും പാ​മ്പു​ക​ള്‍ ഒ​ളി​ച്ചി​രി​പ്പി​ല്ലെ​ന്ന് ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു പി​ന്നീ​ട് ചെ​യ്ത​ത്. തു​ട​ര്‍​ന്ന് എ​ല്ലാ​ വ​ര്‍​ഷ​വും സ്കൂ​ള്‍ തു​റ​ക്കു​ന്ന​തി​നു മു​മ്പാ​യു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ സ്കൂ​ളി​ലോ പ​രി​സ​ര​ത്തോ പാ​മ്പു​ക​ള്‍​ക്ക് ഒ​ളി​ച്ചി​രി​ക്കാ​നു​ള്ള ഇ​ട​മി​ല്ലെ​ന്നു​റ​പ്പാ​ക്കി പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍ മ​റു​പ​ടി ന​ല്‍​കേ​ണ്ടി വ​രു​ന്നു​ണ്ട്.

ബ​ത്തേ​രി സം​ഭ​വ​ത്തി​നു​ശേ​ഷം 2024 ഡി​സം​ബ​ര്‍ 20ന് ​തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ നെ​യ്യാ​റ്റി​ന്‍​ക​ര ചെ​ങ്ക​ല്‍ വ​ട്ട​വി​ള യു​പി​സ്കൂ​ളി​ല്‍ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി നേ​ഹ​യ്ക്ക് (12) ക്ലാ​സ് മു​റി​യി​ല്‍ പാ​മ്പുക​ടി​യേ​റ്റു. പെ​ട്ടെ​ന്നു ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ​തി​നാ​ല്‍ കു​ട്ടി ര​ക്ഷ​പ്പെ​ട്ടു. അ​ത്യാ​ഹി​തം ഉ​ണ്ടാ​യാ​ല്‍ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍​ക്കു​മേ​ല്‍ ചു​മ​ത്തി ര​ക്ഷ​പ്പെ​ടു​ക​യാ​ണ് വ​കു​പ്പ് ചെ​യ്യു​ന്ന​ത്. പ​ല​യി​ട​ങ്ങ​ളി​ലും ഏ​റെ പ​രാ​തി​ക​ള്‍ ന​ല്‍​കി​യാ​ലും ബ​ന്ധ​പ്പെ​ട്ട പ​ല വ​കു​പ്പു​ക​ളും ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം നി​ര്‍​വ​ഹി​ക്കാ​റി​ല്ലെ​ന്ന പ​രാ​തി പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍​ക്കു​മു​ണ്ട്.

അ​നാ​സ്ഥ​യി​ല്‍ മു​ങ്ങി​യ കെ​എ​സ്ഇ​ബി

2000 ജൂ​ലൈ പ​ത്തി​ന് മ​ഞ്ചേ​ശ്വ​ര​ത്ത് ആ​റ് പി​ഞ്ചു​കു​ട്ടി​ക​ളാ​ണ് പൊ​ട്ടി​വീ​ണ വൈ​ദ്യു​ത​ലൈ​നി​ല്‍ ത​ട്ടി മ​രി​ച്ച​ത്. ബ​ജ​ല​ക​രി​യ ശ്രീ ​വി​ദ്യാ​ബോ​ധി​നി എ​എ​ല്‍​പി സ്കൂ​ളി​ലെ ഒ​ന്നും ര​ണ്ടും മൂ​ന്നും ക്ലാ​സു​ക​ളി​ലെ മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളും മൂ​ന്ന് ആ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് ദാ​രു​ണ​മാ​യി മ​രി​ച്ച​ത്. കു​ട്ടി​ക​ള്‍ വ​രു​ന്ന വ​ഴി​യി​ല്‍ മ​ഴ​യി​ലും കാ​റ്റി​ലും ഒ​ടി​ഞ്ഞുവീ​ണ മ​ര​ക്ക​മ്പു​ക​ളി​ല്‍ കു​രു​ങ്ങി റോ​ഡി​ലേ​ക്കു വീ​ണ വൈ​ദ്യു​തക​മ്പി​യി​ല്‍ ച​വി​ട്ടി​യാ​ണ് ഓ​രോ​രു​ത്ത​രാ​യി പി​ട​ഞ്ഞുമ​രി​ച്ച​ത്. കേ​ര​ള​ത്തെ ന​ടു​ക്കി​യ ഈ ​സം​ഭ​വ​ത്തി​നു​ശേ​ഷം വൈ​ദ്യു​ത​ലൈ​ന്‍ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​ണ്ടാ​യി. 1910ലെ ​ഇ​ന്ത്യ​ന്‍ വൈ​ദ്യു​തി ച​ട്ട​ത്തി​നും 1956 ലെ ​ഇ​ന്ത്യ​ന്‍ വൈ​ദ്യു​തി നി​യ​മ​ത്തി​നും അ​നു​സ​രി​ച്ചു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വൈ​ദ്യു​തി ബോ​ര്‍​ഡ് പാ​ലി​ച്ചി​രി​ക്ക​ണ​മെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി 2006 ജൂ​ണ്‍ ര​ണ്ടി​ന് ഉ​ത്ത​ര​വി​ട്ടു. പ​ത്ത​നം​തി​ട്ട പ്ര​ക്കാ​നം സ്വ​ദേ​ശി ബി​ജി മാ​ത്യു കു​ള​ങ്ങ​ര ന​ല്‍​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​യെ തു​ട​ര്‍​ന്നാ​യി​രു​ന്നു ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ സു​പ്ര​ധാ​ന വി​ധി.

വൈ​ദ്യു​തിസു​ര​ക്ഷാ നി​യ​മം പാ​ലി​ക്കാ​തെ​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ല്‍ കെ​എ​സ്ഇ​ബി​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി വി​ത​ര​ണം ആ​റു​മാ​സ​ത്തി​നു​ള്ളി​ല്‍ അ​പ​ക​ട​ര​ഹി​ത​മാ​ക്കു​മെ​ന്നും കെ​എ​സ്ഇ​ബി അ​ന്ന് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. വീ​ണ്ടും വൈ​ദ്യു​തലൈ​ന്‍ മു​ഖേ​ന​യു​ള്ള അ​പ​ക​ട​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ന്‍​ പോ​യി​ട്ട്, കു​റ്റ​ക്കാ​രാ​ണെ​ന്നു​റ​പ്പി​ച്ചു പ​റ​യാ​നു​ള്ള ധൈ​ര്യം​പോ​ലും സം​വി​ധാ​ന​ങ്ങ​ള്‍​ക്കി​ല്ല.
 

Latest News

Up