x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ല​മ​റ്റം ജ​ല​വൈ​ദ്യു​ത നി​ല​യം താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു; വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഉ​ണ്ടാ​കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ


Published: November 12, 2025 06:35 AM IST | Updated: November 12, 2025 06:48 AM IST

ഇ​ടു​ക്കി: അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി മൂ​ല​മ​റ്റം ജ​ല​വൈ​ദ്യു​ത നി​ല​യം താ​ത്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി. ഒ​രു മാ​സ​ത്തേ​ക്കാ​ണ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന​ത്. ഇ​ന്ന് പു​ല​ർ​ച്ചെ മു​ത​ൽ ആ​ണ് ഉ​ത്പാ​ദ​നം നി​ർ​ത്തി​വ​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് തു​ട​ക്ക​മി​ട്ട​ത്.

ചൊ​വ്വാ​ഴ്ച മു​ത​ൽ ഡി​സം​ബ​ർ 10 വ​രെ നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ന്ന​തോ​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യെ തു​ട​ർ​ന്ന് ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ച ശേ​ഷ​മാ​ണ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ‌​ത്തി​വ​ച്ചെ​ങ്കി​ലും വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ വാ​ലി, പെ​രി​യാ​ർ വാ​ലി ക​നാ​ലു​ക​ൽ കൂ​ടു​ത​ൽ തു​റ​ന്ന് ജ​ല വി​ത​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : KSEB Mulamatam Hydropower Station idukki Idukki power station electricity

Recent News

Up