Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KSRTC Bus

Kottayam

കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സി​​​​ന്‍റെ പി​​​​ന്നി​​​​ൽ സ്വ​​​​കാ​​​​ര്യ ബ​​​​സ് ഇ​​​​ടി​​​​ച്ചു

ക​​​​റു​​​​ക​​​​ച്ചാ​​​​ൽ: കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സി​​​​നു പി​​​​ന്നി​​​​ൽ സ്വ​​​​കാ​​​​ര്യ ബ​​​​സ് ഇ​​​​ടി​​​​ച്ചുക​​​​യ​​​​റി. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ആ​​​​ർ​​​​ക്കും പ​​​​രി​​​​ക്കി​​​​ല്ല. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 8.45ന് ​​​​ക​​​​റു​​​​ക​​​​ച്ചാ​​​​ൽ-​​​​മ​​​​ണി​​​​മ​​​​ല റോ​​​​ഡി​​​​ലെ ബ​​​​സ്‌​​​​സ്റ്റാ​​​​ൻ​​​​ഡ് ക​​​​വാ​​​​ട​​​​ത്തി​​​​ന് മു​​​​ന്പി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.

കോ​​​​ഴ​​​​ഞ്ചേ​​​​രി​​​​യി​​​​ൽ​​​​നി​​​​ന്നു കോ​​​​ട്ട​​​​യ​​​​ത്തേ​​​​ക്ക് പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​രു​​​​ ബ​​​​സു​​​​ക​​​​ളും. മു​​​​ന്പി​​​​ൽ പോ​​​​യ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സ് ക​​​​റു​​​​ക​​​​ച്ചാ​​​​ൽ ബ​​​​സ്‌​​​​സ്റ്റാ​​​​ൻ​​​​ഡി​​​​ലേ​​​​ക്കു ക​​​​യ​​​​റാ​​​​നാ​​​​യി തി​​​​രി​​​​യു​​​​മ്പോ​​​​ൾ പി​​​​ന്നി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സ്വ​​​​കാ​​​​ര്യ​​​​ബ​​​​സ്, കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സി​​​​ന്‍റെ പി​​​​ൻ​​​​ഭാ​​​​ഗ​​​​ത്ത് ത​​​​ട്ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​രുബ​​​​സു​​​​ക​​​​ൾ​​​​ക്കും കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​ല്ല.

അ​​​​പ​​​​ക​​​​ട​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​രു​​​​ബ​​​​സി​​​​ലെ​​​​യും ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ത​​​​മ്മി​​​​ൽ ത​​​​ർ​​​​ക്ക​​​​മാ​​​​യി. പോ​​​​ലീ​​​​സ് എ​​​​ത്തി​​​​യാ​​​​ണ് ഗ​​​​താ​​​​ഗ​​​​തം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ച്ച​​​​ത്. സ്വ​​​​കാ​​​​ര്യ ബ​​​​സ് കോ​​​​ട്ട​​​​യ​​​​ത്തേ​​​​ക്കു സ​​​​ർ​​​​വീ​​​​സ് തു​​​​ട​​​​ർ​​​​ന്നെ​​​​ങ്കി​​​​ലും കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സ് സ​​​​ർ​​​​വീ​​​​സ് മു​​​​ട​​​​ക്കി. ഇ​​​​രുബ​​​​സു​​​​ക​​​​ളും മ​​​​ല്ല​​​​പ്പ​​​​ള്ളി മു​​​​ത​​​​ൽ മ​​​​ത്സ​​​​രി​​​​ച്ചോ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് യാ​​​​ത്ര​​​​ക്കാ​​​​ർ പ​​​​റ​​​​ഞ്ഞു.

Kerala

കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു

തു​​​​റ​​​​വൂ​​​​ർ: സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന സ്കൂ​​​​ട്ട​​​​ർ നി​​​​യ​​​​ന്ത്ര​​​​ണം തെ​​​​റ്റി കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സി​​​​ന​​​​ടി​​​​യി​​​​ൽ​​​​പ്പെ​​​​ട്ട് ഒ​​​​രാ​​​​ൾ​ മ​​​രി​​​ച്ചു. പ​​​​ട്ട​​​​ണ​​​​ക്കാ​​​​ട് തെ​​​​ക്കേ കൈ​​​​ത​​​​ക്കാ​​​​ട്ട് ജോ​​​​ണി​​​​ന്‍റെ മ​​​​ക​​​​ൻ ലി​​​​ജോ (26) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. സ്കൂ​​​​​ട്ട​​​​ർ ഓ​​​​ടി​​​​ച്ചി​​​​രു​​​​ന്ന സ​​​​ഹോ​​​​ദ​​​​ര​​​​ൻ സി​​​​ജോ (28)യെ ​​​​പ​​​​രിക്കു​​​​ക​​​​ളോ​​​​ടെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ കു​​​​ത്തി​​​​യ​​​​തോ​​​​ട് കോ​​​​ടം​​​​തു​​​​രു​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്​​​​ക്കു ശേ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. ഇ​​​​രു​​​​വ​​​​രും കൊ​​​​ച്ചി​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​ണ്.

