x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ധ​ന സ​ർ​ചാ​ർ​ജ് പ​രി​ധി എ​ടു​ത്തുമാ​റ്റി സ​ർ​ക്കാ​ർ


Published: November 26, 2025 05:05 AM IST | Updated: November 26, 2025 05:05 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ന്ധ​​​​ന സ​​​​ർ​​​​ചാ​​​​ർ​​​​ജ് പി​​​​രി​​​​ക്കാ​​​​ൻ കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്കു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പ​​​​രി​​​​ധി എ​​​​ടു​​​​ത്തുമാ​​​​റ്റി സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വ്. ഇ​​​​തോ​​​​ടെ ഓ​​​​രോ സ​​​​മ​​​​യ​​​​ത്തും പു​​​​റ​​​​ത്തു​​​​നി​​​​ന്നു കെ​​​​എ​​​​സ്ഇ​​​​ബി അ​​​​ധി​​​​ക​​​​മാ​​​​യി വാ​​​​ങ്ങു​​​​ന്ന വൈ​​​​ദ്യു​​​​തി​​​​ക്കു ചെ​​​​ല​​​​വാ​​​​കു​​​​ന്ന തു​​​​ക ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളി​​​​ൽനി​​​​ന്നും പ​​​​രി​​​​ധി​​​​യി​​​​ല്ലാ​​​​തെ പി​​​​രി​​​​ക്കാ​​​​നു​​​​ള്ള വ്യ​​​​വ​​​​സ്ഥ​​​​യാ​​​​ണ് നി​​​​ല​​​​വി​​​​ൽ വ​​​​രു​​​​ന്ന​​​​ത്. ഇ​​​​ത് വൈ​​​​ദ്യു​​​​തിനി​​​​ര​​​​ക്ക് ഉ​​​​യ​​​​രാ​​​​നി​​​​ട​​​​യാ​​​​ക്കു​​​​മെ​​​​ന്ന ആ​​​​ക്ഷേ​​​​പം ഉ​​​​യ​​​​ർ​​​​ന്നുക​​​​ഴി​​​​ഞ്ഞു.

ഇ​​​​ന്ധ​​​​ന സ​​​​ർ​​​​ച്ചാ​​​​ർ​​​​ജ് യൂ​​​​ണി​​​​റ്റി​​​​ന് പ​​​​ര​​​​മാ​​​​വ​​​​ധി പ​​​​ത്ത് പൈ​​​​സ എ​​​​ന്ന നി​​​​ര​​​​ക്കി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​തു​​​​വ​​​​രെ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി ചു​​​​മ​​​​ത്താ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ പ​​​​ര​​​​മാ​​​​വ​​​​ധി പ​​​​ത്ത് പൈ​​​​സ എ​​​​ന്ന പ​​​​രി​​​​ധി ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​തോ​​​​ടെ വ​​​​ലി​​​​യ വി​​​​ല​​​​കൊ​​​​ടു​​​​ത്ത് പു​​​​റ​​​​ത്തുനി​​​​ന്ന് വൈ​​​​ദ്യു​​​​തി വാ​​​​ങ്ങു​​​​ന്ന ഘ​​​​ട്ട​​​​ത്തി​​​​ൽ സ​​​​ർ​​​​ചാ​​​​ർ​​​​ജാ​​​​യി കൂ​​​​ടു​​​​ത​​​​ൽ തു​​​​ക ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്കു ക​​​​ഴി​​​​യും.

ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് അ​​​​മി​​​​തഭാ​​​​ര​​​​മു​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​നാ​​​​ണ് സം​​​​സ്ഥാ​​​​ന വൈ​​​​ദ്യു​​​​തി റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ക​​​​മ്മീ​​​​ഷ​​​​ൻ നേ​​​​ര​​​​ത്തേ സ​​​​ർ​​​​ചാ​​​​ർ​​​​ജി​​​​നു പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. കെ​​​​എ​​​​സ്ഇ​​​​ബി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന തു​​​​ക 10 പൈ​​​​സ​​​​യ്ക്ക് മു​​​​ക​​​​ളി​​​​ലാ​​​​ണെ​​​​ങ്കി​​​​ൽ പ​​​​ല​​​​ മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി അ​​​​തു പി​​​​രി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി​​​​യാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ൻ ഇ​​​​തു​​​​വ​​​​രെ ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ പ​​​​രി​​​​ധി ഇ​​​​ല്ലാ​​​​താ​​​​കു​​​​ന്ന​​​​തോ​​​​ടെ കെ​​​​എ​​​​സ്ഇ​​​​ബി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന സ​​​​ർ​​​​ചാ​​​​ർ​​​​ജ് എ​​​​ത്ര കൂ​​​​ടു​​​​ത​​​​ലാ​​​​യാ​​​​ലും അ​​​​ത​​​​തു മാ​​​​സ​​​​ത്തെ വൈ​​​​ദ്യു​​​​തി ബി​​​​ല്ലി​​​​ൽ അ​​​​ത് ഉ​​​​ൾ​​​​ക്കൊ​​​​ള്ളി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്ന സ്ഥി​​​​തി​​​​യാ​​​​ണ് ഇ​​​​നി വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

മൊ​​​​ത്തം ആ​​​​ഭ്യ​​​​ന്ത​​​​ര ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ര ശ​​​​ത​​​​മാ​​​​നം കൂ​​​​ടി ക​​​​ട​​​​മെ​​​​ടു​​​​പ്പു പ​​​​രി​​​​ധി കൂ​​​​ട്ടാ​​​​ൻ കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ മു​​​​ന്നോ​​​​ട്ടു വച്ച വ്യ​​​​വ​​​​സ്ഥ പാ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ഇ​​​​ന്ധ​​​​ന സ​​​​ർ​​​​ചാ​​​​ർ​​​​ജി​​​​ലെ ഉ​​​​യ​​​​ർ​​​​ന്ന പ​​​​രി​​​​ധി സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ നീ​​​​ക്കി​​​​യ​​​​ത്.

Tags : fuel surcharge cap KSEB

Recent News

Up