ജോ​​​​ലി​​​​ക്കു പോ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ മു​​​​ന്നി​​​​ൽ പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സി​​​​നെ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​മ്പോൾ നി​​​​യ​​​​ന്ത്ര​​​​ണം തെ​​​​റ്റി സ്കൂ​​​​ട്ട​​​​ർ മ​​​​റി​​​​യു​​​​ക​​​​യും സ​​​​ഹ​​​​യാ​​​​ത്രി​​​​ക​​​​നാ​​​​യ ലി​​​​ജോ ബ​​​​സി​​​​ന​​​​ടി​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. ലി​​​​ജോ​​​​യെ തു​​​​റ​​​​വൂ​​​​ർ ഗ​​​​വ.​​​​ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. അ​​​​മ്മ: സൂ​​​​ന​​​​മ്മ.

സം​​​​സ്കാ​​​​രം ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം മൂ​​​​ന്നി​​​​ന് കാ​​​​വി​​​​ൽ സെ​​​​ന്‍റ് മൈ​​​​ക്കി​​​​ൾ​​​​സ് പ​​​​ള്ളി​​​​യി​​​​ൽ. വ​​​​ച​​​​ന​​​​പ്ര​​​​ഘോ​​​​ഷ​​​​ക​​​​ൻ ഫാ. ​​​​സ​​​​ജി തെ​​​​ക്കേ​​​​ കൈ​​​​ത​​​​ക്കാ​​​​ട്ട് സി​​​​എം​​​​ഐ​​​​യു​​​​ടെ സ​​​ഹോ​​​ദ​​​ര​​​പു​​​​ത്ര​​​​നാ​​​​ണ് ലി​​​​ജോ.

Kerala

ഭ​ക്ഷ​ണം ഇ​നി സീ​റ്റി​ലെ​ത്തും; കെ​എ​സ്ആ​ർ​ടി​സി​യു​ടെ മു​ഖം അ​ടി​മു​ടി മാ​റു​ന്നു

തി​രു​വ​ന​ന്ത​പു​രം: ചി​ക്കിം​ഗു​മാ​യി ചേ​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി വെ​ള്ളി​യാ​ഴ്ച മു​ത​ൽ നി​ല​വി​ൽ വ​രും. യാ​ത്ര​ക്കാ​ർ​ക്ക് സീ​റ്റി​ൽ ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ​ചെ​യ്താ​ണ് യാ​ത്ര​ക്കാ​ർ ഭ​ക്ഷ​ണ​ത്തി​ന് ഓ​ർ​ഡ​ർ ന​ൽ​കേ​ണ്ട​ത്. ആ​ദ്യ​ഘ​ട്ട​മാ​യി അ​ഞ്ച് ബ​സു​ക​ളി​ൽ ( വോ​ൾ​വോ, എ​യ​ർ ക​ണ്ടീ​ഷ​ൻ) പ​ദ്ധ​തി ന​ട​പ്പാ​ക്കും. തു​ട​ർ​ന്നാ​വും മ​റ്റു​ബ​സു​ക​ളി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

നേ​ര​ത്തെ, യാ​ത്ര​ക്കാ‌​ർ​ക്ക് ബ​സു​ക​ളി​ൽ കു​പ്പി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രു​ന്നു. ക​ട​ക​ളി​ലേ​തി​നേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണ് ബ​സി​നു​ള്ളി​ൽ കു​പ്പി​വെ​ള്ളം കി​ട്ടു​ക. ഒ​രു കു​പ്പി വെ​ള്ളം വി​ൽ​ക്കു​മ്പോ​ൾ ക​ണ്ട​ക്ട​ർ​ക്ക് ര​ണ്ട് രൂ​പ​യും ഡ്രൈ​വ​ർ​ക്ക് ഒ​രു രൂ​പ​യു​മാ​ണ് ഇ​ൻ​സെ​ന്‍റീ​വാ​യി ല​ഭി​ക്കു​ന്ന​ത്.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്. ആ​നാ​ട് നാ​ഗ​ച്ചേ​രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പാ​ലോ​ട് എ​ക്സ് സ​ർ​വീ​സ് കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ പ്ര​ദീ​പ് കു​മാ​ർ (65), സു​രേ​ഷ് (74), സു​രേ​ഷി​ന്‍റെ ഭാ​ര്യ സു​ജാ​ത (65), സു​നി​ത (58) ആ​റ്റി​ങ്ങ​ൽ മേ​ലേ ക​ട​യ്ക്കാ​വൂ​ർ സ്വ​ദേ​ശി ത​നി​മ (20) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പാ​ലോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യ കാ​ർ വി​തു​ര​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് വ​രു​ന്ന ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. സു​രേ​ഷി​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ കാ​ണി​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ബ​സി​ന്‍റെ ഡ്രൈ​വ​ർ ഇ​രി​ക്കു​ന്ന ഭാ​ഗ​ത്തേ​ക്ക് ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

District News

രോ​ഗി​യു​മാ​യെ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് ജ​ന​റ​ൽ ആ​ശു​പ​ത്രി ക​വാ​ട​ത്തി​ന് മു​ന്പി​ൽ കു​ടു​ങ്ങി

കാ​ഞ്ഞി​ര​പ്പ​ള്ളി: രോ​ഗി​യു​മാ​യി എ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് ജ​ന​റ​ൽ ആ​ശു​പ​ത്രി ക​വാ​ട​ത്തി​ന് മു​ന്പി​ൽ കു​ടു​ങ്ങി. കു​മ​ളി​യി​ൽ​നി​ന്ന് ആ​ല​പ്പു​ഴ​യി​ലേ​ക്ക് പോ​കു​ന്ന ബ​സാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്ത് കു​ടു​ങ്ങി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30ഓ​ടെ​യാ​ണ് സം​ഭ​വം. ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​നാ​യ കു​മ​ളി സ്വ​ദേ​ശി പു​തു​പ്പ​റ​ന്പി​ൽ പ്ര​സാ​ദി​ന് (52) കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ​ത്തി​യ​പ്പോ​ൾ ഫി​ക്സ് ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ സ​തീ​ഷ്, ക​ണ്ട​ക്‌​ട​ർ ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​താ​ണ്. ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് തി​രി​ഞ്ഞു ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​വാ​ട​ത്തി​ന്‍റെ സ​മീ​പ​ത്തെ തി​ട്ട​യി​ൽ ബ​സ് കു​ടു​ങ്ങി​യ​ത്.

തു​ട​ർ​ന്ന് രോ​ഗി​യെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ബ​സ് കു​ടു​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കാ​ഞ്ഞി​പ്പ​ള്ളി ഫ​യ​ർ ഫോ​ഴ്സ് എ​ത്തി​യാ​ണ് ബ​സ് മാ​റ്റി​യ​ത്.

ദേ​ശീ​യ​പാ​ത​യി​ല്‍​നി​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്ത് അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ റോ​ഡ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത്. ഒ​രു​വ​ർ​ഷം മു​ന്പ് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ബ​സും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്ത് കു​ടു​ങ്ങി​യി​രുന്നു.

Kerala

കു​റ​വി​ല​ങ്ങാ​ട് അ​പ​ക​ടം; മ​രി​ച്ച​ത് ദ​മ്പ​തി​ക​ളും, ഇ​വ​രു​ടെ സു​ഹൃ​ത്തി​ന്‍റെ മ​ക​നും

 കോ​ട്ട​യം: എം​സി റോ​ഡി​ൽ കു​റ​വി​ല​ങ്ങാ​ടി​ന് സ​മീ​പം മോ​നി​പ്പ​ള്ളി​യി​ൽ കാ​റും കെ​എ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത് നീ​ണ്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളും, ഇ​വ​രു​ടെ സു​ഹൃ​ത്തി​ന്‍റെ മ​ക​നും. മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

നീ​ണ്ടൂ​ർ ഓ​ണം​തു​രു​ത്ത് കു​റു​പ്പം​പ​റ​മ്പി​ൽ ചി​ത്ര​കാ​ര​നാ​യ കെ. ​കെ സു​രേ​ഷ് കു​മാ​ർ, ഭാ​ര്യ അ​മ്പി​ളി ഇ​വ​രു​ടെ സു​ഹൃ​ത്തി​ന്‍റെ മ​ക​ൻ അ​ർ​ജി​ത്ത് എ​ന്നി​വ​രാ​ണ് സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ച​ത്.

അ​ർ​ജി​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ കൊ​ല്ലം സ്വ​ദേ​ശി പ്ലാ​ത്താ​നം സൂ​ര​ജ്, ഭാ​ര്യ രാ​ഖി, മ​രി​ച്ച സു​രേ​ഷി​ന്‍റെ മ​ക​ൻ ഗോ​കു​ൽ എ​ന്നി​വ​രെ​യാ​ണ് പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ആ​ലു​വ തി​രു​വൈ​രാ​ണി​ക്കു​ളം ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കൂ​ത്താ​ട്ടു​കു​ള​ത്തേ​ക്ക് പോ​യ കെ ​എ​സ് ആ​ർ ടി ​സി വേ​ണാ​ട് ബ​സി​ലാ​ണ് മാ​രു​തി കാ​ർ ഇ​ടി​ച്ച​ത്.

മോ​നി​പ്പ​ള്ളി ഉ​ദ​യ​ഗി​രി ലി​റ്റി​ൽ ഫ്ള​വ​ർ സ്ക്കൂ​ളി​ന് സ​മീ​പം ഇ​ന്ന് രാ​വി​ലെ 11:30 യോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കൂ​ത്താ​ട്ടു​കു​ള​ത്ത് നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി കാ​ർ വെ​ട്ടി​പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്.

Kerala

കോ​ട്ട​യ​ത്ത് കാ​റും കെ​എ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ചു; മൂ​ന്ന് പേ​ർ മ​രി​ച്ചു

കോ​ട്ട​യം: കു​റ​വി​ല​ങ്ങാ​ടി​ന് സ​മീ​പം മോ​നി​പ്പ​ള്ളി​യി​ൽ കാ​റും കെ​എ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. ര​ണ്ട് പേ‍​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു.

ഇ​ന്ന് രാ​വി​ലെ 11ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മോ​നി​പ്പ​ള്ളി​ക്കും കൂ​ത്താ​ട്ടു​കു​ള​ത്തി​നു​മി​ട​യി​ൽ ആ​റ്റി​ക്ക​ലി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് എ​തി​ർ ദി​ശ​യി​ൽ വ​ന്ന കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. ഏ​റ്റു​മാ​നൂ​ർ നീ​ണ്ടൂ​ർ ഓ​ണം​തു​രു​ത്ത് കു​റു​പ്പ​ൻ പ​റ​മ്പി​ൽ സു​രേ​ഷ് കു​മാ​ർ ആ​ണ് മ​രി​ച്ച​ത്. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന സ്ത്രീ​യും കു​ട്ടി​യും മ​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. മ​രി​ച്ച​വ​ർ മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തു​നി​ന്ന് ഏ​റ്റു​മാ​നൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.

കോ​ട്ട​യം – കൂ​ത്താ​ട്ടു​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സാ​ണ് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. കൂ​ത്താ​ട്ടു​കു​ള​ത്ത് നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി കാ​ർ വെ​ട്ടി​പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സി​നു ക​ല്ലെ​റി​ഞ്ഞു; അ​റ​സ്റ്റ് ചെ​യ്ത് വി​ട്ട​യ​ച്ച​യാ​ൾ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ 

കാ​സ​ർ​ഗോ​ഡ്: കെ​എ​സ്ആ​ർ​ടി​സി ബ​സി​നു ക​ല്ലെ​റി​ഞ്ഞ​തി​നു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് വി​ട്ട​യ​ച്ച​യാ​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​പ്പ​ള മ​ണ്ണം​കു​ഴി പു​തു​ക്കു​ടി ഹ​മീ​ദ് അ​ലി​യെ (65) ആ​ണ് ഇ​ന്ന് രാ​വി​ലെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച ക​ർ​ണാ​ട​ക​യി​ലാ​യി​രു​ന്നു ഇ​യാ​ൾ കെ​എ​സ്ആ​ർ​ടി​സി ബ​സി​നു ക​ല്ലെ​റി​ഞ്ഞ​ത്. മം​ഗ​ളൂ​രു ഭാ​ഗ​ത്തു​നി​ന്നു കാ​സ​ർ​ഗോ​ട്ടേ​ക്കു വ​രി​ക​യാ​യി​രു​ന്ന ബ​സി​നാ​ണ് ത​ല​പ്പാ​ടി​യി​ൽ വ​ച്ച് ക​ല്ലേ​റു​ണ്ടാ​യ​ത്. ബ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ചി​ല്ല് ത​ക​ർ​ന്നു. മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഹ​മീ​ദ് അ​ലി​യെ ക​ർ​ണാ​ട​ക​യി​ലെ ഉ​ള്ളാ​ൽ പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​ള്ളാ​ൽ പോ​ലീ​സ് ഹ​മീ​ദ് അ​ലി​യെ വി​ട്ട​യ​ച്ചു. ത​ല​പ്പാ​ടി​യി​ൽ​നി​ന്നു മ​ഞ്ചേ​ശ്വ​ര​ത്തേ​ക്കു വ​രാ​ൻ മൂ​ന്ന് ബ​സു​ക​ൾ​ക്ക് കൈ ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ​തോ​ടെ​യാ​ണ് ക​ല്ലെ​റി​ഞ്ഞ​തെ​ന്നാ​ണ് ഇ​യാ​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്.

Kerala

ദി​ലീ​പി​ന്‍റെ സി​നി​മ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ പ്ര​ദ​ര്‍​ശി​പ്പി​ച്ച​തി​ൽ ത​ര്‍​ക്കം

തി​രു​വ​ന​ന്ത​പു​രം: ദി​ലീ​പി​ന്‍റെ സി​നി​മ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ പ്ര​ദ​ര്‍​ശി​പ്പി​ച്ച​തി​ൽ ത​ര്‍​ക്കം. സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തോ​ടെ ന​ട​നെ അ​നു​കൂ​ലി​ച്ചും പ്രതികൂലിച്ചും ആ​ളു​ക​ൾ എ​ത്തി​യ​താ​ണ് ത​ര്‍​ക്ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം - തൊ​ട്ടി​ൽ​പാ​ലം റൂ​ട്ടി​ലോ​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സിൽ പ​റ​ക്കും​ത​ളി​ക​യെ​ന്ന സി​നി​മ പ്രദർശിപ്പിക്കുകയായിരുന്നു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ യുവതിയാ​ണ് ബ​സി​നു​ള്ളി​ൽ ആ​ദ്യം പ്ര​തി​ഷേ​ധം അ​റി​യി​ച്ചത്. പി​ന്നാ​ലെ യാ​ത്ര​ക്കാ​രി​ൽ ചി​ല​ര്‍ അ​തി​നെ അ​നു​കൂ​ലി​ച്ചു. തു​ട​ർ​ന്ന് ക​ണ്ട​ക്ട​ർ​ക്ക് സി​നി​മ ഓ​ഫ് ചെ​യ്യേ​ണ്ടി​ വ​ന്നു.

അ​തേ​സ​മ​യം യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ ദി​ലീ​പി​ന് അ​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ത്തു. കോ​ട​തി വി​ധി വ​ന്ന ശേ​ഷം ഇ​ത്ത​ര​ത്തി​ൽ സം​സാ​രി​ക്കു​ന്ന​ത് എ​ന്തി​നെ​ന്ന് ചി​ല​ര്‍ ചോ​ദി​ച്ചു. എ​ന്നാ​ൽ ഞ​ങ്ങ​ൾ സ്ത്രീ​ക​ൾ ഈ ​സി​നി​മ കാ​ണാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നാ​യി​രു​ന്നു ബ​സി​ലി​രു​ന്ന യു​വ​തി പ​റ​ഞ്ഞ​ത്.

Kerala

ചേ​ല​ക്ക​ര​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ചു; നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

തൃ​ശൂ​ര്‍: ചേ​ല​ക്ക​ര​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. ചേ​ല​ക്ക​ര ഉ​ദു​വ​ടി​യി​ൽ ഇ​ന്ന് പു​ല​ര്‍​ച്ചെ 7.15ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തെ​തു​ട​ര്‍​ന്ന് സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സും എ​തി​ര്‍​വ​ശ​ത്തു​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

തി​രു​വി​ല്വാ​മ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു സ്വ​കാ​ര്യ ബ​സ്. ര​ണ്ടു ബ​സു​ക​ളു​ടെ​യും മു​ൻ​ഭാ​ഗം ത​ക​ര്‍​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​ര്‍ സീ​റ്റി​നി​ട​യി​ൽ കു​ടു​ങ്ങി​പോ​വു​ക​യാ​യി​രു​ന്നു. കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.

സ്വ​കാ​ര്യ ബ​സി​ലെ​യും കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ​യും യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ണ്ടു​ണ്ട്. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

കാ​ട്ടാ​ക്ക​ട​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി യു​വാ​വ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം അ​മ്പ​ല​ത്തി​ൻ​കാ​ല സ്വ​ദേ​ശി അ​ഭി​ജി​ത്ത് (23) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ 5.45ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​മ​ച്ചാ​ലി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പു​ല​ര്‍​ച്ചെ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന​സ്ത്രീ​ക​ളു​ടെ ക​യ്യി​ൽ ത​ട്ടി ബൈ​ക്ക് നി​യ​ന്ത്ര​ണം തെ​റ്റു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ബൈ​ക്കി​ൽ നി​ന്ന് അ​ഭി​ജി​ത്ത് തെ​റി​ച്ച് റോ​ഡി​ലേ​ക്ക് വീ​ണു. ഇ​തി​നി​ട​യി​ൽ എ​തി​രെ നി​ന്ന് വ​രു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന്‍റെ പി​ൻ​ച​ക്രം അ​ഭി​ജി​ത്തി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

യു​വാ​വ് സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം മൃ​ത​ദേ​ഹം റോ​ഡി​ൽ ത​ന്നെ കി​ട​ന്നു.

 

Kerala

വീ​ണ്ടു​മൊ​രു തി​ങ്ക​ൾ; 10.5 കോ​ടി വ​രു​മാ​നം

ചാ​​​ത്ത​​​ന്നൂ​​​ർ: പു​​​തി​​​യ മാ​​​സാ​​​രം​​​ഭ​​​മാ​​​യ തി​​​ങ്ക​​​ളാ​​​ഴ്ച കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി വ​​​രു​​​മാ​​​ന​​​ത്തി​​​ൽ വീ​​​ണ്ടും ഉ​​​യ​​​ര​​​ത്തി​​​ലെ​​​ത്തി. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി യൂ​​​ണി​​​റ്റു​​​ക​​​ൾ​​​ക്ക് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ടാ​​​ർ​​​ഗ​​​റ്റ് 35 യൂ​​​ണി​​​റ്റു​​​ക​​​ൾ നേ​​​ടി. അ​​​ന്ന​​​ത്തെ മൊ​​​ത്തം വ​​​രു​​​മാ​​​നം കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ വ​​​രു​​​മാ​​​ന​​​ത്തി​​​ൽ ര​​​ണ്ടാ​​​മ​​​ത്തെ റി​​​ക്കാ​​​ർ​​​ഡ് നേ​​​ട്ടം. ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​ന​​​ത്തി​​​ലൂ​​​ടെ നേ​​​ടി​​​യ​​​ത് 9.72 കോ​​​ടി​​​യാ​​​ണ്. ടി​​​ക്ക​​​റ്റ് ഇ​​​ത​​​ര വ​​​രു​​​മാ​​​ന​​​ത്തി​​​ലൂ​​​ടെ 77.9 ല​​​ക്ഷം രൂ​​​പ​​​യും നേ​​​ടി. ആ​​​കെ അ​​​ന്ന​​​ത്തെ വ​​​രു​​​മാ​​​നം 10.5 കോ​​​ടി രൂ​​​പ​​​യാ​​​ണ്.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ഏ​​​റ്റ​​​വും വ​​​ലി​​​യ വ​​​രു​​​മാ​​​നം നേ​​​ടു​​​ന്ന​​​ത് ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​​ബ​​​ർ എ​​​ട്ടി​​​നാ​​​യി​​​രു​​​ന്നു. ഓ​​​ണം ക​​​ഴി​​​ഞ്ഞ ആ​​​ദ്യ​​​തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​യ അ​​​ന്ന് 10.19 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​നം. ടി​​​ക്ക​​​റ്റ് ഇ​​​ത​​​ര വ​​​രു​​​മാ​​​ന​​​മാ​​​യി 85 ല​​​ക്ഷം രൂ​​​പ​​​യും ല​​​ഭി​​​ച്ചു. ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​ന​​​ത്തി​​​ലൂ​​​ടെ മാ​​​ത്രം അ​​​ന്ന് 1.57 കോ​​​ടി ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞു.കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ 40 വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു 1.57 കോ​​​ടി ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത്.

ഈ ​​​ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​ന് 10.5 കോ​​​ടി നേ​​​ടി​​​യ​​​പ്പോ​​​ൾ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ ദി​​​വ​​​സം 7.79 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​നം.​​​അ​​​ടു​​​ത്ത​​​കാ​​​ല​​​ത്താ​​​യി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ന​​​ട​​​പ്പാ​​​ക്കി​​​യ പ​​​രി​​​ഷ്ക​​​ര​​​ണ പ​​​ദ്ധ​​​തി​​​ക​​​ളും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യും ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യും ഏ​​​കോ​​​പി​​​ത​​​മാ​​​യ പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ളു​​​മാ​​​ണ് തു​​​ട​​​ർ​​​ച്ച​​​യാ​​​യി മി​​​ക​​​ച്ച വ​​​രു​​​മാ​​​നം നേ​​​ടി മു​​​ന്നേ​​​റു​​​ന്ന​​​തി​​​ന് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​കു​​​ന്ന​​​ത്.

ചി​​​ട്ട​​​യാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ 93 ഡി​​​പ്പോ​​​ക​​​ളും നി​​​ല​​​വി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന ലാ​​​ഭ​​​ത്തി​​​ലാ​​​ണ്. മി​​​ക​​​ച്ച ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​നം നേ​​​ടു​​​ന്ന​​​തി​​​നാ​​​യി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി നി​​​ശ്ച​​​യി​​​ച്ചു ന​​​ൽ​​​കി​​​യി​​​രു​​​ന്ന ടാ​​​ർ​​​ജ​​​റ്റ് 35 ഡി​​​പ്പോ​​​ക​​​ൾ​​​ക്ക് നേ​​​ടാ​​​നാ​​​യ​​​തും മി​​​ക​​​ച്ച വ​​​രു​​​മാ​​​നം നേ​​​ടു​​​ന്ന​​​തി​​​ന് കാ​​​ര​​​ണ​​​മാ​​​യി.

പു​​​തി​​​യ ബ​​​സു​​​ക​​​ളു​​​ടെ വ​​​ര​​​വും, ഓ​​​ഫ് റോ​​​ഡ് കു​​​റ​​​ച്ച് പ​​​ര​​​മാ​​​വ​​​ധി ബ​​​സു​​​ക​​​ൾ നി​​​ര​​​ത്തി​​​ലി​​​റ​​​ക്കാ​​​നാ​​​യ​​​തും ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​നം വ​​​ർ​​​ധി​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഒ​​​ക്ടോ​​​ബ​​​ർ ആ​​​റി​​ലെ 9.41 കോ​​​ടി​​​യും ന​​​വം​​​ബ​​​ർ 24ന് ​​​നേ​​​ടി​​​യ 9.29 കോ​​​ടി​​​യു​​​മാ​​​ണ് ഇ​​​തി​​​ന് മു​​​മ്പു​​​ള്ള മി​​​ക​​​ച്ച വ​​​രു​​​മാ​​​നം.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ സം​ഭ​വം; ആ​ര്യ രാ​ജേ​ന്ദ്ര​നെ​യും സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ​യെ​യും കു​റ്റ​പ​ത്ര​ത്തി​ൽനി​ന്ന് ഒ​ഴി​വാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ കേ​സി​ൽ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നെ​യും ഭ​ർ​ത്താ​വ് സ​ച്ചി​ൻ​ദേ​വ് എം​എ​ൽ​എ​യെ​യും കു​റ്റ​പ​ത്ര​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. മേ​യ​റു​ടെ സ​ഹോ​ദ​ര​ൻ അ​ര​വി​ന്ദ് മാ​ത്ര​മാ​ണ് കേ​സി​ൽ പ്ര​തി.

കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഡ്രൈ​വ​റാ​യി​രു​ന്ന യ​ദു ന​ൽ​കി​യ സ്വ​കാ​ര്യ ഹ​ർ​ജി പ​രി​ഗ​ണി​ച്ച് കോ​ട​തി നേ​രി​ട്ട് കേ​സ് എ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത് അ​നു​സ​രി​ച്ചാ​ണ് കേ​സ് എ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​ര ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

2024 ഏ​പ്രി​ല്‍ 27 ന് ​രാ​ത്രി 10ന് ​പാ​ള​യം സാ​ഫ​ല്യം കോം​പ്ല​ക്സി​ന് മു​ന്നി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. മേ​യ​റും ഭ​ര്‍​ത്താ​വും അ​ട​ക്ക​മു​ള്ള​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്വ​കാ​ര്യ വാ​ഹ​നം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ത​ട​യു​ക​യും ഡ്രൈ​വ​റു​മാ​യി വാ​ക്കു ത​ര്‍​ക്കം ഉ​ണ്ടാ​വു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ യ​ദു​വി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നി​ല്ല. എ​ന്നാ​ൽ യ​ദു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ യ​ദു​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

തു​ട​ർ​ന്ന് യ​ദു കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ആ​ര്യാ രാ​ജേ​ന്ദ്ര​നും സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ​യും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു.

ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​ഞ്ഞു, അ​സ​ഭ്യം പ​റ​ഞ്ഞു, വാ​ഹ​ന​ത്തി​നു​ള്ളി​ൽ ക​യ​റി സ​ച്ചി​ൻ ദേ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്നീ ആ​രോ​പ​ണ​ങ്ങ​ളാ​ണ് യ​ദു ന​ൽ​കി​യ പ​രാ​തി​യി​ലു​ള്ള​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, സ​ച്ചി​ൻ ദേ​വ്, ഇ​വ​രു​ടെ ബ​ന്ധു​വാ​യ സ്ത്രീ ​എ​ന്നി​വ​രു​ടെ പേ​രു​ക​ൾ പോ​ലീ​സ് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

 

 

 

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

പ​ത്ത​നം​തി​ട്ട: അ​യ്യ​പ്പ​ഭ​ക്ത​രു​മാ​യി പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ശ​ബ​രി​മ​ല പാ​ത​യി​ൽ അ​ട്ട​ത്തോ​ടി​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം.

പ​മ്പ​യി​ൽ​നി​ന്ന് നി​ല​യ്ക്ക​ലി​ലേ​ക്ക് തീ​ർ​ഥാ​ട​ക​രു​മാ​യി വ​ന്ന ബ​സി​ലാ​ണ് തീ​പി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ബ​സി​ന്‍റെ പി​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ട​യ​ർ​പൊ​ട്ടി​യാ​ണ് തീ​പി​ടി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഫ​യ​ർ​ഫോ​ഴ്സെ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. യാ​ത്ര​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

 

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു

ആ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. അ​ഗ്നി​ര​ക്ഷാ​നി​ല​യം ചേ​ർ​ത്ത​ല ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ കു​മാ​ര​പു​രം കൊ​ച്ചു​ക​രു​നാ​ട്ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പം ചേ​ടു​വ​ള്ളി​ൽ പ്ര​ദീ​പ് കു​മാ​റി​ന്‍റെ​യും ഗി​രി​ജ​യു​ടെ​യും മ​ക​ൻ ഗോ​കു​ൽ (24) ശ്രീ​നി​ല​യ​ത്തി​ൽ ശ്രീ​കു​മാ​റി​ന്‍റെ​യും തു​ള​സി​യു​ടെ​യും മ​ക​ൻ ശ്രീ​നാ​ഥ് (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ ഗ​വ. ആ​ശു​പ​ത്രി​ക്കു പ​ടി​ഞ്ഞാ​റ് യൂ​ണി​യ​ൻ ബാ​ങ്കി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ഹ​രി​പ്പാ​ട്ടെ ഹോ​ട്ട​ലി​ൽ​നി​ന്നു ഭ​ക്ഷ​ണം​ക​ഴി​ച്ച​ശേ​ഷം വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും ത​ത്ക്ഷ​ണം മ​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബ​സ് അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്നെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

Kerala

തി​രൂ​ര​ങ്ങാ​ടി​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ലോ​റി​യി​ൽ ഇ​ടി​ച്ചു; നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം: തി​രൂ​ര​ങ്ങാ​ടി​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ലോ​റി​യി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​വ​രെ തി​രൂ​ര​ങ്ങാ​ടി എം​കെ​എ​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്. സാ​ര​മാ​യി പ​രി​ക്കേ​റ്റ​യാ​ളെ കോ​ട്ട​ക്ക​ൽ മിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​റ്റു​ള്ള യാ​ത്ര​ക്കാ​രു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.

തി​രൂ​ര​ങ്ങാ​ടി കൊ​ള​പ്പു​റ​ത്ത് വെ​ച്ച് ഇ​ന്ന് രാ​ത്രി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​സ് അ​മി​ത​വേ​ഗ​ത്തി​ൽ ആ​യി​രു​ന്നു​വെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് നി​ന്ന് പൊ​ൻ​കു​ന്ന​ത്തേ​ക്ക് പോ​കു​ന്ന ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​സി​ലെ ഡ്രൈ​വ​ര്‍​ക്കും ക​ണ്ട​ക്ട​ര്‍​ക്കു​മ​ട​ക്കം പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

കോ​ട്ട​യം: എം​സി റോ​ഡി​ൽ ച​ങ്ങ​നാ​ശേ​രി ളാ​യി​ക്കാ​ട്ട് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സും കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക്‌ വ​ന്ന ഓ​ർ​ഡി​ന​റി ബ​സും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബ​സ് ഡ്രൈ​വ​റെ​യും ര​ണ്ട് യാ​ത്ര​ക്കാ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

Kerala

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ തീ​യും പു​ക​യും; യാ​ത്ര​ക്കാ​ർ ചാ​ടി​ര​ക്ഷ​പ്പെ​ട്ടു

തൃ​ശൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു. യാ​ത്ര​ക്കാ​ർ ബ​സി​ൽ നി​ന്ന് ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വം. മാ​ള​യി​ൽ നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്താ​യാ​ണ് തീ​യും പു​ക​യും ഉ​ണ്ടാ​യ​ത്.

കൊ​മ്പൊ​ടി​ഞ്ഞാ​മാ​ക്ക​ലി​നും ആ​ളൂ​രി​നു​മി​ട​യി​ലാ​ണ് ബ​സി​ൽ നി​ന്നും പു​ക ഉ​യ​ർ​ന്ന​ത്. പു​ക ക​ണ്ട​യു​ട​ൻ ഡ്രൈ​വ​ർ ബ​സ് നി​ർ​ത്തി​യ​തി​നാ​ൽ കൂ​ടു​ത​ൽ അ​പ​ക​ട​മു​ണ്ടാ​യി​ല്ല. ബ​സി​നു തീ​പി​ടി​ച്ചെ​ന്ന് ക​രു​തി യാ​ത്ര​ക്കാ​ർ ഉ​ട​നെ ബ​സി​ൽ നി​ന്നി​റ​ങ്ങാ​ൻ തി​ര​ക്കു​കൂ​ട്ടു​ന്ന​തി​നി​ടെ ബ​സി​ന്‍റെ ഒ​രു വാതിൽ തകരാറിലായി തു​റ​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​യി.

ഇ​തോ​ടെ ഭീ​തി​യി​ലാ​യ യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ വ​ശ​ങ്ങ​ളി​ലെ ജ​ന​ലു​ക​ൾ വ​ഴി പു​റ​ത്തേ​ക്ക് ചാ​ടു​ക​യും ചെ​യ്തു. എ​ങ്കി​ലും ആ​ർ​ക്കും ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​മ​റി​ഞ്ഞ് ആ​ളൂ​ർ പോ​ലീ​സും, ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി.

Latest News

Up